എൻ കാതലെ: ഭാഗം 22

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ വഴക്കു പറയും എന്ന് പ്രതീക്ഷിച്ചു എങ്കിലും അവൻ ഒന്നും പറഞ്ഞില്ലാ എന്ന് മാത്രം അല്ലാ തിരിഞ്ഞ് കിടന്ന് ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ ചേർത്ത് വയറിലേക്ക് മുഖം ചേർത്ത് കിടന്നു. വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു. " ദത്താ" "മ്മ് " " ദത്താ... " "എന്താടി " " നീ അവരോട് പറഞ്ഞത് ആത്മാർത്ഥമായിട്ട് ആണോ " " ആരോട് എന്ത് പറഞ്ഞു എന്ന് " ദത്തൻ തല ഉയർത്തി വർണയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "നീ നിന്റെ ബന്ധുക്കളോട് പറഞ്ഞില്ലേ. ഞാൻ നിന്റെ ഭാര്യ ആണെന്നും ... നിന്നിൽ അവകാശം എനിക്ക് മാത്രമാണെന്നും ..അത് ശരിക്കും പറഞ്ഞത് ആണോ " " എയ് ഞാൻ വെറുതെ പറഞ്ഞതാ . അപ്പോഴത്തെ ദേഷ്യത്തിൽ " .... " അപ്പോ വെറുതെയാലെ ... " "മ്മ്.. ഓർമ വച്ച നാൾ മുതൽ ദേവ ദത്തൻ ആരുടെയെങ്കിലും മുന്നിൽ തോറ്റു കൊടുത്തിട്ടുണ്ടെങ്കിൽ അത് ആ തറവാട്ടിലുള്ളവരോട് മാത്രമാണ്. ഓരോളോട് പോലും മറുത്ത് ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. പാർവതി ... ചെറുപ്പം മുതൽ പറഞ്ഞു വച്ചതായിരുന്നു ഞങ്ങളുടെ കല്യാണം. പക്ഷേ എനിക്ക് അവളോട് പ്രണയം എന്ന വികാരം തോന്നിയിട്ടില്ലാ.

പക്ഷേ മറ്റുള്ളവർക്ക് വേണ്ടി വിവാഹ നിശ്ചയത്തിന് സമ്മതിച്ചു. കഷ്ടപ്പെട്ട് അവളെ ഇഷ്ടപ്പെടാൻ ശ്രമിച്ചു. പക്ഷേ ചതിച്ചു. എല്ലാവരും കൂടി എന്നേ തെറ്റുക്കാരനാക്കി ഇനി ഒരിക്കൽ കൂടി അവരുടെ മുന്നിൽ തോറ്റ് തലക്കുനിക്കാൻ ഈ ദത്തനെ കിട്ടില്ല. " അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്ത ഒരു പകയാണ് കാണാൻ കഴിഞ്ഞത്. "അല്ല നിനക്ക് എന്ത് പറ്റി. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു " ദത്തൻ വർണ യുടെ മുഖഭാവം കണ്ട് ചോദിച്ചു. "എനിക്ക് എന്ത് പറ്റാൻ . എനിക്ക് ഒന്നും ഇല്ല. " "പിന്നെന്താ മുഖത്ത് ഒരു മ്ലാനതാ . ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞപ്പോ നിനക്ക് സങ്കടമായോ" അവൻ കളിയാക്കി കൊണ്ട് ചോദിച്ചു. " സങ്കടമോ ..അതും എനിക്ക് ... ഞാനെന്തിന് സങ്കടപ്പെടണം. കുറച്ച് കാലം കഴിഞ്ഞാ ഞാൻ വേറെ കെട്ടി പോകും. പിന്നെ നീ വെറുതെ പറഞ്ഞതാണെങ്കിലും അല്ലെങ്കിലും എനിക്കെന്താ " " ഓഹോ ..അങ്ങനെലെ ... അല്ല നിനക്ക് എങ്ങനത്തെ ചെക്കനേയാ വേണ്ടത് " " എനിക്ക് .." വർണ താടിക്ക് കൈ കൊടുത്തു കൊണ്ട് ആലോചിച്ചു. "എനിക്ക് ഉണ്ടല്ലോ..." വർണ പറയാൻ വന്നത് നിർത്തി ദത്തന്റെ തല മടിയിൽ നിന്നും താഴെ ഇറക്കി വച്ചു

. ശേഷം ബെഡിലേക്ക് കയറി ചുമര് ചാരി ഇരുന്ന് വീണ്ടും ദത്തന്റെ തല മടിയിലേക്ക് കയറ്റി വച്ചു. "എനിക്ക് ഒരു പോലീസ്ക്കാരനെ മതി. കാണാൻ നമ്മുടെ വിക്രമാദിത്യൻ സിനിമയിലെ ഉണ്ണി മുകുന്ദനെ പോലെയുള്ള പോലീസ് " " അത്രക്കും വേണോ.. വല്ല ഡോക്ടറോ എഞ്ചിനിയറോ പോരെ . എന്തിനാ പോലീസ് " "എന്റെ ഹസ്ബന്റ് ഒരു പോലീസാണ് എന്ന് പറയുമ്പോ ഒരു വെയ്റ്റ് ഉണ്ടല്ലോ " " അതിനെക്കാളും വെയ്റ്റ് ഡോക്ടറാണ് എന്ന് പറയാനല്ലേ " " ഡോക്ടറും വെയ്റ്റ് ഒക്കെയുണ്ട്. പക്ഷേ എനിക്ക് പോലീസ് മതി " " ഉറപ്പാണോ " "അതെ" " ഛേ... എന്റെ ഒരു കസിൻ ഉണ്ട് . പേര് ധ്രുവിത്. ഡോക്ടർ ആണ്. ഞാൻ അവനോട് നിന്റെ കാര്യം ചെറുതായി ഒന്ന് സൂചിപ്പിച്ചിരുന്നു. അവന് സമ്മതമാണ്. പക്ഷേ നിനക്ക് വേണ്ടെങ്കിൽ വേണ്ടാ " "നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ എനിക്ക് കുഴപ്പമില്ല. ഇനി ആദ്യ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു തന്നില്ലാ എന്ന് വേണ്ടാ " വർണ ചിരിയോടെ പറഞ്ഞു. "അയ്യടി മനമേ എന്താ അവളുടെ മനസിലിരിപ്പ് " ദത്തൻ അവളുടെ മടിയിൽ കിടന്ന് എപ്പോഴോ ഉറങ്ങി പോയി. കുറച്ച് കഴിഞ്ഞ് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് അവൻ കണ്ണ് തുറന്നത്. അവൻ ദേഷ്യത്തോടെ കോൾ കട്ട് ചെയ്ത് ബെഡിൽ എണീറ്റിരുന്നു. അവൻ നോക്കുമ്പോൾ വർണ ചുമരും ചാരി ഇരുന്ന് ഉറങ്ങുകയാണ്. ദത്തൻ അവളെ എടുത്ത് ഉയർത്തി ബെഡിലേക്ക് കിടത്തി. അവളെ തന്നിലേക്ക് ചേർത്തി പിടിച്ച് ദത്തനും കിടന്നു.

" ഞാൻ പോയാ നീ വേറെ കല്യാണം കഴിക്കുമോ ദത്താ" വർണ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു. "നീ ഉറങ്ങിയില്ലേ " അവൻ സംശയത്തോടെ ചോദിച്ചു. "ഉറങ്ങിയതാ. പിന്നെ നീ എടുത്തപ്പോൾ ഉണർന്നു. നീ ഞാൻ ചോദിച്ചത് ഉത്തരം പറ " " വേറെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ എന്റെ മനസിന് ഇഷ്ടപ്പെട്ട കുട്ടിയെ കണ്ടാൽ ചിലപ്പോ കെട്ടി എന്നിരിക്കും " അവൻ പറയുന്നത് കേട്ട് വർണയുടെ മുഖം ഒന്ന് മങ്ങി. "നിനക്ക് എങ്ങനെയുള്ള പെൺകുട്ടിയെ ആണ് ഇഷ്ടം. പറ നിന്റെ സൗന്ദര്യം സങ്കല്പം. ഞാനൊന്ന് കേൾക്കട്ടെ " വർണ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ദത്തൻ അവളുടെ നെറുകയിൽ പതിയെ തലോടി കൊണ്ട് കിടന്നു. "എങ്ങനെയുള്ള പെൺകുട്ടിയാണ് എന്ന് ചോദിച്ചാൽ ... " " നിർത്ത് നിർത്ത് വൺ മിനിറ്റ് " വർണ ഇടയിൽ കയറി പറഞ്ഞതും ദത്തൻ അവളെ സംശയത്തോടെ നോക്കി. "മുട്ടോളം മുടിയും , മാൻപേട കണ്ണുകളും , വെളുത്ത് തുടുത്ത തുളസി കതിർ നൈർമല്യമുള്ള ശാലിന സുന്ദരി എന്നെങ്ങാനും പറഞ്ഞാ നിന്റെ തലയടിച്ച് പൊട്ടിക്കും ഞാൻ ... " "നിനക്ക് എന്ത് കുശുമ്പാടി " അവളുടെ മുഖഭാവം കണ്ട് ദത്തൻ പറഞ്ഞു. "എനിക്ക് കുശുമ്പ് ഒന്നും ഇല്ല. According to me iam most beautiful, talented, extra ordinary girl in the world.... " "അതെ അതെ അത് നിന്റെ മുഖഭാവം കണ്ടാലും പറയും. തീരെ കുശുമ്പ് ഇല്ലാ എന്ന് . "

" കുറേ കാലമായി കാണുന്നു അതിപ്പോ സിനിമയായാലും, സീരിയൽ ആയാലും, കഥ ആയാലും മുട്ടോളം മുടിയും , മാൻപേട കണ്ണുകളും , വെളുത്ത് തുടുത്ത , ചെമ്പക പൂവിന്റെ മണമുള്ള തുളസി കതിർ നൈർമല്യമുള്ള ശാലിന സുന്ദരി . ഇവിടെ മനുഷ്യൻ സോപ്പിട്ട് എത്ര കുളിച്ചാലും ഒരു മണവും വരില്ല. എന്നിട്ടാണ് പെർഫ്യൂം പോലും യൂസ് ചെയ്യാതെ ചെമ്പക പൂവിന്റെ മണം വരുന്നത്. അതെന്താ നായിക കറുത്തിട്ടാണെങ്കിലും, മുടി കുറവാണെങ്കിലും ഇപ്പോ എന്താ . അതുപോലെ ഇനി വില്ലത്തി ആണെങ്കിൽ ഒരു ലോഡ് മേക്കപ്പ് ഇടുന്ന ആളായിരിക്കും. എന്തുകൊണ്ട് തുളസി കതിർ നൈർമല്യമുള്ള നായികമാർ മാത്രം നായകനെ കൊണ്ടുപോകുന്നത്. നായിക ഇത്തിരി മേക്കപ്പ് ഇട്ടാൽ , ലിപ്സ്റ്റിക്ക് ഇട്ടാൽ പുളിക്കുമോ .ഇതൊക്കെ എന്ത് ദ്രാവിഡ് ആണ് . നമ്മുടെ സൗന്ദര്യ സങ്കല്പങ്ങൾ എല്ലാം പൊളിച്ചെഴുതേണ്ടാ കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. " അവൾ പറയുന്നതെല്ലാം കേട്ട് അന്തം വിട്ട് അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ദത്തൻ . "നീ ഇങ്ങനെയൊക്കെ പറയാൻ ഞാനതിന് ഒന്നു പറഞ്ഞില്ലല്ലോ " "Oh sorry ഒരു നിമിഷം ഞാൻ എല്ലാം മറന്നു പോയി. കുറച്ചു കാലമായി മനസിൽ വച്ചിരുന്ന കാര്യങ്ങളാണ് . ഒരു അവസരം കിട്ടിയപ്പോ പറഞ്ഞു എന്ന് മാത്രം " 😁 "ഇനി നീ പറ ദത്താ. നിനക്ക് എങ്ങനെയുള്ള പെണ്ണിനേയാ വേണ്ടത് " " നീ ഇപ്പോ പറഞ്ഞില്ലേ ശാലീന സുന്ദരി. എനിക്ക് അതിൽ താൽപര്യം ഇല്ല.

പാർവതി അങ്ങനെയായിരുന്നു. നാട്ടിലെ കുറേ ആൺപിള്ളേർ അവളുടെ പിന്നാലെ ഉണ്ടായിരുന്നു. എനിക്ക് വേണ്ടത് എന്നേ ചതിക്കാത്ത ഒരുവളേയാണ്. അതിൽ കൂടുതൽ ഒന്നും വേണ്ട. " പിന്നീട് അവർ ഇരുവരും ഒന്നും സംസാരിച്ചില്ല. വല്ലാത്ത ഒരു മൗനം അവരുടെ ഇടയിൽ നില നിന്നു. * വൈകുന്നേരം വർണ അലക്കിയിട്ട ഡ്രസ്സുകൾ എല്ലാം എടുത്ത് റൂമിലേക്ക് വരുമ്പോൾ ദത്തൻ എവിടേക്കോ പോവാൻ നിൽക്കുകയാണ്. "നീ എങ്ങോട്ടാ ദത്താ" അവൾ പേടിയോടെ ചോദിച്ചു. " ഞാനിപ്പോ വരാം. കവല വരെ ഒന്ന് പോവണം" "വേണ്ട ദത്താ . എവിടേക്കും പോവല്ലേ . പ്ലീസ് " " എയ് നീ ഇങ്ങനെ പേടിക്കാതെ ഞാൻ ഒരു വഴക്കിനും പോവില്ല. " അവൻ ബുള്ളറ്റിൽ കയറി കൊണ്ട് പറഞ്ഞു. "എപ്പോഴാ വരിക" " 8 മണി ആവുമ്പോഴേക്കും എത്താം " അത് പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്ത് ദത്തൻ പുറത്തേക്ക് പോയി. ദത്തൻ പോകുന്നത് നോക്കി വർണ കുറച്ച് നേരo അങ്ങിനെ തന്നെ നിന്നു . ഹോസ്പിറ്റലിൽ ആയ കാരണം കുറച്ചുദിവസമായി വീടെല്ലാം അലങ്കോലമായി കിടക്കുകയായിരുന്നു .അതുകൊണ്ട് വർണ്ണ വീടും പരിസരവും എല്ലാം വൃത്തിയാക്കി . കുറച്ചു കാലത്തിനു ശേഷം വീണ്ടും വിളക്കുവെച്ചു . അതിനിടയിൽ വേണിയും അനുവും രാത്രിയിലേക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നു .കുറച്ചുനേരം സംസാരിച്ചതിന് ശേഷമാണ് അവർ തിരികെ പോയത്. ദത്തനെ പുറത്ത് പോകാൻ സമ്മതിച്ചതിന് anuvum വേണിയും വർണയെ വഴക്കു പറഞ്ഞിരുന്നു .

നേരം ഇരുട്ടുന്തോറും വർണ്ണയുടെ മനസിലേക്ക് പേടി വരാൻ തുടങ്ങിയിരുന്നു. അവൾ ഫോണും കയ്യിൽ പിടിച്ച് ഉമ്മറത്ത് തന്നെ ഇരുന്നു. സമയം കറക്റ്റ് എട്ടുമണി ആയതും അവൾ ദത്തനെ വിളിച്ചു. "ദത്താ നീ എവിടെയാ ... എട്ടുമണിക്ക് വരാം എന്നല്ലേ പറഞ്ഞത് " "ഒരു 10 മിനിറ്റ് . ഞാൻ ഇപ്പോ എത്തും " അതു പറഞ്ഞു ദത്തൻ കോൾ കട്ട് ചെയ്തു . ദത്തന്റെ വണ്ടിയുടെ ശബ്ദം അകലെനിന്ന് കേട്ടതും വർണ്ണ വേഗം അകത്തേക്ക് കയറിപ്പോയി . ദത്തൻ റൂമിലേക്ക് വന്നു ഇട്ടിരുന്ന ഷർട്ട് മാറ്റി വേറെ ഒരെണ്ണം എടുത്തിട്ട് ബെഡിലേക്ക് കിടന്നു . "ഭക്ഷണം കഴിക്കുന്നില്ലേ ദത്താ." അവൻ കണ്ണടച്ച് കിടക്കുന്നത് കണ്ടു വർണ്ണ ചോദിച്ചു. " എനിക്ക് വേണ്ട .വിശപ്പില്ല. നീ കഴിച്ചോ " പറഞ്ഞ് ദത്തൻ ചുമരിന് സൈഡിലേക്ക് ആയി തിരിഞ്ഞുകിടന്നു . വർണ്ണ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി എടുത്തുവെച്ച ഭക്ഷണമെല്ലാം അടച്ചുവെച്ച് വാതിൽ എല്ലാം അടച്ച് അവൾ റൂമിലേക്ക് വന്നു . ചുമരിനോട് ചേർന്നാണ് ദത്തൻ കിടക്കുന്നത് . ദത്തനോട് എന്തെല്ലാമോ ചോദിക്കണം എന്നുണ്ടെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെച്ചു. ലൈറ്റ് ഓഫ് ചെയ്തു അവൾ ദത്തന്റെ അപ്പുറത്തായി വന്നു കിടന്നു . കുറേ കഴിഞ്ഞ് വർണ്ണ ഉറങ്ങിയെന്ന് മനസ്സിലായതും ദത്തൻ പതിയെ അവർക്ക് എതിരായി തിരിഞ്ഞു കിടന്നു . അവളുടെ മുഖത്തേക്ക് പാറി വീണ് മുടി ഡെസിലേക്കായി ഒതുക്കി വെച്ച് അവൻ വർണയെ കെട്ടി പിടിച്ചു. "നീ കുടിച്ചു അല്ലേ ദത്താ"

അത് കേട്ടതും ദത്തൻ പെട്ടെന്ന് ഞെട്ടി അവളുടെ മേൽ വച്ചിരുന്ന കൈ എടുത്ത് മാറ്റി. "നീ ഉറങ്ങീല്ലേ " ദത്തൻ അത്ഭുതത്തോടെ ചോദിച്ചു. "ഉറങ്ങിയാൽ ഞാൻ ഇപ്പോ നിന്നോട് സംസാരിക്കുമോ " വർണ ദേഷ്യത്തിൽ ചോദിച്ചു. "സോറി ..ഞാൻ കുറച്ച് കുടിച്ചു. അത് നീ അറിയാതിരിക്കാനാണ് ഞാൻ വേഗം വന്ന് കിടന്നത് " " എനിക്ക് നിന്നേ അറിഞ്ഞൂടേ ദത്താ. നിന്റെ മനസിൽ എന്തോ ഒരു വിഷമം ഉണ്ട് . എന്തായാലും എന്നോട് പറയ്. അതോ ഞാൻ ആരും അല്ലാത്തത് കൊണ്ട് പറയില്ലാ എന്ന് ആണോ " വർണ അത് ചോദിച്ചതും ദത്തൻ മറുപടി പറയാതെ ദയനീയമായി അവളുടെ കണ്ണിലേക്ക് നോക്കി. അവന്റെ കൺകോണിൽ നനവ് പടരുന്നത് വർണയും കണ്ടു. "എന്തിനാ ദത്താ ഇങ്ങനെ സങ്കടപ്പെടുന്നേ . ഞാനില്ലേ നിന്റെ കൂടെ " വർണ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ദത്തനും അവളെ ഇരു കൈകൾ കൊണ്ട് ചുറ്റി പിടിച്ചു. "അമ്മ ... അമ്മയെ ഒരുപാട് മിസ്സ് ചെയ്യാ. ഞാൻ എല്ലാമാസവും ഒരു ദിവസം തറവാട്ടിലെ ക്ഷേത്രത്തിൽ അമ്മയെ കാണാൻ പോകാറുണ്ട്. അമ്മയോട് സംസാരിക്കും. ആ മടിയിൽ തല വച്ച് കിടക്കും. പക്ഷേ നീ ഇവിടേക്ക് വന്നപ്പോൾ .. നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ പറ്റാത്തതു കൊണ്ട് ഞാൻ അമ്മയെ കാണാൻ പോകാറില്ല. ഞാൻ ഹോസ്പ്പിറ്റലിലായ കാര്യം അമ്മ അറിഞ്ഞു. പാവം രാവിലെ വിളിച്ച് കുറേ കരഞ്ഞു. " അത് പറയുമ്പോൾ ദത്തന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story