❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 9

enikkay vidhichaval

രചന: SELUNISU

കോളേജ് കഴിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടതും പെട്ടന്ന് ഞങ്ങളെ മുന്നിൽ ഒരു കാർ വന്നു നിർത്തി... ഞാൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു രണ്ട് പറയാൻ നിന്നതും അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഷാനു എന്റെ ഷോൾഡറിൽ കൈ വെച്ചമർത്തി..... ഷഹൽ...... എന്നവൾ പറഞ്ഞതും ഇവൾക്ക് അപ്പൊ ഇവനെ അറിയോ എന്നുള്ള രീതിയിൽ ഞാൻ അവളെ തിരിഞ്ഞ് നോക്കി....അവളോട് അതെപറ്റി ചോദിക്കാൻ നിന്നതും അവൻ ഞങ്ങളെ അടുത്തേക്ക് വന്നു.... ഹായ് മിന്നൂ..... എന്തൊരു പോക്കാഡോ ഞാൻ എത്ര ഹോണടിച്ചു.... അയ്യോ സോറി ഞാൻ ശ്രദ്ധിച്ചില്ല..... അല്ല ഇയാൾ എന്താ ഈ വഴി... ആഹാ നല്ല ചോദ്യം.... ദേ ആ കാണുന്നതാണ് എന്റെ വീട് എന്നും പറഞ്ഞു അവൻ ചൂണ്ടിയിടത്തേക്ക് നോക്കിയതും ഞാൻ ഞെട്ടി പോയി ഒരു പടുകൂറ്റൻ ബ്ലഗ്ലാവ്..ശേ... തെറ്റിപോയി. ബ്ല... അയ് എന്താ ഇത് പറയാനും പറ്റുന്നില്ലല്ലോ..... ഒരു കൊട്ടാരം അത് മതി..... യ്യോ ഇതാണോ നിന്റെ വീട് സൂപ്പർ ആയിട്ടുണ്ട്... ഏയ്‌ എനിക്കൊരു കൊച്ചു വീടാ ഇഷ്ടം ഇതൊക്കെ ഇക്കാക്കാന്റേം ഉപ്പച്ചിന്റേം പണിയാ.....

അല്ല ഷാനു എന്താ ഒന്നും മിണ്ടാത്തേ..... ആഹാ അവളെ നെയിം ഒക്കെ അറിയാലോ നിങ്ങൾ തമ്മിൽ നേരത്തേ പരിജയം ഉണ്ടോ.... എനിക്കറിയാം ഷാനുനെ മാർഷാദ് സാറിന്റെ സിസ്റ്ററിന്റെ ഒപ്പം ഞാൻ കണ്ടിട്ടുണ്ട്. നേരിട്ട് പരിജയപെട്ടിട്ടില്ല.... ഏതായാലും ഇനി ശരിക്ക് പരിജയപെടാം അല്ലേ ഷാനു ..... ഡീ മിന്നൂ നീ വണ്ടി എടുക്കുന്നുണ്ടോ..... ഹാ.... നിക്കെടി ഒന്ന് പറയട്ടെ.... ഞാൻ രാവിലെ പറഞ്ഞ ആളില്ലേ... അത് ദേ.... ഇവനാ.. ഷഹൽ.... ആ ആയിക്കോട്ടെ നീ വണ്ടി എടുക്ക് ഇന്ന് മെഹറുത്താനെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ടെന്നു പറഞ്ഞതല്ലേ..... ആ അത് ശരിയാണല്ലോ..... അതങ് മറന്നു.. അപ്പൊ ഓക്കേ ഷഹൽ നാളെ കാണാം വീട്ടിൽ ചെറിയൊരു പരിപാടി ഉണ്ട്.. നേരത്തെ എത്തിയില്ലേൽ ഉമ്മാന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടും.... ഓഹ്... ഓക്കേ സീയു..... എന്നും പറഞ്ഞവൻ ഷാനുനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... അതിനവൾ അവനെ നോക്കി പല്ലിറുമ്പി മിന്നൂനോട്‌ വണ്ടി എടുക്കാൻ പറഞ്ഞു...അവൾ അവന് ബൈ പറഞ്ഞു വണ്ടി എടുത്തു.....

.. ഡീ എങ്ങനുണ്ട് നമ്മളെ വെള്ളാരം കണ്ണ്... അല്ല ഷാനു നിനക്ക് എന്താ അവനോടൊരു ദേഷ്യം പോലെ.... നിന്നോട് അവൻ നല്ല രീതിയിൽ അല്ലേ സംസാരിച്ചത്.... ആ കാണാൻ കൊള്ളാവുന്ന ഗേൾസിനോടോക്കെ അവൻ അങ്ങനെ തന്നെയാ...... ഡീ പോത്തേ.... അതാണ് ഞങ്ങൾ പറഞ്ഞ ഷഹൽ. കോളേജിലെ നമ്പർ വൺ ഫ്രോഡ്... എന്ന് ഷാനു പറഞ്ഞതും ഞാൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു.... വാട്ട്‌...... അവൻ.... ഏയ്‌ നോ.... നിനക്ക് ആള് മാറിയതാവും.. എനിക്ക് ആള് മാറീട്ടൊന്നും ഇല്ലാ.....അത് അവൻ തന്നെയാ.... എങ്കിൽ അവൻ നന്നായതാവും നീ പറഞ്ഞ പോലുള്ള ഒരു ബാഡ് ഹാബിറ്റ്സും ഞാൻ അവനിൽ കണ്ടില്ല.. അതിന് നീ ഇന്നല്ലേ അവനെ പരിജയപെട്ടത് അപ്പൊ തന്നെ അവൻ നിന്നെ കയ്യിൽ എടുത്തു..... അതാണ് അവന്റെ മിടുക്ക്..വെറുതെ അല്ല മർശുക്ക നിന്നോട് ചൂടായത്. ഏതായാലും ഇപ്പൊ നിനക്ക് അവനെ കുറിച്ച് മനസ്സിലായല്ലോ ഇനി അവനോട്‌ കൂടുതൽ അടുപ്പം വേണ്ടാ.....അവനൊരു തെമ്മാടിയാ.....

അതെന്താ...ഈ കുറഞ്ഞ ടൈം കൊണ്ട് അവൻ എനിക്കൊരു നല്ല ഫ്രണ്ട് ആയിട്ടുണ്ട്..നേരിൽ കണ്ടിട്ടുണ്ടോ നിങ്ങൾ അവന്റെ എന്തേലും തെമ്മാടിത്തരം...ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ഞാൻ അവനെ നന്നാക്കി എടുക്കും നീ കണ്ടോ.... നേരിൽ കണ്ടിട്ടില്ല .... പക്ഷെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.... ഡീ ഷാനു.... നേരിൽ കാണാത്ത ഒരു കാര്യവും നമ്മൾ വിശ്വസിക്കാൻ പാടില്ല... നേരിട്ട് കാണട്ടെ എന്നിട്ടോള്ളൂ ഞാൻ അവനെ മൈൻഡ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കു. അത് വരെ അവൻ എനിക്ക് നല്ലൊരു ഫ്രണ്ട് ആയിരിക്കും അതിനി ആരെന്ത്‌ പറഞ്ഞിട്ടും കാര്യം ഇല്ലാ..... നീ എന്ത്‌ കുന്തം വേണേലും ചെയ്യ്. അല്ലേലും വഴിയെ പോണ വയ്യാ വേലിയൊക്കെ തലേലെടുത്ത് വെക്കുന്ന സ്വഭാവം നിനക്ക് പണ്ടേ ഉള്ളതാണല്ലോ...നീ വണ്ടിയോന്ന് വിടോ ഇപ്പൊ തന്നെ ലേറ്റ് ആയി.... അതിന് ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി വണ്ടി എടുത്തു...... വീട്ടിൽ എത്തിയപ്പോ തന്നെ പുറത്ത് അറിയാത്ത രണ്ട് വണ്ടി കിടപ്പുണ്ട്.. അപ്പൊ തന്നെ മനസ്സിലായി അവർ വന്നിട്ടുണ്ടെന്ന്. ഡീ നിനക്ക് സമാധാനം ആയല്ലോ ഇനി അമ്മായിന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടേ.....

അവളൊരു കൊഹൽ..... അതിന് നീ എന്തിനാടി ഷാനു ഇങ്ങനെ ചൂടാവുന്നെ പെണ്ണ് കാണാൻ വരുന്നത് നമ്മളെ ഒന്നും അല്ലല്ലോ ഇത്താനെ അല്ലേ.... അവൾ നേരത്തേ എത്തീട്ടുണ്ടാവും... പിന്നെ എന്നെ കണ്ടാ അവർ ഇത്താനെ വേണ്ട എന്നെ മതീന്ന് പറഞ്ഞാ അതവൾക്ക് സങ്കടം ആവൂലെ.... അവളെ സങ്കടം കാണാൻ എനിക്ക് വയ്യാ..... ഹോ... എന്തൊരു തള്ളാടി... ഞാൻ പോവാ ഇല്ലേലേ നീ ഇപ്പൊ എന്നെ മറിച്ചിടും... എന്നും പറഞ്ഞു അവൾ പോയതും ഞാൻ അവളെ നോക്കി പുച്ഛിച്ചു വീടിന്റെ ബാക്ക് സൈഡിലീൽ കൂടെ പോയി കിച്ചൻ വഴി അകത്തേക്ക് കയറി.... അപ്പൊ ഷാനുനെ ഉമ്മേം അമ്മായിയും കൂടെ നിർത്തി പൊരിക്കുന്നുണ്ട്.... അത് കണ്ട് അവർ കാണാതെ മെല്ലെ റൂമിലെക്ക് മുങ്ങാൻ നിന്നതും ഉമ്മ കയ്യോടെ പിടികൂടി..... ഞാൻ ഉമ്മാക് ഒരു അവിഞ്ഞ ഇളി പാസ്സാക്കി.. ആ ആരിത് ആയിഷ കുട്ടിയോ എന്തൊക്കെ സുഖല്ലേ ഇങ്ങക്ക്.... എന്നൊക്കെ ചോദിച്ചു ഒന്ന് സോപ്പിട്ടു നോക്കിയതാ ബട്ട്‌ പതൻഞ്ഞില.... എവിടെ ആയിരുന്നെടി മൂദേവി ഇത്രേം നേരം....

ഉമ്മച്ചി..... ഡോണ്ടു ഡോണ്ടു.... എന്റെ ഈ സുന്ദരമായ മുഖത്തെക്ക് നോക്കി അങ്ങനെ ഒക്കെ വിളിക്കാൻ ഇങ്ങക്ക് തോന്നിയല്ലോ.... ഒരു 10 മിനിറ്റ് വൈകിയതിനാണോ ഇങ്ങൾ ഇങ്ങനെ ചൂടാവുന്നെ.....ഇങ്ങൾ തന്നെ അല്ലേ പറയൽ സ്പീഡിൽ വണ്ടി ഓടിക്കരുതെന്ന്... അല്ലേലും എനിക്കിത് വേണം ഇങ്ങൾ പറഞ്ഞതൊക്കെ കേൾക്കാൻ നിന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട എന്ന് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും പുറത്ത് നല്ല ഒരു അടാർ അടി കിട്ടി.. തിരിഞ്ഞു നോക്കിയതും ഇക്ക ഉണ്ട് ഓന്റെ 32 പല്ലും കാട്ടി ഇളിച്ച് നിക്കുന്നു....ഇവനെ ഞാനിന്ന്... എന്താടാ ഇക്കാ അനക്ക്....ഇജ്ജ് ഇപ്പൊ എന്തിനാ എന്നെ തല്ലിയെ... അപ്പൊ ഇയ്യ് തല്ലാൻ പറഞ്ഞിട്ടല്ലേ ഞാൻ നിന്നെ തല്ലിയത്.... ഇപ്പൊ നിനക്കൊന്നും ഓർമയില്ലേ..... ഈ.........അനക്ക് ഞാൻ തരാടാ....അനക്ക് തോന്നുമ്പോഴോക്കെ തല്ലാൻ ഞാൻ എന്താ ചെണ്ടയോ.......എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന കത്തി എടുത്ത് അവന്റെ നേരെ ചെന്ന തും ഉമ്മ എന്നെ പിടിച്ചു വെച്ചു... വന്നു കയറിയില്ല അപ്പോഴേക്കും തുടങ്ങി രണ്ടും കൂടെ.അവിടെ ആളുകൾ ഉണ്ടെന്ന് മറക്കണ്ടാ... ഫെബി നിന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത്..

..അവിടെ പോയി ഇരിക്ക്.. മിന്നു ഷാനു പോയി ഫ്രഷ് ആയി മെഹറൂനേം കൊണ്ട് താഴേക്ക് വാ....ഷാനൂന് ഉള്ള ഡ്രസ്സ്‌ റൂമിലുണ്ട്.......എന്നു ഉമ്മ പറഞ്ഞതും ഞാൻ അപ്പൊ തന്നെ അവിടുന്ന് സ്കൂട്ടായി പോണ പോക്കിൽ ഇക്കാന്റെ കാലിനിട്ട് ഒരു ചവിട്ടും കൊടുത്തു...അവൻ അവിടെ നിന്ന് കാലും പിടിച്ചു ഡിസ്കോ കളിക്ക്ണ്ട് ഇപ്പൊഴാണ് ഒരു സമാദാനം ആയെ... ഞാനും ഷാനും റൂമിൽ പോയി ഫ്രഷ് ആയി ഡ്രസിങ് ക്കെ കഴിഞ്ഞു നേരെ...ഇത്താന്റെ അടുത്തേക്ക് വിട്ടു.... അപ്പൊ ഇത്ത ഉണ്ട് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി ഇതെന്താ കഥ എന്നും ചോദിച്ചു റൂമിലോട്ട് കയറി...... എന്താ ഇത്താ നീ ഇങ്ങനെ റബ്ബർ പാൽ കുടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ എന്നും ചോദിച്ചോണ്ട് ഞാൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി....

ഡീ മിന്നൂ എനിക്കെന്തോ വല്ലാണ്ട് ടെൻഷൻ ആവുന്നു കയ്യും കാലൊക്കെ വിറക്കാ .... അയ്യേ.... എന്തോന്നാ ഇത്താ ഇത് ഒന്നൂല്ലേൽ ഇത്തു ഒരു ഡോക്ടർ അല്ലെ അതിന്റെ ഒരു മെച്ചുരിറ്റി കാണിക്ക്..... ഇത് ജസ്റ്റ്‌ ഒരു പെണ്ണ് കാണൽ വേണേൽ ഞങ്ങൾ ഒരു റിഹേഴ്സൽ കാണിക്കാം ഷാനു ഒക്കെ അല്ലെ.... നീ ആണ് ചെക്കൻ ഞാൻ ഇത്ത.... നീ ഈ ചെയറിൽ വന്നിരിക്ക്... അപ്പൊ ഓക്കേ റെഡി... ഇത്ത ശരിക്ക് ശ്രദ്ധിച്ചോട്ടോ... എന്നും പറഞ്ഞു ഞാൻ അവിടുന്ന് ഒരു കപ്പ് എടുത്ത് കുറച്ചു നാണോക്കെ ഫിറ്റാക്കി തലയും താഴ്ത്തി ഷാനുന്റെ അടുത്തേക്ക് ചെന്ന് അവളെ നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ച് കപ്പ്‌ അവൾക്ക് നേരെ നീട്ടി..... ബൈ തെ ബൈ എന്താ കുട്ടീടെ പേര്.... ഹിഹിഹി ആയിഷ മെഹറിൻ... എന്ത് ചെയ്യുന്നു.... ഗർഭിണികളെ സഹായിക്കുന്നു.... എന്ന് തുടങ്ങി പുലിവാൽകല്യാണത്തിലെ പെണ്ണുകാണാൻ ഡയലോഗ് ഫുൾ പറഞ്ഞതും ഇത്ത വന്നു ഞങ്ങളെ പഞ്ഞിക്കിട്ടു.... ഇതാണോഡീ നിങ്ങളെ റിഹേഴ്സൽ.... ഇങ്ങനെ ആണേൽ ഫസ്റ്റ് നൈറ്റ്‌ നിങ്ങൾ ഏത് ഫിലിമിൽ നിന്ന് എടുക്കും....

എന്ന് ഇത്ത പറഞ്ഞതും ഷാനു പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി പല്ലിറുമ്പി... അയ്യോ മെഹറുത്ത അതിന് ഫിലിമിൽ നിന്നൊന്നും എടുക്കണ്ട... ആ സീൻ നമ്മളെ മിന്നൂനു ശരിക്ക് അറിയാം അവളിന്ന് അതിന്റെ ഫസ്റ്റ് സ്റ്റെപ് കഴിഞ്ഞിട്ട് വന്നു നിക്കാ... ഫസ്റ്റ് സ്റ്റപ്പോ മനസ്സിലായില്ല..... എന്താ മിന്നൂ എന്താ ഈ ഷാനു പറയുന്നെ... അതോ.... അതില്ലേ..... ഞങ്ങൾ കോളേജിലെ ആർട്സ് ഡേയ്ക്ക് വേണ്ടി ഒരു ഡ്രാമ അവതരിപ്പിക്കുന്നുണ്ട് അപ്പൊ അതിൽ ഒരു സീനിന്റെ കാര്യാ ഇവൾ പറയുന്നേ അല്ലേടി ഷാനു മോളേ......... എന്നും പറഞ്ഞു അവളെ നോക്കിയതും അവൾ സോറി എന്ന് കൈ കൂപ്പി കാണിച്ചു.. അതെന്താടി മോളെ..... ന്നൊക്കെ ഒരു നീട്ടി വിളി.. എന്തോ എവിടെയോ ഒരു സ്പാർക് ഉണ്ടല്ലോ അതും അല്ല കോളേജ് ഇപ്പൊ തുടങ്ങിയതല്ലേ ഒള്ളൂ അപ്പോഴേയ്ക്കും ആർട്സ് ആയോ...... ഇത് ആവുമ്പോഴേക്കാ.... നീ വന്നേ ഇനി ഡൌട്ട്സ് ഒക്കെ പിന്നെ ശരിയാക്കാം..ഇല്ലേൽ ഉമ്മച്ചി ഇപ്പൊ ഇങ്ങോട്ട് കയറി വരും എന്നും പറഞ്ഞു അവളെ വലിച്ചോണ്ട് കിച്ചണിലേക്ക് പോയി.

. ചെന്നപാടെ ഉമ്മച്ചി ചായവെച്ച് ട്രെ അവളെ കയ്യിൽ കൊടുത്ത് ഹാളിലേക്ക് പോവാൻ പറഞ്ഞു..... അവൾ അപ്പൊ എന്നെ ഒന്ന് നോക്കിയതും ഞാൻ ഉണ്ട് കൂടെ പൊയ്ക്കോ എന്നും പറഞ്ഞു അവളോട് കണ്ണ് കൊണ്ട് കാണിച്ചതും അവൾ ഇളിച്ചു കാട്ടി പോയി..... അവൾ പോയതിന് പിന്നാലെ ഞങ്ങളും പോയി....നമ്മളെ ഭാവി കാക്കു എങ്ങനുണ്ട് എന്ന് നോക്കണമല്ലോ... അവൾ ചായ ഒക്കെ കൊടുത്ത് പോന്നതും ഞങ്ങൾ അങ്ങോട്ട് പാളി നോക്കി..... എവിടെ അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് കൊണ്ട് മുഖം കാണുന്നില്ല..... ഉമ്മയും അമ്മായിയും ഇത്താന്റെ ഒപ്പം അടുക്കളയിലേക്ക് പോയതും ഞാനും ഷാനും കൂടെ ചെക്കനെ കാണാനുള്ള ത്വര കൊണ്ട് ഏന്തി വലിഞ്ഞു നോക്കുന്നതിനിടയിൽ ഷാനു തെണ്ടി എന്നെ പിടിച്ചു തള്ളിയതും ഞാൻ അവരെ മുന്നിൽ അന്തസ്സായിട്ട് പോയി വീണു...ചെക്കന്റെ കൂടെ വേറെ രണ്ടു ബോയ്സ് കൂടെ ഉണ്ട്.... ഞാൻ എല്ലാവരെയും നോക്കി ഒരു ഇളി പാസ്സാക്കി... അപ്പൊ ഉണ്ട് ഇക്കയും ഉപ്പയും കൂടെ വായ പൊത്തി കിണിക്കുന്നു....

ഞാൻ അവരെ തറപ്പിച്ചോന്നു നോക്കിയതും ഉപ്പ ചിരി നിർത്തി എന്നെ ഉപ്പാന്റെ അടുത്തേക്ക് വിളിച്ചു..... ഇതാണ് എന്റെ ഇളയമോൾ ആയിഷ അയ്മിൻ. പ്ലസ്ടൂ പഠിക്കാ..... എന്നൊക്കെ പറഞ്ഞു ഉപ്പ എന്നെ അവർക്ക് പരിജയപ്പെടുത്തി കൊടുത്തു.... തിരിച്ചു എനിക്കും അവരെ പരിജയപ്പെടുത്തി തന്നു.. മോളെ ഇതാണ് നമ്മളെ മെഹറു മോളെ ചെക്കൻ ജുനൈദ് ഇതൊക്കെ അവന്റെ ഫ്രെണ്ട്സ് ആണ്....എന്ന് ഉപ്പ പറഞ്ഞതും ഞാൻ അവരെ നോക്കി നല്ലോണം ഒന്ന് പുഞ്ചിരിച്ചു കൊടുത്തു... ഏതായാലും ആള് സൂപ്പർ ആണ് എന്റെ ഇത്താക്ക് ചേർന്ന ആളെ തന്നെയാ ഉപ്പ കണ്ട് പിടിച്ചേ..... ഇനി ഞാൻ മർശുക്കാനെ സ്നേഹിച്ച ഉപ്പ സമ്മതിക്കോ.. എനിക്ക് വേണ്ടി ഉപ്പ ആരെയെങ്കിലും കണ്ട് വെച്ച് കാണോ എന്നൊക്കെ ഓരോന്ന് ആലോജിച്ച് നിക്കുമ്പോ ആണ്. ജുനു നിനക്ക് മെഹറു മോളോട് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവാം.... മിന്നൂ മെഹറൂന്റെ റൂം കാണിച്ചു കൊടുക്ക്..... എന്ന് ഉപ്പ പറഞ്ഞതും ഞാൻ തലയാട്ടി ജുനുക്കാനെ നോക്കി.... മൂപ്പർ അപ്പൊ ചായ കപ്പ്‌ അവിടെ വെച്ച് എന്നെ നോക്കി ചിരിച്ചു എന്റെ പിന്നാലെ വന്നു.....

പോവുന്നതിനിടയിൽ ഞങ്ങൾ ഓരോന്ന് പറഞ്ഞു കൂട്ടായി.... ജുനുക്കാന്ന് വിളിച്ചാ പോരെന്ന് ചോദിച്ചപ്പോ നീ തെറി ഒഴിച് എന്ത്‌ വേണേലും വിളിച്ചൊന്നു പറഞ്ഞു..... ജുനുക്കാനെ ഇത്താന്റെ റൂമിൽ ആക്കി ഇത്താനെ വിളിച്ചു വരാംന്നു പറഞ്ഞു പോന്നു... അപ്പൊ ഉണ്ട് ഷാനു ഇത്താനേം വലിച്ചു വരുന്നു.. ഇത്ത ആണേൽ വരൂലാന്ന് പറഞ്ഞു സ്റ്റെയറിന്റെ അവിടെ കൈ വെച്ചിട്ടുണ്ട്. ഇവളെ എന്താ അറുക്കാൻ കൊണ്ട് വരുവാണോ.... ഞാനും കൂടെ ചെന്ന് അവളെ വലിച്ചു കൊണ്ട് വന്നു റൂമിൽ ആക്കി ഡോർ അടച്ചു അപ്പുറത്തെ ജനലിന്റെ അവിടെ പോയി നിന്നു ഇങ്ങനെയൊരു സീൻ ഉണ്ടാവുംന്ന് ഉറപ്പായോണ്ട് ഒളിഞ്ഞു നോക്കാൻ വേണ്ടി നമ്മൾ ആദ്യമേ ജനൽ തുറന്നിട്ടതാ... ബട്ട്‌ അവർ പറയുന്നത് ശരിക്ക് കേൾക്കുന്നില്ലേങ്കിലും സീൻ ക്ലിയർ ആണ്.....

ജുനുക്ക എന്തോ പറഞ്ഞു ഇത്താന്റെ അടുത്തേക്ക് വന്നതും ഇത്ത ഇപ്പുറത്തേക്ക് നിന്നു. അത് കണ്ട് ഷാനു... ഡീ ഇത് നിന്റെ ഇത്ത തന്നെ ആണോ നീ ഇന്ന് കിസ്സിങ്ങിനു വരെ നിന്ന് കൊടുത്തു ഇത്ത ആണേൽ അടുത്ത് വന്നപ്പോഴേക്കും മാറി പോണു വാട്ട്‌ എ ഫാമിലി എന്നു പറഞ്ഞതും മിണ്ടാതിരിയെടി പട്ടി എന്നും പറഞ്ഞു ഞാൻ അവളെ കാൽ നോക്കി എല്ലാത്തിനും കൂടെ ഒരു ചവിട്ട് കൊടുത്തു.. അവൾ അലറാൻ നിന്നതും അവളെ വായ പൊത്തി...... നേരെ നോക്കിയതും ജുനുക്ക ഇത്താന്റെ കൈ പിടിച്ചു വലിച്ചു എന്തോ പറഞ്ഞു നെറ്റിയിൽ കിസ്സടിച്ചു പുറത്തേക്ക് പോയതും ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി...... കുറച്ചു നേരം ആ നിൽപ്പ് തുടർന്നതും ഷാനു എന്തൊക്കെയോ പറയുന്നുണ്ട്...... എന്താടി കോപ്പേ മനസ്സിലാവുന്ന ഭാഷയിൽ പറ.. അത് പറഞ്ഞതും അവളെ വായ പൊത്തി പിടിച്ച കയ്യിൽ കടിച്ചു..... ഞാൻ ഉമ്മാന്നും വിളിച്ചു കൈ കുടഞ്ഞു..... വായ പൊത്തി പിടിച്ചാണോഡീ തെണ്ടി പറയാൻ പറയുന്നെ.....

അപ്പൊയാണ് അവളെ വായ പൊത്തി പിടിച്ചത് ഓർമ വന്നെ ഞാൻ അവളെ നോക്കി സോറി പറഞ്ഞതും അവൾ എന്നെ തോണ്ടി ഇത്താനെ കാണിച്ചു തന്നു...... അവൾ അതാ അവിടെ പ്രതിമ പോലെ നിൽക്കുന്നു.... ഡീ മിന്നൂ കാറ്റു പോയോടി....ഫസ്റ്റ് കിസ്സ് എല്ലാവരും ഇങ്ങനെ ആവോ...... ഏയ്‌ എന്നിട്ട് എനിക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ...... അതിന് ഇതൊക്കെ നാണം മാനോം ഉള്ളോർക്ക് പറഞതാ നിനക്ക് അതൊന്നും ഇല്ലല്ലോ...നീ പെണ്ണാണോന്ന് പോലും എനിക്ക് ഡൌട്ട് ഉണ്ട്.... എന്നാ വാടി നിന്റെ ഡൌട്ട് തീർത്തിട്ടോള്ളൂ വേറെ പരിപാടി..... അയ്യേ.... പോടീ നിനക്ക് നാണം ഇല്ലേലും എനിക്കുണ്ട്.നീ വാ ആദ്യം മെഹറുത്ത എന്തായിന്ന് നോക്കാം.... ഞങ്ങൾ റൂമിൽ എത്തി ഇത്താനെ കുലുക്കിയതും ഇത്ത പെട്ടന്ന് ബോധം വന്ന പോലെ റൂം ആകെ നോക്കി.... ജുനുക്കാനെ നോക്കാണെന്ന് മനസ്സിലായതും നോക്കണ്ട ഉണ്ണി ആൾ പോയി എന്തായിരുന്നു ഇവിടെ.... ഇവിടെ എന്ത് ജുനുക്ക എല്ലാം ചോദിച്ചറിഞ്ഞു പോയി..... അല്ല ഇത്ത ഇപ്പൊ എന്താ വിളിച്ചേ ഇക്കയോ...

..ഇതൊക്കെ എപ്പോ.... അല്ല..... ഇനി.... അങ്ങനെ ആണല്ലോ വിളിക്കണ്ടെ അപ്പൊ ഞാൻ .. എന്നൊക്കെ വിക്കി വിക്കി പറയുന്നത് കേട്ട് ഞങ്ങൾ രണ്ടും പൊട്ടി ചിരിച്ചു..... അല്ല മെഹറുത്ത ഇവിടെ ആക്ക്‌ടിങ് വല്ലതും നടന്നായിരുന്നോ എന്ന് ഷാനു ചോദിച്ചതും ഇത്ത ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി.... മിന്നൂ ഷാനു സത്യം പറ നിങ്ങൾ ഒളിഞ്ഞു നോക്കിയില്ലേ....നിങ്ങക്ക് ഇതെന്നെ ആണോ പണി.... ആണല്ലോ അതൊക്കെ ഞങ്ങൾ നേരത്തെ സെറ്റ് ആക്കി.....ബട്ട്‌ സീൻ മാത്രേ കണ്ടോള്ളൂ അതോണ്ട് ജുനുക്ക എന്താ പറഞ്ഞെന്ന് പറ..... ജുനുക്ക ഞാൻ മെഡിസിനു പഠിച്ച കോളേജിൽ ഉണ്ടായിരുന്നെന്ന്.അന്ന് തന്നെ എന്നെ ഇഷ്ട്ടമായിരുന്നൂത്രെ. ഉപ്പാനോട് പറഞ്ഞു ജുനുക്ക തന്നെയാ വിവാഹ കാര്യം ഇവിടെ അറിയിച്ചതെന്ന്... അമ്പട കള്ള ഡോക്ടറെ ആള് കൊള്ളാലോ..... എന്നിട്ട് എന്റെ ഇത്തൂസ് എന്ത് പറയുന്നു ഇഷ്ട്ടമായോ..... അതിനവൾ ചിരിച്ചു തല താഴ്ത്തിയതും ഞാനും ഷാനും പരസ്പരം കൈ അടിച്ചു...... എന്നിട്ട് ഓരോന്ന് പറഞ്ഞു ഇത്താനെ കളിയാക്കി കൊണ്ടിരുന്നു..

അപ്പൊഴാണ് അമ്മായി കയറി വന്നു അവർ പോവാൻ നിക്കാന്ന് പറഞ്ഞതും ഞാൻ ഇത്താനെ വിളിച്ചു ബാൽക്കണിയിലേക്ക് ഓടി.... അപ്പൊ അവർ കാറിൽ കയറാൻ നിന്നതും ജുനുക്ക ഞങ്ങൾ നിക്കുന്നിടത്തേക്ക്‌ നോക്കി ഇത്തക്ക്‌ സൈറ്റ് അടിച്ചു കാണിച്ചു ഞങ്ങളോട് ബൈ പറഞ്ഞു പോയി... പിന്നെ അന്ന് ഫുൾ മാര്യേജ് നെ കുറിച്ച് സംസാരിക്കുവായിരുന്നു...ഉപ്പാക്ക്‌ ഗൾഫിലേക്ക് തിരിച്ചു പോവേണ്ടത് കൊണ്ട് ഈ മന്ത് ലാസ്റ്റ് കല്യാണം ഫിക്സ് ചെയ്തു..... കുറെ നേരം സംസാരിച്ചു ഫുഡും കഴിച്ചു പോയി കിടന്നു... നാളെ സൺ‌ഡേ ആയത് കൊണ്ട് തന്നെ ക്ലാസ്സ്‌ ഇല്ലാ...... ആ കൊന്തന്റെ മോന്ത കാണണ്ടല്ലോ എന്നാലോജിച്ചു നല്ല സുഗമായിട്ട് കിടന്നുറങ്ങി....രാവിലെ തന്നെ ഫോൺ കിടന്നു കാറുന്നത് കേട്ടാണ് എണീറ്റെ.. കുറെ പ്രാകി ഫോൺ എടുത്തതും ഷാനു ആയിരുന്നു.....എന്താടി പട്ടി ഒന്നുറങ്ങാനും സമ്മതിക്കൂലെ... ഡീ രാവിലെ തന്നെ നിന്റെ ഊള വാ തുറക്കല്ലേ ഞാൻ പറയുന്നത് കേൾക്ക്‌... മുർഷി വിളിച്ചിരുന്നു നമുക്ക് ഇന്ന് ബീച്ചിൽ പോവാൻ പറ്റോന്ന് ചോദിച്ച്..

അവളെ ഉമ്മാക്ക് നമ്മളെ ഒന്ന് കാണണംന്നും പറഞ്ഞു.... ആാാ ബെസ്റ്റ് അതും പറഞ്ഞു നീ ഇങ്ങോട്ട് വാ നിനക്കറിയാലോ ഉമ്മിന്റെ സ്വഭാവം.... ഡീ നിന്റെ ഉമ്മിയൊക്കെ സമ്മതിച്ചു.. മുർഷിന്റെ ഉമ്മ ഇപ്പൊ അമ്മായിക്ക് വിളിച്ചിരുന്നു അപ്പൊ വേഗം റെഡിയായിക്കോ ഇന്ന് ഫുഡ്‌ അവിടുന്നാ..... അവൾ അത് പറഞ്ഞതും വേഗം ചാടി എഴുന്നേറ്റു ആദ്യമായിട്ടാ ഉമ്മി ഒറ്റക്ക് പറഞ്ഞു വിടുന്നെ..... എന്നൊക്കെ ആലോചിച് സന്തോഷിച്ചിരിക്കുമ്പോഴാണ് ആ കൊന്തന്റെ കാര്യം ഓർമ വന്നേ... അപ്പൊ തന്നെ ഷാനുനോട്‌ ഞാൻ വരുന്നില്ലേന്ന് പറഞ്ഞതും..... ഡീ മർഷുക്ക അവിടെ ഇല്ലാ..... മൂപ്പർ ഇന്നലെ എങ്ങോട്ടോ പോയതാ നാളെയെ വരൂ.... അത് കരുതി നീ പോരാതിരിക്കണ്ടാ... അവളത് പറഞ്ഞതും സന്തോഷം ആയി.... ഞാൻ പെട്ടന്ന് റെഡിയാവാന്നും പറഞ്ഞു ഫോൺ വെച്ച് ഉമ്മിന്റെ അടുത്തേക്ക് വിട്ടു..ഉമ്മിനെ ചെന്ന് കെട്ടിപിടിച്ചു ഉമ്മ കൊടുത്തു..... അയ്യേ.. പോയി പല്ല് തേക്കെടി..... നാറീട്ട് പാടില്ലാ..... നിന്റെ ഈ സ്നേഹം എന്തിനാണ് എന്നൊക്കെ എനിക്ക് മനസ്സിലായി. പിന്നെ ഒരു കാര്യം വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങോട്ട് എത്തിയെക്കണം ഇല്ലേൽ അറിയാലോ എന്നെ... അതൊക്കെ ഓക്കേ ഉമ്മച്ചി...... അല്ല ബാക്കിയുള്ളവരൊക്കെ എവിടെ....

ഉപ്പച്ചി പുറത്തുണ്ട് ഫെബി എണീറ്റിട്ടില്ല. മെഹറു എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഹോസ്പിറ്റലിൽ പോയി..... ഓഹ് ഓക്കേന്നും പറഞ്ഞു ഞാൻ റൂമിലേക്ക് വിട്ടു ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്തു ഷാൾ എടുത്തു... ആാാ കൊന്തൻ അവിടെ ഉണ്ടാവില്ലല്ലോ അതോണ്ട് ഷാൾ ഇടാം. അങ്ങനെ ഷാൾ ഇട്ട് കണ്ണൊക്കെ എഴുതി നല്ല മൊഞ്ചത്തി ആയി താഴേക്ക് ഇറങ്ങി.. ചായ കുടിച് കൊണ്ടിരിക്കുമ്പോ ആണ് ഇക്ക എണീറ്റു വന്നേ....... ഓഹ് കുംഭ കർണൻ എണീറ്റോ.....ഒന്ന് നേരത്തെ എണീറ്റുടെ എന്നെ പോലെ.... ഒന്നൂല്ലേലും നീ ഒരു ഡോക്ടർ അല്ലെ കൃത്യ നിഷ്ട്ട വേണം നിന്നെ ഒക്കെ ആരാ ഡോക്ടർ ആക്കിയേ..... നേരത്തെ എണീക്കുന്ന ഒരാൾ നീ ഇന്ന് നേരത്തെ എണീറ്റതിന്റെ കാരണം ഉമ്മ പറഞ്ഞു. പിന്നെ ഞാൻ പഠിച്ചൊരു ഡോക്ടർ ആയി... ഇയ്യ് പ്ലസ്ടു പാസ്സായാ കാണാം.... ഞാൻ നിന്നേക്കാൾ വലിയ നിലയിൽ എത്തും ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ... കേട്ടോടാ ഇക്ക മാക്രി..... ഡീ....... നീ പോടാ...... എന്നും പറഞ്ഞു ഉമ്മാനോട് പറഞ്ഞു പുറത്തിറങ്ങി. അപ്പൊ ഉപ്പ ഉണ്ട് അപ്പുറത്തേ വീട്ടിലേക്ക് നോക്കി നിക്കുന്നു.....

ഹെലോ എന്താണ് അപ്പുറത്ത് നിന്ന് വല്ല ലൈനും വലിക്കുന്നുണ്ടോ..... ഡീ.....വെറുതെ ഓരോന്ന് പറഞ്ഞു എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ ഇതെങ്ങാനും നിന്റെ ഉമ്മ കേട്ട് വന്നാ എന്റെ മയ്യിത്ത് എടുക്കും..... ഞാൻ ആ തെങ്ങിന്റെ വലിപ്പം നോക്കി നിന്നതാ.... ഓഹ്......ആ തെങ്ങ് ഏതാന്ന് എനിക്ക് മനസ്സിലായി. വല്ലാതെ ഇവിടെ ചുറ്റി കറങ്ങി ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ അകത്തേക്ക് പോവാൻ നോക്ക്... അപ്പൊ നമ്മളങ്ങോട്ട്..... ഓഹ് ആയിക്കോട്ടെ.. ഒന്ന് പോയി തന്നാ മതി...... ആഹാ.... ഉമ്മച്ചി..... അയ്യോ വേണ്ടാ.......എന്റെ പൊന്നു മോൾ പോയി വാ....... ആ...അന്ത ഭയം ഇരിക്കട്ടും.....എന്നും പറഞ്ഞു ഉപ്പാനെ നോക്കി ചിരിച്ചു വണ്ടി എടുത്തു ഷാനുനെയും പിക്ക് ചെയ്തു നേരെ മുർഷിന്റെ വീട്ടിലേക്ക് വിട്ടു....അവിടെ പുറത്തു തന്നെ അവൾ നിൽക്കുന്നത് കൊണ്ട് വീട് പെട്ടന്ന് മനസ്സിലായി.....വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പാടെ അവളെ ഉമ്മ വന്നു ഞങ്ങളെ അകത്തേക്ക്‌ വിളിച്ചു......പിന്നെ അവിടെ ഒരു മത്സരം ആയിരുന്നു ഉമ്മാക്ക് ഞങ്ങക്ക് എന്ത് തന്നിട്ടും തൃപ്തി കിട്ടുന്നില്ല..

നല്ല സ്നേഹമുള്ള ഉമ്മ..... അങ്ങനെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു ഉമ്മി മുർഷിയോട് ഞങ്ങക്ക് വീടൊക്കെ കാണിച്ച് തരാൻ പറഞ്ഞു.അവൾ ഞങ്ങളെയും കൊണ്ട് മുകളിലേക്ക് പോയി ഓരോന്ന് കാണിച്ചു തരുന്നതിനിടയിൽ അവൾ ഇതാണ് ഇക്കാന്റെ റൂം ന്ന് പറഞ്ഞു.....ഇക്കാക്ക് റൂമിൽ ആരു കയറുന്നതും ഇഷ്ടം അല്ല അതോണ്ട് അങ്ങോട്ട് പോണ്ടാ.നമുക്ക് എന്റെ റൂമിൽ ഇരിക്കാം....എന്നും പറഞ്ഞു മുർഷി പോവാൻ നിന്നതും. നിങ്ങൾ പൊയ്ക്കോ ഞാൻ ഇവിടെ കയറീട്ടേ വരുന്നൊള്ളൂ ന്ന് പറഞ്ഞു.. ആാാ നീ കയറിക്കോ എന്നായാലും നിന്റെം കൂടെ റൂം ആവാനുള്ളതല്ലേ.. അപ്പൊ ഒക്കെ ഒന്ന് നോക്കി വെക്കുന്നത് നല്ലതാ എന്നും പറഞ്ഞു അവർ ഇളിച്ചതും അവർക്ക് ഓരോന്ന് കൊടുത്തു പറഞ്ഞു വിട്ടു റൂമിലേക്ക് കയറി.. കുറ്റം പറയരുതല്ലോ... നല്ല അടിപൊളി റൂം...റൂം കണ്ടാൽ അറിയാം ആൾ എന്റെ പോലല്ല നല്ല വൃത്തിയുള്ള കൂട്ടത്തിൽ ആണ്.....അങ്ങനെ ഓരോന്ന് വീക്ഷിക്കുന്നതിനിടക്കാണ് അവന്റെ ഫോട്ടോ ടേബിളിൽ ഫ്രെയിം ചെയ്തു വെച്ചേക്കുന്നു...അത് എടുത്തു അതിൽ നോക്കി നാല് തെറിയൊക്കെ പറഞ്ഞു സംതൃപ്തിയടഞ്ഞു തിരിഞ്ഞതും ഡോറിന്റെ അവിടെ നിക്കുന്ന ആളെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story