എൻ കാതലെ: ഭാഗം 26

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

തറവാട്ടിലെ കുറേ കാലത്തെ കാത്തിരിപ്പിപ്പിനു ശേഷം ജനിച്ച പെൺകുട്ടിയാണ് പാർവതി . അതുകൊണ്ട് തന്നെ പാർവതിയോട് പണ്ടു മുതലേ ഒരിത്തിരി സ്നേഹം കൂടുതലാണ് എല്ലാവർക്കും. ചെറുപ്പം മുതലേ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു വച്ചതാണ്. 27 മത്തെ വയസിലാണ് എന്റെയും പാർവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അന്നവൾക്ക് 24 വയസ്. ചെറുപ്പം മുതൽ ദേവൻ പാറുവിന്റെ മാത്രമാണ് എന്ന് പറഞ്ഞ് വളർത്തിയതു കൊണ്ടായിരിക്കാം ദേവദത്തൻ എന്ന് പറഞ്ഞാൽ അവൾക്ക് ഭ്രാന്തമായിരുന്നു. ആദ്യമൊക്കെ അനിയത്തിയെ പോലെ ആയതു കൊണ്ടാകാം എനിക്ക് അവളെ ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ എല്ലാവർക്കും വേണ്ടി ഞാൻ സ്വയം മാറി. പാർവതിയെ സ്നേഹിക്കാൻ തുടങ്ങി.

ഒരു പരിധി കടന്നാൽ സ്നേഹവും ഒരു തരം വീർപ്പുമുട്ടലാണ്. പാർവതിയുടെ പ്രണയം അത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നതിനെക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു. ശരിക്കും ഭ്രാന്തമായ പ്രണയം പാർവതിക്ക് ദത്തനോടായിരുന്നു ഭ്രാന്തെങ്കിൽ അവളുടെ അച്ഛന് പണമായിരുന്നു ഭ്രാന്ത്. അതിന് വേണ്ടി അയാൾ ഏത് തരം താണ പ്രവ്യത്തിയും ചെയ്യും. അതിന് കൂട്ടായി സ്വന്തം മകൻ പാർത്ഥിതും.നാടിനും നാട്ടു ക്കാർക്കും വേണ്ടി പ്രവ്യത്തിക്കേണ്ട പോലീസ് തന്നെ ആ നാട് നശിപ്പിക്കുകയാണെങ്കിൽ ഉള്ള അവസ്ഥയെ കുറിച്ച് പറയാനുണ്ടോ . തറവാട്ടിലെ ബിസിനസ് ശ്യംഖല രണ്ട് ഭാഗമായാണ് ഉള്ളത്. ഒന്ന് പപ്പയുടെ ഉത്തരവാദിത്വത്തിലുള്ള product manufacturing. രണ്ടാമത്തേത്ത് പാർവതിയുടെ അച്ഛൻ അതായത് രാജശേഖരൻ നോക്കി നടത്തുന്ന product exporting. എന്നാൽ അയാൾ പാലക്കൽ കമ്പനിയുടെ പ്രൊഡക്റ്റുകൾ എക്പോർട്ട് ചെയ്യുന്നതിനൊപ്പം ഡ്രഗ്സ് കൂടി എക്പോർട്ടിങ്ങ് നടത്തുന്നുണ്ട്.

അത് ആദ്യം മനസിലാക്കിയത് ഞാനാണ്. പപ്പ അറിയുന്നതിനു മുൻപേ എല്ലാം ഒതുക്കി തീർക്കാനാണ് ഞാൻ ശ്രമിച്ചത്. മുത്തശി എങ്ങാനും ഇതറിഞ്ഞാൽ അത് സഹിക്കാൻ കൂടി കഴിയില്ല. ഞാൻ ഒരു തവണ വാണിങ്ങ് കൊടുത്തതാ . എല്ലാം നിർത്താൻ പറഞ്ഞതാ . പക്ഷേ ആ *#@₹! അത് അനുസരിച്ചില്ല.. അതോടെ ഞാൻ ലീഗലി മൂവ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ അയാൾ എന്റെ കാല് പിടിച്ച് അപേക്ഷിച്ചു. ഇനി ഒരിക്കലും തെറ്റായ രീതിയിൽ ബിസിനസ് നടത്തില്ലാ എന്നും ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ തറവാടിന്റെ മാനാഭിമാനം , അന്തസ് എല്ലാം നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ എന്റെ മനസാക്ഷിയെ പോലും വഞ്ചിച്ച് ഞാൻ അയാൾക്ക് മാപ്പ് നൽകി. ഒരു പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ദിവസങ്ങൾ വീണ്ടും കടന്നുപോയി. അയാൾ നന്നായി എന്ന് ഞാനും വിശ്വാസിച്ചു. പക്ഷേ ഒരു അവസരത്തിനായി അയാൾ പകയോടെ കാത്തിരിക്കുകയാണെന്ന് ഞാനും അറിഞ്ഞില്ല.

പക്ഷേ അതിന് ബലിയാടായത് പാവം കോകിലയായിരുന്നു. ഞാനും ജിത്തുവും കോകിലും മനുവും ആയിരുന്നു കോളേജിലെ ബെസ്റ്റ് ഫ്രണ്ട്സ്. കോളേജ് കഴിഞ്ഞിട്ടും ഞങ്ങളുടെ സൗഹ്യദം അവസാനിച്ചില്ല. എല്ലാവരും അവരുടേതായ പ്രൊഫഷനിലേക്ക് തിരിഞ്ഞു. ജിത്തുവും, മനുവും പുതിയ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യ്തു. കോകില ഞങ്ങൾ പഠിച്ച കോളേജിൽ തന്നെ ലക്ച്ചറർ ആയി. അങ്ങനെ വളരെ സമാധനത്തോടെ കടന്നു പോകുകയായിരുന്നു ഞങ്ങളുടെ ജീവിതം. അതിനിടയിൽ ആണ് കോകിലയുടെ കല്യാണം തീരുമാനിച്ചത്. അവൾ വർക്ക് ചെയ്യുന്ന കോളേജിലെ തന്നെ സാറായിരുന്നു. അങ്ങനെ കല്യാണം തീരുമാനിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ ഒരു ഗേറ്റുഗെതർ സംഘടിപ്പിച്ചു. ഞങ്ങൾ പഴയ ഡ്രിഗ്രി ബാച്ചിലെ ഫ്രണ്ട്സിനെ എല്ലാം വിളിച്ച് ചേർത്ത് ഒരു അടിപൊളി പാർട്ടി. അന്ന് ഞങ്ങൾ എല്ലാവരും ഒരുപാട് സന്തോഷിച്ചു. പാട്ടും ഡാൻസും ഒക്കെയായി നല്ല ഒരു ആഘോഷമായിരുന്നു അത്.

പക്ഷേ എന്റെ ജീവിതം തന്നെ മാറ്റി മറക്കുന്ന ഒരു രാത്രിയായിരിക്കും അത് എന്ന് ഞാനും അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം രാവിലെ കണ്ണു തുറക്കുമ്പോൾ പാർട്ടി നടന്ന ഹോട്ടലിലെ ഒരു റൂമിലായിരുന്നു ഞാൻ. എഴുന്നേറ്റപ്പോൾ എന്റെ തൊട്ടടുത്ത് കോകില . ഞങ്ങളെ രണ്ടുപേരെയും നോക്കി എന്റെയും അവളുടേയും ബന്ധുക്കൾ. ഞാൻ ഉണർന്നതും പപ്പയുടെ മുഖം അടച്ചുള്ള ഒരടിയായിരുന്നു. ജീവിതത്തിലിതുവരെ എന്നേ ഒന്ന് നുള്ളി പോലും വേദനിപ്പിക്കാത്ത എന്റെ പപ്പ എന്നേ തല്ലി.. തല്ലാൻ ഇതുവരെ ഒരു കാരണവും ഞാൻ ഉണ്ടാക്കിയിട്ടില്ല. ആദ്യം എനിക്ക് കാര്യം എന്താണെന്ന് മനസിലായില്ല. " കണ്ടവൻമാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയെ എനിക്ക് ഭാര്യയായി ഇനി വേണ്ടാ " കോകിലയെ വിവാഹം ചെയ്യാൻ പോകുന്ന ആൾ മുന്നോട്ട് വന്ന് കൊണ്ട് പറഞ്ഞതും അത് എന്റെ നെഞ്ചിൽ തന്നെ തറച്ചു.

എല്ലാവരും ഞങ്ങളെ തെറ്റിദ്ധരിച്ചു എന്ന് മനസിലായപ്പോൾ എന്ത് ചെയ്യണം എന്ന് എനിക്കും അറിയില്ലായിരുന്നു. കോകില യെ അവളുടെ അച്ഛൻ തല്ലി അവശയാക്കി. " അമ്മയില്ലാത്ത നിന്നെ ലാളിച്ച് വഷളാക്കിയ എന്നേ പറഞ്ഞാൽ മതിയല്ലോ. വേറെ ഒരു കല്യാണം പോലും കഴിക്കാതെ നിനക്ക് വേണ്ടി ജീവിതം കളഞ്ഞ എനിക്ക് പാരിതോഷികമായി ഇത് തന്നെ നീ തരണം .... നശിച്ചവളെ .. കുടുബത്തിന്റെ മാനം കളഞ്ഞപ്പോൾ നിന്നക്ക് സമാധാനമായില്ലെടീ പിഴച്ചവളെ " കോകിലയുടെ അച്ഛൻ അവളെ വലിച്ചിഴച്ച് അവിടെ നിന്നും കൊണ്ടുപോയി. കൂടെ അവളുടെ ബന്ധുക്കളും . അവസാനം ഞാനും തറവാട്ടിലുള്ളവരും മാത്രമായി ആ റൂമിൽ . ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ തല കുനിച്ച് ഇരുന്നു. "നിനക്ക് നാണമില്ലേടാ. ഒരു പെണിന് ആശ കൊടുത്തിട്ട് മറ്റോരു പെണ്ണിന്റെ കൂടെ ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ . പാലക്കൽ തറവാട്ടിലെ സീമന്ത പുത്രൻ ദേവ മോനേ എല്ലാവരും തലയിൽ കയറ്റി വച്ചല്ലേ നടന്നിരുന്നത്.

എന്തിനും എതിനും ദേവനെ കണ്ട് പഠിക്കാൻ . ഇപ്പോ എന്തായി " പാർത്ഥി വഴക്കിന് തുടക്കം കുറിച്ചു. അവനു പിറകെ ഓരോരുത്തരായി എനിക്ക് എതിരെ തിരിയാൻ തുടങ്ങി. " വേറെ ആരെയും നിനക്ക് കിട്ടിയില്ലേ ദേവ. ഈ നാശം പിടിച്ചവൾ കൂട്ടുക്കാരിയാണെന്ന് പറഞ്ഞ് തറവാട് കയറി നിരങ്ങിയപ്പോൾ ഞാൻ അന്നേ പറഞ്ഞതാ ഒന്ന് സൂക്ഷിക്കാൻ അപ്പോ എല്ലാവരും എന്ന ചാടി കടിക്കാൻ നിന്നു. " മാലതി തല കുനിച്ച് നിൽക്കുന്ന ദത്തനോടായി പറഞ്ഞു. "എന്താ കുട്ട്യേ ഈ കാണുന്നതും കേൾക്കുന്നതും പാലക്കൽ തറവാട്ടിലെ കുട്ടി ഇങ്ങനെ ഒരു പെണ്ണുമായി ഹോട്ടൽ മുറിയിൽ ഛേ...നിന്റെ ജോലിയെ കുറിച്ചെങ്കിലും നീ ഒന്ന് ചിന്തിച്ചോ " മുത്തശ്ശി കണ്ണീരൊടെ പറഞ്ഞു. "ഇവനെ പോലെ ഒരുത്തന് ഞാൻ എന്ത് വിശ്വസിച്ചിട്ടാ എന്റെ കുട്ടിയെ ഏൽപ്പിക്കുക. ഇവനെ പോലെ ഒരു ആഭാസന് എന്റെ കുട്ടിയെ കെട്ടിച്ചു കൊടുക്കുന്നതിനെക്കാൾ നല്ലത് വല്ല പൊട്ട കിണറ്റിലും കൊണ്ടുപോയി ഇടുന്നതാ" " അച്ഛാ" രാജശേഖരൻ വെറുപ്പോടെ പറഞ്ഞതും പാർവതി അലറി .

"നീ കൂടുതൽ അലറണ്ട പാറു. ഈ കണ്ട തോന്നിവാസം ഒക്കെ ചെയ്ത് വച്ചിട്ട് ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ. തല കുനിച്ച് ഇരിക്കുന്നതല്ലാതെ അവൻ വാ തുറന്ന് ഒരു അക്ഷരം പറയുന്നുണ്ടോ എന്ന് നോക്കിയേ" "മതി... നിർത്ത് " ദത്തന്റെ ദേഷ്യത്തിൽ എല്ലാവരും ഒന്ന് ഞെട്ടി. " കുറേ നേരം ആയല്ലോ എല്ലാവരും കൂടെ ചുറ്റും നിന്ന് എന്നേ കുറ്റപ്പെടുത്തുന്നു. നിങ്ങളിൽ ആരെങ്കിലും ഒരാൾ എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ചോദിച്ചോ " " ഇനി എന്ത് അറിയാനാ. ഞങ്ങൾ എല്ലാവരും നേരിട്ട് തന്നെ കണ്ടതല്ലേ നിന്റെ തെണ്ടിത്തരം " പാർത്ഥി പറയുന്നത് കേട്ട് ദത്തൻ ബെഡിൽ നിന്നും ചാടി എണീറ്റ് അവന്റെ ഷർട്ടിന് കുത്തി പിടിച്ചു. പാർത്ഥിയും തിരിച്ച് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. " നിർത്ത് രണ്ടാളും " പാർവതി അവർ രണ്ടുപേരെയും പിടിച്ച് മാറ്റി. "പാറു നീ " പാർത്ഥി എന്തോ പറയാൻ നിന്നതും പാർവതി അത് തടഞ്ഞു. "എനിക്ക് എട്ടൻ പറയുന്നതൊന്നും കേൾക്കണ്ട. എന്റെ ദേവേട്ടനെ എനിക്കറിയാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പാർവതി അതൊന്നും വിശ്വാസിക്കില്ല. കാരണം എനിക്ക് എന്നേക്കാൾ വിശ്വാസമാണ് എന്റെ ദേവേട്ടനെ . എട്ടൻ തെറ്റ് ചെയ്യില്ല. "

അത് പറഞ്ഞ് പാർവതി ദത്തന്റെ കൈയ്യും പിടിച്ച് പുറത്തേക്ക് നടന്നു. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിനസരിച്ച നാടകമാണെന്ന് മനസിലാക്കാതെ അന്നാദ്യമായി ദത്തന് പാർവതിയോട് പ്രണയം തോന്നി. ദത്തന് ഈ ലോകത്ത് സ്നേഹത്തെക്കാൾ വലുതാണ് വിശ്വാസം. ആ വിശ്വാസം ഉള്ളിടത്തെ സ്നേഹമുള്ളു . എല്ലാവരും അവിശ്വാസിച്ചപ്പോളും അവൾ തന്നെ വിശ്വാസിച്ചു. അതിൽ കൂടുതൽ കാരണമൊന്നും പാർവതിയെ സ്നേഹിക്കാൻ ദത്തന് വേണ്ടിയിരുന്നില്ല. വീട്ടിൽ എത്തിയതും ദത്തൻ റൂമിൽ കയറി വാതിൽ അടച്ചു. കുറേ നേരം ഷവറിനു ചോട്ടിൽ നിന്നപ്പോൾ അവന് ഒരു ആശ്വാസം തോന്നി. എത്ര ആലോചിച്ചിട്ടും ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വരുന്നില്ല. അവസാനമായി താനും പാർവതിയും കോകിലും ജിത്തുവും മനുവും കൂടി പാർട്ടി ഹാളിൽ വച്ച് സെൽഫി എടുത്തത് മാത്രം ഓർമയുണ്ട്. പിന്നെ എങ്ങനെ താൻ ഹോട്ടൽ റൂമിൽ എത്തി. ഓരോന്ന് ആലോചിക്കുന്തോറും അവന്റെ തല പൊട്ടി പിളരാൻ തുടങ്ങി. അവൻ ദേഷ്യത്തിൽ ബാത്ത്റൂമിലെ മിററിൽ ശക്തിയായി ഇരിച്ചു. കണ്ണാടി ചില്ലിൻ കഷ്ണങ്ങളായി താഴെ വീണു.

ഒപ്പം അവന്റെ കൈയ്യിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. കയ്യിൽ തറച്ചു കയറിയ ചില്ലിൻ കഷ്ണങ്ങൾ വലിച്ചെടുത്ത് കൈ കഴുകി അവൻ റൂമിൽ വന്നിരുന്നു. കബോഡിലെ ഫസ്റ്റേഡ് ബോക്സ് എടുത്ത് മുറിവ് ക്ലീൻ ചെയ്യ്തു. നിർത്താതെ ഉള്ള ഫോൺ റിങ്ങ് കേട്ട് അവൻ ഫോൺ എടുത്തു. ജിത്തുവാണ് വിളിച്ചത്. മറു ഭാഗത്ത് നിന്നുള്ള വാർത്ത കേട്ട് അവൻ ഒരു നിമിഷം സ്തംഭിച്ചു പോയി. മകളുടെ കല്യാണം മുടങ്ങിയതിൽ മനം നൊന്ത് കോകിലയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. അവന്റെ മനസിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഫ്രണ്ട്സുമായി കോകിലയുടെ വീട്ടിലേക്ക് പോയതും അവളുടെ അച്ഛന്റെ കളികളും ചിരികളും തമാശകളും കാരമുള്ള് പോലെ മനസിൽ തറച്ചു കയറി. അവൻ വേഗം ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി. കോകിലയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ അമ്മയും പാർവതിയും ഒഴികെ ബാക്കി എല്ലാവരും എതിർത്തു.

ആ എതിർപ്പിനെ വക വക്കാതെ അവൻ കോകിലയുടെ വീട്ടിലേക്ക് പോയി. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ദത്തൻ പിറ്റേ ദിവസമാണ് വീട്ടിലേക്ക് വന്നത്. ഹാളിൽ അവനെ കാത്ത പോലെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് പോകാൻ നിന്നതും പിന്നിൽ നിന്നും അവനുള്ള വിളി വന്നിരുന്നു. "എന്താ ദേവാ നിന്റെ ഉദ്ദേശം. ഞങ്ങളുടെ എല്ലാവരുടേയും വാക്ക് ധിക്കരിച്ച് നീ ആ അഴിഞ്ഞാട്ടക്കാരിയുടെ വീട്ടിലേക്ക് പോയി അല്ലേ " ചന്ദ്രശേഖരൻ പുഛത്തോടെ ചോദിച്ചു. "അതെങ്ങനെയാ അമ്മാവാ അവൾ മാത്രം അഴിഞ്ഞാട്ടകാരി ആവുക. അവളുടെ കൂടെ ഹോട്ടൽ മുറിയിൽ നിന്ന് എന്നേയും പിടിച്ചതല്ലേ അപ്പോ ഞാനും അങ്ങനെ ഒരുത്തനല്ലേ " " ദേവ... നീ എന്തൊക്കെയാണ് പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ"പപ്പയുടെ ശബ്ദം ആ ഹാളിൽ മുഴങ്ങി. "പിന്നെ സഹിക്കുന്നതിലും ഒരു അതിരില്ലേ പപ്പ. സത്യം എന്താണെന്ന് തെളിയുന്നത് വരെ ഞാൻ കൂടുതൽ ഒന്നും പറയാൻ വരുന്നില്ല. പക്ഷേ സത്യം പുറത്തു വരുന്ന നിമിഷം എന്റെ ചോദ്യങ്ങൾക്ക് നിങ്ങളുടെ കയ്യിൽ ഉത്തരം ഉണ്ടായിരിക്കണം. ജോലിയുമായി ബന്ധപ്പെട്ട് ഞാൻ എത്ര കണിശക്കാരനാണെങ്കിലും ഇന്നേ വരെ ഈ ദേവൻ ഈ വീട്ടിൽ ആരൊടെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ.

ഒന്ന് എതിർത്ത് സംസാരിച്ചിട്ടുണ്ടോ ഇല്ലല്ലോ. അത് എനിക്ക് കഴിവില്ലാഞ്ഞിട്ട് അല്ലാ. സ്നേഹം വിശ്വാസം എന്നീ കാരണങ്ങൾ കൊണ്ട് മാത്രമാണ്. പക്ഷേ ഇന്നലത്തോടു കൂടി ആ വിശ്വാസം എനിക്കില്ലാതെയായി. " " നീ കൂടുതൽ പുണ്യാളനാവണ്ടാ ദേവാ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ എന്റെ മോളുടേയും നിന്റെയും കല്യാണത്തെ കുറിച്ച് എനിക്ക് ഒന്ന് കൂടി ചിന്തിക്കേണ്ടി വരും" "അച്ഛാ വേണ്ടാ. അന്ന് ദേവേട്ടൻ അച്ഛനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ തെറ്റുക്കാരനാക്കാൻ നോക്കിയതിന്റെ ദേഷ്യം അച്ഛൻ ഇപ്പോൾ തീർക്കാൻ നോക്കണ്ട. ഞാൻ സമ്മതിക്കുന്നു. അന്ന് ദേവേട്ടൻ ചെയ്തത് തെറ്റാണ്. പക്ഷേ ആ പക ഇപ്പോ തീർക്കല്ലേ പ്ലീസ് " പാർവതി പറയുന്നത് കേട്ട് ദേവനടക്കം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. "നീ എന്താ പാറു മോളേ ഈ പറയുന്നത്. ദേവൻ ചന്ദ്രനെ തെറ്റുക്കാരനാക്കാൻ നോക്കി എന്നോ " മുത്തശി സംശയത്തോടെ ചോദിച്ചു.

"അതെ മുത്തശ്ശി ഒരു മാസം മുൻപ് ദേവേട്ടൻ അച്ഛന്റെ പേരിൽ ഒരു കേസ് ഉണ്ടാക്കിയിരുന്നു. അച്ഛന് എന്തൊക്കെയോ ഇലീഗൽ ബിസിനസ് ഉണ്ട് എന്ന് . പക്ഷേ അന്ന് അച്ഛൻ തെറ്റു ചെയ്യാത്തതു കൊണ്ട് അതിൽ നിന്നും രക്ഷപ്പെട്ടു. ദേവേട്ടന് അന്ന് എന്തോ ഒരു തെറ്റുദ്ധാരണ ഉണ്ടായതാ. അതുകൊണ്ടാ തറവാട്ടിലെ ആരോടും പറയാതെ ഇരുന്നത്. ആ ദേഷ്യം ഇപ്പോ അച്ഛൻ ദേവേട്ടനോട് തീർക്കുകയാണ്. പക്ഷേ അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും ദേവദത്തൻ പാർവതിയുടെ മാത്രമാണ്. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ദേവേട്ടനെ മാത്രമായിരിക്കും " അത് പറഞ്ഞ് പാർവതി അകത്തേക്ക് പോകാൻ നിന്നതും ദത്തന്റെ വിളി പിന്നിൽ നിന്നും വന്നിരുന്നു. "നീ അവിടെ ഒന്ന് നിന്നേ . നിന്നോട് ആരാ എനിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്ന് പറഞ്ഞത്. വ്യക്തമായ എവിഡൻസോടു കൂടിയാണ് ഞാൻ ഇയാൾക്കെതിരെ കേസ് എടുക്കാൻ നിന്നത്. പക്ഷേ ഇയാൾ എന്റെ കാല് പിടിച്ച് അപേക്ഷിച്ചതു കൊണ്ടാ എന്റെ എത്തിക്സ് പോലും മറന്ന് ഇയാളെ വെറുതെ വിട്ടത്. അതൊക്കെ ഒരുമാസം മുൻപേ അവസാനിച്ച കാര്യമാണ്.

അത് ഒരു കാരണവും ഇല്ലാതെ നീയെന്തിനാണ് ഇവിടെ പറഞ്ഞത് "ദത്തൻ ഇരു കൈകളും കെട്ടി അവൾക്ക് മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു. " അത് ദേവേട്ടാ ഞാൻ അത് പിന്നെ " " നിന്ന് പരുങ്ങാതെ കാരണം പറയടി..." ദത്തന്റെ അലർച്ച കേട്ട് പാർവതി ഒന്ന് പതറി. എല്ലാവരും അത്രയും ദേഷ്യത്തിൽ ദത്തനെ ആദ്യമായാണ് കണ്ടിരുന്നത്. "നീ ചെയ്ത തെറ്റ് മറച്ച് വച്ച് നീ എന്റെ കുഞ്ഞിനെ ചോദ്യം ചെയ്യുകയാണോ. നീ അകത്ത് പോ പാറു. ഈ സംസാരം ഇവിടെ വച്ച് നിർത്തിയേക്കണം " സംസാരം അവസാനിപ്പിച്ച പോലെ ചന്ദ്രശേഖരൻ സെറ്റിയിൽ നിന്നും എണീറ്റു. "പ്രശ്നങ്ങൾ അങ്ങനെ അവസാനിക്കില്ലല്ലോ അമ്മാവാ. സത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത് ഇപ്പോഴാണ്. ഞാൻ ഇന്ന് രാവിലെ ഞങ്ങളുടെ പാർട്ടി നടന്ന ഹോട്ടലിൽ പോയിരുന്നു. അവിടത്തെ 6 to 10 വരെയുള്ള CCtv ഫൂട്ടേജ് ആരോ ഇറേസ് ചെയ്തിരിക്കുന്നു. ഇനി സത്യം എന്താണെന്ന് അറിയാതെ ഇവിടെ നിന്നും ആരും എവിടേക്കും പോവില്ല.

പാർവതി ഇവിടെ വന്നിരിക്ക് " ദത്തൻ തന്റെ അരികിലേക്ക് ചൂണ്ടി പറഞ്ഞു. പാർവതി ഉള്ളിലുള്ള പതർച്ച മറച്ച് വച്ച് അവന്റെ അരികിൽ വന്നിരിന്നു. ദത്തൻ കുറച്ച് നേരം കണ്ണടച്ച് സെറ്റിയിൽ ചാരി ഇരുന്നു. പിന്നീട് എന്തോ ഓർത്ത പോലെ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു. " ജിത്തു പാർട്ടിയിൽ നമ്മുടെ വിഷ്വൽസ് ഒക്കെ ഷൂട്ട് ചെയ്യാൻ നീ ഒരു ഫോട്ടോഗ്രാഫറെ എൽപ്പിച്ചിരുന്നില്ലേ . അയാളെ വിളിച്ച് ആ വിഷ്വൽസും വാങ്ങി നീ ഉടൻ തറവാട്ടിലെത്തണം" അത് പറഞ്ഞ് ദത്തൻ കോൾ കട്ട് ചെയ്തു. അധികം വൈകാതെ ജിത്തു തറവാട്ടിൽ എത്തി. വിഷ്വൽസ് എല്ലാം പെൻഡ്രെയ് വിലേക്ക് ആക്കിയുന്നതിനാൽ ദത്തൻ അത് ലാപ് ടോപ്പിൽ കണക്ട് ചെയ്യ്ത് പ്ലേ ചെയ്യാൻ തുടങ്ങി. സെൽഫി എടുത്ത് കഴിഞ്ഞ് പാർവതി പോയി എല്ലാവർക്കും ഉള്ള ജൂസ് എടുത്ത് കൊണ്ടുവന്നു. ജൂസ് കുടിച്ച് കഴിഞ്ഞ് പാർവതി ഒഴിച്ച് എല്ലാവരും തലയും താങ്ങി താഴേ ഇരിക്കാൻ തുടങ്ങി.

പാർട്ടി ഹാളിൽ മറ്റു പലരും ഉണ്ടായിരുന്നെങ്കിലും dJ സോങ്ങിന്റെയും പാർട്ടിയുടേയും ലഹരിയിൽ അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. പാർവതി കോകിലയേയും താങ്ങി പിടിച്ച് പുറത്തേക്ക് പോയി. പിന്നീടുള്ള വിഷ്വാൽസിൽ മറ്റുള്ളവരുടെ ഡാൻസും പാട്ടും ഒക്കെയാണ് പതിഞ്ഞിട്ടുള്ളൂ. ദത്തൻ ഒരു ദീർഘ നിശ്വാസത്തോടെ ലാപ്പ് അടച്ചു വച്ചു. "ഇനി ബാക്കി പറയേണ്ടത് നീയാണ് പാർവതി. പറ നീ എന്താണ് ഞങ്ങൾക്ക് ജൂസിൽ കലർത്തി തന്നത്. നീ എന്തിന് കോകിലയെ പുറത്തേക്ക് കൊണ്ട് പോയി. ഞാൻ എങ്ങനെ കോകിലയുടെ റൂമിൽ എത്തി " ദത്തൻ ഉയർന്നു വന്ന ദേഷ്യം പരമാവധി അടക്കി പിടിച്ചു കൊണ്ടാണ് ചോദിച്ചത്. "എനിക്ക് അറിയില്ല ദേവേട്ടാ . ഞാൻ കോകില ചേച്ചിയെ വയ്യാത്ത അവസ്ഥയിൽ കണ്ടപ്പോൾ റൂമിൽ കൊണ്ടുപോയി ആക്കി എന്നുള്ളത് ശരിയാണ്. പക്ഷേ വേറൊന്നു എനിക്കറിയില്ല " പാർവതി അത് പറഞ്ഞതും ദത്തന്റെ കൈ അവളുടെ മുഖത്ത് പതിച്ചിരുന്നു. ദത്തൻ ദേഷ്യത്തിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു. "സത്യം പറയടി. നീ പറഞ്ഞതൊക്കെ വിശ്വാസിക്കാൻ ഞാൻ പൊട്ടനല്ല. ഞാൻ ആരാണെന്നും എന്റെ ജോലി എന്താണെന്നും നിനക്ക് വ്യക്തമായി അറിയാമല്ലോ " **

" ദത്താ അപ്പോ എന്താ നിന്റെ ജോലി " ആകാംഷ സഹിക്കാനാവാതെ വർണ ചോദിച്ചു. " കളഞ്ഞു.. ആ ഫ്ളോ അങ്ങോട്ട് നശിപ്പിച്ചു " ദത്തൻ ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു. "സോറി അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ ചോദിച്ചത്. പറ ദത്താ" വർണ ദത്തന്റെ താടി പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. " ഞാൻ ഐ.പി. എസ് ഓഫീസർ ആയിരുന്നു . ദേവദത്തൻ ഐ പി എസ്" വർണ പെട്ടെന്ന് ബെഡിൽ നിന്നും ചാടി എണീറ്റു.. "ഐ. പി. എസോ ..." "എന്തേ തമ്പ്രാട്ടിക്ക് പിടിച്ചില്ലേ. നിനക്ക് ഇപ്പോ എന്നേ കുറിച്ച് അറിയണോ. അതോ ജോലിയെ കുറിച്ച് അറിയണോ. " " നീ ബാക്കി പറ. പാർവതി എന്തിനാ അങ്ങനെ ചെയ്തത് " "അതെല്ലാം അവർ അച്ഛന്റേയും മക്കളുടെയും പ്ലാനിങ്ങ് ആയിരുന്നു. എന്നെങ്കിലും ഒരു ദിവസം രാജശേഖരന്റെ ഇലീഗൽ ബിസിനസ് എല്ലാവരും മനസിലാക്കും എന്ന് അയാൾക്ക് അറിയാം. അതിന് കാരണമാക്കുന്നത് ഞാനും . ഞാനായി സത്യങ്ങൾ തുറന്ന് പറയുന്നതിന് മുൻപ് ഇങ്ങനെയൊക്കെ ചെയ്താൽ അയാളെ ആരും സംശയിക്കില്ല. തെളിവുകൾ ഞാൻ മനപൂർവ്വം കെട്ടി ചമച്ചതാണെന്ന് വരുത്തി തീർക്കാൻ അയാൾക്ക് കഴിയും. "

" പക്ഷേ എന്തിന് കോകില ചേച്ചിയേയും നിന്നേയും ചേർത്ത് തെറ്റായ ബന്ധം ഉണ്ടാക്കി " വർണ സംശയത്തോടെ ചോദിച്ചു. "അവിടെയാണ് ട്വിസ്റ്റ് . ഈ കാര്യങ്ങൾ തറവാട്ടിലെ എല്ലാവരും അറിയാൻ ഒരു കാരണം ആവശ്യമാണ്. അല്ലാതെ പെട്ടെന്ന് ഒരു ദിവസം ദത്തൻ എന്റെ പേരിൽ ഒരു കള്ള കേസ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ ആരും അത്ര എളുപ്പത്തിൽ വിശ്വാസിക്കില്ല. ഇങ്ങനെ ഞാൻ അയാൾക്ക് എതിരെ ഒരു കള്ള കേസ് ഉണ്ടാക്കി എന്ന് തെളിയിച്ചാൽ ആ പേരു പറഞ്ഞ് എന്റെ ജോലി ഉപേക്ഷിക്കാൻ അവർ പറയും. തറവാട്ടിലുള്ളവരെ വച്ച് ഇമേഷ്ണൽ ബ്ലാക്ക്മെയ്ലിങ്ങ് വഴി ഞാൻ ജോലി റിസൈൻ ചെയ്താൽ അവർക്ക് എതിരെ പിന്നെ ആരും വരില്ല. പണം കൊണ്ട് തനിക്ക് എതിരെ വരുന്നവരെ അവർ ഇല്ലാതാക്കും. പണം കൊണ്ട് ഒതുക്കാൻ കഴിയാത്തവരുടെ ജീവനെടുക്കും. പക്ഷേ എന്റെ കാര്യത്തിൽ ഇതിനു രണ്ടിനും കഴിയില്ല.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം മകളുടെ ഭാവി തകരും എന്ന് അയാൾക്കും അറിയാം. അതിനായി അവർ തിരഞ്ഞെടുത്തത് പാർവതിയെ ആണ് . ഞാനും കോകിലയും തമ്മിൽ തെറ്റായ ബന്ധം ഉണ്ടെന്നും അതു കാരണമാണ് ഞാൻ അവളുമായുള്ള കല്യാണത്തിന് അധികം താൽപര്യം കാണിക്കാത്തത് എന്നും . കല്യാണം കഴിഞ്ഞാലും കോകിലും ഞാനും തമ്മിലുള്ള ബന്ധം തുടർന്ന് പോകും എന്നും അയാൾ പാർവതിയെ വിശ്വാസിപ്പിച്ചു അതിനായി അയാൾ തന്നെ അവൾക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു. പാർട്ടി നടക്കുന്നിടത്ത് ആൽക്കഹോൾ മിക്സഡ് ജ്യൂസ് ആണ് പാർവതി ഞങ്ങൾക്ക് കൊണ്ടു തന്നത്. ഞങ്ങളുടെ ബോധം പോയതോടെ പാർവതി ഞങ്ങളെ ഹോട്ടലിലെ റൂമിലാക്കി. പോലീസിനെ വിളിച്ചു വരുത്തി. ഞങ്ങളുടെ ബോധം തെളിയുന്നതിനു മുൻപേ പപ്പയും മറ്റും ഇടപ്പെട്ടതോടെ പോലീസ് കേസ് ഒതുക്കി തീർത്തു. എന്നേയും കോകിലയേയും ഒരു റൂമിൽ നിന്നു പിടിക്കുന്നതോടെ ഞാനും കോകിലയും തമ്മിൽ തെറ്റായ ബന്ധമുണ്ടെന്നു എല്ലാവരും വിശ്വാസിക്കും.

അതോടെ തറവാട്ടിലുള്ളവർ ഇടപെട്ട് ഞങ്ങളെ തമ്മിൽ അകറ്റുകയും ഞാനും പാർവതിയും തമ്മിലുള്ള വിവാഹം നടത്തുകയും ചെയ്യും. പക്ഷേ അവരുടെ പ്രതീക്ഷകൾ എല്ലാം പൊളിഞ്ഞു. ഞാൻ സത്യങ്ങൾ എല്ലാം അറിഞ്ഞു. അതോടെ പാർവതി കളം മാറ്റി ചവിട്ടി . ശരിക്കും ഞാനും കോകിലും തമ്മിലുള്ള ബന്ധം അറിഞ്ഞതു കൊണ്ട് ഞങ്ങളെ തമ്മിൽ അകറ്റാൻ വേണ്ടി അവൾ സ്വയം ഒരു പൊട്ട ബുദ്ധി ക്കാണ് അങ്ങനെയെല്ലാം ചെയ്തത് എന്നാക്കി മാറ്റി. ഞാൻ എതിർത്തെങ്കിലും ആരും വിശ്വാസിച്ചില്ല. പണ്ടു മുതലേ ഞാനും പാർത്ഥിയും തമ്മിൽ കീരിയും പാമ്പും ആണ് . ആ ദേഷ്യത്തിലാണ് പാർത്ഥിയുടെ അച്ഛന്റെ പേരിൽ ഞാൻ കള്ള കേസ് ഉണ്ടാക്കിയത് എന്നാക്കി മാറ്റി. എന്നേ ആരും വിശ്വാസിച്ചില്ല. പക്ഷേ എന്റെ അമ്മ ഒഴിച്ച് മറ്റാരും എന്നേ വിശ്വാസിച്ചില്ല. ഞാൻ തറവാട്ടിൽ തീർത്തും ഒറ്റപ്പെട്ടു. എന്നേ വിശ്വാസിക്കാത്തവരുടെ കൂടെ താമസിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.

അന്ന് ഇറങ്ങിയതാണ് ആ തറവാട്ടിൽ നിന്നു. പലരീതിയിലും പാർവതിക്ക് വേണ്ടി അവർ എന്നേ തിരിച്ച് വിളിച്ചു . പക്ഷേ ഞാൻ പോയില്ല. അതോടെ അയാൾ എന്നേ തകർക്കാൻ തുടങ്ങി. എന്റെ ഡിപ്പാർട്ട്മെന്റിൽ എന്നേ നാണം കെടുത്തി. പല രീതിയിൽ എന്നേ മാനസികമായി തളർത്തി. അതോടെ ഞാൻ ജോലി ഉപേക്ഷിച്ചു. എന്നാൽ അതുകൊണ്ടേന്നും അയാൾക്ക് മതിയായില്ല. എന്റെ കൂടെയുള്ളവരെ കൂട്ടി അയാൾ മുച്ചോടും മുടിപ്പിച്ചു. ജിത്തുവിന്റെയും മനുവിന്റേയും ബിസിനസ് അയാൾ തകർത്തു. അവരുടെ ജീവന് വരെ ഭീഷണിയാകും എന്നായപ്പോഴാണ് ഞങ്ങൾ പാലക്കാട് വിട്ട് ത്യശ്ശൂരിലേക്ക് എത്തിയത്. ഇവിടെയാണ് കോകിലയുടെ അമ്മ വീട്" "അപ്പോ നീ ശരിക്കും പോലീസ് ആണോ ദത്താ" "ആഹ് ബെസ്റ്റ് ... ഇത്രം പറഞ്ഞിട്ടും നീ ആ ജോലിയിൽ തന്നെ പിടിച്ചിരിക്കുകയാണോ. അതിന് ശേഷം ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ " ദത്തൻ അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story