❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 6

enikkay vidhichaval

രചന: SELUNISU

അങ്ങനെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് താഴെക്ക് ഇറങ്ങിയപ്പോ എല്ലാവരും അവിടെ ഹാജറാണ്. എന്നെ കണ്ടതും എല്ലാരും എഴുന്നേറ്റ് നിന്നു.. അയ്യോ.... എന്നെ ഇങ്ങനെ ബഹുമാനിക്കൊന്നും വേണ്ടാ സിറ്റ്ഡൌൺ.... എന്നും പറഞ്ഞു ഞാൻ ചെയറിൽ പോയി ഇരുന്നു.... അയ്യടാ... അതിന് ആര് നിന്നേ ബഹുമാനിച്ചു.... അല്ല നീ എങ്ങോട്ടാ പാടത്തേക്കോ അല്ല കോലം കണ്ടിട്ട് ചോദിച്ചതാണെ .... എന്ന് ഇക്ക പറഞ്ഞതും എനിക്കങ് പെരുത്തു കയറി.... ദേ....വെറുതെ എന്നെ കേറി ചൊറിയാൻ നിക്കണ്ട. ഇക്കയാണെന്നൊന്നും ഞാൻ നോക്കൂല... കേറിയങ് മാന്തും. പറഞ്ഞില്ലെന്ന് വേണ്ടാ..... ഓ... ന്റെ പൊന്നൂ ഞാൻ ഒന്നും മിണ്ടുന്നില്ല.. നീയൊക്കെ മാന്തിയാലേ... അപ്പൊ പോയി ട്ടി ട്ടി അടിക്കെണ്ടി വരും.എനിക്ക് വയ്യായെ.... ഉപ്പച്ചി.....ദേ കണ്ടോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നെ.... ഡാ ഫെബി അല്ലേലും നീ എന്തിനാ അവളെ ഓരോന്ന് പറയുന്നേ..എന്റെ മോൾ ഇപ്പൊ ഹൂറിയെ പോലുണ്ട്.ആര് കണ്ടാലും ഒന്ന് നോക്കി പോവും...എന്ന് ഉപ്പച്ചി പറഞ്ഞതും ഞാൻ ഇക്കാക്ക് കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു.....

അതിന് അവൻ നമ്മളെ നന്നായിട്ടൊന്ന് പുച്ഛിച്ചു.അതൊക്കെ നമ്മക്ക് ഗ്രാസ്സായൊണ്ട് നമ്മൾ ഫുഡിൽ ശ്രദ്ധ ചെലുത്തി... അല്ല മിന്നൂ ഞാൻ നിന്നോട് ഒരുപ്പാട് തവണ പറഞ്ഞതാ ഷാൾ ഇങ്ങനെ ചുറ്റാൻ.അന്നൊക്കെ നീ എനിക്കിഷ്ടം ഇതാ..ഞാൻ ഇങ്ങനെ നടക്കൂ...എന്നോക്കെയാ പറഞ്ഞെ.ഇപ്പൊ എന്താ എന്റെ മോൾക്ക് ഒരു മാറ്റം....എന്ന് ഉമ്മച്ചി ചോദിച്ചതും ഞാൻ ഇത്താനെ ഒന്ന് നോക്കി...അവളപ്പോ എന്നെ നോക്കി വായ പൊത്തി ചിരിക്കാ. ഞാൻ അവളെ നോക്കി പേടിപ്പിച്ചു... ഉമ്മാന്റെ നേരെ തിരിഞ്ഞു.... അത് ഉമ്മാ ഇങ്ങൾ പറഞ്ഞതൊക്കെ ഞാൻ ഇപ്പോഴാ ആലോജിച്ചത്... അതോണ്ട് ഉമ്മച്ചിനെ അനുസരിക്കാന്ന് കരുതി. പിന്നെ ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ടമല്ലാത്തത്.. എനിക്ക് നിന്റെ ഈ ചേഞ്ച്‌ കണ്ടിട്ട് അത്രക് വിശ്വാസം പോരാ.... ഉമ്മ ഇങ്ങൾ ഇവൾ പറയുന്നത് അങ്ങനെ കണ്ണടച്ചു വിശ്വാസിക്കണ്ട........ എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്.. എന്ന് ഇക്ക എന്നെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു.... അത് ഇജ്ജ് ശരിക്ക് കുളിക്കാത്തോണ്ടാവും കാക്ക കുളിയും കുളിച് പെർഫ്യൂം അടിച്ച് നടക്കാ....

അത് നിന്റെ കെട്ടിയോനാടി... ദേ.... എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ലോ...പ്യാവം അതിപ്പോ എന്ത് ചെയ്യാന്നാവോ പുറപ്പെട്ടിട്ടുണ്ടാവോ.. എന്ന് ഞാൻ പറഞ്ഞതും ഇത്ത എന്റെ കാലിൽ ചവിട്ടി... അവളെ നോക്കി എന്താഡീ എന്ന് ചോദിച്ചതും അവൾ എന്നോട് കൈ വിട്ടു പോയിന്ന് പറഞ്ഞു ആഗ്യം കാണിച്ചു. അപ്പോഴാണ് ഞാൻ എന്താ പറഞ്ഞെന്ന് ആലോജിച്ചത്. ഞാൻ മെല്ലെ ഇടം കണ്ണിട്ട് എല്ലാവരെയും ഒന്ന് നോക്കി അപ്പൊ എല്ലരും എന്നെ അന്ധം വിട്ട് നോക്കുന്നുണ്ട്. ഞാൻ അവർക്ക് ഒരു അവിഞ്ഞ ഇളി കൊടുത്ത് എണീക്കാൻ നിന്നതും ഇക്ക എന്റെ കൈ പിടിച്ചു അവിടെ ഇരുത്തി. മിന്നു മോൾ എങ്ങോട്ടാ പോണേ.... ഇതിന് സമാദാനം പറഞ്ഞിട്ട് പോയാ മതീ.ആര് പുറപ്പെട്ടൊന്നാ മോൾ പറഞ്ഞെ.ആരാടി നിന്റെ കെട്ടിയോൻ പറയെടി എന്ന് ഇക്ക പറഞ്ഞതും പിടിക്കപെട്ടെന്ന് മനസ്സിലായി..... അത് ഇക്ക... അതുണ്ടല്ലോ.... പിന്നെ.... എന്നൊക്കെ ബ.. ബ ബ.. അടിക്കാൻ അല്ലാതെ എന്നെകൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഓ... ആവിശ്യമുള്ള നേരത്ത് ഒരു നുണയും വരൂലല്ലോ പടച്ചോനെ.... ഓ.. ന്റെ ഇക്കാ ഒരു തമാശ പറയാനും പറ്റൂലെ.... ഇങ്ങളത് അപ്പോയെക്കും സിരിയസ് ആക്കിയൊ.. ഇങ്ങളെ പ്രശ്നം എന്താ ഞാൻ സ്കാഫ് ചുറ്റിയതൊ...

ദേ ഉമ്മച്ചി കണ്ടില്ലേ ഇതെന്നെയാ ഞാൻ ഇതിനൊന്നും ഇറങ്ങി തിരിക്കാഞ്ഞെ ഞാൻ ഇത് അയിക്കാൻ പോവാ.... എന്ന് പറഞ്ഞു ഷാളിലെ പിന്നിൽ തോട്ടതും ഉമ്മി എന്റെ കൈ പിടിച്ചു വേണ്ടെന്ന് പറഞ്ഞു.... ഡാ ഫെബി നിനക്ക് ഇതെന്തിന്റെ കേടാ. ചുമ്മാ എപ്പോളും അവളെറ്റ് വഴക്ക് ഉണ്ടാക്കും എന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ... ആദ്യമായിട്ടാ ഞാൻ പറഞ്ഞൊരു കാര്യം അവൾ കേൾക്കുന്നെ. അതോണ്ട് ഈ കാര്യത്തിൽ ഞാൻ മിന്നൂന്റെ കൂടെയാ..... എന്ന് ഉമ്മി പറഞ്ഞതും ഞാൻ ചെയറിൽ നിന്ന് എണീറ്റ്‌ പുറത്തേക്കോടി. എന്റെ ഓട്ടം കണ്ടിട്ട് അവരൊക്കെ പേടിച്ചു എന്റെ പുറകെ തന്നെ എത്തിയിട്ടുണ്ട്...... ഡീ എന്താടി എന്തിനാ നീ ഓടിയെ.എന്താ നീ മുകളിലേക്ക് നോക്കുന്നെ എന്ന് ഇത്ത ചോദിച്ചതും... അല്ല ആദ്യമായിട്ടാ ഉമ്മ എന്റെ സൈഡ് നിക്കുന്നെ അപ്പൊ വല്ല കാക്കയും മലർന്ന് പറക്കുന്നുന്നുണ്ടോന്ന് നോക്കിയതാ....... എന്ന് ഞാൻ പറഞ്ഞതും ഉമ്മി അവിടെ കണ്ട വടി എടുത്ത് എന്റെ അടുത്തേക്ക് വന്നതും ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു..ഉള്ളിലേക്ക്.

അവിടെ പോയി വേഗം രണ്ട് ദോശ എടുത്ത് റോൾ ആക്കി ബാഗും എടുത്ത് പുറത്തേക്കു വിട്ടു. പുറത്തിറങ്ങിയതും എല്ലാരും കൂടെ എന്നെ പിടിച്ചു വെച്ചു ഉമ്മാന്റെ കയ്യീന്ന് നല്ലോണം രണ്ട് കിട്ടുകയും ചെയ്തപ്പോ നമ്മൾ ഹാപ്പിയായി അങ്ങനെ ഒക്കെ കിട്ടി ബോധിച്ചു അവരെ ഒക്കെ നോക്കി ഒന്ന് പുച്ചിച്ചു വണ്ടിയും എടുത്ത് സനൂന്റെ വീട്ടിലേക്ക് വിട്ടു....അവിടെ ഹോൺ അടിച്ചതും സനു ഇറങ്ങി വന്നു... എന്നെ ഒന്ന് നോക്കി ഉമ്മച്ചി...ന്ന് വിളിച്ചോരു പോക്കായിരുന്നു ഉള്ളിലേക്ക്.മിക്കവാറും എന്റെ കോലം കണ്ടിട്ടാവും. ഇത്രേം കാലം ആയിട്ട് തോന്നാത്ത ഒന്ന് പെട്ടന്ന് ഉണ്ടായ എല്ലാർക്കും ഉണ്ടാവില്ലേ ഞെട്ടൽ.... ഞാൻ വണ്ടി അവിടെ സൈഡ് ആക്കി വീടിനുള്ളിലേക്ക് കയറിയതും അമ്മായി ഉണ്ട് പെണ്ണിനു വെള്ളം ഒക്കെ കൊടുത്ത് എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നു.... അവളാന്നേൽ വല്ലതും കണ്ട് പേടിച്ചപോലെ യാ മുഖമൊക്കെ. ..ഓഹ്.. ഒരു ഷാൾ ചുറ്റിയതിനു ഇന്ന് എന്തൊക്കെ പുകിലാ.... ഒരാളെ നന്നാവാനും സമ്മതിക്കൂല ബ്ലഡി ഗ്രാമവാസിസ്. എന്നൊക്കെ സ്വയം പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ ഷോൾഡറിൽ കൈ വെച്ചതും അവൾ എന്നെ നോക്കി പൊട്ടിചിരിച്ചു....

അതോടൊപ്പം അമ്മായിന്റെ കയ്യിൽ ഉള്ള ഗ്ലാസ്‌ താഴേക്കു വീണു പൊട്ടി.... അങ്ങനെ ആകെ കൂടെ ജക പോക.. മിന്നു മോളെ..... നീ നന്നായോ.... എന്താപ്പോ നമ്മളീ കാണുന്നെ.... ഇനി നമുക്ക് മരിച്ചാലും വേണ്ടില്ല... അന്നേ ഈ കോലത്തിൽ കാണാൻ പറ്റുംന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... എന്റെ പൊന്നമ്മായി നിങ്ങളൊക്കെ കൂടി കാട്ടി കൂട്ടുന്ന കണ്ടാൽ തോന്നും ഞാൻ ഒന്നും ഇടാണ്ടാ നിക്കുന്നെന്ന്.... മനുഷ്യനെ ഒന്ന് നന്നാവാനും സമ്മതിക്കരുത് ട്ടോ. ഇനി കാക്ക വരുന്നതിന്ന് മുൻപ് ഞാൻ പോവാ ഇല്ലേൽ ഇനി അടുത്ത ആൾ ബോധം കേട്ട് വീഴാവും.. ഡീ ഷാനു നിന്ന് കിണിക്കാണ്ട് വേണേൽ വന്നു വണ്ടിയിൽ കയറിക്കോ ഇല്ലേൽ ഞാൻ എന്റെ പാട്ടിനു പോവും അല്ല പിന്നെ..... അതും പറഞ്ഞു ഞാൻ പോയി വണ്ടി സ്റ്റാർട്ട്‌ ആക്കിയതും ഷാനു ബാക്കിൽ കയറി ഇരുന്നു.. അപ്പോഴും അവൾ ഇളി നിർത്തിയിട്ടില്ല... ഞാൻ അത് മൈൻഡ് ആക്കാതെ വണ്ടി എടുത്തു.... അല്ല മിന്നൂ ശരിക്കും നീ എന്ത് കൊണ്ടാ ഈ സാഹസത്തിനു മുതിർന്നത്.എല്ലരും സ്കാഫ് ചെയ്യുമ്പോഴും നീ മാത്രം ഷാൾ ഇട്ടാ സ്കൂളിൽ പോന്നിരുന്നെ.

.അത്രക്ക് ദേഷ്യമായിരുന്നു നിനക്ക് ഈ പരിപാടി..... എന്നിട്ട് നീ ഇപ്പൊ ഈ പരിപാടി ചെയ്യണേൽ അതിനു തക്കതായ കാര്യം ഉണ്ടാവും..അതെന്താടി. ഇന്നലെ എന്താ സംഭവിച്ചത്.. എന്നൊക്കെ അവൾ ചോദിച്ചതും ഞാൻ അവൾക്ക് ഒക്കെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു കൊടുത്തു....അപ്പൊ മുതൽ തുടങ്ങീലെ പെണ്ണ് പൊട്ടിച്ചിരിക്കാൻ...തെണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആടുന്നത് കൊണ്ട് തന്നെ എനിക്ക് ശരിക്ക് ബാലൻസ് കിട്ടുന്നില്ല... കോളേജിൽ എത്താനായിട്ടും ഇവളെ ഇളി നിക്കാത്തത് കണ്ട് എനിക്ക് ദേഷ്യം വന്നു ഞാൻ വണ്ടി ബ്രേക്ക്‌ പിടിച്ചു. ഇറങേടി.... ഡീ ഇറങ്ങാൻ.. എന്ന് ഞാൻ അലറിയതും പെണ്ണ് പേടിച്ചു വേഗം ഇറങ്ങി.... മോൾ ഇളിയൊക്കെ കഴിഞ്ഞ് സാവധാനം വന്നാൽ മതി..... അപ്പോ സേച്ചി പോട്ടെ ഷാനു മോളെ...... എന്നും പറഞ്ഞു ഞാൻ വണ്ടി വിട്ടു.. അവൾ ബാക്കിൽ നിന്ന് അലറി വിളിക്കുന്നത് കേൾക്കുന്നുണ്ടേലും ഞാൻ അത് മൈൻഡ് ആക്കാണ്ട് വണ്ടി പറപ്പിച്ചു വിട്ടു.... എന്നേറ്റാ അവളെ കളി.. കോളേജിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തു ഞാൻ നേരെ ക്ലാസ്സിലെക്ക് വിട്ടു.

മുർഷി അപ്പൊഴേക്കും എത്തിയിരുന്നു....അവൾ എന്നേ കണ്ടിട്ട് എല്ലാരേം പോലെ ഷോക്ക് ആയില്ല കാരണം അവൾക്ക് എന്നേ കുറിച്ച് കൂടുതൽ അറിവില്ലല്ലോ. ഡീ.... മിന്നൂ...നീ ഇന്ന് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.നിനക്ക് ഷാൾ ഇടുന്നതിനേക്കാൾ ഭംഗി ഇങ്ങനെയാ...ഞാൻ അതിന് അവളോട് ഒരു താങ്ക്സ് പറഞ്ഞു അവളെ അടുത്ത് പോയിരുന്നു. അവൾ ഷാനുനെ ചോദിച്ചതും അവളെ ഒരുക്കം കഴിയാത്തോണ്ട് ഞാൻ വേഗം പോന്നതാന്ന് പറഞ്ഞു തടിതപ്പി. പിന്നെ ഞാൻ അവളോട് അവരുടെ ഷോപ്പിൽ പോയതും അവളെ ഉപ്പാനെ പരിജയപെട്ടതും അങ്ങനെ ഓഫീസ് റൂമിൽ ഉള്ളത് ഒഴിച് ബാക്കി ഒക്കെ പറഞ്ഞു..... അങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുന്നതിനിടയിൽ ഷാനു ഉണ്ട് മോന്തയും വീർപ്പിച്ചു വരുന്നു.അത് കണ്ടപ്പോ തന്നെ ഞാൻ വന്ന ചിരി കടിച്ചു പിടിച്ചു അവളെ നോക്കി... അപ്പൊ അവൾ ചവിട്ടി തുള്ളി സീറ്റിൽ വന്നിരുന്നു..... ഡി.... ഷാനു നിനക്ക് എന്താ ഇതിനു മാത്രം ഒരുങ്ങാൻ.ഇവൾ പറഞ്ഞല്ലോ നിന്റെ ഒരുക്കം കഴിയാത്തോണ്ടാ ഇവൾ വേഗം പൊന്നെ എന്ന്.....

എന്നൊക്കെ മുർഷി ഷാനൂനോട്‌ ചോദിച്ചതും അവൾ എന്നേ പല്ലിറുമ്പി നോക്കി... ഞാൻ അതിന് അവൾക് ഒന്ന് ഇളിച്ചു കൊടുത്തു..... ഞാൻ ഇന്ന് എണീക്കാൻ കുറച്ചു ലേറ്റ് ആയെഡീ അതാ.... ഓഹ്... അപ്പൊ നീ ഇന്നലെ കക്കാൻ പോയിരിക്കുവായിരുന്നോ.....ഡീ ഷാനു മിന്നൂനെ കാണാൻ ഇന്ന് മൊഞ്ജായിട്ടുണ്ട്ലെ..... അതിന് ഷാനു തിരിച്ചു എന്തോ പറയാൻ നിന്നതും മർഷുക്ക ക്ലാസ്സിലേക്ക് വന്നു.... അപ്പൊ തന്നെ എന്റെ ഹാർട്ട് സ്പീഡിൽ മിഡിക്കാൻ തുടങ്ങി.... അവൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു നേരെ എന്നേ നോക്കി.. രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും എനിക്കെന്തോ ചമ്മൽ പോലെ അവനാണേൽ എന്നേ നോക്കി ഒന്ന് തലയാട്ടി ചിരിച്ചു.... ഞാൻ വേഗം തല താഴ്ത്തി ഇരുന്നു അത് കണ്ട് ഷാനു എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.... അവളോട് പോടീന്നും പറഞ്ഞു ഞാൻ നേരെ നോക്കി.... അപ്പൊ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയിരുന്നു..അതിനിടയിലും അവൻ എന്നേ ഇടക്കിടെ നോക്കുന്നുണ്ട്..എനിക്കാണേൽ അവന്റെ മുഖത്തേക്ക് നോക്കും തോറും എന്തൊക്കെയോ ഫീൽ ആകെ കൂടേ ഇടങ്ങേർ പിടിച്ച അവസ്ഥ.

ഇങ്ങനെ പോയ എക്സാം ഞാൻ എട്ടു നിലയിൽ പൊട്ടും.... അങ്ങനെ ബെൽ അടിച്ചതും അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി. ഞാൻ നെഞ്ചിൽ കൈ വെച്ച് ഒരു ദീർഘ ശ്വാസം വിട്ടതും അവൻ പോയപോലെ തിരിച്ചു ക്ലാസ്സിലേക്ക് വന്നു....ഇനിപ്പോ എന്ത്‌ പണ്ടാരം ആവോ ഇവന് വേണ്ടേ........ ----------------------------------- ക്ലാസ്സിൽ ചെന്ന് ആദ്യം നോക്കിയത് തന്നെ അവളെയാ.....അവളെ അങ്ങനെ കണ്ടപ്പോ തന്നെ ശരിക്കും വാണ്ടർ അടിച്ചു പോയി..ഷാൾ ഇട്ടതിനേക്കാളും ഭംഗി അവൾക്ക് ഇങ്ങനെയാ.....അവൾ ഞാൻ പറഞ്ഞത് അനുസരിക്കുംന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..സ്കാഫ് ചെയ്തില്ലേൽ കൊടുക്കും ന്നുള്ളത് മിക്കവാറും ഇപ്പൊ കൊടുക്കേണ്ടി വരും.... ഏതായാലും ഇപ്പൊ നടക്കില്ലന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒക്കെ കണ്ട്രോൾ ചെയ്തു ക്ലാസ്സ് എടുക്കാൻ തുടങ്ങി...എത്ര അവളെ നോക്കണ്ടന്ന് വിചാരിച്ചാലും അറിയാതെ കണ്ണ് അവളെ ഭാഗത്തേക്ക് തന്നെ പോവാ.ഒരൊറ്റ ദിവസം കൊണ്ട് പെണ്ണ് ഇങ്ങനെ ഖൽബിൽ കയറി കൂടുമെന്ന് ഒരിക്കലും കരുതിയതല്ല......

ഞാൻ ഇങ്ങനെ നോക്കുന്നത് കൊണ്ട് പെണ്ണിനും ആകെ ചമ്മൽ ആയെന്ന് തോന്നുന്നു....പെട്ടന്ന് ബെൽ അടിച്ചതും ഞാൻ വേഗം ക്ലാസ്സിനു പുറത്തിറങ്ങി. അപ്പോയാണ് പ്രിൻസി ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കാൻ പറഞ്ഞത് ഓർമ വന്നത്.പെണ്ണിനെ കണ്ടപ്പോ തന്നെ ഒക്കെ കൈ വിട്ടു പോയി. അപ്പൊ തന്നെ ക്ലാസ്സിലേക്ക് കയറിയതും പെണ്ണ് അന്തം വിട്ട് നോക്കുന്നുണ്ട്....അത് കണ്ടപ്പോ ഇവൾക്കിട്ട് ചെറിയൊരു പണി കൊടുക്കാന്ന് കരുതി...ഡിയർ സ്റ്റുഡന്റസ്.നമുക്ക് ക്ലാസ്സിലേക്ക് ഒരു ലീഡർ വേണ്ടേ......എന്ന് ചോദിച്ചതും ക്ലാസ് ഒന്നടങ്കം യെസ് എന്ന് പറഞ്ഞു... ഓക്കേ അപ്പൊ നമുക്ക് ഒരു ചെറിയ വോട്ടിംഗ് നടത്താം..ബോയ്സിന്റെ സൈഡിൽ നിന്ന് ശരത്തും ഗേൾസിന്റെ സൈഡിൽ നിന്ന് ആയിഷ അയ്മിൻ.ഇവരെ രണ്ട് പേരുടെയും നെയിം ആണ് വോട്ടിംഗ് ലിസ്റ്റിൽ ഉള്ളത്.ആർക്കാ ണോ കൂടുതൽ വോട്ട് കിട്ടുന്നെ അവരാവും നിങ്ങടെ ക്ലാസ്സ്‌ ലീഡർ. അപ്പൊ ശരത് ആൻഡ് ആയിഷ അയ്മിൻ നിങ്ങൾ രണ്ടാളും ഇപ്പൊ തന്നെ ലൈബ്രററിയിലേക്ക് വരണം എന്നും പറഞ്ഞു ഞാൻ വേഗം പുറത്തിറങ്ങി...

ഹഹഹ.... ഹ...നിങ്ങക്ക് ഒരു കാര്യം അറിയോ അവളെ നെയിം ഒന്നും അല്ല വോട്ടിംഗ് ലിസ്റ്റിൽ ഉള്ളത്.....അതൊക്കെ നമ്മൾ അവളെ ഒന്ന് ഒറ്റക് കിട്ടാൻ വെറുതെ നമ്പർ ഇറക്കിയതാ....ഏതായാലും ലൈബ്രറിയിലേക്ക് ചെല്ലട്ടെ ബാക്കി സീൻ അപ്പൊ കാണാ......😉. അവൻ ലീഡറെ തിരഞ്ഞെടുക്കാനാ വന്നതെന്ന് അറിഞ്ഞപ്പോ സമാദാനം ആയെങ്കിലും വോട്ടിംഗ് ലിസ്റ്റിൽ എന്റെ നെയിം ഉണ്ടെന്ന് അറിഞ്ഞപ്പോ ഉള്ള സമാധാനം കൂടേ പോയി കിട്ടി.എന്നെയൊക്കെ ആരേലും ലീഡർ ആക്കോ..ഇനി ഇത് ഇവന്റെ വല്ല ഡ്രാമയും ആവോ.....ഞാൻ അവൻ ക്ലാസ്സിൽ നിന്ന് പോയതും ഷാനുന്റേം മുർഷിനേം നേരെ തിരിഞ്ഞു...ഡീ പരട്ടകളെ ആരാടി എന്റെ പേര് ലിസ്റ്റിൽ കൊടുത്തേ.... ആര് ഞങ്ങൾ കൊടുത്തിട്ടോന്നും ഇല്ലാ...അയ്യടാ ലീഡർ ആക്കാൻ പറ്റിയൊരു ചളുക്ക് എന്ന് മുർഷി പറഞ്ഞതും..അതിനൊപ്പം ഷാനുവും കൂടി... ആ..അങ്ങനെ പറഞ്ഞു കൊടുക്ക് മുർഷി....ലീഡർ ക്ലാസ്സ് നന്നാക്കാനാ...നീയൊക്കെ ക്ലാസ്സ്‌ ലീഡർ ആയാൽ പിന്നെ ക്ലാസ്സിന്റെ ഗതി അതോഗതി...

അതോണ്ട് ഞങൾ വോട്ട് കൊടുക്കുന്നുണ്ടേൽ അത് ശരത്തിനാവും...കേട്ടോടി പരട്ടെ എന്ന് അവളൊരു ആട്ടും കൂടേ തന്നപ്പോ തൃപ്തിയായി.വെറുതെ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തു ഇട്ട പോലെ ആയി.ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു...എന്നാ ഞാൻ അങ്ങോട്ടു പോയി വരാവേ.. ആ..ചെല്ല് ചെല്ല് ഒക്കെ ചൂടോടെ വാങ്ങി വാ...ഇന്നലെ കടി ആയിരുന്നു ഇന്ന് എന്താണോ എന്തോ...എന്ന് ഷാനു ഞാൻ മാത്രം കേക്കും വിധം പറഞ്ഞതും ഞാൻ അവളെ നോക്കി പേടിപ്പിച്ചു ശരത്തിന്റെ കൂടേ ലൈബ്രറിയിലേക്ക് വിട്ടു....ഷാനു പറഞതൊക്കെ കേട്ട് എന്റെ ടെൻഷൻ കൂടി...അങ്ങനെ അവിടെ എത്തി ഞങ്ങൾ അകത്തേക്ക് കയറിയതും മർഷുക്ക അവിടെ ഇരിക്കുന്നുണ്ട്....

ഞങ്ങളെ കണ്ടതും അടുത്തേക്ക് വിളിച്ചു.ശരത്തിന്റെ കയ്യിൽ ഒരു ഫോം കൊടുത്ത് അത് ഫിൽ ചെയ്തു പ്രിൻസിക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞു.അവൻ അതും വാങ്ങി എന്നേ ഒന്ന് നോക്ക കൂടേ ചെയ്യാതെ പുറത്തേക്ക് പോയി....ആഹാ ബെസ്റ്റ്. ഇവൻ ഉണ്ടെന്നുള്ള ധൈര്യത്തിലാ ഇത്രേം നേരം ഇവിടെ നിന്നേ ഇപ്പൊ ആകെ കൂടേ വിറയലൊക്കെ വരാൻ തുടങ്ങി....പടച്ചോനെ നാറ്റിക്കല്ലെന്നൊക്കെ മനസ്സിൽ പറഞ്ഞു ഒരു ധൈര്യം വരുത്തി....അവൻ ആണേൽ ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഒരു ഭാവവും ഇല്ലാ.തെണ്ടി...ഞാൻ ഒന്ന് ചെറുതായിട്ട് ചുമച്ചു...എവിടെ നെവർ മൈൻഡ് വീണ്ടും രണ്ട് മൂന്ന് വട്ടം റിപ്പീറ്റ് ചെയ്തു. ഒരു കുലുക്കവും ഇല്ലാ...ഇനി കുരച്ചാൽ ചിലപ്പോ ചത്തു പോവും കരുതി ഞാൻ അവനെ കുറെ പ്രാകി പോവാൻ ഒരുങ്ങിയതും എന്റെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story