എൻ കാതലെ: ഭാഗം 12

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇത് നിന്റെ വീടല്ലേ . അപ്പോ നീയെന്തിനാ എന്നും താഴേ കിടക്കുന്നേ " " എന്നാ നീ താഴേ കിടക്ക് .ഞാൻ ബെഡിൽ കിടക്കാം " " അത് വേണ്ടാ. എനിക്ക് താഴെ കിടക്കാൻ പേടിയാ. നീ വേണെങ്കിൽ എന്റെ അടുത്ത് കിടന്നോ . എനിക്ക് കുഴപ്പമൊന്നും ഇല്ല " " പക്ഷേ എനിക്ക് കുഴപ്പമുണ്ട് " "അതെന്താ " " എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ല . അത്ര തന്നെ " " ഓഹ് : . . വേണ്ടെങ്കിൽ വേണ്ടാ." അവൾ കുറച്ചു നേരം മിണ്ടാതെ കിടന്നു. " ദത്താ..." "നീ എനിക്ക് ഉറങ്ങാൻ കൂടി ഒരു സമാധാനം തരില്ലേ വർണേ" " ഒരു മിനിറ്റ് . ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. " "എന്താ കാര്യം " " അതുണ്ടല്ലോ.. പിന്നെ ഉണ്ടല്ലോ. ഈ നാട്ടിലുള്ളവരോക്കെ പറയുന്നു ...." " പറയുന്നു..." "നിന്റെ സെറ്റപ്പാണ് കോകിലാ എന്ന് " പക്ഷേ അത് കേട്ട് ദത്തൻ ഒന്നും മറുപടി പറഞ്ഞില്ല. " പറ ദത്താ. സത്യമാണോ അത് " "നിനക്ക് എന്താ തോന്നുന്നത് " " ഈ വീട്ടിലേക്ക് വരുന്നതിന് മുൻപ് വരെ ഞാനും അങ്ങനെയാ കരുതിയിരുന്നത്. പക്ഷേ ഇപ്പോ അങ്ങനെ തോന്നുന്നില്ലാ " "അതെന്താ അങ്ങനെ "

" . ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങൾ ആയില്ലേ. എന്നിട്ടും എന്നോട് നീ മോശമായിട്ട് ഇതുവരെ പെരുമാറിയിട്ടില്ല. അത്തരത്തിൽ ഒന്ന് നോക്കിയിട്ട് പോലും ഇല്ല. അങ്ങനെയുള്ള നീ കോകിലയുമായി ബന്ധമുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലാന്നേ." "മതി പറഞ്ഞത് കിടന്ന് ഉറങ്ങാൻ നോക്ക്" "പിന്നെ ദത്താ എനിക്ക് ഒരു കാര്യം കൂടി മനസിലായി " "എന്ത് കാര്യം " " പുറമേ കാണിക്കുന്ന ദേഷ്യം ഒക്കെ ഉണ്ടന്നേ ഉള്ളൂ നീ.. ഉള്ളിന്റെ ഉള്ളിൽ പാവമാ. അന്ന് ഫസ്റ്റ് ടൈം ഞാൻ നിന്നെ ഹഗ്ഗ് ചെയ്തപ്പോഴും , പിന്നെ രാവിലെ കിസ് ചെയ്തപ്പോഴും നിന്റെ മുഖത്ത് വല്ലാതെ ബ്ലഷ് ഫീൽ ചെയ്തിരുന്നു. " " മതി നിന്റെ കണ്ടു പിടുത്തം. കിടന്ന് ഉറങ്ങാൻ നോക്കടി " അത് പറഞ്ഞ് ദത്തൻ തിരിഞ്ഞ് കിടന്നു. പാർട്ട് ടൈം ജോലിയുടെ കാര്യത്തെ കുറിച്ച് ദത്തൻ ഇതുവരെ ഒരു വാക്ക് പോലും ചോദിക്കാതെ ഇരുന്നത് വർണക്കും അത്ഭുതമായിരുന്നു. അല്ലെങ്കിലും അവൻ എന്തിനാ അതൊക്കെ അന്വേഷിക്കാൻ വരുന്നത്. വെറുതെ ഓരോന്ന് ആലോച്ചിച്ച് പേടിച്ചു. വർണ പതിയെ കണ്ണുകളടച്ച് കിടന്നു. എപ്പോഴോ ഉറങ്ങി പോയി. *

രാവിലെ മുറ്റത്തു നിന്നും ഉള്ള ബഹളം കേട്ടാണ് വർണ കണ്ണു തുറന്നത്. അവൾ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു. മുറ്റത്ത് ഒരു വടിയും കൈയ്യിൽ പിടിച്ച് ദത്തൻ നിൽക്കുന്നുണ്ട്. കുറച്ച് അപ്പുറത്തായി സനൂപ് ചെടികളും നടുന്നുണ്ട്. " അതങ്ങ് ശരിക്ക് കുഴി കുത്തി വക്കടാ " ദത്തൻ ഇടക്ക് വടി വീശി കൊണ്ട് പറയുന്നുണ്ട്. അത് കണ്ട് വർണ അത്ഭുതത്തോടെ മുറ്റത്തേക്ക് വന്നു. " ഞാൻ കുളി കഴിഞ്ഞ് വരുമ്പോഴേക്കും ഈ ചെടികളെല്ലാം നട്ടു കഴിഞ്ഞിട്ടുണ്ടാവണം " അവൻ താക്കീതോടെ പറഞ്ഞ് തിരിഞ്ഞതും വർണ അവന്റെ അരികിലേക്ക് വന്നു. സനൂപിനെ തല്ലും എന്ന രീതിയിലാണ് വർണയുടെ മുഖ ഭാവം. "ഡാ.. നീയെന്തിനാ എന്റെ ചെടികൾ നശിപ്പിച്ചത്. " അവൾ ദേഷ്യത്തിൽ സനൂപിനോട് ചോദിച്ചു. " ഞാനല്ലാ പെങ്ങളെ അത് ചെയ്തത്. " " ഈ വർണ്ണയെ നിനക്ക് ശരിക്കും അറിയില്ലാ. എന്റെ ചെടി തൊട്ടവന്റെ കൈ ഞാൻ ഒടിക്കേണ്ടതാണ്. പക്ഷേ ഞാൻ ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചു. " " ഞാനിത് വേഗം നട്ടോളം പെങ്ങളെ " അത് പറഞ്ഞ് സനൂപ് ചെടി വക്കാൻ തുടങ്ങി. വർണ അവനെ ഒന്ന് നോക്കിയ ശേഷം ദത്തന്റെ പിന്നാലെ അകത്തേക്ക് വന്നു.

"നീ എന്ത് ധൈര്യത്തിലാടി അവനെ ഭീഷണിപ്പെടുത്തിയത് " " നിങ്ങൾ കൂടെ ഉള്ള ധെര്യത്തിൽ തന്നെ. പിന്നെ എന്റെ ചെടി നശിപ്പിച്ച അവനെ ഞാൻ അതെങ്കിലും പറഞ്ഞില്ലെങ്കിൽ നമ്മുടെ മക്കൾ എന്നോട് ക്ഷമിക്കില്ല ദത്താ" "ആ ചെക്കൻ ഒന്നും അല്ലാടി ചെടി നശിപ്പിച്ചത്. അവന്റെ പെങ്ങൾ സ്മിതയാ . അവൾ വഴക്കിനൊന്നും നിൽക്കാത്ത ആളാണ്. പിന്നെ എന്തിനാ ഇങ്ങനെ ചെയ്തത് എന്ന് എനിക്ക് മനസിലാകാത്തത് " " പക്ഷേ എനിക്ക് നല്ല വ്യക്തമായി അറിയാം കാരണം. " "എന്ത് കാരണം " " അതിന് കാരണം ഈ ദേവദത്തൻ ആണ് " അവന്റെ നെഞ്ചിൽ തൊട്ടു കൊണ്ട് വർണ പറഞ്ഞു. "ഞാനോ.." "അതെ നിങ്ങൾ തന്നെ. ഒരാൾ ഇത്രയും കാലം വേലിക്ക് അപ്പുറത്ത് നിന്ന് പ്രേമിക്കുന്നത് നിങ്ങൾ അറിഞ്ഞില്ലാ എന്ന് പറഞ്ഞാൽ കഷ്ടം തന്നെ " " നീ എന്തൊക്കെയാ ഈ പറയുന്നേ " " ഞാൻ പറഞ്ഞത് പച്ച പരമാർത്ഥമായ സത്യമാണ് മനുഷ്യ . നിങ്ങളെ ഞാൻ ഇന്നലെ ഉമ്മ വച്ചതിന്റെ ദേഷ്യത്തിലാ അങ്ങനെ ചെയ്തത്. ഒരു ഉമ്മ വച്ചതിന് ഇങ്ങനെ . അപ്പോ ഫസ്റ്റ് നെറ്റ് എങ്ങാനും കഴിഞ്ഞിരുന്നേൽ അവൾ എന്നേ കൊല്ലുമായിരുന്നല്ലോ "

അവൾ അത് പറഞ്ഞു കൊണ്ട് ഡ്രസ്സും എടുത്ത് കുളിക്കാൻ പോയി. ദത്തനാണെങ്കിൽ അന്തം വിട്ട് ബെഡിൽ ഇരുന്നു. വർണ വേഗം തന്നെ കുളിച്ച് റെഡിയായി കോളേജിലേക്ക് ഇറങ്ങി .അവൾ ഇറങ്ങാൻ നേരം നോക്കി ദത്തൻ കുളിക്കാൻ പോയി. വർണ ബാഗും എടുത്ത് പുഴ കടവിലേക്ക് വന്നു. "ദത്താ ഞാൻ പോവാ ട്ടോ. പിന്നെ ഞാൻ ഇന്നലത്തെ പോലെ ഉമ്മിച്ചാലോ എന്ന് കരുതി അല്ലേ നീ ഈ സമയം നോക്കി കുളിക്കാൻ ഇറങ്ങിയത് " അവൾ കളിയാക്കി. "പിന്നെ ... നീയൊന്ന് പോയേടി .ഞാൻ എനിക്ക് താേന്നുമ്പോൾ കുളിക്കും .അത് അന്വോഷിക്കാൻ നീ വരേണ്ട ." "ശരി തമ്പ്രാനെ. ഉത്തരവ്. ഞാൻ പോവാ . " അത് പറഞ്ഞ് ദത്തന് ഒരു ഫ്ളയിങ്ങ് കിസ് കൊടുത്ത് അവൾ പുറത്തേക്ക് പോയി. * രാവിലെ ഷോപ്പിൽ പോയ ശേഷം അവൾ കോളേജിലേക്ക് എത്തി. ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് മറ്റന്നാൾ ആണ്. അതുകൊണ്ട് വൈകുന്നേരം ഓണറോഡ് സാലറിയുടെ കാര്യം പറയാം എന്ന് വർണ തീരുമാനിച്ചു. "വർണ തന്നോട് സാറിനെ കണ്ടിട്ട് വർക്കിന് കയറിയാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് " വർണ സൂപ്പർ മാർക്കറ്റിൽ വന്നതും ഒരു സ്റ്റാഫ് പറഞ്ഞു.

വർണ സംശയത്തോടെ ഓണറിന്റെ കാബിനിലേക്ക് നടന്നു. "മെ ഐ കം ഇൻ സാർ " " വരു വർണാ " "സാർ എന്താ വരാൻ പറഞ്ഞത് " " വർണ ദത്തന്റെ വൈഫ് ആണെന്ന് എന്താ പറയാതിരുന്നത്. ഞാൻ കോളേജിൽ പഠിക്കുന്ന കുട്ടിയല്ലേ എന്ന് കരുതിയാണ് ജോബ് തന്നത് പോലും " " അത് ..പിന്നെ . സാർ " " ദത്തൻ ഇന്നലെ എന്നേ വന്ന് കണ്ടിരുന്നു. തന്നെ ഇവിടത്തെ ജോലിക്ക് നിർത്തരുത് എന്ന് പറഞ്ഞു. അവനെ പോലെ ഒരാളുടെ വാക്ക് ധിക്കരിച്ച് തന്നെ ഇവിടെ ജോലിക്ക് നിർത്താൻ കഴിയില്ല. അതു കൊണ്ട് കുട്ടി ഇനി ഇവിടേക്ക് വരരുത് . ഇത് അയ്യായിരം രൂപയുണ്ട് .കുട്ടി ഇത് വാങ്ങിയിട്ട് തിരികെ പോയ്ക്കോളൂ " വർണ ഒന്നും മിണ്ടാതെ ആ പൈസയും വാങ്ങി പുറത്തേക്ക് വന്നു. അനുവിനോടും വേണിയോടും കാര്യം പറഞ്ഞ് അവൾ തിരികെ ബസ് കയറി. അവളുടെ മനസിൽ ദത്തനോടുള്ള ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ബസ് ഇറങ്ങി തിരികെ വരുമ്പോൾ കലിങ്കിന്റെ അവിടെ അവനെ നോക്കിയെങ്കിലും കണ്ടില്ല. അവൾ ദേഷ്യം കൊണ്ട് ആകെ വിറക്കുകയായിരുന്നു. വീട്ടിൽ വന്ന് കുളിച്ച് ഡ്രസ്സ് മാറ്റി അവൾ ദത്തനെ കാത്തിരുന്നു.

രാത്രി വരെ നോക്കിയിട്ടും അവൻ വന്നില്ല. അവൾ ബെഡിൽ ചുമരിൽ തല വച്ച് കിടന്ന് എപ്പോഴോ ഉറങ്ങി പോയി. കുറേ കഴിഞ്ഞ് ദത്തന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ബെഡിൽ നിന്നും ചാടി എണീറ്റു. ദേഷ്യത്തിൽ തന്നെ വന്ന് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ ചെയറിൽ വന്ന് ഇരിക്കുന്നുണ്ട്. നന്നായി കുടിച്ചിട്ടുണ്ട്. അവൾ ദേഷ്യത്തോടെ അവന്റെ അരികിൽ വന്ന് നിന്നു. " ദത്താ" അവൾ ദേഷ്യത്തോടെ വിളിച്ചു. പക്ഷേ അവന് ഒരു കുലുക്കവും ഇല്ല. തട്ടി വിളിച്ചെങ്കിലും കണ്ണു പോലും മിഴിയുന്നില്ല. " ദത്താ... ദത്താ" അവൾ വിളിക്കുന്നുണ്ടെങ്കിലും അവൻ അറിയുന്നത് പോലും ഇല്ല. അതു കൂടെ കണ്ടതും വർണയുടെ ദേഷ്യം ഒന്നു കൂടി വർദ്ധിച്ചു. അവൾ ദേഷ്യത്തിൽ അവന്റെ കൈയ്യിൽ അമർത്തി കടിച്ചു. പക്ഷേ ദത്തൻ അത് അറിഞ്ഞത് പ്പോലും ഇല്ല. ദത്തന്റെ കൈതണ്ടയിൽ അവളുടെ പല്ലിന്റെ അടയാളം നല്ല രീതിയിൽ തന്നെ തെളിഞ്ഞു കിടക്കുന്നുണ്ട്. പക്ഷേ ദത്തന് ഒരു കുലുക്കവും ഇല്ല. വർണ ദേഷ്യത്തിൽ തന്നെ അകത്തേക്ക് കയറി പോയി. വാതിലടച്ചു. * ദത്തൻ രാവിലെ എഴുന്നേറ്റതും തലക്ക് വല്ലാത്ത ഭാരം തോന്നി.

കുറച്ച് നേരം തലക്ക് കൈ കൊടുത്ത് ചെയറിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് അവൻ എണീറ്റ് അകത്തേക്ക് വന്നു. ഡോർ ചാരി ഇട്ടിട്ടേ ഉള്ളൂ .അവൻ റൂമിൽ വന്നപ്പോൾ വർണ ചുമരിൽ ചാരി ഇരുന്നാണ് ഉറങ്ങുന്നത്. അവളെ ഒന്ന് നോക്കിയ ശേഷം അലമാറയിൽ നിന്നും ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വരുമ്പോഴും വർണ അതേ ഇരുപ്പാണ്. "ഇവൾ എന്താ ഇന്ന് ക്ലാസ്സിൽ ഒന്നും പോവുന്നില്ലേ . വർണാ .... വർണാ എണീക്ക് " അവൻ വിളിച്ചതും അവൾ പതിയെ കണ്ണു തുറന്നു. "നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ. സമയം നോക്കിയേ ..." അവൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വർണ മുഖം തിരിച്ച് ഇരുന്നു. "ദേവദത്തൻ ഒന്ന് അവിടെ നിന്നേ " അവൾ പിന്നിൽ നിന്നും വിളിച്ചതും പുറത്തേക്ക് ഇറങ്ങാൻ നിന്ന ദത്തൻ തിരിഞ്ഞ് അവളെ നോക്കി. "ആരോട് ചോദിച്ചിട്ടാ സൂപ്പർ മർക്കറ്റിലെ എന്റെ ജോലി നീ കളഞ്ഞത് " " ആരോട് ചോദിച്ചിട്ടാ നീ അവിടെ ജോലിക്ക് പോയത് " ദത്തൻ തിരിച്ച് ചോദിച്ചു. "പിന്നെ എന്റെ കോളേജിലെ ഫീസ് നീ വന്ന് അടച്ച് തരുമോ " " നീ എന്നോട് പറഞ്ഞോ..നിന്റെ ഫീസിന്റെ കാര്യം "

ദത്തന്റെ ആ ചോദ്യത്തിന് അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല. "എത്രയാ നിന്റെ ഫീസ്... അല്ലെങ്കിൽ വേണ്ടാ... ദാ എന്റെ ATM കാർഡാണ്. എത്രയാ വേണ്ടത് എങ്കിൽ എടുത്തോ" അവൻ പിൻ നമ്പറും പറഞ്ഞ് കൊടുത്ത് കാർഡ് ടേബിളിനു മുകളിൽ വച്ചു. "എനിക്ക് നിന്റെ പൈസ ഒന്നും വേണ്ടാ. എനിക്ക് ആ ജോലി തിരികെ വാങ്ങിച്ച് തന്നാ മതി" " കോളേജിലേക്ക് അല്ലാതെ ജോലി കൂലി എന്നൊക്കെ പറഞ്ഞ് ഈ വീടിന്റെ പടി പുറത്ത് നീ ഇറങ്ങിയാൽ ഞാൻ നിന്റെ കാല് തല്ലിയൊടിക്കും " " അതിന്റെയൊക്കെ ആവശ്യം എന്താ ദത്താ. നീ വെറുതെ എനിക്ക് വേണ്ടി കഷ്ടപ്പെടേണ്ട. " "എന്റെ കഷ്ടപാടും ദുരിതവും അന്വേഷിക്കാൻ നീ വരണ്ടാ. മര്യദക്ക് എണീറ്റ് റെഡിയായി ക്ലാസ്സിൽ പോവാൻ നോക്ക്" " ഇല്ലാ ഞാൻ പോവില്ലാ " " ഇവളെ ഇന്ന് ഞാൻ ... അത് പറഞ്ഞ് ദത്തൻ കൈയ്യിൽ കിട്ടിയ ചെണ്ടയുടെ കോൽ എടുത്ത് അടിക്കാനായി വീശി " " പോവില്ലെടീ നീ.... ക്ലാസ്സിൽ പോവില്ലേന്ന് " " നീ എന്നേ ചെറിയ കുട്ടികളെ പോലെ വടി കാണിച്ച് ഭീഷണിപ്പെടുത്തണ്ട . എനിക്ക് പേടിയില്ലാ "

അവൾ അത് പറയലും യൂണിഫോം എടുത്ത് പുറത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു. "എടോ ദേവ ദത്താ എനിക്ക് നിന്നേ പേടിയൊന്നും ഇല്ല. പിന്നെ വയസിന് മൂത്ത ആള് പറഞ്ഞത് അനുസരിച്ചില്ലാ എന്ന് വേണ്ടാ " അത് പറഞ്ഞ് അവൾ ബാത്ത്റൂമിലേക്ക് കയറി. "ഈ പെണ്ണിന്റെ ഒരു കാര്യം " അവളെ നോക്കി ദത്തൻ ചിരിയോടെ പറഞ്ഞു. വർണ കുളി കഴിഞ്ഞ് ഇറങ്ങാനായി ദത്തൻ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞതും അവൾ കുളിച്ചിറങ്ങി. "ഡീ ... ഞാൻ പുറത്ത് പോവാ . വരാൻ വൈകും. : " "മ്മ്.." അവൾ ഒന്ന് മൂളി. " തല ശരിക്ക് തോർത്ത്. മുടിയിൽ നിന്നും വെള്ളം ശരിക്ക് പോയിട്ടില്ലാ എങ്കിൽ പനി പിടിക്കും " അത് പറഞ്ഞ് അവൻ വണ്ടിയും എടുത്ത് പുറത്തേക്ക് പോയി. "ഇവനെ അങ്ങോട്ട് മനസിലാവുന്നില്ലല്ലോ എന്റെ മഹാദേവാ. " അവൾ വേഗം പോയി റെഡിയായി. ഇറങ്ങാൻ നേരം ടേബിളിനു മുകളിൽ വച്ചിരിക്കുന്ന ദത്തന്റെ ATM കാർഡും എടുത്തു. "എന്റെ ഫീസ് എത്രയാ എന്ന് വച്ചാ ഇവൻ എനിക്ക് കാർഡ് തന്നേ എന്തോ . ആയിരമോ രണ്ടായിരമോ ആയിരിക്കും എന്നാ കരുതിയിട്ടുണ്ടാകുക "

അവൾ നേരെ പോയത് സൂപ്പർ മാർക്കറ്റിലേക്കാണ് ഷോപ്പിന് പുറത്ത് വർണ അനുവിനേയും, വേണിയേയും കാത്തു നിന്നു. അവർ കൂടി വന്നതും മൂന്നുപേരും കൂടി ATM ലേക്ക് നടന്നു. " ഞാൻ പറഞ്ഞില്ലേ വർണ . ദത്തേട്ടന് നിന്നെ ഇഷ്ടമാണ്. അല്ലാതെ ആരെങ്കിലും സ്വന്തം കാർഡ് തരുമോ " അനു പറഞ്ഞു. "എനിക്കൊന്നും അറിയില്ലാ ആ കാട്ടു മാക്കാന്റെ സ്വാഭാവം" അവർ മൂന്നുപേരും ഒരുമിച്ച് ആണ് പൈസ എടുക്കാൻ കയറിയത്. കാർഡ് മെഷിനിലേക്ക് ഇട്ട് പിൻ നമ്പർ എല്ലാം അടിച്ചു കൊടുത്തു. " സാലറിയായി 5000, പിന്നെ മോതിരം പണയം വച്ചപ്പോ ഒരു 5000 കിട്ടിട്ടുണ്ട്. അപ്പോ ഇനി 5000 എടുത്താ പോരെ " " നീ എന്തിനാ വർണ മോളേ ഇങ്ങനെ പിശുക്കുന്നത്. എന്തായാലും 10000 എടുത്തേക്ക് " അനു " അത്ര പൈസ ഒന്നും അകൗണ്ടിൽ ഇല്ലെങ്കിലോ " " നീ എന്തായാലും നോക്കി നോക്ക്. അപ്പോ അറിയാമല്ലോ. എന്തായാലും പതിയെ മതി. പുറത്തൊക്കെ എന്തൊരു ചൂടാ. ഇവിടെ കുറച്ച് നേരം എസിയിൽ നിൽക്കാം "വേണി. "ഹായ് സാനിറ്റൈസർ . നല്ല മണം . "ATM ലെ സാനിറ്റെസർ കൈയ്യിലാക്കി കൊണ്ട് അനു പറഞ്ഞു.

"എനിക്കും കുറച്ച് താ" അനുവും വേണിയും സാനിറ്റൈസർനു വേണ്ടി അടിയായി. " ഒരു അത്യവശ്യ കാര്യത്തിന് വരുമ്പോഴാണ് അവരുടെ ഒരു തല്ലു കൂട്ടം. നിങ്ങൾക്ക് നാണമില്ലേ സാനിറ്റൈസർനു വേണ്ടി അടിയുണ്ടാക്കാൻ . ഛേ.. മ്ലേച്ചം .. അങ്ങോട്ട് മാറി നിൽക്ക് .ഞാനും ഒന്ന് മണത്ത് നോക്കട്ടെ "അവർ മൂന്നുപേരും സാനിറ്റെസർന്നു വേണ്ടി അടിയുണ്ടാക്കാൻ തുടങ്ങി. "ഹായ് .." അനു ccTv യിൽ നോക്കി കാണിച്ചു. "ഹായ് ATM മുതലാളി. ഞാൻ വർണ " " ഹായ് ഞാൻ വേണി " " ഞാൻ അനു" അവർ മൂന്നു പേരും CCTV നോക്കി പറഞ്ഞു. (ജീവിതത്തിൽ നിന്നും പകർത്തിയെടുത്ത താളുകൾ 😁) " കുറേ നേരായില്ലെ കുട്ടീ .. കഴിഞ്ഞില്ലേ ഇത്ര നേരായിട്ടും " പിന്നിൽ നിൽക്കുന്ന ചേച്ചി ചോദിച്ചപ്പോഴാണ് അവർക്ക് വന്ന കാര്യം ഓർമ്മവന്നത്. "എടീ കാഷ് എത്രയാ വച്ചാ എടുക്ക്. " അനു പറഞ്ഞതും വേണി 10000 രൂപ അടിച്ച് കൊടുത്തു. "അയ്യോ ... ബാലൻസ് നോക്കിയിട്ട് പൈസ എടുത്താ മതിയായിരുന്നു. " വർണ പറഞ്ഞു. അപ്പോഴേക്കും കാഷ് വന്നിരുന്നു. അനു വേഗം കാഷ് എടുത്തു.

"ബാലൻസ് നോക്ക് വർണമോളേ" വേണി "ബാലൻസ് മൂവായിരത്തി രണ്ടായിരം രൂപ " " മൂവായിരത്തി രണ്ടായിരം രൂപയോ .നീ എന്തോക്കെയാ വർണ മോളേ പറയുന്നേ .മാറി നിന്നേ ഞാൻ നോക്കട്ടെ " വേണി സ്ക്രീനിനു മുന്നിലേക്ക് നിന്നു. " ഒറ്റ , പത്ത്, നൂറ്, പതിനായിരം, ലക്ഷം . മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ " ** വർണ്ണയും , അനുവും, വേണിയും കിളി പോയ അവസ്ഥയിലാണ് A TM നു ഉള്ളിൽ നിന്നും പുറത്തേക്ക് വന്നത്. കോളേജിൽ എത്തുന്നവരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല. ക്ലാസ് എടുക്കുമ്പോഴും അവർ മൂന്നു പേരും മാത്രം മറ്റേതോ ലോകത്തായിരുന്നു. ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആവുന്നവരെ അവർ ഒന്നും മിണ്ടിയില്ലായിരുന്നു. "വർണ മോളേ" "മ്മ് " " മൂന്ന് ലക്ഷത്തിന് എത്ര പൂജ്യം ഉണ്ട് " " ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് പൂജ്യം അല്ലേ" " അപ്പോ എന്റെ കണ്ണിന്റെ കുഴപ്പം ഒന്നും അല്ലാലോ " " അല്ല " " ദത്തേട്ടന് എവിടുന്നാ ഇത്രയും പൈസ " " എനിക്കറിയില്ല. " " നീ അന്ന് പറഞ്ഞില്ലേ ദത്തേട്ടന്റെ കയ്യിൽ ഗൺ ഉണ്ടെന്ന് " "മ്മ് " " ഇനി ദത്തേട്ടൻ KGF ലെ റോക്കി ഭായ് യേ പോലെ വല്ല ഗാങ്ങ്സ്റ്റർ ആകുമോ "

" എയ് ദത്തേട്ടനെ കണ്ടാൽ ഗാങ്ങ്സ്റ്റർ ലുക്കൊന്നും ഇല്ല. ഒരു തനി നാട്ടിൻ പുറത്തുക്കാരൻ " " ഇനി വല്ല കള്ള കടത്തും " " ഡീ എനിക്ക് പേടിയാവുന്നു. ദത്തേട്ടനെ പോലീസ് പിടിച്ചാ നമ്മളേയും പിടിക്കില്ലേ " വേണി . "അതെന്താ അങ്ങനെ " " നമ്മൾ ദത്തേട്ടന്റെ അകൗണ്ടിൽ നിന്നും പൈസ എടുത്തില്ലേ. അത് ccTv യിൽ ഉണ്ടാകും നമ്മൾ പെട്ടു വർണ മോളേ" അനു . അന്നത്തെ ദിവസം മുഴുവൻ അവർ ആകെ എന്തോ പോയ അണ്ണാനെ പോലെയായിരുന്നു. ** " വർണേ ദത്തേട്ടനോട് ഇന്ന് തന്നെ എല്ലാം ചോദിക്ക് ട്ടോ " കോളേജിൽ നിന്നും ഇറങ്ങാൻ നേരം വേണി പറഞ്ഞു. "മ്മ് പറയാം" " എന്നാ ശരി .നാളെ കാണാം " " പോലീസ് പിടിച്ചില്ലെങ്കിൽ നാളെ കാണാം എന്ന് പറ അനു മോളേ" വർണ അത് പറഞ്ഞ് ബസ്റ്റോപ്പിലേക്ക് നടന്നു. അനുവും വേണിയും സൂപ്പർ മാർക്കറ്റിലേക്കും...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story