എൻ കാതലെ: ഭാഗം 37

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഞാൻ നോക്കട്ടെ ... "ദത്തൻ അവളുടെ കാല് മടിയിലേക്ക് വച്ചു കൊണ്ട് നോക്കാൻ തുടങ്ങി. " നോക്കി നടക്കണ്ടേ ...അതല്ലേ ഇങ്ങനെ വീണത്. നിന്റെ ഈ മത്തങ്ങ കണ്ണ് പിന്നെന്തിനാ . നോക്കി നടക്കാനല്ലേ " ദത്തൻ ദേഷ്യത്തിൽ അവളോട് അലറി . വർണ്ണ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു " അതെങ്ങനെയാ. എതു സമയവും പരിസര ബോധം ഇല്ലാതെ തുള്ളി ചാടി അല്ലേ നടത്തം . പിന്നെ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ " പാർവതിയുടെ അമ്മ വർണയെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞതും ദത്തൻ അവരെ രൂക്ഷമായി ഒന്ന് നോക്കി. "നിങ്ങളോട് ഞാൻ അഭിപ്രായം ചോദിച്ചോ. ഞാൻ പറഞ്ഞു എന്റെയോ ഇവളുടേയോ കാര്യത്തിൽ ആരും ഇടപെടാൻ വരരുത് എന്ന് " ദത്തൻ അവരെ നോക്കി താക്കീതോടെ പറഞ്ഞ് വർണക്ക് നേരെ തിരിഞ്ഞു. "വാ .... " ദത്തൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് റൂമിലേക്ക് നടന്നു. വർണക്ക് നടക്കുമ്പോൾ കാലു നല്ലണം വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ ദത്തനെ പേടിച്ച് അവൾ ഒന്നും മിണ്ടാതെ നടന്നു. "ഇവന് എന്നേ ഒന്ന് എടുത്തു കൂടേ. "വർണ മനസിൽ ദത്തനെ കുറ്റം പറഞ്ഞു കൊണ്ട് സ്റ്റയർ എങ്ങനെയൊക്കെയോ കയറി.

മുകളിൽ എത്തിയതും ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും പൊക്കിയെടുത്ത് റൂമിലേക്ക് നടന്നു. വർണ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് പുഞ്ചിരിയോടെ അവന്റെ തോളിലുടെ കൈയിട്ട് വട്ടം പിടിച്ചു. ** ദത്തന്റെയും വർണയുടെയും പിന്നാലെ മുകളിലേക്ക് വന്നതായിരുന്നു പാർവതി. പക്ഷേ മുകളിൽ എത്തിയതും ദത്തൻ വർണയെ ഇരു കൈകൾ കൊണ്ടും ഉയർത്തി എടുക്കുന്നതു കണ്ടതും അത്രയും നേരം പാർവതിക്ക് വർണയോടുള്ള സഹതാപം മാറി ദേഷ്യമായി. അവൾ ദേഷ്യത്തോടെ തന്നെ താഴേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും ഹാളിൽ നിന്നും എല്ലാവരും പിരിഞ്ഞു പോയിരുന്നു. "നിനക്ക് എന്താ പാറു വട്ടുണ്ടോ " പാറുവിന്റെ അമ്മ മാലതി അവളെ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടു വന്നു കൊണ്ട് ചോദിച്ചു. " അമ്മക്ക് എന്താ വേണ്ടത്. എനിക്ക് കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം. പ്ലീസ് കുറച്ച് മനസമാധാനം തരു " അവൾ തലക്ക് കൈ താങ്ങി കൊണ്ട് ബെഡിൽ ഇരുന്നു. "അതെ ഇപ്പോ നിന്റെ സമാധാനം കളയുന്ന ആള് ഞാനാണല്ലോ. നിനക്ക് എന്താ പാറു പറ്റിയത് . അവൾ താഴേ വീണപ്പോൾ നീ എന്തിനാ പിടിച്ച് എഴുന്നേൽപ്പിക്കാൻ പോയത് "

" അതിനു ഇപ്പോ എന്താ അമ്മാ. ഒരാൾ താഴേ വീണ് കിടന്ന് കരയുന്നത് കാണുമ്പോൾ ഞാൻ കൈ കൊട്ടി ചിരിക്കണമായിരുന്നോ " " ചിരിക്കണം എന്നോന്നും പറയുന്നില്ല. പക്ഷേ കാണാത്ത ഭാവത്തിൽ പോവണമായിരുന്നു. അവൾ താഴേ വീഴുന്നത് ഞാനും അടുക്കളയിൽ നിന്ന് കണ്ടതാണ്. പക്ഷേ ഞാൻ അറിയാത്ത ഭാവത്തിൽ നിന്നു. പക്ഷേ നീയെന്താ കാണിച്ചത്. ഓടി ചെന്ന് അവളെ പിടിച്ച് എണീപ്പിച്ചിരിക്കുന്നു. നീ ഒരു കാര്യം ഓർമ വച്ചേക്ക് പാറു. ആ പെണ്ണ് നിന്റെ ശത്രുവാണ്. കാണുമ്പോൾ ഇത്തിരിയെ ഉള്ളു എങ്കിലും ദേവന്റെ മനസിൽ അവൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്. അവളോടുള്ള പ്രണയം അവന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും പോലും നിറഞ്ഞു നിൽക്കുന്നുണ്ട്. അവളുടെ ആ സ്ഥാനത്ത് നിനക്ക് എളുപ്പം കയറി കൂടാൻ സാധിക്കില്ല. " " ഇല്ല .. ദേവേട്ടന് വർണയോട് പ്രണയം ഇല്ല. ദേവേട്ടന്റെ പ്രണയം ഞാനാണ്. വർണയോടുള്ളത് താലി കെട്ടി എന്നുള്ള വെറും സോഫ്കോണർ മാത്രമാണ്. ദേവേട്ടന് എന്നേയാണ് ഇഷ്ടം . അച്ഛനോടുള്ള ദേഷ്യം കാരണം എന്നോട് ഇഷ്ടമില്ലാത്ത പോലെ വെറുതെ അഭിനയിക്കുന്നതാ. ദേവേട്ടൻ എന്റെയാ " പാർവതിയുടെ ഭാവം കണ്ട് മാലതിയുടെ മനസിലും വല്ലാത്ത ഒരു പേടി നിറഞ്ഞു. അതുകൊണ്ട് തന്നെ ഒരു വാക്ക് തർക്കത്തിന് നിൽക്കാതെ മാലതി പുറത്തേക്ക് പോയി.

** ദത്തൻ വർണയെ റൂമിലേക്ക് കൊണ്ടു വന്ന് താഴേ നിർത്തി. വർണ ചാടി ചാടി ബെഡിനരികിലേക്ക് നടന്നു. "ഹലോ..എവിടേക്കാ മാഡം " അവൾ പോകുന്നത് കണ്ട് ദത്തൻ ചോദിച്ചു. " ഞാൻ ബെഡിൽ ഇരിക്കാൻ " " ആദ്യം എന്റെ പൊന്നു മോള് പോയി കുളിച്ചേ. നിന്റെ ഡ്രസ്സിൽ മുഴുവൻ പാടത്തെ ചളിയാണ് " " എനിക്ക് വയ്യ ദത്താ. ഞാൻ കുറച്ച് നേരം കടക്കട്ടെ " " പറ്റില്ല . പൊന്നേ... എന്റെ കുട്ടി പോയി വേഗം കുളിച്ചിട്ട് വാ" "വേണ്ട ദത്താ" അവൾ പരമാവധി നിഷ്കുവായി പറഞ്ഞു. അത് കേട്ട് ദത്തൻ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി വർണയുടെ അരികിലേക്ക് വന്നു. അവളെ എടുത്തുയർത്തി ബാത്ത് റൂമിലേക്ക് നടന്നു. യൂറോപ്പിനിൽ അവളെ ഇരുത്തിയ ശേഷം ദത്തൻ ടാപ്പ് തുറന്നിട്ടു. എന്നിട്ട് അവൻ റൂമിൽ പോയി വർണക്ക് ഇടാനുള്ള ഡ്രസ്സ് കൊണ്ടു വന്ന് ബാത്ത് റൂമിൽ വച്ചു. അവളുടെ മുടിയെല്ലാം ഒന്നിച്ച് നെറുകയിൽ കെട്ടി വച്ച ശേഷം ദത്തൻ ബക്കറ്റിൽ പിടിച്ച് വച്ച വെള്ളം മുഴുവൻ അവളുടെ ദേഹത്തേക്ക് ഒഴിച്ചു. "കണ്ടോ . ഇത്രയും ചളി നിന്റെ മേൽ ഉണ്ടായിരുന്നു. " ബാത്ത് റൂമിലെ ഫ്‌ളോറിൽ ആയി പരന്നു കിടക്കുന്ന മണ്ണ് നോക്കി കൊണ്ട് ദത്തൻ പറഞ്ഞു. " ഓഹ് വലിയ കാര്യം ആയി പോയി " ദത്തനെ നോക്കി അവൾ ഒന്ന് പുഛിച്ചു. " ദേവാ.." അപ്പോഴേക്കും ചെറിയമ്മ റൂമിലേക്ക് വർണയുടെ കാലിൽ ആയി തേക്കാനുള്ള മരുന്നുമായി വന്നു.

" ഇതെന്താ കഥാ " ബാത്ത് റൂമിൽ നിൽക്കുന്ന വർണയേയും ദത്തനേയും നോക്കി ചിരിയാലെ ചെറിയമ്മ ചോദിച്ചു. " ഇതിന്റെ മേൽ മുഴുവൻ ചളിയാ ചെറിയമ്മ. കുളിക്കാൻ പറഞ്ഞപ്പോ ഈ മടിച്ചിക്ക് വയ്യാത്ര . അതോണ്ടാ ഞാൻ ... " അവൻ പാതി പറഞ്ഞ് നിർത്തി. "മ്മ്.. ഞാൻ ഈ മരുന്നു തരാൻ വന്നതാ. " കയ്യിലെ ബോട്ടിൽ മേശ പുറത്ത് വച്ച് ചെറിയമ്മ വേഗം തന്നെ പുറത്തേക്ക് പോയി. "നീ എന്ത് പണിയാ കാണിച്ചേ ദത്താ. ചെറിയമ്മ എന്ത് കരുതി കാണുമോ എന്തോ .." "പിന്നെ ... എന്ത് കരുതാനാ . ഞാൻ എന്റെ ഭാര്യയെ അല്ലേ കുളിപ്പിക്കുന്നത്. ഇനി എന്തെങ്കിലും കരുതി എങ്കിലും ഞാനത് സഹിച്ചു. " അത് പറഞ്ഞ് ദത്തൻ അവളെ എടുത്ത് ഷവറിന്റെ ചുവട്ടിലേക്ക് നിർത്തി. ശേഷം ഷവർ ഓൺ ചെയ്യ്തതും വെള്ളം അവളുടെ ശരീരമാകെ ഒഴുകി ഇറങ്ങാൻ തുടങ്ങി. "നീ റൂമിലേക്ക് പോയിക്കോ. ഞാൻ കുളിച്ചിട്ട് വരാം " തന്റെ മേലുള്ള ദത്തന്റെ പിടി വിടിക്കാൻ ശ്രമിച്ചു കൊണ്ട് വർണ പറഞ്ഞു. "ഇത്രയും കുളിപ്പിക്കാമെങ്കിൽ ബാക്കി കൂടി കുളിപ്പിച്ചിട്ടേ ഞാൻ പോവൂ "

ദത്തൻ അവളുടെ കണ്ണിലേക്ക് നോക്കി ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു. അവന്റെ നോട്ടം താങ്ങാനാവാതെ വർണ വേഗം മുഖം തിരിച്ച് കളഞ്ഞു. ദത്തൻ വേഗം ഷവർ ഓഫ് ചെയ്തു. ശേഷം സോപ്പ് കൊണ്ട് അവളുടെ കയ്യിലേയും കാലിലേയും മണ്ണെല്ലാം കളഞ്ഞ് വീണ്ടും ഷവർ ഓൺ ചെയ്തു. വർണ അവനെ ഒന്ന് നോക്കാൻ പോലും കഴിയാതെ തല കുനിച്ച് നിൽക്കുകയായിരുന്നു. "ദേവൂട്ട്യേ .." ദത്തന്റെ ശബ്ദം കാതിൽ പതിച്ചതും അവൾ ഒരു പതർച്ചയോടെ മുഖം ഉയർത്തി നോക്കി. "നീ എന്തിനാ ഇങ്ങനെ വിറക്കുന്നേ . ഞാൻ അടുത്ത് നിൽക്കുന്നത് കൊണ്ടാണോ " ദത്തൻ അത് ചോദിച്ചതും വർണയുടെ മുഖത്ത് വെപ്രാളം നിറഞ്ഞു. " അപ്പോ എന്റെ കുട്ടിക്ക് നാണമൊക്കെ ഉണ്ടല്ലേ " അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ദത്തൻ ചോദിച്ചതും വർണ ഇരു കണ്ണുകളും അടച്ചു. ദത്തൻ ഒന്ന് കുനിഞ്ഞ് അവളുടെ ഇരു കണ്ണുകളിലും ഉമ്മ വച്ചു. "കണ്ണ് തുറക്ക് പെണ്ണേ " ദത്തൻ അവളെ നോക്കി പറഞ്ഞതും വർണ പതിയെ കണ്ണ് തുറന്നു. " ഒരു കിസ്സ് ... ഒരേ ഒരു കിസ്സ് . അല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചു പോവുമെടി ...പ്ലീസ് " അവളുടെ വിറക്കുന്ന ചുണ്ടിലൂടെ വിരലൊടിച്ചു കൊണ്ട് ദത്തൻ ചോദിച്ചു. "ദ ...ത്താ.. ദത്താ" "മ്മ്... " " ഞാൻ തരട്ടെ നിനക്ക് ഒരു കിസ്" " ഓഹ് നെറ്റിയിൽ അല്ലേ. അത് ആർക്ക് വേണം "

" അല്ല " ... "പിന്നെ .." ദത്തൻ അത്ഭുതത്തോടെ ചോദിച്ചു. വർണ അവന്റെ കഴുത്തിലൂടെ ഇരു കൈകളും ചേർത്ത് അവന്റെ കാലുകളിൽ കയറി നിന്നു. പെരുവിരലിൽ ഉയർന്ന് നിന്ന് കൊണ്ട് അവൾ ദത്തന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. തീരെ ഹൈറ്റില്ലാത്തതു കൊണ്ട് അവൾ എത്തി വലിഞ്ഞാണ് നിൽക്കുന്നത്. അത് മനസിലാക്കിയ ദത്തൻ അവളെ എടുത്തുയർത്തി. അവളുടെ കാലുകൾ തന്റെ പിന്നിലേക്ക് പിണച്ച് വച്ച് അവളുടെ ഇടുപ്പിലായി ഇരു കൈകൾ കൊണ്ടും ചേർത്തു പിടിച്ചു. വർണ ദത്തന്റെ ചുണ്ടിലായി പതിയെ ഒന്ന് ഉമ്മ വച്ച ശേഷം അവന്റെ അധരങ്ങൾ വേർപ്പെടുത്തി. എന്നാൽ ദത്തൻ അവളെ അതിന് സമ്മതിക്കാതെ ചുമരിലേക്ക് ചേർത്ത് നിർത്തി. ദത്തൻ അവളുടെ മേൽ ചുണ്ടിനെ പതിയെ പതിയെ നുകർന്നെടുത്ത് പതിയെ കീഴ് ചുണ്ടിലേക്ക് ചേക്കേറി . കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി ചുബിച്ച് അവന്റെ നാവുകൾ അവളുടെ നാവുകളുമായി കെട്ടു പിണഞ്ഞു. വർണ അവന്റെ ചുംബന ലഹരിയിൽ സ്വയം അലിഞ്ഞില്ലാതെയായി. അവന് വിധേയയായി വർണ കണ്ണുകൾ അടച്ച് നിന്നു. ശ്വാസം കിട്ടാതെ ആയതും ദത്തൻ അവളുടെ അധരങ്ങളെ പതിയെ സ്വതന്ത്രമാക്കി. ശേഷം വീണ്ടും പൂർവാധികം ശക്തിയോടെ അവളുടെ ചുണ്ടുകളെ ചുംബിച്ചു.

അവസാനം ആലസ്യത്തിൽ അവൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി. വർണ നാണത്താൽ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. അവളുടെ ഡ്രസ്സിലുള്ള നനവ് ദത്തന്റെ ഷർട്ടിനേയും നനച്ചിരുന്നു. "ദേവൂട്ട്യേ " ദത്തൻ അവളുടെ കാതിൽ പതിയെ വിളിച്ചു. വർണ നാണത്താൽ അവനെ തല ഉയർത്തി നോക്കി. " ഇങ്ങനെ നോക്കല്ലേ പെണ്ണേ ചേട്ടന്റെ കൺട്രോൾ പോകും " അത് കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു. ദത്തൻ അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി. ശേഷം അവളുടെ നാസികയിലൂടെ ചുണ്ടുകൾ ഉരസി ചുണ്ടിലേക്ക് ഇറങ്ങി. അവളുടെ കീഴ് ചുണ്ടിലായി പതിയെ ഒന്ന് കടിച്ചതും വർണ ഒന്ന് എങ്ങി പോയി. അത് ദത്തനിൽ വികാരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാക്കിയിരുന്നു. അവന്റെ ചുണ്ടുകൾ വർണയുടെ കഴുത്തിലേക്ക് ഒഴുകി ഇറങ്ങി. അവളുടെ തൊണ്ട കുഴിയിൽ ഒന്ന് അമർത്തി ചുംബിച്ചു. അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് ദത്തൻ അറിയുന്നുണ്ടായിരുന്നു. അത് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു. "എനിക്ക് അറിയില്ല വർണ ഞാൻ എപ്പോഴാ നിന്നെ സ്നേഹിച്ച് തുടങ്ങിയത് എന്ന് . ഒരു പക്ഷേ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ തന്നെ എന്റെ ഹൃദയത്തിലെവിടേയോ ഒരു സ്നേഹം നാമ്പിട്ടിരുന്നു. ആദ്യം നീ എനിക്ക് ഒരു കൗതുകം ആയിരുന്നു.

നിന്റെ സംസാരം പിണക്കം വാശി. ദത്താ എന്ന് വിളിച്ച് പിന്നാലെ നടക്കുന്നതും എന്നോടുള്ള നിന്റെ ചെറിയ കുറുമ്പുകളും എല്ലാം ഞാൻ ഒരുപാട് ആസ്വാദിച്ചിരുന്നു. ആ കൗതുകം പിന്നീട് എപ്പോഴോ വാത്സല്യമായി മാറി. ആ വാത്സല്യം ഇപ്പോ പ്രണയത്തിൽ ചെന്ന് നിൽക്കുന്നു. എനിക്ക് നിന്നോട് ഉള്ള പ്രണയം എങ്ങനെയാണ് പ്രകടിപ്പികേണ്ടത് എന്ന് പോലും അറിയില്ല. നിനക്ക് ചുറ്റുമുള്ള എല്ലാത്തിനോടും എനിക്ക് അസൂയയാണ് പെണ്ണേ . നീ നിശ്വാസിക്കുന്ന ശ്വാസത്തിനോടും , നിന്റെ ഹൃദയമിടിപ്പിനോടും എന്തിന് നിന്നോട് ഒട്ടി ചേർന്നു കിടക്കുന്ന ഈ വസ്ത്രത്തോടു പോലും എനിക്ക് അസൂയ തോന്നാ. നിന്റെ ചിരിയും , പിണക്കവും, വാശിയും എല്ലാം എനിക്ക് വേണ്ടി മാത്രമായിരിക്കണം വർണ. അതിന് അവകാശിയായി വേറൊരാളു വരുന്നത് പോലും എനിക്ക് ദേഷ്യമാണ്. എനിക്കറിയാം ഇതെല്ലാം എന്റെ സ്വാർത്ഥതയാണ് എന്ന്. പക്ഷേ ഇത് എന്റെ ശരികളാണ് വർണ നിന്നിൽ എന്നേക്കോൾ കൂടുതൽ ആരും അവകാശം കാണിക്കരുത്. നീ എന്റെ മാത്രമാണ്. ഈ ദേവദത്തന്റെ മാത്രം. ഞാൻ അത്രത്തോളം നിന്നെ ഭ്രാന്തമായി പ്രണയിക്കുന്നുണ്ട് പെണ്ണേ " ദത്തൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞവസാനിപ്പിച്ചു. വർണയാണെങ്കിൽ കേട്ടത് വിശ്വാസിക്കാനാവാതെ ഇരിക്കുകയാണ്.

ദത്തന് തന്നെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷേ അതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് അവൾ മനസിലാക്കിയത് ഇപ്പോഴാണ്. "കുഞ്ഞേ ...എന്താടാ ഒന്നും മിണ്ടാത്തെ ... എന്തെങ്കിലും ഒന്ന് പറയടി " " ദ... ദത്താ" അവൾ അവനെ കെട്ടിപിടിച്ചു നിന്നു. നെഞ്ചിൽ ചൂട് അനുഭവപ്പെട്ടപ്പോഴാണ് അവൾ കരയുകയാണെന്ന് ദത്തന് മനസിലായത്. ദത്തൻ അവളെ പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി താഴേ ഇറക്കി. " കരയല്ലേടാ . ഇത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല. "ദത്തൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. " കുറേ നേരമായില്ലേ നനഞ്ഞു നിൽക്കുന്നു. വേഗം ഡ്രസ്സ് മാറ്. അല്ലെങ്കിൽ വല്ല അസുഖവും പിടിക്കും " അത്രയും നേരം പ്രണയം നിറഞ്ഞു നിന്ന ദത്തന്റെ കണ്ണുകളിൽ വത്സല്യം സ്ഥാനം പിടിക്കുന്നത് വർണ കൗതുകത്തോടെ നോക്കി നിന്നു. "കുഞ്ഞേ .." അവൻ ഒന്ന് തറപ്പിച്ച് വിളിച്ചതും വർണ ഒന്ന് ഞെട്ടി.

" ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ " "എന്താ ദത്താ നീ പറഞ്ഞേ . ഞാൻ കേട്ടില്ല. " " ഞാനാണല്ലോ കുളിപ്പിച്ച് തന്നത്. അപ്പോ ഞാൻ തന്നെ ഡ്രസ്സ് മാറ്റി തരട്ടെന്ന് " വർണയുടെ ടി ഷർട്ടിൽ പിടിച്ച് കൊണ്ട് ദത്തൻ ചോദിച്ചതും വർണ ഞെട്ടി. "വേ .. വേണ്ടാ " " അതെന്താ വേണ്ടാത്തത്. ഞാൻ മാറ്റി തരും " അത് പറഞ്ഞ് അവൾ ഇട്ടിരിക്കുന്ന ടി ഷർട്ട് അല്പം ഉയർത്തിയതും വർണയുടെ മുഖം വിളറി വെളുത്തു . അവൾ കണ്ണുകൾ ഇറുക്കി അടച്ചു. കുറച്ച് കഴിഞ്ഞിട്ടും ദത്തന്റെ ഒരു അനക്കവും കേൾക്കാതെ ആയപ്പോൾ വർണ പതിയെ കണ്ണ് തുറന്നു. ദത്തൻ ഇരു കൈകളും കെട്ടി ബാത്ത്റും ഡോറിൽ ചാരി നിൽക്കുകയാണ്, " ന്റെ കുട്ടി എന്തോക്കെയോ പ്രതീക്ഷിച്ചുലേ. സാരില്യ നമ്മുക്ക് ഇനിയും കുറേ സമയം ഉണ്ടല്ലോ. Wait to know the intensity of my love partner" അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ദത്തൻ ബാത്ത് റൂം വാതിൽ ചാരി പുറത്തേക്ക് പോയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story