എൻ കാതലെ: ഭാഗം 33

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ശിലുവും ഭദ്രയും വർണയെ മൊത്തത്തിൽ ഒന്ന് നോക്കി. അധികം വലിപ്പമില്ലാത്ത ഒരു ചെറിയ പെൺകുട്ടി. കണ്ടാൽ പതിനെട്ട് വയസ് തികച്ച് തോന്നിക്കില്ല. ആ ഇവൾ ദേവദത്തന്റെ ഭാര്യ. അവർക്ക് വിശ്വാസിക്കാനായില്ല. "നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ " വർണ സ്വയം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു. " അപ്പോ നീയാണ് അവൾ അല്ലേ. ഞങ്ങളുടെ പാറു ചേച്ചീടെ സ്ഥാനം തട്ടിയെടുത്ത വർണ . നിനക്ക് എത്ര ധെര്യമുണ്ടായിട്ട് വേണമെടി ഇങ്ങനെ ചെയ്യാൻ . പാറു ചേച്ചി ഈ വീട്ടിലെ രാജകുമാരിയാണ്. ആ ചേച്ചിയെ വിഷമിപ്പിച്ച് അധിക കാലം ഇവിടെ സുഖിച്ചു ജീവിക്കാം എന്ന് നീ കരുതണ്ടടി . ഞങ്ങൾ അതിന് സമ്മതിക്കില്ല. ദേവേട്ടൻ പാറു ചേച്ചീടെ ആണ് " ശിലു ഉറക്കെ പറഞ്ഞു. അത് കേട്ട് അന്തം വിട്ട് നിൽക്കുകയാണ് വർണ . "ഞങ്ങളുടെ പാറു ചേച്ചിയേക്കാൾ എന്ത് യോഗ്യതയാടി നിന്നക്കുള്ളത്. ചേച്ചിയേക്കാൾ ... " ശിലു മതി നിർത്തിയേക്ക് . ആ പിശാശ് പോയി. ഭദ്ര മുകളിലെ ജനലിനരികിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

"എവിടെ ചെന്നാലും ഈ നാശം മനുഷ്യന് ഒരു സമാധാനം തരില്ലല്ലോ ഭഗവാനേ" ശിലുവും ഭദ്രയും അത് പറഞ്ഞ് അകത്തേക്ക് പോയി. വർണയാണെങ്കിൽ ഒന്നും മനസിലാവാതെ കുറച്ച് നേരം അവിടെ തന്നെ നിന്നു. ചെറിയമ്മയെ അന്വോഷിച്ച് വർണ അടുക്കളയിൽ എത്തിയപ്പോഴാണ് അടുക്കളയിലെ കൗണ്ടർ ടോപ്പിൽ പാർവതിയും , ശിലുവും ഭദ്രയും ഇരിക്കുന്നത് കണ്ടത്. മൂന്നും കൂടി ചായ കുടിക്കുകയാണ്. അടുത്ത് തന്നെ ചെറിയമ്മ നിൽക്കുന്നുണ്ട്. അവർക്ക് ബിസ്കറ്റ് എടുത്തു കൊടുക്കുകയാണ് ചെറിയമ്മ . അവരെ കണ്ടതും വർണക്ക് അവരുടെ അരികിലേക്ക് പോകാൻ തോന്നിയില്ല. അവൾ തിരിഞ്ഞ് നടക്കാൻ നിന്നപ്പോഴാണ് കുറച്ച് മാറിനിന്ന് ഒറ്റക്ക് ചായ കുടിക്കുന്ന ദർശനയെ കണ്ടത്. സിങ്കിന് അടുത്തുള്ള സ്ലാബിലാണ് ദർശന ഇരിക്കുന്നത്. "വർണ മോളേ ഇതാണ് പറ്റിയ അവസരം. ദർശനയുമായി കൂട്ടാകണം. തൽക്കാലം മിഷൻ മുത്തശ്ശി സ്റ്റോപ്പ് ചെയ്ത് വച്ച് മിഷൻ ദർശന സ്റ്റാർട്ട് ചെയ്യാം "

വർണ ഓരോന്ന് ചിന്തിച്ച് അടുക്കളയുടെ അകത്തേക്ക് കയറി. അവളെ കണ്ടതും ദർശന ഒന്ന് നോക്കി. ശേഷം വേറെ എങ്ങോട്ടോ നോക്കി നിന്നു. പാറുവിന്റെ മുഖത്ത് ഒരു പുഛമാണ്. ശിലുവും ഭദ്രക്കും വലിയ മൈന്റ് ഒന്നും ഇല്ല. "എന്താ വർണ മോളേ അവിടെ നിന്നേ . ഇങ്ങ് വാ" ചെറിയമ്മ അവളെ അടുത്തേക്ക് വിളിച്ചു. വർണ ചെറിയ മടിയോടെ അവരുടെ അരികിലേക്ക് വന്നു. "ബിസ്ക്കറ്റ് കഴിക്കുന്നോ " ചെറിയമ്മ കയ്യിലെ പാത്രത്തിൽ നിന്നും കുറച്ച് ബിസ്കറ്റ് എടുത്ത് വർണക്ക് നേരെ നീട്ടി. "എനിക്ക് വേണ്ടാ ചെറിയമ്മേ " "അതെന്താ . കഴിക്ക് ന്നാ " ചെറിയമ്മ അവളെ നിർബന്ധിച്ചു. "എനിക്ക് വേണ്ടാത്തോണ്ടാ ചെറിയമ്മേ " " അമ്മായി എന്തിനാ അവളെ നിർബന്ധിക്കുന്നേ. അവൾക്ക് വേണ്ടെങ്കിൽ കഴിക്കണ്ട. അല്ലെങ്കിലും അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമേ. ഇവൾ ഇതൊന്നും ഇതുവരെ കഴിച്ചു കാണില്ലാ . അതാ ഇങ്ങനെ . അല്ലെങ്കിലും യോഗ്യതയില്ലാത്തവർ ഒക്കെ തറവാട്ടിൽ കയറി വന്നാ ഇങ്ങനെ ഇരിക്കും " പാർവതി പറഞ്ഞു. "എനിക്ക് good day ബിസ്ക്കറ്റ് ഇഷ്ടമല്ലാ ചെറിയമ്മ . ഞാൻ mom's magic ആണ് കഴിക്കാറുള്ളത്.

പക്ഷേ ഈ കുട്ടി ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് ഈ ബിസ്ക്കറ്റ് വേണം. " വർണ ചെറിയമ്മയുടെ കൈയ്യിൽ നിന്നും ബിസ്കറ്റ് വാങ്ങിച്ച് തിരിഞ്ഞ് നടന്നു. ശേഷം എന്തോ ഓർത്ത പോലെ പാർവതിക്ക് നേരെ തിരിഞ്ഞു. " കുട്ടി കുറച്ച് മുൻപ് പറഞ്ഞില്ലേ യോഗ്യതയില്ലാത്തവർ ഒക്കെ തറവാട്ടിൽ കയറി വന്നാ ഇങ്ങനെ ഇരിക്കും എന്ന്. പണത്തിലും പദവിയിലും ഞാൻ നിങ്ങളെക്കാൾ താഴേ ആയിരിക്കും. പക്ഷേ അതിനർത്ഥം എനിക്ക് യോഗ്യത കുറവ് ഉണ്ട് എന്നല്ല. ദത്തൻ എന്നേ സ്നേഹിക്കുന്നുണ്ട് എന്നതിനെക്കാൾ കൂടുതൽ ഒരു യോഗ്യതയും ഇവിടെ നിൽക്കാൻ ഈ വർണക്ക് വേണ്ടാ " അത് പറഞ്ഞ് വർണ ദർശനയുടെ അടുത്ത് വന്ന് നിന്നു. പാർവതിയുടെ മുഖത്ത് ദേഷ്യമാണെങ്കിൽ ശിലുവിന്റെയും ഭദ്രയുടെ മുഖത്ത് അത്ഭുതമാണ്. ചെറിയമ്മക്ക് വലിയ ഭാവ വ്യത്യാസം ഒന്നുമില്ല. ചെറിയമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. "അതേയ് ശൂ ശൂ " വർണ അടുത്തു നിൽക്കുന്ന ദർശനയുടെ കൈയ്യിൽ തോണ്ടി കൊണ്ട് വിളിച്ചു. ദർശന എന്താ എന്ന രീതിയിൽ അവളെ നോക്കി. " ഞാൻ കുറച്ച് മുൻപ് ചായ കുടിച്ചു. ചെറിയമ്മയാണെങ്കിൽ അപ്പുറത്തേക്ക് പോയി.

എനിക്ക് ഈ ബിസ്ക്കറ്റ് മുക്കി കഴിക്കാൻ ഇത്തിരി ചായ തരുമോ ദച്ചു" വർണ ചോദിച്ചതും ദർശന ഒരു ചെറിയ പുഞ്ചിരിയോടെ അവൾക്ക് നേരെ തന്റെ ചായ കപ്പ് നീട്ടി. വർണ ദർശനയുടെ അടുത്ത് ഇരുന്നു കൊണ്ട് ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കാൻ തുടങ്ങി. " എന്നേ ദച്ചു എന്നാ വിളിക്കാ എന്ന് വർണക്ക് എങ്ങനെയാ അറിയാ . " " ദർശനയുടെ ഷോർട്ട് ഫോം ദച്ചു. " അവൾ കയ്യിലുള്ള ബിസ്ക്കറ്റിൽ ഒന്ന് ചായയിൽ മുക്കി ദർശനക്ക് നേരെ നീട്ടി. അവൾ അത് കഴിക്കുകയും ചെയ്തു. " എന്നേ ഫ്രണ്ട്സും രാഗേട്ടനും ദച്ചു എന്നാ വിളിക്കാറുള്ളത് " " ആഹ്... എന്നാ എന്റെ ഫ്രണ്ട്സ് വർണ മോൾ എന്നാ വിളിക്കാ. അല്ലാതെ എന്റെ പേര് ഷോർട്ട് ആക്കാൻ പറ്റില്ല. ഒന്നെങ്കിൽ വർ അല്ലെങ്കിൽ ർണ അതും അല്ലെങ്കിൽ വണ എന്ന് വിളിക്കേണ്ടി വരും" വർണ പറയുന്നത് കേട്ട് ദർശന ചിരിക്കാൻ തുടങ്ങിയതും ശിലുവും പാറുവും വർണയും അവരെ തന്നെ നോക്കാൻ തുടങ്ങി. " അവരുടെ കിളി പോയ ഇരുത്തം നോക്കിയെ "

വർണ പതിയെ ദച്ചുവിനോടായി പറഞ്ഞു. പാറുവിന്റെ മുഖത്ത് ദേഷ്യമാണെങ്കിൽ ശിലുവിന്റെയും ഭദ്രയുടേയും മുഖത്ത് അസൂയ ആയിരുന്നു. അധികം സംസാരിക്കില്ലെങ്കിലും തങ്ങളുടെ എട്ടത്തി ഇന്ന് വന്ന് കയറിയ ഒരുത്തിയോട് കൂടുതൽ സംസാരിക്കുന്നത് അവർക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. " ദച്ചൂന് എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ . അവരെ പോലെ ദച്ചുനും എന്നോട് ദേഷ്യമുണ്ടോ " " എയ് എനിക്ക് എന്തിനാ ദേഷ്യം. എനിക്ക് ശരിക്ക് വർണയുടെ കാരക്ടർ ആണ് ഇഷ്ടമായത്. മുഖത്ത് നോക്കി കാര്യം പറയുന്നവരെയാണ് എനിക്ക് ഇഷ്ടം . അല്ലാതെ ചിലരെ പോലെ മറ്റുള്ളവർക്ക് വേണ്ടി മാറുന്നവരെയും അഭിനയിക്കുന്നവരെയും എനിക്ക് അംഗീകരിക്കാൻ കഴിയില്ല " ദർശന പറഞ്ഞതിന്റെ അർത്ഥം പാറുവിന് മനസിലായില്ലെങ്കിലും ഭദ്രക്കും ശിലുവിനും കാര്യം മനസിലായി. ദർശനയുടെ വാക്കുകൾ അവരുടെ മനസിൽ തന്നെ കൊള്ളുകയും ചെയ്തു. "ദച്ചു അത് പറഞ്ഞത് ശരിയാ . ഞാൻ മറ്റുള്ളവർക്ക് വേണ്ടി മാറില്ല. പക്ഷേ എന്റെ ദത്തൻ പറഞ്ഞാ ഞാൻ മാറും, അവൻ പറയുന്നത് കേൾക്കുകയും ചെയ്യും" വർണ സ്വകാര്യം പോലെ പറഞ്ഞു. "ദേവേട്ടനെ അത്രക്കും ഇഷ്ടമാണോ " "പിന്നല്ലാതെ . ദത്തൻ ഇല്ലാതെ വർണ ഇല്ല .

ദച്ചുവിനോട് വന്ന് സംസാരിക്കാനും കൂട്ടുകൂടാനും പറഞ്ഞത് ദത്തനാ ട്ടോ. അവൻ ദച്ചുന്റെ ലവ് സ്റ്റോറി എനിക്ക് ഷോട്ട് ആക്കി പറഞ്ഞു തന്നതാ. എന്നാലും ടൈം കിട്ടുമ്പോൾ എനിക്ക് വിശദീകരിച്ച് പറഞ്ഞു തരണം ട്ടോ. ഞാൻ എന്റെയും പറഞ്ഞു തരാം " അവർ കുറച്ച നേരം അവിടെ സംസാരിച്ചു ഇരുന്നു. അതിനിടയിൽ ദത്തൻ പുറത്ത് പോയി വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല " ദേവൂട്ട്യേ ..." അകത്തേക്ക് കയറി വന്ന ദത്തൻ വിളിച്ചു. അടുക്കളയിൽ ഇരിക്കുന്ന അഞ്ചു പേരും ആരെയാ വിളിക്കുന്നേ എന്ന രീതിയിൽ പരസ്പരം നോക്കി. "ദേവൂട്ട്യേ ...." ദത്തന്റെ വിളി വീണ്ടും ഉയർന്നു. "ആരാ ഈ ദേവൂട്ടി . ഒരാൾ അവിടെ തൊണ്ട പൊട്ടി വിളിക്കുന്നത് കേൾക്കാനില്ലേ . ദേവൂട്ടി ദയവായി ഒന്നു മുന്നിലേക്ക് വരു.വിളി കേൾക്കാതെ ഇവർ എന്തിനാ ഇങ്ങനെ അന്തം വിട്ട് ഇരിക്കുന്നേ " വർണ ആത്മ . "നിന്നേ ഞാൻ എത്ര നേരമായി കുഞ്ഞേ വിളിക്കുന്നു. ഒന്ന് ഇങ്ങ് വന്നേ" ദത്തൻ അടുക്കളയിലേക്ക് വന്നു കൊണ്ട് വിളിച്ചു. വർണയാണെങ്കിൽ ഒന്നു ചുറ്റും നോക്കി തന്നെയാണോ വിളിച്ചത് എന്ന ഭാവത്തിൽ ഇരിക്കുകയാണ്. "അന്തം വിട്ട് ഇരിക്കാതെ വാടീ "

ദത്തന്റെ സ്വരം കടുത്തതും വർണ ദത്തന്റെ അരികിലേക്ക് വന്നു. "ദച്ചു ഞാൻ ഇപ്പോ വരാം ട്ടോ " തിരിഞ്ഞ് നോക്കി പറഞ്ഞ് വർണ ദത്തന്റെ പിന്നാലെ മുകളിലെ റൂമിലേക്ക് നടന്നു. സ്റ്റയർ കയറി മുകളിൽ എത്തിയതും ദത്തൻ വർണയുടെ തോളിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തു പിടിച്ചു. " ഞാൻ വർണ അല്ലേ. പിന്നെ എന്തിനാ നീ എന്നേ ദേവൂന്ന് വിളിച്ചേ" വർണ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ചോദിച്ചു. "അതെന്താ ദേവൂ എന്ന പേരിന് എന്താ കുഴപ്പം " " കുഴപ്പം ഒന്നും ഇല്ല . പക്ഷേ വർണയും ദേവുവും തമ്മിൽ ഒരു ബന്ധവും ഇല്ല. നീ ആ പേര് വിളിക്കുമ്പോൾ എനിക്ക് വേറെ ആരെയോ വിളിക്കുന്ന പോലെ തോന്നാ " വർണ ബെഡിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു. "ആരാ പറഞ്ഞേ ബന്ധമില്ലാ എന്ന് " ചാർജിന് ഇട്ട ലാപ് ടോപ്പ് ടേബിളിനു മുകളിൽ നിന്നും എടുത്തു കൊണ്ട് വന്ന് ദത്തൻ അവളുടെ അരികിൽ ഇരുന്നു. "എന്റെ പേരെന്താ " " ദത്തൻ " " ഫുൾ നെയിം " " ദേവദത്തൻ "

" ദേവദത്തനിൽ ഉണ്ടല്ലോ ദേവ. ആ ദേവയുടെ ഈ കുട്ടി എന്റെ ദേവൂട്ടി . ഇപ്പോ മനസിലായോടി കുരുട്ടെ" വർണയുടെ മൂക്കിൽ പിടിച്ചു കൊണ്ട് ദത്തൻ ചോദിച്ചപ്പോൾ അവൾ മനസിലായി എന്ന രീതിയിൽ തലയാട്ടി. "നിനക്ക് ലാപ്പ്ടോപ്പ് ഒക്കെ ഉണ്ടോ ദത്താ. എന്നിക്ക് ഗെയിം കളിക്കാൻ തരുമോ " "അതെക്കെ തരാം. അതിനു മുൻപ് വേറെ ഒരു കാര്യം ഉണ്ട് . " ദത്തൻ ലാപ്പ് ടോപ്പ് മടിയിൽ വച്ച് എന്തൊക്കെയോ ചെയ്യുന്നത് നോക്കി വർണ ഇരുന്നു. പെട്ടെന്ന് പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞു വന്നു. ദത്തന്റെ ഏകദേശം മുഖഛായ ഉള്ള ഒരാൾ . താടിയും കുഞ്ഞി കണ്ണുകളും ഒക്കെയായി ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ ദത്തന്റെ എട്ടൻ ആണെന്ന് മനസിലാവും " " ഹായ്" അയാൾ ചിരിയോടെ വർണയെ നോക്കി കൈ വീശി . "ഹായ്" വർണയും സംശയത്തോടെ ഹായ് പറഞ്ഞു. " ഇത് ആരാന്ന് മനസിലായോ " ദത്തൻ വർണയോട് ചോദിച്ചു. "നമ്മുടെ മറ്റേ ഡോക്ടർ ധ്രുവിയാണോ ". അയാൾ ആരാണെന്ന് മനസിലായി

എങ്കിലും ദത്തനെ ദേഷ്യം പിടിപ്പിക്കാൻ വർണ പതിയെ അവനു മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു. മറുപടിയായി ദത്തൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. " ഞാൻ ദേവന്റെ എട്ടനാണ്. ദേവരാഗ് " " എനിക്ക് കണ്ടപ്പോ തന്നെ മനസലായി ദത്തന്റെ ബ്രദർ ആണെന്ന് . ദച്ചു കുറച്ചു മുൻപ് പറഞ്ഞേ ഉള്ളൂ രാഗേട്ടന്റെ കാര്യം " " ആഹ് അപ്പോഴേക്കും ദച്ചുവുമായി കൂട്ടായോ. വർണ വന്നത് അവൾക്ക് ഒരു സമാധാനമാവും. പാവം അവൾ ആ വീട്ടിൽ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു. എന്റെ കുട്ടിയെ കൂടെ കൂട്ടിയേക്കണേ വർണ " " അത് പറയാനുണ്ടോ രാഗേട്ടാ. എനിക്കും ഇവിടെ ആരും ഇല്ലാന്നേ. പിന്നെ ഞങ്ങൾ ഇപ്പോ നല്ല കൂട്ടായി. ദച്ചു പാവാമാ " "മ്മ്. കോളേജിൽ പഠിക്കുന്ന കാലത്ത് അവൾ വാ തോരാതെ ഒരുപാട് സംസാരിക്കുമായിരുന്നു. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചപ്പോൾ കുറേ കുടുബക്കാരെ കിട്ടുന്നതിലുള്ള സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ ഇപ്പോ എന്റെ കുട്ടി മനസ് തുറന്ന് ഒന്ന് ചിരിക്കുന്നത് കണ്ടിട്ട് തന്നെ കാലങ്ങളായി " " ചേട്ടൻ സങ്കടപ്പെടാതെ. ഈ ഞാൻ ഇങ്ങ് വന്നില്ലേ. ഞാൻ എല്ലാം ശരിയാക്കി തരാം. വർണ എന്നാ സുമ്മാവാ .

ഒരു മിനിറ്റ് എട്ടാ ഞാൻ ഇപ്പോ വരാം " അത് പറഞ്ഞ് അവൾ ബെഡിൽ നിന്നും താഴേ ഇറങ്ങി. "എങ്ങോട്ടാടി..." ദത്തൻ ചോദിച്ചു. " ഞാൻ ദച്ചുനേ വിളിച്ചിട്ട് വരാം ദത്താ" അവൾ പുറത്തേക്ക് ഓടി . "ദച്ചു " അവൾ ഉറക്കെ വിളിച്ചു. " ഒന്ന് പതിയെ വിളിക്ക് വർണ . എന്റെ ചെവി " ദത്തൻ ചെവി പൊത്തി കൊണ്ട് പറഞ്ഞു. "ദച്ചു " അവൾ ഉറക്കെ വിളിച്ച് സ്റ്റയർ ഓടിയിറങ്ങിയതും നേരെ ചെന്ന് പെട്ടത് മുത്തശിയുടെ മുന്നിലാണ്. " ശബ്ദം താഴ്ത്തി വിളിക്കാൻ കുട്ടിക്ക് അറിയില്ലേ " മുത്തശി ഗൗരവത്തിൽ ചോദിച്ചു. "സോറി" അവൾ വേഗം അടുക്കളയിലേക്ക് ഓടി . "ദച്ചു ഒന്ന് വന്നേ" വർണ ദച്ചുവിന്റെ കൈ പിടിച്ച് റൂമിലേക്ക് ഓടി . റൂമിലെത്തിയതും രണ്ടു പേരും നന്നായി കിതച്ചിരുന്നു. "എട്ടാ " ലാപ് ടോപ്പിലെ സ്ക്രീനിൽ ദേവരാഗിനെ കണ്ടതും ദർശന ഒരു ഇടർച്ചയോടെ വിളിച്ചു. "നീ ഇത്ര നേരം എവിടെയായിരുന്നു ദച്ചുവേ " " ഞാൻ അടുക്കളയിൽ ആയിരുന്നു എട്ടാ . എട്ടൻ എന്നാ വരാ " അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. "നിനക്ക് എപ്പോഴും ഇതു മാത്രമാണോ എന്റെ ദച്ചൂട്ടി ചോദിക്കാനുളളൂ. ഞാൻ പറഞ്ഞില്ലേ മൂന്നാല് ദിവസം കഴിഞ്ഞാ ഞാൻ എത്തും എന്ന് "

"മ്മ് " അവൾ ഒന്ന് മൂളി. "പിന്നെ എന്താ അവിടത്തെ വിശേഷങ്ങൾ " " സുഖാ എട്ടാ " ദർശന കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. "ദച്ചു ലാപ്പ് ടോപ്പ് കൊണ്ട് റൂമിലേക്ക് പൊക്കോള്ളു" ദത്തൻ ദർശനയെ നോക്കി പറഞ്ഞു. "എയ് വേണ്ടാ ദേവേട്ടാ " " അതൊന്നും സാരില്യ ദച്ചു. ഞങ്ങൾ നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല " വർണ ലാപ് ടോപ് ദർശനയുടെ കൈയ്യിലേക്ക് വച്ച് കൊടുത്ത് മുറിയിലേക്ക് ഉന്തി തള്ളി വിട്ടു. "പാവം കുട്ടിയാ ദത്താ." ദച്ചു പോകുന്നത് നോക്കി വർണ പറഞ്ഞു. "മ്മ്. ദർശന നിന്നോട് കമ്പനി ആയിലെ " "മ്മ് " " ദത്താ നമ്മുടെ കഥയിലെ വില്ലൻ എവിടെ . കാണാനില്ലല്ലോ" " വില്ലനോ : " " ആഹ് പാർത്ഥിത്. പാറുവിന്റെ പുന്നാര ആങ്ങളാ " " ആഹ് അവനോ . അവൻ സ്റ്റേഷനിൽ പോയി കാണും. രാത്രി തിരികെ എത്തുമായിരിക്കും " അവൻ താൽപര്യം ഇല്ലാതെ പറഞ്ഞു. " ദത്താ. നീ വാങ്ങി തന്ന ഡ്രസ്സിൽ ഒരെണ്ണം ഞാൻ ദച്ചുന്ന് കൊടുത്തോട്ടേ " അത് കേട്ട് ദത്തൻ സംശയത്തോടെ അവളെ നോക്കി. "എനിക്ക് ദച്ചൂനേ ഒരുപാട് ഇഷ്ടായി ദത്താ. പിന്നെ ദച്ചുന്ന് ആരും ഇല്ലാലോ. അപ്പോ നമ്മൾ എന്തെങ്കിലും ഡ്രസ്സ് കൊടുത്താ ഒരുപാട് ഇഷ്ടാവും "

" അതൊക്കെ കൊടുത്തോ. പക്ഷേ ന്റെ കുട്ടി ദർശനയെ പേരെടുത്ത് വിളിക്കരുത്. അത് നിന്റെ എട്ടത്തി അല്ലേ " " അതിനു എന്താ ദത്താ." "നിന്നേക്കാളും 6,7 വയസ് മൂത്തത് ആണ് ദർശന. പക്ഷേ അതുകൊണ്ട് അല്ലാ ഞാൻ എട്ടത്തി എന്ന് വിളിക്കാൻ പറഞ്ഞത്. നീ ഇങ്ങനെ പേരെടുത്ത് വിളിക്കുമ്പോൾ ദർശനക്ക് നിന്നോട് ഒരു ഫ്രണ്ടിന്റെ ഫീലേ തോന്നു. മറിച്ച് നീ എട്ടത്തി എന്ന് വിളിക്കുമ്പോൾ ഒരു അനിയത്തിയെ പോലെ തോന്നും. ഫ്രണ്ട്സ് ആയിട്ട് അവൾക്ക് ഒരു പാട് പേര് ഉണ്ടാകും. പക്ഷേ അനിയത്തി ആയി ആരും ഉണ്ടാവില്ല. അതോണ്ട് നീ ഇനി എട്ടത്തിന്ന് വിളിച്ചാ മതി. ഞാൻ പറഞ്ഞത് ന്റെ കുട്ടിക്ക് മനസിലാവുന്നുണ്ടോ " " മനസിലായി ദത്താ" അവൾ നിഷ്കളങ്കമായി തലയാട്ടി. ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു. "നീയെന്തിനാടാ എന്നേ ഇങ്ങനെ വെറുതെ വെറുതെ ഉമ്മ വക്കുന്നേ " വർണ മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.

പക്ഷേ ദത്തൻ ഒന്നും മിണ്ടാതെ ഒരു കള്ള ചിരിയോടെ അവളുടെ ചുണ്ടിൽ തന്നെ വീണ്ടും ഒന്നു കൂടി ഉമ്മ വച്ചു. "ഇഷ്ടം കൊണ്ടാടീ പെണ്ണേ " " നീ അങ്ങ് മാറിക്കേ. ഒന്ന് പറഞ്ഞാ രണ്ടാമത്തേതിന് അവൻ ഉമ്മിച്ചോളും " ദത്തനെ തള്ളി മാറ്റി കൊണ്ട് വർണ ടേബിളിനടുത്തേക്ക് നടന്നു. ടേബിളിനു മുകളിൽ വച്ചിരിക്കുന്ന ബാഗിൽ നിന്നും ദർശനക്ക് ഒരു ഡ്രസ്സ് എടുത്ത് പുറത്ത് വച്ച് ബാഗുമായി ദത്തന്റെ അടുത്ത് എത്തി. " ഞാൻ ദച്ചുന്റെ ... അല്ലാ എട്ടത്തിടെ അടുത്തേക്ക് പോവാ . വരുമ്പോഴേക്കും ഈ ബാഗിലെ എന്റെയും നിന്റെയും ഡ്രസ്സ് എടുത്ത് കബോഡിൽ ഒതുക്കി വച്ചേക്ക് " ബാഗ് ദത്തന്റെ കൈയ്യിൽ വച്ചു കൊണ്ട് വർണ പറഞ്ഞു. " ഞാൻ എന്താടീ നിന്റെ ഭാര്യയോ. ഇങ്ങനെ പണി പറയാൻ . ഇതൊക്കെ എടുത്തു വക്കേണ്ടത് നീയാ " "പിന്നെ അതൊക്കെ പണ്ട്. ഇപ്പോ ഭാര്യമാർ ചെയ്യുന്ന പണി ഭർത്താവ് ചെയ്യുന്ന പണി എന്നോന്നും ഇല്ല . വേഗം മടക്കി വക്ക് " അവൾ ആജ്ഞാപ്പിക്കുന്ന പോലെ പറഞ്ഞതും ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. "ദ .. ദ.. ദത്താ" "ദ . ദ.ദത്തൻ അല്ല. ദത്തൻ " വർണയുടെ ഇടുപ്പിലെ ദത്തന്റെ പിടി മുറുകിയതും വർണ ആകെ വിയർക്കാൻ തുടങ്ങി.

ഇത്രയും നേരം ദത്തന്റെ മുഖത്ത് നിറഞ്ഞ് നിന്നിരുന്ന വാത്സല്യ ഭാവം മാറി പകരം പ്രണയം നിറയുന്നത് വർണ അറിഞ്ഞു. "കണ്ടോ ...ഞാൻ ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചാ മതി നിന്റെ അഹങ്കാരം ഒതുങ്ങും " ദത്തൻ കള്ള ചിരിയോടെ പറഞ്ഞു. "ഇനി പറ ഞാൻ ഡ്രസ്സ് ഒതുക്കി വക്കണോ " " വക്കണം " വർണ അത് പറഞ്ഞതും ദത്തൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി. പതിയെ അവൻ ഒന്ന് കുനിഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. ദത്തന്റെ ചുടു ശ്വാസം കഴുത്തിൽ തട്ടിയതും വർണ ഒന്ന് പൊള്ളി പിടഞ്ഞു. അവളുടെ കഴുത്തിലുടനീളം ദത്തന്റെ ചുണ്ടുകൾ ഓടി നടന്നു. വർണ കണ്ണടച്ച് ചുമരിലേക്ക് ചാരി നിന്നു. ദത്തന്റെ ഉമിനീരും ശ്വാസവും കഴുത്തിൽ തട്ടുന്തോറും അവളുടെ ഹ്യദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു. ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും ടോപ്പിനുള്ളിലേക്ക് കടന്നതും വർണ ഞെട്ടലോടെ അവന്റെ കൈയ്യിൽ പിടിച്ചു.

"ദ ... ദത്താ... എന്നേ വിട്. ഞാ..ഞാൻ തന്നെ ഡ്ര ... ഡ്രസ്സ് ഒതുക്കി വച്ചോ... വച്ചോള്ളാം " വർണ ദയനീയമായി പറഞ്ഞതും ദത്തൻ അവളിൽ നിന്നും അകന്ന് മാറി. അവളെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ എപ്പോഴോ കാര്യങ്ങൾ കൈവിട്ട് പോയി. ഒരു പക്ഷേ അവൾ തന്റെ കയ്യിൽ കയറി പിടിച്ചില്ലായിരുന്നെങ്കിൽ ... ദത്തൻ അസ്വസ്ഥതയോടെ നെറ്റി ഉഴിഞ്ഞു കൊണ്ട് ബെഡിൽ വന്നിരുന്നു. വർണയാണെങ്കിൽ പകപ്പ് വിട്ട് മാറാതെ ചുമരിൽ ചാരി നിൽക്കുകയാണ്. അവളുടെ നിൽപ്പ് കണ്ട് ദത്തന് ഒരേ സമയം ചിരിയും സഹതാപവും തോന്നി. അവൻ ബെഡിൽ നിന്നും എണീറ്റ് അവളുടെ അരികിലേക്ക് വന്നതും വർണ പേടിച്ച് കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു. "കുഞ്ഞേ ..." ദത്തന്റെ ശബ്ദം അവളുടെ കാതിൽ ആർദ്രമായി പതിച്ചു. ഒപ്പം അവന്റെ ചുടു ശ്വാസം അവളുടെ നെറ്റിയിലും. "കണ്ണ് തുറക്ക് ന്റെ ദേവൂട്ട്യേ " ദത്തൻ വീണ്ടും വിളിച്ചതും വർണ പതിയെ കണ്ണു തുറന്നു. "പേടിച്ചോ ന്റെ കുട്ടി " അവൻ നിറഞ്ഞ വാത്സല്യത്തോടെ ചോദിച്ചതും അവൾ അതെ എന്ന രീതിയിൽ തലയാട്ടി. "സോറി ഡാ . ഞാൻ പെട്ടെന്ന് എന്തോ .." അവൻ അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് മുണ്ടു കൊണ്ട് തുടച്ച് കൊടുത്തു. ഒപ്പം തന്റെ ഉമിനീരാൽ കുതിർന്ന കഴുത്തും തുടച്ച് കൊടുത്തു. ദത്തൻ അവളെ വിളിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തി. ശേഷം നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story