എൻ കാതലെ: ഭാഗം 43

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇങ്ങ് താ . ഞാൻ എഴുതി തരാം " അത് പറഞ്ഞ് വർണയെ ചെയറിൽ നിന്നും എണീപ്പിച്ചു ദത്തൻ ഇരുന്നു. ശേഷം വർണയെ തന്റെ മടിയിലേക്ക് ഇരുത്തി തന്റെ ഒരു കൈയ്യിന്റെ മേലെയായി അവളുടെ കൈ വച്ച് അവൻ എഴുതാൻ തുടങ്ങി. "നിനക്ക് ഇതൊക്കെ കാണാതെ അറിയുമോ ദത്താ" തന്റെ തോളിൽ താടി കുത്തി വച്ച് ഫോണിൽ പോലും നോക്കാതെ എഴുതുന്നത് കണ്ട് വർണ ചോദിച്ചു. "മ്മ്.. ചെറുപ്പത്തിൽ മുത്തശ്ശി പഠിപ്പിച്ചു തന്നതാ" എഴുതുന്നതിനിടയിൽ ദത്തൻ പറഞ്ഞു. ദത്തൻ എഴുതുന്നത് നോക്കി അവൾ ഇരുന്നു. ചെറിയ അക്ഷരങ്ങളായാണ് എഴുതുന്നത്. അതും നല്ല ഭംഗിയിൽ. അത് നോക്കിയാണ് വർണ ഇരുന്നത് എങ്കിലും പതിയെ അവളുടെ ശ്രദ്ധ മാറാൻ തുടങ്ങിയിരുന്നു. ദത്തന്റെ സ്പർശം, അവന്റെ സാമിപ്യം, കഴുത്തിൽ പതിക്കുന്ന അവന്റെ നിശ്വാസം, വിയപ്പ് കലർന്ന അവന്റെ ഗന്ധം . പതിയെ അവളിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. "ആകെ ആറ് വരിയുണ്ട്. അത് പോലും പഠിക്കാൻ വയ്യാ മടിച്ചി" ദത്തൻ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ടേങ്കിലും വർണ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

കയ്യും കാലും വിറക്കുന്ന പോലെ ഹ്യദയമിടിപ്പ് വർദ്ധിക്കുന്ന പോലെ .ദത്തന്റെ ചുടു ശ്വാസം കഴുത്തിൽ തട്ടുന്തോറും ഇതുവരെ ഉണ്ടാകാത്ത ഒരു അനുഭൂതി അവളിൽ നിറഞ്ഞു. അത് താങ്ങാനാവാതെ വർണ കണ്ണടച്ച് ഇരുന്നു. ഒപ്പം അവളുടെ ഇടതു കൈ ടോപ്പിൽ മുറുകെ പിടിച്ചിരുന്നു. " കഴിഞ്ഞു കുഞ്ഞേ ..." ദത്തൻ അവളുടെ കാതിലായി പറഞ്ഞു. പക്ഷേ വർണ അത് കേട്ടിരുന്നില്ല. "ദേവൂട്ട്യേ ..." ദത്തൻ അവളുടെ കാതിൽ പതിയെ കടിച്ചതും വർണ ഞെട്ടി കണ്ണുകൾ തുറന്നു. "നീ ഇരുന്ന് ഉറങ്ങുകയാണോ. ഞാൻ പറഞ്ഞത് വല്ലതും കേട്ടായിരുന്നോ .. " " ഇല്ലാ . എ... എന്താ .." "അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. എന്താ പറ്റിയേ..." " ഒന്നും ഇല്ലാ ദത്താ. എന്താ അങ്ങനെ ചോദിച്ചേ " " ഇത് എഴുതി കഴിഞ്ഞിട്ട് സമയം കുറേ കഴിഞ്ഞു. മടിയിൽ നിന്നും ഒന്ന് എണീറ്റാൽ എനിക്ക് പോയി കുളിക്കാമായിരുന്നു. " " സോ. സോറി ഞാൻ .. " വർണ പരിഭ്രമത്തോടെ ദത്തന്റെ മടിയിൽ നിന്നും എണീറ്റു. ദത്തൻ അവളെ ഒന്ന് സംശയത്തോടെ തറപ്പിച്ച് നോക്കിയ ശേഷം ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് പോയി.

വർണ തനിക്ക് വരുന്ന മാറ്റങ്ങളെ കുറിച്ച് മനസിലാവാതെ ടേബിളിൽ ചാരി നിന്നു. 'എനിക്ക് എന്താ ഈശ്വരാ പറ്റിയത്. ദത്തൻ അടുത്ത് വരുമ്പോൾ എനിക്ക് എന്താ ഇങ്ങനെ . ഇനി എന്റെ മേൽ വല്ല നാഗവല്ലിയും കയറിയോ. എയ് നാഗവല്ലിയാണെങ്കിൽ ഇങ്ങനെയല്ല വയലന്റ് ആവുകയാ ചെയ്യുക. പക്ഷേ ഇവിടെ എനിക്ക് റൊമാൻസ് ആണല്ലോ വരുന്നത്. ഇനി വല്ല ഗന്ധർവനും കയറിയോ ഭഗവാനേ. ഇത് പഴയ തറവാട് അല്ലേ. അങ്ങനെ വല്ലതും തന്നെ ആയിരിക്കും. " ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ വർണ ടേബിളിൽ ചാരി നിന്ന് കാര്യമായ ആലോചനയിൽ തന്നെയാണ്. ദത്തൻ കബോഡിൽ നിന്നും ഒരു മുണ്ട് എടുത്ത് ഉടുത്തു. "എന്താ കുഞ്ഞേ ഇത്ര വലിയ ആലോചന " ദത്തൻ തന്റെ തല ടവൽ കൊണ്ട് തോർത്തി കൊണ്ട് ചോദിച്ചു. പക്ഷേ ഇതൊക്കെ വർണ എവിടുന്ന് കേൾക്കാൻ . അവൾ ഈ ലോകത്ത് ഒന്നുമല്ലാ എന്ന് ദത്തനും മനസിലായി. അവൻ തന്റെ കൈയ്യിലുള്ള നനഞ്ഞ ടവൽ അവളുടെ മേലേക്ക് എറിഞ്ഞു. എന്തോ വന്ന് മേൽ തട്ടിയതും അവൾ ഞെട്ടി ചുറ്റും നോക്കി കുറച്ച് മുൻപിൽ ആയി ദത്തൻ കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുകയാണ്.

"എന്താടി കണ്ണ് തുറന്ന് സ്വപ്നം കണ്ടു നിൽക്കുകയാണോടീ ബാലഭാസ്കരീ ... " " ഞാൻ ... അത് ... അത് പിന്നെ .." വർണ നിന്ന് തപ്പി തടയാൻ തുടങ്ങി. "എന്താടാ പറ്റിയേ. ഞാൻ ഇവിടുന്ന് പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലലോ . ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ. എന്താ ന്റെ കുട്ടിക്ക് പറ്റിയേ " ദത്തൻ കബോഡിൽ ഷർട്ട് തിരയുന്നതിനിടയിൽ വർണയെ തിരിഞ്ഞ് നോക്കി ചോദിച്ചു. എന്നാൽ വർണ മറുപടി പറയാതെ അവന്റെ അരികിലേക്ക് നടന്നു. അത് കണ്ട് ദത്തൻ അവളെ സംശയത്തോടെ നോക്കി. "എന്താടാ " ദത്തൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു. വർണ അവന്റെ തോളിലൂടെ ഇരു കൈകളും ഇട്ട് അവന്റെ കാലിന് മുകളിലായി കയറി നിന്നു. പെരുവിരലിൽ ഊന്നി ഒന്ന് ഉയർന്ന് കൊണ്ട് അവൾ ദത്തന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. ദത്തൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ശേഷം അവളുടെ ഇടുപ്പിൽ കൈ ചേർത്ത് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. വർണ ഇരു കണ്ണുകളും അടച്ച് അവന്റെ കീഴ് ചുണ്ടിനെ നുകർന്നു കൊണ്ടിരുന്നു.

ഒപ്പം ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെയും അണിവയറിലുടെയും ഒഴുകി നടന്നു. ശ്വാസം കിട്ടാതെ ആയതും വർണ അവനിൽ നിന്നും അടർന്നു മാറി. അപ്പോഴാണ് താൻ ഇപ്പോൾ എന്താ ചെയ്തത് എന്ന ബോധം അവൾക്കും വന്നത്. അവൾ ദത്തന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തല കുനിച്ച് നിന്നു. ദത്തൻ ഒരു ചിരിയോടെ അവളെ എടുത്തുയർത്തി ടേബിളിന്റെ മുകളിലേക്ക് കയറ്റി ഇരുത്തി. അവളുടെ ഇരു കാലുകളും തന്റെ പിന്നിലേക്ക് പിണച്ച് വച്ച ശേഷം വലുതു കൈ അവളുടെ ഇടുപ്പിലും ഇടതു കൈ അവളുടെ പിൻ കഴുത്തിലുമായി വച്ചു. വർണ അവന്റെ നോട്ടം നേരിടാനാവാതെ കണ്ണടച്ച് ഇരിക്കുകയാണ്. ദത്തൻ അവളുടെ നെറുകിലായി ഒന്ന് ഉമ്മ വച്ചു. ശേഷം അവളുടെ ഇരു കണ്ണുകളിലും മുത്തമിട്ടതും വർണ പതിയെ കണ്ണു തുറന്നു. അത് കണ്ട് ദത്തൻ തന്റെ പതിവ് കള്ള ചിരിയോടെ അവളുടെ മൂക്കിലൂടെ തഴുകി കവിളിലേക്ക് എത്തി. അവളുടെ കവിളിൽ ആയി പതിയെ കടിച്ചതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. അതിന്റെ പ്രതിഫലനം എന്നോണം ദത്തന്റെ നഗ്നമായ പുറത്തും വർണയുടെ നഖങ്ങൾ ആഴ്ന്നിറങ്ങി.

ദത്തൻ അവളുടെ കവിളിൽ കടിച്ച ഭാഗത്ത് ഒന്ന് ഉമ്മ വച്ച ശേഷം തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് ചേർത്തു. ദത്തൻ അവളുടെ കീഴ് ചുണ്ടിലും മേൽ ചുണ്ടിലും പതിയെ ചുംബിച്ചു. പതിയെ ചുബനത്തിന്റെ തീവ്രത വർദ്ധിച്ച് അവ ചുണ്ടുകളേയും പല്ലിനേയും ഭേദിച്ച് നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു. രണ്ടു പേരുടേയും ഉമിനീർ പരസ്പരം കലർന്നു. അതിൽ രക്തത്തിന്റെ രുചിയും കലർന്നിരുന്നു. ശ്വാസം കിട്ടാതായപ്പോൾ ദത്തൻ അവളിൽ നിന്നും അകന്നു എങ്കിലും വർണ വീണ്ടും അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. വർണയുടെ നഖങ്ങൾ അവന്റെ പുറത്ത് മുറിവുകൾ സൃഷ്ടിച്ചപ്പോൾ ദത്തന്റെ കൈകൾ അവളുടെ കുഞ്ഞു ശരീരത്തിലൂടെ ദിശയില്ലാതെ എന്തിനോ വേണ്ടി അലഞ്ഞു. ഒരു ദീർഘ ചുംബനത്തിനു ശേഷം ഒരു കിതപ്പോടെ അവളെ സ്വതന്ത്രയാക്കി. വർണയും നന്നായി കിതക്കുന്നുണ്ടായിരുന്നു. അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങിയ വിയർപ്പ് ദത്തൻ തന്റെ ചുണ്ടുകളാൽ തുടച്ച് നീങ്ങി. പതിയെ അവന്റെ അധരങ്ങൾ അവളുടെ ചുണ്ടിൽ തന്നെ വന്നു നിന്നു.

അവളുടെ കീഴ്ച്ചുണ്ടിൽ ഒന്ന് പതിയെ കടിച്ചതും വർണ ഒന്ന് എങ്ങി പോയി. അവൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു. ദത്തൻ അവളുടെ അധരങ്ങളിൽ നിന്നും കഴുത്തിലേക്ക് സഞ്ചരിച്ചു. ദത്തന്റെ ഓരോ സ്പർശനവും അവളിൽ വികാരങ്ങൾ സൃഷ്ടിച്ചു. അവന്റെ ചുടു ശ്വാസം കഴുത്തിൽ തട്ടുന്തോറും വർണയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. ദത്തൻ അവളുടെ കഴുത്തിലൂടെ താഴെക്ക് സഞ്ചരിച്ച് വർണ യുടെ തൊണ്ട കുഴിയിൽ അമർത്തി ചുബിച്ചു. അവന്റെ മുഖം വർണയുടെ കഴുത്തിലൂടെ അലഞ്ഞു നടന്നു. ദത്തൻ പതിയെ അവളുടെ തോളിലെ ഡ്രസ്സ് നീക്കി അവിടെ പതിയെ കടിച്ചു. "നിന്റെ തോളിലെ മറുക് എനിക്ക് ഒരുപാട് ഇഷ്ടമാ ദേവൂ " വീണ്ടും അവന്റെ പല്ലുകൾ അവളുടെ തോളിൽ ആഴ്ന്നിറങ്ങി. എന്നാൽ ദത്തൻ പറഞ്ഞ വാക്കിൽ ഞെട്ടി ഇരിക്കുകയായിരുന്നു വർണ . തന്റെ തോളിലെ മറുക് അവൻ എങ്ങനെ കണ്ടു എന്ന സംശയത്തിലായിരുന്നു അവൾ. അത് മനസിലാക്കിയ ദത്തൻ അതിനുള്ള ഉത്തരവും നൽകിയിരുന്നു. "അന്ന് നിനക്ക് പനി പിടിച്ച് ഹോസ്പ്പിറ്റലിൽ ആയപ്പോഴാണ് ഞാൻ നിന്റെ തോളിലെ മറുക് ആദ്യമായി കണ്ടത്. പിന്നെ പല വട്ടം കണ്ടിരുന്നു. ജിത്തുവിന്റെ കല്യാണത്തിന്റെ അന്ന് നീ പരിസര ബോധമില്ലാതെ ഓടി നടന്നപ്പോൾ ,

ഉത്സവത്തിന്റെ അന്ന്, പുഴയിൽ ഒരുമിച്ച് കുളിച്ച ദിവസം ,... അന്നോക്കെ നിന്റെ ഈ മറുകിൽ അധരങ്ങൾ ചേർക്കാൻ ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു. പല തവണ ഈ ഒരു മറുക് എന്റെ കൺട്രോൾ കളഞ്ഞിട്ടുണ്ട്. ഇത് വല്ലതും നീ അറിഞ്ഞിരുന്നോ ദേവൂ " ദത്തൻ വീണ്ടും അവളുടെ തോളിൽ മുഖം ചേർത്തു. വീണ്ടും വീണ്ടും അവിടെ ഭ്രാന്തമായി ചുംബിച്ചു. ഒപ്പം അവന്റെ കൈകൾ അവൾ ഇട്ടിരുന്ന പട്ടുപാവാടയുടെ ടോപ്പിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു. അവളുടെ ഇടുപ്പിലൂടെ അവന്റെ കൈകൾ അണിവയറിലേക്ക് നീങ്ങി ശേഷം വീണ്ടും അവളുടെ അരയിൽ വന്ന് നിന്നു. " ഇവിടേക്ക് ഞാൻ ഒരു സാധനം വാങ്ങി തരുന്നുണ്ട്. എനിക്ക് മാത്രം കാണാൻ . " അവളുടെ അരയിൽ തഴുകി കൊണ്ട് പറഞ്ഞതും വർണയുടെ മുഖം നാണത്താൽ ചുവന്നു. അത് ദത്തനിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുകയും അവന്റെ കൈകൾ അവളുടെ ടോപ്പിന്റെ ഹുക്കിൽ വന്നു നിൽക്കുകയും ചെയ്തു. " വർണാ വിളക്ക് വക്കാൻ സമയമായി വേഗം താഴേക്ക് വാ" ഭദ്രയുടെ ശബ്ദമാണ് ഇരുവരേയും സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. വർണ വേഗം തന്റെ മേലുള്ള ദത്തന്റെ കൈകൾ എടുത്ത് മാറ്റി ബാത്ത്റൂമിലേക്ക് ഓടി കയറി. ദത്തൻ വേഗം ഒരു ഷർട്ട് എടുത്തിട്ട് മുണ്ട് കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ച് മാറ്റി.

ശേഷം വന്ന് വാതിൽ തുറന്നു. " അവൾ കുളിക്കാ ഇപ്പോ വരും" ദത്തൻ അത് പറഞ്ഞതും ഭദ്ര തലയാട്ടി കൊണ്ട് താഴേക്ക് പോയി. ദത്തൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഇത്രയും കാലം മനസിനുള്ളിൽ കടിഞ്ഞാണിട്ട് വച്ച പല വികാരങ്ങളും പുറത്തേക്ക് വന്നിരിക്കുന്നു. അവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് ഡോർ അടച്ച് ബെഡിൽ വന്നിരുന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ ബാത്ത് റൂമിനരികിലേക്ക് നടന്നു. തന്റെ അവസ്ഥ തന്നെ ഇങ്ങനെയാണെങ്കിൽ വർണയുടെ കാര്യം എങ്ങനെയായിരിക്കും എന്ന് ദത്തനും ഊഹിക്കാവുന്നതേ ഉള്ളൂ. അവൻ ഡോറിൽ തട്ടിയതും വർണ വാതിൽ തുറന്ന് തല മാത്രം പുറത്തേക്ക് ഇട്ടു. "നീ എന്താ ഇതിനകത്ത് ചെയ്യുന്നേ " ദത്തൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു. " ഞാ..ഞാൻ കുളിക്കാ " "എന്നിട്ട് നിന്നെ കണ്ടിട്ട് കുളിക്കുന്ന ലക്ഷണം ഒന്നുമില്ലാലോ " അവൻ ഡോർ മുഴുവനായി തുറന്ന് കൊണ്ട് ചോദിച്ചു. " ഞാ..ഞാൻ കുളിക്കാൻ തുടങ്ങായിരുന്നു. " " ടവലും ഡ്രസ്സും ഇല്ലാതെയോ " " അത് പിന്നെ ... ഞാൻ .. അത് " " പോയി ഡ്രസ്സ് എടുത്ത് ചെന്ന് കുളിക്കാൻ നോക്ക്. താഴെ വിളക്ക് വക്കാൻ സമയമായി " ദത്തൻ അത് പറഞ്ഞതും വർണ വേഗം ബാത്ത് റൂമിൽ നിന്നും ഇറങ്ങി ചെന്ന് കബോഡിൽ നിന്നും തന്റെ ഡ്രസ്സ് എടുത്ത് വീണ്ടും ബാത്ത് റൂമിലേക്ക് കയറി.

" ഈശ്വരാ ..എന്താ ഇപ്പോ ഉണ്ടായേ . എനിക്ക് എന്തോ പറ്റിയിട്ടുണ്ട്. ഞാൻ ദത്തനെ കേറി അങ്ങ് ഉമ്മിക്കാ എന്നൊക്കെ പറഞ്ഞാ ... മ്ലേച്ചം മ്ലേച്ചം .. " അവൾ ഡ്രസ് ഹാങ്ങറിൽ വച്ച് കുളിക്കാൻ തുടങ്ങി. ഷവർ ഓൺ ചെയ്തതും തണുത്ത വെള്ളം അവളുടെ തല വഴി ഒഴുകി ഇറങ്ങി. ചുണ്ടിലൂടെ വെള്ളം ഒഴുകി ഇറങ്ങിയതും വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ടു. ഒപ്പം കഴുത്തിലും തോളിലും അതേ വേദന . പക്ഷേ സുഖമുള്ള ഒരു നോവ് ആയിരുന്നു. കുറച്ച് മുൻപ് കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിക്കുന്തോറും അവളുടെ മുഖം നാണത്താൽ ചുവന്നു. വർണ വേഗം കുളിച്ച് ഡ്രസ്സ് മാറി. ദത്തനെ എങ്ങനെ ഫേസ് ചെയ്യും എന്ന ടെൻഷൻ അവൾക്ക് ഉണ്ടായിരുന്നു. അവസാനം രണ്ടും കൽപ്പിച്ച് പുറത്തേക്ക് ഇറങ്ങി. ഒന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോൾ ഫോണും നോക്കി ഇരിക്കുകയാണ് അവൻ. വർണ അവന് മുഖം കൊടുക്കാതെ തല താഴ്ത്തി പുറത്തേക്ക് പോകാൻ നിന്നതും പിന്നിൽ നിന്നും ദത്തന്റെ വിളി വന്നിരുന്നു. "എന്താ ദത്താ" " ഒന്നിങ്ങ് വാ" ദത്തൻ വിളിച്ചതും വർണ അവന്റെ അരികിൽ വന്ന് നിന്നു.

പക്ഷേ മറ്റെവിടേക്കോ ആണ് നോട്ടം. "നിനക്കെന്താ കൊങ്കണ്ണ് ഉണ്ടോ അവിടേക്ക് നോക്കി നിൽക്കുന്നു. ഞാൻ ഇവിടെയല്ലേ ഇരിക്കുന്നേ. എന്റെ മുഖത്തേക്ക് നോക്കടി "ദത്തൻ അത് പറഞ്ഞതും വർണ അവനെ നോക്കി. "നീ എന്തിനാ എന്നെ നോക്കാതെ തല കുനിച്ച് നടക്കുന്നേ..." "അത്.. എയ് അങ്ങനെ ഒന്നും ഇല്യാ ദത്താ. നിനക്ക് തോന്നിയത് ആവും " "എന്റെ തോന്നലുകൾ ഒന്നും അങ്ങനെ വെറുതെ ആവാറില്ല. നീ കാര്യം പറ " " അത് ..അത് ഞാൻ കാരണമല്ലേ . കു.. കുറച്ച് മുൻപ് അങ്ങനെയൊക്കെ " " എങ്ങനെയൊക്കെ " ദത്തൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു. " അത് ..അത് പിന്നെ ഞാൻ " വർണ ആകെ തപ്പി തടഞ്ഞു. "എന്റെ കുഞ്ഞേ നിന്നെ കൊണ്ട് ഞാൻ തോറ്റല്ലോ" ദത്തൻ അവളെ തന്റെ മടിയിലേക്ക് പിടിച്ച് ഇരുത്തി. പക്ഷേ വർണ അതിന് സമ്മതിക്കാതെ അവന്റെ മടിയിൽ നിന്നും എണീക്കാൻ ശ്രമിച്ചതും ദത്തൻ അവളെ ഇരു കൈകളും കൊണ്ട് വട്ടം പിടിച്ച് അവളുടെ തോളിൽ താടി കുത്തി ഇരുന്നു. "എങ്ങോട്ടാടി പോകുന്നേ... അവിടെ ഇരിക്ക് ഞാൻ ചോദിക്കട്ടെ " അത് പറഞ്ഞതും വർണ ഒതുക്കി ഇരുന്നു. " ഞാൻ നിന്റെ ആരാ കുഞ്ഞേ " ദത്തൻ ചോദിച്ചു. "ഭ...ർത്താവ് " " നീ എന്റെയോ " " ഭാര്യ " " ആണല്ലോ.

അപ്പോ നമ്മുക്കിടയിൽ കുറച്ച് മുൻപേ നടന്നത് എല്ലാം നാച്ചുറൽ ആയ കാര്യങ്ങളാണ്. അത് നിന്റെ തെറ്റോ എന്റെ തെറ്റോ അല്ലാ . അത് നീ ആദ്യം മനസിലാക്കണം. എനിക്കറിയാം നീ ചെറിയ കുട്ടിയാണ്. അത്ര പെട്ടെന്ന് ഒന്നും നിനക്ക് ഇത് അക്സെപ്റ്റ് ചെയ്യാൻ പറ്റില്ല. നമ്മുക്ക് ടൈം വേണം. അത് ഒരുപാട് ഉണ്ട്താനും. അതോണ്ട് എല്ലാം മനസിലാക്കിയിട്ട് മാത്രമേ നമ്മൾ തമ്മിൽ ഒരു ഫിസിക്കൽ റിലേഷൻ ഉണ്ടാകു . പക്ഷേ അതിനിടയിൽ ഇങ്ങനെ ഉണ്ടായി എന്ന് വരാം. that's quite natural. because we are human being. നമ്മുക്ക് അങ്ങനെയുള്ള ഫീലിങ്ങ്സ് ഇമാേഷൻസ് ഉണ്ടായി. ഇനിയും ഉണ്ടാകും. എന്ന് വച്ച് നീ ഇങ്ങനെ തല കുനിച്ച് നടക്കരുത്. ഞാൻ പറയുന്നത് ന്റെ കുട്ടിക്ക് മനസിലാവുന്നുണ്ടോ " ദത്തൻ ചോദിച്ചതും അവൾ അതെ എന്ന രീതിയിൽ തലയാട്ടി. " അപ്പോ എന്നാ എന്റെ കുട്ടി മുഖത്തെ ഈ ചളിപ്പ് ഒക്കെ മാറ്റിവച്ച് ഒന്ന് ചിരിച്ചേ " അത് കേട്ട് അവൾ ഒന്ന് ചിരിച്ചു. "That's my girl..." ദത്തൻ അവളുടെ കവിളിൽ ഒന്ന് ഉമ്മ വച്ചു. " എന്നാ ഞാൻ താഴേക്ക് പോവട്ടെ ദത്താ . വിളക്ക് വക്കാറായി. ഇത് വച്ച് ഞാൻ ഇന്ന് ഒരു കലക്ക് കലക്കും " കൈയ്യിൽ എഴുതിയിരിക്കുന്നത് നോക്കി വർണ പറഞ്ഞു. "എടീ കള്ളി അപ്പോ നീ കുളിച്ചില്ലേ."

" കുളിച്ചു ദത്താ. ഞാൻ കൈ ഇങ്ങനെ പിടിച്ചാ കുളിച്ചേ " വർണ കൈ ഉയർത്തി പിടിച്ച് കൊണ്ട് പറഞ്ഞു. "എന്റെ കുട്ടി ഇത്രയും കഷ്ടപ്പെട്ട് ഒറ്റക്ക് കുളിക്കണമായിരുന്നോ . ഞാൻ കുളിപ്പിച്ചു തരുമായിരുന്നല്ലോ " ദത്തൻ കള്ള ചിരിയോടെ പറഞ്ഞതും വർണ അവനെ നോക്കി പേടിപ്പിച്ചു. " എന്നാ എന്റെ കുഞ്ഞ് താഴേക്ക് പോയിക്കോ. അവർ എല്ലാവരും വെയിറ്റ് ചെയ്യുകയായിരിക്കും " ദത്തൻ അത് പറഞ്ഞ് അവളുടെ ചുണ്ടിലായി ഉമ്മ വക്കാൻ നിന്നു എങ്കിലും അവൻ പെട്ടെന്ന് അത് വേണ്ട എന്ന് വച്ചു. ശേഷം അവളുടെ നെറ്റിയിലായി ഉമ്മ വച്ചു. " ന്റെ കുട്ടി വിളക്ക് വക്കാൻ പോവാണല്ലോ അതാ നെറ്റിയിൽ ഉമ്മ " ദത്തൻ ഒന്ന് കണ്ണു ചിമ്മി കൊണ്ട് പറഞ്ഞതും വർണ ഒന്ന് പുഞ്ചിരിച്ചു. അവന്റെ കണ്ണുകളിൽ നിമിഷ നേരം കൊണ്ട് പ്രണയവും വാത്സല്യവും മിന്നിമറയുന്നത് വർണ അത്ഭുതത്തോടെ നോക്കി. "എന്താടാ ഇങ്ങനെ നോക്കുന്നേ. ദേ സമയം ആയിട്ടോ വിളക്ക് വക്കാൻ " വർണ അവന്റെ മടിയിൽ നിന്നും ഇറങ്ങി. " എന്നാ ഞാൻ പോയി ഒന്ന് ഷൈൻ ചെയ്തിട്ട് വരാം ദത്താ" അത് പറഞ്ഞ് വർണ പുറത്തേക്ക് ഓടി. " ഒന്ന് പതിയെ പോ കുഞ്ഞാ. എവിടേയെങ്കിലും തട്ടി തടഞ്ഞ് വീഴും " ദത്തൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. വർണ പോയതും ദത്തൻ കുറച്ച് നേരം ഫോൺ നോക്കി ഇരുന്നു

എങ്കിലും താഴേ എന്താണ് നടക്കുന്നത് എന്നറിയാൻ ഒരു ആകാംഷ . അവൻ നേരെ താഴേക്ക് നടന്നു. ഹാളിൽ ഇരുന്നാ പൂജാ മുറി കാണാം അവൻ ഫോൺ നോക്കുന്ന പോലെ സെറ്റിയിൽ വന്ന് ഇരുന്നു. ഇപ്പോ ഭദ്രയാണ് നാമം ചൊല്ലുന്നത്. അവൾ നിർത്തിയും വർണ നാമം ചൊല്ലാൻ തുടങ്ങി. അവളുടെ നാമം കേട്ട് എല്ലാവരും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണ് . ഭദ്രയും ശിലുവും മുത്തശ്ശിയെ പേടിച്ച് ചിരി അടക്കി പിടിച്ച് ഇരിക്കുകയാണ്. ദത്തനാണെങ്കിൽ തലക്ക് കൈയ്യും കൊടുത്താണ് ഇരിക്കുന്നത്. കൈയ്യിൽ എഴുതിയിരിക്കുന്ന 6 വരി മന്ത്രം 15 മിനിറ്റ് എടുത്ത് വർണ തപ്പിതടഞ്ഞ് ചൊല്ലി അവസാനിപ്പിച്ചു. "കുട്ടി നാളെ നാമം ചൊല്ലണം എന്നില്ല. " മുത്തശി അത് പറഞ്ഞ് പുറത്തേക്ക് പോയി. പിന്നാലെ പാർവതി. "മുത്തശിയുടെ ആ പറച്ചില്ലിൽ അപേക്ഷയുടെ ഒരു ധ്വനി ഇല്ലേ " വർണ ചോദിച്ചു.

" ഇതിലും നല്ലത് നീ മിണ്ടാതെ ഇരിക്കുന്നതായിരുന്നു വർണേ നല്ലത് " ശിലു പറഞ്ഞു. " അത്രക്കും മോശം ആയിരുന്നോ " " മോശം എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോകും. പൂജാമുറിയിൽ നിന്നും കൃഷ്ണൻ ഓടി പോവാഞ്ഞത് ഭാഗ്യം " ഭദ്ര കളിയാക്കി. "നിനക്ക് മലയാളം വായിക്കാൻ അറിയില്ലേ വർണേ" ദർശന ചോദിച്ചു. " അറിയാം. പക്ഷേ ഇത് സംസ്കൃതം അല്ലേ. അത് കൈയ്യിൽ മലയാളത്തിൽ എഴുതി വച്ചു എന്നേ ഉള്ളൂ " ഓരോന്ന് പറഞ്ഞ് പൂജാമുറിയിൽ നിന്നും ഇറങ്ങിയപ്പോൾ പുറത്ത് ദത്തൻ താടിക്കും കൈ കൊടുത്ത് ഇരിക്കുന്നുണ്ട്. " ഞാൻ എത്ര വ്യത്തിയിൽ എഴുതി തന്നതാണ്. എന്നിട്ട് നീ എന്തോകെയാ വായിച്ചത്. അവിടെന്ന് കാവടി തുള്ളിയുള്ള പോക്ക് കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ എന്തെങ്കിലും ഒപ്പിക്കും എന്ന് " ദത്തൻ അവളെ നോക്കി പറഞ്ഞതും വർണ ഒന്ന് ഇളിച്ചു കാണിച്ചു. ദർശന അത് കേട്ട് ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് നടന്നു. വർണ ശിലുവിന്റെയും ഭദ്രയുടേയും കൈ പിടിച്ച് പുറത്തേക്കും പോയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story