നെഞ്ചോട് ചേർത്ത് ❣️: ഭാഗം 9

nenjod cherth

രചന: SHAMSEENA

നവാഗതരെ സ്വാഗതം ചെയ്തുള്ള സ്പീച് കഴിഞ്ഞ് കോളേജ് സെക്രെട്ടറി കാർത്തിയെ സ്റ്റേജിലേക്ക് വിളിച്ചു... അവൻ പുഞ്ചിരിയോടെ അത് സ്വീകരിച്ചു തന്റെ പ്രാണനായ ഗിറ്റാറും കയ്യിൽ കയ്യിൽ പിടിച്ചു സ്റ്റേജിലേക്ക് കയറി... കൂടെ അവന്റെ ഗാങ്ങും... അവനെ കണ്ട് എല്ലാ പിടക്കോഴികളും കൂടു തുറന്ന് പുറത്തു ചാടി... ബ്ലാക്ക് കളർ ചെക്ക് ഷർട്ടും ബ്ലൂ ജീനും ആയിരുന്നു വേഷം.. ഫുൾ സ്ലീവ് ഷർട്ട്‌ മുട്ടുവരെ മടക്കി വെച്ചിട്ടുണ്ട്.. കയ്യിൽ ബ്രൗൺ കളർ സ്ട്രാപിലുള്ള വാച്ചും കഴുത്തിൽ കറുത്ത മുത്തുകൾ വെച്ച ചെയിനും.. കട്ടി മീശയും ട്രിമ് ചെയ്ത താടിയും നെറ്റിയിലേക്ക് വീണു കിടക്കുന്ന എണ്ണ മയമില്ലാത്ത മുടിയും അവനെ കൂടുതൽ സുന്ദരനാക്കി... എല്ലാവരും അവനെ മാത്രം ഫോക്കസ് ചെയ്തു... അവൻ മൈക്കിനടുത്തേക്ക് നിന്നു ഗിറ്റാർ കഴുത്തിലൂടെ ഇട്ടു.. ഗാങ്ങിലെ മറ്റുള്ളവരോട് എന്തോ പറഞ്ഞു... അവൻ എല്ലാവരെയും നോക്കി ചിരിച്ചു.. അപ്പോഴേക്കും മ്യൂസിക് കാരോക്കേ കേൾക്കാൻ തുടങ്ങി... അവൻ അതിനോടൊപ്പം മൂളി പാടാൻ തുടങ്ങി... 🎶Jeevamshamaay.. thaane nee ennil kaalangal munne vannu..🎶 ദച്ചു ഓരോ പുസ്തകവും നോക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു ആ മധുരമായ ശബ്‍ദം സ്പീക്കറിലൂടെ കാതിൽ എത്തിയത്...

ആ ശബ്ദം കേട്ടതും അവളുടെ ഹൃദയം എന്തിനെന്നില്ലാതെ പിടക്കാൻ തുടങ്ങി... പുസ്‌തകം അവിടെ തന്നെ വെച്ച് അവൾ ഓഡിറ്റോറിയം ലക്ഷ്യം വെച്ച് നീങ്ങി... 🎶Athmaavinullil eeran thoo manjay thorathe peythu neeye.. Poovadi thedi parannu nadanna shalabhamaay nin kaalpaadu thedi alanju njaan.. Aararum kaana manassin chirakil olicha moham Pon peeliaayi valarnnithaa.. Mazha pole ennil pozhiyunnu nertha veyil aayi vannu mizhiyil thodunnu pathivaay.. nin anuraagam Oru kaatu pole punarunnu nenjil nila pole konji ozhukunnithennum azhake.. ee anuraagam Minnum kinaavin thiriyaayen mizhiyil dinam kaathu vaikkaam anayaathe ninne njan.. Ida nenjinullile chudu shwasamaayi njaan izha cherthu vachidaam athilolaamaay Oro raavum pakalukalaayithaa.. Oro novum madurithamaayithaa.. Niramezhin chiriyode olimaaya mazhavillaay inien vaanil thilangi neeye.. Mazha pole ennil pozhiyunnu nertha veyil aayi vannu mizhiyil thodunnu pathivaaay.. nin anuraagam Oru kaatu pole punarunnu nenjil nila pole konji ozhukunnithennum azhake.. ee anuraagam Jeevamshamayi.. thaane nee ennil kaalangal munne vannu🎶 അവളുടെ കാതുകളിലേക്ക് അവന്റെ ശബ്‍ദം വന്നു പതിച്ചു.. അവളുടെ കാലുകൾക്ക് വേഗതയേറി..

ലൈബ്രറിയിൽ നിന്നും കുറച്ചധികം മാറിയാണ് ഓഡിറ്റോറിയം.. എത്ര സ്പീഡിൽ നടന്നിട്ടും എത്താൻ കഴിയാത്തതുപോലെ പോലെ തോന്നി അവൾക്ക്... അപ്പോഴേക്കും അടുത്ത പാട്ടിലേക്ക് അവൻ കടന്നിരുന്നു... 🎶Maanikya chirakulla maarathu kuriyulla Vaayadi pakshi koottam vannu poy Kaadonnu kaanaan aay koodonnu koottan aay Aakasha puzha ninne Kothichu poy-aehhe Kandu malanira – ohho Kandoo thazhvaraa… Mamaram kande cholla kande Ilakal kande kaaykalum Oo thanthina thane thaanaane Thanthina thaana naane naanane🎶 ലാസ്റ്റ് വരിയിൽ മറ്റു കുട്ടികളും അവനോടൊപ്പം കൂടി കോറസ് പാടി... അവന്റെ സംഗീതം എല്ലാ കുട്ടികളിലും ആവേശം നിറച്ചു... അത് കണ്ട് അവൻ നിറഞ്ഞ ചിരിയാലേ അടുത്ത പാട്ടിലേക്ക് കടന്നു... ദച്ചു അപ്പോഴേക്കും ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.. കുട്ടികളുടെ തിരക്ക് കാരണം ഏറ്റവും ബാക്കിൽ എത്തിയ അവൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.. അവൾ കിതച്ചുകൊണ്ട് തന്നെ ഓരോരുത്തരെയും വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി.. സ്റ്റേജിലേക്ക് നോക്കിയപ്പോൾ അവൾ കണ്ടു മൈക്കും ഗിറ്റാറും പിടിച്ചു ആവേശത്തോടെ പാടുന്ന ഒരു ചെറുപ്പക്കാരനെ... അവളുടെ കണ്ണുകൾ തിളങ്ങി.. 🎶

തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍‌കിളീ എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ..🎶 കുട്ടികളെല്ലാം ഒരുപോലെ അവനോടൊപ്പം പാടി... പാട്ടവസാനിച്ചതും നിറഞ്ഞ കയ്യടികളോടെയും ആർപ്പ് വിളികളോടെയും അവർ അവന്റെ പാട്ടുകൾ സ്വീകരിച്ചു... അവന്റെ ശബ്ദത്തിന്റെ മാസ്മരികതയിൽ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു നിന്ന ദച്ചു പാട്ട് അവസാനിച്ചതും കുട്ടികൾ കയ്യടിച്ചതും ഒന്നും അറിഞ്ഞില്ല... അവളുടെ കാതിലും മനസ്സിലും അവന്റെ ശബ്‍ദം മാത്രം.. അവളുടെ കിളി പോയുള്ള നിൽപ്പ് കണ്ട നിമ്മി അടുത്ത് വന്നു അവളെ ഒന്ന് തട്ടി... അവൾ ഞെട്ടി കൊണ്ട് കയ്യടിച്ചു...

ഇത് കേട്ട കുട്ടികളെല്ലാം ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി ചിരിക്കാൻ തുടങ്ങി.. അപ്പോഴാണ് അവൾക്ക് ബോധം വന്നത്.. അവൾ ചമ്മി കൊണ്ട് എല്ലാവരെയും നോക്കിയൊന്ന് നന്നായി ഇളിച്ചു കൊടുത്തു😁..എന്നിട്ട് സ്റ്റേജിലേക്കൊന്ന് പാളി നോക്കി അപ്പോൾ ആ ചെറുപ്പക്കാരൻ അവളെ കൂർപ്പിച്ചു നോക്കുന്നുണ്ട്.. അത് കണ്ട് അവൾ നിമ്മിയുടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു... രണ്ടടി നടന്നതും ആരോ തന്നെ നോക്കുന്നതുപോലെ അവൾക്ക് തോന്നി..അവൾ മെല്ലെ തല ചെരിച്ചൊന്ന് വീണ്ടും സ്റ്റേജിലേക്ക് നോക്കി...അപ്പോൾ കണ്ടു ആ ചെറുപ്പക്കാരൻ അവളെ നോക്കി കുസൃതിയോടെ ചിരിക്കുന്നത്... അത് കണ്ട് അവളും അവനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് ചിരിച്ചു.. ** ദച്ചു നിമ്മിയെയും കൊണ്ട് സീനിയേഴ്‌സിന്റെ ശ്രദ്ധ അധികം വരാത്ത ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത്‌ പോയിരുന്നു... ഏതാടി ആ യേശുദാസ്... ദച്ചു ആകാംഷയോടെ നിമ്മിയോട്‌ ചോദിച്ചു... പൊന്നുമോളെ അതാണ് നമ്മുടെ കോളേജ് ഹീറോ mr. കാർത്തിക് കൃഷ്ണ... നിമ്മി സന്തോഷത്തോടെ പറഞ്ഞുകൊണ്ട് ദച്ചുവിനെ കെട്ടിപിടിച്ചു.. ആ വിടെടി പിശാശ്ശെ എന്നെ ഞെക്കി പൊട്ടിക്കാതെ.. അത് കേട്ട നിമ്മി അവളെ വിട്ട് ചിറി കോട്ടി..😏😏😏

ഓ അപ്പൊ ഇതാണല്ലേ ആ ഐറ്റം... ദച്ചു സ്റ്റേജിൽ ഒരു പൊട്ടുപോലെ കാണുന്ന അവനെ നോക്കി ചോദിച്ചു.. ഐറ്റമോ. ഒരു ഒന്നൊന്നര ഐറ്റം ആണ് മോളെ... അങ്ങേര് സ്റ്റേജിലേക്ക് കേറുമ്പോൾ പെൺകുട്ടികളുടെ ഒരു ആവേശം കാണണം... ഇത്രയും പിടക്കോഴികൾ ഈ കോളേജിലുണ്ടെന്ന നഗ്ന സത്യം ഞാൻ ഇന്നാണ് മനസ്സിലാക്കിയത്... ഇവറ്റകളുടെ ഇടയിൽ നിന്നും ഞാൻ എന്റെ പ്രാണ ദേവനെ എങ്ങനെ രക്ഷിക്കും എന്റെ മഹാദേവ.. നിമ്മി മുകളിലേക്ക് കൈ ഉയർത്തികൊണ്ട് പറഞ്ഞു.. പ്രണയവും പറഞ്ഞങ് ചെന്ന മതി നിന്റെ പ്രാണ ദേവൻ തന്നെ പൊന്നുമോളെ പഞ്ഞിക്കിട്ടോളും.. അത് പറഞ്ഞു കൊണ്ട് ദച്ചു ചിരിച്ചു.. ഓ നീയൊരു പുണ്യാളത്തി.. അങ്ങേരെ നീ അസ്സലായി വായിനോക്കുന്നത് ഞാൻ കണ്ടായിരുന്നു.. ഞാൻ മാത്രമല്ല ഈ കോളേജിലുള്ള മിക്ക കുട്ടികളും.. നിമ്മി ദച്ചുവിനോട് പറഞ്ഞു.. അത് കേട്ട അവൾ ചമ്മി.. കണ്ടായിരുന്നു അല്ലെ..ചമ്മൽ മറച്ചു കൊണ്ട് ചോദിച്ചു... നല്ല വൃത്തിയിൽ തന്നെ കണ്ടു.. നീ ഈ രണ്ട് ഉണ്ടക്കണ്ണും തള്ളി വായും തുറന്ന് നിൽക്കുന്നത് 😄നിമ്മി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.. അത് കേട്ട ദച്ചു നിമ്മിയെ നോക്കി പല്ല് കടിച്ചു കൊണ്ട് ഓരോന്ന് പിറുപിറുത്തു 😬

അപ്പോഴേക്കും മറ്റു പരിപാടികൾ തുടങ്ങിയിരുന്നു.. സീനിയർസിന്റെ ഡാൻസും കോമഡി സ്കിട്ടും അങ്ങനെ എന്തൊക്കെയോ.. അവസാനം ഫൺ ആയി ചെറിയൊരു റാഗിങ്ങ് നടത്താം എന്ന് പറഞ്ഞു.. ഒരു ഗ്ലാസ്‌ ബൗളിൽ ഫസ്റ്റ് ഇയർ കുട്ടികളുടെ പേരുഴുതിയ കുറേ പേപ്പർ ചുരുട്ടുകൾ ഇട്ട് സ്റ്റേജിൽ സെറ്റ് ചെയ്ത ടേബിളിൽ കൊണ്ടുവന്നു വെച്ചു.. അതിൽ നിന്നും സീനിയെര്സ് ഒരു ചുരുട്ട് എടുക്കും അതിൽ ആരുടെ പേരാണോ വരുന്നത് അവരെ സ്റ്റേജിലേക്ക് വിളിക്കും എന്നിട്ട് അവർക്ക് ഒരു ടാസ്ക് കൊടുക്കും ഒരു മടിയും കൂടാതെ അവർ അത് ചെയ്യണം.. അടുത്തിരിക്കുന്ന കുട്ടി ഗെയിമിനെ പറ്റി പറഞ്ഞു കൊടുത്തു.. ഓരോരുത്തരെയായി വിളിച്ചു അവർ ഒരു മടിയും കൂടാതെ സീനിയെര്സ് പറഞ്ഞ ടാസ്കുകൾ ചെയ്തു... അതിൽ നിമ്മിയെയും വിളിച്ചിരുന്നു.. അവൾക്ക് കിട്ടിയത് ഒരു പാവയ്ക്കാ മുഴുവനും യാതൊരു എക്സ്പ്രഷനും മുഖത്ത് വരാതെ കഴിക്കണം എന്നായിരുന്നു.. നിമ്മി പാവയ്ക്ക മുഴുവനും ഒരു എക്സ്പ്രഷനും ഇല്ലാതെ മുഴുവനും കഴിച്ചു.. അവസാനം അവിടെ നിന്ന ഏതോ ഒരു സീനിയറുടെ നെഞ്ചത്ത് വാളും വെച്ച് അവൾ കൂളായി ഇറങ്ങി പോയി.. എല്ലാവരും ഇതെന്ത് ജീവി എന്നുള്ള പോലെ അവളെ നോക്കി 😳

നിമ്മിയുടെ കഴിഞ്ഞതും സീനിയർ അടുത്ത പേപ്പർ നിവർത്തി നോക്കി.. ദർശന.. ഫസ്റ്റ് ഇയർ കോമേഴ്‌സ്.. അത് കേട്ടതും ദച്ചു ഞെട്ടി..അവൾ ചുറ്റും നോക്കികൊണ്ട് സ്റ്റേജിലേക്ക് നടന്നു.. അവളെ കണ്ടതും നരന്റെ കണ്ണുകൾ തിളങ്ങി... അവൻ വശ്യമായ ചിരിയോടെ അവളുടെ ഓരോ പ്രവർത്തിയും നോക്കി നിന്നു... *** സ്റ്റേജിൽ നരനും ഗാങ്ങും... കാർത്തിയും ഗാങ്ങും ഉണ്ട്... രണ്ടു ഗ്രൂപ്പും ബദ്ധ ശത്രുക്കൾ ആണ്...കൊമ്പ് കോർക്കാൻ കിട്ടുന്ന ഒരു അവസരവും രണ്ട് കൂട്ടരും പഴാക്കാറില്ല... നരന്റെ ഗ്രൂപ്പിലെ ഒരാൾ ഒരു ബൗളിൽ കുറച്ചു കാന്താരി മുളക് കൊണ്ടുവന്നു വെച്ചു... ഇതിൽ നിന്നും മിനിമം അഞ്ചെണ്ണമെങ്കിലും ചിരിച്ചു കൊണ്ട് കഴിക്കണം കാർത്തിയുടെ ഗ്രൂപ്പിൽ നിന്ന് അയാളുടെ ആത്മ മിത്രമായ മാനവ് എന്ന മനു വന്നു പറഞ്ഞു.. ദച്ചു ഞെട്ടി തരിച്ചു 😳 തോരനിൽ പോലും മുളക് കണ്ടാൽ അറിയാതെ കടിച് പണിയാവേണ്ട എന്ന് കരുതി നേരത്തെ അതിൽ നിന്നും എടുത്തു കളയുന്ന എന്നോട് ഈ കാന്താരി കഴിക്കാൻ പറഞ്ഞാൽ ഞാൻ എങ്ങനെ കഴിക്കും.. ഈശ്വരാ ഞാൻ ഇന്ന് എരിഞ്ഞ് ചാവും.. ദച്ചു ആത്മഗതിച്ചു... അവൾ എല്ലാവരെയും ദയനീയമായി നോക്കി... അറിയാതെ കണ്ണ് കാർത്തിയിലേക്ക് പോയപ്പോൾ അവൻ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്.. അത് കണ്ട് ഒരു തൊഴി വെച്ച് കൊടുക്കാൻ തോന്നി.. എന്റെ ദൈവങ്ങളെ എന്നെ മാത്രം കാത്തോണേ...

മേൽപ്പോട്ട് നോക്കി മനസ്സിൽ പറഞ്ഞു അവൾ അതിൽ നിന്ന് ഒരു മുളകെടുത്ത് ചിരിച്ചു കൊണ്ട് കടിച്ചു.. സ്സ്.. അവൾക്ക് ചെറുതായി എരിഞ്ഞു... ഇത് അത്ര എരിവില്ലല്ലോ.. മണ്ടന്മാർ എരിവില്ലാത്ത മുളകാണ് കൊണ്ടുവന്നിരിക്കുന്നത്.. എന്തായാലും എരിവുള്ള പോലെ അഭിനയിക്കാം.. അവൾ (വീണ്ടും ആത്മ ) അവൾ രണ്ടാമത് ഒരു മുളക് കൂടി എടുത്ത് കടിച്ചു... അതിൽ അവളുടെ എല്ലാ കിളിയും പോയി... അത്രക്ക് എരിവായിരുന്നു അതിന്.. ചേച്ചി... വെ.. വെള്ളം.. അവൾ ഒരു സീനിയർ ചേച്ചിയോട് ചോദിച്ചു... ആ ചേച്ചിക്ക് പാവം തോന്നി വെള്ളം എടുത്ത് കൊടുക്കാൻ നിന്നു.. അത് കണ്ട് കാർത്തി ആ ബോട്ടിൽ ചേച്ചിയുടെ കയ്യിൽ നിന്നും വേടിച്ചു.. ടാസ്ക് കഴിഞ്ഞിട്ടില്ല... ഇനിയും മൂന്നെണ്ണം ഉണ്ട്.. വേഗം കഴിച്ചാൽ വേഗം വെള്ളം കുടിക്കാം.. അതും പറഞ്ഞു കാർത്തി ബോട്ടിൽ തുറന്ന് അവന്റെ വായിലേക്ക് തന്നെ ഒഴിച്ചു... ആ ചേച്ചി ദയനീയമായി അവളെ നോക്കി... ദച്ചു അവനെ നോക്കി വീണ്ടും ഒരു മുളകെടുത്ത് കടിച്ചു.. അവളുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വന്നു.. ചുണ്ടും മൂക്കിന്റെ തുമ്പും തുടുത്തു തക്കാളിപോലെ ആയി.. അവളുടെ അവസ്ഥ കണ്ട് എല്ലാവർക്കും സങ്കടമായി..

പക്ഷേ കാർത്തിയെ എതിർക്കാൻ കഴിയാത്തത് കൊണ്ട് അവരെല്ലാം മിണ്ടാതെ നിന്നു.. ദച്ചു അഞ്ചു മുളകും കഴിച്ചു തീർത്ത് വെള്ളത്തിനായി കാർത്തിയുടെ നേരെ കൈ നീട്ടി.. അത് കണ്ട് അവൻ ബോട്ടിൽ അവൾക്ക് കൊടുക്കാതെ ദൂരേക്കേറിഞ്ഞു..എല്ലാവരും അത് കണ്ട് പകച്ചു നിന്നു.. ഡാ.. കിച്ചു നീയെന്താ ഈ കാണിക്കുന്നേ.. മനു അവനോട് ദേഷ്യപ്പെട്ടു.. കാർത്തി രൂക്ഷമായി അവനെ നോക്കി... ഇത് ദച്ചുവിനോട് അടുക്കാൻ ഒരു അവസരമായി കണ്ട് നരൻ അവൾക്ക് വേഗം ഒരു ബോട്ടിൽ വെള്ളം കൊണ്ട് കൊടുത്തു... അവൾ അതും വേടിച്ചു കാർത്തിയെ ഒന്ന് തുറിച്ചു നോക്കി സ്റ്റേജിനു പിന്നിലേക്ക് പോയി... നിമ്മിയും നരനും വേറെ രണ്ട് മൂന്നു പിള്ളേരും അവളുടെ അവസ്ഥ കണ്ട് പിറകെ പോയി.. ദച്ചു അവിടെ ഒരു തിണ്ണയിൽ ഇരുന്ന് കഴിച്ച മുളകെല്ലാം ഒമിറ്റ് ചെയ്ത് കളഞ്ഞു...വെള്ളം വായിലേക്ക് കമിഴ്ത്തി.. അപ്പോഴേക്കും നിമ്മി വന്നു അവളുടെ പുറം തടവികൊടുത്തു... മതിയെടി.. കഴിഞ്ഞു.. ദച്ചു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു.. നിമ്മിക്ക് അവളുടെ അവസ്ഥ കരച്ചിൽ വന്നു.. അവൾ ദച്ചുവിനെ കെട്ടിപിടിച്ചു കരഞ്ഞു... ദച്ചു.. Are you ok.. നരൻ അവളുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു..

കുഴപ്പല്ല ചേട്ടാ.. ദാ ഇത് കഴിച്ചോ.. ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് അവളുടെ നേരെ നീട്ടി നരൻ..ദച്ചു പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി പൊട്ടിച്ചു കഴിച്ചു.. ** അത്രയും ചെയ്യേണ്ടിയിരുന്നില്ല കിച്ചു.... മനുവിന്റെ ദേഷ്യം അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല.. ഓ പിന്നെ ഇതിലും വലിയ പണി നമുക്ക് കിട്ടിയിട്ടില്ലേ.. അപ്പൊ ഇതൊക്കെ ചെറുത്.. കാർത്തി പുച്ഛത്തോടെ പറഞ്ഞു... അതൊരു പാവം കൊച്ചാണെന്ന് തോന്നുന്നു... അല്ലായിരുന്നെങ്കിൽ നിന്റെ ഈ പണിക്ക് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചേനെ.. മനുവിന് വീണ്ടും കലി കയറി.. ഇങ്ങോട്ട് വരട്ടെ അവൾ എന്നെ ഭിത്തിയിൽ ഒട്ടിക്കാൻ.. അതും പറഞ്ഞു കാർത്തി ബൈക്കും എടുത്ത് കോളേജിന് പുറത്തേക്ക് പോയി.. *** ഏയ്‌.. ദർശന... ബാഗും എടുത്ത് കോളേജിന് പുറത്തേക്ക് നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും ആരോ വിളിച്ചത്... നേരത്തെ ചിരിച്ചു കൊണ്ട് മുളക് കഴിക്കാൻ പറഞ്ഞ ചേട്ടനാണ്... എരിവൊക്കെ പോയോ.. അതും ചോദിച്ചു ഒരു ഡയറി മിൽക്കിന്റെ പാക്കറ്റ് ദച്ചുവിന് നേരെ നീട്ടി... അവൾ പാക്കറ്റിനെയും അവനെയും മാറി മാറി നോക്കി..അവൻ കണ്ണുകൊണ്ട് ദയനീയ ഭാവത്തോടെ വേടിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങിച്ചു... ഞാൻ മാനവ്.. ഇഷ്ടമുള്ളവർ മനു എന്ന് വിളിക്കും.. അവൻ ദച്ചുവിന് നേരെ കൈ നീട്ടി.. അവളും അവൻക്ക് കൈ കൊടുത്തു..

ദച്ചു.. കാർത്തിക്ക് വേണ്ടി ഞാൻ മോളോട് ക്ഷമ ചോദിക്കുന്നു... അവൻ ഒരു പ്രേത്യേക ടൈപ്പാ അതാ അങ്ങനെ.. മനു നിസ്സഹായതയോടെ അവളുടെ രണ്ട് കയ്യിലും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... ഏയ്‌ അതൊന്നും സാരല്ല ഏട്ടായി... ഞാൻ അത് അപ്പോഴേ വിട്ടു.. എന്നാലും തന്നെ കണ്ട് ഒരു സോറി പറയണമെന്ന് തോന്നി അതാ ഞാൻ വന്നത്... ഞാൻ അതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റ്ലെ എടുത്തിട്ടുള്ളൂ... ഇതെല്ലാം കോളേജ് ലൈഫിന്റെ ഭാഗമല്ലേ.. ഏട്ടായി വിഷമിക്കേണ്ട... ദച്ചു അവനെ സമാധാനിപ്പിച്ചു... ഏട്ടായി ബസ് വരാൻ ടൈം ആയി ഞാൻ പോവാണേ.. ദച്ചു വാച്ചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. എന്ന വിട്ടോ..അവൻ അവളോട് പറഞ്ഞു..അത് കേട്ടപ്പോൾ അവൾ ബസ്റ്റോപ്പ് ലക്ഷ്യമാക്കി ഓടി.. അതേയ് തന്റെ വീട് എവിടാ... മനു അവളോട് വിളിച്ചു ചോദിച്ചു.. കൃഷ്ണപുരം... ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു... കൃഷ്ണപുരം.. അവൻ ആ പേര് ഒന്നുകൂടി ചുണ്ടുകൾ കൊണ്ട് മൊഴിഞ്ഞു ബൈക്ക് എടുക്കാൻ പാർക്കിങ്ങിലേക്ക് പോയി.. ഇതെല്ലാം കത്തുന്ന കണ്ണുകളോടെ ഒരാൾ മുകളിൽ നിന്നും നോക്കി കാണുന്നുണ്ടായിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story