എൻ കാതലെ: ഭാഗം 39

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എടീ ... നിന്നേ ഞാൻ " ദത്തൻ അവളുടെ ചെവി പിടിച്ച് തിരിച്ചു. "സോറി ദത്താ . ഞാൻ നിന്നേയും കൂടി ഗ്രൂപ്പിൽ ആഡ് ചെയ്യാം " " വേണ്ടാ. ഞാനൊന്നും ഇല്ല. നിങ്ങളും നിങ്ങളുടെ ഒരു പാട്ട പൊളി ഗ്രൂപ്പും " "പിന്നെ .. പാട്ട പൊളി ഒന്നും അല്ല. നല്ല ഗ്രൂപ്പ് ആണ് .പിന്നെ മനുവേട്ടൻ ഇപ്പോ ഫെയ്മസ് ആയി ദത്താ . അന്ന് ഞങ്ങൾ ഒരു റീൽസ് ചെയ്തല്ലോ . ആ വീഡിയയോടു കൂടി ആള് അങ്ങ് പ്രമുഖൻ ആയി. മനുവേട്ടന്റെ ഇപ്പോഴത്തെ നെയിം എന്താ എന്ന് അറിയോ rocking Manu madhav...." "മ്മ്.. ഇതൊക്കെ എന്നും ഉണ്ടായാ മതി" ദത്തൻ താൽപര്യമില്ലാതെ പറഞ്ഞ് അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ച് കിടന്നു. "എന്താ ദത്താ നിനക്ക് ഒരു സങ്കടം. പപ്പയുടെ കാര്യം ആലോചിച്ചാണോ " ദത്തന്റെ മുഖഭാവം കണ്ട് വർണ ചോദിച്ചു. "എയ് ഒന്നുല്ല. ഉറക്കം വരുന്നുണ്ട്. നീയും കിടന്നോ ." അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡിലേക്ക് കടന്നു. "നീ വെറുതെ പറയാ. നിന്റെ മുഖം കണ്ടാ അറിയാം എന്തോ വിഷമം ഉണ്ട് എന്ന് " വർണയും അവന്റെ അടുത്തായി കിടന്നു.

"വെറുതെ ആവശ്യമില്ലാത്തത് ആലോചിച്ച് എന്റെ കൊച്ച് ഈ കുഞ്ഞി തല പുകക്കണ്ട. കെട്ടോടി മാക്രി " " മാക്രി നിന്റെ മറ്റവൾ " അത് പറഞ്ഞ് വർണ തിരിഞ്ഞ് കിടന്നു. ദത്തൻ അവളെ തന്റെ നേർക്ക് തന്നെ തിരിച്ച് കിടത്തി. " അപ്പോഴേക്കും എന്റെ പൊന്ന് പിണങ്ങിയോ . ഞാൻ വെറുതെ വിളിച്ചതല്ലേടീ കാന്താരി " ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ഇക്കിളിയാക്കിയതും വർണ പൊട്ടിചിരിക്കാൻ തുടങ്ങി. " ദത്താ പിന്നെ ഉണ്ടല്ലോ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കണം " "എന്താണാവോ എന്റെ കുഞ്ഞിന് വേണ്ടത് " " അടുത്ത മാസം ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ അസ്സൈൻമെന്റ് സബ്മിറ്റ് ചെയ്യണം. അതിന് എനിക്ക് A4 ഷീറ്റ്, സെകെയിൽ പെൻസിൽ പെൻ എല്ലാം വേണം ദത്താ" "അതിനെന്താ നമ്മുക്ക് വാങ്ങിക്കാലോ. നീ നാളെ എന്റെ കൂടെ വരുന്നോ. അതോ ഞാൻ പുറത്തു പോകുമ്പോൾ വാങ്ങി വന്നാ മതിയോ" "നീ വാങ്ങി വന്നാ മതി" "മ്മ്... എന്നാ എന്റെ പൊന്നു മോള് ഉറങ്ങിക്കോ" വർണയുടെ പുറത്ത് ദത്തൻ പതിയെ തട്ടി കൊടുത്തു.

വർണ ഉറങ്ങിയതും അവളെ ബെഡിലേക്ക് കിടത്തി ദത്തൻ ജനലിനരികിലേക്ക് നടന്നു. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അവനെ തഴുകി പോയി. അവന്റെ മനസ് നിറയെ പപ്പ പറഞ്ഞ വാക്കുകൾ ആയിരുന്നു. മനസിൽ പുതിയ ചില തിരുമാനങ്ങൾ എടുത്തു കൊണ്ടാണ് ദത്തൻ ഉറങ്ങാൻ കിടന്നത് ** രാവിലെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് വർണ മുറ്റത്തേക്ക് ഇറങ്ങി. മാവിൽ ചുവട്ടിലെ കൽബെഞ്ചിനടിയിൽ ഇന്നലെ ഒളിപ്പിച്ചു വച്ച കല്ലുകൾ എടുക്കുമ്പോഴാണ് പെട്ടെന്ന് മുറ്റത്ത് ഒരു വണ്ടി വന്ന് നിന്നത്. ഡ്രൈയ് വിങ്ങ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും വർണ യുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. " രാഗേട്ടാ ..." അവൾ അയാളുടെ അരികിലേക്ക് ഓടി . " ഇതാരിത് ദേവന്റെ ദേവൂട്ടിയോ . എന്താ ഒറ്റക്ക് ഇവിടെ പരിപാടി " " ഒന്നുല്യ എട്ടാ ഞാൻ വെറുതെ ഇങ്ങനെ ബോറടിച്ചപ്പോൾ മുറ്റത്തേക്ക് ഇടങ്ങിയതാണ്. " " ദേവൻ എവിടെ " " അകത്ത് ഉണ്ട്. അവൻ എത് സമയവും ഫോണിലാണ്. എട്ടൻ രണ്ട് ചീത്ത വച്ച് കൊടുക്ക് അവന് . എത് സമയവും ഇങ്ങനെ ഫോണിൽ നോക്കിയാ കണ്ണ് കേടാവൂല്ലേ "

"പിന്നെ ... ഞാൻ അവന് രണ്ട് ചീത്ത കൊടുത്തിട്ട് തന്നെ കാര്യം" രാഗും അതേ രീതിയിൽ പറഞ്ഞു. " എന്നാ എട്ടൻ അകത്തേക്ക് ചെല്ല്. ചേച്ചി എപ്പോഴും പറയും എട്ടനെ കുറിച്ച് " രാഗ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. വർണയും ചിരിച്ചു കൊണ്ട് തിരിഞ്ഞതും കോ ഡ്രെവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് ചിരി നിർത്തി. ഗൗരവത്തിൽ തന്നെ നോക്കുന്ന ആളെ കണ്ടപ്പോൾ തന്നെ അത് പാർവതിയുടെ അച്ഛനാണ് എന്ന് വർണക്കും മനസിലായി. അയാൾ വർണയെ നോക്കി പേടിപ്പിച്ച് അരികിലേക്ക് വന്നു. " ഇവിടെ അധിക കാലം സുഖിച്ച് ജീവിക്കാം എന്ന് നീ കരുതണ്ട. എന്റെ മോളേ കരയിപ്പിച്ച നിന്നെ അധിക കാലം ഞാൻ ഇവിടെ വാഴിക്കില്ല. " വർണ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിന്നു. "എന്താടി നിനക്ക് നാവില്ലേ " " ഉണ്ട് .എനിക്ക് പ്രായത്തേക്കാൾ വലിയ നാവാണ് എന്നാ ദത്തൻ പറയാറുള്ളത്. " " ആ നാവ് എന്നോട് കാണിക്കാൻ നിൽക്കണ്ട. " " അതിന് ഇയാള് എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നേ. ഞാൻ അല്ലാലോ താൻ അല്ലേ ഇങ്ങോട്ട് ചൊറിഞ്ഞു കൊണ്ട് വന്നത്. "

" ആരോടാ നീ ഈ സംസാരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക്. " " നിങ്ങൾ പാർവതിയുടെ അച്ഛൻ അല്ലേ. എനിക്ക് അറിയാം" "ഡീ .. അധികം നെഗളിക്കല്ലേ . എന്നേ നിനക്ക് അറിയില്ലാ . എന്ത് അധികാരത്തിലാടി നീ എന്റെ മുന്നിൽ നിന്ന് ഇങ്ങനെ ചിലക്കുന്നേ " "എന്റെ ഭാര്യ എന്ന അധികാരം മതിയോ അമ്മാവാ " ശബ്ദം കേട്ട് അയാൾ തിരിഞ്ഞ് നോക്കിയതും മുണ്ടും മടക്കി കുത്തി കൈ കെട്ടി നിൽക്കുന്ന ദത്തൻ . " ഇങ്ങനെ മിഴിച്ച് നിൽക്കാതെ ചോദിച്ചതിന് ഉത്തരം പറയ് അമ്മാവാ . എന്റെ ഭാര്യ എന്ന അധികാരം മതിയോന്ന്.." ദത്തന്റെ ചോദ്യം കേട്ട് അയാൾ ഒന്ന് പതറിയിരുന്നു. ദത്തനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ച് അയാൾ അകത്തേക്ക് കയറി പോയി. "നീ എന്താടി കുരുട്ടെ ഇവിടെ വന്ന് ഒറ്റക്ക് ചെയ്യുന്നത് " ദത്തൻ അവളുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ട് ചോദിച്ചു. " ഇത് നോക്കിയേ ദത്താ." അവൾ തോട്ടിൽ നിന്നും കൊണ്ടുവന്ന കല്ലുകൾ നീട്ടി കൊണ്ട് പറഞ്ഞു. " ഓഹ്..ന്റെ കുട്ട്യേ നിന്നെ കൊണ്ട് ഞാൻ തോറ്റു. ഇതൊക്കെ എന്തിനാ പെറുക്കി കൊണ്ടു വന്നേ "

" വെറുതെ ഒരു രസം" അത് പറഞ്ഞ് ദത്തന്റെ കൈയ്യും പിടിച്ച് അവൾ അകത്തേക്ക് നടന്നു. * രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ച് ഡെയ്നിങ്ങ് ടേബിളിൽ ഇരിക്കുകയാണ്. ദത്തൻ വർണയുടെ അരികിൽ തന്നെയാണ് ഇരിക്കുന്നത്. രാഗ് വന്നതിന്റെ സന്തോഷത്തിലായിരുന്നു ദർശന. " നിമി (പൂർണിമ ) മോളുടെ കാര്യം എന്തായി ചന്ദ്ര " ഭക്ഷണം കഴിക്കുന്നതിനിടയിൽ മുത്തശ്ശി പാർവതിയുടെ അച്ഛനോടായി ചോദിച്ചു. "ഞങ്ങൾ ആ പയ്യനെ കണ്ട് സംസാരിച്ചു അമ്മേ . നല്ല പയ്യനാ. അഭിജിത്ത് എന്നാ പേര്. വീട്ടിൽ അച്ഛനും അമ്മയും ഒരു പെങ്ങളും ഉണ്ട്. സാമ്പത്തികമായി നമ്മുടെ അത്രയൊന്നും ഇല്ല. പക്ഷേ നല്ല സ്വാഭാവം ആണ് . ഈ രണ്ടാഴ്ച്ച അവർക്ക് ഓഫീസിൽ എന്തോ തിരക്ക് ഉണ്ടത്ര . അത് കഴിഞ്ഞ് നിമി ആ പയ്യനേയും വിളിച്ച് ഇവിടേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോ അഭിജിത്തിന്റെ വീട്ടിൽ പോയി സംസാരിക്കാം " "മ്മ്... എന്താന്ന് വച്ചാൽ ആലോചിച്ച് തിരുമാനിക്ക് " മുത്തശ്ശി പറഞ്ഞു. "ഓഫീസിൽ നാളെ മുതൽ ചില മാറ്റങ്ങൾ വരുത്താൻ തിരുമാനിച്ചു " പപ്പ കുറച്ച് കഴിഞ്ഞതും പറഞ്ഞു. എല്ലാവരും എന്ത് മാറ്റം എന്ന നിലയിൽ പപ്പയെ നോക്കി. " നാളെ കഴിഞ്ഞാൽ ദേവൻ ഓഫീസിൽ M.Dയായി ചാർജ് എടുക്കും.

അവനെ സഹായിക്കാനും ഓഫീസിലെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനും പാറു മോൾ ഉണ്ടാകും" അത് കേട്ട് ചന്ദ്രശേഖറിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു. പാർവതിയുടെ മുഖമാണെങ്കിൽ സന്തോഷം കൊണ്ട് വിടർന്നു. അത് കണ്ടിട്ടാണെങ്കിൽ വർണക്ക് അസൂയയും തുടങ്ങി. " ഇവിടെ ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ " പപ്പ അവസാന വാക്ക് എന്ന പോലെ ചോദിച്ചു. ആരുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. "ഓഫീസിൽ ഞാൻ നാളെ കഴിഞ്ഞാൽ ജോയിൻ ചെയ്യും. പക്ഷേ അതിനു മുൻപ് എനിക്ക് കുറച്ച് കണ്ടീഷൻസ് ഉണ്ട്. അത് എല്ലാവർക്കും ഓക്കെ ആണെങ്കിലെ ഞാൻ ജോയിൻ ചെയ്യു. " " പറയു ദേവാ. എന്താ നിന്റെ കണ്ടീഷൻസ് " ചെറിയച്ഛനാണ് അത് ചോദിച്ചത്. " ഞാൻ എന്നും ഓഫീസിൽ വരില്ല. ഇവിടെ.. ഈ വീട്ടിൽ ഇരുന്നേ ഞാൻ വർക്ക് ചെയ്യു . വേണെങ്കിൽ ആഴ്ച്ചയിൽ ഒരു ദിവസം ഓഫീസിൽ വരാം. രണ്ട്. ഓഫീസിൽ എന്റെ മേൽ അധികാരം കാണിക്കാനോ ഉപദേശങ്ങൾ തരാനോ ആരും വരരുത്. എന്റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ ഞാൻ പ്രവർത്തിക്കു .

മൂന്ന് . പ്രൊഡക്ഷനും എക്സ്പോർട്ടിങ്ങും പണ്ടത്തെ പോലെ രണ്ടു സെക്ഷൻ ആക്കണം. അവ തമ്മിൽ മിക്സ് ചെയ്യില്ല. പ്രൊഡക്ഷൻ ഞാൻ നോക്കും. എക്പോർട്ടിങ്ങ് അമ്മാവനും . " " അത് എങ്ങനെയാ ഇപ്പോ രണ്ട് വർഷമായി product manufacturing and exporting ഒരുമിച്ച് അല്ലേ നടത്തുന്നത്. അത് അത്ര പെട്ടെന്ന് രണ്ട് സെക്ഷനാക്കാൻ കഴിയില്ല. " ചന്ദ്രൻ ഇടയിൽ കയറി പറഞ്ഞു. "എനിക്ക് അതാെന്നും അറിയണ്ട . എന്റെ കണ്ടീഷൻ അംഗീകരിക്കാം എങ്കിൽ ഞാൻ നാളെ കഴിഞ്ഞ് ഒരു ദിവസം ഓഫീസിൽ ജോയിൻ ചെയ്യും. ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഇപ്പോ പറയാം" ദത്തൻ അത് ചന്ദ്രനെ നോക്കിയാണ് പറഞ്ഞത്. ചന്ദ്രന് എതിർക്കണം എന്ന് ഉണ്ടെങ്കിലും അയാൾ അതിന് മുതിർന്നില്ല. " അപ്പോ ആർക്കും എതിർപ്പില്ലാ എന്ന് കരുതുന്നു. പാറു മോളേ നീ വേണം ദേവന് എല്ലാം പറഞ്ഞു കൊടുക്കാൻ. ദേവന് ആവശ്യമുള്ള ഡീറ്റെയിൽസ് കളക്റ്റ് ചെയ്ത് കൊടുക്കേണ്ടതും അവന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് മീറ്റിങ്ങുകൾ അറേഞ്ച് ചെയ്യേണ്ടതും നിന്റെ ഉത്തര വാദിത്തമാണ്. മോൾക്ക് ബുദ്ധിമുട്ടോന്നും ഇല്ലല്ലോ "

പപ്പ പാർവതിയെ നോക്കി ചോദിച്ചതും അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ എന്താണെന്ന് ആർക്കും മനസിലായിരുന്നില്ല. "എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല മാമ്മാ . എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ ദേവേട്ടന്റെ എല്ലാ കാര്യങ്ങളും നോക്കി കാെള്ളാം " അവൾ നല്ല സന്തോഷത്തിലാണ് പറഞ്ഞത്. പിന്നീട് അവിടെ അതിനെ കുറിച്ച് സംസാരമൊന്നും ഉണ്ടായില്ല. ദത്തൻ വേഗം തന്നെ കഴിച്ച് എഴുന്നേറ്റു. വർണ ദർശനയോട് ഓരോന്ന് സംസാരിച്ച് അടുക്കളയിൽ നിൽക്കുകയായിരുന്നു. രാഗ് വന്നതു കാരണം വർണ നിർബന്ധിച്ച് അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു. വർണ പാത്രങ്ങൾ എല്ലാം കഴുകി വക്കാൻ ചെറിയമ്മയെ സഹായിച്ചു. പണികൾ എല്ലാം കഴിഞ്ഞ് വർണ അടുക്കളയിൽ നിന്നും ഇറങ്ങുമ്പോൾ ഭദ്രയും ശിലുവും ഹാളിൽ ഇരുന്ന് ടി വി കാണുന്നുണ്ട്. "ദേവേട്ടൻ ഓഫീസിൽ പോകാൻ തുടങ്ങിയാൽ പാറു ചേച്ചി ഏതു സമയവും എട്ടന്റെ കൂടെ ആവും അല്ലേടി ഭദ്ര " "അതെ ശിലു. പിന്നെ എന്നും അവർ ഒരുമിച്ച് കാണുമ്പോൾ പഴയ സ്നേഹം വീണ്ടും ദേവേട്ടന് പാറു ചേച്ചിയോട് തോന്നുമോ എന്തോ "

" ഇനി അങ്ങനെ തോന്നിയാ വർണയുടെ കാര്യം കഷ്ടമാവും അല്ലേ " "പിന്നെ അല്ലാതെ. ദേവേട്ടൻ പാറു ചേച്ചിയെ തിരിച്ച് സ്നേഹിക്കുന്ന നിമിഷം വർണ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരും" അവർ പറയുന്നത് കേട്ട് റൂമിലേക്ക് പോകാൻ നിന്ന വർണ അവരുടെ അരികിലേക്ക് വന്നു. " ഇത് എന്നേ മെന്റലി തളർത്താൻ വേണ്ടി നിങ്ങൾ വേണം വച്ച് പറയുന്നതാണെന്ന് എനിക്ക് അറിയാം. "വർണ അവരെ നോക്കി പറഞ്ഞു. "ഞങ്ങൾ സത്യമായ കാര്യമല്ലേ പറഞ്ഞത്. എന്തായാലും നിന്നേ ഒന്ന് ഞങ്ങൾ ശരിക്ക് കാണട്ടെ. അധിക കാലമൊന്നും നീ ഈ വീട്ടിൽ ഉണ്ടാവില്ലല്ലോ " "എന്റെ കുട്ടി ചാത്തൻമാരെ ...." വർണ നെഞ്ചിൽ കൈവച്ച് കണ്ണടച്ച് വിളിച്ചു.ഭദ്രയും ശിലുവും ഇവൾ എന്തോന്നാ ഈ കാണിക്കുന്നേ എന്ന ഭാവത്തിൽ നിൽക്കുകയാണ്. " ഒരു കാരണവും ഇല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞ് എന്നേ ടെൻഷനടിപ്പിക്കുന്ന ഇവളുമാരേ രാത്രി വന്ന് പേടിപ്പിക്കണേ എന്റെ കുട്ടി ചാത്താ "

അവൾ കണ്ണച്ച് പറഞ്ഞ് ഭദ്രയുടെയും ശിലുവിന്റെയും തല വഴി മൂന്ന് തവണ കൈ കൊണ്ട് ഉഴിഞ്ഞു. " എന്നേ ഈ പറഞ്ഞതിനുള്ള ശിക്ഷ എന്റെ കുട്ടി ചാത്തൻമാർ ഇന്ന് രാത്രി നിങ്ങൾ രണ്ടു പേർക്കും തരും " അത് പറഞ്ഞ് വർണ മുകളിലേക്ക് കയറി പോയി. "ഇനി രാത്രി കുട്ടി ചാത്തൻ വരുമോ ശിലു" ഭദ്രപേടിയോടെ ചോദിച്ചു. "എയ് ഇല്ല. ഇതൊക്കെ അവളുടെ നമ്പർ അല്ലേ. ഇന്നത്തെ കാലത്തൊക്കെ കുട്ടിച്ചാത്തൻ ഉണ്ടോ " " എനിക്കൊന്നും അറിയില്ല. ആകെ ഉള്ള മനസമാധാനം കൂടി പോയി. " ഭദ്ര തലക്ക് കൈ കൊടുത്ത് സോഫയിലേക്ക് ഇരുന്നു. വർണ മൂളി പാട്ടും പാടി റൂമിലേക്ക് കയറിയതും പെട്ടെന്ന് പിന്നിൽ നിന്നും വാതിൽ അടഞ്ഞു. തിരിഞ്ഞ് നോക്കുന്നതിനു മുൻപേ പിന്നിൽ നിന്നും ദത്തന്റെ ഇരു കൈകളും അവളുടെ അരയിലൂടെ ചുറ്റി പിടിച്ചിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story