എൻ കാതലെ: ഭാഗം 15

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഉത്സവം ആയതിനാൽ ഉച്ചക്ക് ശേഷം ദത്തൻ നല്ല തിരക്കിൽ ആയിരുന്നു. രാത്രി വീട്ടിലേക്ക് പോലും അവൻ വന്നിരുന്നില്ല. പിറ്റേ ദിവസം രാവിലെ ദത്തൻ വീട്ടിലേക്ക് എത്തുമ്പോൾ വർണ ഉണർന്നിട്ടുണ്ടായിരുന്നില്ല. അവൻ കുളിച്ച് റെഡിയായി വീണ്ടും പുറത്തേക്ക് തന്നെ പോയി. "ഈ ദത്തൻ എവിടേയാ പോയത്. സമയം കുറേ ആയിലോ ഇന്നലെ ഉച്ചക്ക് പോയതല്ലേ . ഇപ്പോ സമയം പതിനൊന്നു മണി കഴിഞ്ഞുലോ " അവൾ ബെഡിൽ എണീറ്റിരുന്നു. അപ്പോഴേക്കും ദത്തന്റെ വണ്ടി മുറ്റത്ത് വന്ന് നിന്നിരുന്നു. "നീ എന്താ ഇപ്പോ എണീറ്റേ ഉള്ളോ ... സമയം പതിനൊന്ന് മണി കഴിഞ്ഞല്ലോ " കയ്യിലുള്ള കവർ ടേബിളിനു മുകളിൽ വച്ച് ദത്തൻ പറഞ്ഞു. "മ്മ്... " അവൾ അലസമായി പറഞ്ഞു. "ഇന്ന് ഉത്സവം ആയിട്ട് ഇങ്ങനെ ഇരിക്കാതെ പോയി കുളിക്ക് " അവൻ ഷർട്ട് മാറ്റി കൊണ്ട് പറഞ്ഞു. "മ്മ്... " അവൾ അലസമായി വീണ്ടും മൂളി ബെഡിലേക്ക് കിടന്നു. " മടി പിടിച്ച് ഇരിക്കാതെ പോയി കുളിക്കടി മാക്രി കുഞ്ഞേ ......" "മ്മ് പോവാം" ദത്തൻ അലമാറയിൽ കാര്യമായി എന്തോ തിരഞ്ഞു കൊണ്ട് ഇരിക്കുകയാണ്. "എന്താ ദത്താ നോക്കുന്നേ "

" ഞാൻ ഇവിടെ ഒരു സാധനം വച്ചിരുന്നു. അത് തിരയാ " അത് പറഞ്ഞ് അവൻ എന്തോ പുറത്തേക്ക് എടുത്തു. ഒരു ഫോണായിരുന്നു അത്. തന്റെ ഫോണിലെ 2 സിമുകളിൽ നിന്നും ഒന്ന് എടുത്ത് ആ ഫോണിൽ ഇട്ടു. " ഇത് എന്റെ പഴയ ഫോണാ . എന്റെ സിം ഇട്ടിട്ടുണ്ട്. ഉപയോഗിക്കാത്ത കാരണം ചാർജ് കഴിഞ്ഞ് സ്വിച്ച് ഓഫ് ആയതായിരിക്കും. തൽക്കാലം നീ ഇത് ഉപയോഗിച്ചോ " അത് പറഞ്ഞ് അവൻ ഫോൺ ചാർജിന് ഇട്ടു. " അപ്പോ നിനക്ക് 2 ഫോൺ ഉണ്ടോ " "മ്മ് ..ഉണ്ടായിരുന്നു. പിന്നെ ഇതിൽ എന്റെ നമ്പർ ഉണ്ടാകും. ആ നമ്പറിൽ നിന്നല്ലാതെ വേറെ നമ്പറിൽ നിന്നും കോൾ വന്നാൽ അറ്റന്റ് ചെയ്യണ്ടാ " "അതെന്താ അങ്ങനെ " അവൾ സംശയത്തോടെ ചോദിച്ചു. " അറ്റന്റ് ചെയ്യണ്ടാ അത്ര തന്നെ " " ഓഹ് ശരി തമ്പ്രാ " ദത്തന്റെ ശബ്ദം ഉയർന്നതും വർണ കൈ കൂപ്പി കൊണ്ട് പറഞ്ഞു. "ദാ നിനക്കുള്ള ഡ്രസ്സാണ്. ഇനി ഡ്രസ്സില്ലാതെ കാരണം ഉത്സവത്തിന് വരാതെ ഇരിക്കണ്ടാ. ഞാൻ പുറത്തേക്ക് പോവാ . ഉച്ച കഴിഞ്ഞേ വരൂ " അവൻ വീണ്ടും പുറത്തേക്ക് പോയി. " ഓഹ്.. ഇവന്റെ പോക്ക് കണ്ടാ തോന്നും ഉത്സവം നടത്തുന്നത് ഇവനാണെന്ന് .

ഹും ..അവിടെ പോയി പെൺപിള്ളേരെ വായ് നോക്കാനായിരിക്കും " അവൾ വേഗം പോയി കുളിച്ച് ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ഫോണിൽ അത്യവശ്യം ചാർജ് ആയിട്ടുണ്ടായിരുന്നു. " ഇവൻ നല്ല റിച്ചാണെന്ന് തോന്നുന്നു. നല്ല വിലയുള്ള ഫോണേ സാർ ഉപയോഗിക്കത്തുള്ളൂ " അവൾ ഫോൺ ഒന്ന് നോക്കി കൊണ്ട് സ്വിച്ച് ഓൺ ചെയ്തു. ** സമയം 2 മണി കഴിഞ്ഞു.ഉച്ചക്ക് ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് വർണ പുഴയിൽ പോയി തുണികൾ എല്ലാം അലക്കി. അപ്പോഴാണ് അവൾക്ക് ദത്തൻ ഡ്രസ്സ് കൊണ്ടുവന്ന കാര്യം ഓർമ വന്നത്. വൈകുന്നേരം 4 മണിക്ക് വരാം എന്നാണ് അനുവും വേണിയും പറഞ്ഞത്. അപ്പോഴേക്കും വേഗം റെഡിയാവണം. അവൾ മേശക്ക് മുകളിൽ ദത്തൻ കൊണ്ടു വന്നു വച്ച കവർ തുറന്ന് നോക്കി. ഒരു barn red colour പട്ടുപാവാടയായിരുന്നു അത്. അതിനൊപ്പം തന്നെ ജിമ്മിക്കിയും , മാലയും , പൊട്ടും വളകളും ഒക്കെ ഉണ്ടായിരുന്നു. വർണ ആശ്ചര്യത്തോടെ അതെല്ലാം നോക്കി നിൽക്കുമ്പോഴാണ് ദത്തൻ അകത്തേക്ക് വന്നത്. " ദത്താ ഇത് നീ എനിക്ക് വേണ്ടി വാങ്ങിയതാണോ. ഇത് കാണാൻ എന്ത് രസാ " അവൾ ഡ്രസ്സ് തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു.

"നീ ഒന്ന് ഇങ്ങ് വാ" അത് പറഞ്ഞ് ദത്തൻ വർണയെ ബെഡിൽ ഇരുത്തി. ശേഷം അലമാറ തുറന്ന് ഒരു ബോക്സ് കൈയ്യിൽ എടുത്ത് വർണയുടെ മുന്നിൽ നിലത്ത് മുട്ടു കുത്തി ഇരുന്നു. "കണ്ണടക്ക് " "എന്തിനാ " " കണ്ണടക്ക് പെണ്ണേ " അവൻ അത് പറഞ്ഞതും വർണ കണ്ണടച്ചു. ദത്തൻ കൈയ്യിലുള്ള ബോക്സ് തുറന്ന് അതിൽ നിന്നും വർണ യുടെ റിങ്ങ് എടുത്ത് അവളുടെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു. കണ്ണു തുറന്ന വർണ കൈയ്യിൽ ദത്തൻ വച്ചു തന്ന മോതിരത്തിലേക്ക് അത്ഭുതത്തോടെ നോക്കി. " ഇത് നിനക്ക് എങ്ങനെ കിട്ടി " " നീ ഇത് എന്തിനാ പണയം വച്ചത് " ദത്തൻ മറു ചോദ്യം ചോദിച്ചു. " അത് ... അത് അന്ന് ഞാൻ .. കോളേജിൽ ഫീസ് അടക്കാൻ വേണ്ടി ... " അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു. "മ്മ്.....എന്റെ ഫ്രണ്ടിന്റെ അടുത്താണ് നീ ഇത് പണയം വക്കാൻ പോയത്. അവന് നിന്നെ അറിയാവുന്നത് കൊണ്ട് നേരെ എന്നോട് വന്ന് പറഞ്ഞു. ഇനി നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അത് എന്നോട് പറയണം കേട്ടല്ലോ " അവൻ ഗൗരവത്തിൽ പറഞ്ഞതും വർണ തലയാട്ടി. " ദത്താ" "എന്താടി " " ഇത് എന്റെ കൈയ്യിൽ ഇട്ട് തരുമോ "

അവൾ റിങ്ങ് അവന് നേരെ നീട്ടി കൊണ്ട് ചോദിച്ചു. "പിന്നെ .... കയ്യിൽ റിങ്ങ് ഇട്ട് തരാൻ ഞാനാരാ നിന്റെ ലൗവറോ" "അല്ല ഭർത്താവാ " അവൾ പെട്ടെന്ന് തന്നെ തിരികെ പറഞ്ഞു. അത് കേട്ടതും ദത്തന്റെ മുഖം ദേഷ്യത്തിൽ ചുവന്നു. പക്ഷേ അവൻ ശ്വാസം ആഞ്ഞ് വലിച്ച് ദേഷ്യം നിയന്ത്രിച്ചു. "അഞ്ച് മണിക്ക് തായമ്പക തുടങ്ങും. അപ്പോഴേക്കും അങ്ങോട്ട് എത്തിയാ മതി . നീ അനുവിന്റേയും വേണിയുടെയും കൂടി വരില്ലേ " "മ്മ് വരാം " " ഞാൻ കുറച്ച് കഴിഞ്ഞാ ഇറങ്ങും. നീ റെഡിയാവാൻ നോക്കിക്കോ" വർണ ഡ്രസ്സും എടുത്ത് കുളിക്കാനായി പോയി. ദത്തൻ ചെണ്ടയും എടുത്ത് പോകാൻ റെഡിയായി. അവൻ ഇറങ്ങാൻ നേരമാണ് അനുവും വേണിയും വന്നത്. "പുതിയ ഡ്രസ്സൊക്കെ ഇട്ട് രണ്ട് പേരും സുന്ദരി കുട്ടികളായിട്ടുണ്ടല്ലോ " " ദത്തേട്ടന്റെ സെലക്ഷൻ അല്ലെങ്കിലും സൂപ്പറാണല്ലോ " " എയ് സെലക്കനൊന്നും ഞാനല്ലാ . എന്റെ ഒരു ഫ്രണ്ടാണ് നിങ്ങൾക്ക് മൂന്നു പേർക്കും ഒരു പോലെ സെലക്ട് ചെയ്തത് " " ഒരേ പോലയോ " അവർ ഒരേ സ്വരത്തിൽ ചോദിച്ചു. "ആഹ് അതെ . എന്നാ നിങ്ങൾ റെഡിയായിട്ട് വാ.

ഞാൻ ഇറങ്ങാ . വർണ കുളിക്കാ. അവൾ വരുമ്പോൾ പറഞ്ഞേക്ക് " അവൻ ചെണ്ടയും തോളിൽ തൂക്കി പുറത്തേക്ക് നടന്നു. അനുവും വേണിയും ബാത്ത്റൂമിന്റെ അരികിലേക്കും. "വർണ മോളേ" വേണി ബാത്ത് റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് വിളിച്ചു. "ആഹ് നിങ്ങൾ വന്നോ. ഞാൻ കുളിക്കാ . ഇപ്പോ വരാം. ദത്തൻ പോയോ" "ആഹ് പോയി. " " എനിക്ക് ദത്തൻ ഡ്രസ്സ് എടുത്തു തന്നു. വളയും മാലയും പൊട്ടും ഒക്കെയുണ്ട്. ഞാൻ ഇപ്പോ കാണിച്ച് തരാം ട്ടോ " അവൾ അകത്ത് നിന്നും വിളിച്ച് പറഞ്ഞതും അനുവും വേണിയും തമ്മിൽ തമ്മിൽ നോക്കി. " അനു ഉച്ചക്ക് ഈ ഡ്രസ്സ് കൊണ്ടു തരുമ്പോൾ ദത്തേട്ടൻ എന്താ പറഞ്ഞത്" വേണി " എന്റെ പെങ്ങന്മാർക്ക് ഉത്സവത്തിന് എട്ടന്റെ വക ഒരു ഡ്രസ്സ് എന്നല്ലേ പറഞ്ഞത് " " അപ്പോ ഇതേ ഡ്രസ്സ് തന്നെയാണ് വർണക്ക് കൊടുത്തത് എങ്കിൽ വർണ ദത്തേട്ടന്റെ ആരാ " "എന്താ സംശയം പെങ്ങൾ തന്നെ " "എന്റെ ശിവനെ ... ഇത് ഇവൾ കാണുമ്പോൾ എന്താ ഉണ്ടാകാൻ പോകുന്നേ എന്തോ "വേണി മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ലൈഫ്ബോയ് എവിടെയോ. അവിടേയാണാരോഗ്യം ...

മഞ്ഞളും ചന്ദനവും ഒത്തു ചേരും സന്തൂർ. ചർമ്മത്തിന് അഴകേകും.... ഓ..ഓ..ഓ " "എന്റെ വർണ മോളേ നീ അതിനകത്ത് നിന്ന് ഗാനമേള നടത്താതെ വേഗം ഒന്ന് ഇറങ്ങി വന്നേ" "ദാ വന്നു ഞാൻ " അവൾ വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു. "വർണയുടെ ഡ്രസ്സ് കുറച്ച് കൂടി ഡാർക്ക് റെഡ് ആണല്ലേ. നമ്മുടെ പോലത്തെ അല്ല " വർണയെ ഒന്ന് പാളി നോക്കി വേണി പറഞ്ഞു. വർണയാണെങ്കിൽ അന്തം വിട്ട് നിൽക്കുകയായിരുന്നു. "ഹായ് നമ്മൾ മൂന്ന് പേരും same pinch....no touch.... ഇതെങ്ങനെ നമ്മുടെ ഒരേ പോലെയായി " " ദത്തേട്ടൻ വാങ്ങി തന്നതാ വർണ മോളേ" " ആണോ .. സൂപ്പർ... നിങ്ങൾ എന്തിനാ ഇങ്ങനെ നോക്കുന്നേ. വാ അകത്തേക്ക് പോകാം " വർണ മുന്നിൽ നടന്നു. "ദത്തേട്ടൻ പറഞ്ഞത് എങ്ങാനും അവൾ അറിഞ്ഞിരുന്നെങ്കിൽ ഇവിടെ ഒരു ഭൂകമ്പം നടന്നേനേ " " അവിടെ അന്തം വിട്ട് നിൽക്കാതെ അകത്തേക്ക് വാ " വർണ അകത്ത് നിന്നും വിളിച്ച് പറഞ്ഞു. വർണ നല്ല സന്തോഷത്തിൽ ആയിരുന്നു. സാധാരണ ഉത്സവത്തിന് ഒന്നും അഭിയേട്ടൻ വിടാറില്ല. ഇനി അഥവാ വിട്ടാൽ തന്നെ കൂടെ വാലു പോലെ ആളും ഉണ്ടാകും.

അമ്പലത്തിൽ പോവാ തൊഴുക തിരിച്ചു വരിക. അതിൽ കൂടുതൽ സ്വതന്ത്രമൊന്നും തന്നിരുന്നില്ല. വർണ കൂടി റെഡിയായതും ത്രിമൂർത്തികൾ അമ്പലത്തിലേക്ക് ഇറങ്ങി. അവർ എത്തുമ്പോഴേക്കും മേളം തുടങ്ങിയിരുന്നു. വർണയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് മേളക്കാരുടെ ഇടയിൽ നിൽക്കുന്ന ദത്തനെയാണ്. ഒരു മുണ്ടാണ് വേഷം. ആള് നല്ല കൊട്ടലിൽ ആണ് . കൂടെ ജിത്തുവേട്ടനും പതിവ് തരികിട ടീംസും ഉണ്ട് . നാട്ടിൽ ആരെങ്കിലും ഇവരെ ആരാധനയോടെ നോക്കുന്നുണ്ടെങ്കിൽ അത് ഉത്സവത്തിന് മാത്രമാണ്. "ആഹ് നിങ്ങൾ എത്തിയോ . അഞ്ചുമണിയായിട്ടും നിങ്ങൾ എത്തിയില്ലെങ്കിൽ ഒന്ന് അന്വോഷിക്കാൻ ദത്തൻ പറഞ്ഞിരുന്നു. "കോകില ചിരിയോടെ പറഞ്ഞു. എന്നാൽ ത്രിമൂർത്തികൾ മൂന്നും മുഖം ഒരു കൊട്ട കണക്കിന് വീർപ്പിച്ച് വച്ചിരിക്കുകയാണ്. എന്താണ് കാരണം എന്നല്ലേ . കോകിലുടെ ഡ്രസ്സ് തന്നെ. ഇവരുടെ അതേ കളറിൽ ഉള്ള ദാവണിയാണ് കോകിലയുടേത്. ചുരുക്കത്തിൽ പറഞ്ഞാൽ കോകിലയുടെ ഡ്രസ്സിന്റെ ബാക്കി കൊണ്ട് പട്ടുപാവാട തയ്ച്ച പോലെയാണ് മറ്റുള്ളവർക്ക് തോന്നുക.

"മൂന്നു പേരും സുന്ദരി കുട്ടികൾ ആയിട്ടുണ്ടല്ലോ. നിങ്ങൾക്കുള്ള ഡ്രസ്സ് ഞാനാണ് സെലക്ട് ചെയ്തത്. നിങ്ങൾ രണ്ടുപേരുടേയും സൈസ് ഞാനാ എടുത്തത് പക്ഷേ അവസാനം വർണയുടെ ഡ്രസ്സിന്റെ പേരിൽ ഞാനും ദത്തനും വഴക്കായി. ഞാൻ പറഞ്ഞു ഈ സൈസ് നിനക്ക് കറക്ട് ആവില്ലാ ചെറുതാവും എന്ന്. പക്ഷേ അത് സമ്മതിക്കാതെ ദത്തൻ വാശിപിടിച്ചാണ് ഇത് എടുത്തത്. അത് കറക്ട് ആയിലെ . അപ്പോ ഭാര്യയുടെ ഡ്രസ്സിന്റെ അളവിനെ കുറിച്ചൊക്കെ ദേവദത്തന് അറിയാം " കോകിലയുടെ ആ വാക്കിൽ വർണ മൂക്കും കുത്തി വീണു. അത്രം നേരം വീർത്തു നിന്ന അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. " ചേച്ചിയെ കാണാനും നല്ല രസമുണ്ട്. നല്ല സുന്ദരി കുട്ടിയായിട്ടുണ്ട് " വർണ പറയുന്നത് കേട്ട് അനുവിന്റെയും വേണിയുടേയും കിളികൾ ഇന്ത്യ വിട്ടു. "കോകിലെ നീ ഇവിടെ സംസാരിച്ച് നിൽക്കാണോ ... അവിടെ ഗാനമേള തുടങ്ങാൻ സമയമായി. വേഗം വാ " കൂടെ ഉള്ള ഒരാൾ കോകിലയെ വന്ന് വിളിച്ചു. "വർണ നാളെ വീട്ടിൽ ഉണ്ടാകുമോ ..." "ആഹ്" "എന്നാ ശരി. നാളെ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്.

ഇപ്പോ കുറച്ച് തിരക്കുണ്ട് ബയ് " കോകില അവിടെ നിന്നും വേഗം പോയി. " ഇതിൽ നിന്നും നിനക്ക് ഇപ്പോ എന്ത് മനസിലായി അനു മോളേ " വേണി . " ഇവളെ കുടിച്ച വെള്ളത്തിൽ വിശ്വാസിക്കാൻ പാടില്ലാന്ന്. നിന്ന നിൽപ്പിൽ ഇവൾ മറുകണ്ടം ചാടും " അനു " നമ്മൾ വിചാരിച്ച പോലെയല്ലാ. ആ ചേച്ചി ഒരു പാവമാണെടി . നമ്മൾ വെറുതെ തെറ്റിദ്ധരിച്ചു. ദത്തനും കോകിലും തമ്മിൽ ഫ്രണ്ട്ഷിപ്പ് മാത്രമേയുള്ളൂ " "മ്മ്... എന്നും നീ ഇതു തന്നെ പറയണം " അനു "എടീ ആ ചേട്ടനെ നോക്കടി സൂപ്പർ "വേണി ഒരു ചേട്ടനെ നോക്കി പറഞ്ഞു. "ആടി സൂപ്പർ. ധ്രുവ് വിക്രമിനെ പോലെ ഉണ്ടല്ലേ " വർണ " വർണ മോളേ നീ ഇങ്ങോട്ട് ഒന്ന് നോക്കിയേ" അനു കുറച്ച് പെൺകുട്ടികളെ നോക്കി പറഞ്ഞു. ദത്തനെ തന്നെ വായിനോക്കുന്ന പെൺപിള്ളേരെ കണ്ടതും വർണയുടെ മുഖം മാറി. ദത്തനെ മാത്രമല്ലാ. അവിടെ നിൽക്കുന്ന പകുതി കൊട്ടുന്ന ചേട്ടമാരും സൂപ്പർ ആയിരുന്നു. " ഇവള്മാർക്ക് ഒന്നും വേറെ പണിയില്ലേ. സാധാരണ വായിനോട്ടം തിയറി അനുസരിച്ച് കല്യാണം കഴിഞ്ഞാൽ ഡിമാന്റ് കുറയേണ്ടത് ആണല്ലോ. പക്ഷേ ഇവിടെ demand curve ന് പ്രത്യേകിച്ച് മാറ്റം സംഭവിക്കുന്നില്ല " വർണ " പക്ഷേ economic theory അനുസരിച്ച് demand കുറയുമ്പോൾ സപ്ലേ കൂടും എന്ന് അല്ലേ. "അവർ കാര്യമായ ചർച്ചയിലാണ്. വേണി

" നിങ്ങള് ഇവിടെ ഡിമാന്റും സപ്ലേയും പറഞ്ഞോണ്ട് നിന്നോ . അവിടെ ദത്തേട്ടനെ നോക്കിക്കേ ആരെയോ തിരയുന്ന പോലെ ഇല്ലേ " അനു പറഞ്ഞതും വർണ ദത്തനെ നോക്കി. അതെ കൊട്ടുന്നതിനനുസരിച്ച് ദത്തന്റെ കണ്ണുകൾ ആരെയോ തിരയുന്നുണ്ട്. മുഖമാകെ വിയർത്ത് ഒഴുകുന്നുണ്ട്. അത് അവൻ ഇടക്ക് കൈ തണ്ട കൊണ്ട് തുടച്ച് കളയുന്നു. തിരഞ്ഞിരുന്ന ആരേയോ കണ്ടെത്തിയ പോലെ വർണയെ കണ്ടതും ദത്തന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. വർണയും അവനെ നോക്കി പുഞ്ചിരിച്ചു. കുറച്ച് കഴിഞ്ഞതും മേളം അവസാനിച്ചു. ത്രിമൂർത്തികൾ ഉത്സവ പറമ്പിലൂടെ വെറുതെ കറങ്ങി നടക്കാൻ തുടങ്ങി. വായ്നോട്ടമാണ് പ്രധാന ഉദ്ദേശം .. കൊട്ട് കഴിഞ്ഞ് ഡ്രസ്സ് മാറ്റാനായി ദത്തൻ വീട്ടിലേക്ക് പോയിരുന്നു. "എടീ ആ ബ്ലാക്ക് ഷർട്ട് കൊള്ളാം " വേണി " എയ് ആ ബ്ലൂ ആണ് നല്ലത് " വർണ " നിങ്ങൾക്ക് നാണമില്ലേ പിള്ളരെ .ഒരാളുടെ കല്യാണം കഴിഞ്ഞു. ഒന്നിന്റെ കല്യാണം ഉറപ്പിച്ചും കഴിഞ്ഞു. എന്നിട്ട് വായ നോക്കി നടക്കാ രണ്ടെണ്ണോം " " അതിനെന്താടീ. വായനോട്ടം അതൊരു കലയാണ്. love is very sad baby mouth looking is very easy... "

"എന്തോന്ന് " "പ്രണയം ദുഖമാണുണ്ണി വായ നോട്ടമല്ലോ സുഖപ്രദം "വേണി " ഇതെങ്ങാനും നിന്റെ പട്ടാളക്കാരൻ മുറചെറുക്കൻ അറിഞ്ഞാൽ നിന്നെ വെടി വെച്ചു കൊല്ലും " "എന്റെ പട്ടാളം പുരുഷു അതറിയില്ലാ എന്ന ധൈര്യത്തിലാണ് ഞാൻ ഈ പറയുന്നേ "വേണി അവർ കളിപ്പാട്ടങ്ങളും , മറ്റു സാധനങ്ങളും വിൽക്കാൻ വച്ചിരിക്കുന്നത് നോക്കി നടന്നു. അവസാനം നടന്ന് എത്തിയത് ഒരു കുപ്പിവള കടക്ക് മുന്നിലാണ്. വിവിധ നിറത്തിലുള്ള കുപ്പിവളകൾ അവിടെ നിരത്തി വച്ചിട്ടുണ്ട്. "ഹായ് ദേ കുപ്പി വള " അനു വർണയുടേയും വേണിയുടേയും കൈ പിടിച്ച് അവിടേക്ക് ഓടി. "എനിക്ക് കരി വള മതി " അനു അവളുടെ അളവിനുള്ളത് എടുത്തു കൊണ്ട് പറഞ്ഞു. "എനിക്കും " വേണിയും ഒരു ഡസൺ എടുത്തു. "നിന്റെ അളവിന് എടുക്ക് വർണ മോളേ" "എയ് എനിക്ക് വേണ്ടാ " " മര്യാദക്ക് എടുക്കടി " വേണി അലറിയതും വർണ വേഗം എടുത്തു.വേണി വളകളുടെ പൈസ കൊടുത്തു "നല്ല രസമുണ്ടല്ലേ " അവർ മൂന്നുപേരും വള കൈയ്യിലിട്ട് കിലുക്കി. ഗാനമേള തുടങ്ങാറായതും അവർ സ്റ്റേജിനരികിലേക്ക് നടന്നു.

കാര്യം എന്തൊക്കെ പറഞ്ഞാലും കോകില നല്ലൊരു പാട്ടുക്കാരിയാണ്. അവളുടെ പാട്ട് തന്നെയാണ് വാനമ്പാടി ട്രൂപ്പിനെ ഇത്ര ഫെയ്മസ് ആക്കിയതും. അവർ സ്റ്റേജിന്റെ ബാക്ക് സീറ്റിൽ വന്നിരുന്നു. അധികം വൈകാതെ ഗാനമേള ആരംഭിച്ചു. കോകില സ്റ്റേജിൽ വന്ന് നിന്നും കൈയ്യടികൾ ഉയർന്നിരുന്നു. 🎶ശിശിരകാല മേഘ മിഥുന രതിപരാഗമൊ അതോ...ദേവരാഗമോ... കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ അതോ...ദേവരാഗമോ... ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ സ്പന്ദനങ്ങളിൽ...രാസ ചാരുത മൂടൽ മഞ്ഞല നീർത്തി ശയ്യകൾ ദേവദാരുവിൽ.. വിരിഞ്ഞു മോഹനങ്ങൾ ശിശിരകാല മേഘ മിഥുന രതിപരാഗമൊ അതോ...ദേവരാഗമോ... കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ അതോ... ദേവരാഗമോ...🎶 "അയ്യേ ഈ ജാമ്പുവാന്റെ കാലത്തെ പാട്ടാണോ ഇവർക്ക് പാടാൻ കിട്ടിയത്. നമ്മുക്ക് കൂവിയാലോ " വേണി. " കൂവിയാൽ നീ നാണംകെടും . ബാക്കി എല്ലാവരും നന്നായി പാട്ട് ആസ്വദിക്കുന്നുണ്ട്. പാട്ട് പഴയതാണെങ്കിലും കോകില പാടുന്നത് സൂപ്പർ ആണ് " വർണ " നീ പാട്ടും കേട്ട് ഇരുന്നോ . അവൾ ആരെ നോക്കിയാ പാടുന്നേ എന്ന് ശ്രദ്ധിച്ചേ " അനു പറഞ്ഞതും വർണ കോകില നോക്കുന്നിടത്തേക്ക് നോക്കി. "ദത്തൻ " സ്റ്റേജിന്റെ സൈഡിലായി ദത്തനും ഗാങ്ങും നിൽക്കുന്നുണ്ട്.

അവനാണെങ്കിൽ പാട്ടും ആസ്വാദിച്ച് നിൽക്കുകയാണ്. "ഇനി എന്താ ചെയ്യാ " വർണ "എന്ത് ചെയ്യാൻ ... പാട്ട് പഴയതാണെങ്കിലും കോകില പാടുന്നത് സൂപ്പർ അല്ലേ " വേണി കളിയാക്കി കൊണ്ട് പറഞ്ഞു. " ശവത്തിൽ കുത്താതെടി " " ഞാൻ കുത്തും " " ഈ പെണ്ണും പിള്ളയുടെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെയായിരിക്കും " " നീ ഇങ്ങനെ ചൂടാവാതെ ... നീ പാട്ടിന്റെ വരി കൂടി ശ്രദ്ധിക്ക് ....ശിശിരകാല മേഘ മിഥുന രതിപരാഗമൊ അതോ...ദേവരാഗമോ... കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ അതോ...ദേവരാഗമോ... ഈ ദേവരാഗം പാടുന്നത് ദേവദത്തന് വേണ്ടിയാണെങ്കിലോ " " എന്നിക്കിതൊന്നും സഹിക്കുന്നില്ല വർണ മോളേ . ഞാൻ പോയി അവൾക്കിട്ട് ഒന്ന് കൊടുക്കട്ടെ " അനു " നീ ഇങ്ങനെ ദേഷ്യപ്പെടാതെ അനുമോളേ.ഈ വർണ അങ്ങനെയൊന്നും തോറ്റു കൊടുക്കില്ല. അവൾ നാളെ വീട്ടിലേക്ക് വരട്ടെ . ഞാൻ കൊടുക്കുന്നുണ്ട് വേണ്ടത്." "എന്തായാലും ഞങ്ങൾ ഉണ്ട് കൂടെ " അനുവും വേണിയും വർണയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു. " അവൾ ഇങ്ങനെ ദേവരാഗം പാടി എന്റെ ദത്തനെ കറക്കി എടുക്കണ്ടാ. ഞാൻ പോവാ ദത്തനേം കൂട്ടി " " അത് നന്നായി വർണ മോളേ . അവൾ ഇങ്ങനെ സുഖിക്കണ്ട " " നിങ്ങൾ വരുന്നില്ലേ " " ഇല്ല നീ ദത്തേട്ടന്റെ ഒപ്പം പോയ്ക്കോ. ഞങ്ങൾ ഇത് കഴിഞ്ഞിട്ടേ ഉള്ളൂ.

സ്വർഗ്ഗത്തിലെ കട്ടുറുമ്പാവുന്നില്ലാ നമ്മൾ " അത് കേട്ടതും ഇല്ലാത്ത നാണം അഭിനയിച്ച് വർണ കാല് കൊണ്ട് കളം വരച്ചു. ** "എടാ മോനേ ദേവജിത്തേ ഇവൾ ആർക്ക് വേണ്ടിയാ ഈ പാട്ട് പാടുന്നേ എന്ന് എനിക്ക് മനസിലാവുന്നുണ്ട് " ദത്തൻ ജിത്തുവിന്റെ തോളിൽ തട്ടി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. മറുപടിയായി ജിത്തുവിന്റെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു. ഓരോന്ന് പറഞ്ഞ് ജിത്തുവിനെ കളിയാക്കുമ്പോഴാണ് വർണ അവിടേക്ക് വന്നത്. "എന്തേ ... മുഖം വല്ലാതെ ഇരിക്കുന്നു " അവളെ കണ്ടതും ദത്തൻ ചോദിച്ചു. "ഉറക്കം വരാ... വീട്ടിൽ പോവണം" "സമയം എട്ടു മണി ആയല്ലേ ഉള്ളൂ. അപ്പോഴേക്കും ഉറക്കം വന്നോ " "മ്മ് " " ശരി പോവാം" . "ഈ ഒരു പാട്ട് കഴിയട്ടെ ദത്താ എന്നിട്ട് പോവാം .അല്ലേ പെങ്ങളെ " ജിത്തു ചോദിച്ചതും വർണക്ക് എതിർക്കാൻ കഴിഞ്ഞില്ല. അവൾ വേറെ വഴിയില്ലാതെ സ്റ്റേജിലേക്ക് നോക്കി നിന്നു. ദത്തനും അവന്റെ ഗാങ്ങും വേറെ കുറച്ച് ആണുങ്ങളും ആണ് അവിടെ മൊത്തം ഉണ്ടായിരുന്നത്. അതുകൊണ്ട് വർണ ഒരു സൈഡിലേക്കായി നീങ്ങി നിന്നു പാട്ടു കേട്ടു.

🎶ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന.. മധുരം... ആ ദിവാസ്വപ്നവും ആനന്ദ..ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ... മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം🎶 ദത്തൻ കുറച്ച് മാറി ഒറ്റക്ക് നിൽക്കുന്ന വർണയെ കണ്ടതും തന്റെ അരികിലേക്ക് വിളിച്ചു. വർണ സംശയത്തോടെ അവന്റെ അരികിലേക്ക് വന്നു. "നീയെന്തിനാ അവിടെ ഒറ്റക്ക് ചെന്ന് നിൽക്കുന്നേ " " ഒന്നൂല്ല" അത് കേട്ടതും ദത്തൻ അവളുടെ തോളിലൂടെ കൈ ഇട്ട് തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് നിന്നു. "ഈ പാട്ട് കഴിഞ്ഞിട്ട് പോവാം ട്ടോ " അവൻ അവളുടെ തലയിൽ തന്റെ താടി കുത്തി വച്ചു കൊണ്ട് നിന്നു . അത്ര ഹൈറ്റേ വർണക്ക് ഉണ്ടായിരുന്നുള്ളൂ. ദത്തൻ വർണയുടെ തോളിൽ വച്ച കൈ കൊണ്ട് താളം പിടിക്കുകയും ചെയ്യുന്നുണ്ട്. വർണയുടെ മനസാണെങ്കിൽ സന്തോഷത്താൽ തുള്ളി ചാടുകയായിരുന്നു. ഒരു നിമിഷം ആ പാട്ട് കഴിയല്ലേ എന്ന് പോലും അവൾ പ്രാർത്ഥിച്ചു.

🎶ശിശിരകാല മേഘ മിഥുന രതിപരാഗമൊ അതോ... ദേവരാ..ഗമോ... കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ ... അതോ...ദേവരാഗമോ...🎶 കോകില പാട്ടു നിർത്തിയതും ചുറ്റും കൈയ്യടികൾ ഉയർന്നു. " പോവാം" ദത്തൻ വർണയുടെ കൈയ്യും പിടിച്ച് നടന്നു. വർണ അനുവിനേയും വേണിയേയും നോക്കി പോവാ എന്ന് തലയാട്ടി. കുറച്ച് ദൂരം മുന്നോട്ട് നടന്നതും അവന് ഒരു കോൾ വന്നു. ദത്തൻ ഫോണിൽ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഒരു കൈ കൊണ്ട് വർണയുടെ കൈ മുറുകെ പിടിച്ചിട്ടും ഉണ്ട് . ഫോണിൽ ചിരിച്ച് സംസാരിക്കുന്ന ദത്തനെ നോക്കി വർണ പുഞ്ചിരിയോടെ മുന്നോട്ട് നടന്നു. പക്ഷേ തനിക്ക് നേരെ നടന്ന് വരുന്ന ആളെ കണ്ടതും അവളുടെ പുഞ്ചിരി മങ്ങി. " അഭിയേട്ടൻ " വർണ പേടിയോടെ ദത്തന്റെ കൈയ്യിൽ മുറുകെ പിടിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story