❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 7

enikkay vidhichaval

രചന: SELUNISU

അങ്ങനെ അവനെ കുറെ പ്രാകി പോവാൻ നിന്നതും അവൻ എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തിച്ചു.... അങ്ങനങ് പോയാലോ... അതിനാണോ ഇല്ലാത്ത വോട്ട് ലിസ്റ്റിൽ നിന്റെ പേരും ചേർത്ത് നിന്നേ ഇങ്ങോട്ട് വരുത്തിച്ചത്..... ഓഹോ....അപ്പൊ ഇത് മനഃപൂർവം ചെയ്തതാണല്ലേm...... അതേലോ..... എന്താ ഇയാളെ ഉദ്ദേശം... അത് നിനക്കറിയില്ലേ ദുരുദ്ദേശം.....ഞാൻ നിന്നേം കൊണ്ടേ പോവൂ..... എന്നാ അതൊന്ന് കാണമല്ലോ..ഇഷ്ട്ടം ഇയാൾക്കു മാത്രം മതിയോ..എനിക്കും കൂടേ തോന്നണ്ടേ.... വേണം.. നിനക്ക് എന്നേ ഇഷ്ടാണ് എന്ന് എനിക്കറിയാ.. അതോണ്ടല്ലേ ഞാൻ സ്‌കാഫ് ചെയ്യാൻ പറഞ്ഞപ്പോ നീ അത് അനുസരിച്ചത്... അയ്യടാ....ആരു പറഞു ഞാൻ എന്റെ ഉമ്മി പറഞ്ഞിട്ടാ ഇങ്ങനെ ചെയ്തേ അല്ലാണ്ട് ഇയാളെ ഇഷ്ട്ടായോണ്ടല്ല.... ഓ....അപ്പൊ നിനക്ക് എന്നേ ഇഷ്ടല്ലാ.... അല്ല.... അല്ലേ....ന്നും ചോദിച്ചു അവൻ എന്റടുത്തേക്ക് വന്നതും ഞാൻ പുറകോട്ട് പോയി ടേബിളിന്റെ കാലിൻമേൽ തട്ടി പിന്നിലോട്ട് മറിയാൻ നിന്നതും പിടുത്തം കിട്ടിയത്

അവന്റെ ഷർട്ടിൻമേലാണ്.അതോടു കൂടി അവനും ഞാനും കൂടേ നിലത്തേക്ക് വീണു.ആദ്യം വീണത് ഞാനായത്കൊണ്ട് തന്നെ എനിക്ക് നല്ലോണം വേദനിച്ചു...കണ്ണ് തുറന്ന് നോക്കിയതും ചെക്കൻ ഉണ്ട് കണ്ണും പൂട്ടി കിടക്കുന്നു അത് കണ്ടപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ.... എന്റെയാണെന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ.....ഞാൻ അറിയാതെ തന്നെ എന്റെ അധരം അവനെ ലക്ഷ്യമാക്കി നീങ്ങിയതും പെട്ടന്ന് അവൻ കണ്ണ് തുറന്നത് ...അപ്പോഴാണ് എനിക്ക് ഞാൻ എന്താ ചെയ്യാൻ നോക്കിയേ എന്ന ബോധം വന്നത്....വേഗം ചുണ്ട് കോട്ടുന്നത് പോലെ ആക്കി അല്ലേലിപ്പോ നാറിയെനെ....അവനുണ്ട് എന്നെ കണ്ണും മിഴിച്ചു നോക്കുന്നു.... കുറച്ചു നേരം അങ്ങനെ തന്നെ നിക്കുന്നത് കണ്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി..... ഹലോ ഇയാൾ ഒന്ന് എണീറ്റ്‌ പോയെ എന്തൊരു വെയിറ്റ് ആണ്..

. കണ്ടാൽ ഇത്രക്കും വെയിറ്റ് ഉള്ള ആളാന്ന് പറയൂല.... ന്റെ നടു ഒടിഞ്ഞുന്ന് തോന്നുന്നു...... ഓഹോ... അത്രക്ക് വെയിറ്റ് ഉണ്ടോടി.... എന്നാ മോൾ കുറച്ച് നേരം കൂടേ സഹിക്ക്ട്ടോ... എണീറ്റു പോവാൻ എനിക്കിപ്പോ മനസ്സില്ല..... ശോ.. എന്തൊരു കഷ്ട്ട ഇത്.... ആരേലും വന്നു കണ്ടാ എന്താ കരുതാ.... പ്ലീസ് മർഷുക്ക ഒന്ന് എണീറ്റ് പോ.... സത്യമായിട്ടും എനിക്ക് വേദന എടുക്കുന്നുണ്ട്.... ഓക്കേ. എണീക്കാം ബട്ട്‌ നേരത്തെ എനിക്ക് തരാൻ നോക്കിയില്ലേ അതിങ് താ.... എന്ത് തരുന്ന കാര്യാ ഇയാൾ പറയുന്നത്... അച്ചോടാ..അപ്പൊയേക്കും ഇക്കാന്റെ മുത്ത് അത് മറന്നോ നേരത്തെ നീ എന്നെ കിസ്സ് ചെയ്യാൻ നോകീലെ അത് ഞാൻ കണ്ടായിരുന്നു... യ്യോ... പോയി... പോയി മാനം പോയി...... ശ്യോ അപ്പോഴേക്കും അത് മനസ്സിലായോ..... ഏത് നേരത്താണാവോ.....എന്നൊക്കെ മനസ്സിൽ പറഞ്ഞു എന്നെ തന്നെ കുറെ പ്രാകി.....

ഇനി കളം ഒന്ന് മാറ്റി ചവിട്ടാം അതാ നല്ലത്... എപ്പോ.... അയ്യടാ കിസ്സാൻ പറ്റിയൊരു മോന്ത കണ്ടാലും മതി.. ഇയാൾ വല്ല സ്വപ്നവും കണ്ടതാവും.... മര്യാദക്ക് എണീറ്റ്‌ മാറെടോ.... ഒന്നൂല്ലെങ്കിലും ഇയാൾ ഒരു അധ്യാപകൻ അല്ലേ... ഇങ്ങനെ ആണോ സ്റ്റുഡന്റസിനോടു പെരുമാറുന്നത്....... അയ്യേ മോശം.... എന്റെ സ്ഥാനം എന്താന്നൊക്കെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കണ്ട... എല്ലാരോടും ഞാൻ ഇത്രേം കാലം നല്ല രീതിയിൽ തന്നെയാ മുന്നോട്ട് പോയിരുന്നത്... നിന്നേ മാത്രം അങ്ങനെ കാണാൻ എനിക്ക് പറ്റീട്ടില്ല...കാരണം ആദ്യം കണ്ടപ്പോ തന്നെ എനിക്ക് നിന്നോട് എന്തോ ഒരു ഫീൽ തോന്നിയതാ. അപ്പൊ അത് മൈൻഡ് ചെയ്തില്ലേലും പിന്നെ എനിക്ക് മനസ്സിലായി ആ ഫീൽ ആണ് പ്രണയം എന്ന്... ഇന്നേവരെ ഒരു പെണ്ണിനെയും ഞാൻ ശരിക്ക് നോക്കീട്ടില്ല... അങ്ങനെ ഉള്ള എന്നെയ ഒരൊറ്റ ദിവസം കൊണ്ട് നീ വീഴ്ത്തിയെ..... പിന്നെ എനിക്ക് തോന്നിയ കാര്യം ഞാൻ മനസ്സിൽ വെക്കാതെ പറഞ്ഞു...അതാണ് എന്റെ ആറ്റിട്യൂട്.... അതൊക്കെ കേട്ടപ്പോ മനസ്സിന് ഒരുപ്പാട് സന്തോഷം തോന്നിയെങ്കിലും അത് പുറമെ കാണിച്ചില്ല...

നന്നായിപോയി ഇയാളോട് വീഴാൻ ഞാൻ പറഞ്ഞോ.. അല്ല അപ്പൊ ഇയാൾ എസ് പി ആണല്ലേ.... എസ് പി യൊ അതെന്താ..... അതോക്കെ പറയാം. അതിന് മുൻപ് ഇയാൾ എന്റെ മേലെന്ന് ഒന്ന് എണീറ്റ്‌ പോ... ഇല്ലേൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും ഇപ്പൊ.... അയ്യടാ... അത് വേണ്ടാ നീയേ ഉടായിപ്പിന്റെ ഉസ്താദാ..... എണീറ്റ്‌ ഓടാൻ അല്ലേ..... കിസ്സ് കിട്ടാതെ എണീക്കുന്ന പ്രശ്നം ഇല്ലാ.... വേഗം തന്നാ വേഗം എണീക്കാ... ഇല്ലാ.. പറ്റിക്കില്ല... ഇയാൾക്ക് അത് കിട്ടിയാ പോരെ... തന്നിട്ടെ പോവൂ... ഞാൻ ഒരു വാക്ക് പറഞ്ഞാ വാക്കാ..... അങ്ങനെ ആയാൽ നിനക്ക് കൊള്ളാം... മുങ്ങാനാണ് ഉദ്ദേശം എങ്കിൽ പിന്നേ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ അത് പലിശയടക്കം തന്ന് തീർക്കും...... എന്നും പറഞ്ഞു അവൻ എന്റെ മേലെന്നു എണീറ്റു.... അപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്.... ഞാൻ എണീറ്റ്‌ ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കുന്ന പോലെ ചെയ്‌തു മെല്ലെ ഡോറിനു നേരെ ഇടം കണ്ണിട്ട് നോക്കി.. മെല്ലെ എസ്‌കേപ്പ് ആവാം ന്ന് കരുതി മുങ്ങാൻ നിന്നതും എത്ര പോയിട്ടും എങ്ങും എത്തുന്നില്ല... അപ്പൊ അവൻ എന്റെ ടോപ്പ് പിടിച്ചു വെച്ച്ക്കാ ജന്തു.....

ഞാൻ അവനെയും എന്റെ ടോപ്പിലേക്കും മാറി മാറി നോക്കി... എന്ത് പറ്റി മിന്നു.... ഓടാൻ തോന്നുന്നുണ്ടോ.... ഓടെഡീ ഒന്ന് ഓടി നോക്കെടിന്നൊക്കെ കോപ്പിലെ ഡയലോഗ് പറഞ്ഞു എന്നെ ഇട്ട് വാരാൻ തുടങ്ങി...... മോളെന്താ കരുതിയെ ഒരൊറ്റ ഡേ ആണേലും ഞാൻ നിന്നേ നല്ലോണം മനസ്സിലാക്കിയതാ.... അതോണ്ട് കളി എന്നോട് വേണ്ടാ... നീ ഇങ്ങോട്ട് തരണോ അതോ നല്ല ഡോസ് കൂട്ടി അങ്ങോട്ട് തരണോ... ഇയാൾക്ക് ഒരു കിസ്സ് കിട്ടിയാൽ പ്രശ്നം തീരോ. എങ്കിൽ തരാം. നോ പ്രോബ്ലം ഞാൻ എന്റെ ഇക്കാക്ക് എപ്പോഴും കൊടുക്കുന്നതാ.... എന്റെ ഫ്രണ്ടിന്റ ഇക്കാ ന്ന് പറയുമ്പോ എന്റേം ഇക്ക ആണല്ലോ.... ഡീ... വേണ്ട വേണ്ടാ... ഒരുപ്പാട് അങ്ങ് ഊതല്ലേ.... നീ തരണ്ട ഞാൻ തന്നോളാം.... എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നതും കളി കാര്യമാണെന്ന് മനസ്സിലായി..... സ്റ്റോപ്പ്‌.....ഇയാൾ തരേണ്ട ഞാൻ തന്നോളാം എന്നും പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് ചെന്നു... കണ്ണടക്ക്... കണ്ണും കാതോന്നും അടക്കൂല...ഇങ്ങനെ തന്നാ മതി...കണ്ണടച്ചാ നിനക്ക് മുങ്ങാൻ അല്ലേ......നടക്കില്ല... മുങ്ങാൻ ഒന്നും അല്ലാ...

കിസ്സിന്റെ ഫീലിംഗ് കിട്ടണേൽ കണ്ണ് അടക്കണം.... അത് നിനക്ക് എങ്ങനെ അറിയാം.... പറയുന്നത് കേട്ടിട്ട് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ.. ദേ...അനാവിശ്യo പറഞ്ഞാലുണ്ടല്ലോ...സാർ ആണെന്നോന്നും നോക്കൂല..ഇയാൾക്കു വേണ്ടെങ്കിൽ വേണ്ടാ.....ഞാൻ പോവാ.....എന്നൊക്കെ ദയനീയ ഭാവത്തിൽ പറഞ്ഞു..പടച്ചോനെ ഇതെങ്കിലും ഏറ്റാ മതിയായിരുന്നു... എന്നൊക്കെ മനസ്സിൽ കരുതി ഞാൻ പോവാൻ നോക്കി..... ഹാ....പോവല്ലേ.... ഓക്കെ ഞാൻ കണ്ണടക്കാo.. ബട്ട്‌ പറ്റിക്കാൻ ആണ് ഭാവം എങ്കിൽ നേരത്തെ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ...എന്നും പറഞ്ഞു അവൻ കണ്ണടച്ചു നിന്നു...പറ്റിക്കാം ന്ന് കരുതിയതാ ബട്ട്‌ ഇങ്ങനെ കണ്ണടച്ചു നിക്കുന്നത് കാണുമ്പോ ശരിക്കും കിസ്സാനോക്കെ തോന്നുന്നുണ്ട്...ഒന്ന് കൊടുത്തേക്കാം എന്നു കരുതി അവന്റെ കവിൾ ലക്ഷ്യം വെച്ച് നീങ്ങിയതും ഡോറിന്റെ അവിടെ കാൽപെരുമാറ്റം കണ്ട് അങ്ങോട്ട് നോക്കിയതും ഞാൻ ഞെട്ടിപോയി വീണ്ടും ഫാസിക്കാ..മൂപ്പരും ഏകദേശം എന്റെ അവസ്ഥയിൽ തന്നെ ആണ്..അത് കണ്ടതും എനിക്ക് ചെറിയൊരു കുസൃതി തോന്നി.

ഞാൻ ഫാസിക്കാനോട്‌ മിണ്ടാതെ അടുത്തേക്ക് വരാൻ പറഞ്ഞു....എന്നിട്ട് ഫാസിക്കാക്ക് ഏകദേശ കാര്യങ്ങൾ ഒക്കെ ആഗ്യ ഭാഷയിൽ കാണിച്ചു കൊടുത്തു.. അപ്പൊ ഫാസിക്ക ഓക്കേ പറഞ്ഞു എനിക്ക് കൈ തന്നു...... ഞാൻ കുറച്ചു അങ്ങോട്ട് മാറി നിന്നു..... അവനപ്പോ വേഗം താടിന്നൊക്കെ പറഞ്ഞു തിരക്ക് കൂട്ടുന്നത് കണ്ട് എനിക്ക് ചിരി വരുന്നുണ്ട്.. ഞാൻ ഫാസിക്കാനോട്‌ കൈ കൊണ്ട് കൊടുത്തോന്ന് പറഞ്ഞതും ഫാസിക്ക അവന്റെ കവിളിൽ ഉമ്മ വെച്ചു.... അപ്പൊ അവൻ പുഞ്ചിരിച്ച് കണ്ണ് തുറന്നതും മുമ്പിൽ ഫാസിക്കാനെ കണ്ട് അവന്റെ മുഖം മാറി.. അവൻ ഫാസിക്കാനെ തട്ടി മാറ്റി എന്റെ അടുത്തേക്ക് വന്നതും ചിരിച്ചോണ്ടിരുന്ന ഞാൻ അവന്റെ മുഖം കണ്ട് ചിരിയൊക്കെ പോയി പകരം പേടിയായി കാരണം അത്രക്കും കലിപ്പുണ്ട് മുഖത്ത്..... അവൻ എന്റെ അടുത്ത് വന്നു എന്റെ മുഖത്തു നോക്കി ഫാസിക്കാനോട്‌ അവിടെ നിന്നും പോവാൻ പറഞ്ഞു....

അത് കേട്ടതും ഞാൻ ഫാസിക്കാനെ നോക്കി വേണ്ടാന്ന് തലയാട്ടിയതും മർഷുക്ക അവനെ നോക്കി പല്ലിറുമ്പിയതും ഫാസിക്ക എന്നെ ദയ നീയമായി നോക്കി പുറത്തേക്ക് പോയി....അത് കണ്ടതും ഞാൻ പേടിച്ചു മർശുക്കാനെ നോക്കി....എന്നെ തന്നെ നോക്കി നിക്കാ... അതും കട്ട കലിപ്പിൽ. എനിക്കാന്നേൽ തൊണ്ടയിലേ വെള്ളം ഒക്കെ വറ്റിയ പോലെ ആകെ കൂടെ എന്തൊക്കെയൊ പരവേഷം തോന്നുന്നുണ്ട്....ഒരാളെ മുന്നിലും ഞാൻ ഇങ്ങനെ പേടിച്ചു നിന്നിട്ടില്ല..പക്ഷെ മർശുക്ക അടുത്ത് നിക്കുമ്പോ എനിക്ക് ആകെ കൂടെ വല്ലാത്ത ഒരു അവസ്ഥയാ.. ആ സാമിപ്യം എപ്പോഴും വേണംന്ന് തോന്നുന്നു..... എന്താ ഇതിന്റ ഒക്കെ അർത്ഥം ചെറിയ ഇഷ്ട്ടം വലുതാവാണോ പടച്ചോനെ..... അങ്ങനെ ഓരോന്ന് ആലോചിച് നിക്കുന്ന നേരത്താണ് മർഷുക്ക സംസാരിച്ചു തുടങ്ങിയത്.... എന്താടി.... ഇനി എങനെ ഊരി പോവാന്ന് ആലോജിക്കാണോ...

നിന്നോട് മര്യാദക്ക് പറഞ്ഞപ്പോ നിനക്ക് ജാഡ ശരിയാക്കി തരാട്ടോ.... അത് മർശുക്ക ഞാൻ.. ചുമ്മാ ഒരു തമാശക്ക്.... ഫാസിക്ക വന്നപ്പോ...എന്നൊക്കെ എന്തൊക്കെയൊ..പറഞൊപ്പിച്ചു.. ഓ....തമാശക്കായിരുന്നോ....എന്നാ മോൾ ഇതും കൂടെ തമാശയിൽ കൂട്ടിക്കോന്ന് പറഞ്ഞു അവൻ എന്റെ അധരങ്ങൾ കീഴ്പ്പെടുത്തി.....കുറെ ഞാൻ എതിർത്തെങ്കിലും അതിനൊന്നും ഫലം ഉണ്ടായില്ല......കുറച്ചു നേരം കഴിഞ്ഞതും അവൻ എന്നിൽ നിന്ന് അകന്നു നിന്നു...ഞാൻ തല താഴ്ത്തിപിടിച്ചു നിന്നതും അവൻ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി..... ഈ തമാശ എങ്ങനുണ്ട് മിന്നൂ നിനക്ക് ഇഷ്ട്ടായോ..... ദുഷ്ട്ടൻ..... കാണിച്ചു തരാടാ.... അയ്ഷ് അതിപ്പോ വേണ്ടാ കല്യാണം കഴിഞ്ഞിട്ട് മതി..... അതിന് ഞാൻ അവനെ നോക്കി പോടാ... പട്ടി.... ന്നും വിളിച്ചു അവിടെ നിന്ന് ഓടി.... അവനോടുള്ള ദേഷ്യത്തിൽ സ്റ്റെപ്പ്സൊക്കെ സ്പീഡിൽ ഇറങ്ങിയതും കാൽ സ്ലിപ് ആയി ഞാൻ ഒരൊറ്റ വീഴ്ച ആയിരുന്നു..ന്റെ നടു പോയിന്നൊക്കെ കരുതി പടച്ചോനെ വിളിച്ച് കണ്ണടച്ചു പിടിച്ചു....പക്ഷെ വീണത് ആരുടെയോ കൈകളിലേക്കാണ്..ആരാന്ന് നോക്കാൻ വേണ്ടി കണ്ണ് തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് നമ്മൾ പകച്ചു പോയി...

നല്ല കട്ട താടിയും വെള്ളാരം കണ്ണും ഒക്കെ കൂടെ ഒരു ഹെവി മൊഞ്ചൻ...നമ്മൾ എല്ലാം മറന്നു അവന്റെ കയ്യിൽ കിടന്ന് അവനെ വായി നോക്കുന്ന ടൈമിൽ ആണ് അവൻ ആർ യു ഓക്കേ എന്ന് ചോദിച്ചത്.... ശോ....ആ ഫ്ലോ അങ്ങ് പോയി കുറച്ചൂടെ നേരം കൂടെ നോക്കായിരുന്നു...പിന്നെ നമ്മൾ അവന്റെ കയ്യിൽ ആണ് എന്നുള്ളത് കൊണ്ട് നമ്മൾ വേഗം എണീറ്റ്‌ ഐ ആം ഓക്കേ എന്നും പറഞ്ഞു കുറച്ചു ഡീസന്റായി...... ഓ... ഓക്കേ....ഐ ആം ഷഹൽ എല്ലരും ഷാഹി എന്ന് വിളിക്കും..... യുവർ ഗുഡ് നെയിം പ്ലീസ്..... എന്നും പറഞ്ഞു അവൻ കൈ നീട്ടിയതും.. ഞാൻ എന്റെ നെയിം പറഞ്ഞു അവനു തിരിച്ചു കൈ കൊടുത്തു.... പിന്നെ അവിടൊരു പരിജയപെടൽ തന്നെ ആയിരുന്നു.. അവന്റെ ആധാർ കാർഡ് നമ്പർ വരെ ഞാൻ ചോദിച്ചു..... അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ പെട്ടന്ന് കൂട്ടായി. ആരും പെട്ടന്ന് അടുത്ത് പോവുന്ന ഒരു ക്യാരക്ക്റ്റർ ആയിരുന്നു അവന്റെ.അങ്ങനെ അവന് ഞാൻ എന്റെ നമ്പർ കൊടുക്കാൻ നിക്കുമ്പോഴാണ് ഡീ.... ന്നൊരു അലർച്ച കേട്ടെ നോക്കിയപ്പോ മർഷുക്കയും ഫാസിക്കയും ഉണ്ട് എന്നെ നോക്കി പേടിപ്പിക്കുന്നു..... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പെണ്ണ് എന്നെ ഇട്ട് കളിപ്പിച്ചതിന് തന്നെയാ നല്ലൊരു ഡോസ് കൊടുത്തേ....

അതോണ്ട് ഒരു കാര്യം ഓക്കേ ആയി.. അവൾക്ക് എന്നെ ഇഷ്ട്ടമാണെന്ന്... അല്ലേൽ അന്നാ റോയിക്ക് കിട്ടിയത് പോലെ എനിക്കും കിട്ടുമായിരുന്നു...പെണ്ണ് ഓടിപോയതും ആലോചിച്ചു ചുണ്ടും തടവി നിക്കുമ്പോഴാണ് ഫാസി എന്റെ മുന്നിലേക്ക് വന്നത്.....ഞാൻ ചുണ്ടിൽ നിന്ന് കൈ എടുത്ത് അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... ഡാ...നീ അവളെ കിസ്സടിച്ചല്ലേ.... അടിച്ചു...ഇനീം അടിക്കും എന്തെ കാണണോ.... അയ്യോ...വേണ്ടോ...ഒന്ന് കണ്ടപ്പോ തന്നെ നമ്മളെ കയ്യും കാലും വിറക്കേനു ഇനി കാണാനുള്ള കപ്പാസിറ്റി നമുക്കില്ലോ....എന്നാലും ഫസ്റ്റ് കിസ്സ് തന്നെ നീ പൊളിച്ചടുക്കീലോ നിന്നേ ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല..... നീ നമ്മൾ വിചാരിച്ചതിനും മേലെയാണ് മോനെ..... ഡാ.... പട്ടി അപ്പൊ നീ ഒളിഞ്ഞു നോക്കായിരുന്നുലെ.... അതേലോ... നീ എന്നെ പല്ലിറുമ്പി നോക്കിയപ്പോ തന്നെ നിനക്കിട്ട് ഞാൻ ഒന്ന് ഓങ്ങി വെച്ചതാ.... ദേ.. ഇത് കണ്ടോ... നിന്റെ കിസ്സിങ് സീൻ ഫുൾ ഇതിൽ റെക്കോർഡ് ആണ് മോനെ...... എന്നും പറഞ്ഞു അവൻ അവന്റെ ഫോൺ എനിക്ക് നേരെ കാണിച്ചതും അതിൽ ഫുൾ സീനും നല്ല വ്യക്തമായിട്ട് തന്നെ കാണാം.... അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിക്കാൻ നിന്നെങ്കിലും അത് മുൻകൂട്ടി കണ്ട് അവൻ ഫോൺ അവന്റെ പോക്കറ്റിലേക്കിട്ടു....

ഡാ... ഫാസി... പ്ലീസ് അത് ഡിലീറ്റ് ആക്ക് എന്റെ മുത്തല്ലേ... ഞാൻ എന്ത് വേണേലും ചെയ്യാം..... ഓക്കേ... അങ്ങനെയാന്നേൽ ഒരു കാര്യം ചെയ്യാം നീ എനിക്ക് എന്ന് ഷാനുനെ സെറ്റ് ആക്കി തരുന്നോ അന്ന് ഞാൻ ഇത് ഡിലീറ്റ് ആക്കും....അത് വരെ ഇത് സേഫ് ആയിരിക്കും നീ പേടിക്കണ്ട....നിനക്ക് മാത്രം കിസ്സടിച്ചു നടന്നാ മതിയോ എനിക്കും വേണ്ടേ ഇങ്ങനെ ഒക്കെ.... ഓക്കേ. അത് വരെ നീ ഇത് കാണാൻ പാടില്ല....സത്യം ചെയ്യ്... പിന്നെ ഇതിന്റെ കാര്യം പറഞ്ഞു വേറേ ഒരു കാര്യത്തിനും എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ പാടില്ല. ഒക്കെ ആണോ... ആ എപ്പഴോ ഓക്കേ.... എന്നാ വാ പോവാം.. അല്ല ഫാസി ഒരു ഡൌട്ട് ഈ എസ് പി എന്ന് പറഞാ എന്താ.... അയ്യേ അത് നിനക്കറിയില്ലേ നിനക്കുള്ളതും എനിക്കില്ലാത്ത പരിപാടിയും അതെന്നെ... ഒന്ന് തെളിയിച്ചു പറയെടാ..... ഡാ... എസ്... പി.. എന്ന് വെച്ച അതിന് രണ്ട് മീനിങ്സ് ഉണ്ട് ഒന്ന് സ്പെഷ്യൽ രണ്ട് സ്വയം പൊക്കിന്ന് പറയും ഇതിൽ രണ്ടാമത്തെ ആണ് നീ.... ഒന്നാമത്തെ ഞാനും... മനസ്സിലായോ....

ഓഹോ... അപ്പൊ ഞാൻ പറഞ്ഞതൊക്കെ എന്നെ സ്വയം പൊക്കി പറഞ്ഞതാണെന്നാണ് അവൾ കരുതിയിരിക്കുന്നെ .....അതിന് എനിക്കിട്ട് താങ്ങിയതാ... കാണിച്ചു കൊടുക്കാം.... ഓ.... ഇനി ഒന്നും നീ അവളെ കാണിക്കണ്ടാ കല്യാണം കഴിഞ്ഞാലും എന്തേലും ഒക്കെ വേണ്ടേ.... ച്ചി..... പോടാ... നാറി... വൃത്തികെട്ടവൻ.. നീ മിണ്ടാതെ വരുന്നുണ്ടോ വാ തുറ ന്നാ വേണ്ടാത്തതെ വരു... ഞാൻ പറയുന്നല്ലേ ഒള്ളൂ....നീ പ്രവർത്തിക്കല്ലേ... ഓ... ആയിക്കോട്ടെ ഇപ്പൊ നീ വാ... എന്നും പറഞ്ഞു ഞാൻ അവനേം കൂട്ടി നടന്നു അപ്പൊഴാണ് മിന്നു ആരോഡോ സംസാരിച്ചു നിക്കുന്നത് കണ്ടേ.... ആളിന്റെ മുഖം കണ്ടതും എനിക്ക് ദേഷ്യം കയറി.... ഷഹൽ ഈ കോളേജിലേ ഫ്രോഡ്..... എന്ത് കണ്ടിട്ടാ ഇവൾ ഇവനോട് സംസാരിച്ചു നിക്കുന്നെ.... എന്റെ മുഖം കണ്ട് ഫാസി കാര്യം അന്വേഷിച്ചതും ഞാൻ അവനോട് ഒക്കെ പറഞ്ഞു കൊടുത്തു... അപ്പൊ അവനും കലിപ്പ് കയറിയിട്ടുണ്ട്.... അവൾ നമ്പർ കൊടുക്കാൻ നിന്നതും ഞാൻ ഡീ. ... ന്ന് പറഞ്ഞു അലറി...... ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story