എൻ കാതലെ: ഭാഗം 48

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" സരില്യ. ലക്ഷ്യ ചേച്ചി ആയിരിക്കില്ല എട്ടന്റെ പാതി . വേറെ ഒരു ചേച്ചിയാണ്. എനിക്ക് ഒരു ചേച്ചിയുണ്ട് . ആമി. ആത്മികാന്നാ പേര്. നമ്മുക്ക് ചേച്ചിയെ ഒന്ന് ... " പെട്ടെന്ന് അബദ്ധം പറ്റിയ പോലെ വർണ നാവ് കടിച്ചു. പാർത്ഥി അവളെ സംശയത്തോടെ നോക്കി. "എട്ടൻ വന്നല്ലേ ഉള്ളൂ. പോയി കുളിച്ച് ഫ്രഷാവു " വർണയെ ഒന്ന് ഇരുത്തി നോക്കി പാർത്ഥി മുകളിലേക്ക് പോയി. "നിനക്ക് എന്താ വർണ വട്ടായോ. പ്രേമം പൊട്ടിപൊളിഞ്ഞ ഒരാളോട് ..അതും കാമുകിയുടെ കല്യാണം നടക്കുന്ന സങ്കടത്തിൽ ഇരിക്കുന്ന ആളോടാണോ ഇങ്ങനെയൊക്കെ ചോദിക്കുന്നേ " അവൾ സ്വയം തലക്കിട്ട് കൊട്ടി തല ഉയർത്തിയതും ദത്തനും ഭദ്രയും ശിലുവും തന്നെ നോക്കി താടിക്കും കൈ കൊടുത്ത് ഇരിക്കുകയാണ്. അവർ നാലു പേരും മാത്രമേ ഇപ്പോ ഹാളിൽ ഉള്ളു . വർണ ഒരു ചമ്മിയ ചിരിയോടെ അവരുടേ അടുത്തേക്ക് വന്നു. " ഇവള് ആണ് ശരിയല്ലാ ദേവേട്ടാ . ഇവളെ അങ്ങ് ഡിവേഴ്സ് ചെയ്തേക്ക് " ഭദ്ര " ഭദ്ര പറഞ്ഞത് ശരിയാണ്. പാർവതിയേ കുറിച്ചും പാർത്ഥിയെ കുറിച്ചും ഒക്കെ ഞങ്ങൾ ഒരു വട്ടം പറഞ്ഞ് കൊടുത്തതാണ്. അതൊന്നും ഈ കൊരങ്ങത്തിന്റെ മണ്ട തലയിൽ കയറീട്ടില്ല. വീണ്ടും അവരുടെ അടുത്ത് കൂട്ട് കൂടാൻ പോകുന്നത് കണ്ടില്ലേ " ശിലു വർണയുടെ തലയിൽ കൊട്ടി കൊണ്ടു പറഞ്ഞു.

" നോക്ക് ദത്താ ഇവൾ എന്നേ കൊരങ്ങത്തീന്ന് വിളിക്കുണു. നീ ചോദിക്ക് അവളോട് " വർണ ചുണ്ടു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. "എട്ടൻ ചോദിക്കില്ല വർണ . എട്ടന് അറിയാം നീ ഒരു കൊരങ്ങി ആണെന്ന് " "എന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു. ഞാൻ പോയി നോക്കട്ടെ " അത് പറഞ്ഞ് ദത്തൻ പതിയെ റൂമിലേക്ക് പോയി. ഇനിയും അവിടെ ഇരുന്നാൽ ഒരു കൂട്ട അടി നടക്കും എന്നുള്ളതു കൊണ്ട് ദത്തൻ തന്ത്രപരമായി ഒഴിവായതാണ് * രാത്രി ഭക്ഷണം കഴിക്കാൻ പാർത്ഥി താഴേക്ക് വന്നില്ല. പാർവതി ചെന്ന് വിളിച്ചു എങ്കിലും വിശപ്പില്ലാ എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയം മുത്തശ്ശി ഞായറാഴ്ച്ച കല്യണത്തിനു പോകുന്ന കാര്യം പറഞ്ഞു. "തറവാട്ടിലെ എല്ലാവരും കൂടി കല്യാത്തിന് പോകുന്നു. പിന്നെ ഈ ആഴ്ച്ച തന്നെ ധ്രുവിയും എത്തും. കല്യാണത്തിന്റെ ക്ഷണം അവർക്കും കിട്ടിയിട്ടുണ്ടാകും.നിമി എന്നാ ചന്ദ്രാ വരുകാ . " " ഈ മാസം തന്നെ വരും എന്നാ പറഞ്ഞത്. കൂടെ അഭിജിത്തും ഉണ്ടാകും " "മ്മ് നന്നായി. " മുത്തശ്ശി അത് പറഞ്ഞ് കഴിക്കൽ നിർത്തി എണീറ്റു.

ഇതെല്ലാം കേട്ട് ഒരാളുടെ കണ്ണിൽ കുടിലത നിറഞ്ഞപ്പോൾ മറ്റൊരാളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു. അന്നത്തെ ദിവസം ആ വീട്ടിൽ വല്ലാത്ത ഒരു മൗനം തള്ളം കെട്ടി നിന്നു. കഴിച്ച് കഴിഞ്ഞ് ദത്തൻ മുറിയിലേക്ക് പോയി. വർണ താഴേ ഭദ്രയോടും ശിലുവിനോടും കുറച്ച് നേരം സംസാരിച്ച് ഇരുന്നാണ് റൂമിലേക്ക് നടന്നത്. പോകുന്ന വഴി പാർത്ഥിയുടെ റൂമിലേക്ക് ഒന്ന് നോക്കി. ഡോർ അടഞ്ഞ് കിടക്കുകയാണ്. വർണ റൂമിലേക്ക് വരുമ്പോൾ പാർവതിയും അവിടെ ഉണ്ടായിരുന്നു. "ഈ ചേച്ചിക്ക് ഈ റൂമിനു മുന്നിൽ ചുറ്റി തിരിയാനേ നേരം ഉള്ളോ " വർണ പിറുപിറുത്ത് കൊണ്ട് റൂമിലേക്ക് വന്നു. ദത്തൻ ഡോറിൽ ചാരി ഫയലിൽ നോക്കി നിൽക്കുന്നുണ്ട് . തൊട്ടടുത്ത് പാർവതിയും. പക്ഷേ പാർവതി റൂമിനു പുറത്താണ് നിൽക്കുന്നത്. അന്നത്തെ എന്റെ കാലു പിടിക്കലിനു ശേഷം ദത്തൻ പാർവതിയെ റൂമിലേക്ക് കയറാൻ സമ്മതിച്ചിട്ടില്ല. റൂമിനു പുറത്ത് നിർത്തി മാത്രമേ സംസാരിക്കു. വർണയെ കണ്ടതും ദത്തൻ അവളെ നോക്കി ഒന്നു കണ്ണു ചിമ്മി ചിരിച്ചു. തിരിച്ച് വർണയും . ഓഫീസ് കാര്യങ്ങളാണ് രണ്ടു പേരും സംസാരിക്കുന്നത് എന്ന് മനസിലായതും വർണ റൂമിന് അകത്തേക്ക് നടന്നു.

" അപ്പോ ഇതിൽ ഞാൻ പറഞ്ഞ മാറ്റങ്ങൾ വരുത്തിയ ശേഷം madhav enterprises ലേക്ക് അയച്ചാമതി. പിന്നെ കമ്പനിയുടെ അകൗണ്ട് ഡീറ്റെയിൽ അടങ്ങുന്ന ഫയൽ പപ്പയുടെ ഓഫീസ് റൂമിൽ ആണ് . അത് ഞാൻ എടുത്ത് തരാം " കൈയ്യിലുള്ള ഫയൽ പാർവതിക്ക് കൊടുത്ത് ദത്തൻ പറഞ്ഞു. "ദേവൂ ഞാൻ ഇപ്പോ വരാം. ഒരു 5 മിനിറ്റ് " അത് പറഞ്ഞ് ദത്തൻ പാർവതിയുടെ കൂടെ ഓഫീസിലേക്ക് നടന്നു. വർണ ഫോൺ എടുത്ത് ഗ്രൂപ്പിൽ മെസേജ് അയക്കാൻ തുടങ്ങി. എല്ലാ കാര്യങ്ങളും ആമിയെ വിളിച്ച് പറയാൻ സമയം കിട്ടാത്തതു കൊണ്ട് അനുവിന്റെയും വേണിയുടേയും വർണ യുടേയും വാട്സ് ആപ്പ് ഗ്രൂപ്പായ v²A ചങ്കത്തികൾ എന്ന ഗ്രൂപ്പിൽ ആമിയെ കൂടി ആഡ് ചെയ്ത് V²A² ചങ്കത്തികൾ എന്നാക്കി . മനു ജോലിക്ക് പോവാൻ തുടങ്ങി. ഒപ്പം മറ്റു കൂട്ടുക്കാരും അതുകൊണ്ട് ദത്തനും പിള്ളേരും ഗ്രൂപ്പ് അത്ര ആക്റ്റീവ് അല്ല. ഒരു ഭാഗത്ത് മനുവിന്റെ റീൽ സ് നല്ല രീതിയിൽ പോകുകയും ചെയ്യുന്നു. ചുരുക്കത്തിൽ ആള് ഒരു പ്രമുഖൻ ആയി. അനുവിന് അതിൽ ചെറിയ ഇഗോ ഇല്ലാതില്ലാ. അവൾ പാർത്ഥിയുടെ ട്രജിക്ക് ലൗ സ്റ്റോറിയും, കാമുകിയുടെ കല്യാണ കാര്യവും വിത്ത് കല്യണ പത്രിക (invitation card) അടക്കംV²A² ചങ്കത്തികൾ ഗ്രൂപ്പിൽ ഇട്ടു. അനുവിനും വേണിക്കും പാർത്ഥിയേട്ടന് ഒരു ജീവിതം കൊടുക്കാൻ നല്ല താൽപര്യം ഉണ്ടായിരുന്നു

എങ്കിലും പട്ടാളം പുരുഷുവും, മനുവും അതിന് സമ്മതിക്കാത്തതു കൊണ്ട് അവർ പിൻമാറി. പിന്നെയുള്ളത് ആമിയാണ്. ആമിയെ അവർ മൂന്നുപേരും കൂടി ഒരു പാട് നിർബന്ധിച്ചു എങ്കിലും അവൾ അതിന് സമ്മതിച്ചില്ലാ എന്ന് മാത്രമല്ല അവൾക്ക് ഒരാളെ ഇഷ്ടമാണെന്നു പറഞ്ഞു. എന്നാൽ അതിലെ ഏറ്റവും വലിയ രസം എന്താന്നു വച്ചാൽ സ്നേഹിക്കുന്ന ആളുടെ പേരോ നാടോ പോലും ആമിക്ക് അറിയില്ലാ എന്നതാണ്. അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് വർണയാണ്. എന്ത് വില കൊടുത്തും ആമിയേയും പാർത്ഥിയേയും തമ്മിൽ സെറ്റാക്കിയിരിക്കും എന്ന് ആരും അറിയാതെ വർണ മനസിൽ ദ്യഢ പ്രതിജ്ഞ പോലും എടുത്തു. * 5 മിനിറ്റ് കഴിഞ്ഞിട്ടും ദത്തൻ തിരിച്ച് വന്നില്ല. വർണ ബെഡിലേക്ക് മലർന്ന് ഫാൻ കറങ്ങുന്നതും നോക്കി ഓരോന്ന് ആലോചിച്ചു. പല കുരുട്ടു ബുദ്ധിയും തലയിൽ തെളിഞ്ഞു വന്നതും വർണയുടെ മുഖത്ത് ഒരു ഗൂഢ ചിരി തെളിഞ്ഞു. ദത്തൻ തിരികെ വന്ന് ഡോർലോക്ക് ചെയ്ത് ബെഡിൽ വന്ന് ഇരുന്നു. പക്ഷേ അതൊന്നും വർണ അറിഞ്ഞിരുന്നില്ല. "ഡീ .... ഉറങ്ങിലെ " ദത്തൻ അവളെ നോക്കി ചോദിച്ചു.

പക്ഷേ ആര് കേൾക്കാൻ അവൾ ഈ ലോകത്ത് ഒന്നും അല്ല. കറങ്ങുന്ന ഫാൻ നോക്കി ഇളിച്ചു കിടക്കുന്നത് കണ്ട് ദത്തനും മുകളിലേക്ക് ഒന്ന് നോക്കി. "ഡീ ... "ദത്തൻ തറപ്പിച്ച് വിളിച്ചതും വർണ ഞെട്ടി എണീറ്റു. "എന്താ ദത്താ... നീ എപ്പോഴാ വന്നേ" " ഞാൻ വന്നിട്ട് പത്ത് മുപ്പത്തിരണ്ട് കൊല്ലമായി. നിന്റെ ആരാടി അവിടെ ഇരിക്കുന്നേ. ഫാനിലേക്ക് നോക്കി ഇങ്ങനെ ഇളിക്കാൻ " " അതുണ്ടല്ലോ ഞാൻ ഒരു കാര്യം ആലോചിച്ച് ചിരിച്ചതാ . " "എന്ത് കാര്യം " ദത്തൻ ബെഡിൽ നിന്നും എണീറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്തു. ശേഷം ബെഡിൽ വന്ന് ഇരുന്നു. "അല്ലാ നമ്മുടെ ആമി ചേച്ചിടെ കാര്യമായിരുന്നു. ഇങ്ങനെയൊക്കെ നടന്നാ മതിയോ എന്നേ പോലെ ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ " " അതിന് അവൾക്ക് അത്ര വയസ് ഒന്നും ആയിട്ടില്ലാലോ. ഇരുപത്തിരണ്ടോ, മൂന്നോ ഒക്കെ അല്ലേ ഉള്ളൂ. കല്യാണത്തിന് ഒക്കെ ഇനിയും സമയം ഉണ്ട് . " " അപ്പോ ഇപ്പോ കല്യാണം നോക്കണ്ടേ " "എന്തിന്... ഇനി വേണെങ്കിൽ തന്നെ അവളുടെ അച്ഛനും എട്ടനും ഒക്കെ നോക്കി കൊള്ളും. നീ അത് ആലോചിച്ച് തല പുകക്കണ്ട"

"ആമി ചേച്ചി എന്റെയും ചേച്ചി അല്ലേ. ഇവിടെ അടുത്ത് നല്ല പയ്യൻമാർ ഉണ്ടോ എന്ന് ഞാൻ ആലോച്ചിച്ച് നോക്കുകയായിരുന്നു. " അവൾ ദത്തനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. "ആദ്യം നീ നിന്റെ കാര്യം ഒറ്റക്ക് നോക്കാൻ പഠിക്ക് . എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്കാം. മിഴിച്ചിരിക്കാതെ കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ " ദത്തൻ അവളെ ബെഡിലേക്ക് കിടത്തി. ശേഷം ബെഡിൽ കിടന്നിരുന്ന തന്റെ ഫോണും ലാപ്പും ടേബിളിൽ കൊണ്ടുപോയി വച്ചു ബെഡിനരികിലേക്ക് വന്നു. അന്ന് പതിവിന് വിപരീതമായി ദത്തൻ ബെഡിലേക്ക് കിടന്ന് വർണയുടെ മാറിൽ തല വച്ച് കിടന്നു. വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ശേഷം ഒരു പുഞ്ചിരയോടെ ഇരു കൈകൾ കൊണ്ടും ദത്തനെ ചുറ്റി പിടിച്ചു. "ആമി ചേച്ചിയുടേയും പാർത്ഥിയേട്ടന്റെയും കാര്യം ദത്തനോട് പറയണോ. പറഞ്ഞാ ചിലപ്പോ ദേഷ്യം വരുമോ ..." " എന്താടാ കുഞ്ഞേ .... കാര്യം പറ " ദത്തൻ കണ്ണടച്ചു കിടന്നു കൊണ്ട് തന്നെ ചോദിച്ചു. " ഒന്നൂല്ല ദത്താ" "പിന്നെ എന്തിനാ ഈ ഹൃദയം ഇങ്ങനെ ഹൈ സ്പീഡിൽ ഇടിക്കുന്നേ " " അത് ..അത് ഒന്നൂല്ല ദത്താ. ചൂടോ ക്കെ അല്ലേ. അതായിരിക്കും " " അതിന് ചൂടും ഹൃദയവും തമ്മിൽ എന്താ ബന്ധം " അവൻ തല ഉയർത്തി വർണയെ നോക്കി ചോദിച്ചു. " അത് ..അത് പിന്നെ . ചൂട് കൂടുമ്പോൾ വിയർക്കില്ലേ. അങ്ങനെ വിയർത്തപ്പോൾ ഹാർട്ട് ബീറ്റ് കൂടിയതായിരിക്കും " "മ്മ് " ദത്തൻ ഒന്ന് മൂളി. വർണ പതിയെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.

ദത്തൻ ഒന്ന് ഉയർത്ത് അവളുടെ ചുണ്ടിലായി ഉമ്മ വച്ചു ശേഷം വീണ്ടും അവളുടെ മാറിലേക്ക് തല വച്ച് ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞ് പിടിച്ചു. "കുഞ്ഞേ .." അവൻ ആർദ്രമായി വിളിച്ചു. "മ്മ്...." "അത് വേണ്ടടാ . ശരിയാവില്ല. "ദത്തൻ പറയുന്നത് കേട്ട് വർണ ഒന്ന് നെറ്റി ചുളിച്ചു. "എന്ത് വേണ്ടാ എന്ന് ... " " എനിക്കറിയാം നിന്റെ മനസ് . പാർത്ഥിയും ആമിയും ആണ് ഇപ്പോ എന്റെ കുട്ടിടെ സമാധാനം കളയുന്നത്. അല്ലേ " അവൻ തല ഉയർത്തി ചോദിച്ചു. "അതെങ്ങനെ നിനക്ക് മനസിലായി......" അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. "എനിക്കറിഞ്ഞൂടെ എന്റെ കുഞ്ഞി പെണ്ണിന്റെ മനസ് . " "എന്താ ദത്താ അത് ശരിയാവില്ലാ എന്ന് പറഞ്ഞേ. ഈ തറവാടിന് ആമി ചേച്ചി ചേരില്ലാ എന്ന് ആണോ . എന്നേ പോലെ ...." " ദേ വർണാ എന്നേ വെറുതെ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിക്കണ്ട ." അത് പറഞ്ഞ് ദത്തൻ അവളുടെ മേൽ നിന്നും തലയെടുത്ത് ബെഡിലേക്ക് കിടന്നു. "സോറി" വർണ നിഷ്കു ആയി പറഞ്ഞു എങ്കിലും ദത്തനു ഒരു മൈന്റും ഇല്ല. അവൻ ഇരു കൈകളും പിണച്ച് മലർന്നു കിടക്കുകയാണ്. " ദത്താ സോറി . ഞാൻ വെറുതെ പറഞ്ഞതാ " വർണ ദത്തൻ നെഞ്ചിന് കുറുകെ വച്ചിരുന്ന കൈകൾ എടുത്ത് മാറ്റി അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.

"ഇനി ഈ വക വർത്താനം പറഞ്ഞാ നീ നല്ല അടി വാങ്ങിക്കും ദേവൂട്ട്യേ " അത് പറഞ്ഞ് ദത്തൻ അവളെ ചേർത്ത് പിടിച്ചു. "പാർത്ഥിക്ക് ചെറുപ്പം മുതൽ ലക്ഷ്യയെ ഇഷ്ടമായിരുന്നു. അവന്റെ മുറപെണ്ണായതു കൊണ്ട് തന്നെ അവൾക്ക് ഈ വീട്ടിലും നല്ല സ്വതന്ത്രം ഉണ്ടായിരുന്നു. എന്റെയും പാർവതിയുടേയും കല്യാണം കഴിഞ്ഞ് പാർത്ഥിയുടേയും ലക്ഷ്യയുടേയും കല്യാണം നടത്താൻ തിരുമാനിച്ചതാണ്. പക്ഷേ എല്ലാം മാറി മറിഞ്ഞില്ലേ. അതോടെ പാർവതിയുടെ കല്യാണം കഴിയാതെ തനിക്ക് കല്യാണം വേണ്ട എന്ന് പാർത്ഥിയും തറപ്പിച്ച് പറഞ്ഞു. ലക്ഷ്യ കുറച്ചു കാലം ഒക്കെ കാത്തിരുന്നു കാണും. അവസാനം വേറെ മാർഗമില്ലാത്തതു കൊണ്ടായിരിക്കും വേറെ കല്യാണത്തിന് സമ്മതിച്ചത്. എഞൊക്കെ പറഞ്ഞാലും കുറേ കാലം സ്നേഹിച്ച് നടന്നതല്ലേ . അവനും നല്ല സങ്കടം കാണും . ഞാൻ ചെറുപ്പം മുതൽ അവനെ കാണുന്നത് അല്ലേ.പുറത്തു കാണിക്കുന്ന ഈ ഗൗരവും ഒക്കെയേ ഉള്ളൂ. പാവമാ. പക്ഷേ അയാൾ ആ ചന്ദ്രശേഖരൻ ആണ് അവനെ നശിപ്പിച്ചത്. അതോണ്ട് എന്റെ കുട്ടി ആമിടെ കാര്യം അങ്ങ് മറന്നേക്ക് . പാർത്ഥിയുടെ ജീവിതത്തിൽ ഇനി വേറെ ഒരു പെണ്ണ് ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ എന്തിനാ വെറുതെ ആമിക്കും ഒരു ആശ കൊടുക്കുന്നത്. "

"പക്ഷേ ഇതൊക്കെ നീ ഇവിടന്നു പോകുന്നതിനു മുൻപുള്ള കാര്യം അല്ലേ. പാർത്ഥിയേട്ടൻ ഇപ്പോ പാവം ആണല്ലോ. ഇപ്പോ 4 വർഷം കഴിഞ്ഞില്ലേ . ലക്ഷ്യചേച്ചിയെ എട്ടൻ ഇപ്പോ പ്രണയിക്കുന്നില്ലാ എങ്കിലോ " " നീ ഇപ്പോഴും സീരിയൽ കാണുന്നുണ്ടോ " " ആഹ് ഉണ്ട് ലോ " " വെറുതെ അല്ല ഇങ്ങനെ ഓരോന്ന് വളച്ച് കെട്ടി പറയുന്നത്. മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ " ദത്തൻ കണ്ണടച്ചു കിടന്നു. " ദത്താ" "മ്മ് " " ദത്താ" "എന്താ കുഞ്ഞേ നിനക്ക് വേണ്ടത്. ഒന്ന് ഉറങ്ങാൻ നോക്ക്. നാളെ എനിക്ക് ഓഫീസിൽ പോവേണ്ടത് ആണ് " " നാളെ രാവിലെ നി എണീക്കുമ്പോൾ എന്നേയും ഉണർത്തുമോ " "അതെന്തിനാ . നീ നാളെ എവിടെയെങ്കിലും പോവുന്നുണ്ടോ " " ഒരു കാര്യം ഉണ്ട് . നാളെ എന്നേ നേരത്തെ എണീപ്പിക്കണം. ഇനി ഞാൻ എണീറ്റില്ലാ എങ്കിൽ തല വഴി വെള്ളം ഒഴിച്ചിട്ട് ആണെങ്കിലും നീ എന്നേ ഉണർത്തിയിരിക്കണം " അത് പറഞ്ഞ് വർണ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത് കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. അവളെ ചേർത്ത് പിടച്ച് ദത്തനും വേഗം ഉറങ്ങി പോയി. * " മോനേ പാർത്ഥി " മുത്തശ്ശിയുടെ ഡോറിൽ തട്ടിയുള്ള വിളി കേട്ട് പാർത്ഥി ചെയറിൽ നിന്നും എണീറ്റു. ഇബോട്ടന്റ് ആയ ഒരു കേസ് ഫയൽ നോക്കുകയായിരുന്നു പാർത്ഥി . അതുകൊണ്ടാണ് ഫുഡ് പോലും കഴിക്കാൻ പോകാതെ ഇരുന്നത്.

അവൻ നോക്കി കൊണ്ടിരുന്ന ഫയലും ലാപ്പ്ടോപ്പും ബെഡിൽ വെച്ച് ഡോർ ചെന്ന് തുറന്നു. "എന്താ മുത്തശ്ശി ഈ സമയത്ത് " " നീ ഇത്ര നേരം ആയിട്ടും ഉറങ്ങീലെ പാർത്ഥി. കഴിഞ്ഞത് കഴിഞ്ഞു. വെറുതെ പഴയത് ഒന്നും ആലോചിച്ച് സങ്കടപ്പെടാതെ " " എനിക്ക് സങ്കടം ഒന്നും ഇല്ല മുത്തശ്ശി. ഞാൻ വേറെ കുറച്ച് വർ... " പാർത്ഥി മുഴുവൻ പറയുന്നതിന് മുൻപേ മുത്തശി അവന്റെ റൂമിലേക്ക് കയറി. ശേഷം ബെഡിലായി ഇരുന്നു. പാർത്ഥിയും ഒരു സംശയത്തോടെ മുത്തശ്ശിയുടെ അരികിൽ ആയി ഇരുന്നു. "എനിക്ക് അറിയാം എന്റെ കുട്ടീടെ സങ്കടം. ചെറുപ്പം മുതൽ മനസിൽ കൊണ്ടു നടക്കുന്നത് അല്ലേ ലക്ഷ്യയെ. അതിന്റെ സങ്കടത്തിലാണ് നീ ഭക്ഷണം കഴിക്കാൻ പോലും വരാത്തത് എന്ന് എനിക്ക് മനസിലായി. ദേവനേ പോലെ തന്നെ അല്ലേ പാർത്ഥി നീ എന്നിക്ക് . എന്റെ കുട്ടി ഇത്രയും സങ്കടപ്പെടുമ്പോൾ മുത്തശ്ശിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാണ് എനിക്ക്. എന്റെ രണ്ടു കുട്ടികൾക്കും ഇങ്ങനെ ഒരു വിധി വന്നൂലോ. നീ ഒരിക്കലും സങ്കടപ്പെടരുത്. മുത്തശി എന്തെങ്കിലും വഴി ഉണ്ടാേ എന്ന് നോക്കട്ടെ . അല്ലെങ്കിൽ ലക്ഷ്യയെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കാൻ കഴിയുന്ന കുട്ടിയെ തന്നെ ഞാൻ നിനക്ക് കണ്ടെത്തി തരും " പാർത്ഥിയുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ മുത്തശി പുറത്തേക്ക് പോയി.

പാർത്ഥി അപ്പോഴും അന്തം വിട്ട് ഇരിക്കുകയായിരുന്നു. " ഭക്ഷണം കഴിക്കാൻ ഞാൻ പോവാത്തതു കൊണ്ട് എല്ലാവരും കൂടി എന്നേ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. എന്റെ ദൈവങ്ങളെ ഞാൻ എങ്ങനെ ഇവരെയൊക്കെ പറഞ്ഞ് മനസിലാക്കാം " പാർത്ഥിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. പിന്നീട് അവന് വർക്കിൽ ഒന്നും ശ്രദ്ധ ചെലത്താൻ കഴിഞ്ഞില്ല. ബെഡിലെ പേപ്പർ കട്ടിങ്ങ്സും , ഫയലും , ലാപ്പും എല്ലാം ഒരു ഭാഗത്തേക്ക് നീക്കി വച്ച് ലൈറ്റ് ഓഫ് ചെയ്ത് പാർത്ഥി വന്ന് കിടന്നു. " ലക്ഷ്യയെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അത് കുറച്ച് കൊല്ലം മുൻപ് വരെ . കൃത്യമായി പറഞ്ഞാൽ ജോലി കിട്ടുന്നതിന് മുൻപ് വരെ . ആത്മാർത്ഥമായാണ് പ്രണയിച്ചത്. പക്ഷേ ജോലി കിട്ടിയതിന് ശേഷം ഞാൻ മനുഷ്യൻ ആയിരുന്നില്ല. അച്ഛന് വേണ്ടി എന്റെ ഔദ്യേഗിക പദവി ഒരുപാട് ദുരുപയോഗം ചെയ്തു. മനസിന് അറിയാം അതെല്ലാം തെറ്റാണ് എന്ന്. ദേവൻ പല തവണ എതിർത്തതും ആണ്. പക്ഷേ അച്ഛൻ തീർത്ത ചക്ര വ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞില്ല. മനസാക്ഷി പോലും ഇല്ലാതായി. സ്നേഹം, പ്രണയം ഒനും മനസിൽ ഉണ്ടായിരുന്നില്ല.

അച്ഛന്റെ താളത്തിന് തുള്ളുന്ന ഒരു പാവ . ഞാൻ ലക്ഷ്യയിൽ നിന്നും പതിയെ അകന്നു. അത് അവൾക്കും മനസിലായിരുന്നു. എന്റെ തെറ്റുകളെ അവൾ പല തവണ എതിർക്കുകയും ചെയ്തതാണ്. അവളോട് ഇഷ്ടമല്ലാ എന്ന് പറഞ്ഞിട്ടും പിന്നാലെ സ്നേഹത്തോടെ നടന്നിട്ടേ ഉള്ളൂ. അപ്പോഴോക്കെ മനസിൽ കുറ്റബോധമായിരുന്നു. എന്റെ നശിച്ച ജീവിതത്തിലേക്ക് അവളെ കൂടി കൊണ്ടുവരാൻ താൽപര്യം ഉണ്ടായിരുന്നില്ല. എങ്കിലും ഇതെല്ലാം ഞങ്ങൾ രണ്ടു പേരുടേയും ഇടയിൽ നിന്നു. തറവാട്ടിലുള്ളവർക്ക് ഞങ്ങൾ പരസ്പരം പ്രണയിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ പാർവതിയുടെ കല്യാണത്തിന് ശേഷം ഞങ്ങളുടെ നിശ്ചയം എന്ന് തിരുമാനിച്ചു. പാർവതിയുടെ കല്യാണം കഴിഞ്ഞ് എന്തെങ്കിലും കാരണം പറഞ്ഞ് നിശ്ചയം മുടക്കണം എന്ന് തന്നെയാണ് കരുതിയിരുന്നത്. പക്ഷേ പാറുവിന്റെ കല്യാണം മുടങ്ങി. ദേവൻ വീട് വിട്ട് ഇറങ്ങി. പിന്നെ അത് ഒഴിഞ്ഞുമാറാൻ ഒരു കാരണമാക്കി. പാർവതിയുടെ കല്യാണം കഴിയാതെ എന്റെ കല്യാണം നടക്കില്ല എന്ന്. ലക്ഷ്യയും അവളുടെ അച്ഛനും എന്റെ കാല് പിടിച്ച് വരെ അപേക്ഷിച്ചിട്ടുണ്ട് പക്ഷേ ഞാൻ അനുസരിച്ചില്ല. ദേവൻ വീട് വിട്ട് പോയതിൽ പിന്നെ ഞാൻ അച്ഛന്റെ വാക്കുകൾ കേട്ടിട്ടില്ല. മടുത്തു നെറികെട്ട ഒരു ജീവിതം.

ഇനിയുള്ള കാലമെങ്കിലും നല്ല ഒരു പോലീസുക്കാരനായി ജീവിക്കണം എന്ന് മനസിൽ ഉറപ്പിച്ചിരുന്നു. പക്ഷേ ലക്ഷ്യയേ എനിക്ക് പഴയ പോലെ സ്നേഹിക്കാൻ കഴിയുന്നില്ല. ഇനി അവളെ സ്വീകരിച്ചാലും ജീവിതം മുഴുവൻ അഭിനയിച്ച് തീർക്കേണ്ടി വരും. തന്നേ കൊണ്ട് അതിന് കഴിയില്ല. പക്ഷേ അവളുടെ കല്യാണം എന്ന് കേട്ടപ്പോൾ , ഇറങ്ങാൻ നേരം അവളുടെ നിറഞ്ഞ മിഴിയോടെയുള്ള നോട്ടം... ഹ്യദയത്തിന്റെ കോണിൽ എവിടെയോ സൂക്ഷിച്ചിരുന്ന ഒരു തരി സ്നേഹം കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു. പക്ഷേ റൂമിലേക്ക് വന്ന് ഒന്ന് കുളിച്ച് ഫ്രഷായി തന്റെതായ ജോലികളിലേക്ക് കടന്നപ്പോൾ അതിനെ കുറിച്ച് മറക്കുകയും ചെയ്യ്തു . മറ്റുള്ളവർ കരുതിയത് നിരാശ കാമുകൻ റൂമിൽ കയറി ഭക്ഷണം പോലും കഴിക്കാതെ വിരഹ ദുഖത്തിൽ ഇരിക്കുകയാണ് എന്നാ " ഓരോന്ന് ആലോചിച്ചപ്പോൾ പാർത്ഥിക്ക് ചിരി വന്നിരുന്നു. അവൻ ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങി പോയിരുന്നു. ** "തനിക്കെന്താടാ ബോധം ഇല്ലേ . ഡ്രസ്സിലേക്ക് ചളി തെറുപ്പിച്ച് കൊണ്ടാണോ അഡ്രസ്സ് ചോദിക്കുന്നേ. ഇത് എത്ര രൂപയുടെ ഡ്രസ്സാ എന്ന് അറിയോ . 550. എന്നിട്ട് ഞാനും എന്റെ അനിയത്തിയും കൂടി കടക്കാരനോട് ബാർഗേൻ ചെയ്യ്ത് 500 രൂപക്ക് വാങ്ങിച്ചതാ . വാങ്ങിച്ച് 3 മാസം കൂടി ആയിട്ടില്ല."

കണ്ണുകൾ വിടർത്തി ദേഷ്യത്തിൽ വിറക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞ് വന്നതും പാർത്ഥി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരിക്കുന്നു. ശരീരം ആകെ വെട്ടി വിയർത്തു. അവൻ വേഗം ടേബിളിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു. കൈ നെഞ്ചിൽ വച്ച് ഹൃദയ താളം വരുതിയിൽ ആക്കാൻ ശ്രമിച്ചു. "ഇവൾ എന്തിനാ എന്റെ സ്വപ്നത്തിൽ വന്നേ." പാർത്ഥിക്ക് പിന്നീട് എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ പതിയെ എണീറ്റ് റൂമിന് പുറത്തേക്ക് ഇറങ്ങി. സമയം പുലർച്ച മൂന്നു മണി കഴിഞ്ഞിട്ടേ ഉള്ളൂ. റൂമിന് തൊട്ടുള്ള നീളൻ വരാന്തയിൽ ചെയർ കൊണ്ടുപോയി ഇട്ട് കൈവരിയിലേക്ക് കാലുo കയറ്റി വച്ച് പാർത്ഥി ചെയറിലേക്ക് ചാരി ഇരുന്നു. കണ്ണടക്കുമ്പോൾ അവളുടെ രൂപം മാത്രം. " ഒരു വട്ടം കണ്ടിട്ടുണ്ട് പക്ഷേ എന്റെ ഓർമയുടെ ഒരു കോണിൽ പോലും ഇല്ലാത്ത ഇവൾ എങ്ങനെ എന്റെ സ്വപ്നത്തിൽ വന്നു. " ആലോചിക്കുന്തോറും ഹ്യദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. പാർത്ഥി തനിക്ക് വരുന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കാൻ കഴിയാതെ അസ്വസ്ഥതയോടെ ഇരുന്നു. അതേ സമയം മറ്റൊരു റൂമിൽ തന്റെ പ്രണയത്തെ കുറിച്ച് ചിന്തിച്ച് രണ്ട് കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

ഉറങ്ങാൻ പോലും കഴിയാതെ , ആരോടും പറയാൻ കഴിയാതെ , ഒരു ആശ്വാസ വാക്ക് പോലും കേൾക്കാൻ സാധിക്കാതെ ആ മനസ് അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നു. ** ഫോണിലെ അലറാം റിങ്ങ് ചെയ്തതും ദത്തൻ കണ്ണ് തുറന്നു. തന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന വർണയുടെ നെറ്റിയിൽ ഒന്ന് ഉമ്മ വച്ച് ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. അവന്റെ സാമീപ്യം അകന്നതും വർണ അസ്വസ്ഥതയോടെ മുഖം ചുളിച്ചു. "കുഞ്ഞേ ..." ദത്തൻ അവളെ തട്ടി വിളിച്ചു. "മ്മ് " അവൾ ഒന്ന് ചിണുങ്ങി കൊണ്ട് പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. "എണീക്ക് കുഞ്ഞേ . നീയല്ലേ രാവിലെ നിന്നെ വിളിക്കാൻ പറഞ്ഞത് " അവൾക്ക് ഒരു കുലുക്കവും ഇല്ല. അത് കണ്ട് ദത്തൻ ചെന്ന് ബാത്ത് റൂമിൽ പോയി മുഖം കഴുകി ഫ്രഷായി വന്നു. സമയം ആറ് മണി കഴിഞ്ഞിരുന്നു. അവൻ വീണ്ടും വർണ യുടെ അരികിൽ വന്ന് ഇരുന്നു. "ദേവൂട്ട്യേ ...നീ എണീക്കുന്നുണ്ടോ. ഞാൻ ഇനി വിളിക്കില്ലാ ട്ടോ. പിന്നെ അതിന്റെ പേരിൽ പരാതി പറഞ്ഞ് നടക്കരുത് " ദത്തൻ അവളുടെ ചുണ്ടിലായി ഒന്ന് അമർത്തി ചുംബിച്ചു. അവന്റെ ചുണ്ടിലെ നനവും താടിയിലേയും മീശയിലേയും നനവ് മുഖത്ത് തട്ടിയതും വർണ പതിയെ കണ്ണ് ചിമ്മി തുറന്നു. " ദത്താ... നേരം വെളുത്തോ" "പിന്നല്ലാതെ " അവൻ അവളെ എടുത്തുയർത്തി ബെഡ് റെസ്റ്റിൽ ചാരി ഇരുത്തി. "സമയം പോയി. ഞാൻ പോയി വേഗം കുളിച്ച് റെഡിയാവട്ടെ " അത് പറഞ്ഞ് ദത്തൻ ടവലുമായി ബാത്ത്റൂമിലേക്ക് പോയി.

ദത്തൻ പോയതും വർണ ബെഡിൽ നിന്നും ഇറങ്ങി. ശേഷം കബാഡിൽ നിന്നും ദത്തന്റെ ഒരു മെറൂൺ കളർ ഷർട്ട് എടുത്ത് അയൺ ചെയ്യാൻ തുടങ്ങി. ബാത്ത് റൂമിൽ നിന്നും ഇറങ്ങിയ ദത്തൻ ഇത് കണ്ട് അവളുടെ അരികിലേക്ക് വന്നു. അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു. "ഈ ഷർട്ട് തേക്കാൻ ആണോ എന്റെ കുട്ടി ഇത്രയും കഷ്ടപ്പെട്ട് നേരത്തെ എണീറ്റേ " "മ്മ്. ഇങ്ങനെയൊക്കെയല്ലേ സിനിമയിലും സീരിയലിലും ഉള്ള ഭാര്യമാര് . " അവൾ പറയുന്നത് കേട്ട് ദത്തന് ചിരി വന്നിരുന്നു. " ആണോ " "മ്മ് " അവൾ ദത്തന് നേരെ തിരിഞ്ഞ് നിന്ന് അവനെ കണ്ണെടുക്കാതെ നോക്കി നിന്നു. "എന്താടാ " ദത്തൻ ചോദിച്ചു. " Miss you daa" വർണ ദത്തന്റെ വയറിലൂടെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു. " ഞാൻ വേഗം വരില്ലേ . എന്റെ കുട്ടി കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് എല്ലാവരോടും നടന്ന് സംസാരിച്ച് എഴുതാൻ ഉള്ളത് ഒക്കെ എഴുതി കുറച്ച് നേരം ഫോണിൽ ഒക്കെ നോക്കി ഇരിക്കുമ്പോഴേക്കും ദത്തൻ ഇങ്ങ് വരില്ലേ . പിന്നെ എന്തിനാ ഇങ്ങനെ സങ്കടം " അവളുടെ മുഖം കൈയ്യിലേടുത്ത് നിറഞ്ഞ മിഴികളിൽ അവൻ ഉമ്മ വച്ചു. "എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ ദത്താ " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു. "എനിക്ക് അറിയാടാ . എനിക്ക് എന്റെ ഈ ദേവൂട്ട്യേയും ഒരുപാട് ഇഷ്ടമാ. "

" ഒരുപാട് എന്ന് പറഞ്ഞാ എത്ര ഒരുപാട് " " എന്നേക്കാൾ കൂടുതൽ ഇഷ്ടമാ. നീ ശ്വസിക്കുന്ന ശ്വാസത്തോടും പോലും എനിക്ക് പ്രണയമാണ്. എന്റെ ജീവന്റെ ഓരോ തുടിപ്പും നിനക്ക് വേണ്ടിയാണ്. നീ എന്റെ ഹൃദയത്തിൽ അല്ല ആത്മാവിലാണ് വസിക്കുന്നത് കുഞ്ഞേ . ദത്തന്റെ അവസാനം ശ്വാസം വരെ നീ എന്റെ നെഞ്ചിൽ ഇങ്ങനെ ചേർന്ന് ഉണ്ടാകും. "ദത്തൻ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. "എന്റെ കുട്ടി പോയി മുഖമൊക്കെ കഴുകി ഫ്രഷായി ഒരു നല്ല ചിരിയോടെ വന്നേ . ഇങ്ങനെ കരഞ്ഞ് പിഴിഞ്ഞ് നിന്നാ ദത്തൻ എങ്ങനാ സമാധാനത്തിൽ ഓഫീസിലേക്ക് പോവാ . തിരിച്ച് എത്തുന്ന വരെ എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല " വർണ കണ്ണ് തുടച്ച് ബാത്ത് റൂമിൽ പോയി ഫ്രഷായി വരുമ്പോൾ ദത്തൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ട് ഇടുകയായിരുന്നു. അവന്റെ അവന്റെ കൈ മാറ്റി ഓരോ ബട്ടനുകളായി ഇട്ടു കൊടുക്കാൻ തുടങ്ങി.

ദത്തൻ അവളെ എടുത്ത് ഉയർത്തി ഡ്രസ്സിങ്ങ് ടേബിളിൽ ഇരുത്തി. " ദത്താ തിരിച്ച് വരുമ്പോൾ എനിക്കും ഭദ്രക്കും ശിലുവിനും ദച്ചു എട്ടത്തിക്കും പിന്നെ വേണെങ്കിൽ പാർവതി ചേച്ചിക്കും ഐസ് ക്രീം വാങ്ങി വരണം ട്ടോ " "മ്മ്. മര്യാദക്ക് എഴുതാൻ ഉള്ളത് ഒക്കെ ഇരുന്ന് എഴുതിയാ ഞാൻ വാങ്ങി വരാം " അവൻ കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് പറഞ്ഞു. "ശരി" വർണ പതിയെ തലയാട്ടി. " എന്നാ ഞാൻ ഇറങ്ങട്ടെ. " ദത്തൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കുറച്ച് നേരം അവർ പരസ്പരം അകലാതെ കണ്ണടച്ച് അങ്ങനെ തന്നെ നിന്നു. ദത്തന്റെ കൂടെ കാറ് വരെ വർണയും വന്നു. താഴേ അവനെ കാത്ത് പാർവതി നിൽക്കുന്നുണ്ടായിരുന്നു. ദത്തൻ കാറിൽ കയറി. പിന്നിൽ പാർവതിയും . അവൻ വർണയെ കൈ വീശി കാണിച്ചു. വർണ തിരിച്ചും. വർണ തിരികെ റൂമിലേക്ക് വരുമ്പോൾ മുകളിലെ വരാന്തയിൽ കൈവരിയിൽ കാല് കയറ്റി വച്ച് ചെയറിൽ ചാരി ഉറങ്ങുന്ന പാർത്ഥിയെ ആണ് കണ്ടത്. അവൾ നേരെ അവിടേക്ക് നടന്നു. പാർത്ഥി നല്ല ഉറക്കത്തിലാണ് എന്ന് മനസിലായതും അവൾ തട്ടി വിളിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story