എൻ കാതലെ: ഭാഗം 45

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നിങ്ങൾ നിങ്ങളുടെ കമ്പനി നോക്കി നടത്തിയാൽ മതി എന്റെ കാര്യങ്ങളിൽ ഇടപെടാനോ ഉപദേശം തരാനോ വരേണ്ട " ദത്തനും മറുപടി പറഞ്ഞു. "അതെ നിന്റെ കാര്യങ്ങളിൽ എല്ലാം ഇടപെടാത്ത തന്നിഷ്ടത്തിന് നടത്തിയത് കൊണ്ടാണല്ലോ നീ ഇപ്പോ ഈ അവസ്ഥയിൽ ആയത്. പഴയത് ഒന്നും എന്നേ കൊണ്ട് പറയിപ്പിക്കണ്ട" ചന്ദ്രശേഖർ വേണം വച്ച് ഒരു വഴക്കിന് തുടക്കമിടുകയായിരുന്നു. "താൻ പറയടോ ഞാൻ കേൾക്കട്ടെ . അതിനുള്ള ഉത്തരവും ഞാൻ ചൂടോടേ തരാം. താൻ പറയുന്നതെല്ലാം കേട്ട് ഒന്നും എതിർക്കാതെ നിൽക്കുന്ന പഴയ ദേവ ദത്തൻ അല്ലാ ഞാൻ എന്ന ഓർമ വേണം " "നീയെന്താ എന്നേ ഭീഷണി പ്പെടുത്തുകയാണോ. ആരോടാ സംസാരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക് . കണ്ണികണ്ട തെരുവ് പിള്ളേരുടെ കൂടെ ആയിരുന്നില്ലേ മൂന്നാല് കൊല്ലത്തെ സഹവാസം അപ്പോ അത്ര സംസ്കാരം ഒക്കെ പ്രതീക്ഷിച്ചാ മതി ." "അതെടോ എനിക്ക് കുറച്ച് സഠസ്കാരം കുറവാ. പിന്നേ നിങ്ങളേ പോലുള്ള $*@#മാരോട് സംസ്സാരിക്കുമ്പോൾ ഇത്രയൊക്കെ നിലവാരം മതി " " ദേവാ.... നീ എന്താ പറഞ്ഞേ " മുത്തശ്ശി ദേഷ്യത്തിൽ ചോദിച്ചു. "എടീ എട്ടൻ തെറിയൊക്കെ പറയുമോ " തന്റെ അടുത്തിരിക്കുന്ന വർണയോട് ഭദ്ര ചോദിച്ചു.

" ഇതൊക്കെ എന്ത് . ഇതൊന്നും ഒരു തെറിയല്ല. ഇതിലും വലുതുണ്ട് അവന്റെ കൈയ്യിൽ " വർണ പറയുന്നത് കേട്ട് ഭദ്രയും ശിലുവും അന്തം വിട്ടു. "അമ്മ അവനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ചിലർ അവന്റെ ജീവിതത്തിലേക്ക് കാൽ എടുത്ത് വച്ചതോടെ അവന്റെ ജീവിതം നശിച്ചു. " മാലതി വർണയെ നോക്കി പറഞ്ഞതും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. " ഇവരെ പോലുള്ള സംസ്കാരം ഇല്ലാത്ത തെണ്ടി പിള്ളേരുടെ കൂടെ കൂടിയ ശേഷമാണ് ദേവന്റെ സ്വഭാവം മാറിയത്. അടിയും , തല്ലും വഴക്കും, മദ്യപാനവും ആവശ്യമില്ലാത്ത കൂട്ടുകെട്ടും. ഇനി ഇവൾ ഏത് തരത്തിലുള്ള പെണ്ണാണ് എന്ന് ദൈവത്തിന് അറിയാം " മാലതി അത് പറഞ്ഞത് മാത്രമേ ഓർമയുള്ളൂ. ദത്തൻ കാറ്റു പോലെ പാഞ്ഞ് വന്ന് അവരുടെ കവിളിന് കുത്തി പിടിച്ചു. "നിങ്ങളുടെ ഈ പുഴുത്ത നാവു കൊണ്ട് എന്നെ പെണ്ണിനെ ഇനി വല്ലതും പറഞ്ഞാ .." അവൻ ദേഷ്യത്തിൽ അലറി . അപ്പോഴേക്കും ശ്രീരാഗം പാർത്ഥിയും കൂടെ അവനെ പിടിച്ച് മാറ്റി. പക്ഷേ ദത്തൻ അപ്പോഴും കുതറി കൊണ്ടിരുന്നു. " കണ്ടില്ലേ അമ്മേ ഇവന്റെ തോന്ന്യസം" ചന്ദ്രൻ ശേഖരൻ മുത്തശ്ശിയെ നോക്കി പറഞ്ഞു. " അച്ഛൻ ഒന്ന് മിണ്ടാതെ ഇരിക്കുമോ " പാർത്ഥി അയാളോടായി പറഞ്ഞു. എന്നാൽ ദത്തൻ അപ്പോഴും അടങ്ങിയിരുന്നില്ല.

ദേഷ്യത്താൽ അടിമുടി വിറക്കുകയായിരുന്നു. " ഇതൊക്കെ കണ്ടിട്ടും എന്താ വർണാ നിനക്ക് ഒരു കുലുക്കവും ഇല്ലാതെ " കൂസലില്ലാതെ ഇരിക്കുന്ന വർണയെ നോക്കി ശിലു പല്ലുകടിച്ചു. "എനിക്ക് എന്താ അതിന് " "എടീ നിന്റെ ഭർത്താവ് അല്ലേ അവിടെ നിന്ന് അടിയുണ്ടാക്കുന്നേ ഒന്നു പോയി പിടിച്ചു മാറ്റി കൂടെ " " ഓഹ് പിന്നെ ... അതിന്റെ ആവശ്യമെന്നും ഇല്ല . ആ തള്ളച്ചിക്കും തന്തക്കും രണ്ട് കിട്ടണം. ഇവർ എന്തിനാ അവനെ ഇങ്ങനെ പിടിച്ച് വച്ചിരിക്കുന്നേ . ആ ഒരു ഫ്ളോ അങ്ങ് പോയി " " നീ എന്ത് സാധനമാടീ " ഭദ്ര " പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. ഈ സീരിയലിലേയും കഥയിലേയും നായികയേ പോലെ അയ്യോ എട്ടാ ഒന്നും ചെയ്യല്ലേ. എന്നേ ഓർത്തെങ്കിലും അവരെ ഒന്ന് വെറുതെ വിടു. വഴക്ക് വേണ്ടാ ഞാൻ എട്ടന്റെ കാല് പിടിച്ച് അപേക്ഷിക്കാം. വിത്ത് കണ്ണീർ പുഴ...അങ്ങനെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് " വർണ ഭദ്രയേയും ശിലുവിനേയും നോക്കി ചോദിച്ചു. " അത്രക്കൊന്നും ഇല്ലെങ്കിലും മുഖത്ത് ഇത്തിരി ടെൻഷൻ എങ്കിലും കാണിച്ചുടെ . " അത് കേട്ട് വർണ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ദത്തനെ തടഞ്ഞ് നിർത്താൻ ശ്രീരാഗും പാർത്ഥിയും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒപ്പം ദത്തൻ കുതറി മാറാനും. " ഇങ്ങനെ പോയാൽ ഇവിടെ പൊരിഞ്ഞ അടി നടക്കും.

മിക്കവാറും അമ്മാവനെയും അമ്മായിയേയും എട്ടൻ പഞ്ഞിക്കിടും " ഭദ്ര ദീർഘ നിശ്വാസത്തോടെ പറഞ്ഞു. "നിങ്ങൾക്ക് വർണയുടെ പവർ കാണണോ മക്കളെ " അവരുടെ തോളിൽ തട്ടി കൊണ്ട് വർണ ചോദിച്ചു. "എന്ത് പവർ " " അത് നിങ്ങൾ കണ്ടറിഞ്ഞാ മതി" വർണ അവരുടെ ഇടയിൽ നിന്നും എണീറ്റ് ദത്തന്റെ അരികിലേക്ക് നടന്നു. ദേഷ്യത്താൽ വിറക്കുന്ന ദത്തന്റെ മുന്നിൽ വന്ന് നിന്ന് അവൾ അവന്റെ നെഞ്ചിൽ കൈ വച്ചു. "മതി ദത്താ വിട്ടേക്ക് . ഞാൻ എന്താ എന്ന് നിന്നക്കും നീ ആരാ എന്ന് എനിക്കും അറിയാം. അതിനി മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല " വർണ അവനെ നോക്കി പറഞ്ഞു. വർണയുടെ ആ ഒരു നോട്ടം മതിയായിരുന്നു അവന്റെ ഉള്ളിലെ ദേഷ്യത്തെ ഇല്ലാതാക്കാൻ . "വാ " വർണ അവന്റെ കൈ പിടിച്ച് ഒഴിഞ്ഞ ഒരു സീറ്റിൽ വന്നിരുന്നു. ദത്തന്റെ ആ ഭാവമാറ്റം എല്ലാവരും അത്ഭുതത്തോടെ നോക്കി ഇരുന്നു. വർണ അവന്റെ കൈയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് ഇരുന്നു . കുറച്ചുനേരം ആ ഹാളിൽ ഒരു മൗനം തളം കെട്ടി നിന്നു. "കുറേ കാലം ആയില്ലേ പാറു മോളുടെ നൃത്തം കണ്ടിട്ട്.

മോൾ ഒന്ന് കളിക്ക് ഞങ്ങൾ എല്ലാവരും ഒന്ന് കാണട്ടെ" മുത്തശ്ശി കലങ്ങി മറിഞ്ഞ എല്ലാവരുടേയും മനസ് ശാന്തമാക്കാനായി പറഞ്ഞു. അത് കേൾക്കേണ്ട താമസം പാറു പൂജാമുറിയിൽ വച്ച ചിലങ്ക എടുത്തു കൊണ്ടു വന്നു. ശ്രീരാഗ് അവൾക്കായി പാട്ട് പ്ലേ ചെയ്തു. അവൾ നൃത്തം തുടങ്ങിയതും എല്ലാവരുടേയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. 🎶പ്രണവാലയ പാഹി.... പരിപാലയ പരമേശി..... കമലാലയ ശ്രീദേവി .... കുറിപിഞ്ചവേ... കരുണാംബുരാസി... ധിംതാന ധിം താന ജാതുലതോ..... പ്രണമേ നാട്യം ചെയ്‌സേ ഗതുലതോ.... നമശത്തമ്മുല... നതുലതോ...🎶 എത്ര മനോഹരമായാണ് അവൾ കളിക്കുന്നത്. സായി പല്ലവിയുടെ ഡാൻസാണ് പാർവതിയും കളിച്ചത്. സ്റ്റെപ്പുകൾ അടക്കം അതുപോലെ . അത്രക്കും രസം ആയിരുന്നു. അതോടെ ആ വീട്ടിലെ അന്തരീക്ഷം തന്നെ മാറിയിരുന്നു. "ഇനി ഭദ്രയും ശിലുവും ഒരു പാട്ട് പാടിക്കേ ... " മുത്തശ്ശി പറഞ്ഞു. " പഴയ ഒരു മലയാളം പാട്ട് മതി" പാർവതി അവരോട് പറഞ്ഞതും ഭദ്രയും ശീലുവും മുഖത്തോട് മുഖം നോക്കി. ശേഷം കണ്ണ് കൊണ്ട് എന്തോ പറഞ്ഞ് അവർ പാട്ട് പാടാൻ ഒരുങ്ങി.

🎼Gali mein maare phere... Paas aane ko mere... Gali mein maare phere... Paas aane ko mere..... Kabhi parakhta Nain mere tu.. Kabhi parakhta tor..... Kabhi parakhta Nain mere tu Kabhi parakhta tor... Ambarsariya Mundave kachiya Kaliyaan na tod... Ambarsariya Mundave kachiya Kaliyaan na tod... Teri maan ne Bole hain mujhe Teekhe se bol.... Teri maan ne Bole hain mujhe Teekhe se bol... Ambarsariya Ho ambarsariya.....🎼 " ഇന്നെങ്കിലും നിങ്ങൾ കേൾക്കാൻ കൊള്ളാവുന്ന ഒരു നല്ല പാട്ട് പാടിയല്ലോ സമാധാനം. അല്ലെങ്കിൽ ജാമ്പുവാന്റെ കാലത്തെ ഒരു പാട്ടും കൊണ്ടും വന്നോളും " ശ്രീരാഗ് അവരെ കളിയാക്കി പറഞ്ഞു. എന്നാ പാർവതിയുടെ മുഖത്ത് ദേഷ്യമായിരുന്നു. അവൾ പറഞ്ഞത് അനുസരിക്കാത്തതിനുള്ള ദേഷ്യം. " ദർശന മോൾ പാട്ടൊന്നും പാടില്ലേ " ചെറിയമ്മയാണ് അത് ചോദിച്ചത്. "ഇല്ല ചെറിയമ്മ എനിക്ക് അതൊന്നും അറിയില്ല. " " അവൾക്ക് ആകെ അറിയുന്നത് അവളുടെ സ്കൂളിലെ ഇത്തിരി പോന്ന പിള്ളേർക്ക് Abcd പഠിപ്പിക്കാനാണ്. "

പാർവതി പുഛത്തോടെ പറഞ്ഞു. " സ്കൂൾ ടീച്ചർ എന്ന് പറയുന്നത് അത്ര മോശപ്പെട്ട ജോലിയല്ല. മറ്റു ജോലികളെ പോലെ അതും കഷ്ടപ്പെട്ട് പഠിച്ച് തന്നെ വാങ്ങുന്ന ജോലിയാണ്. പിന്നെ ഇന്നത്തെ ക്കാലത്ത് ഗവൺമെന്റ് സ്കൂൾ ടീച്ചർ എന്ന് പറഞ്ഞാ ചെറിയ ജോലിയൊന്നും അല്ല . ഗവൺമെന്റ് ജോലിക്കാണ് പവർ കൂടുതൽ " പറഞ്ഞ കാര്യത്തെക്കാൾ എല്ലാവരും ഞെട്ടിയത് അത് പറഞ്ഞ ആളെ കണ്ടാണ്. ഭദ്ര... " അല്ലെങ്കിലും ആരും ഒറ്റടിക്ക് SSLC യും + 2 വും ഡിഗ്രിയും ഒന്നും എടുക്കില്ല. ഈ പറഞ്ഞ ചെറിയ ക്ലാസ്സുകളിൽ ഒക്കെ പഠിച്ചാണ് വലിയ ക്ലാസിൽ എത്തുന്നത്. അവിടത്തെ ടീച്ചർമാർ ഈ Abcd പഠിപ്പിച്ചതു കൊണ്ടാണ് ഇന്നീ നിലയിൽ എത്തിയതും. അതുകൊണ്ട് എട്ടത്തിയുടെ ജോലിയെ അത്ര വില കുറച്ച് കാണണ്ട കാര്യവും ഇല്ല. " ഭദ്രയുടെ ബാക്കിയായി ശിലുവും പറഞ്ഞു നിർത്തി ഇത്രയും കാലം സ്വന്തം ഇഷ്ടം പോലും തുറന്ന് പറയാത്ത രണ്ട് കുട്ടികൾ മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി ഇരിക്കുകയാണ്. " ഇതൊക്കെ എന്താ കഥാ . ചിലർ കാലെടുത്തു വച്ചില്ല.

അപ്പോഴേക്കും തറവാട്ടിലെ എല്ലാവരെയും തമ്മിൽ തല്ലാൻ തുടങ്ങി " മാലതി പറഞ്ഞു. "സമയം ഒരു പാടായി. എല്ലാവരും ഭക്ഷണം കഴിച്ച് ചെന്ന് കിടക്കാൻ നോക്കി " അടുത്ത വഴക്ക് ഒഴിവാക്കാൻ മുത്തശി പറഞ്ഞു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു. * കുറേ നേരം കഴിഞ്ഞിട്ടും വർണയെ കാണാത്തതു കൊണ്ട് ദത്തൻ അവളെ അന്വോഷിച്ച് താഴെക്ക് വരുകയായിരുന്നു. സ്റ്റയർ ഇറങ്ങി വരുന്ന ദത്തൻ കാണുന്നത് ടി വി കാണുന്ന വർണയേയും ഭദ്രയേയും ശിലുവിനേയും ആണ്. വർണയാണേങ്കിൽ ടി വി കാണുന്നതിനനുസരിച്ച് നഖം കടിക്കുന്നുണ്ട്. "ഡീ " ദത്തൻ ഉറക്കെ വിളിച്ചതും അവർ മൂന്നുപേരും ഞെട്ടി. "അയ്യോ ഞാൻ ഒന്നും കണ്ടിട്ടില്ലാ. ഈ ശിലു ആണ് " വർണ അത് പറഞ്ഞ് മുകളിലേക്ക് ഓടി. " ഞാനല്ലാ എട്ടാ . ചാനൽ മാറ്റിയപ്പോൾ അറിയാതെ കണ്ടതാ . അപ്പോ വർണയാണ് അത് വക്കാൻ പറഞ്ഞത് " അവൾക്ക് പിന്നാലെ ശിലുവും മുകളിലേക്ക് ഓടി. " ഞാൻ വെള്ളം കുടിക്കാൻ വന്നതാ. വർണ യും ശിലുവും നിർബന്ധിച്ച് എന്നേ ഇവിടെ പിടിച്ച് ഇരുത്തിയതാ" അവളും മുകളിലേക്ക് ഓടി.

" ഇവിടെ ഇപ്പോ എന്താ ഉണ്ടായേ . അവൾ നഖം കടിച്ചത് കണ്ട് അല്ലേ ഞാൻ ഡീ എന്ന് വിളിച്ചേ. അതിന് എന്തിനാ മൂന്നും കൂടി ഓടുന്നേ " ദത്തൻ അന്തംവിട്ട് നിന്നു. പിന്നീട് ടി വി യിലെ സോങ്ങ് കണ്ടപ്പോഴാണ് അവനു കാര്യം മനസിലായത്. അവൻ ഒരു ചിരിയോടെ ടി വി ഓഫ് ചെയ്ത് മുകളിലേക്ക് നടന്നു. "മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ.. നമ്മൾ .. മെല്ലേ " പാട്ടും പാടി മുകളിലേക്ക് വന്ന ദത്തൻ ദർശനയുടെ മുറിയിൽ നിന്നും മൂന്നിന്റെയും ശബ്ദം കേട്ടതും അങ്ങോട്ട് നടന്നു. " ഇവർ എന്താ ഇവിടെ.. രാഗേട്ടൻ എവിടെ " ദർശനയെ നോക്കി അവൻ ചോദിച്ചു. " ഇവർ ഇവിടെയാ ഇന്ന് കിടക്കുന്നേ എന്ന് പറഞ്ഞപ്പോൾ എട്ടൻ ശ്രീയുടെ മുറിയിലേക്ക് പോയി. " "മ്മ്.." അവൻ ഒന്ന് മൂളി ബെഡിൽ കിടക്കുന്ന മൂന്നിനേയും നോക്കി. "നാളെ എനിക്ക് ഓഫീസിൽ പോവേണ്ടതാ. നേരത്തെ എണീക്കണം. വാ ദേവുട്ട്യേ " ദത്തൻ ബെഡിൽ കിടക്കുന്ന വർണയെ കൈ നീട്ടി വിളിച്ചു. "വർണ ഇന്ന് ഇവിടേയാ. ഞങ്ങൾ വിടില്ല. " അത് പറഞ്ഞ് ഭദ്രയും ശിലുവും കൂടി വർണയുടേ മേൽ കൈയ്യും കാലും കയറ്റി വച്ചു.

"എന്റെ കൊച്ചിനെ ഇങ്ങ് തന്നേ പിള്ളേരെ. ഞാൻ കൊണ്ടു പോട്ടെ " ദത്തൻ അവരുടെ ഇടയിൽ നിന്നും വർണയെ എടുക്കാൻ ശ്രമിച്ചു. "ഇല്ല. എട്ടൻ പോയ്ക്കോ. എട്ടന്റെ കൊച്ച് ഇന്ന് ഞങ്ങടെ കൂടെയാ " ശിലു. " ആണോ കുഞ്ഞേ .." ദത്തൻ വർണയെ നോക്കി. അവൾ അതെ എന്നും അല്ല എന്ന രീതിയിലും തലയാട്ടി. " എന്നാ ശരി ഇവിടെ കിടന്നോ . ഞാൻ പോവാ . ഞാൻ ഡോർ ലോക്ക് ചെയ്യും. രാത്രി അതോണ്ട് അവിടേക്ക് വരേണ്ട . ഇവിടെ കിടന്നാ മതി" അത് പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നതും പ്രതീഷിച്ച പോലെ പിന്നിൽ നിന്നും വർണയുടെ വിളി എത്തി. " ദത്താ ഞാനും " അത് കേട്ട് അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ തിരിഞ്ഞ് നോക്കി. "നമ്മുക്ക് പിന്നെ ഒരു ദിവസം ഒരുമിച്ച് കിടക്കാം ട്ടോ " അത് പറഞ്ഞ് വർണ എണീറ്റ് ബെഡിൽ നിന്നും വെപ്രാളപ്പെട്ട് താഴേക്ക് ഇറങ്ങി. " ഒന്ന് പതിയെ പോ പെണ്ണേ . ദേവേട്ടൻ എവിടേയും പോവില്ല. " അവളുടെ തിരക്ക് കണ്ട് ഭദ്ര കളിയാക്കി. അവൾ ഗുഡ് നെറ്റ് പറഞ്ഞ് ദത്തന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി. അവൾ ചുറ്റും ഒന്ന് നോക്കി ആരും ഇല്ലാ എന്ന് ഉറപ്പു വരുത്തിയശേഷം അവന്റെ കൈയ്യിലെ പിടി വിട്ട് അവന്റെ പുറത്തേക്ക് ചാടി കയറി. " ഒന്ന് പതിയെ കുഞ്ഞേ . നീ എന്നേ കൊല്ലുമോ " പുറത്ത് കയറിയ വർണയെ താങ്ങി പിടിച്ച് ദത്തൻ മുറിയിലേക്ക് നടന്നു. അവളെ ബെഡിൽ ഇരുത്തിയ ശേഷം ദത്തൻ ഡോർ ലോക്ക് ചെയ്ത് ലൈറ്റ് ഓഫാക്കി ബെഡിൽ വന്ന് കിടന്നു.

" ഞാൻ ഇന്ന് അവിടെ അവരുടെ ഒപ്പം കിടന്നാ നിനക്ക് സങ്കടം ആവുമായിരുന്നോ ദത്താ" വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "അങ്ങനെ എങ്ങാനും ചെയ്തിരുന്നു എങ്കിൽ പിന്നെ നിന്നേ ഞാൻ ഈ മുറിയിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചേനേ... " "പിന്നേ ..അത് നീ വെറുതെ പറയാ. ഞാൻ കൂടെ ഇല്ലാതെ നിന്നക്ക് ഉറങ്ങാൻ പറ്റത്തില്ലാ എന്ന് എനിക്ക് അറിയാ " അവൾ പെട്ടെന്ന് എന്തോ ഓർത്തപോലെ ബെഡിൽ നിന്നും എണീറ്റ് ഇരുന്നു. "എന്താടീ " അത് കണ്ട് ദത്തൻ ചോദിച്ചതും വർണ മറുപടി പറയാതെ ദത്തന്റെ ടി ഷർട്ടിനുള്ളിലൂടെ ഉള്ളിലേക്ക് നുഴഞ്ഞ് കയറി. മലർന്ന് കിടക്കുന്ന ദത്തന്റെ മേലെയായി അവന്റെ കഴുത്തിൽ മുഖം ചേർത്ത് വച്ച് വർണ കിടന്നു. " എന്നേ നീ വെറുതെ പരീക്ഷിക്കല്ലേ ദേവു . എന്റെ കാര്യം എനിക്കേ അറിയൂ " ദത്തൻ ദയനീയമായി പറഞ്ഞു. " ഒന്നൂല്ല ദത്താ. ഇന്ന് ഞാൻ ഡിയർ കോമ്രേഡിലെ മധു പോലെ പെയ്ത മഴയേ സോങ്ങ് കണ്ടു. അതിൽ ബോബിടെ ഷർട്ടിനുള്ളിൽ ലില്ലി ഇങ്ങനെ കയറുന്നുണ്ട്. അപ്പോ തുടങ്ങിയ ആഗ്രഹമാ " അവന്റെ കവിളിൽ കൈ ചേർത്ത് വർണ പറഞ്ഞു. " മായാനദിയിലെ സോങ്ങ് നീ മുഴുവൻ കാണാഞ്ഞത് എന്റെ ഭാഗ്യം . അല്ലെങ്കിൽ ഞാൻ പെട്ടെന്നേ " " നീ എന്തെങ്കിലും പറഞ്ഞോ ദത്താ" വർണ തല ഉയർത്തി അവനെ നോക്കി.

" ഇല്ലാ ന്റെ കുട്ടി ഉറങ്ങിക്കോ" ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്തു പിടിച്ച് കിടന്നു. ** ഓഫീസിൽ പോവാൻ ഉള്ളത് കൊണ്ട് ദത്തൻ നേരത്തെ തന്നെ എണീറ്റു. വർണ തന്റെ നെഞ്ചിൽ കിടന്ന് നല്ല ഉറക്കത്തിൽ ആണ്. അവളുടെ ശ്വാസ നിശ്വാസം അവന്റെ നെഞ്ചിൽ തട്ടുന്നുണ്ട്. ദത്തൻ അവളെ ബെഡിലേക്ക് ചെരിച്ച് കിടത്തി. അവൾ തന്റെ ടി ഷർട്ടിന് ഉള്ളിൽ ആയതിനാൽ ദത്തൻ പതിയെ അവളെ കുറച്ച് ഉയർത്തി പിടിച്ച് തന്റെ ടി ഷർട്ട് ഊരിയെടുത്തു. ശേഷം വേഗം കുളിക്കാനായി ബാത്ത് റൂമിൽ കയറി. ദത്തൻ കുളിച്ചിറങ്ങുമ്പോഴും വർണ നല്ല ഉറക്കത്തിൽ ആണ് . അവൻ കബോഡ് തുറന്ന് ഒരു വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ടു. ഫുൾ സ്ലീവ് നല്ല ഭംഗിയിൽ മടക്കി വച്ചു. മുടി ജെൽ തേച്ച് സെറ്റ് ചെയ്തു. രാവിലെ വെട്ടി ഒതുക്കിയ താടി ഒന്നുകൂടി നല്ല ഭംഗിയിൽ ആക്കി. ഇടതു കൈയ്യിൽ വച്ച് കെട്ടി. ഓഫീസിലേക്ക് കൊണ്ടു പോകാനുള്ള ലാപ് ടോപ്പും പപ്പ ഇന്നലെ തന്ന ഒന്നു രണ്ടു ഫയലുകളും എടുത്ത് ടേബിളിൽ വച്ചു. ശേഷം പുഞ്ചിരിയോടെ അവൻ ബെഡിൽ വന്നിരുന്നു.

ഉറങ്ങുന്ന വർണയുടെ ചുണ്ടിലായി അവൻ ഉമ്മ വച്ചതും വർണ പതിയെ കണ്ണ് ചിമ്മി തുറന്നു. അവന്റെ പെർഫ്യൂമിന്റെ മണം അവൾ ഒന്ന് ആഞ്ഞ് ശ്വാസിച്ചു. കണ്ണ് ചിമ്മി തുറന്ന വർണ മുന്നിൽ ഇരിക്കുന്ന ദത്തനെ കണ്ട് ശരിക്കും ഞെട്ടി. കാടു പോലെ വളർന്ന താടിയെല്ലാം നല്ല ഭംഗിയിൽ വെട്ടി ഒതുക്കി ഒരു പെർഫക്റ്റ് എക്സിക്യൂട്ടീവ് ലുക്കിൽ ദത്തൻ . അവനെ കണ്ടതും വർണ അവനെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു. "എന്ത് രസാ ദത്താ നിന്നേ കാണാൻ " അവൾ വീണ്ടും അവന്റെ മറു കവിളിൽ ഉമ്മ കൊടുത്തു. " ന്റെ കുട്ടി കിടന്നോ. എനിക്ക് ഇറങ്ങാൻ സമയം ആയി " അവൻ വാച്ച് നോക്കി പറഞ്ഞു. " താഴേ വരെ ഞാനും വരും" അത് പറഞ്ഞ് അവൾ ബെഡിൽ നിന്നും ഇറങ്ങി. "റൂമിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ദത്തൻ ഒരിക്കൽ കൂടി അവളെ ചേർത്ത് നിർത്തി അവളുടെ ചുണ്ടിൽ ഒന്ന് മുത്തി. ശേഷം താഴേക്ക് നടന്നു. താഴേ ദത്തനെ കാത്ത് പാർവതി ഇരിക്കുന്നുണ്ടായിരുന്നു. ദത്തന്റെ കൈ പിടിച്ച് വരുന്ന വർണയെ കണ്ട് അവൾക്ക് ദേഷ്യം തോന്നി എങ്കിലും അത് പുറത്ത് കാണിച്ചില്ല. ബ്ലാക്ക് കളർ സാരിയിൽ പാർവതി ഒരു പാട് സുന്ദരിയായി വർണക്ക് തോന്നി. അവൾ പാർവതിയെ നോക്കി പുഞ്ചിരിച്ചു.

പക്ഷേ പാർവതിയുടെ നോട്ടം മൊത്തം ദത്തന്റെ മേൽ ആയിരുന്നു. " പോകാം " പാർവതിയെ നോക്കുകപോലും ചെയ്യാതെ ദത്തൻ മുറ്റത്തേക്ക് ഇറങ്ങി. കാറിൽ ഡ്രെവർ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കയ്യിലെ ലാപ്പും ഫയലും ബാക്ക് സീറ്റിൽ വച്ച് ദത്തൻ വർണക്ക് നേരെ തിരിഞ്ഞു. "നല്ല കുട്ടിയായി ഇരിക്കണം. കുരുത്തകേട് ഒന്നും കാണിക്കരുത് . എന്തേങ്കിലും ഉണ്ടെങ്കിൽ അപ്പോ ഫോണിൽ വിളിക്കണം. ഞാൻ വൈകുന്നേരം തിരികെ വരാം കുഞ്ഞേ " അവളുടെ നെറുകയിൽ ഉമ്മ വച്ച് ഒന്ന് ഹഗ്ഗ് ചെയ്ത് ദത്തൻ കോ ഡ്രെവർ സീറ്റിലേക്ക് ഇരുന്നു. പിന്നിൽ കുറേ ഫയലുകളുമായി വന്ന പാർവതി ബാക്ക് സീറ്റിൽ കയറിയതും ഡ്രെവർ കാർ മുന്നോട്ട് എടുത്തു. കാർ ഗേറ്റ് കടന്ന് പോയതും വർണ തിരികെ റൂമിലേക്ക് വന്നു. ഡോർ ചാരി ഇട്ട് ബെഡിലേക്ക് കിടന്നു. വേഗം തന്നെ ഉറങ്ങി പോയി ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story