എൻ കാതലെ: ഭാഗം 32

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നിനക്ക് ഒരു മാറ്റം. എന്താ ഇങ്ങനെയൊക്കെ .എനിക്ക് ഒന്നും മനസിലാവുന്നില്ല. " " Because I love you. More than me...." വർണ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു. "എന്ത് ... You love me" വർണ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചതും അവളുടെ മേലുള്ള ദത്തന്റെ കൈകൾ പതിയെ അയഞ്ഞു. "അയ്യോ എന്റെ മഹാദേവാ... ഇത് പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ " "എന്താടീ ഇത്രക്ക് കിണിക്കാൻ . ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ" "പിന്നെ ചിരിക്കാതെ . നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. എന്റെ ദത്തൻ ഇങ്ങനെയല്ലാ " അവൾ അവന്റെ മടിയിൽ നിന്നും ഇറങ്ങി താഴെ നിന്നു. അത് കേട്ട് ദത്തൻ മീശ പിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു. അവന്റെ മുഖത്തെ ഭാവം കണ്ട് പെട്ടെന്ന് വർണയുടെ ചിരി നിന്നു. "ഉറങ്ങികിടന്ന മൂർഖൻ പാമ്പിനെയാണോ ഈശ്വരാ ഞാൻ കിറ്റ്കാറ്റ് കാണിച്ച് ഉണർത്തിയേ " വർണ പേടിച്ച് പതിയെ പിന്നിലേക്ക് നടന്നു. അതിനൊപ്പം ദത്തനും.

അവൾ ഒരു ടേബിളിൽ ചെന്ന് ഇടിച്ചതും പേടിയോടെ തിരിഞ്ഞു നോക്കി. "ഇല്ല. ഇനി പിനിലേക്ക് പോകാൻ ഒരിടം പോലും ഇല്ല. ഞാൻ പെട്ടു. " അപ്പോഴേക്കും ദത്തൻ അവളെ പൊക്കിയെടുത്ത് ടേബിളിനു മുകളിൽ ഇരുത്തിയിരുന്നു. ദത്തൻ കണ്ടെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ പിടക്കുന്ന മിഴികളും വിയർക്കുന്ന മുഖവും അവൻ കൗതുകത്തോടെ നോക്കി നിന്നു. " വർണാ ..." "മ്മ്... " "എന്റെ മുഖത്തേക്ക് നോക്ക്" തല കുനിച്ച് ഇരിക്കുന്ന വർണ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. "എന്റെ മുഖത്തേക്ക് നോക്കടീ ... " അവന്റെ സ്വരം കടുത്തതും അവൾ ഞെട്ടി കൊണ്ട് മുഖമുയർത്തി. " പിന്നെ ഉണ്ടല്ലോ. ഞാൻ ഒരു സത്യം പറയട്ടെ " അവൻ കള്ള ചിരിയോടെ ചോദിച്ചു. "മ്മ് " " ഞാൻ നിന്നോട് i love you എന്നൊക്കെ വെറുതെ പറഞ്ഞതാ . എനിക്കിതു വരെ നിന്നോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഒന്നും തോന്നിയിട്ടില്ല" "ആണോ ... എന്നാ ശരി . ഇനി എനിക്ക് പോവാമല്ലോ "

വർണ തന്റെ മേലുള്ള കൈ തട്ടി മാറ്റി ടേബിളിൽ നിന്നും ഇറങ്ങാൻ നിന്നതും ദത്തൻ അവളെ തടഞ്ഞു. "നിനക്ക് ഞാൻ അങ്ങനെ പറഞ്ഞിട്ടും ഒരു സങ്കടവും ഇല്ലേ " നിഷ്കളങ്കമായി ചോദിക്കുന്ന ദത്തനെ കണ്ട് വർണക്ക് ശരിക്കും ചിരി വന്നിരുന്നു. "എനിക്ക് എന്തിനാ സങ്കടം വരുന്നേ " അവൾ ഭാവ വ്യത്യസമൊന്നുമില്ലാതെ പറഞ്ഞു. "നീ എന്ത് സാധനമാടീ... ദുഷ്ട ... ഇനി സങ്കടം ഇല്ലെങ്കിലും എന്റെ ഒരു സന്തോഷത്തിന് വേണ്ടി ഇത്തിരി വിഷമം അഭിനയിച്ചു കൂടെ ... " " ഇത്ര സങ്കടം മതിയോ ദത്താ" അവൾ മുഖത്ത് വിഷാദ ഭാവം വാരി വിതറി കൊണ്ട് ചോദിച്ചു. "പോടീ അവിടുന്ന് ... നിന്നെയൊക്കെ കെട്ടിയ എന്നേ പറഞ്ഞാ മതീലോ " അവൻ പിണങ്ങി കൊണ്ട് തിരിഞ്ഞ് നടന്നതും വർണ അവന്റെ കൈയ്യിൽ പിടിച്ച് നിർത്തി. "എയ്.. അങ്ങനെ പോവല്ലേ ദത്താ. " " വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട" ദത്തൻ ശരിക്കും ദേഷ്യപ്പെട്ട് കൊണ്ട് ബെഡിൽ വന്നിരുന്നു. "ഈശ്വരാ കളി കാര്യമായോ. ദത്തൻ ശരിക്കും പിണങ്ങി.

ഞാൻ കഷ്ടപ്പെട്ട് വളച്ചൊടിച്ചതാണ്. " അവൾ ദത്തന്റെ അരികിൽ വന്നിരുന്നു. അവൻ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. " ദത്താ" അവൾ അവന്റെ തോളിൽ തട്ടി വിളിച്ചു. പക്ഷേ എവിടെ നോക്കുന്നു. ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നുണ്ട് എന്ന ഭാവം പോലും അവനില്ലാ. " ദത്താ ..." " വർണ നീ എണീറ്റ് പോ . എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട . നിന്നോടൊക്കെ സ്നേഹത്തിൽ സംസാരിക്കാൻ വന്ന എന്നേ പറഞ്ഞാ മതിയല്ലോ പുല്ല്" അവൻ ദേഷ്യത്തോടെ ബെഡിൽ നിന്നും എണീറ്റു. "സോറി ദത്താ. ഞാൻ വെറുതെ പറഞ്ഞതാ. നിനക്ക് ഇത്രക്കും ഫീലാവുമെന്ന് എനിക്കറിയില്ലായിരുന്നു. സോറി .. " നിറഞ്ഞ കണ്ണാലെ പറയുന്ന വർണയെ കണ്ടതും ദത്തന് അത്ഭുതം തോന്നി. അവളെ കണ്ടതു മുതൽ ഇന്ന് വരെ നോക്കുമ്പോൾ ആകെ മൂന്നോ നാലോ വട്ടം മാത്രമേ അവൾ തന്റെ മുന്നിൽ കരഞ്ഞിട്ടുള്ളു. എത്ര സങ്കടമുണ്ടെങ്കിലും തന്റെ മുന്നിൽ എപ്പോഴും കളിച്ച് ചിരിച്ചേ നടക്കാറുള്ളു.

"നീ ഇങ്ങനെ കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. കണ്ണ് തുടക്കടി " ദത്തൻ അലറികൊണ്ട് പറഞ്ഞതും വർണ വാ പൊത്തി പിടിച്ചു. എന്നിട്ടും അവളിൽ നിന്നും തേങ്ങൽ ഉയർന്നിരുന്നു. ദത്തൻ ശ്വാസം ആഞ്ഞ് വലിച്ച് ദേഷ്യം സ്വയം അടക്കി . ശേഷം അവളുടെ അരികിൽ ഇരുന്ന് തോളിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു. "കുഞ്ഞേ .... " " മമ്" അവൾ തേങ്ങി കൊണ്ട് മൂളി. " കരച്ചില് നിർത്ത് നീ ആദ്യം. ഞാൻ ഒന്ന് പറയട്ടെ " അവൾ കണ്ണ് തുടച്ച് ദത്തനെ നോക്കി. " കഴിഞ്ഞത് കഴിഞ്ഞു. നീ പറഞ്ഞത് ഞാൻ മറന്നു. ഞാൻ പറഞ്ഞത് നീയും മറന്നു. കേട്ടല്ലോ " അവൾ തലയാട്ടി. "ഇനി ന്റെ കുട്ടി ഒന്ന് ചിരിച്ചേ ... ചിരിക്കടി കുരുട്ടെ" ദത്തൻ അവളുടെ കാതിൽ പതിയെ കടിച്ചതും വർണ ചിരിക്കാൻ തുടങ്ങി. " ഒരു ഫ്രഞ്ച് കൂടി ആയാലോ " ദത്തൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് കള്ള ചിരിയോടെ ചോദിച്ചതും വർണ അവനെ ബെഡിലേക്ക് തള്ളിയിട്ടു.

" വയസാൻ കാലത്താ കള്ള കിളവന്റെ ഒരു ഒലിപീര് . കുഴിയിലോട്ട് കാലം നീട്ടി ഇരിക്കാ എന്നിട്ടാ അവന്റെ ഒരു ഉമ്മ " വർണ ഇടുപ്പിൽ കൈ കുത്തി നിന്നു കൊണ്ട് പറഞ്ഞു. "ആരാടീ കെളവൻ " അവൻ ബെഡിൽ നിന്നും എണീറ്റ് ഷർട്ടിന്റെ ബട്ടൻ അഴിച്ച് അവളുടെ അരികിലേക്ക് വന്നു. "നീ തന്നെയാടാ . എക്സ്പീരിഡെയ്റ്റ് കഴിഞ്ഞ നിനക്ക് എന്നേ പോലെ ഒരു ക്യൂട്ട് ഗേൾനെ എന്നും ഇങ്ങനെ കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് കരുത്. " അത് പറഞ്ഞ് വർണ പുറത്തേക്ക് ഓടി. "ഡീ നീ റൂമിലേക്ക് വരുമല്ലോ ഞാൻ അപ്പോ കാണിച്ച് തരാം കിളവനാണോ അല്ലയോ എന്ന് . അത് ചിലപ്പോ ന്റെ കുട്ടിക്ക് താങ്ങാൻ കഴിഞ്ഞൂന്ന് വരില്ല " "പോടാ " വർണ താഴേക്ക് ഓടി. * വർണ നേരെ അടുക്കളയിലേക്കാണ് ചെന്നത്. അടുക്കളയിൽ അമ്മയും ദർശനയും ചെറിയമ്മയും നിൽക്കുന്നുണ്ട്. വർണയെ കണ്ടതും അമ്മ അവളെ ശ്രദ്ധിക്കാതെ അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി.

" ചെറിയമ്മാ" അവൾ ചെറിയമ്മയുടെ അടുത്ത് വന്ന് നിന്നു. ചെറിയമ്മ ചായ ഉണ്ടാക്കുകയായിരുന്നു. "ആഹ് വന്നല്ലോ . ഇത്ര നേരം എവിടെയായിരുന്നു. ഞാൻ കരുതി ഉറങ്ങി കാണുംന്ന് " " എയ് ഞാൻ വെറുതെ ഫോണിൽ കളിക്കായിരുന്നു. " റൂമിലെ കാര്യം ആലോചിച്ചതും വർണയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു. " ചെറിയമ്മാ പാത്രങ്ങൾ കഴുകി വച്ചു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ " ദർശന കഴുകിയ പാത്രങ്ങൾ സ്റ്റാന്റിൽ അടുക്കി വച്ചു കൊണ്ട് ചോദിച്ചു. "ഇല്ല്യ . ഇവിടുത്ത പണികൾ ഒക്കെ കഴിഞ്ഞു. " " എന്നാ ഞാൻ റൂമിൽ പോവാ .എഞെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാ മതി" അവൾ അടുക്കളയിൽ നിന്നും റൂമിലേക്ക് പോയി. " അത് ആരാ ചെറിയമ്മാ" വർണ ദർശന പോകുന്നത് നോക്കി ചോദിച്ചു. "ആഹാ ... ഇതാപ്പോ നന്നായേ . അത് ആരാന്ന് അറിയില്ലേ " " ഇല്ലാന്നേ. എനിക്ക് ആകെ ചെറിയമ്മ, അമ്മ, പപ്പ, മുത്തശ്ശി, പാർത്ഥി, പാർവതി, അമ്മായി ഇവരെ മാത്രമേ അറിയൂ. ഇനിയും ഉണ്ടല്ലോ ഇവിടെ കുറേ ആളുകൾ അവർ ഒക്കെ എവിടേയാ . " " ആ പോയതാണ് ദർശന. ദേവന്റെ എട്ടന്റെ ഭാര്യയാണ്. ആറ് മാസമായി കല്യാണം കഴിഞ്ഞിട്ട് " " ആ ചേച്ചി ആരോടും അധികം മിണ്ടാറില്ലേ "

" കല്യാണം കഴിഞ്ഞ സമയത്തോക്കെ കുറച്ച് സംസാരിക്കുമായിരുന്നു. അതിനിടയിൽ ദർശനയും പാറുവും തമ്മിൽ എന്തോ ചെറിയ വഴക്കുണ്ടായി. പിന്നെ ആരോടും അധികം സംസാരിക്കാറില്ല. എന്നോട് ഇടക്ക് എന്തെങ്കിലും സംസാരിച്ചാലായി " " ഇനിയും ഇവിടെ ആളുകൾ ഉണ്ടല്ലോ. ദത്തന്റെ എട്ടൻ, അനിയത്തി, പാർവതിയുടെ അനിയത്തി, അച്ഛൻ , ചെറിയച്ഛൻ , ചെറിയമ്മയുടെ രണ്ട് മക്കൾ . അവരൊക്കെ എവിടെ " " ആഹാ ...എല്ലാവരെയും കുറിച്ച് അറിയാലോ " "പിന്നല്ലാതെ . വർണ എന്നാ സുമ്മാവാ. ഇവിടേക്ക് വരുന്നതിന് മുൻപ് ദത്തൻ എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. " "അതെന്തായാലും നന്നായി. ദത്തന്റെ എട്ടനും പാർവതിയുടെ അച്ഛനും കൂടെ ബാഗ്ലൂർ വരെ പോയിരിക്കാ . അവിടെ ആണല്ലോ പാറുന്റെ അനിയത്തി നിമി (പൂർണിമ ) ജോലി ചെയ്യുന്നത്. അവിടെ കൂടെ ജോലി ചെയ്യുന്ന പയ്യനുമായി പൂർണിമക്ക് എന്തോ ഒരു അടുപ്പം. അക്ഷയോ, അഭിജിത്തോ അങ്ങനെ എന്തോ ഒരു പേരാണ് പറഞ്ഞത്.

ആ പയ്യനെ ഒന്ന് കണ്ട് സംസാരിക്കനാണ് അവർ പോയിരിക്കുന്നത്. മൂന്നാല് ദിവസം കഴിഞ്ഞാ തിരികെ വരും. പിന്നെ ശിലുവും (ദത്തന്റെ പെങ്ങൾ ദേവശില്പ ) ഭദ്രയും (ചെറിയമ്മയുടെ മകൾ ശ്രീഭദ്ര ) കോളേജിൽ പോയിരിക്കാ. അവർ കുറച്ച് കഴിഞ്ഞാ വരും. പാറുവും ഭദ്രയും ശിലുവും നല്ല കൂട്ടാണ്. അതുകൊണ്ട് പാറു എല്ലാം അവരെ വിളിച്ച് പറഞ്ഞിട്ടുണ്ടാവും ട്ടോ. " അതൊന്നും ഈ വർണക്ക് ഒരു പ്രശ്നമല്ലാ ചെറിയമ്മേ. എനിക്ക് ദത്തനും ചെറിയമ്മയും ഉണ്ടല്ലോ അത് മതി" " ദേവനെ മോള് ദത്താ എന്നാണോ വിളിക്കാ. പ്രായം കൊണ്ട് നിങ്ങൾ തമ്മിൽ ഒരു പാട് വ്യത്യസം ഉണ്ടല്ലേ ." "മ്മ്. പക്ഷേ ദത്തന് ഞാൻ എപ്പോഴും കുഞ്ഞിനെ പോലെയാണ്. അവന്റെ കുഞ്ഞേ എന്നുള്ള വിളി കേൾക്കുമ്പോൾ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും " വർണ പറഞ്ഞതിനു ശേഷമാണ് താൻ എന്താ പറഞ്ഞത് എന്ന ബോധം വന്നത്. അവൾ ചെറിയമ്മയെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു. "ദാ ചായ കുടിക്ക് .

ഞാൻ അവർക്ക് കൊണ്ടുപോയി കൊടുക്കട്ടെ ട്ടോ " വർണക്ക് ഒരു ചായ കപ്പ് കൊടുത്ത് മറ്റുള്ളവർക്കുള്ള ചായയും എടുത്ത് ചെറിയമ്മ പോയി. വർണ ചായയും എടുത്ത് അടുക്കള ഭാഗത്തെ സ്റ്റേപ്പിൽ വന്നിരുന്നു. ചായ നല്ല ചൂടുണ്ട്. അവൾ പതിയെ ഊതി കുടിക്കാൻ തുടങ്ങി. "കുഞ്ഞേ ..." അപ്പോഴേക്കും പിന്നിൽ നിന്നും ദത്തന്റെ വിളി എത്തിയിരുന്നു. കൈയ്യിൽ ഒരു ചായ കപ്പുമായി ദത്തൻ വർണയുടെ അടുത്തായി വന്നിരുന്നു. "എന്താ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നേ " ദത്തൻ ചോദിച്ചു. "എയ് ഒന്നൂല്ല. വെറുതെ . " അവൾ ചായ ഊതി കൊണ്ട് പറഞ്ഞു. " അത് നല്ല ചൂടുണ്ട്. കൈ പൊള്ളും. ഇങ്ങ് താ" ദത്തൻ അവളുടെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി. അവൻ ചായ ഊതി കൊണ്ട് അവളുടെ ചുണ്ടിലേക്ക് ചേർത്തു. വർണ ചായ ഒന്ന് സിപ്പ് ചെയ്തു. ദത്തൻ വളരെ കരുതലോടെ വർണയെ ചായ കുടിപ്പിച്ചു. "നമ്മൾ എന്നാ ദത്താ നമ്മുടെ വീട്ടിലേക്ക് തിരിച്ച് പോവാ " വർണ അകലേക്ക് നോക്കി ഇരുന്നു കൊണ്ട് ചോദിച്ചു. "നമ്മൾ ഇന്ന് വന്നല്ലേ ഉള്ളൂ. അപ്പോഴേക്കും നിനക്ക് ഇവിടെ മടുത്തോ" ദത്തൻ വലതു കൈ കൊണ്ട് അവളുടെ ചുണ്ടിലെ ചായ തുടച്ചു നീക്കി കൊണ്ട് ചോദിച്ചു.

" എനിക്ക് എന്തോ ഒരു സുഖമില്ലാ ഇവിടെ. കുറേ ആളുകൾ . അതിൽ പരസ്പരം മിണ്ടാതെ നടക്കുന്ന പേർ . പക, വെറുപ്പ്, ദേഷ്യം, വാശി.. എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നാ " " അടുത്ത മാസം നിനക്ക് ക്ലാസ്സ് തുടങ്ങും ലോ . അപ്പോ നമ്മുക്ക് തിരിച്ച് പോവാം . ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടും നിനക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമല്ലെങ്കിൽ നമ്മുക്ക് ഇവിടെ അടുത്ത് ഒരു മാസത്തേക്ക് റന്റിനു വീടെടുക്കാം .. പോരെ ... " "മ്മ്... " " ദത്താ" "എന്താടീ " " ഒന്നുല്ല " അവൾ ദത്തന്റെ കൈയ്യിൽ ചുറ്റി പിടിച്ച് തോളിൽ തല വച്ച് അകലേക്ക് നോക്കി ഇരുന്നു. "നിന്നോട് ദർശന വല്ലതും സംസാരിച്ചോ " ദത്തൻ കുറച്ച് നേരത്തെ മൗനത്തിനു ശേഷം ചോദിച്ചു. "ഇല്ല. ആ ചേച്ചി അധികം ആരോടും സംസാരിക്കില്ലാന്നാ ചെറിയമ്മ പറഞ്ഞത് " " എന്നേക്കാൾ ഒരു വയസ് മൂത്തതാ രാഗേട്ടൻ . എട്ടന്റെ കോളേജിലെ ജൂനിയർ ആയിരുന്നു ദർശന. വർഷങ്ങളായിട്ടുള്ള പ്രണയമായിരുന്നു അവരുടേത്. പക്ഷേ ദർശന ഓർഫൺ ആണ് . അതുകൊണ്ട് കല്യാണത്തിന് തറവാട്ടിലുള്ളവർ സമ്മതിച്ചില്ല. പക്ഷേ രണ്ട് പേരും കാത്തിരുന്നു. അവരുടെ സ്നേഹത്തിനു മുന്നിൽ തറവാട്ടിലുള്ളവർക്ക് തോറ്റു കൊടുക്കേണ്ടി വന്നു.

അങ്ങനെയാണ് കുറച്ച് മാസം മുൻപ് അവരുടെ കല്യാണം കഴിഞ്ഞത്. " "പാവംലെ ദർശന ചേച്ചി . ആരും ഇല്ലാത്ത ചേച്ചി എന്തെല്ലാം പ്രതീഷിച്ചിട്ടായിരിക്കും ഈ വീട്ടിലേക്ക് വന്നത്. ഇതുവരെ കിട്ടാത്ത വീട്ടുക്കാരുടെ സ്നേഹം ഇവിടെ ഉള്ളവരിൽ നിന്നും കിട്ടും എന്ന് ഒരു പാട് കൊതിച്ചിട്ടുണ്ടാവില്ലേ " വർണ പറഞ്ഞു. " ദർശന ഇങ്ങോട്ട് വന്ന് മിണ്ടിയില്ലെങ്കിലും ന്റെ കുട്ടി അങ്ങോട്ട് ചെന്ന് മിണ്ടണം. ചിലപ്പോ ഈ വീട്ടിൽ ചെറിയമ്മയും ദർശനയും മാത്രമേ നിനക്ക് കൂട്ടായി ഉണ്ടാകൂ. " " ഞാൻ ദർശന ചേച്ചിയോട് അങ്ങോട്ട് ചെന്ന് കൂട്ടുകൂടാം ദത്താ. പക്ഷേ ചേച്ചിക്ക് എന്നേ ഇഷ്ടാവോ. ഇവിടെ എല്ലാവർക്കും എന്നോട് ദേഷ്യമല്ലേ" "നിന്നെ ദർശനക്ക് ഇഷ്ടമാകും. അല്ലെങ്കിലും ന്റെ കുട്ടിയേ ആർക്കാ ഇഷ്ടാവാത്തെ . ചിലപ്പോ ആദ്യം ചെറിയ അകൽച്ച കാണിക്കും. അതോന്നും നീ കാര്യമാക്കണ്ട.... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ട്ടോ " " എങ്ങോട്ടാ ദത്താ" "പഴയ ഒന്ന് രണ്ട് കൂട്ടുക്കാരെ ഒന്ന് കാണണം"

"മ്മ്. വേഗം വരണം ട്ടോ. പിന്നെ കുടിക്കുകയോ മറ്റോ ചെയ്താ ...." അവൾ താക്കീതോടെ പറഞ്ഞു. "ഇല്ലടീ ... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞ് ഉമ്മറത്തേക്ക് നടന്നു. അവന്റെ പിന്നാലെ വർണയും. ദത്തൻ യാത്ര പറഞ്ഞ് ബുള്ളറ്റ് എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. വർണ കുറച്ച് നേരം മുറ്റത്ത് തന്നെ നിന്നു. വലിയ ഒരു മുറ്റവും ചുറ്റും കുറേ ചെടിയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറച്ച് മുന്നിലായി ഒരു വലിയ മാവും അതിന്റെ ചുവട്ടിൽ ഇരിക്കാനായി സിമിന്റു കൊണ്ട് ബെഞ്ചും ഉണ്ടാക്കിയിട്ടുണ്ട്. വർണ മാവിലെ കണ്ണിമാങ്ങയും നോക്കി വെള്ളമിറക്കി നിൽക്കുമ്പോഴാണ് സ്കൂട്ടിയിൽ രണ്ടു പെൺ കുട്ടികൾ ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്. വർണ അവരെ സംശയത്തോടെ നോക്കി. അവരും തിരികെ വർണയെ നോക്കി നിൽക്കുകയാണ്. "ഈ കുരുട്ട് എതാടി ശിലു" തലയിലെ ഹെൽമറ്റ് അഴിച്ചു കൊണ്ട് ശ്രീഭദ്ര പിന്നിലിരിക്കുന്ന ദേവശില്പയോട് ചോദിച്ചു. "ആവോ ഡീ .. എനിക്ക് അറിയില്ല "

"എടീ ഇനി ഇത് ദേവേട്ടന്റെ ആരെങ്കിലും ആണോ . ഒരു കുട്ടിയുള്ള പെണ്ണിനെ എങ്ങാനും ആണോ ഇനി ദേവേട്ടൻ കെട്ടിയിരിക്കുന്നത് " " ഈശ്വരാ ഇനി അങ്ങനെ ആയിരിക്കുമോ. എയ് അങ്ങനെയാണെങ്കിൽ ആ പാർവതി ഉച്ചക്ക് എഷണി പറയാൻ വിളിക്കുമ്പോൾ പറയുമായിരുന്നു. ഇത് ചിലപ്പോ എട്ടന്റെ ഭാര്യയുടെ അനിയത്തി എങ്ങാനും ആയിരിക്കും " അവർ പരസ്പരം പിറുപിറുക്കുന്നത് നോക്കി വർണ മുറ്റത്ത് തന്നെ നിന്നു. കുറച്ച് കഴിഞ്ഞതും അവർ രണ്ടു പേരും അവളുടെ അരികിലേക്ക് വന്നു. "ദേവശില്പയും ശ്രീഭദ്രയും ആണോ " അവരെ കണ്ടതും വർണ ചോദിച്ചു. "ആണെങ്കിൽ ... ഇതൊക്കെ ചോദിക്കാൻ നീയാരാടി" ശിലു ചോദിച്ചു. ഇടക്ക് അവളുടെ കണ്ണ് മുകളിലത്തെ മുറിയിലെ ജനലിനടുത്ത് നിൽക്കുന്ന ആളിലേക്കും പോയിരുന്നു. " ഞാൻ വർണ . വർണ ദേവദത്തൻ " അത് കേട്ടതും ശിലുവും ഭദ്രയും ശരിക്കും ഞെട്ടി. "നീയാണോ ദേവേട്ടന്റെ ഭാര്യ " ഭദ്ര വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

"അതെലോ " അവൾ പുഞ്ചിരിയോടെ പറഞ്ഞു. ശിലുവും ഭദ്രയും വർണയെ മൊത്തത്തിൽ ഒന്ന് നോക്കി. അധികം വലിപ്പമില്ലാത്ത ഒരു ചെറിയ പെൺകുട്ടി. കണ്ടാൽ പതിനെട്ട് വയസ് തികച്ച് തോന്നിക്കില്ല. ആ ഇവൾ ദേവദത്തന്റെ ഭാര്യ. അവർക്ക് വിശ്വാസിക്കാനായില്ല. "നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ " വർണ സ്വയം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു. " അപ്പോ നീയാണ് അവൾ അല്ലേ. ഞങ്ങളുടെ പാറു ചേച്ചീടെ സ്ഥാനം തട്ടിയെടുത്ത വർണ . നിനക്ക് എത്ര ധെര്യമുണ്ടായിട്ട് വേണമെടി ഇങ്ങനെ ചെയ്യാൻ . പാറു ചേച്ചി ഈ വീട്ടിലെ രാജകുമാരിയാണ്. ആ ചേച്ചിയെ വിഷമിപ്പിച്ച് അധിക കാലം ഇവിടെ സുഖിച്ചു ജീവിക്കാം എന്ന് നീ കരുതണ്ടടി . ഞങ്ങൾ അതിന് സമ്മതിക്കില്ല. ദേവേട്ടൻ പാറു ചേച്ചീടെ ആണ് " ശിലു ഉറക്കെ പറഞ്ഞു. അത് കേട്ട് അന്തം വിട്ട് നിൽക്കുകയാണ് വർണ . "ഞങ്ങളുടെ പാറു ചേച്ചിയേക്കാൾ എന്ത് യോഗ്യതയാടി നിന്നക്കുള്ളത്. ചേച്ചിയേക്കാൾ ... " ശിലു മതി നിർത്തിയേക്ക് . ആ പിശാശ് പോയി. ഭദ്ര മുകളിലെ ജനലിനരികിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story