എൻ കാതലെ: ഭാഗം 21

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" നിന്നെ വിട്ട് എനിക്ക് എവിടേയും പോവണ്ടാ ദത്താ . നിനക്ക് എന്നേ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണമല്ലോ" അവൾ അവനെ നോക്കി പറഞ്ഞതും ദത്തൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു. എന്നാലും അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരി അവൾ മനസിലാക്കിയിരുന്നു. " ദത്താ ഞാൻ ഒരു ഉമ്മ തരട്ടെ " അത് പറഞ്ഞതും വർണ ഉമ്മ കൊടുക്കലും കഴിഞ്ഞിരുന്നു. " ഇതിനാണെങ്കിൽ നീ എന്തിനാ എന്നോട് ചോദിച്ചത്. " " വേണ്ടെങ്കിൽ വേണ്ടാ തിരികെ തന്നോ " അവൾ കവിൾ കാണിച്ചു കൊണ്ട് പറഞ്ഞു. "അയ്യടാ എന്താ അവളുടെ മനസിലിരിപ്പ് " "പ്ലീസ് ദത്താ. ഒരു ഉമ്മ. ഒരേ ഒരു ഉമ്മ . പ്ലീസ് പ്ലീസ് പ്ലീസ് " " ഇല്ല " " ഞാൻ നിനക്ക് എത്ര ഉമ്മ തന്നതാ. നീ ഒരു ഉമ്മ പോലും എനിക്ക് തന്നിട്ടില്ലലോ . ദുഷ്ടൻ " അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വച്ച് കിടന്നു. ദത്തൻ അവൾ ഉറങ്ങാനായി പതിയെ അവളുടെ പുറത്ത് തട്ടി കൊടുത്തു. ക്ഷീണം കാരണം അവൾ വേഗം തന്നെ ഉറങ്ങി പോയി. " ഞാൻ തരും കുഞ്ഞേ . ഒരു ഉമ്മയല്ലാ ഒരായിരം ഉമ്മ . പക്ഷേ അതിന് മുൻപ് ഞാൻ ആരാണെന്നും എന്താണെന്നും നീ അറിയണം. അതിനു ശേഷം നിനക്ക് എന്നോട് ഈ ഇഷ്ടം ഉണ്ടെങ്കിലേ ഈ ദത്തൻ മനസു കൊണ്ടും ശരീരം കൊണ്ടും നിന്നെ സ്വന്തമാക്കൂ.

" അവളെ ചേർത്തു പിടിച്ച് ദത്തനും എപ്പോഴോ ഉറങ്ങി പോയി. * രാവിലെ വർണയാണ് ആദ്യം ഉണർന്നത്. ദത്തൻ നല്ല ഉറക്കത്തിലാണ് എന്ന് മനസിലായതും അവന്റെ നെറുകയിൽ ഒന്ന് തലോടിയ ശേഷം അവൾ ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും ദത്തൻ അവളെ തടഞ്ഞു കൊണ്ട് വീണ്ടും ബെഡിലേക്ക് തന്നെ കിടത്തി. ദത്തൻ കമിഴ്ന്നാണ് കിടക്കുന്നത്. അവൻ തന്റെ ഒരു കൈയ്യും കാലും അവളു മേൽ കയറ്റി വച്ച് അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു. " ദത്താ എനിക്ക് പോവണം" "ആരെ കെട്ടിക്കാനാ നീ ഈ വെളുപ്പാൻ കാലത്ത് പോകുന്നത്. സമയം ആറു മണി ആയിട്ടെ ഉള്ളൂ " " അപ്പോ ഞാൻ പോവണ്ടേ..." അവൾ തല അല്പം ചരിച്ച് ദത്തനെ നോക്കി ചോദിച്ചു. "വേണ്ടാ..." ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ കഴുത്തിൽ മുഖം വച്ചു കിടന്നു. അവന്റെ ചുടു ശ്വാസം കഴുത്തിൽ തട്ടിയതും വർണ ഒന്ന് പതറി. "എന്റെ മഹാദേവാ ഇങ്ങേര് ഇതെന്താ കാണിക്കുന്നേ... എനിക്ക് ആകെ എന്തോ പോലെ തോന്നാ " അവൾ ഇരു കണ്ണുകളും ഇറുക്കി അടച്ചു. " എന്താടി ... " അവൻ അവളുടെ മുഖഭാവം കണ്ട് ചോദിച്ചു. "ഒ.. ഒന്നുല്യ " അത് കണ്ട് ദത്തന് ശരിക്കും ചിരി വന്നിരുന്നു. "എന്റെ ശ്വാസം തട്ടുമ്പോഴേക്കും വെട്ടി വിയർക്കുന്ന ഇവളാണ് 24 മണിക്കൂറും ഉമ്മ വേണം എന്ന് പറഞ്ഞ് നടക്കുന്നേ. ഇതിനേയും കൊണ്ട് ഞാൻ എങ്ങനെ എന്റെ ഫസ്റ്റ് നെറ്റ് നടത്തുമോ എന്തോ ..." "നീ എന്തെങ്കിലും പറഞ്ഞോ ദത്താ" അവൾ ചോദിച്ചു.

" ഒന്നുല്യ ഞാൻ എന്റെ ഒരു ആത്മഗതം പറഞ്ഞതാ .." ദത്തൻ കണ്ണുകൾ അടച്ച് കിടന്നു. * രണ്ട് ദിവസം കഴിഞ്ഞതും ദത്തനേ വാർഡിലേക്ക് മാറ്റി. ഇപ്പോ ദത്തനും അവന്റെ ഫുൾ ഗാങ്ങും വാർഡിലാണ്. ദത്തൻ വന്നതോടു കൂടി വാർഡ് ഒരു ഉത്സവ പറമ്പായി. പാട്ടും കൂത്തും ആയി മൊത്തത്തിൽ ഫുൾ അലമ്പ് ആയിരുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റ് പല തവണ വാൺ ചെയ്തെങ്കിലും അതൊക്കെ ആര് കേൾക്കാൻ . രണ്ടാഴ്ച്ച വേഗത്തിൽ കടന്നുപോയി. ഓരോ ദിവസം കഴിയുന്തോറും ഓരോരുത്തരായി ഡിസ്ചാർജ് ആയി പോയിരുന്നു. ഇപ്പോ ദത്തനും ജിത്തുവും മാത്രമാണ് വാർഡിൽ ഉള്ളൂ. ദത്തനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. രാവിലെ തന്നെ അന്ന് കണ്ട ദത്തന്റെ കുറച്ച് ബന്ധുക്കൾ ഹോസ്പിറ്റലിൽ വന്നിരുന്നു. അവരെ കണ്ടതും വർണയുടെ ഉള്ളിൽ ഭയം നിറഞ്ഞു വന്നു. ദത്തനെ കൊണ്ടു പോകാനാണ് അവർ വന്നിരിക്കുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചകളിലും ദത്തന്റെ പപ്പ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു. എല്ലാവർക്കും വേണ്ട ഫുഡും മരുന്നും പപ്പ തന്നെയാണ് എത്തിച്ചത്. പക്ഷേ ഒരിക്കൽ പോലും ദത്തനും പപ്പയും സംസാരിക്കുകയോ എന്തിന് പരസ്പരം ഒന്ന് നോക്കുക പോലും ചെയ്യതിരുന്നില്ല. "ഇനി എന്റെ മോൻ ഈ അന്യ നാട്ടിൽ വന്ന് ഒറ്റക്ക് നിൽക്കണ്ട.നമുക്ക് നമ്മുടെ തറവാട്ടിലേക്ക് തിരിച്ച് പോകാം ദേവ. അവിടെ നിന്നെയും കാത്ത് ഒരാൾ ഇരിക്കുന്നുണ്ട് നമ്മുടെ പാറു മോൾ...

അവളോട് ദത്തൻ തിരികെ വരും എന്ന് വാക്കു കൊടുത്തിട്ടാണ് ഞാൻ ഇവിടേക്ക് വന്നത് പോലും.. " " അതൊക്കെ നിങ്ങൾ സ്വയം തീരുമാനിച്ചാൽ മതിയോ. എല്ലാ ബന്ധങ്ങളും ആ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ദത്തൻ ഇവിടേയ്ക്ക് വന്നത്. ഇനി അവിടേക്ക് ഒരു മടക്കം ഇല്ല " "എന്തൊക്കെയാ മോനെ നീ പറയുന്നത്. നിന്റെ വാശി കളയൂ. പഴയ കാര്യങ്ങൾ എല്ലാം ഞങ്ങൾ മറന്നു. മോൻ ചെയ്ത തെറ്റിന്റെ പേരിൽ ഞങ്ങൾ ഒരു വാക്കുപോലും ഇനി മോനോട് ചോദിക്കാനോ പറയാനോ വരില്ല . മോൻ ഞങ്ങളുടെ കൂടെ വരണം" " തെറ്റോ... ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എല്ലാവരും കൂടി എന്നെ തെറ്റുകാരൻ ആക്കിയതല്ലേ .പിന്നെ നിങ്ങൾ കുറച്ചു മുൻപ് പറഞ്ഞ അവളില്ലേ... ആ പാർവതി... അവൾ തന്നെ അല്ലേ എന്നെ ചതിച്ചത്. ദത്തൻ ഒന്നും മറന്നിട്ടില്ല. ഇനി മറക്കുകയും ഇല്ല " "അതൊക്കെ കഴിഞ്ഞിട്ട് നാലഞ്ച് വർഷമായി. അതൊക്കെ മറന്നേക്കു .നിന്നെ തറവാട്ടിലേക്ക് തിരികെ വിളിക്കാനാണ് ഞങ്ങൾ വന്നത്." " അങ്ങനെ എങ്കിൽ നിങ്ങൾക്ക് തിരികെ പോകാം. ഞാൻ അവിടേയ്ക്ക് വരില്ല . വേണി മോളെ ...." ദത്തൻ കിടക്കുന്ന ബെഡിന് കുറച്ച് അപ്പുറത്തായി മാറിനിൽക്കുന്ന വേണിയേ അവൻ അരികിലേക്ക് വിളിച്ചു. " പോകാൻ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു വെച്ചോ " "എടുത്തു ദത്തേട്ടാ..."അത് കേട്ടതും ദത്തൻ ബെഡിന് താഴേക്ക് ഇറങ്ങി . "വാ പോകാം.. അത് പറഞ്ഞ് ഒരു കയ്യിൽ അനുവിനെയും മറുകയ്യിൽ വർണ്ണയേയും പിടിച്ച് ദത്തൻ മുന്നോട്ടു നടന്നു .ദത്തന് പിന്നാലെ സാധനങ്ങളുമായി വേണിയും. "സ്വന്തം ബന്ധുക്കളെ ഉപേക്ഷിച്ച് നീ വല്ലവൾമാരുടെയും ഒപ്പം എന്തിനാ പോകുന്നത്." പിന്നിൽ നിന്നും ആ സ്ത്രീ അലറിക്കൊണ്ട് ചോദിച്ചു. ദത്തനോടുള്ള മുഴുവൻ ദേഷ്യവും ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു .

"ഇവർ എനിക്ക് വല്ലവരും അല്ലാ... പിന്നെ ബന്ധുക്കളുടെ കാര്യം നിങ്ങൾ പറഞ്ഞല്ലോ . ഇത്രയും കാലത്തെ എൻറെ ജീവിത അനുഭവങ്ങൾ വച്ച് എന്നും ചതിക്കാതെ കൂടെ നിന്നിട്ടുള്ളത് രക്തബന്ധം പോലും ഇല്ലാത്ത മറ്റുള്ളവരാണ് " " ഇത്രയും ദേഷ്യപ്പെടാൻ ഇവർ നിന്റെ ആരാ ദത്താ. എവിടെയോ കിടക്കുന്ന അഷ്ടിക്കും മുഷ്ടിക്കും വിലയില്ലാത്തവർ. ഛേ.." ആ സ്ത്രീ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു. "ദേ തള്ളേ ... ഇനി നിങ്ങളുടെ വ്യത്തി കേട്ട നാവു കൊണ്ട് ഞങ്ങളെ വല്ലതും പറഞ്ഞാൽ നിങ്ങൾ ഈ വേണിയുടെ തനി സ്വഭാവം അറിയും. " " ഡീ നിന്നെ ഞാൻ " " അലറണ്ട. നിങ്ങൾ ശബ്ദം ഉയർത്തിയാൽ ഒന്നും ഈ വേണി പേടിക്കില്ല. ഇത്രയും നേരം ഞാൻ മിണ്ടാതെ ഇരുന്നതിന് കാരണം നിങ്ങൾ ദത്തേട്ടന്റെ റിലേറ്റിവ് ആണ് എന്നതു കൊണ്ട് മാത്രമാണ് " " ഇതോക്കെ ചോദിക്കാൻ നീ ആരാടി. ഞങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപ്പെടാൻ നിനക്ക് ആരാ അനുവാദം തന്നത്. " " ഞാൻ നിങ്ങളുടെ കുടുംബ കാര്യത്തിലൊന്നും ഇടപ്പെട്ടിട്ടില്ല. പക്ഷേ ഞാൻ ദത്തേട്ടന്റെ കാര്യത്തിൽ ഇടപ്പെടും. കാരണം എന്റെ എട്ടനാണ് ഇത് " " എട്ടനോ ..? ഏത് വകക്ക്. ഞങ്ങൾ ആരും അറിയാത്ത ദത്തന്റെ പെങ്ങളോ . ഇവന് ഒരു പെങ്ങളെ ഉള്ളൂ. അവൾ അവിടെ പാലക്കൽ തറവാട്ടിൽ ഉണ്ട് " ആ സ്ത്രീ പുഛത്തോടെ പറഞ്ഞതും വേണിക്ക് ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. " ഇവർ രണ്ടു പേരും ദത്തന്റെ പെങ്ങളാണ്.

അതുകൊണ്ട് എന്റെ കാര്യങ്ങളിൽ ഇവർ ഇടപ്പെടും . ഒരു പക്ഷേ എന്നിൽ നിങ്ങളേക്കാൾ അധികാരം ഇവർക്ക് ആണ് " ദത്തന്റെ ശബ്ദം ഉയർന്നു. എന്നാൽ മറ്റുള്ള എല്ലാവരുടേയും ശ്രദ്ധ വർണയിൽ ആയിരുന്നു. വർണ അവന്റെ ആരാണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു എല്ലാവരുടേയും മുഖത്ത്. അത് മനസിലാക്കിയ ദത്തൻ വർണയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. " ഇത് വർണ ... വർണ ദേവദത്തൻ . എന്റെ ഭാര്യ. ദത്തന്റെ ജീവനും ജീവിതവും ഇവൾ മാത്രമാണ്. ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറഞ്ഞ് ചേർത്ത് പിടിക്കാനുള്ള ഒരേ ഒരു ആൾ . മറ്റുള്ളവരെ പോലെ ഇവൾ ചതിക്കില്ല. " ദത്തൻ പറയുന്നത് കേട്ട് എല്ലാവരും സ്തംഭിച്ച് നിന്ന് പോയി. വർണ ദത്തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നു . "മോനേ ദേവാ നീയെന്താ ഈ പറയുന്നേ... ഭാര്യയോ.. അപ്പോ എന്റെ പാറുമോളോ . അവൾ നിനക്ക് വേണ്ടിയല്ലേ ഈ കാലമത്രയും കാത്തിരുന്നത്. നിങ്ങളുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞത് അല്ലേ " " അത് നാല് വർഷം മുന്നേ . ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവളുടെ പേരെഴുതിയ എന്റെ വിരലിലെ മോതിരം നിങ്ങൾ എല്ലാവരുടേയും മുന്നിൽ വച്ചല്ലേ ഞാൻ അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞത്. പാലക്കൽ തറവാടിന്റെ പടി ഇറങ്ങിയ ആ നിമിഷം ആ പഴയ ദേവ ദത്തൻ മരിച്ചു. ഇന്ന് എന്നിൽ അവകാശം ഞാൻ താലി കെട്ടിയ ഇവൾക്ക് മാത്രമാണ് ഉള്ളത്. അത് ഞാൻ വേറെ ഒരുത്തിക്കും തീരെഴുതി കൊടുത്തിട്ടില്ല. "

അതു പറഞ്ഞ് ദത്തൻ ദേഷ്യത്തിൽ പുറത്തേക്ക് പോയി. അവന് പിന്നാലെ വർണ്ണയും അനുവും വേണിയും . ** ഓട്ടോയിൽ ആണ് അവർ തിരിച്ച് വീട്ടിലേക്ക് പോയത്. പോകുന്ന വഴി ദത്തനെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതി ഹോസ്പിറ്റലിൽ നടന്ന വഴക്കിനെ കുറിച്ച് അവനോട് ഒന്നും ചോദിച്ചില്ല. ഓട്ടോയിൽ നിന്നും ഇറങ്ങിയ വർണ്ണ വേഗം ചെന്ന് ഡോർ തുറന്ന് ബെഡും മറ്റും തട്ടി കുടഞ്ഞു. ശേഷം പുതിയ ബെഡ്ഷീറ്റ് വിരിച്ചു. അപ്പോഴേക്കും ദത്തനെയും കൊണ്ട് അനുവും വേണിയും അകത്തേക്ക് വന്നിരുന്നു . "നിങ്ങൾ ഇങ്ങനെ താങ്ങിപ്പിടിച്ചു കൊണ്ടുവരാൻ മാത്രമുള്ള അസുഖം ഒന്നും എനിക്കില്ല . "വേണിയുടെയും anuvinte യും മുഖ ഭാവം കണ്ടു ദത്തൻ ചിരിയോടെ പറഞ്ഞു. " ഇതൊക്കെ പെങ്ങമ്മാരുടെ കടമയാണ്. ഏട്ടൻ സീരിയലിൽ കണ്ടിട്ടില്ലേ " അനു പറഞ്ഞു. "ഓഹ്... തുടങ്ങി അവളുടെ ഒരു സീരിയൽ പുരാണം" " ഞാൻ പറയുമെടീ ...എൻറെ വായ ... അത്കൊണ്ട് ഞാൻ ഇനിയും പറയും. അതിന് നിനക്കെന്താ ..." " പക്ഷേ കേൾക്കുന്നത് ഞങ്ങളുടെ ചെവിയാ. നിനക്ക് വാ കൊണ്ട് പറഞ്ഞാൽ പോരേ " "ദേ... വേണി നിനക്ക് കുറച്ച് കൂടുന്നുണ്ട് കേട്ടോ .രണ്ടുമൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു " " ആണോ ... നന്നായി പോയി " അപ്പോഴേക്കും വേണിയും അനുവും തമ്മിലുള്ള വഴക്ക് തുടങ്ങിയിരുന്നു . അത് കണ്ടതും ദത്തൻ തലയ്ക്ക് കൈ കൊടുത്തു ബെഡിൽ വന്ന് ഇരുന്നു "നിങ്ങൾക്ക് തല്ലു കൂടണമെങ്കിൽ പുറത്തുപോയി തല്ലു കൂടിക്കോ...

എന്നെ ഒന്ന് സ്വസ്ഥമായി വിട് " ദത്തൻ ദയനീയമായി പറഞ്ഞതും അനുവും വേണിയും വഴക്കു നിർത്തി . "ഉച്ചയ്ക്കുള്ള ഫുഡ് അമ്മ അടുക്കളയിൽ കൊണ്ടുവന്ന് വച്ചിട്ടുണ്ട് .വൈകുന്നേരത്തേക്ക് ഉള്ളത് ഞങ്ങൾ കൊണ്ടുവന്ന് തരാം . കുറച്ചു ദിവസം ആയില്ലേ ഹോസ്പിറ്റലിൽ തന്നെ അതുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോവുകയാ" അനുവും വേണിയും അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു .വർണ്ണ ഹോസ്പിറ്റലിലെ ദത്തന്റെയും തന്റേയും മുഷിഞ്ഞ ഡ്രസ്സുകൾ എല്ലാം ബക്കറ്റിലാക്കി അലക്കാൻ ആയി പുഴക്കടവിലേക്ക് നടന്നു . വർണ്ണ പോയതും ദത്തൻ ബെഡിലേക്ക് കണ്ണടച്ച് കിടന്നു. തലയിലെ മുറിവ് ഉണങ്ങി. ഇപ്പോ ചെറിയ ഒരു കെട്ട് മാത്രമേ തലയിൽ ഉള്ളൂ. കണ്ണടയ്ക്കും തോറും തറവാടും മുത്തശ്ശിയെയും അമ്മയുടെയും മുഖം അവൻറെ മനസ്സിലേക്ക് കടന്നു വന്നു. അമ്മയെ ഒന്ന് കാണാൻ ... ആ മടിയിൽ കിടക്കാൻ ...അമ്മയുടെ കൈ കൊണ്ട് ഒരു ഉരുള ചോറ് കഴിക്കാൻ ...അവൻറെ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു . സാധാരണ തറവാടിന് അടുത്തുള്ള അമ്പലത്തിൽ വച്ച് മാസത്തിലൊരിക്കലെങ്കിലും അമ്മയെ ചെന്ന് കാണാറുണ്ട് . ആരും അറിയാതെയാണ് പോകാറുള്ളത് തനിക്ക് വേണ്ടി കാത്തിരിക്കാൻ കുറച്ചുകാലം മുമ്പുവരെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ വർണയും പഴയ കാര്യങ്ങളെല്ലാം മനസ്സിലേക്ക് തെളിഞ്ഞുവന്നതും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി .

അവൻ കണ്ണുകൾ അടച്ച് കിടന്ന് എപ്പോഴോ പതിയെ ഉറങ്ങി പോയി. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വർണ വിളിച്ചപ്പോഴാണ് ദത്തൻ ഉറക്കം ഉണർന്നത്. " ദത്താ എണീക്ക് ഭക്ഷണം കഴിക്കണ്ടേ . എന്നിട്ട് മരുന്ന് കഴിക്കണം " വർണ ഒരു പ്ലേറ്റിൽ ഭക്ഷണവുമായി വന്ന് അവന്റെ അരികിൽ ഇരുന്നു. ദത്തൻ പ്ലേറ്റ് വാങ്ങാനായി കൈ നീട്ടിയതും വർണ പ്ലേറ്റ് നീക്കി പിടിച്ചു. അത് കണ്ട് അവൻ സംശയത്തോടെ അവളെ നോക്കി. "നിനക്ക് വയ്യാത്തത് അല്ലേ . ഞാൻ വാരി തരാം " " അതൊന്നും വേണ്ടാ ഞാൻ തന്നെ കഴിച്ചോള്ളാം" "പറ്റില്ല" വർണ വാശിയോടെ പറഞ്ഞ് ചോറ് ഉരുളയാക്കി അവന് നേരെ നീട്ടി. "നീ ഇത് കഴിച്ചില്ലെങ്കിൽ എന്റെ കല്യാണത്തിന് സ്ത്രീധനമായി കാറ് മാത്രമല്ല ഒരു ഫ്ളാറ്റ് കൂടി വാങ്ങി തരേണ്ടി വരും" "നീ എന്ത് സാധനമാടീ... വയ്യാതെ കിടക്കുന്ന ആളോട് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നോ ." " വർണ എന്നാ സുമ്മാവാ..വേഗം കഴിച്ചോ അല്ലെങ്കിൽ സ്ത്രീധനത്തിന്റെ ലിസ്റ്റ് ഇനിയും കൂടി വരും" അവൾ പറയുന്നത് കേട്ട് ദത്തൻ ചിരിയോടെ വാ തുറന്ന് ഭക്ഷണം കഴിച്ചു. അവന് കൊടുക്കുന്നതിന് ഒപ്പം തന്നെ വർണയും കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദത്തന് മരുന്നും കൊടുത്ത് വർണ പ്ലേറ്റുമായി നേരെ അടുക്കളയിലേക്ക് പോയി. പാത്രം എല്ലാം കഴുകി വച്ച് വാതിൽ അടച്ച് വർണ റൂമിലേക്ക് വരുമ്പോൾ ദത്തൻ മുഖത്തിന് കുറുകെ കൈ വച്ച് ബെഡിൽ കിടക്കുകയായിരുന്നു. വർണ പതിയെ വന്ന് അവന്റെ തല അല്പം ഉയർത്തി തലയണ എടുത്തു മാറ്റി. ശേഷം അവൾ ബെഡിൽ ഇരുന്ന് തല അവളുടെ മടിയിലേക്ക് കയറ്റി വച്ചു. ദത്തൻ വഴക്കു പറയും എന്ന് പ്രതീക്ഷിച്ചു എങ്കിലും അവൻ ഒന്നും പറഞ്ഞില്ലാ എന്ന് മാത്രം അല്ലാ തിരിഞ്ഞ് കിടന്ന് ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ ചേർത്ത് വയറിലേക്ക് മുഖം ചേർത്ത് കിടന്നു. വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു. " ദത്താ" "മ്മ് " " ദത്താ... " "എന്താടി " " നീ അവരോട് പറഞ്ഞത് ആത്മാർത്ഥമായിട്ട് ആണോ " " ആരോട് എന്ത് പറഞ്ഞു എന്ന് " ദത്തൻ തല ഉയർത്തി വർണയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "നീ നിന്റെ ബന്ധുക്കളോട് പറഞ്ഞില്ലേ. ഞാൻ നിന്റെ ഭാര്യ ആണെന്നും ... നിന്നിൽ അവകാശം എനിക്ക് മാത്രമാണെന്നും ..അത് ശരിക്കും പറഞ്ഞത് ആണോ "....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story