എൻ കാതലെ: ഭാഗം 31

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇതിനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ . നീ ഇങ്ങ് വന്നേ. ഈ കോലത്തിൽ നിന്നെ ആരെങ്കിലും കണ്ടാൽ പേടിക്കും " ദത്തൻ വർണയെ വേഗം ബെഡിൽ കൊണ്ട് വന്ന് ഇരുത്തി. ഉറക്കത്തിൽ പാറി പറന്ന അവളുടെ മുടിയെല്ലാം ഒതുക്കി നെറുകിൽ കെട്ടി കൊടുത്തു. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖം തുടച്ചു. "ഇനി വേഗം പോയി വാതിൽ തുറക്ക് . ഞാൻ ഒരു ഷർട്ട് എടുത്തിടട്ടെ " അത് പറഞ്ഞ് ദത്തൻ ബാഗിൽ നിന്നും വേഗം ഒരു ഷർട്ട് എടുത്തു. അന്തം വിട്ട് കുന്തം വിഴുങ്ങിയ ഭാവത്തിൽ വർണ ചെന്ന് വാതിൽ തുറന്നു. ചെറിയമ്മയായിരുന്നു അത്. "വർണ എന്താ ഉറങ്ങുകയായിരുന്നോ " അവളുടെ കോലം കണ്ട് ചെറിയമ്മ ചോദിച്ചു. അവൾ അതേ എന്ന രീതിയിൽ തലയാട്ടി. " പോയി മുഖമെല്ലാം കഴുകി ഫ്രഷായി വരു കുട്ടി . എന്നിട്ട് രണ്ടു പേരും താഴേക്ക് വാ . ഭക്ഷണം കഴിക്കാൻ ഇപ്പോ എല്ലാവരും വരും" വർണ തലയാട്ടി കൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു. ആ ബാത്ത് റൂമിലേക്ക് കയറിയതും അവിടമാകെ ദത്തന്റെ മണം നിറഞ്ഞു നിൽക്കുന്ന പോലെ അവൾക്ക് തോന്നി.

അവൾ വേഗം മുഖമെല്ലാം കഴുകി ഫ്രഷായി. "എന്താ എന്റെ വർണ മോളേ നിനക്ക് പറ്റിയത്. നീയെന്തിനാ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നേ. മ്ലേച്ചം മ്ലേച്ചം . നിന്റെ കാര്യം പോട്ടെ പക്ഷേ ദത്തൻ . അവന്റെ ഭാഗത്ത് നിന്നും ഒരിക്കലും നീ ഇങ്ങനെ ഒരു റൊമാൻസ് പ്രതീക്ഷിക്കണ്ട. അവന് അതൊന്നും അറിയില്ല. ഛേ.. കഷ്ടമായി പോയി. സ്വപ്നമാണെങ്കിലും നല്ല രസമുണ്ടായിരുന്നു. അതാണെങ്കിൽ മുഴുവൻ കാണാനും പറ്റിയില്ല. അതെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചിഫിക്കേഷനാണ്. അവൾ ഫ്രഷായി പുറത്തേക്ക് വരുമ്പോൾ ചെറിയമ്മയും ദത്തനും എന്തോ സംസാരത്തിലാണ്. അമ്മയെ പോലെയല്ലാ ചെറിയമ്മ കുറച്ചു കൂടി ഓപ്പൺ മൈന്റാണെന്ന് വർണക്ക് തോന്നി. "മോള് ഇങ്ങ് വന്നേ ചെറിയമ്മ ചോദിക്കട്ടെ " അവളെ അവർ അടുത്ത് പിടിച്ചിരുത്തി. "മോള് എന്താ ചെയ്യുന്നേ . പഠിക്കാണോ " " ആഹ് അതെ . പിജി ഫസ്റ്റ് ഇയർ " " അപ്പോ വർണക്ക് നമ്മുടെ ശിലവിന്റെയും ഭദ്രയേക്കാളും ഒന്നു രണ്ടു വയസേ കൂടുതൽ കാണു. മോളുടെ വീട് എവിടേയാ . വീട്ടിൽ ആരൊക്കെയുണ്ട് " " വീട് തൃശ്ശൂരാ .

ദത്തൻ താമസിക്കുന്നതിന് അടുത്ത് തന്നെയാ . വീട്ടിൽ അച്ഛനും അമ്മയും ഒരു എട്ടനും ഉണ്ട് " " അപ്പോ മോള് ഇവിടേക്ക് ഒരു ദിവസം വീട്ടിലുള്ളവരെ വിളിക്ക്. അല്ലെങ്കിൽ വേണ്ടാ ഞങ്ങൾ ഒരു ദിവസം അവിടേക്ക് വരാം. ഈ സുന്ദരി കുട്ടീടെ അച്ഛനേം അമ്മേനേം എട്ടനേം എനിക്ക് ഒന്ന് കാണണം" " ചെറിയമ്മ എന്താ പറഞ്ഞേ സുന്ദരി കുട്ടിയോ . അതും ഇവള് . കുട്ടി ഓക്കെ . ഇവളെ കണ്ടാൽ കുട്ടിയാന്നേ തോന്നു. പക്ഷേ സുന്ദരീന്ന് എന്ത് കണ്ടിട്ടാ പറഞ്ഞേ " വർണയെ മൊത്തത്തിൽ ഒന്ന് നോക്കി ആക്കി ചിരിച്ച് ദത്തൻ പറഞ്ഞു. " ദേവാ...ന്റെ കുട്ടീനെ വെറുതെ കളിയാക്കണ്ടാ ട്ടോ. നിനക്ക് ഞാൻ നല്ല അടി വച്ച് തരും " " ആ മരതല നോക്കി ഒന്നങ്ങ് കൊടുക്ക് ചെറിയമ്മേ " വർണ ദത്തനെ നോക്കി കണ്ണുരുട്ടി പറഞ്ഞു. "മര തല നിന്റെ മറ്റവന്റെ . എന്നേ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട" "മതി മതി രണ്ടും ഒന്ന് നിർത്തിക്കേ. വർണ ചെറിയ കുട്ടിയാണെന്ന് വക്കാം. നീയോ ദേവാ. കുഞ്ഞി പിള്ളേരെ പോലെ ഇങ്ങനെ തല്ലു കൂടി നടന്നോളും " " ഇതൊക്കെ ഒരു രസമല്ലേ ചെറിയമ്മാ" അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"അയ്യോ സംസാരിച്ചിരുന്ന് നേരം പോയത് അറിഞ്ഞില്ല. നിങ്ങൾ വേഗം താഴേക്ക് വാ . ഞാൻ പാറുമോളേ കൂടി കഴിക്കാൻ വിളിച്ചിട്ട് വരാം " അത് പറഞ്ഞ് ചെറിയമ്മ തിരക്കിട്ട് പുറത്തേക്ക് പോയി. "നീയെന്തിനാ അച്ഛനും അമ്മയും എട്ടനും ഉണ്ടെന്ന് ചെറിയമ്മയോട് കള്ളം പറഞ്ഞേ " അവൾക്ക് നേരെ ബെഡിൽ തിരിഞ്ഞിരുന്ന് ദത്തൻ ചോദിച്ചു. " അതിന് ഞാൻ കള്ളം പറഞ്ഞില്ലലോ എനിക്ക് അച്ഛനും അമ്മയും എട്ടനും ഒക്കെ ഉണ്ടല്ലോ " " എവിടെ " ദത്തൻ അത്ഭുതത്തോടെ ചോദിച്ചു. "എന്റെ കൺമുന്നിൽ " "എന്തോന്ന്. നിന്റെ കൺമുന്നിൽ ഞാനല്ലേടീ പൊട്ടി" അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ദത്തൻ പറഞ്ഞു. "നീയാണല്ലോ....എന്റെ അച്ഛനും അമ്മയും എട്ടനും ഒക്കെ നീ തന്നെ അല്ലേ ദത്താ. എന്റെ എല്ലാം നീയല്ലേ . വർണയുടെ മാത്രം ദത്തനല്ലേ നീ" അവൾ അവന്റെ മുഖം കൈയ്യിലെടുത്തു കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ദത്തൻ അവളെ തന്നെ കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി നിന്നു. " താഴേക്ക് പോവേണ്ടതല്ലേ . ഞാൻ എന്റെ മുടിയൊക്കെ ഒന്ന് ഒതുക്കി കെട്ടി വക്കട്ടെ " അത് പറഞ്ഞ് വർണ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു. ദത്തൻ ബെഡിൽ നിന്നും എണീറ്റ് തുറന്നു കിടന്നിരുന്ന വാതിൽ അടച്ചിട്ടു. ശേഷം കാറ്റു പോലെ വന്ന് വർണയെ പിന്നിൽ നിന്നും പുണർന്നു.

അവന്റെ ആ പ്രവ്യത്തിയിൽ വർണയും ഒന്ന് ഞെട്ടി. ദത്തൻ ഇരു കൈകൾ കൊണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ച് അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്തു നിന്നു. അവളുടെ പുറത്ത് ഒരു നനവ് അനുഭവപ്പെട്ടതും വർണ ഞെട്ടി തിരിഞ്ഞു. ദത്തന്റെ ചുവന്ന കണ്ണുകളിൽ നിന്നും അവൻ കരഞ്ഞു എന്ന് വർണക്കും മനസിലായി. "എന്താ ദത്താ... എന്തിനാ നീ കരഞ്ഞേ " അത് ചോദിക്കുമ്പോൾ വർണയുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. ദത്തൻ മറുപടി പറയാതെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. വർണയും അവനെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചിരുന്നു. "നീ എന്തിനാ വർണാ എന്റെ ജീവിതത്തിലേക്ക് വന്നത്. ഞാൻ ഈ ലോകത്ത് ഇനി ആരെയും അതിരുകവിഞ്ഞ് സ്നേഹിക്കില്ലെന്ന് വർഷങ്ങൾക്ക് മുന്നേ ഉറപ്പിച്ചതാണ്. പക്ഷേ നീ ... നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം എല്ലാം മാറി. നീ മാറ്റി... ഇന്ന് ഞാൻ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നേയാണ്. ഒരു പക്ഷേ അമ്മയേക്കാൾ കൂടുതൽ... " അവൻ മനസിൽ പറഞ്ഞു. " ദേവാ "

ചെറിയമ്മ വീണ്ടും വാതിലിൽ തട്ടി വിളിച്ചു. വർണ അവനിൽ നിന്നും അകന്ന് മാറാൻ നോക്കിയെങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ അവളെ ഇറുക്കെ കെട്ടി പിടിച്ചു. " ദത്താ ചെറിയമ്മ വിളിക്കുന്നു. എന്നേ വിട്. എന്നിട്ട് ചെന്ന് വാതിൽ തുറക്ക് " " ഇല്ല. നിന്നെ വിട്ട് എനിക്ക് പോവാൻ കഴിയുന്നില്ല വർണ " "എന്താ ദത്താ ഈ പറയുന്നേ. വാതിൽ തുറക്ക് " അവൾ ശക്തിയിൽ ദത്തനെ പിന്നിലേക്ക് തള്ളി. അപ്പോഴാണ് ദത്തൻ സ്വബോധത്തിലേക്ക് വന്നത് പോലും . അവൻ പെട്ടെന്ന് തന്നെ മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖം തുടച്ച് വാതിലിന്റെ അരികിലേക്ക് നടന്നു. പിന്നാലെ വർണയും. വാതിലിന്റെ അരികിൽ എത്തിയതും ദത്തൻ തിരിഞ്ഞ് വർണയെ ഒന്നുകൂടി കെട്ടിപിടിച്ചു. അവളുടെ നെറുകയിൽ ഉമ്മ വച്ച ശേഷം വേഗം വാതിൽ തുറന്നു. " ഞാൻ എത്ര നേരമായി വിളിക്കുന്നു പിള്ളേരെ. അവിടെ മുത്തശ്ശി ഓരോന്ന് പറയാൻ തുടങ്ങി. വേഗം വാ " ചെറിയമ്മ വർണയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നതും ദത്തൻ അവളുടെ മറ്റേ കയ്യിൽ പിടിച്ച് നിർത്തി. " ചെറിയമ്മ... വർണ ഇപ്പോ വരും. ചെറിയമ്മ നടന്നോള്ളൂ "

" ഇപ്പോ വരാം എന്ന് നീ കുറേ നേരമായില്ലേ പറയുന്നു. ഇനി നടക്കില്ല. നീ എപ്പോഴാ വച്ചാ വന്നോ. ഞാൻ ന്റെ കുട്ടിനെ കൊണ്ടുപോവാ " വർണ യുടെ കൈയ്യിലെ ദത്തന്റെ കൈവിടുവിച്ച് ചെറിയമ്മ പറഞ്ഞു. "പ്ലീസ് ചെറിയമ്മാ" " ഒരു പ്ലീസും ഇല്ല. മുത്തശ്ശിടെ സ്വഭാവം അറിയാലോ " ചെറിയമ്മ വർണയേയും കൊണ്ട് താഴെക്ക് നടന്നു. വർണ പോകുന്ന വഴി ദത്തനെ ഒന്ന് തിരിഞ്ഞ് നോക്കി. അവൻ ഡോറിനരികിൽ തന്നെ നോക്കി നിൽക്കുകയാണ്. വർണ അവനെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും ദത്തന്റെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു. ** വർണ താഴെ എത്തുമ്പോൾ ഡെയ്നിങ്ങ് ടേബിളിൽ മുത്തശ്ശി, പാർവതി, മാലതി, പപ്പ ചെറിയച്ഛനും ഇരിക്കുന്നുണ്ട്. അമ്മയും ദർശനയും കൂടി ഭക്ഷണം എടുത്തു വക്കുന്നുണ്ട്. വർണ ചെറിയമ്മയെ ചുറ്റി പറ്റി തന്നെ നിന്നു. ഇടക്ക് പാർവതി അവളെ നോക്കി പേടിപ്പിക്കുന്നുണ്ട് . അത് കണ്ട് വർണ ചെറിയമ്മക്ക് പിന്നിൽ ഒളിച്ചു. ദത്തൻ കൂടെയുള്ളപ്പോൾ മാത്രമാണ് വർണക്ക് നല്ല ധൈര്യം ഉള്ളൂ. ആ സത്യം അവളും അപ്പോഴാണ് തിരിച്ചറിഞ്ഞത്.

കുറച്ച് കഴിഞ്ഞതും ദത്തനും താഴേക്ക് വന്നു. അവൻ ഒന്നും മിണ്ടാതെ ഒരു ചെയറിൽ വന്നിരുന്നു. അത് കണ്ട് അവന്റെ അപ്പുറത്തും ഇപ്പുറത്തും ആയി മാലതിയും പാർവതിയും വന്നിരുന്നു. വർണ അവന്റെ അടുത്തിരിക്കാതിരിക്കാനാണ് അവർ അങ്ങനെ ചെയ്തത് എന്ന് അവൾക്ക് മനസിലായിരുന്നു. അതുകൊണ്ട് വർണയുടെ മുഖത്ത് വലിയ ഭാവ വ്യത്യസം ഒന്നും ഉണ്ടായിരുന്നില്ല. അത് പാർവതിയെ ഒന്നുകൂടി ദേഷ്യം പിടിപ്പിച്ചു. അവൾ വർണയെ കാണിക്കാനായി ദത്തന്റെ പ്ലേറ്റിൽ ഭക്ഷണം വിളമ്പാൻ തുടങ്ങി. എന്നാൽ ഇതൊന്നും തനിക്ക് ഒരു പ്രശ്നമേ അല്ലാ എന്ന ഭാവത്തിൽ വർണ നിന്നു. " അവരവർക്കുള്ളത് അവരവർ എടുത്ത് കഴിച്ചോളും . നിങ്ങളും ഇരിക്ക് " മുത്തശ്ശി ഭക്ഷണം വിളമ്പുന്ന അമ്മയേയും ചെറിയമ്മയേയും ദർശനയേയും നോക്കി പറഞ്ഞു. "നിങ്ങൾ ഇരിക്ക് " ചെറിയമ്മ ദർശനയോടും വർണയോടും പറഞ്ഞു. വർണ മുത്തശ്ശിയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു. അവളുടെ അപ്പുറത്തായി ദർശനയും. "ഈ വീട്ടിലെ വലിയ പുള്ളി മുത്തശ്ശിയാണ്. അപ്പോ ഈ മുത്തശ്ശിയെ കയ്യിലെടുത്താ ഇവിടെയുള്ള മറ്റുള്ളവരെ കൂടി കുപ്പിയിലാക്കാം.

പേടിച്ചിരുന്നാ ഒന്നും നടക്കില്ല. അപ്പോ മിഷൻ മുത്തശ്ശി സ്റ്റാർട്ട് " വർണ മുത്തശ്ശിയെ നോക്കി മനസിൽ ഓരോന്ന് പ്ലാൻ ചെയ്തു. "മുത്തശ്ശി പപ്പടം കഴിക്കില്ലേ " ആവശ്യത്തിലധികം നിഷ്കളങ്കത വാരി വിതറി കൊണ്ട് വർണ ചോദിച്ചു. "ഇല്ല " മുത്തശ്ശി ഗൗരവത്തിൽ പറഞ്ഞു. "അതെന്താ " " ഇഷ്ടമല്ല" മുത്തശി സ്വരം കടുപ്പിച്ച് പറഞ്ഞു. അതു തന്നെ കൂടി ചേർത്താണ് പറഞ്ഞതെന്ന് വർണക്ക് മനസിലാക്കി. പക്ഷേ വർണ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല. " ആണോ ... അപ്പോ ഞാനും മുത്തശ്ശിയും സെയിം ടു സെയിം. എനിക്കും പപ്പടം ഇഷ്ടമല്ല" അവൾ മുത്തശ്ശിയുടെ കൈയ്യിൽ ചെറുതായി നുള്ളി കൊണ്ട് പറഞ്ഞു. മറുപടിയായി മുത്തശ്ശി രൂക്ഷമായി ഒന്ന് നോക്കി. "സോറി ഞാൻ പെട്ടെന്ന് അറിയാതെ ... " അവൾ പല്ലിളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു. ഇടം കണ്ണിട്ട് നോക്കിയപ്പോൾ ദത്തന്റെ മുഖത്ത് ഒരു പുഞ്ചിരിയും ബാക്കിയുള്ളവരുടെ മുഖത്ത് അത്ഭുതവും ആയിരുന്നു. "കുട്ടികളി മാറാത്ത പിള്ളേരെയൊക്കെ തറവാട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നാൽ ഇങ്ങനെയിരിക്കും .

എല്ലാവരും എന്റെ മോളേ പോലെ അടക്കും ഒതുക്കവും ഉള്ളവരായിരിക്കണം എന്നില്ല. " മാലതി പിറുപിറുത്തു. വർണ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു. ഇടക്ക് ഒന്ന് വർണ അടുത്തിരിക്കുന്ന ദർശനയെ നോക്കി. "ഇതാരാ ആവോ . പേര് ചോദിച്ചാലോ. അല്ലെങ്കിൽ വേണ്ട. ഇനി ഈ പാർവതിയുടെ ഇടം കയ്യോ വലം കയ്യോ ആണെങ്കിൽ ഞാൻ ശശിയാവും " വർണ തന്നെ നോക്കി ഇരിക്കുന്നത് കണ്ട് ദർശന സംശയത്തിൽ എന്താ എന്ന രീതിയിൽ അവളെ നോക്കി പുരികമുയർത്തി. വർണ ഒന്നുമില്ലാ എന്ന രീതിയിൽ തോൾ അനക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ ചെറിയമ്മയെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു. അത് കണ്ട് ചെറിയമ്മ തന്നെ നിർബന്ധിച്ച് അവളെ റൂമിലേക്ക് പറഞ്ഞയച്ചു. റൂമിൽ വരുമ്പോൾ ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ആരോടോ സംസാരിക്കുകയായിരുന്നു. വർണ ഡോർ ചാരി ഇട്ട് അകത്തേക്ക് വന്നു. " ധ്രുവി എന്നാ ശരിടാ . ഞാൻ പിന്നെ വിളിക്കാം. " ദത്തൻ കോൾ കട്ട് ചെയ്തതും വർണ ഓടി വന്ന് അവന്റെ അടുത്തിരുന്നു. "എന്റെ ഡോക്ടറാണോ വിളിച്ചേ ദത്താ" "ആണെങ്കിൽ " "ശ്ശോ... നീയെന്ത് പണിയാ കാണിച്ചത്. എനിക്ക് ഫോട്ടോയോ കാണിച്ച് തന്നില്ല. നിനക്ക് ഒന്ന് ആ ശബ്ദമെങ്കിലും കേൾപ്പിച്ചു തരായിരുന്നില്ലേ "

" ഡീ മിണ്ടാതിരിക്കടി . അവൾക്ക് വേറൊന്നും ചോദിക്കാനില്ല. " "പിന്നെ ഞാൻ എന്താ ചോദിക്കേണ്ടത്. ഡോക്ടർ കാണാൻ എങ്ങനെയാ സുന്ദരനാണോ . റൊമാന്റിക്ക് ആണോ . അതോ നിന്നേ പോലെ അൺ റൊമന്റിക്ക് മണകൊണാഞ്ചൻ ആണോ " "ആരാടീ അൺ റൊമന്റിക്ക് " " നീ തന്നെ. അല്ലാതെ ആരാ " " ആരാ പറഞ്ഞേ ഞാൻ അൺ റൊമാന്റിക്ക് ആണെന്ന് ... എഹ് ... പറയടി ആരാ പറഞ്ഞേ " " അതൊക്കെ ആരെങ്കിലും പറയണോ. മനസ്സിലാക്കി കൂടെ . " അവളും പുഛത്തോടെ പറഞ്ഞതും ദത്തൻ അവളെ പൊക്കി തന്റെ മടിയിലേക്ക് ഇരുത്തി. "ദ .... ദത്താ..." അവൾ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു. "എന്താടീ " അവളുടെ മുടി മുന്നിലേക്ക് ഇട്ട് പിൻകഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് ദത്തൻ ചോദിച്ചു. "എ..എനിക്ക് പോണം" അവന്റെ മടിയിൽ നിന്നും എണീക്കാൻ ശ്രമിച്ചു കൊണ്ട് വർണ പറഞ്ഞു. പക്ഷേ ദത്തൻ അതിന് സമ്മതിക്കാതെ ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. "എങ്ങോട്ട് പോണംന്ന് " അത് ചോദിക്കുമ്പോഴും അവന്റെ മുഖം അവളുടെ പിൻകഴുത്തിൽ ഉരസി കൊണ്ടിരുന്നു. വർണ തന്റെ ടോപ്പിൽ ഒരു ആശ്രയം എന്നോണം മുറുകെ പിടിച്ചു. " പറയടി.... എങ്ങോട്ട് പോവണം ന്നാ . " അവൻ വീണ്ടും ചോദിച്ചു.

" ചെറിയമ്മടെ അടുത്തേക്കാ. പ്ലീസ് ദത്താ ഞാൻ പോവട്ടെ എന്നേ വിട് " " ഞാൻ വിടാം . പക്ഷേ ഒരു കാര്യം പറയട്ടെന്നേ. നീ ഇങ്ങനെ തിരക്ക് പിടിക്കാതെ പെണ്ണേ . നീ കുറച്ച് മുൻപ് എന്തോ പറഞ്ഞല്ലോ. എന്താ അത്.. ആഹ് ഞാനൊരു അൺറൊമാന്റിക്ക് മണ കൊണാഞ്ചൻ ആണെന്ന് . " " അത് ...അത് ഞാൻ വെറുതെ പറഞ്ഞതാ . സോറി" "എയ് അങ്ങനെ പറയല്ലേ എന്റെ പൊന്നു ഭാര്യേയ്... നിന്നക്ക് അങ്ങനെ ഒരു സംശയം വന്ന സ്ഥിതിക്ക് അത് തീർത്ത് തരേണ്ടത് എന്റെ ഉത്തരവാദിത്വം അല്ലേ " " വേണ്ടാ... എനിക്ക് ഒരു സംശയവും ഇല്ല " " ഇല്ല. ഞാൻ തീർത്ത് തരും " ദത്തൻ അവളെ ഒന്ന് ഉയർത്തി തനിക്ക് നേരെ തിരിച്ചിരുത്തി. അവളുടെ കാലുകൾ തന്റെ പിന്നിലേക്ക് പിണച്ചു വച്ച് തന്നിലേക്ക് ചേർത്ത് ഇരുത്തി. വർണ പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. അവളുടെ കൈകൾ ദത്തന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലും ആണ് . " കാണിക്കട്ടെ ... " തന്റെ മുഖം അവളിലേക്ക് അടുപ്പിച്ച് കൊണ്ട് ദത്തൻ കള്ള ചിരിയോടെ ചോദിച്ചു. "എന്ത് " " ഞാൻ റൊമാന്റിക്ക് ആണോ എന്ന്. " അത് കേട്ടതും വർണ ആകെ വിയർക്കാൻ തുടങ്ങി. പേടിച്ച് അവളുടെ കണ്ണുകൾ പിടക്കുന്നുണ്ട്. ദത്തൻ അവളുടെ ഇടുപ്പിൽ നിന്നും കൈ എടുത്ത് അവളുടെ ഇരുകവിളിലും ആയി വച്ചു.

" ഞാൻ കാണിക്കാൻ പോവാ . പിന്നെ കണ്ടില്ലാ കേട്ടില്ലാ എന്നോന്നും പറഞ്ഞേക്കരുത്. " ദത്തൻ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചതും വർണ കണ്ണുകൾ ഇടുക്കിയടച്ചു. കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസിലായതും വർണ പതിയെ കണ്ണു തുറന്നു. അവൾ കണ്ണ് തുറന്ന അതേ സമയത്ത് തന്നെ ദത്തൻ തന്റെ ചുണ്ടുകൾ അവളിലേക്ക് ചേർത്തു. വർണ ഒന്നു കുതറി മാറാൻ ശ്രമിച്ചെങ്കിലും ദത്തൻ അവളുടെ പിൻകഴുത്തിൽ ഒരു കൈ കൊണ്ട് പിടിച്ച് ലോക്ക് ചെയ്തു. ദത്തൻ പതിയെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു വികാരം രണ്ടു പേരിലും ഉയർന്നു വന്നു. ദത്തൻ അധികം വേദനിപ്പിക്കാതെ അവളുടെ അധരങ്ങൾ സ്വന്തമാക്കി. എപ്പോഴോ അത് തീവ്രമായി ചുണ്ടുകളേയും കടന്ന് നാവിലേക്ക് ഇറങ്ങി. നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞതും ഇരുവരുടെയും ഉമിനീർ പരസ്പരം കലർന്നു. അതിൽ രക്തത്തിന്റെ രുചി അനുഭവപ്പെട്ടു. ദത്തൻ അവളിൽ നിന്നും അകന്ന് മാറാൻ കഴിയാതെ വീണ്ടും വീണ്ടും അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

വർണ ശ്വാസം കിട്ടാതെ അവന്റെ മുടിയിൽ കോർത്തു വലിച്ചതും ദത്തൻ വേഗം അവളെ സ്വതന്ത്രമാക്കി. വർണ അവന്റെ മടിയിൽ നിന്നും എണീറ്റ് മാറാൻ നോക്കിയെങ്കിലും ദത്തൻ ശക്തിയോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവസാനം അവൻ തന്റെ മേലുള്ള പിടി വിടില്ല എന്ന് മനസിലായതും വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "ഇനി പറ . ഞാൻ റൊമാന്റിക്ക് ആണോ " കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ദത്തൻ ചോദിച്ചതും വർണ അവന്റെ നെഞ്ചിൽ നിന്നും തല ഉയത്തി അവനെ നോക്കി പേടിപ്പിച്ചു. " ഇങ്ങനെ നോക്കാതെ പെണ്ണേ . ചേട്ടന്റെ കൺട്രോൾ പോവും. അതെന്റെ കുഞ്ഞാവക്ക് താങ്ങാൻ പറ്റില്ല" ദത്തൻ അവളുടെ നോട്ടം താങ്ങാനാവാതെ കണ്ണടച്ചു കൊണ്ട് പറഞ്ഞു. " വേദനിച്ചോ " അവൻ അവളുടെ ചുണ്ട് തുടച്ച് കൊണ്ട് ചോദിച്ചതും അവൾ അതേ എന്ന രീതിയിൽ തലയാട്ടി. " അതിനേക്കാൾ വേദനിച്ചത് എനിക്കാ. എന്ത് വലിയാ പെണ്ണേ നീ വലിച്ചത്. എന്റെ മുടിയെല്ലാം പറഞ്ഞിഞ്ഞു വന്നേനേ." അവൻ മുടി ശരിയാക്കി കൊണ്ട് പറഞ്ഞു.

"സോറി.. ഞാൻ . ഞാൻ . പേടിച്ചിട്ട് " " കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ എന്റെ മുടിയെല്ലാം പോകുമല്ലോ. ഒരു ഉമ്മക്ക് ഇങ്ങനെ . അപ്പോ ബാക്കി കാര്യങ്ങൾ പറയാനുണ്ടോ " ദത്തൻ അത് പറഞ്ഞതും വർന്ന അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കി. "നിനക്ക് എന്താ പറ്റിയത് ദത്താ" "എന്ത് പറ്റാൻ " "നിനക്ക് ഒരു മാറ്റം. എന്താ ഇങ്ങനെയൊക്കെ .എനിക്ക് ഒന്നും മനസിലാവുന്നില്ല. " " Because I love you. More than me...." വർണ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു. "എന്ത് ... You love me" വർണ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചതും അവളുടെ മേലുള്ള ദത്തന്റെ കൈകൾ പതിയെ അയഞ്ഞു. "അയ്യോ എന്റെ മഹാദേവാ... ഇത് പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ " "എന്താടീ ഇത്രക്ക് ചിരിക്കാൻ . ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ" "പിന്നെ ചിരിക്കാതെ . നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. എന്റെ ദത്തൻ ഇങ്ങനെയല്ലാ " അവൾ അവന്റെ മടിയിൽ നിന്നും ഇറങ്ങി താഴെ നിന്നു. അത് കേട്ട് ദത്തൻ മീശ പിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു. അവന്റെ മുഖത്തെ ഭാവം കണ്ട് പെട്ടെന്ന് വർണയുടെ ചിരി നിന്നു. .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story