❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 56 || അവസാനിച്ചു

enikkay vidhichaval

രചന: SELUNISU

   ഞാൻ എല്ലാർക്കും ഒന്ന് ഇളിച്ചു കാണിച്ചതും ഫാസിയും ഫെബിയും എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. അതും കട്ട കലിപ്പിൽ. കിട്ടുന്നത് നല്ല സ്ട്രോങ്ങ്‌ ആവും എന്നുറപ്പുള്ളത് കൊണ്ട് തന്നെ നമ്മൾ ഓടാൻ നിന്നതും തെണ്ടികൾ എന്റെ ഷർട്ടിൽ പിടിച്ചു വെച്ചു.... ഡാ കോപ്പുകളെ വിടെടാ.... എന്റെ യൂണിഫോം പിന്നും.... അവന്റെ ഒരു യൂണിഫോം. എന്നാടാ നിനക്കിതൊക്കെ ഉണ്ടായത്.ഇത്രയും നാൾ ഒന്നും പറയാതെ ഞങ്ങളിൽ നിന്നും നീ ഒളിച്ചു നടന്നത് എന്തിനാടാ. നമ്മൾ കൂടപിറപ്പുകളെ പോലെ അല്ലേ നടന്നിരുന്നത് എന്നും ചോദിച്ചു രണ്ടാളും കൂടെ തലങ്ങും വിലങ്ങും നിന്ന് എന്റെ ചെവി തിന്നാൻ തുടങ്ങിയതും സഹിക്കെട്ട് ഞാൻ സ്റ്റോപ്പ്‌ എന്നലറി. ഒന്ന് നിർത്തെടാ പട്ടികളെ.എനിക്കും കൂടെ പറയാൻ അവസരം താ... എങ്കി പറയെടാ പട്ടി. മിന്നു എങ്ങനെ പ്രെഗ്നന്റ് ആയി.... അയ്യേ അതൊന്നും ചോദിക്കല്ലേ... അതൊക്കെ എങ്ങനെയാ പറഞ്ഞു തരാ... അയ്യടാ. അതല്ല എന്ന് എന്നാ ചോദിച്ചേ..... അത് ലാസ്റ്റ് ക്സാമിന്റെ തലേ ദിവസം. ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ പോയതാ. ബാക്കിയൊക്കെ സംഭവിച്ചു പോയി.... അവന്റെ ഒരു സംഭവം. എന്നിട്ട് ഇപ്പൊ എന്തായി. മഹർ ഒരാളതും കുഞ്ഞ് വേറെ ഒരാളതും. അവളെ അവസ്ഥ നിനക്കറിയോ....

ആര് പറഞ്ഞു രണ്ടും രണ്ടാളതാന്ന്. അവളെ കഴുത്തിൽ കിടക്കുന്ന മഹറും വയറ്റിൽ കിടക്കുന്ന കുഞ്ഞും രണ്ടിന്റെയും അവകാശം എനിക്ക് മാത്രമാ എന്ന് പറഞ്ഞു നിർത്തിയതും ഒക്കെത്തിന്റെയും കണ്ണ് ബുൾസൈ കണക്കെ ആയിട്ടുണ്ട്....... സംശയം ഉണ്ടെങ്കിൽ നിന്റെ ഉപ്പാനോട് ചോദിച്ചു നോക്ക്. നിന്റെ ഉപ്പ തന്നെയാ മിന്നുനെ എന്റെ കയ്യിൽ ഏൽപ്പിച്ചത് എന്ന് ഞാൻ ഫെബിയോട് പറഞ്ഞതും എല്ലാവരുടെയും കണ്ണ് ഉപ്പയിലേക്കായി. ഷോക്ക് ഒന്നിന്മേൽ ഓരോന്നായി അവർക്ക് കിട്ടികൊണ്ടിരിക്കുവാ..... ഉപ്പ എല്ലാവർക്കും ശരിയാണെന്ന മട്ടിൽ ഒന്ന് തലയാട്ടി കൊടുത്തു..... ആ അപ്പൊ അത് ഓക്കേ.ഇനി ഇതൊക്കെ എങ്ങനെ എന്ന് എല്ലാവർക്കും സംശയം ഉണ്ടാവും അത് തീർത്തു തരാം എല്ലാവരും ഇവിടെ നോക്ക് എന്നും പറഞ്ഞു ഞാൻ സോഫയിൽ പോയിരുന്നു..... അപ്പൊ നമുക്ക് കുറച്ചു ബാക്കിലേക്ക് പോവാം.അന്ന് കല്യാണ ഡേറ്റ് തീരുമാനിക്കാൻ നിങ്ങൾ വരുന്നുണ്ടെന്നു അറിഞ്ഞപ്പോ മുതൽ വീട്ടിൽ ഒരു പെരുന്നാളിനുള്ള ഒരുക്കത്തിലായിരുന്നു..... സാധനങ്ങൾ ഒക്കെ വാങ്ങാൻ വേണ്ടി ഞാൻ ഷോപ്പിലേക്ക് പോയി.

എല്ലാം വാങ്ങി വീട്ടിൽ എത്തിയതും ഉമ്മ ഡോർ തുറന്ന് എന്റെ നെഞ്ചിലെക്ക് വീണു കരയാൻ തുടങ്ങിയത്. എന്താ.... എന്തിനാ ഉമ്മാ കരയുന്നെ..... മോനെ മുർഷി..... മുർഷി..... അവൾക്കു എന്താ..... അവളെ.... അവളെ അവന്റെ ആളുകൾ കൊണ്ട് പോയി....എന്നും പറഞ്ഞു ഉമ്മ ബാക്കിലേക്ക് വിരൽ ചൂണ്ടിയതും അങ്ങോട്ട് നോക്കിയപ്പോ കണ്ടത് ഷഹൽ ചിരിച്ചു നിൽക്കുന്നതാണ്. അത് കണ്ടതും ദേഷ്യം ഇരച്ചു കയറി.... ഞാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ നിലത്തിട്ട് അവന്റെ ഓടി ചെന്നു അവന്റെ കോളറിൽ പിടിച്ചു.... എവിടെയാടാ എന്റെ പെങ്ങൾ.... പെങ്ങളോക്കെ സേഫ് ആണ്.പക്ഷേ അവൾ ഇവിടെ എത്തണംന്നുണ്ടെങ്കിൽ നീ ചിലതൊക്കെ ഉപേക്ഷിക്കേണ്ടി വരും.... മനസിലായില്ല..... നീ മിന്നൂനെ ഉപേക്ഷിച്ചു ഈ നാട്ടിൽ നിന്നും പോണം... പിന്നേ...നീ പറയുമ്പോഴേക്കും ഞാൻ അവളെ ഉപേക്ഷിക്കാൻ ഞാൻ സ്നേഹിച്ചത് അവളെ ശരീരത്തേ അല്ല.മനസ്സാ....എന്റെ പെണ്ണാ അവൾ. അതോണ്ട് അങ്ങനൊരു കനവ് നീ കാണണ്ട.എന്റെ പെങ്ങളെ കണ്ട് പിടിക്കാൻ എനിക്കറിയാം...

ആവേശം നല്ലതാ..പക്ഷെ നടക്കില്ല.നീ വേണേൽ ഒന്ന് ശ്രമിച്ചു നോക്ക്.പക്ഷേ സമയം കഴിയും തോറും നിന്റെ പെങ്ങളെ ആയുസും കുറഞ്ഞു കൊണ്ടിരിക്കുവാ എന്നവൻ പറഞ്ഞതും ഉമ്മയും ഉപ്പയും എന്റെ കാലിലേക്ക് വീണു.... മോനെ അവൻ പറഞ്ഞത് അനുസരിക്ക് എന്റെ മോളേ എനിക്ക് വേണം.....എന്നും പറഞ്ഞു അവർ കരയാൻ തുടങ്ങിയതും എനിക്ക് എന്ത്‌ ചെയ്യണംന്ന് അറിയാതെയായി..ഒടുവിൽ എനിക്ക് അവൻ പറയുന്നത് സമ്മതിക്കേണ്ടി വന്നു.....പിന്നീടങ്ങോട്ട് അവന്റെ കഥയിലേ അഭിനേഥാക്കൾ മാത്രമായി മാറുകയായിരുന്നു ഞങ്ങൾ.......കല്യാണം മുടങ്ങിയെന്ന് ഉറപ്പായതും അവൻ മുർഷിയെ ഞങ്ങൾക്ക് വിട്ടു തന്നു.പക്ഷെ പിന്നീട് അവിടെ നിക്കാൻ അവൻ സമ്മതിച്ചില്ല.അങ്ങനെ ആരോടും ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഞങ്ങളെ അവിടുന്ന് നാട് കടത്തി.പിന്നീടങ്ങോട്ട് ഒരു തരം ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു......അങ്ങനെ ഇരിക്കെ ഒരു ദൈവദൂദനെ പോലെ അയാൻ എന്റെ മുമ്പിൽ എത്തുന്നത്.ഷഹലിനെ നിരീക്ഷണം നടത്തിയാണ് അവൻ ഞങ്ങളെ കുറിച്ച് മനസ്സിലാക്കിയത്.പരസ്പരം എല്ലാം ഞങ്ങൾ തമ്മിൽ പറഞ്ഞു.

അപ്പോഴാണ് അന്ന് ഷോപ്പിൽ വെച്ച് കണ്ട ഹിജാബ് കാരി സാനി ആണെന്ന് എനിക്ക് മനസ്സിലായത്...അവൻ കളിച്ചത് പോലെ തിരിച്ചും ഞങ്ങൾ കളിക്കാൻ തീരുമാനിച്ചു.അതിന് ആദ്യം ഞാൻ വിളിച്ചത് മിന്നുവിന്റെ ഉപ്പനെയാണ് കാര്യങ്ങൾ എല്ലാം ഞാൻ പറഞതും .ഉപ്പയും കൂടെ നില്ക്കാന്ന് പറഞ്ഞു. കല്യാണത്തിന്റെ തലേന്ന് തന്നെ ഞാൻ നാട്ടിൽ എത്തി. ഉപ്പാനെ പള്ളിയിലേക്ക് വിളിച്ചു അന്ന് തന്നെ നിക്കാഹ് കഴിഞ്ഞു.അന്ന് അയാന്റെ വീട്ടിൽ താമസിച്ചു.ഷഹലിന്റെ വിചാരം ഞാൻ മിന്നുവിന്റെ കല്യാണം അറിഞ്ഞിട്ടില്ല എന്ന് തന്നെ ആയിരുന്നു.അവൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ ഒന്നൂടെ എളുപ്പം ആയി.....പിറ്റേന്ന് ആരും കാണാതെ ഞാൻ ഡ്രസിങ് റൂമിൽ കയറി കൂടി.മഹർ ഇട്ട് അവൾ കണ്ണ് തുറന്നപ്പോഴേക്കും ഞാൻ ഓടി ബാത്‌റൂമിൽ കയറി....പിന്നേ അങ്ങോട്ട് എല്ലാം ഞാൻ അയാൻ വഴി അറിഞ്ഞു.പിന്നേ ഒരുപ്പാട് മുൻപ് ഞാൻ ആഗ്രഹിച്ചതാ ഒരു ips കാരൻ ആവണംന്ന്.എന്റെ ഉപ്പാന്റെ ആഗ്രഹം സാധിച്ച് കൊടുക്കണംന്ന്.അതിന് വേണ്ടി ആരും അറിയാതെ ഞാൻ ഒരുപ്പാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്...

എല്ലവർക്കും ഒരു സർപ്രൈസ് അത്രേ ഞാൻ ഉദ്ദേശിച്ചോള്ളൂ....പിന്നേ ഷഹലിനെ ഇല്ലാതെയാക്കാൻ ഇങനെയൊരു പദവി നല്ലതാണെന്ന് എനിക്ക് തോന്നി...പടച്ചവൻ ആ ആഗ്രഹവും സാധിച്ചു തന്നു.....എന്ന് പറഞ്ഞു നിർത്തിയതും എല്ലവരും കിളിപോയ പോലെ നിക്കുന്നുണ്ട്..... എന്നാലും ഇത്രയൊക്കെ സംഭവം ഉണ്ടായിട്ടും നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്നും പറഞ്ഞു ഫാസി സെന്റി അടിക്കാൻ തുടങ്ങി. സാഹചര്യം അതായിരുന്നില്ലേടാ....ജീവിതം നഷ്ട്ടപെട്ട അവസ്ഥയിൽ നിക്കുവായിരുന്നു.ഒക്കെ പോട്ടേ.ഇനി നമുക്ക് പൊളിക്കാടാ.....എന്നും പറഞ്ഞു ഞാൻ അവന്റെ തോളിലൂടെ കയ്യിട്ടതും അവൻ എന്നെ നോക്കി ചിരിച്ചു... ..അതിനിടയിൽ രണ്ട് പേര് മാത്രം കണ്ണും കണ്ണും നോക്കി നിക്കാ.വേറെ ആരാ നമ്മളെ പെങ്ങളും അളിയനും.....ഞാൻ മുർഷിയുടെ കൈ പിടിച്ചു ഫെബിന്റെ അടുത്തേക്ക് ചെന്നു.... ഇനി നോക്കി വെള്ളം ഇറക്കണ്ട മോനെ ഇവൾ നിനക്കുള്ളത് തന്നെയാ.ഇപ്പൊ തന്നെ കൊണ്ട് പൊക്കോ വേണേൽ എന്നും പറഞ്ഞു ഞാൻ മുർഷിയെ ഫെബിന്റെ കയ്യിൽ ഏൽപ്പിച്ചതും എല്ലാവരും ചിരിച്ചു......

എല്ലാം ഓക്കേ ആയി.എന്റെ പെണ്ണിനെ മാത്രം കണ്ടില്ലല്ലോന്ന് കരുതി തിരയുമ്പോഴാണ് പെണ്ണ് അവിടുന്ന് ഓടുന്നത് കണ്ടത്.അത് കണ്ട് എല്ലാവരും കൂടെ പോയി കിട്ടാനുള്ളത് വാങ്ങിച്ചു വാ അപ്പോഴേക്കും ഞങ്ങൾ ചിലത് തീരുമാനിക്കട്ടെന്ന് പറഞ്ഞതും ഞാൻ എല്ലാവർക്കും ഒന്നിളിച്ച് കൊടുത്തു റൂമിലേക്ക് വിട്ടു.റൂമിൽ കയറി ഡോർ അടച്ചു തിരിഞ്ഞതും പെണ്ണ് ഭദ്രകാളി ലുക്കിൽ നിക്കുന്നുണ്ട്.....ഞാൻ നൈസ് ആയിട്ട് ഒന്നിളിച്ച് കൊടുത്തു അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ എന്നെ ബാക്കിലേക്ക് ഒറ്റ തള്ളായിരുന്നു.... എന്താടി കോപ്പേ.ദേ അധികം സ്‌ട്രെയിൻ എടുക്കല്ലേ എന്റെ കുഞ്ഞിന് വല്ലതും പറ്റും... നിങ്ങടെ കുഞ്ഞോ.....അതെങ്ങനെയാ....ഇത് എന്റെ കഴുത്തിൽ മഹർ കെട്ടിയ ആളുടെതാ.... അതെന്നെയല്ലേ പോത്തേ ഞാനും പറഞ്ഞേ....നിനക്ക് ചെവി കേൾക്കില്ലേ.... എന്റെ കഴുത്തിൽ മഹർ കെട്ടിയത് അയാനാ.... അയാൻ അല്ല നിന്റെ കുഞ്ഞമ്മേടെ നായരാ...അപ്പൊ നീ താഴെ പറഞ്ഞതൊന്നും കേട്ടില്ലേ.... ആ ഞാൻ ലാസ്റ്റ് മാത്രേ കേട്ടൊള്ളൂ .. അല്ലെങ്കിലും ആവിശ്യമുള്ളതൊന്നും നീ കേൾക്കില്ലല്ലോ...

ഇല്ലെങ്കിൽ വേണ്ടാ.ഇയാളാടാരാ റൂമിലേക്ക് വരാൻ പറഞ്ഞേ മര്യാദക്ക് ഇറങ്ങി പൊക്കോ.ഇല്ലെങ്കിൽ ഷഹലിനെ കൊന്നപോലെ കൊല്ലും ഞാൻ. അയ്യ. ഒരു കറി കത്തിയും ആയി കൊല്ലാൻ ഇറങ്ങിയെക്കുവാ.അവനു ജീവനില്ലാതിരുന്നത് നിന്റെ ഭാഗ്യം.ഇല്ലേൽ കാണായിരുന്നു.... പിന്നേ നിങ്ങളാണോ കൊന്നത്... അതൊക്കെ ഞാൻ സാവധാനം പറയാം.ഇപ്പൊ നീ ഇങ്ങ് അടുത്ത് വാ.... ച്ചി....നാണമില്ലല്ലോ വേറെ ഒരാളെ ഭാര്യയെ കയറിപിടിക്കാൻ..... ദേ പെണ്ണേ....മര്യാദക്ക് അടുത്ത് വാ.നിന്നെ തൊടാൻ അധികാരം എനിക്ക് തന്നെയാ.ആ കഴുത്തിൽ കിടക്കുന്നത് ഞാൻ കെട്ടിയ മഹർ ആണ്.സംശയമുണ്ടെങ്കിൽ ആ ലോക്കറ്റ് ഒന്ന് തുറന്ന് നോക്ക് എന്ന് ഞാൻ പറഞ്ഞതും അവൾ ഞെട്ടി മാല എടുത്ത് നോക്കി.അതിൽ എന്റെ പേര് കണ്ടതും അവൾ എന്റെ മുഖത്തെക്ക് തന്നെ നോക്കി നിന്ന് കണ്ണിൽ വെള്ളം നിറക്കാൻ തുടങ്ങി... ഞാൻ അവളെ അടുത്തേക്ക് ചെന്നു അവളെ വലിച്ചു എന്റെ നെഞ്ചിലേക്കിട്ടതും അവൾ കരയാൻ തുടങ്ങി....

ഓ ഡാം തുറന്ന്.ഇനി രക്ഷയില്ല.ഇതിനി എപ്പോഴാ ഒന്ന് അവസാനിക്കാന്ന് ചോദിച്ചതും അവൾ എന്റെ നെഞ്ചിനിട്ടൊരു കുത്ത് തന്നു.എന്റെ കവിളിൽ കടിച്ചു.... ഇത് എന്തിനാന്ന് അറിയോ....അന്ന് എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതിരുന്നതിന്.ഞാൻ എത്ര സങ്കടപ്പെട്ടു എന്ന് അറിയോ..... അറിയാം.അതിനു പകരം ആയി എന്റെ മുത്തിനെ ഞാൻ ഇനി ഒരിക്കലും സങ്കടപ്പെടുത്താതിരുന്നോളാം.നീ ഇവിടെ വന്നിരി.എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി അവളെ മടിയിൽ തല വെച്ച് വയറിൽ ഒരുമ്മ കൊടുത്തു....എന്റെ വാവയെ നീ ശരിക്കും നോക്കാറില്ലേഡീ... എന്നും ചോദിച്ചു വീണ്ടും വയറിൽ ഉമ്മ വെച്ചതും ഡോർ തുറന്ന് ഒക്കെ കൂടെ അകത്തേക്ക് കയറി വന്നു.... അതെയ് ഇത് ഞങ്ങളെ റൂം ആണ്.അല്ലാതെ നിങ്ങളെത് അല്ല എഴുന്നേറ്റു പോടാന്നും പറഞ്ഞു അയാൻ എന്നെ വലിച്ചു താഴേക്കിട്ടതും മിന്നു അടക്കം എല്ലാരും ചിരിക്കാൻ തുടങ്ങി.ഞാൻ മിന്നുന്റെ അടുത്തേക്ക് ചെന്നു നിന്നു. വല്ലാണ്ട് ചിരിക്കല്ലേ.രാത്രി ഞാൻ ശരിയാക്കി തരാംന്ന് പറഞ്ഞതും അവൾ ചിരി നിർത്തി എന്നെ നോക്കി വേണ്ടാന്ന് തലയാട്ടി...

ആഗ്യ ഭാഷ കാണിക്കാതെ താഴേക്ക് വാടാ.ബാക്കി പിന്നേ പറയാം ന്നും പറഞ്ഞു അയാൻ എന്നേം കൊണ്ട് താഴേക്ക് ഇറങ്ങിയതും എല്ലാവരും കൂടെ വന്നു..... അടുത്ത ദിവസം തന്നെ മുർഷിയുടെയും ഫെബിന്റെയും സാനിയുടെയും അയാന്റെയും കൂടെ എന്റേം മിന്നൂന്റേം കല്യാണം നടത്താൻ തീരുമാനിച്ചു. പിന്നെ അങ്ങോട്ട് എല്ലാം പെട്ടന്ന് ആയിരുന്നു.ഓരോരുത്തർ ഓരോ പണിയിലെക്ക് തിരിഞ്ഞു.അങ്ങനെ എല്ലവർക്ക് മുമ്പിൽ വെച്ച് ഒരിക്കൽ കൂടി എന്റെ പെണ്ണിന് ഞാൻ മഹർ ചാർത്തി......എല്ലാം കഴിഞ്ഞു ഞാൻ അവളുമായി വീട്ടിലേക്ക് വിട്ടു.....രാത്രി പാൽ ഗ്ലാസ്‌മായി അവൾ റൂമിലേക്ക് വന്നു.... എന്താടി കുറച്ചു നാണത്തൊടെയൊക്കെ വന്നൂടെ.... നാണവും മാനവും ഇല്ലാത്ത നിങ്ങളെ മുന്നിൽ ഇങ്ങനെയൊക്കെ മതി... ഡീ.....നിനക്ക് ഞാൻ തരാടി...... ഓ....വാങ്ങിച്ചോളാം.അതിന് മുൻപ് ഞാൻ അറിയാത്ത എല്ലാം എനിക്ക് പറഞ്ഞു താ എന്നവൾ പറഞ്ഞതും ഞാൻ കുറച്ചു ചുരുക്കി എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു.... അങ്ങനെ എല്ലാം റാഹത്തായിലേ.... ആയി.ഇനിയെങ്കിലും നീ ഒന്ന് ഇങ്ങ് വാ.....

വന്നിട്ട് എന്തിനാ.... എല്ലാം കഴിഞ്ഞതല്ലേ.എനിക്കാണേൽ ഭയങ്കര ഷീണം ഇന്ന് ഒരുപ്പാട് ഒമിറ്റ് ചെയ്തു.....എന്നും പറഞ്ഞു അവൾ തടി തപ്പാൻ തുടങ്ങിയതും ഞാൻ അവളെ എടുത്തു കൊണ്ട് വന്നു ബെഡിൽ കിടത്തി.....അവളെ മുഖത്തു കൈ കൊണ്ട് ഓരോന്ന് കാണിക്കാൻ തുടങ്ങി...... ദേ ഇക്കാ....എന്തിനുള്ള പുറപ്പാട് ആണ്.ഇതൊന്നും പറ്റില്ലാന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിട്ടുണ്ട്..... നന്നായി.....പോടീ പൂതനെ.... എന്നോട് ദേഷ്യപ്പെട്ടിട്ടു എന്താ കാര്യം ആദ്യം ആലോജിക്കണമായിരുന്നു.... ഓ....പറയുന്ന കേട്ടാൽ തോന്നും ഞാൻ ഒറ്റക്ക് ആയിരുന്നു എന്ന്.നീ സഹകരിച്ചിട്ടല്ലേടി.നീ ഒന്ന് ഒച്ച വെച്ചിരുന്നേൽ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നെനെ എന്ന് അവളെ കളിയാക്കി പറഞ്ഞതും അവൾ പില്ലോ വെച്ച് എന്നേ അടിക്കാൻ തുടങ്ങി.....ഞാൻ അവളെ കയ്യിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക് കിടത്തിയതും അവൾ ഉറക്കത്തിലെക്ക് വഴുതി വീണു..... മാസങ്ങൾക്ക് ശേഷം........ എന്റെ പൊന്നു മർശു നീ ഇവിടിരി.നിനക്ക് കുരു ഒന്നും ഇല്ലല്ലോ.... ഉണ്ടെടാ.....പക്ഷേ എന്തെ നിനക്ക് കാണണോ.....

അല്ലെങ്കിലേ മനുഷ്യൻ ടെൻഷൻ അടിച്ചു നിക്കുവാ.അകത്തു എന്താ നടക്കുന്നേ എന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ലാ..... എന്നാ നീ ലേബർ റൂമിലോട്ട് കയറി ചെല്ല്.... ദേ ഫാസി.നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും. കുറച്ചു മാസം കഴിയട്ടെ നിനക്ക് മനസ്സിലാവും... ഒക്കെ ശരിയാവും.നീ ഇവിടിരിക്ക് മർശു എന്നും പറഞ്ഞു ഫെബി എന്നെ ചെയറിൽ പിടിച്ചിരുത്തി. മണിക്കൂർ ഒന്നായി മിന്നൂനെ ലേബർ റൂമിലേക്ക് കയറ്റിയിട്ട്.ആകെ കൂടെ എന്തോ ഒരു സമാധാനക്കേട്.അവളെ മുഖം കണ്ടിട്ടാണേൽ ഒന്നും വേണ്ടായിരുന്നു എന്ന് പോലും തോന്നിപോയി.ഉമ്മയും ഉപ്പയും ഒക്കെ ഓരോ ഭാഗ്ത്തിരിക്കുന്നുണ്ട്.പെട്ടന്ന് ഡോർ തുറന്നു ഒരു സിസ്റ്റർ പുറത്തേക്ക് വന്നു....

അത് കണ്ടതും ഞാൻ ചാടി എണീറ്റു.... ആയിഷ പ്രസവിച്ചുട്ടൊ.പെൺകുട്ടിയ എന്നും പറഞതും എല്ലാവരും ഒരുമിച്ച് പടച്ചവനെ സ്തുതിച്ചു.അധികം വൈകാതെ തന്നെ ഞങ്ങളെ കുഞ്ഞിനെ അവർ കൊണ്ട് തന്നതും സന്തോഷം കൊണ്ട് എന്ത് ചെയ്യണംന്ന് അറിയാതെയായി.കുറച്ചു കഴിഞ്ഞു മിന്നൂനെ റൂമിലെക്ക് മാറ്റിയതും ഞാൻ കുഞ്ഞുമായി അവളെ അടുത്തേക്ക് ചെന്നു.എന്നെ കണ്ടതും അവളൊന്നു പുഞ്ചിരിച്ച് എന്റെ കയ്യിലെക്ക് നോക്കി.....ഞാൻ കുഞ്ഞിനെയും കൊണ്ട് അവളെ അടുത്ത് പോയിരുന്നു അവളെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തു.... ശുഭം..

അങ്ങനെ അത് കഴിഞ്ഞു.....ഒരുപ്പാട് നീട്ടി വലിച്ചെഴുതിയാ അത് ബോറാവും.... അതോണ്ടാ പെട്ടന്ന് തീർത്തെ... പ്രതീക്ഷിച്ചതിനേക്കാൾ ഒരുപ്പാട് സപ്പോർട്ട് കിട്ടിയ സ്റ്റോറി ആണിത്..... തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ..... കൂടെ നിന്ന എല്ലാ ഫ്രണ്ട്സിനും ഒത്തിരി ഒത്തിരി thanks❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story