❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 8

enikkay vidhichaval

രചന: SELUNISU

അവൾ ഫോൺ നമ്പർ കൊടുക്കാൻ നിന്നതും ഞാൻ ഡീ... ന്ന് വിളിച്ചു അലറി.. അപ്പോ അവര് ഞെട്ടി കൊണ്ട് ഞങ്ങളെ അടുത്തേക്ക് നോക്കിയതും ഞങ്ങൾ അങ്ങോട്ട് ഇറങ്ങി ചെന്നു.... ഡീ..... നിനക്കിപ്പോ ക്ലാസ്സ്‌ ഇല്ലേ... ആ ഉണ്ട്.... അപ്പൊ സാർ തന്നെ അല്ലേ എന്നെ വിളിച്ചോണ്ട് പൊന്നെ ഇപ്പൊ എനിക്ക് ആയോ കുറ്റം..... ഞാൻ വിളിച്ച കാര്യം കഴിഞ്ഞതല്ലേ.. പിന്നെ നീ ആരെ വായിനോക്കി നിക്കാ..കേറി പോടീ.....എന്ന് ഒച്ച വെച്ചതും അവൾ എന്തൊക്കെയോ പിറുപിറുത്ത് ഷഹലിനെ നോക്കി ചിരിച്ചു ചവിട്ടി തുള്ളി പോയി.. അവൾ പോയതും ഞാൻ അവനു നേരെ തിരിഞ്ഞു... ദേ... നോക്ക് ഷഹൽ ഇത് വരെ നിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെട്ടിട്ടില്ല... ബട്ട്‌ അവളെ നേർക്ക് നിന്റെ ആ സ്വാഭാവം കൊണ്ട് ചെന്നാൽ ഞാൻ നോക്കി നിൽക്കില്ല.... ഓ... അങ്ങനൊക്കെ പറയാൻ അവൾ സാറിന്റെ ആരാ.... പെങ്ങൾ ആണോ... ഏയ്‌ അതല്ല കാരണം സാറിന്റെ പെങ്ങളെ എനിക്ക് അറിയാ.... മുർഷിദ അല്ലേ.... ഇയാളെ പെങ്ങൾ ആണേന്നുള്ള ഒറ്റ പരിഗണന അതാ അവളെ ഞാൻ വെറുതെ വിട്ടേ....

ബട്ട്‌ ആയിഷ അയ്മിൻ. അവളിനി സാറിന്റെ ആരായാലും അത് എന്നെ ബാധിക്കുന്ന പ്രശ്നം അല്ല.... വേണം എനിക്കവളെ... ഡാ... നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ...അവൾ എന്റെ പെണ്ണാ...അവളെ നേർക്ക് നിന്റെ നിഴൽ വീണാൽ കൊല്ലും ഞാൻ.... ഓ....അങ്ങനെ ആണ് കാര്യങ്ങൾ .....സാറിനു എന്നെ പറ്റി ശരിക്ക് അറിയാലോ...ആഗ്രഹിച്ചത് കിട്ടാൻ ഏത് നെറികെട്ട കളിയും കളിക്കും ഈ ഷഹൽ....അതിന് തടസ്സമായി വന്നാൽ സാർ ആണെന്നൊന്നും ഞാൻ നോക്കില്ല.....ഇത്രേം നാളും കണ്ട പെൺകുട്ടികളെ പോലല്ല അവൾ ഷി ഈസ്‌ വെരി ബ്യൂട്ടി... എന്നൊക്കെ അവൻ എന്റെ മുന്നിൽ നിന്ന് പറഞ്ഞതും എനിക്ക് ദേഷ്യം ഇരച്ചു കയറി.. അവനെ തല്ലാൻ വേണ്ടി കൈ ഉയർത്തിയതും ഫാസി എന്നെ പിടിച്ചു വെച്ചു....അപ്പൊ അവൻ ഞങ്ങളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ഞങ്ങളെ കടന്ന് പോയി.....

ഡാ... ഫാസി നീ എന്ത് തേങ്ങക്കാ എന്നെ പിടിച്ചു വെച്ചേ... ആ നാറി പറഞ്ഞത് നീ കേട്ടില്ലേ അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാഞാ ശരിയാവില്ല. ഡാ... നീ ഒന്ന് കൂൾ ആവ്... അവൻ ഏത് വരെ പോവുംന്ന് നമുക്ക് നോക്കാം.... മിന്നൂനെ കാര്യം പറഞ്ഞു മനസ്സിലാക്കാം.... അങ്ങോട്ട് ചെല്ല്... ഇപ്പൊ കേൾക്കും... നീ കണ്ടില്ലേ അവൾ അവനു നമ്പർ കൊടുക്കാൻ നിന്നത്.. അങ്ങനെ ആണേൽ അവൻ ഈ കുറച്ചു നേരം കൊണ്ട് അവളെ കയ്യിലെടുത്തിട്ടുണ്ട്...അതോണ്ട് തന്നെ ഇനി നമ്മൾ പറയുന്നതോന്നും അവൾ കേൾക്കാൻ പോണില്ല.... അതൊക്കെ നമുക്ക് നോക്കാം. നീ വാ ക്ലാസ്സിൽ പോണ്ടേ.... അതിന് അവനൊന്ന് മൂളി കൊടുത്ത് ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി ക്ലാസ്സിലേക്ക് വിട്ടു..... """""""""""""""""""""""""""""" ഞാൻ അവനോടൊന്ന് സംസാരിച്ചതിന് ഈ കോന്തൻ എന്തിനാ ഇങ്ങനെ ചൂടാവുന്നെ...

അധികാരം കണ്ടാ തോന്നും കെട്ടിയോൻ ആണെന്ന്....ഇനി ഇങ്ങോട്ട് വരട്ടെ കാണിച്ച് കൊടുക്കാം ഇതിനുള്ളത്.... ക്ലാസ്സിൽ കയറി ചെന്ന പാടെ മുർഷിന്റെ പുറം നോക്കി ഒന്ന് കൊടുത്തു...അവൾ ന്റുമ്മാന്നും വിളിച്ചു അവിടെ കിടന്ന് കാറുന്നുണ്ട്... എന്തിനാടി പട്ടി നീ എന്നെ തല്ലിയെ.... നിന്റെ ആ പുന്നാര ആങ്ങള ഇല്ലേ ഇതേ അവനുള്ളതാ...വെറുതെ എന്റെ മെക്കിട്ട് കേറാൻ വന്ന ഇതല്ല ഇതിനപ്പുറം കിട്ടും...ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിക്കും അതിന് എന്നോട് ദേഷ്യപെടാൻ അവനാരാ.. അല്ല പിന്നെ.. എന്നൊക്കെ അവളോട് കുറെ ചൂടായി ഡഷ്ക്കിൽ ഒരു അടിയും കൊടുത്ത് അവിടെ ഇരുന്നു..... ഡീ മിന്നു നീ ഇങ്ങനെ ഹീറ്റാവാൻ മാത്രം എന്താപ്പോ ഉണ്ടായെ....നീ ആരോട് സംസാരിച്ചുന്നാ ഈ പറയുന്നെ . എന്നും ചോദിച്ചു ഷാനു എന്റെ അടുത്ത് വന്നിരുന്നു. ഞാൻ സ്റ്റെപ് തെന്നി വീണപ്പോ ഒരു ചെക്കൻ എന്നെ പിടിച്ചു....ജസ്റ്റ് ഞങ്ങൾ ഒന്ന് പരിജയപ്പെട്ടതിന് ഇവളെ കൂതറ ആങ്ങള എന്നോട് ചൂടായി..... ഡീ എന്റെ ഇക്കാനെ വെറുതെ ഓരോന്ന് പറഞ്ഞാലുണ്ടല്ലോ. നിന്റെ മോന്തയുടെ ഷെയ്പ്പ് ഞാൻ മാറ്റും...

. എന്റെ ഇക്ക ഒരു പാവാ . .... എന്ന് ഞാൻ പറയുന്നത്തിന്റെ ഇടക്ക് കയറി മുർഷി പറഞ്ഞതും എനിക്കങ്ങോട്ട് എരിഞ്ഞു കയറി..... ഒരു പാവം... വോട്ടിംഗ് ലിസ്റ്റിൽ ഇല്ലാത്ത എന്റെ നെയിം അതിൽ ചേർത്ത് എന്നെ അവന്റെ അടുത്തേക്ക് എത്തിച്ചതാണോടി പാവം..... അതും പോരാഞ്ഞിട്ട് തെണ്ടി എന്നെ കേറി കിസ്സടിച്ചിരിക്കുന്നു.... ഒരു പാവം വന്നേക്കുന്നു എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും രണ്ടും ഉണ്ട് തൊള്ളയും തുറന്ന് നിക്കുന്നു..... അപ്പോയാണ് ഞാൻ എന്താ പറഞ്ഞെന്നുള്ള ബോധം വന്നേ...... പടച്ചോനെ ഇന്ന് ഫുൾ അബദ്ധം ആണല്ലോ ഇനി ഇവരെന്നെ പൊങ്കാലയിടും.... എന്നൊക്കെ ആത്മഗതം പറഞ്ഞു ഞാൻ അവരെ നോക്കി ഒരു പുളിങ്ങ തിന്ന ഇളി പാസാക്കി... ഡീ നീ ഇപ്പൊ എന്താ പറഞ്ഞെ എന്റെ ഇക്ക നിന്നെ കിസ്സടിച്ചന്നോ.... എന്നും ചോദിച്ചു മുർഷി എന്നെ പിടിച്ചു കുലുക്കിയതും ഞാൻ ബബബ അടിക്കാൻ തുടങ്ങി....

കിടന്നുരുളാതെ കാര്യം പറയെടി ഇല്ലേൽ നിന്നെ കൊണ്ട് ഞങ്ങൾ പറയിപ്പിക്കും.... എന്നും പറഞ്ഞു അവർ എന്നെ ക്ലാസ്സിൽ നിന്ന് വലിച്ചു പുറത്തേക്ക് കൊണ്ടോയി വാക മരത്തിന്റെ ചുവട്ടിൽ കൊണ്ടോയി ഇരുത്തിച്ചു..... എന്നിട്ട് രണ്ടും കൂടെ എന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് പറ പറന്നും പറഞ്ഞു ചെവി തിന്നാൻ തുടങ്ങി.... മുർഷിന്റെ മുന്നിൽ വെച്ച് അതൊക്കെ പറയാൻ എനിക്ക് എന്തോ ഒരു ചമ്മൽ പോലെ എന്തായാലും അവളെ ഇക്ക അല്ലേ....അതോണ്ട് തന്നെ ഞാൻ ഓരോന്ന് പറഞ്ഞു മുങ്ങാൻ നോക്കുന്നത് കണ്ട് മുർഷിക്ക് കാര്യം മനസ്സിലായി... ഡീ നീ ഇങ്ങനെ കാര്യം പറയാതെ മുങ്ങാൻ നോക്കുന്നത് എന്താണെന്ന് എനിക്കറിയാം.. എന്റെ ബ്രദർ അല്ലേ അപ്പൊ എന്റെ മുന്നിൽ വെച്ച് നീ അതൊക്കെ എങനെ പറയും എന്നൊക്കെ അല്ലേ...... നോക്കണ്ട മോളെ നിങ്ങടെ റോമാൻസിന്റെ കാര്യത്തിൽ അവൻ എന്റെ ബ്രോ അല്ല എന്നങ്ങു വിചാരിച്ചോ.... എന്നിട്ട് അവിടെ നടന്നത് ഫുൾ ഡീറ്റെയിൽ ആയിട്ട് പോരട്ടെ..... എന്ന് മുർഷി പറഞ്ഞതും ഞാൻ അവളെ അന്തം വിട്ടു നോക്കി.... ഇവൾ എന്നെക്കാൾ കച്ചറയാ....

എന്നൊക്കെ മനസ്സിൽ പറഞ്ഞു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു... നിന്നോട് പുഞ്ചിരി മത്സരം നടത്താൻ അല്ല പറഞ്ഞെ. കാര്യം പറയെടി... പിന്നെ എന്റെ ഇക്ക നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞല്ലേ.... എന്നോട് ഷാനു ഒക്കെ പറഞ്ഞു എന്ന് അവൾ പറഞ്ഞതും ഞാൻ ഷാനുനെ പല്ലിറുമ്പി നോക്കി.... അതിനവൾ എന്നെ നോക്കി എന്നെകൊണ്ട് ഇത്രയൊക്കെ പറ്റൂ.... നീ എന്നെ അവിടെ ഇറക്കി വിട്ടപ്പോ തന്നെ നിനക്ക് ഞാൻ ഒന്ന് ഓങ്ങി വെച്ചതാ...... എന്നും പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു..... ഡീ മിന്നൂ നീ അവളെ നോക്കി പേടിപ്പിക്കണ്ട.... നീ എന്നാലും എന്നോട് അത് പറയാഞ്ഞത് മോശമായി പോയി.... നീ ഒരിക്കലും എന്നെ ഒരു ഫ്രണ്ട്‌ ആയിട്ട് കണ്ടിട്ടില്ല അതോണ്ടല്ലേ അങ്ങനെ ചെയ്തേ...... എന്നൊക്കെ പറഞ്ഞു മുർഷി സെന്റി അടിക്കാൻ തുടങ്ങി.......അപ്പൊ ഞാൻ അവളെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളെ തോളിലൂടെ കയ്യിട്ടു.... ഞാൻ നിന്നോട് അത് പറയാത്തതിന്റെ കാരണം ആണ് നീ ഇപ്പൊ പറഞ്ഞത്... നിന്റെ ഇക്ക അല്ലേ അവൻ. അപ്പൊ അങ്ങനെ ഉള്ള കാര്യങ്ങളൊക്ക നിന്നോട് പറയാൻ എനിക്കൊരു മടി തോന്നി...

ഷാനു നെ പോലെ തന്നെയാ എനിക്ക് നീയും.... അതൊക്കെ പറഞ്ഞതും അവളെ മുഖത്തു ഒരു തെളിച്ചം വന്നിട്ടുണ്ട്... അങ്ങനെ ആണേൽ ഇനി ഒരു കാര്യവും നമ്മൾ തമ്മിൽ മറച്ചു വെക്കാൻ പാടില്ല..... അത് ഇക്കാന്റെ കാര്യമാണേലും. ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അത്ര വിചാരിച്ച മതി..... ഓക്കേ ആണേൽ പ്രോമിസ് ചെയ്യ് എന്നും പറഞ്ഞു അവൾ കൈ നീട്ടിയതും ഞാനും ഷാനുവും അവൾക്ക് കൈ കൊടുത്ത് പ്രൊമിസ്സ്‌ പറഞ്ഞു... എന്നിട്ട് ഒപ്പം ചിരിച്ചു കെട്ടിപിടിച്ചു..... ആ.... ഇനി ഒക്കെ പിന്നെ.... ഇപ്പൊ അവിടെ നടന്നത് പറ എന്നും പറഞ്ഞു ഷാനു വിട്ട് നിന്നതും മുർഷിയും അതേറ്റു പറഞ്ഞു..... അങ്ങനെ അവിടെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ അവർക്ക് പറഞ്ഞു കൊടുത്തതും അവരെ നോട്ടം മുഴുവൻ എന്റെ ചുണ്ടിലെക്കായി...... അപ്പൊ വെറുതെ അല്ല നിന്റെ ചുണ്ടിങ്ങനെ ചാമ്പക്ക പോലെ ആയത് ലെ....

എന്ന് ഷാനു പറഞ്ഞതും ഞാൻ അവളെ നുള്ളി ഒരു പരുവമാക്കി.... അപ്പോഴും മുർഷിന്റെ അനക്കം ഒന്നും കേൾക്കാത്തോണ്ട് അവളെ നോക്കിയപ്പോ അവൾ ഉണ്ട് അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നു..... റബ്ബേ ഇവളെ കാറ്റു പോയോ... ന്ന് കരുതി അവളെ പിടിച്ചു കുലുക്കിയതും ഇന്നാലും ഇന്റെ മിന്നു..... ശരിക്ക് ഒരു പെണ്ണിനെ നോക്ക പോലും ചെയ്യാത്ത എന്റെ ആങ്ങള നിന്നേ കണ്ടപ്പോഴേക്കും എങ്ങനെയാടി ഇത്രക്ക് തറ ആയത്.... നിങ്ങക്കറിയോ കഴിഞ്ഞ മാസം ഞങ്ങളെ വീട്ടിൽ വെച്ച് ചെറിയൊരു ഫങ്ക്ഷന് വെച്ചിരുന്നു. അന്ന് ഞങൾ കസിൻസ് എല്ലാരും കൂടെ ചുമ്മാ ഓടി കളിക്കുന്ന ടൈമിൽ എന്റെ അമ്മായിടെ മോൾ അറിയാണ്ട് ഇക്കാനെ പോയി ഇടിച്ചു.... അതിൽ രണ്ടും കൂടെ നിലത്തു വീണു.... അവൾ എണീറ്റ്‌ കുറെ സോറി യൊക്കെ പറഞ്ഞു ബട്ട്‌ ഇക്ക അന്ന് അവളെ പറയാത്തത് ഒന്നൂല്ല.... ഗേൾസ് ട്ടച്ചിയ്യുന്നത് അവന് ഇഷ്ട്ടമല്ല.... അവൾ മനഃപൂർവം വന്ന് ഇടിച്ചതാണ്... അങ്ങനെ അന്ന് അവളെ നിർത്തി പൊരിച്ചു..... ലാസ്റ്റ് ഞാൻ കയറി ഇടപെട്ടാ പ്രശ്നം സോൾവ് ചെയ്തേ...

അങ്ങനെ ഒരു ചെറിയ പ്രശ്നതിന് വഴക്കിട്ട അവൻ നിന്നെ കേറി കിസ്സടിച്ചുന്ന് കേട്ടാ ആർക്കായാലും ബോധം പോവും....... എന്തായാലും ഒരു കാര്യം ഉറപ്പായി ഇക്കാക്ക് നിന്നെ ഒരുപ്പാട് ഇഷ്ട്ടാ അല്ലേൽ അവൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല... അവന്റെ പെണ്ണായി നിന്നെ തിരഞ്ഞെടുത്തു അതിന്റെ ഫസ്റ്റ് സ്റ്റെപ് ആ ഇപ്പൊ കഴിഞ്ഞേ..... ഓഹോ നിങ്ങളെ നാട്ടിലോക്കെ ഇങ്ങനെ ആണോടി.... അപ്പൊ കെട്ട് കഴിയുമ്പോഴേക്കും നഴ്സറി തുടങ്ങേണ്ടി വരുമല്ലോ.... എന്ന് ഷാനു പറഞ്ഞു ചിരിച്ചതും എനിക്കും ചിരി വന്നു..... വല്ലാണ്ട് ഇളിക്കല്ലേ മിന്നൂ ചിലപ്പോ അങ്ങനെയും സംഭവിക്കാം..തുടക്കം തന്നെയുള്ള കിസ്സ് ഫ്രഞ്ചാ..... അപ്പൊ ബാക്കിയൊക്കെ...മ്മ്മ്.... പോടീ....വരട്ടെ ഇങ്ങോട്ട് ഞാൻ നിന്ന് കൊടുക്കാ...... ആ അത് ശരിയാ....നീ നിന്ന് കൊടുക്കും....നിന്റെ സ്വഭാവം വെച്ച് നിനക്ക് അത് ഇഷ്ട്ടമല്ലായിരുന്നെങ്കിൽ ഇവളെ ഇക്ക ഇപ്പൊ പഞ്ചറായേനെ.....നിന്റെ കയ്യിൽ ഒന്ന് പിടിച്ചതിനല്ലേ നീ ആ റോയിയെ തല്ലിയെ ആ നീ മർഷുക്ക ഇത്രേം ചെയ്തിട്ടും തിരിച്ചൊന്നും ചെയ്യാതെ പോന്നിട്ടുണ്ടേൽ അതിൽ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് ഇല്ലെടി മുർഷി എന്നും പറഞ്ഞു ഷാനു എന്നെ നോക്കിയതും ശരിക്കും എനിക്ക് ഉത്തരംമുട്ടി പോയി.... എന്ത്... സ്പെല്ലിങ് മിസ്റ്റേക്ക്... ഇവളെ ഇക്ക....അല്ലേ..

അപ്പൊ അതിന്റെ ഒരു പരിഗണന അത്രേ ഒള്ളൂ എന്നൊക്കെ ഒരു വിധം പറഞ്ഞോപ്പിച്ചു... ഞാൻ അവിടുന്ന് എണീറ്റതും വീണ്ടും ഷാനു എന്നെ അവിടെ പിടിച്ചിരുത്തി...ഇനി എന്താ എന്ന മട്ടിൽ ഞാൻ അവളെ നോക്കിയതും.. അങ്ങങ് പോയാലോ ഫുൾ പറഞ്ഞില്ല.....എടക്ക് ഒരു വെള്ളാരം കണ്ണ് കേറി വന്നില്ലേ നമ്മളെ ഹെവി മൊഞ്ചൻ അതാരാഡീ... അതറിയില്ലെടി ഒക്കെ ചോദിച്ചു ബട്ട്‌ ക്ലാസ് ചോദിക്കാൻ മറന്നു...... നെയിം എന്താടി.....അതെങ്കിലും പറ... നിനക്കിപ്പോ എന്തിനാ അവന്റെ ഡീറ്റെയിൽസ് ഇനി കാണുമ്പോ പരിജയപ്പെടുത്തി തരാം.... എന്നാലും മതി.....നമക്ക് പറ്റിയ ആളാണോന്ന് നോക്കാലോ..... ഓ...അതിനായിരുന്നോഡീ ചക്കരെ.....അപ്പൊ നിന്റെ ഫാസി സാർ വിധവനായി പോവൂലെ.....എന്ന് ഞാൻ പറഞ്ഞതും മുർഷി വീണ്ടും ഞെട്ടി........എന്ത് എന്ന് ചോദിച്ചതും... ഹിഹി..ഇവൾ ഇന്ന് ഞെട്ടി ചാവും....എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഷാനുനെ നോക്കിയപ്പോ അവൾ ദ്രോഹി എന്ന് പറഞ്ഞു എന്നെ തറപ്പിച്ചു നോക്കി.. എന്നെ കൊണ്ട് ഇത്രേ പറ്റൂ നീ നേരത്തെ എനിക്കിട്ട് വെച്ചില്ലേ അപ്പോയെ ഞാൻ നിനക്കിട്ടു ഒന്ന് ഓങ്ങി വെച്ചതാ...

.എന്ന് അവൾ എന്നോട് നേരത്തെ പറഞ്ഞ ഡയലോഗ് അവൾക്ക് തന്നെ തിരിച്ചു കൊടുത്തു ഞാനാരാ..മോൾ...എന്നിട്ട് അവളെ നോക്കി നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു....അപ്പോയേക്കും മുർഷി അവളെ പഞ്ഞിക്കിടാൻ തുടങ്ങിയിരുന്നു... അത് കണ്ടപ്പോഴാ ഒരു സമാധാനം ആയെ.....അങ്ങനെ അടിപിടി ഒക്കെ കഴിഞ്ഞ് എല്ലാം പറഞ്ഞു സോൾവാക്കി...ഞങ്ങൾ ക്ലാസ്സിലേക്ക് പോയി അവിടെ അപ്പൊ മേക്കപ്പ് റാണി ആയിരുന്നു..... ആ ഹാ....ഇതിലും നല്ലത് അവിടെ തന്നെ ഇരിക്കാ....ഏതായാലും നമ്മളെ ഗെറ്റ് ഔട്ട്‌ അടിക്കും അപ്പൊ പിന്നെ നമുക്ക് കാന്റീനിൽ പോയി ചായ കുടിക്കാം വാ....ന്നും പറഞ്ഞു മുർഷി ക്ലാസിൽ കയറാൻ സമ്മതിക്കാതെ അവിടുന്നു വലിച്ചു കൊണ്ട് പോയി.....കാന്റീനിൽ എത്തി ആകെ മൊത്തം ഒന്ന് സ്കാൻ ചെയ്തു.മർഷുക്ക എങ്ങാനും ഉണ്ടെങ്കിൽ പണി കിട്ടും....ക്ലാസ് ടൈം ആയത്കൊണ്ട് തന്നെ കുട്ടികളൊക്കെ കുറവാ....അങ്ങനെ അവിടെ ഒരു ടേബിളിൽ പോയിരുന്നു ഓരോ ലൈമും പെപ്സും ഓഡർ ചെയ്തു... ഡീ കൂതറകളെ നാളെ മുതൽ ക്ലാസ് കട്ടിങ് പരിപാടി ഇല്ലാട്ടോ..

ഇക്കയെങ്ങാനും അറിഞ്ഞാ....എന്റെ കോളേജ് വരവങ് നിക്കും പിന്നെ ഏതേലും ഒരു അടുക്കളയിൽ മൂലക്ക് ഇരിക്കേണ്ടി വരും...എന്ന് മുർഷി പറഞ്ഞതും... അതെന്താഡീ അവിടെ ചെയർ ഒന്നും കിട്ടൂലെ ഇരിക്കാൻ...... ഒന്ന് പോടീ ഷാനു തെണ്ടി.....ഞാൻ കാര്യം പറഞ്ഞതാ....ഇക്ക ആദ്യമേ പറഞ്ഞതാ എന്തേലും തരികിട കാണിച്ച കെട്ടിച്ചു വിടുംന്ന്..... ആദ്യം നിന്റെ ഇക്കാനോട്‌ കെട്ടാൻ പറ..എന്നാ ഞാൻ രക്ഷപെടുമല്ലോ.... അതിനു നീ കൂടെ ഒന്ന് മനസ്സ് വെക്കെന്റെ മിന്നു... അയ്യടാ അത് പള്ളിയിൽ പോയി പറ വേറേ ആരെലും നോക്കിയാ മതി. എന്നെ കിട്ടൂല....ആ കലിപ്പനെ കെട്ടാൻ.... ഡീ....അത്രക്ക് കലിപ്പനൊന്നും അല്ല എന്റെ ഇക്കാ....സത്യം പറ മിന്നു നിനക്ക് എന്റെ ഇക്കാനെ ഇഷ്ടം അല്ലേ... എന്ന് അവൾ ചോദിച്ചതും അതിന് എന്ത് മറുപടി കൊടുക്കണം എന്ന് എനിക്കറിയില്ല.....ചിലപ്പോ ഇഷ്ടം തോന്നും ചിലപ്പോ ദേഷ്യവും....ബട്ട്‌ അവനെ കുറിച്ച് ആലോജിക്കുമ്പോ തന്നെ ഹാർട്ട് കിടന്നു പിടക്കുന്നുണ്ട്......എന്തോ ഒരു വെറൈറ്റി ഫീലിംഗ് ആണ്.....എന്നൊക്കെ ആലോജിച്ച് ഇരിക്കുമ്പോഴാണ്....

നിനക്ക് ഇഷ്ട്ടമില്ലേൽ വേണ്ടാ...അന്ന് ഇക്കാനെ ഇടിചെന്ന് പറഞ്ഞില്ലേ അമ്മായിടെ മോൾ അവൾക് അന്ന് തൊട്ട് തുടങ്ങിയതാ ഇക്കനോട് ഒരു പ്രേത്യേക ഇഷ്ട്ടം..ഏതായാലും ഇക്കാനെ കൊണ്ട് പെട്ടന്ന് കെട്ടിക്കും അപ്പൊ അവളെ നോക്കാം അല്ലേ ഷാനു...എന്ന് അവൾ പറഞ്ഞതും എന്തോ മനസ്സിനൊരു നീറ്റൽ പോലെ...ബട്ട്‌ ഇഷ്ട്ടം ആണെന്ന് അവരോട് തുറന്ന് പറയാൻ എന്തോ എനിക്ക് പറ്റുന്നില്ല..... എന്താ മിന്നൂ.....അങ്ങനെ ചെയ്യാലെ ഏതായാലും നിനക്ക് ഇഷ്ട്ടം അല്ല അപ്പൊ പിന്നെ അതല്ലേ നല്ലത്... എന്തേലും ചെയ്തോ എനിക്കെന്താ.....എനിക്ക് അവനോട് ഒരു പിണ്ണാക്കും ഇല്ലാ...പോരെ....എന്നും പറഞ്ഞു അവൾ അവിടുന്ന് എണീറ്റ്‌ പോയതും ഷാനുവും മുർഷിയും പരസ്പരം നോക്കി പൊട്ടി ചിരിച്ചു....തമ്മിൽ കൈ കൊടുത്തു......അങ്ങനെ അവരും ഓഡർ ചെയ്തത് വേണ്ടെന്ന് പറഞ്ഞ് അവളെ ഒപ്പം പോയി അവളെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു പിന്നെ ക്ലാസ്സിലേക്ക് പോയി.... അങ്ങനെ ക്ലാസ്സിൽ കയറി ഇരുന്നതും ഒരു കണ്ണട വെച്ച ഒരു കിളവൻ വന്നു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയതും എനിക്ക് ഉറക്കം വരാൻ തുടങ്ങി..

.ഇതാണ് ഞാൻ ക്ലാസ്സിൽ കയറാത്തെ മിക്കവാറും പ്ലസ്‌ടു കൈ വിട്ട് പോവും എന്നൊക്കെ ഷാനുനെ തോണ്ടി പറഞ്ഞതും അവൾ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു.... ഓ നീയൊരു പഠിപ്പി...എന്തോന്ന് കുന്തം മനസ്സിലായിട്ടാഡീ നീ ഇങ്ങനെ ശ്രദ്ധിച്ചിരിക്കുന്നെ. അതിനാരാ ക്ലാസ്സിൽ ശ്രദ്ധിക്കുന്നെ ദേ അങ്ങോട്ട് നോക്ക് എന്ന് പറഞ്ഞതും ഞാൻ അവളെ കണ്ണ് പോയിടത്തേക്ക് നോക്കി .... അപ്പൊ ഉണ്ട് അപ്പുറത്തേ ക്ലാസ്സിൽ ഫാസിക്ക....ഓ .... അപ്പൊ ജനൽ വഴി വാഴി നോക്കി ഇരിക്കാലെ പോത്ത്...ശരിയാക്കി തരാഡീ.. ഞാൻ എണീറ്റ്‌ നിന്ന് സാറിനെ വിളിച്ചതും.... ഷാനുവും മുർഷിയും ഇവളെന്തിനുള്ള പുറപ്പാടാന്നുള്ള രീതിയിൽ എന്നെ നോക്കുന്നുണ്ട്.... മ്മ്മ്..എന്തിനാ ഇയാൾ വിളിച്ചേ പറയു.... അത് സാർ ആാ വിൻഡോ ഒന്ന് അടച്ചോട്ടെ അപ്പുറത്തെ ക്ലാസ്സ്‌ കാരണം ശരിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല..... ഓഹ്..ഓക്കേ പോയി അടച്ചോളു.....എന്ന് സാർ പറഞ്ഞതും ഞാൻ വേഗം പോയി ജനൽ ക്ലോസ് ചെയ്തു വന്നതും ഷാനു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്......ഞാൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്ത് സീറ്റിൽ പോയിരുന്നു...

അങ്ങനെ നീ മാത്രം വായിനോക്കി ഇരിക്കണ്ടടി എന്നും പറഞ്ഞു അവളെ നോക്കി കൊഞ്ഞനം കുത്തി മുഖം തിരിച്ചു.....അങ്ങനെ ലോങ്ങ്‌ ബെൽ അടിച്ചതും പരോൾ കിട്ടിയ ഫീൽ ആയിരുന്നു...ക്ലാസ്സ്‌ തുടക്കം ആയോണ്ട് വൺ വീക്ക്‌ ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടാവു...അങ്ങനെ ഞങ്ങൾ മൂന്നാളും കൂടെ പാർക്കിങ്ങിലേക്ക് പോയി...അവിടെ മുർഷിയെ കാത്ത് മർശുക്കയും ഫാസിക്കയും ഉണ്ടായിരുന്നു...ഞങ്ങൾ ചെന്നപാടെ ഫാസിക്കന്റെ കണ്ണ് ഷാനുന്റെ മുഖത്താ അവളും ഒട്ടും മോശം അല്ല...നല്ലോണം നോക്കി വെള്ളം ഇറക്കുന്നുണ്ട്...അങ്ങനെ അവരെ വാച്ച് ചെയ്തു ചിരിക്കുമ്പോഴാണ് അറിയാണ്ട് കണ്ണ് മർശുക്കാന്റെ നേർക്ക് പോയത്. അപ്പൊ മൂപ്പർ എന്നെ തന്നെ നോക്കി നിക്കാ.....ഞാൻ നോക്കുന്നത് കണ്ടതും എനിക്ക് സൈറ്റടിച്ചു കാണിച്ചു തന്നു..അപ്പൊ ഞാൻ മൂപ്പരെ മൈൻഡ് ചെയ്യാതെ ഫാസിക്കാനോട്‌ പോവാന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കി.....ഷാനു കയറിയതും വേഗം വണ്ടി എടുത്തു....കോളേജ് കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടതും പെട്ടന്ന് ഒരു കാർ വന്നു ഞങ്ങളെ മുന്നിൽ നിർത്തി.....ഞാൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു രണ്ട് പറയാൻ നിന്നതും അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് ഷാനു എന്റെ ഷോൾഡറിലുള്ള പിടി മുറുക്കി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story