എൻ കാതലെ: ഭാഗം 47

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ദത്താ.." അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി ഓടി അവന്റെ മേലേക്ക് കയറി. " ഒന്ന് പതിയെ പെണ്ണേ " ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും താങ്ങി പിടിച്ചു. " I miss you daa" വർണ ദത്തന്റെ കവിളിൽ ആയി ഉമ്മ വച്ചു. അത് കേട്ട് ദത്തൻ ഒന്ന് പുഞ്ചിരിച്ചു. " ഞാൻ നിന്റെ ഭർത്താവാണ് എന്ന് ഇടക്ക് എങ്കിലും ഓർക്കുന്നത് ഒന്ന് നന്നായിരിക്കും " അവളുടെ വിളി കേട്ട് ദത്തൻ പറഞ്ഞു. " ഞാൻ ഇനിയും വിളിക്കും. എന്താടാ നീ ചെയ്യാ" അവൾ അവനെ നോക്കി പേടിപ്പിച്ചു. "എന്റെ പൊന്നോ . ഞാൻ വെറുതെ പറഞ്ഞതാ . ഇനി അതിന്റ പേരിൽ നോക്കി പേടിപ്പിക്കണ്ട" ദത്തൻ അവളെ താഴെ ഇറക്കി നിർത്തി. "എന്റെ കുട്ടി ഇവിടെ നിൽക്ക് . ഞാൻ പോയി കുളിച്ച് ഫ്രഷായി വരാം" അത് പറഞ്ഞ് ദത്തൻ ടവലും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു. " ദത്താ.. " അവൾ അവൻ പോകുന്നത് നോക്കി ചെറിയ കുട്ടിയെ പോലെ വിളിച്ചു. " ഇപ്പോ വരാടീ... മേല് മൊത്തം വിയർപ്പാ . കുളിച്ചിട്ട് ഇപ്പോ വരാം . ന്റെ കുട്ടി ഇവിടെ ഇരുന്നേ " അവളെ ബെഡിലേക്ക് ഇരുത്തി നെറുകയിൽ ഒരു ഉമ്മ വച്ചു. ശേഷം ബാത്ത് റൂമിലേക്ക് പോയി. അവൻ പോയതും വർണ വീണ്ടും എഴുതാൻ തുടങ്ങി. അപ്പോഴാണ് വേണിയുടെ കോൾ വന്നത്. വർണ വേഗം കോൾ അറ്റന്റ് ചെയ്തു. "ഹലോ വർണു എന്തല്ലാ..."

" എന്തല്ലാ...ഞാൻ നിന്നേ അങ്ങോട്ട് വിളിക്കാനിരിക്കായിരുന്നു ഒരു ഡൗട്ട് ചോദിക്കാൻ ... " " ഒരു മിനിറ്റേ ..ഞാൻ അനൂനേ കൂടി കണക്റ്റ് ചെയ്യട്ടേ " രണ്ട് സെക്കന്റ് കഴിഞ്ഞതും അനുകൂടി വന്നു. " അനു നിന്റെ എഴുതി കഴിഞ്ഞോ " വർണ ചോദിച്ചു. "ഇല്ല വർണ മോളേ . കുറച്ച് കൂടി ഉണ്ട്. ഞാൻ ആകെ സാഡ് ആണു. അതോണ്ട് എഴുതീല്ല " "എന്തുപറ്റി ഞങ്ങടെ അനു കുട്ടിക്ക് " വർണയും വേണിയും ഒരേ സ്വരത്തിൽ ചോദിച്ചു. "പാവം സുമിത്ര ചേച്ചിയെ കല്യാണിന്റെ അനിയൻ തട്ടി കൊണ്ടുപോയി. ആ ചേച്ചിയെ കാണാതെ ശ്രീ നിലയത്തിലുള്ളവർ ഒക്കെ സങ്കടത്തിലാണ്" "എത് സുമിത്ര ചേച്ചി . നമ്മുടെ വാർഡ് മേമ്പർ വാസു എട്ടന്റെ ഭാര്യയോ " വർണ " ആ പെണ്ണുംപിള്ളയേ തട്ടി കൊണ്ടുപോയില്ലെങ്കിലേ അത്ഭുതമുള്ളു. ചൊറി തവള " വേണി . " ഇത് ആ സുമിത്ര അല്ലാ . കുടുംബ വിളക്കിലെ സുമത്രേച്ചി. വേദികയാണ് എന്ന് കരുതി കല്യാണിന്റെ അനിയൻ സുമിത്ര ചേച്ചിയെ തട്ടി കൊണ്ടുപോയി " " എഹ് ..അപ്പോ കുടുംബ വിളക്കും സീതാകല്യാണം സീരിയലും ഒന്നാക്കിയോ " വർണ ചോദിച്ചു.

"ഡീ വർണേ നീയും ഈ സീരിയൽ ഭ്രാന്തിടെ പോലെ തുടങ്ങിയാ ഞാൻ കോൾ കട്ട് ചെയ്ത് എന്റെ പാട്ടിന് പോവും ട്ടോ " വേണി കലിപ്പായി "സീരിയൽ ഭ്രാന്ത് നിന്റെ മറ്റേ മുറച്ചെറുക്കൻ പട്ടാളം പുരുഷുവിനാടി പരട്ട വേണി " കുറച്ച് നേരം മൂന്നും കൂടി ഓരോന്ന് പറഞ്ഞ് തല്ലു കൂടാൻ തുടങ്ങി. അവസാനം അസൈൻമെന്റിന്റെ കാര്യം ചോദിക്കാൻ വിളിച്ചവർ അതൊഴിച്ച് ആകാശത്തിനു താഴേയുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് ചർച്ച ചെയ്ത് കോൾ കട്ട് ചെയ്തു. ദത്തൻ കുളിച്ചിറങ്ങുമ്പോൾ വർണ ഫോണും നോക്കി ഇരിക്കുകയായിരുന്നു. അവൻ ശബ്ദമുണ്ടാക്കാതെ പിന്നിൽ ചെന്ന് അവളെ എടുത്തിയർത്തി താഴേക്ക് നിർത്തി. " കുളി കഴിഞ്ഞോ ദത്താ" "മ്മ് കഴിഞ്ഞല്ലോ " ദത്തൻ ബെഡിലേക്ക് ഇരുന്ന് വർണയേ മടിയിലേക്ക് ഇരുത്തി. മുഖത്തേക്ക് പാറി വീണ മുടി അവളുടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു. കുളി കഴിഞ്ഞതിനാൽ അവന്റെ മുടിയിൽ നിന്നും വെള്ളതുള്ളികൾ വർണയുടെ കൈകളിലേക്ക് വീണു. "നിനക്ക് അറിയില്ലേ ദത്താ എനിക്ക് വെള്ളം അലർജിയാണെന്ന് "

വർണ ചുണ്ടു കൂർപ്പിച്ചു കൊണ്ട് പറഞ്ഞ് കൈയ്യിലെ വെള്ളം തുടച്ചു കളഞ്ഞു. "ആണോ " ദത്തൻ കള്ള ചിരിയോടെ അവളെ തനിക്ക് നേരെ തിരിച്ചിരുത്തി വർണയുടെ കഴുത്തിൽ മുഖം പൂഴ്ത്തി. അവന്റെ മുടിയിലേ വെള്ളം അവളുടെ കഴുത്തിനെ നനച്ചു. അവന്റെ താടിയും മീശയും കഴുത്തിൽ ഉരസിയും വർണ കുലുങ്ങി ചിരിക്കാൻ തുടങ്ങി. അവസാനം ശ്വാസം കിട്ടാതെ ആയതും ദത്തന്റെ മുഖം എടുത്ത് വർണ മാറ്റി. അവൾ ദത്തന്റെ നഗ്നമായ നെഞ്ചിലേക്ക് ചാരി കിടന്നു. ദത്തൻ അവളുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു. "ദേവൂട്ട്യേ .. " "എന്താ ദത്താ" അവൾ തല ഉയർത്തി അവനെ നോക്കി. ദത്തൻ ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്ത് ഇരുത്തിയ ശേഷം തോളിൽ നിന്നും പതിയെ ഡ്രസ്സ് നീക്കി. "പാട് കുറവുണ്ട് ലെ " തോളിലെ കടിച്ച പാടിൽ പതിയെ ചുംബിച്ചു കൊണ്ട് ദത്തൻ ചോദിച്ചു. "മ്മ് " അവൾ ഒന്ന് മൂളി . " എന്നാ ഒരു കടി കൂടി തരട്ടെ " ദത്തന്റെ അവന്റെ പതിവ് കള്ള ചിരിയോടെ ചോദിച്ചതും വർണ അവന്റെ മടിയിൽ നിന്നും ഓടിയിറങ്ങി. " ന്റെ കൊച്ചിന് അത്രക്കും പേടിയാണോ . ഞാൻ വെറുതെ പറഞ്ഞതല്ലേ ." അത് പറഞ്ഞ് ദത്തൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് മടിയിലേക്ക് ഇരുത്തി. അവളുടെ കഴുത്തിൽ നിന്നും മുടി മുന്നിലേക്ക് ഇട്ട് വർണയുടെ പിൻകഴുത്തിൽ മുഖം ചേർത്ത് ദത്തൻ ഇരുന്നു.

" കുഞ്ഞേ ..." "മ്മ്.. ദത്താ..." " ന്റെ കുട്ടീനേ ഞാനിന്ന് ഒരുപാട് മിസ് ചെയ്തു. " " ഇല്യ.. നീ വെറുതെ പറയാ..." "അല്ലടാ.. സത്യം. എന്റെ പൊന്നാണേ സത്യം " "എന്നിട്ട് നീയെന്നേ ഒരു വിളിക്കുക പോലും ചെയ്തില്ലാലോ " "അതെങ്ങനാടാ . ന്റെ കുഞ്ഞിന്റെ ശബ്ദം കേട്ടാ ഇങ്ങോട്ട് ഓടി വരാൻ തോന്നൂലെ " അവളു കഴുത്തിൽ മുഖം അമർത്തി ദത്തൻ പറഞ്ഞു. "എനിക്കും നീയില്ലാതെ പറ്റുന്നില്ലാ ദത്താ. എല്ലാവരും ഉണ്ടെങ്കിലും ഒരു ഒറ്റപെടൽ തോന്നാ. നീ കൂടെ ഇല്ലാത്തപ്പോൾ സങ്കടം വരാ" അവൾ പറഞ്ഞവസാനിക്കുമ്പോഴേക്കും വിതുമ്പി പോയിരുന്നു. "അയ്യേ ... ദത്തന്റെ ദേവൂട്ടി കരയേ .... രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അത് കഴിഞ്ഞാ ഞാൻ ഇവിടെ തന്നെ ഉണ്ടാകും" അവളെ ആശ്വാസിപ്പിക്കാനായി പറഞ്ഞു. " ഇതെന്താ കയ്യിൽ മുഴുവൻ മഷിയാണല്ലോ. നീ പേപ്പറിലാണോ കയ്യിലാണോ എഴുതിയേ " അവളുടെ ഉള്ളം കൈയ്യിൽ നോക്കി ദത്തൻ കളിയാക്കി പറഞ്ഞു. " ഇത് എന്താടി ... എന്തൊരു കുഞ്ഞി കയ്യാ നിന്റെ . ഇത്തിരിയേ ഉള്ളൂ " വർണയുടെ കൈ ദത്തൻ തന്റെ കൈയ്യിലേക്ക് വച്ചു. " ദത്താ വേണ്ടാ ട്ടോ. എന്റെ വലിയ കയ്യാ " അവൾ വാശിയോടെ പറഞ്ഞു. "അല്ലട . എന്റെ കുഞ്ഞിനെ പോലെ തന്നെ എന്റെ കുഞ്ഞിന്റെ കൈയ്യും ചെറുതാ " അവളുടെ ഉള്ളം കയ്യിൽ ദത്തൻ ഉമ്മ വച്ചു.

" അല്ല. ഞാൻ വല്യ കുട്ടിയാ" "അല്ല . നീ എന്റെ കുഞ്ഞി മോളല്ലേ . ഇതെന്താ ഇത് പുലി നഖമോ " നല്ല ഭംഗിയിൽ നെയിൽ പോളിഷിട്ട വർണയുടെ കൈയ്യിലേക്ക് നോക്കി ദത്തൻ ചോദിച്ചു. " കാണാൻ നല്ല രസം ഇല്ലേ ദത്താ" "രസം അല്ലാ സമ്പാറ്. എന്റെ പുറത്ത് മുഴുവൻ നിന്റെ ഈ നഖത്തിന്റെ പാടാണ് " " ദേവേട്ടാ " വാതിൽ തുറന്ന് അകത്തേക്ക് വന്ന പാർവതിയേ കണ്ടതും വർണ ദത്തന്റെ മടിയിൽ നിന്നും എണീക്കാൻ ശ്രമിച്ചു. പക്ഷേ ദത്തൻ അതിന് സമ്മതിച്ചില്ല. " ഞാൻ പല വട്ടം പാർവതിയോട് പറഞ്ഞിട്ടുണ്ട് എന്റെ റൂമിലേക്ക് ഡോറിൽ നോക്ക് ചെയ്യാതെ വരരുത് എന്ന് " " സോ..സോറി . ദേവേട്ടാ " അവൾ തല താഴ്ത്തി പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി നിന്നു. ദത്തൻ വർണയെ എടുത്ത് താഴേക്ക് നിർത്തി. ശേഷം കബോഡിനരികിലേക്ക് ചെന്ന് ഒരു ഷർട്ട് എടുത്തിട്ട് റൂമിന് പുറത്തേക്ക് വന്നു. "എന്താ ..എന്തിനാ പാർവതി വന്നത്. " അവൻ ഗൗരവത്തിൽ ചോദിച്ചു. "ദേവേട്ടാ ഞാൻ ഈ ഫയലുകൾ തരാൻ വന്നതാ" " ഇത്ര പെട്ടെന്ന് എല്ലാം ക്രോസ് ചെക്ക് ചെയ്തോ " " ദേവേട്ടൻ വേഗം വേണം എന്ന് പറഞ്ഞത് കൊണ്ടാണ് "

"മ്മ്. " പാർവതി തിരികെ പോകാതെ ദത്തനെ തന്നെ നോക്കി നിൽക്കുകയാണ്. " വന്ന കാര്യം കഴിഞ്ഞല്ലോ. പിന്നെ എന്തിനാ ഇവിടെ തന്നെ കുറ്റിയടിച്ച് നിൽക്കുന്നേ പോക്കൂടേ " മുഖത്തെ ദേഷ്യം മറച്ച് വക്കാതെ തന്നെ ദത്തൻ ചോദിച്ചു. " അത് ദേവേട്ടാ .. താഴേ.. താഴേ അച്ഛന്റെ തറവാട്ടിൽ നിന്നും അമ്മാവനും മറ്റും വന്നിട്ടുണ്ട്.." "അതിന് " ദത്തൻ നെറ്റി ചുളിച്ചു. " എട്ടനോട് താഴേക്ക് വരാൻ പറഞ്ഞു " "നിന്റെ തന്തയുടെ കുടുബത്തിൽ നിന്നും ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഞാൻ എന്തിന് താഴേക്ക് വരണം " " ദേവേട്ടാ പ്ലീസ് . ഒന്ന് താഴേക്ക് വാ. എട്ടനെ അവിടെ എല്ലാവരും അന്വേഷിക്കുന്നുണ്ട്. മുത്തശിയാ വരാൻ പറഞ്ഞത് " "പാർവതിക്ക് പോവാം" അത് പറഞ്ഞ് ദത്തൻ വാതിൽ കൊട്ടിയടച്ചു. " അത്രക്ക് വേണ്ടീരുന്നില്ല ദത്താ. നിന്നെ ഇബ്രസ് ചെയ്യാൻ വേണ്ടിയാ ഓഫീസിൽ നിന്നും വന്ന് ഡ്രസ്സ് പോലും മാറാതെ ഫയൽ ഒക്കെ നോക്കിയത്. എന്നിട്ട് നീ എന്താ ചെയ്തേ . ഒരു മ്മ് എന്ന പറച്ചിലിൽ ഒതുക്കി. പാവം എന്താെക്കെയോ ആഗ്രഹിച്ചു കാണും " " അവൾ അത്ര പാവമൊന്നും അല്ല " ദത്തൻ കൈയ്യിലെ ഫയൽ ടേബിളിനു മുകളിൽ വച്ചു.

" അത് എനിക്കും അറിയാം. അത്ര പാവം ഒന്നും അല്ലാ. എന്നോട് കാണിക്കുന്ന സ്നേഹം പോലും അഭിനയം ആണ് . എന്താെക്കെയോ മനസിൽ വച്ചിട്ടാണ് എന്നോട് പെരുമാറുന്നത് പോലും " "അതെങ്ങനെ നിനക്ക് അറിയാം " " സ്നേഹിച്ച ആള് മറ്റൊരുത്തിക്ക് സ്വന്തമായി എന്ന് മനസിലായാൽ എതൊരു പെണ്ണിനും അവളോട് ഒരു ദേഷ്യം തോന്നിയിരിക്കും. അല്ലാതെ ഇതു പോലെ സ്നേഹത്തിൽ ഒക്കെ സംസാരിക്കണം എങ്കിൽ വല്ല സിനിമയോ സീരിയലോ കഥയോ ആയിരിക്കണം. അതിൽ മാത്രമേ സ്നേഹിച്ച പുരുഷനെ മറ്റൊരുത്തിക്ക് വിട്ട് കൊടുത്ത് സർവ്വം സഹയായി ജീവിക്കു " " ന്റെ കുട്ടി ഇത്രയും വലുതായ കാര്യം ഞാൻ അറിഞ്ഞില്ല. ഈ കുഞ്ഞി തലയിൽ ഇത്രയും ബുദ്ധിയുള്ള കാര്യം ഞാൻ അറിഞ്ഞില്ല. " " ഇതൊക്കെ എന്ത്. നീ എന്നേ കുറിച്ച് ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു. വർണ എന്നാ സുമ്മാവാ " "മ്മ് മതി മതി. എന്നാ പൊന്നു മോള് പോയി ബാക്കി എഴുതാൻ നോക്ക്. എനിക്ക് ഈ ഫയൽ ഒന്നു കൂടി ചെക്ക് ചെയ്യണം. " ദത്തൻ ടേബിളിന്റെ അരികിലെ ചെയർ വലിച്ചിട്ട് അതിൽ ഇരുന്ന് ഫയൽ നോക്കാൻ തുടങ്ങി "

"അയ്യോ ദത്താ ഞാൻ ഒരു കാര്യം മറന്നു. സാധാരണ നാട്ടു നടപ്പ് അനുസരിച്ച് ഭർത്താവ് കഷ്ടപ്പെട്ട് ജോലി കഴിഞ്ഞ് വരുമ്പോൾ ഭാര്യ ചായ കൊണ്ടുവന്ന് തരണ്ടേ . തല മസാജ് ചെയ്ത് തരേണ്ടേ " " ടീ കുരുട്ടേ. നിന്റെ മനസിലിരിപ്പ് എനിക്ക് അറിയാം. എഴുതാനുള്ള മടി കൊണ്ടല്ലേ ഇതൊക്കെ . ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് സമയം കുറേയായി. ഇപ്പേ ആണോ ഇതൊക്കെ ചോദിക്കുന്നേ " " അത് പിന്നെ എനിക്ക് ഇപ്പോ അല്ലേ ഓർമ വന്നത്. നീ ഇവിടെ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് ഓടി വരാം. എന്നിട്ട് തല മസാജ് ചെയ്ത് തരാം " " ഒന്നും വേണ്ടാ. ഞാൻ ഓഫീസിൽ നിന്നും കോഫി കുടിച്ചിരുന്നു. പിന്നെ മസാജിങ്ങ് ഒന്നും വേണ്ടാ. പൊന്നു മോള് പോയി എഴുതാൻ നോക്ക്. ഇങ്ങനെയുണ്ടോ ഒരു മടി. " " ചായ വേണ്ടെങ്കിൽ വേണ്ടാ. ഞാൻ മസാജ് ചെയ്യും " അത് പറഞ്ഞ വർണ ദത്തന്റെ തല മസാജ് ചെയ്യാൻ തുടങ്ങി. ദത്തൻ ഒരു പുഞ്ചിരിയോടെ ഫയൽ നോക്കുന്നുണ്ട്. "മതി ദേവു . പോയി എഴുതാൻ നോക്ക് ഇനി " " കുറച്ച് നേരം കൂടി ദത്താ" " വർണാ " ദത്തൻ ദേഷ്യം വരുമ്പോൾ മാത്രമേ അങ്ങനെ വിളിക്കു എന്ന് അവൾക്കും അറിയാം.

അതുകൊണ്ട് അവൾ മസാജിങ്ങ് നിർത്തി ദത്തന്റെ പിന്നിലായാണ് വർണ നിൽക്കുന്നത്. അവൾ പതിയെ ദത്തന്റെ തല ചെയറിലേക്ക് ചരിച്ച് വച്ചു.ദത്തൻ എന്താ എന്ന രീതിയിൽ അവളെ കണ്ണുകൾ ഉയർത്തി നോക്കി. വർണ ഒന്ന് കുനിച്ച് അവന്റെ നെറ്റിയിലായി ഉമ്മ വച്ചു. പിന്നെ ഇരു കണ്ണുകളിലും ശേഷം ഇരു കവിളിലും . ദത്തൻ കണ്ണുകൾ അടച്ച് ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു. "ഇനി എന്റെ ദത്തൂട്ടൻ ജോലി ചെയ്തോ " വർണ അത് പറഞ്ഞ് തിരിഞ്ഞ് നടന്നതും ദത്തൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി. "അങ്ങനെ അങ്ങ് പോയാലോ മോളേ . മുഴുവൻ തന്നിട്ട് പോ" " തന്നുലോ ദത്താ" " തന്നിട്ടില്യന്നേ " അത് പറഞ്ഞ് ദത്തൻ അവളുടെ കൈ പിടിച്ച് വലിച്ചു. പ്രതീക്ഷിക്കാത്ത വലിയിൽ വർണ ബാലൻസ് തെറ്റി ദത്തന്റെ മടിയിലേക്ക് വീണു " "എന്താ ദത്താ കാണിച്ചേ . ഞാൻ താഴേ വീണേനേ ഇപ്പോ" അവൾ ദേഷ്യത്തിൽ പറഞ്ഞ് അവന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നും എങ്കിലും ദത്തൻ അവളുടെ വയറിലൂടെ കൈ ചേർത്ത് ലോക്ക് ആയി. "നിനക്ക് എന്താ ദത്താ. ഞാൻ പോയി എഴുതാൻ നോക്കട്ടെ . എന്നേ വിട്ടേ "

" വിടാം . പക്ഷേ അതിന് മുൻപ് മുഴുവൻ തന്നിട്ട് പോ" "എന്ത് തരുന്ന കാര്യമാ ദത്താ നീ ഈ പറയുന്നേ " " ഇവിടെ കൂടി ഒരു ഉമ്മ തന്നിട്ട് എന്റെ കുട്ടി പോയി എഴുതിക്കോ " ദത്തൻ വർണയുടെ ചുണ്ടിൽ തൊട്ട് കൊണ്ട് പറഞ്ഞതും വർണയുടെ മുഖം ചുവന്ന് തുടുത്തു. "ഇത്രക്കും നാണമാ. അതിന്റെ ആവശ്യം ഇല്ല. വേഗം തന്നേ . എന്നിട്ട് വേണം എനിക്ക് ബാക്കി ഫയലുകൾ നോക്കാൻ . വേഗം താ സമയം പോകുന്നു. " അത് കേട്ട് വർണ ഇല്ല എന്ന രീതിയിൽ തലയാട്ടി. "മര്യാദക്ക് ഫയൽ നോക്കി കൊണ്ടിരുന്ന എന്നേ ഉമ്മ തന്ന് ഉണർത്തീട്ട് ഇപ്പോ ഇങ്ങനെ പറയുന്നോ . " ദത്തൻ അവളുടെ പിൻകഴുത്തിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. വർണ അത് കണ്ട് ഇരു കണ്ണുകളും ഇറുക്കെ അടച്ചു. ദത്തന്റെ ചുടുനിശ്വാസം മുഖത്ത് തട്ടിയതും വർണ ഒന്ന് പൊളിപ്പിടഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലാത്തതു കണ്ട് വർണ പതിയെ കണ്ണു തുറന്നു. ദത്തന്റെ മുഖം തന്റെ തൊട്ടടുത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ്. "കുഞ്ഞേ പ്ലീസ് " അപ്പോൾ ദത്തന്റെ കണ്ണിൽ പ്രണയവും വാത്സല്യവും കലർന്ന ഒരു പ്രത്യേക ഭാവമായിരുന്നു. അവന്റെ ആ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ ശക്തിയുള്ളതായിരുന്നു. അത്രയും നേരം പരിഭ്രമം നിറഞ്ഞ വർണയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.

അവൾ ഒന്ന് ഉയർന്ന് ദത്തന്റെ ചുണ്ടിൽ അമർത്തി ചുബിച്ചു. "ആ പഴയ ദത്തനിൽ നിന്നും നീ ഒരുപാട് മാറി പോയി ദത്താ. നീ എന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം എന്റെ ജീവിതം അവസാനിച്ചു എന്നാ കരുതിയത്. പക്ഷേ ശരിക്കും അപ്പോഴാണ് എന്റെ ജീവിതം തുടങ്ങിയത് പോലും . ഇതുവരെ ആരിൽ നിന്നും ലഭിക്കാത്ത സ്നേഹം, വാത്സല്യം , പ്രണയം ..എനിക്ക് ഇതൊന്നും ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല. ചില സമയത്തൊക്കെ നിന്റെ സ്നേഹം ഇങ്ങനെ കിട്ടാൻ എനിക്ക് അർഹതയുണ്ടോ എന്ന് പോലും അറിയില്ല. എന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെ നിന്നെ എനിക്ക് കിട്ടിയതാണ് " വർണ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് നെഞ്ചിൽ മുഖം ചേർത്ത് കിടന്നു. ദത്തൻ അവളെ തന്നിലേക്ക് ഒന്നു കൂടി ചേർത്തു പിടിച്ചു. നെഞ്ചിൽ ചൂടിനാൽ ഒരു നനവ് പടർന്നതും അവൾ കരയുകയാണെന്ന് ദത്തന് മനസിലായി. " കരയല്ലേടാ കുഞ്ഞേ . അത് മാത്രം എനിക്ക് സഹിക്കാൻ കഴിയില്ല. " ദത്തൻ അവളുടെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു. ദത്തന്റെ നെഞ്ചിലെ ചൂടേറ്റ് വർണ ഉറങ്ങി പോയിരുന്നു. അവൾ ഉറങ്ങിയിട്ടും ദത്തൻ അവളെ ചേർത്ത് പിടിച്ച് ഫയലുകൾ നോക്കുകയാണ്. അപ്പോഴാണ് ഭദ്ര വന്ന് ഡോറിൽ തട്ടിയത്. "എന്താ മോളേ" "മുത്തശ്ശി താഴേക്ക് വരാൻ പറഞ്ഞു എട്ടാ . വേഗം വാ "

" മോള് നടന്നോ. ഞാൻ ഇപ്പോ വരാം " ദത്തൻ വിളിച്ച് പറഞ്ഞതും ഭദ്ര താഴേക്ക് പോയി. ദത്തൻ വർണയെ പൊക്കി എടുത്ത് ബെഡിൽ കൊണ്ടുവന്നു കിടത്തി. അവളുടെ ചുണ്ടിലായി ഒന്ന് ഉമ്മ വച്ച ശേഷം ഷർട്ട് ഒന്ന് ശരിയാക്കി അവൻ താഴേക്ക് നടന്നു. ദത്തനെ നോക്കി ഭദ്ര സ്റ്റയറിന്റെ അരികിൽ നിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടു പേരും താഴേക്ക് നടന്നു. അവിടെ രാജശേഖരന്റെ പെങ്ങളും ഭർത്താവും ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്. കൂടെ മധ്യ വയസായ ഒരു സ്ത്രീയും ഉണ്ട് ദത്തൻ ശിലുവിന്റെ അരികിൽ ചെന്ന് ഇരുന്നു. ദത്തന്റെ അപ്പുറത്തും ഇപ്പുറത്തും ആയി ശിലുവും ഭദ്രയും ഇരിക്കുന്നത്. ഹാളിൽ വീട്ടിലെ എല്ലാവരും ഇരിക്കുന്നുണ്ട്. " ദത്താ" വർണ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു. അവന്റെ സാമിപ്യം പോലും അവളെ അത്രയേറെ സ്വധീനിച്ചിരുന്നു. ദത്തൻ റൂമിൽ ഇല്ലാ എന്ന് മനസിലായതും അവൾ താഴേക്ക് നടന്നു. അവിടെ അവൾക്ക് പരിചയമില്ലാത്ത നാലു പേരെ കണ്ടതും വർണ സംശയത്തോടെ നിന്നു. " ഇത് ..." വർണയെ നോക്കി വന്നവരിൽ ഒരു ആൾ ചോദിച്ചു. "ഇതാണ് ദേവന്റെ ഭാര്യ. " പപ്പ പറഞ്ഞതും വന്ന നാലു പേരുടെ മുഖത്തും അതിശയം നിറഞ്ഞു. "ദേവന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞിരുന്നു. പക്ഷേ ഇത്രയും ചെറിയ കുട്ടിയായിരിക്കും എന്ന് കരുതിയില്ല. മോളുടെ പേരെന്താ "

" വർണ " " വർണ . നല്ല പേര്. ഞാൻ ചന്ദ്രന്റെ അളിയൻ ആണ് സുരേന്ദ്രൻ. അതായത് ചന്ദ്രന്റെ പെങ്ങളുടെ ഭർത്താവ്. ഇത് എന്റെ ഭാര്യ ചന്ദ്രിക . ഇത് എന്റെ മോള് ലക്ഷ്യ . ഇത് എന്റെ പെങ്ങൾ സുഭദ്ര. " അയാൾ പരിചയപ്പെടുത്തി. സുഭദ്ര ഒഴിച്ച് ബാക്കി എല്ലാവരും അവളെ നോക്കി ചിരിച്ചു. "മോൾ എന്താ നിൽക്കുന്നേ. ഇരിക്ക് " ചന്ദ്രിക പറഞ്ഞതും വർണയുടെ കണ്ണുകൾ ആദ്യം ചെന്ന് നിന്നത് ദത്തനിൽ ആണ്. അവളുടെ നോട്ടം കണ്ട് ഭദ്രയും ശീലുവും അവന്റെ ഇരു കൈകളിലും ചേർത്ത് പിടിച്ചു. അത് കണ്ടതും വർണ ഒന്ന് പുച്ഛിച്ച് ചുറ്റും നോക്കി. ശേഷം നേരെ പോയി പാർത്ഥിയുടെ അരികിലായി ഇരുന്നു. അവൻ അവിടെ ഇരിക്കുന്നുണ്ടെങ്കിലും ചിന്ത വേറെ എവിടേയോ ആണ്. "എട്ടൻ എപ്പോഴാ വന്നേ. ഇപ്പോ എത്തിയേ ഉള്ളൂ " യൂണിഫോമിൽ ഇരിക്കുന്ന പാർത്ഥിയെ കണ്ട് അവൾ ചോദിച്ചു. മറുപടിയായി അവൻ ഒന്ന് തല കുലുക്കി. "അല്ലാ നിങ്ങൾ ഈ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ . ഈ കുട്ടിയേയും ദേവനേയും കണ്ടാൽ ഭാര്യ ഭർത്താവി തോന്നില്ല. ഒന്ന് കാറ്റടിച്ചാൽ പറന്നു പോവുമല്ലോ " സുഭദ്ര തമാശ രീതിയിൽ പറഞ്ഞു. "എട്ടാ ആ തോക്ക് ഒന്ന് തരുമോ. തള്ളച്ചി കുത്തി തിരുപ്പു കൊണ്ട് ഇറങ്ങിയിരിക്കാ " വർണ അടുത്തിരിക്കുന്ന പാർത്ഥിയോട് പറഞ്ഞു.

"മരുമോൾക്ക് കുറച്ച് ബൂസ്റ്റും ഹോർലിക്സും വാങ്ങി കൊടുക്ക് ദേവി " ദത്തന്റെ അമ്മയെ നോക്കി ആ സ്ത്രീ പറഞ്ഞു. "ഞങ്ങടെ കുടുബത്തിലെ കുട്ടിയുടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം പുറത്ത് നിന്നുള്ളവർ അതിൽ ഇടപെടാൻ നിൽക്കേണ്ട കാര്യം ഇല്ല " പാർത്ഥി പറഞ്ഞതും ആ സ്ത്രീ ആകെ നാണം കെട്ട പോലെയായി. "ഞങ്ങൾ വന്നത് ലക്ഷ്യയുടെ കല്യാണം ക്ഷണിക്കാനാണ്. " സുരേന്ദ്രൻ പറഞ്ഞതും ഹാളിൽ ആകെ ഒരു നിശബ്ദത നിറഞ്ഞു. എല്ലാവരുടേയും കണ്ണുകൾ പാർത്ഥിയിൽ തറഞ്ഞു നിന്നു. " വരുന്ന ഞായറാഴ്ച്ചയാണ് കല്യാണം . പയ്യൻ നേവിയിൽ ആണ് . ലീവ് കുറവായതിനാൽ എൻഗേജ്മെന്റ് ഇല്ല . നേരിട്ട് കല്യാണം നടത്താഠ എന്നാണ് 2 വീട്ടു ക്കാരുടേയും തിരുമാനം " സുരേന്ദ്രൻ എങ്ങനെയോ പറഞ്ഞവസാനിപ്പിച്ചു. "പയ്യൻ പോകുമ്പോൾ ലക്ഷ്യയെ കൂടേ കൊണ്ടുപോകും. ഇവളെ കണ്ടതും പയ്യന് ഇഷ്ടമായി. ഇപ്പോ എല്ലാം ഉറപ്പിച്ചിട്ട് അടുത്ത ലീവിന് കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷേ പയ്യന്റെ വീട്ടുക്കാർക്ക് ഒരേ നിർബന്ധം ഇപ്പോ തന്നെ നടത്തണം എന്ന്. നാളെ കല്യാണം നടത്താം എന്ന് പറഞ്ഞാൽ പോലും അവർ റെഡിയാണ്. അല്ലാത്ത പെങ്ങൾക്ക് വേണ്ടി എത്ര കാലം കാത്തിരിക്കുന്ന ചിലവരെ പോലെയല്ല .

എന്ത് ചെയ്യാനാ ഇങ്ങനെയൊക്കെ ആവാനായിരിക്കും വിധി " സുരേന്ദ്രന്റെ പെങ്ങൾ പറഞ്ഞത് കേട്ട് വർണക്ക് കാര്യങ്ങൾ എറേ കുറെ മനസിലായി. " സുഭദ്ര മതി. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇനി നീയായി അതൊന്നും പുറത്തെടുക്കണ്ട" സുരേന്ദ്രൻ ദേഷ്യത്തിൽ പറഞ്ഞു. തല കുനിച്ച് ഇരിക്കുന്ന പാർത്ഥിയും , തറവാട്ടിലെ എല്ലാവരുടേയും അവന്റെ നേർക്കുള്ള ദയനീയമായ നോട്ടവും , ലക്ഷ്യയുടെ നിറഞ്ഞ കണ്ണുകളും വർണയുടെ മനസിലെ സംശയങ്ങൾ ഊട്ടി ഉറപ്പിച്ചിരുന്നു. " പാർത്ഥിയേട്ടാ ..." വർണ അവനെ പതിയെ വിളിച്ചു. അവൻ ദയനീയമായി വർണയെ ഒന്ന് നോക്കി. " ഒന്നൂല്ല എട്ടാ " അവൾ അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. പാർത്ഥി അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ. എല്ലാവരേയും ഒരുമിച്ച് കാണാമല്ലോ എന്ന് കരുതിയാണ് ഈ രാത്രി വന്നത്. അപ്പോ എല്ലാവരും തലേ ദിവസം തന്നെ വരണം " സുരേന്ദ്രൻ എണീറ്റ് കൊണ്ട് പറഞ്ഞു. അവർ യാത്ര പറഞ്ഞ് ഇറങ്ങി. വാതിൽ കടന്ന് പോകുന്നതിന് മുൻപ് ലക്ഷ്യ പാർത്ഥിയെ ഒന്ന് തിരിഞ്ഞ് നോക്കി.

ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. അവൻ പോലും അറിയാതെ അവന്റെ കണ്ണോന്നു നിറഞ്ഞു. ആരും കാണാതെ അത് തുടച്ച് മാറ്റി എങ്കിലും വർണ അത് കണ്ടിരുന്നു. " സങ്കടപ്പെടല്ലേ എട്ടാ . എല്ലാം ശരിയാവും " " എയ് അങ്ങനെയൊന്നും ഇല്ല . ഇങ്ങനെ ഒരു വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു. ലക്ഷ്യയെ ഞാൻ മറന്നതും ആണ് . പക്ഷേ പെട്ടെന്ന് കണ്ടപ്പോ എന്തോ ഒരു ... " " സരില്യ. ലക്ഷ്യ ചേച്ചി ആയിരിക്കില്ല എട്ടന്റെ പാതി . വേറെ ഒരു ചേച്ചിയാണ്. എനിക്ക് ഒരു ചേച്ചിയുണ്ട് . ആമി. ആത്മികാന്നാ പേര്. നമ്മുക്ക് ചേച്ചിയെ ഒന്ന് ... " പെട്ടെന്ന് അബദ്ധം പറ്റിയ പോലെ വർണ നാവ് കടിച്ചു. പാർത്ഥി അവളെ സംശയത്തോടെ നോക്കി. "എട്ടൻ വന്നല്ലേ ഉള്ളൂ. പോയി കുളിച്ച് ഫ്രഷാവു " വർണയെ ഒന്ന് ഇരുത്തി നോക്കി പാർത്ഥി മുകളിലേക്ക് പോയി. "നിനക്ക് എന്താ വർണ വട്ടായോ. പ്രേമം പൊട്ടിപൊളിഞ്ഞ ഒരാളോട് ..അതും കാമുകിയുടെ കല്യാണം നടക്കുന്ന സങ്കടത്തിൽ ഇരിക്കുന്ന ആളോടാണോ ഇങ്ങനെയൊക്കെ ചോദിക്കുന്നേ " അവൾ സ്വയം തലക്കിട്ട് കൊട്ടി തല ഉയർത്തിയതും ദത്തനും ഭദ്രയും ശിലുവും തന്നെ നോക്കി താടിക്കും കൈ കൊടുത്ത് ഇരിക്കുകയാണ്. അവർ നാലു പേരും മാത്രമേ ഇപ്പോ ഹാളിൽ ഉള്ളു . വർണ ഒരു ചമ്മിയ ചിരിയോടെ അവരുടേ അടുത്തേക്ക് വന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story