എൻ കാതലെ: ഭാഗം 38

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഞാനാണല്ലോ കുളിപ്പിച്ച് തന്നത്. അപ്പോ ഞാൻ തന്നെ ഡ്രസ്സ് മാറ്റി തരട്ടെന്ന് " വർണയുടെ ടി ഷർട്ടിൽ പിടിച്ച് കൊണ്ട് ദത്തൻ ചോദിച്ചതും വർണ ഞെട്ടി. "വേ .. വേണ്ടാ " " അതെന്താ വേണ്ടാത്തത്. ഞാൻ മാറ്റി തരും " അത് പറഞ്ഞ് അവൾ ഇട്ടിരിക്കുന്ന ടി ഷർട്ട് അല്പം ഉയർത്തിയതും വർണയുടെ മുഖം വിളറി വെളുത്തു . അവൾ കണ്ണുകൾ ഇറുക്കി അടച്ചു. കുറച്ച് കഴിഞ്ഞിട്ടും ദത്തന്റെ ഒരു അനക്കവും കേൾക്കാതെ ആയപ്പോൾ വർണ പതിയെ കണ്ണ് തുറന്നു. ദത്തൻ ഇരു കൈകളും കെട്ടി ബാത്ത്റും ഡോറിൽ ചാരി നിൽക്കുകയാണ്, " ന്റെ കുട്ടി എന്തോക്കെയോ പ്രതീക്ഷിച്ചുലേ. സാരില്യ നമ്മുക്ക് ഇനിയും കുറേ സമയം ഉണ്ടല്ലോ. Wait to know the intensity of my love partner" അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ദത്തൻ ബാത്ത് റൂം ഡോർ ചാരി പുറത്തേക്ക് പോയി. * വർണ കുളി കഴിഞ്ഞ് വരുമ്പോഴേക്കും ദത്തൻ തന്റെ നനഞ്ഞ ഡ്രസ്സെല്ലാം മാറ്റിയിരുന്നു. അവൻ ജനലിനരികിൽ ഫോണിൽ നോക്കി നിൽക്കുകയാണ്. വർണ ഒന്നും മിണ്ടാതെ നേരെ ബെഡിൽ വന്നു കിടന്നു.

കാലിൽ എന്തോ സ്പർശനം തട്ടിയതും വർണ ബെഡിൽ നിന്നും ചാടി എണീറ്റു. അവളുടെ കാലിനടുത്തായി ദത്തൻ ഇരിക്കുന്നുണ്ട്. " അടങ്ങി കിടക്കടി അവിടെ ... " ദത്തൻ വർണയെ ബെഡിലേക്ക് തന്നെ കിടത്തി. അവളുടെ സ്കേർട്ട് മുട്ടിനു മുകളിലേക്ക് കയറി വച്ചതും വർണ വീണ്ടും എണീറ്റു. "എന്താ ...എന്താ ദത്താ നീ കാണിക്കുന്നേ " വർണ അവളുടെ സ്കെർട്ട് താഴ്ത്തി കൊണ്ട് ചോദിച്ചു. വർണയുടെ മുഖഭാവം കണ്ട് ദത്തന് ചിരി വന്നിരുന്നു. " ഞാൻ ഒന്നും കാണിച്ചില്ലല്ലോ. കാണിക്കാൻ പോവുന്നേ ഉള്ളൂ " ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് വീണ്ടും അവളുടെ സ്കെർട്ട് കയറ്റി വച്ചു. വർണ ബെഡ് റെസ്റ്റിലേക്ക് ചാരി കണ്ണുകൾ അടച്ച് ഇരുന്നു. ദത്തൻ അവളെ നോക്കി കൊണ്ട് തന്നെ ചെറിയമ്മ കൊണ്ടുവന്ന മരുന്ന് എടുത്തു. ശേഷം അവളുടെ കാലിലായി തേക്കാൻ തുടങ്ങിയതും വർണ ആശ്വാസത്തോടെ പതിയെ കണ്ണു തുറന്നു. " ന്റെ കുട്ടി വീണ്ടും എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലേ " ദത്തൻ അതേ കള്ള ചിരിയിൽ ചോദിച്ചു. "പ്രതീക്ഷിക്കേ ...എന്ത് പ്രതീക്ഷിക്കാൻ ..." അവൾ മുഖത്തെ പതർച്ച മാറ്റി വച്ച് ഗൗരവത്തിൽ പറഞ്ഞു.

"മ്മ്..അതെ .... അതെ .. ഞാൻ വിശ്വാസിച്ചു. "ദത്തൻ അവളുടെ കാലിൽ നന്നായി മരുന്നിട്ട് തടവി കൊടുത്തു. വർണക്ക് നല്ല വേദന ഉണ്ടായിരുന്നു. അത് അവളുടെ മുഖ ഭാവത്തിൽ നിന്നും ദത്തനും മനസിലായിരുന്നു. "ഇനി ബെഡിലേക്ക് കിടന്നേ " ദത്തൻ അവളുടെ കാൽ ചുവട്ടിൽ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു. "ഇനിയെന്തിനാ ..." "നീ കിടക്കടി ... " ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കമിഴ്ത്തി കിടത്തി. ശേഷം അവളുടെ നടുവിൽ മരുന്നു തേക്കാനായി ടി ഷർട്ട് അൽപ്പം ഉയർത്തി. "വേണ്ട ദത്താ. ഞാൻ ഒറ്റക്ക് തേച്ചോളാം " "അതെന്താ ഞാൻ തടവി തന്നാ നിന്റെ വേദന മാറില്ലേ " അവൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി ശേഷം മരുന്ന് കൈയ്യിലായി എടുത്തു. "എന്റെ ഈശ്വരാ . എന്താ ഇത് " അവളുടെ കല്ലച്ചു കിടക്കുന്ന നടുവിലേക്ക് നോക്കി ദത്തൻ ടെൻഷനോടെ പറഞ്ഞു. "നീ എണീറ്റേ. വാ നമ്മുക്ക് ഹോസ്പ്പിറ്റലിൽ പോകാം " " വേണ്ടാ ദത്താ . എനിക്ക് കുഴപ്പമൊന്നും ഇല്ല. അത് പെട്ടെന്ന് നടു ഇടിച്ച് വീണ കാരണം ആണ്. കുറച്ച് കഴിഞ്ഞാ അത് മാറി കൊള്ളും" "നീ മിണ്ടാതെ ഇരുന്നോ വർണ .

അല്ലെങ്കിൽ തന്നെ ഞാൻ ദേഷ്യം പിടിച്ചിരിക്കാ " ദത്തൻ താക്കീത് പോലെ പറഞ്ഞ് നടുവിൽ മരുന്ന് തടവാൻ തുടങ്ങി. വർണ വേദന കൊണ്ട് ഒന്ന് ഉയർന്ന് പൊങ്ങി. "സാരില്യ. ഇപ്പോ മാറും. " ദത്തൻ അവളെ ആശ്വാസിപ്പിച്ചു കൊണ്ട് വീണ്ടും തടവാൻ തുടങ്ങി. മരുന്ന് നന്നായി തേച്ചു കൊടുത്ത ശേഷം അവൻ പോയി കൈ കഴുകി വന്നു. അവൻ ഡോർ ലോക്ക് ചെയ്ത് ബെഡിൽ വർണയുടെ അടുത്തായി കിടന്നു. വർണ തിരിഞ്ഞ് ദത്തന്റെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു. ദത്തൻ അവളുടെ നെറുകയിൽ പതിയെ തലോടി കൊണ്ടിരുന്നു. " ദത്താ" വർണ തല ഉയർത്തി അവനെ വിളിച്ചു. "എന്താടാ നല്ല വേദനയുണ്ടോ. വന്നേ നമ്മുക്ക് ഹോസ്പ്പിറ്റലിൽ പോകാം " " അതൊന്നും അല്ല ദത്താ" "പിന്നെ " " ഞാൻ ... എനിക്ക് ... " "നിനക്ക് ... " " എനിക്ക് നിന്നേ ഒരുപാട് ഇഷ്ടമാ " " ആണോ " അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു. "പോടാ പട്ടി " അവന്റെ നെഞ്ചിനിട്ട് ഒന്ന് കുത്തി കൊണ്ട് വർണ തിരിഞ്ഞ് കിടന്നു. "അയ്യോ ..ന്റെ കുഞ്ഞ് പിണങ്ങിയോ.. ഞാൻ വെറുതെ പറഞ്ഞതാടാ " ദത്തൻ തിരിഞ്ഞ് കിടന്ന അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു.

പക്ഷേ വർണ അപ്പോഴും പിണങ്ങി കിടക്കുകയാണ്. അത് കണ്ട് ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് കിടത്തി... ശേഷം അവളുടെ കഴുത്തിലായി തന്റെ താടി കൊണ്ട് ഇക്കിളിയാക്കാൻ തുടങ്ങി. അതോടെ ദേഷ്യത്തിൽ കിടന്ന വർണ കുലുങ്ങി ചിരിക്കാൻ തുടങ്ങി. ദത്തൻ പെട്ടെന്ന് അവളെ മറിച്ച് അവളുടെ മുഖകളിലായി കൈ കുത്തി നിന്നു. "ദ .. ദത്താ.." വർണ വിറയലോടെ വിളിച്ചു. "മ്മ്.."" ദത്തൻ ഒന്ന് നീട്ടി മൂളി. " ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് വെറുതെ എന്റെ കൺട്രോളിഫിക്കേഷൻ കളയരുത് എന്ന് " ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞ് ദത്തൻ അവളുടെ തൊണ്ട കുഴിയിലേക്കായി മുഖം ചേർത്തു. അവന്റെ ചുണ്ടുകളും മീശയും താടിയും അവളുടെ കഴുത്തിലൂടെ ഉരസി കൊണ്ടിരുന്നു. വർണ ദത്തന്റെ മുടിയിലൂടെ കൈകൾ കോർത്ത് വലിച്ച് ഒന്ന് ഉയന്നു പൊങ്ങി. ദത്തന്റെ മുഖം അവളുടെ കഴുത്തിലൂടെ ഇഴയുന്നതിനനുസരിച്ച് ദത്തന്റെ കൈകളും അവളുടെ ശരിരത്തിലൂടെ അനുസരണയില്ലാതെ ഒഴുകി നടക്കാൻ തുടങ്ങി. ദത്തന്റെ ഇടതു കൈ അവളുടെ ടി ഷർട്ടിനുള്ളിലേക്ക് കടന്നതും വർണ ഒന്നു പുളഞ്ഞു.

അവന്റെ കൈകൾ വർണയുടെ അണിവയറിനെ തഴുകി ഇടുപ്പിൽ വന്ന് നിന്നു . ദത്തന്റെ കൈകൾ വീണ്ടും സ്ഥാനം മാറിയതും വർണ അവന്റെ കൈയ്യിൽ കയറി പിടിച്ചു. " ദത്താ വേണ്ടാ..." വർണ പേടിയോടെ പറഞ്ഞു. "നിൽക്കടി ഒരു മിനിറ്റ് . ഞാൻ ഒന്നു നോക്കട്ടെ " ദത്തൻ അവളുടെ അരയിലായി എന്തോ തിരയാൻ തുടങ്ങി. "പ്ലീസ് ദത്താ.. വിട്....." "അടങ്ങി കിടക്കടി " ദത്തൻ അവളുടെ മേൽ നിന്നും എണീറ്റു. ശേഷം അവളുടെ ടി ഷർട്ട് അൽപ്പം ഉയർത്തി. "എടീ ..നിനക്ക് അരഞ്ഞാണം ഇല്ലേ " ദത്തൻ തല ഉയർത്തി അവനെ നോക്കി ചോദിച്ചു. അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. " ഛേ.. നീയെന്താ എന്നോട് ഈ കാര്യം പറയാതെ ഇരുന്നത്.." ദത്തൻ അവളുടെ ടി ഷർട്ട് ശരിയാക്കി കൊണ്ട് അവളുടെ അടുത്ത് കിടന്നു. "നിനക്ക് എന്താ പറ്റിയേ ദത്താ" വർണ ഒന്നും മനസിലാവാതെ ചോദിച്ചു. " അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ല കുഞ്ഞേ . നീ ഇപ്പോ കുറച്ച് നേരം കിടന്നുറങ്ങ് " അത് പറഞ്ഞ് ദത്തൻ അവളെ ചേർത്ത് പിടിച്ച് കിടന്നു. ദത്തനെ നോക്കി കിടന്നു വർണ എപ്പോഴോ ഉറങ്ങി പോയി. *

ദർശനയുടെ ഡോറിൽ തട്ടിയുള്ള വിളി കേട്ടാണ് വർണ കണ്ണ് തുറന്ന് നോക്കിയത്.ദത്തൻ തന്നെ ചേർത്ത് പിടിച്ച് നല്ല ഉറക്കത്തിലാണ്. അവൾ ശബ്ദമുണ്ടാക്കാതെ തന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരിക്കുന്ന തന്റെ കൈകൾ എടുത്ത് മാറ്റി ചെന്ന് ഡോർ തുറന്നു. " വേദന കുറവുണ്ടോ വർണ " " കുറവുണ്ട് എട്ടത്തി. "എന്നാ താഴേക്ക് വാ.. ഭക്ഷണം കഴിക്കാൻ സമയം ആയി . ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് വരാം " അത് പറഞ്ഞ് ദർശന റൂമിലേക്ക് പോയി സമയം രാത്രി ഒൻപത് മണിയായി. വർണ ദത്തന്റെ അരികിലായി വന്നിരുന്നു. .ഒന്ന് കുനിഞ്ഞ് പതിയെ അവന്റെ നെറ്റിയിൽ ഉമ്മ വച്ചു. അവളുടെ സ്പർശനം അറിഞ്ഞതും ദത്തൻ പതിയെ കണ്ണ് തുറന്നു. "നിനക്ക് എപ്പോഴും നെറ്റിയിൽ മാത്രമേ ഉമ്മ വക്കാൻ അറിയുള്ളോ. " ദത്തൻ പരിഭവത്തോടെ എണീറ്റ് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. " ദർശന ചേച്ചി ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു. ഞാൻ താഴേക്ക് പോവാ " അത് പറഞ്ഞ് വർണ തിരിഞ്ഞ് നടന്നതും ദത്തൻ ബെഡൽ നിന്നും ഇറങ്ങി അവളെ പിന്നിൽ നിന്നും ലോക്ക് ചെയ്തു. "വെറുതെ കളിക്കല്ലേ ദത്താ.

എനിക്ക് താഴേക്ക് പോവണം" "നിന്റെ വേദന കുറവുണ്ടോ .. " അവളുടെ മുടി മുന്നിലേക്കിട്ട് പിൻ കഴുത്തിൽ മുഖം ചേർത്ത് കൊണ്ട് ചോദിച്ചു. "കു .. കുറവുണ്ട് ദ.. ദത്താ" " ഞാൻ നോക്കട്ടേ .." "വേണ്ടാ.." ദത്തൻ അവളുടെ ടി ഷർട്ട് ഉയർത്താൻ നിന്നതും അവന്റെ കയ്യിൽ കയറി പിടിച്ച് കൊണ്ട് വർണ പറഞ്ഞു. "അതെന്താ ഞാൻ നോക്കിയാ . കൈ മാറ്റെടി... ഞാൻ നോക്കട്ടെ കല്ലപ്പ് മാറിയോ എന്ന് " " വേണ്ടാ ദത്താ. ഞാൻ കണ്ണാടിയിൽ നോക്കിയതാ. മാറി. ഇപ്പോ കുഴപ്പമില്ലാ " " ദേവുട്ട്യേ വെറുതെ എന്നേ വാശി പിടിപ്പിക്കല്ലേ . നീ കൈ മാറ്റിയാൽ ഞാൻ വെറുതെ നോക്കുകയേ ഉള്ളൂ. ഇനി നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്റെ ടി ഷർട്ട് ഊരിയെടുക്കും. " ദത്തൻ ഗൗരവത്തിൽ പറഞ്ഞതും വർണ വേഗം അവന്റെ കൈയിലെ പിടി വിട്ടു. "മ്മ്.. കല്ലപ്പ് കുറവുണ്ട്. നാളേക്ക് മാറിയില്ലെങ്കിൽ ഹോസ്പിറ്റലിൽ പോവാം ട്ടോ " ദത്തൻ അവളുടെ ഇടുപ്പിൽ നോക്കി വാൽസല്യത്തോടെ പറഞ്ഞു. " എന്നാ എന്റെ കുട്ടി താഴേക്ക് പൊയ്ക്കോ. ഞാൻ ഫ്രഷായിട്ട് വരാം " അവളെ തിരിച്ച് നിർത്തി ചുണ്ടിൽ ഒന്ന് ഉമ്മ വച്ച ശേഷം ദത്തൻ ബാത്ത് റൂമിലേക്ക് പോയി.

എന്നാൽ വാതിലിനരികിൽ ഇതെല്ലാം കണ്ടു നിന്ന പാർവതി ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി പോയി. ചില കാര്യങ്ങൾ മനസിൽ ഉറപ്പിച്ചു കൊണ്ട് തന്നെ. * വർണ താഴേ എത്തിയപ്പോൾ ചെറിയമ്മ മാത്രം അവളോട് വേദനയുടെ കാര്യം ചോദിച്ചുള്ളൂ. അവൾ എന്നത്തേയും പോലെ ദർശനയുടെ അരികിലുള്ള തന്റെ സീറ്റിൽ വന്നിരുന്നു. പാർവതിയും മാലതിയും എപ്പോഴത്തേയും പോലെ ദത്തന്റെ ചെയറിന്റെ അപ്പുറത്തും ഇപ്പുറത്തുമായി വന്നിരുന്നു. പക്ഷേ ഫ്രഷായി താഴേക്ക് വന്ന ദത്തൻ നേരെ വർണ യുടെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. വർണ അവനെ അത്ഭുതത്തോടെ നോക്കിയതും അവൻ ഒരു കള്ള ചിരി ചിരിച്ച് തന്റെ ഇടത് കൈ അവളുടെ വലത് കൈയ്യിൽ കോർത്ത് പിടിച്ചു. അമ്മയും ചെറിയമ്മയും കൂടിയാണ് എല്ലാവർക്കും ഉള്ള ഭക്ഷണം വിളമ്പിയത്. പാർവതി ദത്തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടതും വർണക്ക് ചെറിയ അസൂയ തോന്നിയിരുന്നു. പക്ഷേ അവൾ അത് പുറത്ത് കാണിച്ചില്ല.

ഇവിടെ വന്നതിൽ പിന്നെ ദർശനയും, ഭദ്രയും ശീലുവും മുത്തശ്ശിയും പാർവതിയും മാത്രമാണ് തന്നോട് എന്തെങ്കിലും സംസാരിച്ചിട്ടുള്ളു. "എന്താ മോളേ കഴിക്കുന്നില്ലേ " എല്ലാവരും കഴിക്കാൻ തുടങ്ങിയിട്ടും എന്തൊക്കെയോ ആലോച്ചിച്ചിരിക്കുന്ന വർണയോട് ചെറിയമ്മ ചോദിച്ചു. അത് കേട്ടതും വർണ ദയനീയമായി ദത്തനെ ഒന്നു നോക്കി. ദത്തൻ ആണെങ്കിൽ ഒന്നും അറിയാത്തപോലെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കുകയാണ് . "ദത്താ."അവൾ പതിയെ അവന് കേൾക്കാൻ പാകത്തിൽ വിളിച്ചു . അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്താ എന്ന രീതിയിൽ തല ചെരിച്ച് അവളെ നോക്കി. " എനിക്ക് കഴിക്കണം " "കഴിച്ചോ .ഞാൻ പറഞ്ഞോ കഴിക്കണ്ടാ എന്ന് " " എൻറെ കൈ വിട്... എന്നാൽ അല്ലേ കഴിക്കാൻ പറ്റൂ" അവൾ ദയനീയമായി പറഞ്ഞു . " ആണോ "അവൻ അവൻറെ സ്ഥിരം കള്ള ചിരിയിൽ ചോദിച്ചതും വർണ്ണ അവനെ കണ്ണുതുറപ്പിച്ചു നോക്കി. അത് കണ്ടു അവൻ പതിയെ അവളുടെ കയ്യിലെ പിടിവിട്ടു. " ദേവാ...ഞാൻ ഇന്നലെ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് എന്താ നിൻറെ തീരുമാനം "പപ്പാ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഗൗരവത്തിൽ ചോദിച്ചു.

"അതിനുള്ള ഉത്തരം ഞാൻ ഇന്നലെ തന്നെ തന്നതല്ലേ പപ്പേ "ദത്തൻ മുഖമുയർത്താതെ തന്നെ പറഞ്ഞു . "എല്ലാവർക്കും അവരവരുടെ വാശിയാണ് വലുത് . അതിനിടയിൽ മറ്റ് ആളുകളുടെ വിഷമത്തെ പറ്റിയോ സങ്കടത്തെ പറ്റിയോ ആരും ഒന്നും അന്വേഷിക്കാൻ നിൽക്കണ്ട . വാശിയും ദേഷ്യവും മനസ്സിൽ വെച്ച് ജീവിതകാലം മുഴുവൻ നടന്നോ" പപ്പ ദേഷ്യത്തിലാണ് പറഞ്ഞത് എങ്കിലും ആ വാക്കുകളിലെ സങ്കടം എല്ലാവർക്കും മനസിലായിരുന്നു. "ഇത് എൻറെ ദേഷ്യവും വാശിയും അല്ല . അടുത്ത മാസം ഞങ്ങൾ തിരിച്ചു പോകും. പിന്നെ എന്തിന് വെറുമൊരു മാസത്തേക്ക് മാത്രമായി ഞാൻ കമ്പനി കാര്യങ്ങളിൽ ഇടപെടണം. കമ്പനിയിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി വരാൻ തന്നെ ഒരു മാസം വേണം .ഞാൻ മാത്രമല്ലല്ലോ ഈ കുടുംബത്തിൽ ഉള്ളത് .ശ്രീരാഗില്ലേ. അല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്നും പൂർണിമയോട് വരാൻ പറയൂ " അത് കേട്ടതും എല്ലാവരും ശ്രീരാഗിൻ്റെ മുഖത്തേക്ക് നോക്കി . "ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് തറവാട്ടിലെ ബിസിനസ്സിൽ ഇടപെടാൻ വരില്ല എന്ന് . എനിക്ക് സ്വന്തമായി ഒരു സ്റ്റാന്റ് ഉണ്ട് .

അതുമാത്രമല്ല ഞാൻ ഇപ്പോൾ പുതിയൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിട്ടുണ്ട്. എന്റെ ഫുൾ കോൺസെൻട്രേഷൻ അതിലാണ്. " അത് പറഞ്ഞ് ശ്രീരാഗ് എഴുന്നേറ്റുപോയി. പിന്നീട് അവിടെ ഒരുതരത്തിലുള്ള സംസാരവും നടന്നില്ല .പപ്പയുടെ മുഖം കണ്ടു വർണക്ക് എന്താ ഒരു സങ്കടം തോന്നി. സാധാരണ ദർശനയോട് കലപില സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന വർണ അന്ന് സൈലന്റ് ആയിരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് പപ്പയുടെ മുഖത്തേക്കും ദത്തന്റെ മുഖത്തേക്കും മാറിമാറി നോക്കുന്നുണ്ട്. " ഇങ്ങനെ നോക്കി ഇരിക്കാതെ വേഗം കഴിച്ച് എഴുന്നേൽക്ക് കുഞ്ഞാ.. " ദത്തൻ അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് ഭക്ഷണം കഴിച്ചു എഴുന്നേറ്റു . എല്ലാവരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്ന ദേവദത്തൻ വർണയോട് മാത്രം സ്നേഹത്തിലെ സംസാരിക്കുകയുള്ളൂ . അവളെ വഴക്ക് പറയുമ്പോൾ പോലും അതിൽ വാത്സല്യം നിറഞ്ഞിരിക്കും ഈ രണ്ട് ദിവസം കൊണ്ട് തന്നെ എല്ലാവർക്കും അത് മനസ്സിലായിരുന്നു .ദേവദത്തന്റെ വീക്ക് പോയന്റ് ആണ് വർണ്ണ എന്ന് മാലതിയും മനസ്സിലാക്കി.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവള് റൂമിലേക്ക് പോകാതെ താഴെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഫ്രണ്ടിലെ മെയിൻ ഡോറിന് അടുത്തേക്ക് വരും. പിന്നെ എന്തോ ആലോചിച്ചു കൊണ്ട് തിരിച്ചു തന്നെ പോകും . "വർണക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ..."ഉമ്മറത്തെ സ്റ്റേപ്പിൽ ഇരിക്കുന്ന ദത്തന്റെ പപ്പാ വർണയുടെ കാട്ടിക്കൂട്ടലുകൾ കണ്ടു തിരിഞ്ഞു നോക്കി ചോദിച്ചു . " ഞാ..ഞാൻ അങ്ങോട്ട് വ.. വന്നോട്ടെ " അവൾ വാതിലിനരികിൽ നിന്നുകൊണ്ട് ചോദിച്ചതും പപ്പാ വാ എന്ന രീതിയിൽ കൈകാട്ടി വിളിച്ചു. "ഞാൻ ഇവിടെ ഇരുന്നോട്ടെ " വീണ്ടും പപ്പയുടെ അടുത്തെത്തിയതും അവൾ ചോദിച്ചു. അവളുടെ മുഖ ഭാവം കണ്ട് പപ്പക്കും ചിരി വന്നിരുന്നു. " ഇതിനൊക്കെ എന്തിനാ കുട്ടി ഇങ്ങനെ ചോദിക്കുന്നേ. ഇരുന്നുകൂടെ .." പപ്പാ പുഞ്ചിരിയോടെ പറഞ്ഞതും വർണ്ണ മടിച്ചുമടിച്ച് പപ്പയ്ക്ക് അടുത്തായി ഇരുന്നു. "അത്.. അത് ... പിന്നെ ..ഞാൻ ...അത് " അവൾ എന്തു പറയണമെന്നറിയാതെ തപ്പി തടയാൻ തുടങ്ങി. പപ്പ ആണെങ്കിൽ ഇതെന്താ എന്ന രീതിയിൽ താടിക്ക് കൈ കൊടുത്ത് അവളെ നോക്കി ഇരിക്കുകയാണ് .

"ഞാൻ ... ഞാൻ എന്താ വിളിക്കുക " സ്വയം ധൈര്യം സംഭരിച്ചു കൊണ്ട് അവൾ ചോദിച്ചു .അത് കണ്ടു പപ്പാ സംശയത്തോടെ നെറ്റി ചുളിച്ചു. "ഞാൻ വർണയുടെ ആരാ " " ദത്തന്റെ അച്ഛൻ " "ദത്തൻ നിന്റെ ആരാ " " ഭർത്താവ് " "ആണല്ലോ... അപ്പൊ ഭർത്താവിന്റെ അച്ഛനെ എന്താ വിളിക്കുക " " അച്ഛൻ " "അപ്പോ എന്നേയും അങ്ങനെതന്നെ വിളിച്ചാൽ മതി " അത് കേട്ടതും വർണയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. " എന്നാ ഞാൻ ദത്തൻ വിളിക്കുന്ന പോലെ പപ്പാ എന്ന് വിളിച്ചോട്ടേ " അവൾ പ്രതീക്ഷയോടെ ചോദിച്ചതും പപ്പ സമ്മതത്തോടെ തലയാട്ടി. "അല്ലാ .. എന്താ ഇപ്പോ എന്നേ കാണാൻ വന്നതിന്റെ ഉദ്ദേശം. അത് പറ. ഞാൻ കേൾക്കട്ടെ " " പപ്പക്ക് എന്തെങ്കിലും സങ്കടം ഉണ്ടാേ " വർണ ചോദിച്ചതും പപ്പ അത്ഭുതത്തോടെ അവളെ നോക്കി. "മോൾ എന്താ അങ്ങനെ ചോദിച്ചേ " " അത് ഇന്ന് പപ്പ ദത്തനോട് ഓഫീസിലേക്ക് വരാൻ പറഞ്ഞില്ലേ. അപ്പോ ദത്തൻ വരില്ലാ എന്ന് പറഞ്ഞപ്പോ പപ്പക്ക് ഒരുപാട് സങ്കടം ആയ പോലെ . അവിടെ ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ" "പപ്പക്ക് സങ്കടം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോ അത് കുറഞ്ഞു.

ഇത്രയും കാലത്തിനിടക്ക് എന്നോട് ആരും എന്തെങ്കിലും സങ്കടം ഉണ്ടാേ എന്ന് ചോദിച്ചിട്ടില്ല. പക്ഷേ ഇന്നലെ കയറി വന്ന മോളേങ്കിലും ചോദിച്ചല്ലോ. പപ്പക്ക് ഒരുപാട് സന്തോഷമായി. എന്റെ അച്ഛൻ തുടങ്ങി വച്ച ബിസിനസ് ആണ് പാലക്കൽ എക്സ്പോർട്ടിങ്ങ് . അന്ന് അത് ചെറിയ ഒരു സംരംഭം ആയിരുന്നു. പിന്നീട് ഞാൻ അത് എറ്റെടുത്തപ്പോഴാണ് ഇന്ന് കാണുന്ന നിലയിൽ പാലക്കൽ എക്സ്പോർട്ടിങ്ങ് വളർന്നത്. പക്ഷേ ഇപ്പോ അതെല്ലാം ഇല്ലാതാക്കുന്ന അവസ്ഥയാണ്. ഞാൻ വളർത്തിയെടുത്ത കമ്പനി എതു നിമിഷവും ഇല്ലാതാകും. ഒന്നും ആരെയും വിശ്വസിച്ച്‌ ഏൽപ്പിക്കാൻ പറ്റാത്ത അവസ്ഥ . അവസാന പ്രതീക്ഷ ദേവൻ ആയിരുന്നു. ഇപ്പോ അവനും കൈയ്യോഴിഞ്ഞു. " അച്ഛൻ അകലേക്ക് നോക്കി പറഞ്ഞു. വർണ എന്ത് പറഞ്ഞ് പപ്പയെ ആശ്വാസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. "ദേവൂട്ട്യേ ..." കുറേ നേരം ആയിട്ടും വർണയെ താഴേക്ക് കാണാത്തതു കൊണ്ട് അവളെ അന്വോഷിച്ച് വന്നതാണ് ദത്തൻ . ഉമ്മറത്ത് പപ്പയുടെ അടുത്ത് ഇരിക്കുന്ന വർണയെ കണ്ടതും അവൻ ഡോറിന്റെ അരികിലായി നിന്നു.

"സമയം ഒരുപാടായി മോള് പോയി ഉറങ്ങിക്കോ" ദത്തനെ കണ്ടതും പപ്പ പറഞ്ഞു. " ദത്താ ഒന്നിങ്ങ് വാ" വർണ വിളിച്ചതും അവൻ മനസില്ലാ മനസോടെ അവരുടെ അരികിലേക്ക് വന്നു. " ഇവിടെ ഇരിക്ക് ദത്താ ... "അവൾ അവന്റെ കൈയ്യിൽ പിടിച്ച് തന്റെ അരികിൽ ഇരുത്തി. ഇപ്പോ വർണയുടെ വലതു ഭാഗത്ത് പപ്പയും ഇടതു ഭാഗത്ത് ദത്തനും ആണ് ഇരിക്കുന്നത്. "ദത്താ.. പപ്പയുടെ കമ്പനിയിൽ എന്തൊക്കെയോ പ്രശ്ങ്ങൾ ഉണ്ട്. നീ പപ്പക്ക് പറയാനുള്ളത് ഒന്ന് കേൾക്ക് . എന്നിട്ട് ബാക്കി കാര്യങ്ങൾ തിരുമാനിക്ക് . ഞാൻ റൂമിൽ ഉണ്ടാകും" "വേണ്ട ഇവിടെ ഇരിക്ക് " എഴുന്നേറ്റ് പോവാൻ നിന്ന വർണയുടെ കൈ പിടിച്ച് പപ്പയും ദത്തനും ഒരുമിച്ച് പറഞ്ഞു. അത് കണ്ട് വർണക്ക് ചിരി വന്നു. അവൾ വീണ്ടും ഇരുന്നിടത്ത് തന്നെ ഇരുന്നു. കുറച്ച് നേരം അവർക്ക് ഇടയിൽ ഒരു മൗനം നില നിന്നു. "പപ്പേ .." ദത്തൻ അകലേക്ക് നോക്കി ഇരിക്കുന്ന മുകുന്ദനെ വിളിച്ചു. "എന്താ പപ്പാ കമ്പനിയിൽ പ്രശ്നം " ദത്തൻ എഴുന്നേറ്റ് പപ്പയുടെ അരികിൽ ഇരുന്നു. "നീ ഇവിടുന്ന് പോകുമ്പോൾ ഉള്ള കമ്പനി അല്ലേടാ അത്. പണ്ടത്തെ നമ്മുടെ കമ്പനിയുടെ പകുതി profit പോലും ഇപ്പോ . ഇല്ല . പേരിനു ഒരു കമ്പനി അത്ര ഉള്ളൂ. Exporting section ലെ പകുതി ഷെയറും ഇപ്പോ ചന്ദ്രശേഖറിന്റെ കൈയ്യിലാണ്.

അധികം വൈകാതെ exporting കൂടി അവന്റെ കീഴിൽ ആവും . അവൻ എന്തോക്കെയാ തെറ്റ് ചെയ്യുന്നുണ്ട്. അല്ലാതെ ഈ കുറച്ച് കാലം കൊണ്ട് അവൻ ഇത്രയും ഉയരില്ല. പക്ഷേ അവനെ കുറ്റക്കാരനാക്കാനും എന്നേ കൊണ്ട് കഴിയില്ല. ചിലപ്പോ ഇതെല്ലാം എന്റെ സംശയം ആണെങ്കിലോ. എന്തൊക്കെ ആയാലും എനിക്ക് എന്റെ കമ്പനി നഷ്ടപെടുത്താൻ വയ്യ ദേവാ. അതാ ഞാൻ നിന്നെ ഇങ്ങനെ നിർബന്ധിച്ചത്. പക്ഷേ നിന്നേ കൊണ്ട് പറ്റില്ലെങ്കിൽ വേണ്ടടാ" പപ്പ ഇടർച്ചയോടെ പറഞ്ഞു നിർത്തി. ദത്തൻ ഒരു ആശ്വാസം എന്ന പോലെ പപ്പയുടെ കൈയ്യിൽ തന്റെ കൈ കോർത്തു പിടിച്ചു. "പപ്പാ വിഷമിക്കാതെ... എനിക്ക് ഒന്ന് ആലോചിക്കണം. എന്നിട്ട് ഞാൻ നാളെ പറയാം .നാളെ അയാൾ എത്തുമല്ലോ ... ചന്ദ്രശേഖർ " .... "ഏട്ടാ "അപ്പോഴേക്കും ദത്തൻ്റെ അമ്മ പുറത്തേക്ക് വന്നിരുന്നു . വർണയെ കണ്ടതും അമ്മയുടെ മുഖം ഒന്ന് മങ്ങി . അവർ വർണയെ ശ്രദ്ധിക്കാതെ പപ്പയുടെ അരികിലെത്തി . "ഏട്ടാ പാറു മോൾക്ക് എന്താേ ഒരു സങ്കടം പോലെ . അതുകൊണ്ട് ഞാൻ ഇന്ന് മോളുടെ ഒപ്പം കിടക്കാ ട്ടോ " മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ അകത്തേക്ക് പോയി.

"അമ്മയ്ക്ക് ഒരു മാറ്റവുമില്ലാ അല്ലേ " അമ്മ പോകുന്നു നോക്കി ദത്തൻ ചോദിച്ചു . "എന്തു മാറ്റം. അവൾക്ക് ഈ ലോകത്ത് ഏറ്റവും വലുത് പാർവ്വതിയും ദേവനും ആണല്ലോ " "ദേവൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോ ഇല്ല. ഞാൻ ഇവളെ ഇവിടേക്ക് കൂട്ടി വന്നതോടുകൂടി അമ്മ ഇപ്പൊ പണ്ടത്തെപ്പോലെ എന്നോട് മിണ്ടാറില്ല " " അത് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല. പാർവ്വതിക്ക് വേണ്ടിയാ . എനിക്കറിയാം നീ ഇവിടുന്ന് പോയിട്ടും മാസത്തിലൊരിക്കൽ കുടുംബക്ഷേത്രത്തിൽ വച്ച് അമ്മയെ കാണുന്നതൊക്കെ . അപ്പോഴും ഈ പപ്പയെ നീ മറന്നു അല്ലേ." അത് കേട്ടതോടെ ദത്തന് നൽകാൻ ഒരു ഉത്തരം പോലും ഉണ്ടായിരുന്നില്ല. "പറ്റിയില്ല പപ്പേ . ആകെ വല്ലാത്ത അവസ്ഥയായിരുന്നു. എല്ലാവരും കൂടി തെറ്റിദ്ധരിച്ചപ്പോൾ , സ്നേഹിച്ചവർ ചതിച്ചപ്പോൾ എല്ലാത്തിനോടും ഒരു തരം വെറുപ്പായി. പപ്പ പോലും എന്ന വിശ്വസിച്ചില്ലലോ " " ക്ഷമിക്കാടാ.അപ്പോഴത്തെ പപ്പയുടെ അവസ്ഥയും അതായിരുന്നു. എല്ലാവരെയും കണ്ണുമടച്ച് വിശ്വാസിച്ചു . പക്ഷേ ഇപ്പോ മനസ്സിലാവുന്നുണ്ട് പലരുടെയും യഥാർത്ഥ സ്വഭാവം. "

പപ്പാ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. "മോളോട് അമ്മ ഇതുവരെ ഒന്നും സംസാരിച്ചില്ല അല്ലേ " "ഇല്ല "അവൾ ഒറ്റ വാക്കിൽ ഉത്തരം നൽകി. "മോൾ അത് കാര്യമാക്കണ്ട .ഇവന് ഒരു അനിയത്തി ഉണ്ടല്ലോ. ശിലു... അവൾക്ക് എന്നും പരാതി ആയിരുന്നു. അമ്മയ്ക്ക് അവളെക്കാളും ഇഷ്ടം പാറുവിനോട് ആണ് എന്ന് പറഞ്ഞ് . പാവം അവളുടെ ചെറിയമ്മ ഉള്ളത് കാരണം എൻറെ കുട്ടിക്ക് അമ്മയുടെ കരുതൽ കിട്ടി. സമയം ഒരുപാടായി നിങ്ങൾ പോയി കിടക്കാൻ നോക്കിക്കോ " ദത്തൻ തലയാട്ടി കൊണ്ട് വർണയെ വിളിച്ച് അകത്തേക്ക് പോയി. " അച്ഛൻ അകത്തേക്ക് വരുന്നില്ലേ " ഡോറിന്റെ അരികിൽ എത്തിയ ദത്തൻ തിരിഞ്ഞു നോക്കി ചോദിച്ചു . "കുറച്ചുകൂടി നേരം ഇവിടെ ഇരിക്കട്ടെ . നിങ്ങൾ പൊയ്ക്കോ " * " പപ്പ പാവം അല്ലേ ദത്താ" ദത്തന്റെ കൈയ്യിൽ തൂങ്ങി പിടിച്ച് റൂമിലേക്ക് വരുന്ന വർണ ചോദിച്ചു. "മ്മ്... " ദത്തൻ ഡോർ ലോക്ക് ചെയ്ത് ബാത്ത് റൂമിലേക്ക് ടവലും എടുത്ത് പോയി. വർണ നേരെ വന്ന് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. " ഇവൻ എന്തിനാ ഇങ്ങനെ ഇടക്കിടക്ക് കുളിക്കുന്നേ എന്തോ " വർണ ഫോണും എടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങി.

അനുവിന്റെയും വേണിയുടേയും കുറേ കോൾ വന്ന് കിടക്കുന്നുണ്ട്. സമയം പത്ത് മണി കഴിഞ്ഞു . നാളെ വിളിക്കാം എന്ന് കരുതി. നോക്കുമ്പോൾ വാട്സ് ആപ്പിൽ കുറേ വേണിയുടേയും അനുവിന്റെയും വോയ്സ് മെസേജ് ഉണ്ട്. അവർ മൂന്നു പേരും കൂടി ക്ലാസ്സിലെ കുട്ടികളെ കുറ്റം പറയാനും , സീനിയർ ചേട്ടൻ മാരെ കുറിച്ച് ചർച്ച ചെയ്യാനും , കോഴിത്തരങ്ങൾക്കും കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വർണ ഓരോ voice open ചെയ്യ്തു. "വർണ മോളേ, അനു മോളേ നിങ്ങളുടെ അസൈൻമെന്റും project work complete ആയോ " വേണി "ഇനി ക്ലാസ്സ് തുടങ്ങാൻ ഒരു മാസം ഉണ്ടല്ലോ. ഇനിയും ദിവസം ഉണ്ട് അതൊക്കെ ചെയ്യാൻ " അനു "അങ്ങനെ വിചാരിച്ച് ഇരിക്കണ്ടാ അനു . ആ ഇന്ദു മാം ന്റെ സ്വഭാവം നിനക്ക് അറിയാലോ. എപ്പോഴാ സ്വഭാവം മാറുന്നത് എന്ന് അറിയില്ല. പെട്ടെന്ന് ഒരു ദിവസം കലി കയറി പെണ്ണുംപിള്ള നാളെ എങ്ങാനും സബ്മിറ്റ് ചെയ്യണം എന്ന് തലേ ദിവസം പറഞ്ഞാ നമ്മൾ പെടും" വേണി " അത് ശരിയാ എന്തായാലും നാളെ മുതൽ വർക്ക് തുടങ്ങണം. വർണ മോളേ ഇതൊക്കെ നീ കേൾക്കുന്നുണ്ടല്ലോ ലെ " അനു "

അവൾ ഇപ്പോ തറവാട്ടിൽ പോയി അടിച്ച് പൊളിക്കുകയല്ലേ. ഇതിനൊന്നും സമയം കാണില്ല " വേണി. "വർണ . എന്തായാലും വർക്കിന്റെ കാര്യം മറക്കണ്ട. നാളെ മുതൽ തുടങ്ങിക്കോ" അനു " Good night dears...." വേണി "Good night baby's" അനു "Okay അപ്പോ നാളെ മുതൽ നമ്മൾ വർക്ക് തുടങ്ങുന്നു. " വർണ type ചെയ്തു. ശേഷം അവൾ മറ്റു ഗ്രൂപ്പിലെ മെസേജുകൾ നോക്കാൻ തുടങ്ങി. അപ്പോഴേക്കും ദത്തൻ കുളി കഴിഞ്ഞ് വന്നു. അവൻ ഒരു മുണ്ട് ഉടുത്ത് കൈയ്യിലെ ടവൽ ചെയറിൽ വിരിച്ചിട്ടു. ശേഷം വർണയുടെ മടിയിൽ വന്നു കിടന്നു. " ദത്താ മനുവേട്ടൻ ദുബായിയിൽ പോവാ ലെ " അവന്റെ മുഖത്തേക്ക് പാറി വീണ മുടി ഒതുക്കി വച്ചു കൊണ്ട് ചോദിച്ചു. "നീയെങ്ങനെ അത് അറിഞ്ഞു. " " മനുവേട്ടൻ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. " " ഗ്രൂപ്പിലോ " ദത്തൻ ചോദിച്ചതും വർണ അബന്ധം പറ്റിയ പോലെ നാവ് കടിച്ചു. " പറയടി. എത് ഗ്രൂപ്പ് " " അന്ന് കോകില ചേച്ചിടെ കല്യാണത്തിന്റെ അന്ന് ഞങ്ങൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ദത്തനും പിള്ളേരും എന്ന ഗ്രൂപ്പ് നെയിം " "എന്നിട്ട് ഞാൻ അറിഞ്ഞില്ലലോ " " അത് നീ വഴക്ക് പറയുമോ എന്ന് കരുതി പറയാതെ ഇരുന്നതാ" ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story