എൻ കാതലെ: ഭാഗം 10

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എന്താ ദത്താ" അലമാറയിൽ നിന്നും ഒരു ബെഡ് ഷീറ്റ് എടുത്ത് നിലത്ത് വിരിക്കുന്ന ദത്തനെ കണ്ട് അവൾ ചോദിച്ചു. "എന്ത് " " നീ എന്താ ഇവിടെ എന്ന് " "എന്റെ വീട്ടിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് ഇരിക്കും " " അതല്ലാ ദത്താ നീ സാധരണ ഈ സമയത്ത് വീട്ടിൽ ഉണ്ടാകാറില്ലലോ അതാ ചോദിച്ചത് " " പനിയുള്ള നിന്നെ ഇവിടെ ഒറ്റക്കാക്കി പോയിട്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരും" അത് പറഞ്ഞ് അവൻ ബെഡിനു മുകളിൽ ഇരിക്കുന്ന തലയണ എടുത്ത് താഴത്ത് ഇട്ടു. " കിടക്കാറായില്ലേ. ലൈറ്റ് ഓഫ് ചെയ്തോട്ടെ" ദത്തൻ ചോദിച്ചു. "മ്മ്. അവൾ തലയാട്ടിയതും ദത്തൻ ലൈറ്റ് ഓഫ് ചെയ്യത് താഴേ വന്ന് കിടന്നു. ** ഞായറാഴ്ച്ചയായതു കൊണ്ട് വർണ നേരം വൈകിയാണ് എണീറ്റത്. അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു. പനി മാറിയെങ്കിലും ക്ഷീണം വിട്ടു മാറിയിട്ടില്ല. അവൾ പതിയെ എണീറ്റ് പുറത്തേക്ക് നടന്നു.

ദത്തനെ അവിടെയൊന്നും കാണാനില്ല. അവൾ തിണ്ണയിൽ വന്നിരുന്നതും കുറച്ചപ്പുറത്തായി ദത്തന്റെ ഫോൺ റിങ്ങ് ചെയ്യുന്നു. അവൾ ചെന്ന് ഫോൺ കൈയ്യിലെടുത്തതും കോൾ കട്ടായി. നമ്പർ മാത്രമാണ് ഉള്ളത്. " ഇവൻ ശരിക്കും റിച്ച് ആണോ . വില കൂടിയ ഫോൺ, ബ്രാൻന്റഡ് ഷർട്ട്, കോസ്റ്റ്ലി പെർഫ്യൂം . വർക്ക് ഷോപ്പിൽ നിന്നും ഇത്രക്കും സാലറി കിട്ടുമോ " അവൾ ഓരോന്ന് ആലോചിച്ച് നിന്നതും വീണ്ടും ഫോൺ റിങ്ങ് ചെയ്തു. " ദത്താ... ദത്താ.." അവൾ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി. "ദാ വരുന്നു. "ദത്തൻ പുഴ കടവിൽ നിന്നും വിളി കേട്ടു. ഒരു വെള്ള മുണ്ട് മാത്രമാണ് വേഷം. ഷർട്ടിട്ടില്ല. കുളി കഴിഞ്ഞ് വരുകയായിരുന്നു അവൻ . വർണയുടെ കയ്യിൽ നിന്നും അവൻ ഫോൺ വാങ്ങി മുന്നോട്ട് നടന്നു. വർണ പല്ലു തേക്കാൻ ബ്രഷും പേസ്റ്റും എടുത്ത് പുറത്ത് നിൽക്കുന്നുണ്ട്. "നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്നേ കോൾ ചെയ്യരുത് എന്ന് .നിനക്ക് എന്താ പറഞ്ഞാ മനസിലാവില്ലേ " ദത്തൻ ആരോടോ ദേഷ്യത്തിൽ സംസാരിക്കുന്നത് നോക്കി വർണ പല്ല് തേച്ചു.

" What the hell are you talking parvathi.are you mad... ഇനി എന്നെ വിളിച്ച് distarb ചെയ്താൽ നീ എന്റെ തനി സ്വഭാവം കാണും " " വച്ചിട്ട് പോടീ ... ബ്ലഡി ?!#@@" ദത്തന്റെ വായിൽ നിന്നും വന്ന വാക്ക് കേട്ട് വർണയുടെ കൈയിലുള്ള ബ്രഷ് താഴെ വീണു. ഇഗ്ലീഷിലാണ് പറഞ്ഞെങ്കിലും തെറിയാണ് എന്ന് വർണക്കും മനസിലായി. "എന്താടീ " അന്തം വിട്ട് നിൽക്കുന്ന വർണയെ നോക്കി ദത്തൻ അലറിയതും അവൾ വേഗം താഴെ വീണ ബ്രഷ് എടുത്ത് അപ്പുറത്തേക്ക് പോയി. പല്ലു തേച്ച് കഴിഞ്ഞ് വർണ ഉമ്മറത്തേക്ക് വരുമ്പോൾ തെങ്ങും ചാരി നിന്ന് ദത്തൻ ആരോടോ സംസാരിക്കുകയാണ്. അവൾ മുറ്റത്തു കൂടെ വെറുതെ അങ്ങാേട്ടും ഇങ്ങോട്ടും നടക്കുകയാണ്. അപ്പോഴാണ് വേലിയുടെ അപ്പുറത്ത് നിന്ന് സ്മിത നോക്കി ചിരിച്ചു നിൽക്കുന്നത് കണ്ടത്. "ഇത്രയും ദിവസം എന്നേ കാണുമ്പോൾ മുഖവും വീർപ്പിച്ച് നിന്ന ചേച്ചി ആണല്ലോ.

ഇപ്പോ എന്താ നോക്കി ചിരിക്കുന്നേ. ആഹ് എഞെങ്കിലും ആവട്ടെ . ചിരിച്ചതല്ലേ . തിരിച്ചും ഒന്ന് ചിരിച്ച് കൊടുത്തേക്കാം " വർണ ചിരിച്ചു കൊണ്ട് സ്മിതക്ക് നേരെ കൈ വീശി കാണിച്ചു. പക്ഷേ നോ മൈന്റ് . " ഇവർ ഇനി നിന്ന് സ്വപ്നം കണ്ട് ചിരിക്കുന്നതാണോ " വർണ ചുറ്റും ഒന്ന് നോക്കിയപ്പോഴാണ് കാര്യം മനസിലായത്. സ്മിതയുടെ നോട്ടം മുഴുവൻ തെങ്ങും ചാരി നിന്ന് ഫോൺ ചെയ്യുന്ന ദത്തന്റെ മേൽ ആണ് . അത് കണ്ടതും വർണക്ക് ആകെ കലി കയറി. "മുറ്റത്ത് നിന്ന് ബോഡി ഷോ നടത്താതെ അകത്ത് കയറി വാ മനുഷ്യാ " വർണ ദത്തന്റെ കൈ പിടിച്ച് വലിച്ച് അകത്തേക്ക് നടന്നു. പോകുന്ന വഴി സ്മിതയെ നോക്കി ഒന്ന് പേടിപ്പിക്കുകയും ചെയ്തു. "എന്താ വർണ എന്താ കാര്യം " ദത്തൻ ഒന്നും മനസിലാവാതെ ചോദിച്ചു. " അത് ..അത് പിന്നെ പുറത്ത് .. പുറത്ത് നല്ല മഴ വരുന്ന പോലെ അതാ മഴ നനയാതിരിക്കാൻ നിന്നെ അകത്തേക്ക് വിളിച്ചത് " " മഴയോ .. ഈ പൊരി വെയിലത്തോ " " ആഹ്... എനിക്ക് അപ്പോ അങ്ങനെ തോന്നി " " നിനക്കെന്താടി വട്ടായോ " അവൻ അത് പറഞ്ഞ് അലമാറയിൽ നിന്ന് ഒരു ഷർട്ട് എടുത്തിട്ടു. ശേഷം പുറത്തേക്ക് പോയി. " ഇങ്ങനെ പോയാൽ എനിക്ക് വട്ടാകും എന്നാ തോന്നുന്നത്.

എന്നാലും ആ പെണ്ണുപിള്ളടെ മനസിലിരിപ്പ് ഇതായിരുന്നു അല്ലേ. എന്തായിരുന്നു അവളുടെ ഒരു നോട്ടം. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ .ഓരോ ദിവസം കഴിയുന്തോറും എന്റെ ശത്രുക്കളുടെ എണ്ണം കൂടി വരുകയാണല്ലോ " അവൾ പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി. ചോറു വച്ചു. കറിയൊന്നും വക്കാൻ അറിയില്ല. തൽക്കാലം അച്ചാറ് വച്ച് അഡ്ജസ്റ്റ് ചെയ്തു്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു പാത്രവുമായി ദത്തൻ വന്നു. "ദാ കോകില തന്നയച്ചതാ . കറിയാണ്. പിന്നെ ഞാൻ പുറത്ത് പോവാ . രാത്രിയെ വരൂ സന്ധ്യയായാൽ മുറ്റത്ത് ഇറങ്ങി നടക്കരുത്. അടങ്ങി ഒതുങ്ങി അകത്ത് ഇരുന്നോണം . "ദത്തൻ വണ്ടിയും എടുത്ത് പുറത്തേക്ക് പോയി. "ഇന്ന് ഞായറാഴ്ച്ചയല്ലേ . എന്നിട്ട് ഇയാൾക്ക് ഇന്നെന്താ മല മറക്കുന്ന പണി. ആഹ്.. എവിടെയെങ്കിലും പോവട്ടെ എനിക്കെന്താ " അവൾ കോകിലയോടുള്ള ദേഷ്യം കാരണം അവളുടെ കറിയും കൂട്ടിയില്ല. വൈകുന്നേരം വരെ കിടന്നുറങ്ങി. വൈകുന്നേരം എഴുന്നേറ്റ് വെള്ളം ചൂടാക്കി മേൽ കഴുകി. വിളക്കു വച്ചു. അവൾ സ്റ്റേപ്പിൽ അകലേക്ക് നോക്കി ഇരുന്നു. "ദത്തനെ എങ്ങനെയാ ഒന്ന് വളച്ച് ഒടിച്ച് കുപ്പിയിലാക്കുക. അവൻ അത്ര പെട്ടെന്ന് വളയുന്ന ഐറ്റം അല്ലാ . പക്ഷേ ഞാൻ വളക്കും . വർണ എന്നാ സുമ്മാവാ "

റോഡിൽ നിന്നും ദത്തന്റെ വണ്ടിയുടെ ശബ്ദം കേട്ടതും വർണ റൂമിലേക്ക് ഓടി. ബെഡിൽ വന്ന് ഉറങ്ങുന്ന പോലെ കാണിച്ചു ദത്തൻ അകത്ത് വന്ന് നോക്കുമ്പോൾ അവൾ കിടക്കുകയാണ്. പതിയെ അവളുടെ അരികിൽ വന്നു നിന്നു. "മതി അഭിനയിച്ച് തകർത്തത്. എനിക്ക് അറിയാം നീ ഉറങ്ങുകയല്ലാ എന്ന് " ദത്തൻ അത് പറഞ്ഞതും വർണ ഒന്ന് ഇളിച്ചു കൊണ്ട് എഴുന്നേറ്റ് ഇരുന്നു. "എങ്ങനെ മനസിലായി " " എനിക്ക് അറിഞ്ഞുടെ നിന്നെ .ഞാൻ കുളിച്ചിട്ട് വരാം. അപ്പോഴേക്കും ഒരു കട്ടൻ എടുക്ക്" അവൻ നേരെ പുറത്തേക്ക് ഇറങ്ങി പോയി. വർണ ദത്തനുള്ള ചായ ഉണ്ടാക്കി കൊടുത്തു. ** അന്ന് രാത്രിയും ദത്തൻ പുറത്തേക്ക് പോയില്ല. വർണയുടെ റൂമിൽ തന്നെ താഴെ പായ വിരിച്ച് കിടന്നു. രാവിലെ അനുവിന്റെയും വേണിയുടേയും ശബ്ദം കേട്ടാണ് വർണ കണ്ണു തുറന്നത്. അവൾ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു.

സ്റ്റേപ്പിലായി ദത്തനും അവന്റെ അപ്പുറത്തും ഇപ്പുറത്തും ആയി അനുവും വേണിയും ഇരിക്കുന്നുണ്ട്. ദത്തന്റെ ഫോണിൽ നോക്കിയാണ് മൂന്നിന്റെയും ഇരുപ്പ്. "എനിക്ക് എന്റെ ഫോണും മിസ് ചെയ്യുന്നുണ്ട്. പാവം ഒന്ന് ചാർജ് ചെയ്യാൻ പോലും ആരും ഇല്ലാതെ സ്വിച്ച് ഓഫ് ആയി കിടക്കുന്നുണ്ടാകും" ഡിഗ്രിക്ക് പഠിക്കുമ്പോൾ അഭിയേട്ടൻ വാങ്ങി തന്ന ഫോൺ ആണ് . ഇടക്ക് ഫോൺ വിളിച്ച് അഭിയേട്ടൻ ഭീഷണിപ്പെടുത്തും എന്നത് ഒഴിച്ചാൽ ഫോൺ നല്ല ഉപകാരമായിരുന്നു. വീട്ടിൽ നിന്നും വരുമ്പോൾ അഭിയേട്ടൻ തന്ന ഫോൺ ആയതു കൊണ്ടാണ് ഇവിടേക്ക് കൊണ്ടു വരാതെ ഇരുന്നത്. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിലേക്ക് വിളിച്ചാ മതി ദത്തേട്ടാ. വാട്ട്സ് ആപ്പ് നമ്പറും ഇത് തന്നെയാണ്. ഒരു ഹായ് അയച്ചേക്കണേ .ഞാൻ എട്ടന്റെ നമ്പർ സേഫ് ചെയ്തോളാം " വേണി പറഞ്ഞു.

"എട്ടാ എനിക്ക് ഒരു മെസേജ് അയച്ചേക്ക് " ദത്തൻ പുഞ്ചിരിയോടെ തലയാട്ടി. "വർണ മോളേ ..." അനു വർണയുടെ അരികിലേക്ക് ഓടി വന്നു. "എന്താടാ പറ്റിയേ." " ഒന്നൂല്ലാന്നേ. ചെറിയ ഒരു പനി. ഇപ്പോ കുറവുണ്ട് " " ദത്തേട്ടൻ ഇന്നലെ പറഞ്ഞിരുന്നു നിനക്ക് വയ്യാ എന്ന് അതാ ഞങ്ങൾ നേരെ ഇങ്ങോട്ട് പോന്നത് " " നിങ്ങൾ ക്ലാസിൽ പോവുന്നില്ലേ " " പോവണം നിന്നെ കണ്ടിട്ട് പോവാം എന്ന് കരുതി. എന്നാ ഞങ്ങൾ ഇറങ്ങാ ട്ടോ. ഇനിയും വൈകിയാൽ ബസ് മിസ്സാവും " അനുവും, വേണിയും വേഗം തന്നെ യാത്ര പറഞ്ഞ് പുറത്തേക്ക് പോയി. " ഇവള്മാര് ശരിക്കും എന്നേയാണോ ദത്തനേയാണോ കാണാൻ വന്നത് " വർണ അവർ പോകുന്നത് നോക്കി മനസിൽ പറഞ്ഞു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story