എൻ കാതലെ: ഭാഗം 36

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ ബെഡിലേക്ക് കിടന്നതും വർണ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല വച്ച് കൊണ്ട് കിടന്നു. എന്നാൽ ദത്തൻ അവളെ വീണ്ടും ബെഡിലേക്ക് തന്നെ കിടത്തി. ശേഷം അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിടന്നു. "എനിക്ക് ഇങ്ങനെ കിടക്കാനാണ് ഇഷ്ടം" ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളുടെ ചെവിയിൽ പതിയെ ഒന്ന് കടിച്ചു. "നീ എന്റെ കൂടെ എന്നും ഇങ്ങനെ ഉണ്ടാവുമോ ദത്താ" അവൾ അവനെ തന്നിലേക്ക് ചേർത്തു പിടിച്ച് കൊണ്ട് ചോദിച്ചു. "നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കാനാ പെണ്ണേ . എന്നേ കൊണ്ട് അതിന് പറ്റുമോ . ഈ ദേവദത്തന്റെ അവസാന ശ്വാസം വരെ എന്റെ ദേവൂട്ടി എന്റെ കൂടെ എന്നും ഇങ്ങനെ ഉണ്ടാകും" "സത്യം...'' "മ്മ് ... എന്റെ പൊന്നു ദേവുട്ട്യാണെ സത്യം " അത് കേട്ട് വർണയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. ** " ദത്താ നീ ഉറങ്ങിയോ " ഉറങ്ങുന്ന ദത്തനെ തട്ടി വിളിച്ചു കൊണ്ട് വർണ ചോദിച്ചു. "നിനക്ക് എന്താ പെണ്ണേ രാത്രി ഉറക്കവും ഇല്ലേ " ദത്തൻ ഉറക്കത്തിൽ തന്നെ ചോദിച്ചു. "വീട് മാറി കിടക്കുന്ന കാരണം എനിക്ക് ഉറക്കം വരുന്നില്ല ദത്താ . എനിക്ക് ഒരു പാട്ട് പാടി തരുമോ "

" നിനക്കെന്താ വട്ടാണോ. മിണ്ടാതെ കടന്നുറങ്ങടി കുരുട്ടേ" "എനിക്ക് ഉറക്കം വരാത്തോണ്ടാ ദത്താ" " ഇതിനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ . എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. എന്റെ കുട്ടി വെറുതെ കണ്ണടച്ച് കിടക്ക് . അപ്പോ ഉറക്കം വരും" " ഇല്ല ദത്താ. ഞാൻ കണ്ണടച്ച് കിടന്നതാ . പക്ഷേ ഉറക്കം വരുന്നില്ലാന്നേ . ഒരു പാട്ട് പാടി താ" "എനിക്ക് പാട്ട് പാടാൻ അറിയത്തില്ലെടി. എന്നേ കണ്ടിട്ട് പാട്ടു പാടുന്ന ആളേ പോലെ തോന്നുന്നുണ്ടോ . ഞാൻ വേണെങ്കിൽ ഫോണിൽ പാട്ടു വക്കാം. " ദത്തൻ ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ പറഞ്ഞു. "വേണ്ടാ. നീ സുഖായി ഉറങ്ങിക്കോ. അല്ലെങ്കിലും ഞാൻ ഉറങ്ങിയാലും ഇല്ലെങ്കിലും നിനക്ക് എന്താ " വർണ പരിഭവത്തോടെ തിരിഞ്ഞു കിടന്നതും ദത്തൻ തലക്ക് കൈ കൊടുത്തു കൊണ്ട് ബെഡിൽ എണീറ്റ് ഇരുന്നു. "ഏത് നേരത്താണാ ഇതിനെയൊക്കെ ... "ദത്തൻ പതിയെ പിറുപിറുത്തു. "ദേവു ... ദേവൂട്ട്യേ ..." ദത്തൻ അവളെ തട്ടി വിളിച്ചു. "വേണ്ടാ. നീ ഉറങ്ങിക്കോ" "അങ്ങനെ പറയല്ലേ പെന്നേ. വാ ചേട്ടൻ മടിയിൽ കിടത്തി ന്റെ കുട്ടീനെ താരാട്ട് പാടി ഉറക്കി തരാം " ദത്തൻ അത് പറഞ്ഞ് പാട്ട് വക്കാനായി ഫോൺ ടേബിളിനു മുകളിൽ നിന്നും തപ്പിയെടുത്തു.

ഫോണെല്ലാം കണ്ടുപിടിച്ച് പാട്ട് വക്കാനായി ബെഡിൽ വന്നിരുന്നപ്പോഴേക്കും വർണ ഉറങ്ങിയിരുന്നു. " " ഇപ്പോ ഞാനാരായി. ശശി സോമ സുന്ദരൻ " ദത്തൻ പിറുപിറുത്തു കൊണ്ട് ബെഡിൽ വന്ന് കിടന്നു. വർണയെ തന്നിലേക്ക് ചേർത്ത് കിടത്തി പുതച്ച് കൊടുത്തു കൊണ്ട് ദത്തനും പതിയെ കണ്ണുകളടച്ച് കിടന്ന് ഉറങ്ങി പോയി. * " ദേവാ.... ദേവാ...." രാവിലെ ചെറിയമ്മയുടെ വിളി കേട്ടാണ് ദത്തൻ കണ്ണ് തുടന്നത്. നേരം വെളുക്കുന്നതേ ഉള്ളൂ. "ഡോർ ലോക്ക് അല്ല ചെറിയമ്മ അകത്തേക്ക് വന്നോളൂ " അത് പറഞ്ഞതും ചാരി ഇട്ട വാതിൽ തുറന്ന് ചെറിയമ്മ അകത്തേക്ക് വന്നു. "വേണ്ട മോനേ കിടന്നോ. ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ" ബെഡിൽ നിന്നും എണീക്കാൻ നിന്ന ദത്തനെ ചെറിയമ്മ തടഞ്ഞു. " വീട്ടിൽ അമ്മക്ക് സുഖമില്ലാ എന്ന് പറഞ്ഞ് അച്ഛൻ വിളിച്ചിരുന്നു. ഞാൻ ഒന്ന് വീട് വരെ പോയിട്ട് വരാം. ഇപ്പോ ഇറങ്ങിയാലെ ഉച്ചക്ക് മുൻപ് തിരികെ വരാൻ പറ്റു. " " ഞാൻ കൂടെ വരണോ ചെറിയമ്മേ " " എയ് വേണ്ടാ. ഡ്രെവർ ഉണ്ടല്ലോ. ഞാൻ വേഗം പോയിട്ട് വരാം. അല്ലാ വർണ മോൾ എവിടെ. "

ചെറിയമ്മ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു. അത് കേട്ട് ദത്തൻ ഒരു ചിരിയോടെ തന്റെ മേൽ നിന്നും പുതപ്പ് അല്പം മാറ്റി. അവന്റെ വയറിൽ തലവച്ച് അവനെ പറ്റി ചേർന്നു കിടക്കുകയായിരുന്നു വർണ. " ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നോ . " പൂച്ച കുഞ്ഞിനേ പോലെ ദത്തന്റെ അരികിൽ കിടന്നുറങ്ങുന്ന വർണയെ നോക്കി ചെറിയമ്മ വാത്സല്യത്തോടെ പറഞ്ഞു. "നിനക്ക് എവിടെന്ന് കിട്ടി ദേവ ഇങ്ങനെ ഒരു കുഞ്ഞിപെണ്ണിനെ . ഇത്തിരിയെ ഉള്ളൂലോ " ചെറിയമ്മ വർണയുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു. " എന്നാ സമയം കളയണ്ട ചെറിയമ്മ. ഇറങ്ങാൻ നോക്കി കൊള്ളു" ഒരു പരിധിയിൽ കൂടുതൽ വർണയോട് ആരും സ്നേഹം കാണിക്കുന്നത് ദത്തനും ഇഷ്ടപ്പെട്ടിരുന്നില്ല. അതു കൊണ്ട് തന്നെയാണ് ചെറിയമ്മയെ പറഞ്ഞു വിടാൻ അവൻ തിരക്ക് കാണിക്കുന്നതും. " എന്നാ ഞാൻ ഇറങ്ങാ . മോള് എണീറ്റാൽ പറഞ്ഞേക്ക് " മുറിയുടെ വാതിൽ ചാരി ഇട്ടു കൊണ്ട് ചെറിയമ്മ പുറത്തേക്ക് പോയി. " ഞാൻ നിന്റെ കാര്യത്തിൽ കുറച്ച് സെൽഫിഷ് ആവുന്നുണ്ടോടാ. അതെന്താ അങ്ങനെ എന്ന് എനിക്കും അറിഞ്ഞൂടാ.

നിന്റെ സ്നേഹവും വാശിയും പിണക്കവും ദേഷ്യവും എല്ലാം എന്നോട് മാത്രം മതി എന്ന തോന്നൽ. എനിക്കറിയാം നിന്നക്ക് നിന്റെതായ ഇഷ്ടങ്ങൾ ഉണ്ടെന്ന് . അതോക്കെ ഞാൻ സാധിച്ച് തരും. പക്ഷേ നിന്റെ സ്നേഹം, നിന്റെ കുറുമ്പ് . അത് മറ്റൊരാളിലേക്ക് പങ്കിട്ടു പോകാൻ ഞാൻ സമ്മതിക്കില്ല.എനിക്ക് അത്രയും ഇഷ്ടമാണ് പെണ്ണേ നിന്നെ . ഒരു തരം ഭ്രാന്തമായ പ്രണയം. അവൻ അവളെ ഇറുക്കെ പുണർന്നതും വർണ പതിയെ കണ്ണു ചിമ്മി തുറന്നു. " എന്താ ദത്താ.. നേരം വെളുത്തോ" അവൾ ചെറിയ കുട്ടികളെ പോലെ കണ്ണു തിരുമ്മി എണീറ്റ് കൊണ്ട് ചോദിച്ചു. " ഇല്ലടാ . ന്റെ കുട്ടി ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ ഞാൻ വിളിക്കാം. ദത്തൻ അവളെ ബെഡിലേക്ക് കിടത്തി കൊണ്ട് അവളുടെ ചുണ്ടിലായി ഒന്ന് ഉമ്മ വച്ചു. "എന്തിനാ ദത്താ ഇങ്ങനെ ഉമ്മ വക്കുന്നേ " വർണ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു. മറുപടിയായി ദത്തൻ അവന്റെ പതിവ് കള്ള ചിരി ചിരിച്ചു. അവന്റെ ആ പുഞ്ചിരി പതിയെ വർണയുടെ ചുണ്ടിലും തെളിഞ്ഞു. അവൾ വീണ്ടും ദത്തനെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.

ദത്തന് പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. അവൻ ഓരോന്ന് ആലോചിച്ച് കൊണ്ട് കിടന്നു. " അടുത്തമാസം ഇവർക്ക് ക്ലാസ്സ് തുടങ്ങിയാൽ തിരിച്ച് പോകണം . പാർവതി. അവളെ ഭയക്കണം. അവൾ വർണയെ ഉപദ്രവിക്കുമോ എന്ന പേടി ദത്തന്റെ മനസിൽ ഉണ്ട്. വർണയെ ഇവിടേക്ക് കൊണ്ടു വരാൻ ദത്തന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. പക്ഷേ അവളെ പിരിഞ്ഞ് ഒരു നിമിഷം പോലും നിൽക്കാൻ കഴിയില്ല എന്ന് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് കൂടെ കൂട്ടിയത്. ദത്തൻ നേരം വെളുത്തതും വർണയെ പതിയെ ബെഡിലേക്ക് കിടത്തി എണീറ്റ് ബാത്ത്റൂമിലേക്ക് പോയി. ദത്തൻ കുളി കഴിഞ്ഞ് വരുമ്പോഴും വർണ നല്ല ഉറക്കത്തിൽ തന്നെയാണ്. തല വഴി പുതപ്പ് ഇട്ട് കിടക്കുകയായാണ് വർണ . ദത്തൻ അവളുടെ അരികിൽ വന്നിരുന്ന് പുതപ്പ് പതിയെ മാറ്റി. ശേഷം അവളുടെ കവിളിൽ ഒന്ന് ഉമ്മ വച്ചു. വർണ മുഖത്ത് തണുപ്പ് തട്ടിയതും കണ്ണ് ചിമ്മി തുറന്നു. ദത്തന്റെ മുടിയിൽ നിന്നും വെള്ളം അവളുടെ മുഖത്തേക്ക് ഒറ്റി വീണു. ദത്തൻ ഒന്ന് കുനിഞ്ഞ് അവളുടെ മറ്റേ കവിളിൽ കൂടി ഉമ്മ വച്ചു.

വർണ ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ മടിയിലേക്ക് തല വച്ച് കിടന്നു. "എണീക്ക് കുഞ്ഞേ ... സമയം എട്ട് മണി കഴിഞ്ഞു " " കുറച്ച് നേരം കൂടി ദത്താ " " മതി ഉറങ്ങീത് ... ഞാൻ പുറത്ത് പോവാ . അപ്പോഴേക്കും വേഗം എണീറ്റ് കുളിക്കാൻ നോക്ക്. " " നീ പൊയ്ക്കോ ദത്താ . ഞാൻ കുറച്ച് കഴിഞ്ഞ് എണീറ്റോളാം " " പറ്റില്ല " ദത്തൻ അവളെ വലിച്ച് എണീപ്പിച്ച് ബാത്ത് റൂമിലേക്ക് കയറ്റി വിട്ടു. വർണ കുളി കഴിഞ്ഞ് വരുമ്പോഴേക്കും ദത്തൻ എവിടേക്കോ പോവാൻ റെഡിയായിരുന്നു. "എങ്ങോട്ടാ ദത്താ പോവുന്നേ " " ഒരു ഫ്രണ്ടിനെ കാണാനാടാ . പോയിട്ട് വേഗം വരാം " " മമ്" വർണ ഒന്ന് മൂളി. ദത്തൻ ടേബിളിന് മുകളിൽ നിന്നും ബുള്ളറ്റിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു. വർണ അവൻ പോയതും തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ഒന്നു കൂടി മുടി തോർത്തി. അപ്പോഴേക്കും പുറത്തേക്ക് പോയ ദത്തൻ കാറ്റു പോലെ വന്ന് വർണയെ പുണർന്നു. വർണ ഒന്ന് ഞെട്ടി എങ്കിലും അവളും അവനെ ചേർത്ത് പിടിച്ചു. ദത്തൻ അവളുടെ മുഖം കൈയിലെടുത്ത് അവളുടെ ചുണ്ടിലായി ഒന്ന് ഉമ്മ വച്ച് പുറത്തേക്ക് തന്നെ പോയി.

* വർണ താഴേക്ക് വരുമ്പോൾ പാർവതി എങ്ങോട്ടോ പോവാൻ നിൽക്കുയായിരുന്നു. അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടു ഓഫീസിലേക്കാണ് പോകുന്നത് എന്ന് വർണയ്ക്ക് മനസ്സിലായി. മുത്തശ്ശി ആണെങ്കിൽ ഹാളിലെ സെറ്റിയിൽ ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് .പാർവതി മുത്തശ്ശിയുടെ കവിളിൽ ഒന്ന് ഉമ്മ വെച്ച ശേഷം തിരക്കിട്ട് പുറത്തേക്ക് പോയി . അത് നോക്കി കൊണ്ട് വർണ്ണയും അടുക്കളയിലേക്ക് ചെന്നപ്പോൾ ദർശന അവിടെയുണ്ടായിരുന്നു . "നീ എണീറ്റോ " "ആഹ്... ഏട്ടത്തി..." "എന്നാ കഴിച്ചാലോ. നിനക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ഞാൻ " "ചെറിയമ്മയോ " "ചെറിയമ്മ ...ചെറിയമ്മയുടെ വീടുവരെ ഒന്ന് പോയിരിക്കുകയാണ് .ഉച്ചയ്ക്കുശേഷം വരും. വാ നമുക്ക് കഴിക്കാം" അതു പറഞ്ഞു വർണ്ണയേയും വിളിച്ച് ദർശന ടേയ്നിങ്ങ് ടേബിളിൽ വന്നിരുന്നു . ഭക്ഷണം കഴിക്കുന്നതിനിടയിൽ അവർ ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട് . വർണ്ണയുടെ ഉറക്കെയുള്ള ചിരി കേട്ട് സെറ്റിയിൽ ഇരിക്കുന്ന മുത്തശ്ശി ഗൗരവത്തിൽ കണ്ണാടക്കിടയിലൂടെ അവളെ ഒന്ന് നോക്കി . എന്നാൽ വർണ്ണ അതൊന്നും കാര്യമാക്കിയിരുന്നില്ല .

"ആ രണ്ട് കുട്ടികൾ എവിടെ ഏട്ടത്തി..." "ആര് ...ഭദ്രയും ശിലവും ആണോ . അവർ ക്ലാസിൽ പോയി . ഇനി വൈകുന്നേരമേ വരു. എല്ലാവരും ഓരോ സ്ഥലത്തേക്ക് പോയിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ഞാനും നീയും മുത്തശ്ശിയും മാത്രമേ ഉള്ളൂ " ഓരോന്ന് പറഞ്ഞും ചെറിയ പണികൾ ചെയ്തും ഉച്ചവരെ അവർ സമയം കളഞ്ഞു. ഉച്ചയ്ക്ക് ചെറിയമ്മ വീട്ടിൽ പോയി തിരിച്ചു വന്നിരുന്നു . ദത്തനും ഉച്ചയോടെ പുറത്തുപോയി വന്നിരുന്നു. അവരെല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് . ദർശനയേ കൂട്ട് കിട്ടിയതോടുകൂടി വർണ്ണ ഏതുസമയവും അവളുടെ ഒപ്പം തന്നെയാണ് . ആ വലിയ വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ദർശനക്കും വർണ്ണ ഒരു ആശ്വാസമായിരുന്നു. ** വൈകുന്നേരം വർണ്ണയേയും കൂട്ടി ദർശന പാടത്തേക്ക് ഇറങ്ങി . "ദേ....നോക്കിയേ ...മീൻ കുഞ്ഞുങ്ങൾ " പാടത്തിന്റെ സൈഡിലൂടെ ആയി ഒഴുകുന്ന തോട്ടിലേക്ക് നോക്കിക്കൊണ്ട് വർണ്ണ പറഞ്ഞു . ദർശന ഒരു പാട് വിലക്കി എങ്കിലും വർണ്ണ തോട്ടിലെ വെള്ളത്തിലേക്ക് ഇറങ്ങി . വെള്ളത്തിലായി കിടക്കുന്ന ഉരുളൻ കല്ലുകളും ചെറിയ കക്ക തോടുകളും അവൾ പെറുക്കി കയ്യിൽ പിടിച്ചു .

"ഇതൊക്കെ എന്തിനാ " "വെറുതെ ഇരിക്കട്ടെ ...ഇവിടെ വന്നതിന്റെ ഓർമ്മയ്ക്ക്...." അവസാനം ദർശന ചീത്ത പറഞ്ഞാണ് വർണ്ണ വെള്ളത്തിൽനിന്നും കയറിയത് . നേരം ഇരുട്ടാവാൻ തുടങ്ങിയതും അവർ തിരിച്ച് വീട്ടിലേക്ക് തന്നെ വന്നു . "ഇതും കൊണ്ട് അകത്തേക്ക് കയറി വരണ്ട. മുത്തശ്ശി കണ്ടാൽ ചീത്ത പറയും. ഇപ്പോ പുറത്തെവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചാ മതി. പിന്നെ ആരും ഇല്ലാത്തപ്പോ റൂമിലേക്ക് കൊണ്ടു പോയാൽ മതി." ദർശന അവളോടായി പറഞ്ഞതും വർണ്ണ സമ്മതം എന്ന പോലെ തലയാട്ടി . "എന്നാൽ നീ ഇതു കൊണ്ടുപോയി എവിടെയെങ്കിലും വയ്ക്ക് .ഞാൻ അകത്തേക്ക് പോവുകയാ...." അത് പറഞ്ഞ് ദർശന അകത്തേക്ക് കയറിപ്പോയി . വർണ്ണ കയ്യിലുള്ള കല്ലുകളും മറ്റും ഒളിപ്പിച്ചുവയ്ക്കാൻ ഒരു നല്ല സ്ഥലം അന്വേഷിച്ച് നടക്കുകയായിരുന്നു . അവസാനം മാവിൻ ചോട്ടിലെ കൽ ബെഞ്ചിന് അടിയിലായി അവളത് ഒളിപ്പിച്ചുവെച്ചു. ശേഷം ഇട്ടിരിക്കുന്ന സ്കേർട്ട് അൽപ്പം ഉയർത്തിപ്പിടിച്ച് അവൾ അകത്തേക്ക് ഓടി . സ്റ്റയർ കയറി മുകളിലെത്തിയതും ദേഷ്യത്തിൽ മുത്തശ്ശിയുടെ വിളി പിന്നിൽ നിന്നും എത്തിയിരുന്നു . വർണ്ണ എന്താണ് കാര്യം എന്ന് മനസ്സിലാവാതെ മുത്തശ്ശിയെ നോക്കി നിന്നു .മുത്തശ്ശിയുടെ അടുത്തായി തന്നെ ശിലുവും ഭദ്രയും പുച്ഛത്തോടെ നിൽക്കുന്നുണ്ട് .

"ഇതൊരു വീടാണ് എന്നുള്ള ഒരു ബോധം കുട്ടിക്ക് ഇല്ലേ .എന്താ ഈ കാണിച്ചു വച്ചിരിക്കുന്നേ " ആദ്യം മുത്തശ്ശി എന്താണ് ഉദ്ദേശിച്ചത് എന്ന് വർണക്ക് മനസ്സിലായില്ല . "ഇതെന്താ " മുത്തശ്ശി കൈ ചൂണ്ടി കൊണ്ട് ചോദിച്ചു. അവൾ കയറി വന്ന വഴി മൊത്തം ചളിയായിരുന്നു . തോട്ടിലെ വെള്ളത്തിൽ കളിച്ച ശേഷം പാടത്തെ മണ്ണും കൂടിയായപ്പോൾ തറയാകെ പാടത്തെ ചളി പരന്നുകിടക്കുകയാണ് . "അത്... ഞാൻ അറിയാതെ ...സോറി "അവൾ സ്റ്റയർ ഇറങ്ങി മുത്തശ്ശിയുടെ അരികിലേക്ക് വന്നു. "ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല മുത്തശ്ശി. ഇതൊക്കെ ഇവളോട് തന്നെ ക്ലീൻ ചെയ്യാൻ പറയ് " ശിലു മുത്തശിയോട് പറഞ്ഞു . "അതെ മുത്തശ്ശി. അവളല്ലേ തറയിൽ മൊത്തം ചളിയാക്കിയത്. അവൾ തന്നെ ക്ലീൻ ചെയ്യട്ടെ " ഭദ്രയും അത് ഏറ്റുപിടിച്ചു . "വിളക്ക് വെക്കാൻ സമയമായി .അതിനുള്ളിൽ ഇവിടെയെല്ലാം വേഗം വൃത്തിയാക്കിക്കോ" അത് പറഞ്ഞ് മുത്തച്ചി ഗൗരവത്തിൽ അകത്തേക്ക് പോയി . മുത്തശ്ശിക്ക് പിന്നാലെ അവളെ നോക്കി ഒന്നു പുഛിച്ചു കൊണ്ട് ഭദ്രയും ശിലുവും അകത്തേക്ക് കയറിപ്പോയി. " കാലു കഴുകിയിട്ട് അകത്തേക്ക് വന്നാൽ മതിയായിരുന്നു.

ഇതിപ്പോ ആകെ നാണം കെട്ടല്ലോ . ഛേ.." വർണ്ണ മുറ്റത്തേക്ക് പോയി പുറത്തെ പൈപ്പിൽ കയ്യും കാലും എല്ലാം കഴുകി. ശേഷം അടുക്കള ഭാഗത്ത് നിന്നും ബക്കറ്റിൽ വെള്ളം പിടിച്ച് കയ്യിൽ ഒരു തുണിയുമായി ഹാളിലേക്ക് വന്നു . ബക്കറ്റിലെ വെള്ളത്തിൽ തുണി മുക്കി തറയാകെ തുടയ്ക്കാൻ തുടങ്ങി . വീടിൻറെ ഉമ്മറത്തെ വാതിൽ മുതൽ സ്റ്റയർ വരെ അവളുടെ കാൽപ്പാടുകൾ ആണ് പതിഞ്ഞു കിടന്നിരുന്നത് .അതെല്ലാം അവൾ കഷ്ടപ്പെട്ട് തുടച്ചു . "ഹാവൂ സമാധാനം " ... അവൻ തറയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞതും സ്റ്റയറിന് മുകളിലായി അവളെ തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുകയായിരുന്നു പാർവതി . "ഇനിയിപ്പോ ഇവളുടെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ .എൻറെ ഒരു കാര്യം .... ഇങ്ങനെ നാണം കേടാനും വേണം ഒരു ഭാഗ്യം " അവളും വെറുതെ പാർവതിയെ നോക്കി ഒന്ന് പുച്ചിച്ചു കൊണ്ട് താഴെ നിന്നും എണീറ്റു . എണീറ്റ് ബക്കറ്റ് എടുക്കാനായി രണ്ടടി മുന്നോട്ടു നടന്നതും തുടച്ചു കൊണ്ടിരുന്ന തുണിയിൽ വഴുക്കി അവൾ നിലത്തേക്ക് തന്നെ വീണു. "അയ്യോ അമ്മേ ... എന്റെ നടു എൻറെ കാല് " വർണ്ണകരയാൻ തുടങ്ങി.

അപ്പോഴേക്കും പാർവതി വേഗത്തിൽ സ്റ്റെയർ ഓടിയിറങ്ങി അവളുടെ അടുത്ത് എത്തിയിരുന്നു. "അയ്യോ എന്താ പറ്റിയത് .."പാർവതി വർണയെ താഴെനിന്നും പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ വേദനകൊണ്ട് വർണ്ണക്കു എണീക്കാൻ പറ്റുന്നില്ല . "എന്താ വർണ ...എന്താ പറ്റിയത് ... നല്ല വേദന ഉണ്ടോ .."പാർവ്വതി ടെൻഷനോടെ ചോദിച്ചു . "എനിക്ക് താഴെ നിന്നും എണീക്കാൻ പറ്റുന്നില്ല. കാലു വേദനിക്കാ " അവൾ കാലിൽ പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. " നീ ഇങ്ങനെ കരയാതെ . പെട്ടെന്ന് വീണതു കൊണ്ട് കാല് ഉളുക്കിയതായിരിക്കും . ആ സെറ്റിയിലേക്ക് ഇരിക്കാം " അത് പറഞ്ഞ് പാർവതി എങ്ങനെയൊക്കെയോ സോഫയിലേക്ക് അവളെ പിടിച്ചിരുത്തി . "ആഹ്...കാലു വേദനിക്കുന്നു "വർണ്ണ കാലിൽ പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി . "കരയാതെ വർണ .ഞാൻ നോക്കട്ടെ " പാർവ്വതി നിലത്തായി ഇരുന്ന് വർണ്ണയുടെ കാലെടുത്ത് തൻറെ മടിയിലേക്ക് എടുത്തു വെച്ചു . "കാല് ഉളുക്കിയെന്ന് തോന്നുന്നു .ചെറുതായി നീര് വന്നിട്ടുണ്ട് "കാല് തടവിക്കൊണ്ട് പാർവതി പറഞ്ഞു . "അയ്യോ എൻറെ കാല് ... എന്റെ നടുവേ .... എനിക്ക് വയ്യേ..."വർണ കരയാൻ തുടങ്ങി.

അതുകൂടി കണ്ടതും പാർവതിക്ക് ആകെ ടെൻഷൻ ആവാൻ തുടങ്ങി . "അമ്മായി... അമ്മായി... ഒന്നു വേഗം വാ " പാർവതി ഉറക്കെ വിളിച്ചു. അവളുടെ ശബ്ദം കേട്ടു എല്ലാവരും ഹാളിലേക്ക് വന്നു. ദത്തനും താഴേക്ക് വന്നപ്പോൾ കാണുന്നത് പാർവതിയുടെ അരികിലിരുന്ന് കരയുന്ന വർണ്ണയെയാണ്.അവൻ ഓടി അവളുടെ അടുത്തെത്തി. "എന്താടാ പറ്റിയേ " ദത്തൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു . "തെന്നി വീണതാ .കാല് ഉളുക്കി എന്ന് തോന്നുന്നു "തറയിലിരുന്ന പാർവതി എണീറ്റു കൊണ്ട് പറഞ്ഞു. " ഞാൻ നോക്കട്ടെ ... "ദത്തൻ അവളുടെ കാല് മടിയിലേക്ക് വച്ചു കൊണ്ട് നോക്കാൻ തുടങ്ങി. " നോക്കി നടക്കണ്ടേ ...അതല്ലേ ഇങ്ങനെ വീണത്. നിന്റെ ഈ മത്തങ്ങ കണ്ണ് പിന്നെന്തിനാ . നോക്കി നടക്കാനല്ലേ " ദത്തൻ ദേഷ്യത്തിൽ അവളോട് അലറി . വർണ്ണ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു " അതെങ്ങനെയാ. എതു സമയവും പരിസര ബോധം ഇല്ലാതെ തുള്ളി ചാടി അല്ലേ നടത്തം . പിന്നെ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ "

പാർവതിയുടെ അമ്മ വർണയെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞതും ദത്തൻ അവരെ രൂക്ഷമായി ഒന്ന് നോക്കി. "നിങ്ങളോട് ഞാൻ അഭിപ്രായം ചോദിച്ചോ. ഞാൻ പറഞ്ഞു എന്റെയോ ഇവളുടേയോ കാര്യത്തിൽ ആരും ഇടപെടാൻ വരരുത് എന്ന് " ദത്തൻ അവരെ നോക്കി താക്കീതോടെ പറഞ്ഞ് വർണക്ക് നേരെ തിരിഞ്ഞു. "വാ .... " ദത്തൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് റൂമിലേക്ക് നടന്നു. വർണക്ക് നടക്കുമ്പോൾ കാലു നല്ലണം വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ ദത്തനെ പേടിച്ച് അവൾ ഒന്നും മിണ്ടാതെ നടന്നു. "ഇവന് എന്നേ ഒന്ന് എടുത്തു കൂടേ. "വർണ മനസിൽ ദത്തനെ കുറ്റം പറഞ്ഞു കൊണ്ട് സ്റ്റയർ എങ്ങനെയൊക്കെയോ കയറി. മുകളിൽ എത്തിയതും ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും പൊക്കിയെടുത്ത് റൂമിലേക്ക് നടന്നു. വർണ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് പുഞ്ചിരിയോടെ അവന്റെ തോളിലുടെ കൈയിട്ട് വട്ടം പിടിച്ചു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story