എൻ കാതലെ: ഭാഗം 49

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എട്ടൻ എന്താ ഇവിടെ കിടന്ന് ഉറങ്ങുന്നേ " " ഞാൻ ഇന്നലെ ഉറക്കം വരാതെ ഇരുന്നപ്പോൾ ഇവിടെ വന്നിരുന്നതാ. അങ്ങനെ അറിയാതെ ഉറങ്ങി പോയി "പാർത്ഥി " എട്ടൻ സങ്കടത്തിലാണ് അല്ലേ " "എന്റെ പൊന്നു മോളേ എനിക്ക് ഒരു സങ്കടവും ഇല്ല. ഇന്നലെ ഞാൻ ഭക്ഷണം കഴിക്കാതെ ഇരുന്നതും , ഇവിടെ വന്നു ഉറക്കം ഇല്ലാതെ ഇരുന്നതും , ലക്ഷ്യയുടെ കല്യാണവും തമ്മിൽ ഒരു ബന്ധവും ഇല്ല. "പാർത്ഥി കൈ കൂപ്പി കൊണ്ട് പറഞ്ഞു. "അങ്ങനെ വരാൻ സാധ്യത ഇല്ലാ . കാമുകിയുടെ... സോറി പഴയ കാമുകിയുടെ കല്യാണം ആയാൽ സങ്കടം ഉണ്ടാവേണ്ടത് ആണല്ലോ " " എനിക്ക് ഒരു സങ്കടവും ഇല്ല . " " വെറുതെ പറയാ. സങ്കടം ഉണ്ടാകണം. അതാ നാട്ടുനടപ്പ് . സാഡ് സോങ്ങ്സ് കേൾക്കണം. വാട്സ് ആപ്പ് ഡിപി കളയണം, സാഡ് സ്റ്റാസ്റ്റസ് ഇടണം ,ഡിപ്രഷൻ അടിച്ച് ഇരിക്കണം ... അങ്ങനെ കുറച്ച് സാമാന്യ മര്യാദകൾ ഒക്കെ ഉണ്ട് . അല്ലാതെ ഒറ്റയടിക്ക് ഇങ്ങനെ സങ്കടം ഒന്നും ഇല്ലാന്ന് പറയല്ലേ . " അവൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് പാർത്ഥിക്കും ചിരി വന്നിരുന്നു. "ദേവൻ പോയോ .." "മ്മ്.. കുറച്ച് മുൻപേ പോയേ ഉള്ളൂ. എട്ടൻ പോവുന്നില്ലേ ഇന്ന് ... " " ആഹ് പോണം . 10 മണി കഴിഞ്ഞേ പോവുണ്ടൂ...."

"അല്ലാ ഇതെന്താ നിരാശ കാമുകൻ പഴയ പ്രണയ കാല ഓർമകൾ അയവെട്ടി ഇവിടെ ഇരിക്കാണോ " ശ്രീരാഗ് ചിരിയോടെ അവിടേക്ക് വന്നു. " ടാ ..വെറുതെ വാരല്ലേ . ഒരുമാതിരി ശവത്തിൽ കുത്തുന്ന ഏർപ്പാട് " " ഞാൻ കുത്തും " ശ്രീരാഗും ചിരിച്ച് കൊണ്ട് പറഞ്ഞു. പാർത്ഥി ആരോടും ഒന്നും പറഞ്ഞിട്ടില്ലെങ്കിൽ കൂടി ശ്രീക്ക് പാർത്ഥിയും ലക്ഷ്യയും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാമായിരുന്നു. അതുപോലെ അവർ തമ്മിൽ പിരിഞ്ഞതും . " ഭദ്രയും ശിലുവും എവിടേ എട്ടാ " " അവർ റൂമിലുണ്ട്. പഠിക്കാ..." " ഈ രാവിലെയോ ...." "അതെന്താ ... രാവിലെ പഠിക്കുമ്പോൾ അല്ലേ പെട്ടെന്ന് പഠിയുക " ശ്രീ നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു. "പിന്നെ .. എക്സാമിന്റെ തലേന്ന് രാത്രി ബുക്ക് എടുക്കുന്ന എന്നോടാ ഈ ചോദിക്കുന്നേ " വർണ മനസിൽ പറഞ്ഞ് ശ്രീയെ നോക്കി തലയാട്ടി. "അല്ലാ വർണ ഇവിടേക്ക് വന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞില്ലേ. എന്നിട്ട് തന്റെ വീട്ടുക്കാരെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ . അച്ഛനും അമ്മയും ഒക്കെ എന്ത് ചെയ്യുന്നു. " ശ്രീ ചോദിച്ചതും വർണ എന്ത് പറയണം എന്ന് അറിയാതെ ഒരു പരുങ്ങി. " അത് ..അത് പിന്നെ ... എനിക്ക് അച്ഛനും അമ്മയും ഇല്ല. എന്റെ ജനനത്തോടെ അമ്മ മരിച്ചു. പിന്നെ ഞാൻ 5 ൽ പഠിക്കുമ്പോൾ അച്ഛനും ഒരു ആക്സിഡന്റിൽ മരിച്ചു.

അത് കേട്ട് ശ്രീയും, പാർത്ഥിയും ഒരുപോലെ ഞെട്ടി. "പക്ഷേ അമ്മ പറഞ്ഞത് തനിക്ക് അച്ഛനും അമ്മയും ഒരു എട്ടനും ഉണ്ടെന്ന് ആണല്ലോ " ശ്രീ സംശയത്തിൽ ചോദിച്ചു. " അത് ഞാൻ വെറുതെ പറഞ്ഞതാ. ഇവിടേക്ക് ആദ്യമായി വന്നപ്പോൾ എനിക്ക് ഇവിടെയുള്ളവരെ കുറിച്ചോന്നും അറിയില്ലല്ലോ. അപ്പോ എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന് അറിഞ്ഞാ എല്ലാവരും കൂടി എന്നേ സിരിയലിലെ മരുമകളെ പോലെ പണിയെടുപ്പിച്ചാലോ അതാ അങ്ങനെ പറഞ്ഞത് " വർണയുടെ സംസാരം കേട്ട് രണ്ടു പേരും അന്തം വിട്ടു. " അപ്പോ വർണക്ക് ആരുമില്ലേ . സോറി ..എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു " ശ്രീ സങ്കടത്തോടെ പറഞ്ഞു. "അയ്യോ ചേട്ടൻ ഇങ്ങനെ ഇമോഷണൽ ആവല്ലേ . അച്ഛനും അമ്മയും ഇല്ലെങ്കിലും ഒരു പരിധി വരെ എനിക്ക് അവരെ മിസ് ചെയ്തിട്ടില്ല. എന്റെ അമ്മായി എന്നേ സ്വന്തം മോളേ പോലെയാണ് നോക്കിയതും വളർത്തിയതും. പിന്നെ ആമി ചേച്ചിക്കും ഞാൻ സ്വന്തം അനിയത്തിയായിരുന്നു. ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം. " അത് പറഞ്ഞ് വർണ റൂമിലേക്ക് ഓടി . "ഇനി നമ്മുടെ മുന്നിൽ സങ്കടപ്പെടണ്ടാ എന്ന് കരുതി കരയാൻ വേണ്ടി പോയതാണോ " ശ്രീ പാർത്ഥിയോട് ചോദിച്ചതും അവന്റെ മുഖത്തും ടെൻഷൻ നിറഞ്ഞു.

"വാ നമ്മുക്ക് പോയി സമാധാനിപ്പിക്കാം. പാവം കൊച്ച് " അത് പറഞ്ഞ് പാർത്ഥി എണീറ്റതും അതാ വരുന്നു വർണ . രണ്ട് ചെയറുകൾ തലയിൽ വച്ച് പാട്ടും പാടിയാണ് വരവ്. ശേഷം പാർത്ഥിയുടെ അടുത്തായി 2 ചെയറും വച്ചു. " നിന്ന് സംസാരിക്കാൻ വയ്യാ അതാ . ശ്രീ എട്ടനും ഇരിക്ക്. ഞാൻ എല്ലാവരുടേയും ഫോട്ടോ കാണിച്ച് തരാം " വർണ പാർത്ഥിയുടെ അടുത്തുള്ള ചെയറിൽ ഇരുന്ന് പാർത്ഥിയേ പോലെ കൈ വരിയിലേക്ക് കാല് കയറ്റി വച്ചു. ശ്രീയും വർണ യുടെ അടുത്ത് കാല് കയറ്റി വച്ച് ഇരുന്നു. അവൾ ഫോൺ ലോക്ക് തുറന്നതും ദത്തന്റെയും അവളുടേയും കൂടിയുള്ള ഒരു സെൽഫിയാണ് വാൾ പേപ്പർ. ദത്തന്റെ മുഖത്തെ ആ നിറഞ്ഞ പുഞ്ചിരി ശ്രീയും പാർത്ഥിയും അത്ഭുതത്തോടെ നോക്കി. കാലങ്ങൾക്ക് ശേഷമാണ് ദത്തന്റെ പുഞ്ചിരി അവർ കണ്ടത്. അവൾ ഗാലറി ഓപ്പൺ ചെയ്ത് ഓരോ ഫോട്ടോസ് ആയി വിശദീകരിക്കാൻ തുടങ്ങി. "ഇതാണ് എന്റെ വേണി, ഇത് അനു, ഇത് മനുവേട്ടൻ ദത്തന്റെ ഫ്രണ്ടാണ് പിന്നെ അനുന്റെ ലൗവറും..." " ഇത് ജിത്തുവും കോകിലയും അല്ലേ " ആ ഗ്രൂപ്പ് ഫോട്ടോയിലെ രണ്ട് പേരെ സൂം ചെയ്ത് കൊണ്ട് പാർത്ഥി ചോദിച്ചു. "ആഹ് അതേ . എട്ടന് അറിയുമോ ഇവരെ . കഴിഞ്ഞ മാസമായിരുന്നു ഇവരുടെ കല്യാണം . അപ്പോ എടുത്ത ഫോട്ടോസ് ആണ് . "

"മ്മ് ദേവന്റെ ഫ്രണ്ട്സ് അല്ലേ." " ഇതാരാ " ശ്രീരാഗ് ഒരാളുടെ ഫോട്ടോ കണ്ട ചോദിച്ചു. " അയ്യോ ഇവരെ അറിയില്ലേ.Iss Pyaar Ko Kya Naam Doon സീരിയലിലെ അർണവ് സിങ്ങ് റെയ്സാദാ " " അറിയില്ല " "അങ്ങനെ വരാൻ വഴിയില്ലല്ലോ. മൗനം സമ്മതത്തിലെ അർണവും ശ്രുതിയും കേരളത്തിൽ ഫെയ്മസ് ആണുലോ. അവരെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. " വർണ വീണ്ടും ഓരോരുത്തരുടെ ഫോട്ടോ കാണിക്കാൻ തുടങ്ങി. ക്രെംപാർട്ട്ണേഴ്സിനേയും, ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളുടെയും ഫോട്ടോ കാണിച്ച് വർണ വിശദീകരിക്കുന്നുണ്ട്. ഒപ്പം അവളുടെ മക്കളായ ചെടികളേയും. കാര്യമായി ഒന്നും മനസിലായില്ലാ എങ്കിലും ശ്രീരാഗും പാർത്ഥിയും അതൊക്കെ തലയാട്ടി കേൾക്കുന്നുണ്ട്. പെട്ടെന്ന് ഫോണിന്റെ ഡിസ്പ്ലേയിൽ ഒരു പെൺകുട്ടിയെ കണ്ടതും പാർത്ഥിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി . " ഇ.. ഇത് ആരാ .." അവൻ ആകാംഷയോടെ ചോദിച്ചു. "ഇതാണ് ആത്മിക . എന്റെ ആമി ചേച്ചി . ഞങ്ങളുടെ നാട്ടിലെ ശാലീന സുന്ദരിയാ . പാവം ചേച്ചിയാ .." "പാവമോ ... ഇവളോ .." പാർത്ഥി എന്തോ ഓർമയിൽ പറഞ്ഞതും ശ്രീയും വർണയും അവളെ അന്തം വിട്ട് നോക്കി. "അല്ലാ ..അത് ..അത് പിന്നെ .. ഫോട്ടോ കാണുമ്പോൾ ഇത്തിരി അഹങ്കാരം ഉള്ളതു പോലെ തോന്നി അതാ ഞാൻ "

അവൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു. " വർണാ ...." അപ്പോഴേക്കും ഭദ്രയും ശിലുവും അവിടേക്ക് ഓടി വന്നു. "ഐ.. ഐസ് .. ഐസ് ക്രീം വന്നു. ഡ്രൈ ... ഡ്രെയ്‌വറുടെ കയ്യിൽ ... എ..എട്ടൻ കൊടുത്തു വിട്ടതാ " ഭദ്ര കിതച്ചു കൊണ്ട് പറഞ്ഞു. അത് കേൾക്കേണ്ട താമസം വർണ ചെയറിൽ നിന്നും ചാടി ഇറങ്ങി അവർക്കൊപ്പം താഴേക്ക് ഓടി. " എന്നാ ഞാൻ റൂമിൽ പോവാ പാർത്ഥിയേട്ടാ . ഓഫീസിൽ പോവാൻ സമയം ആയി " അത് പറഞ്ഞ് ശ്രീരാഗും റൂമിലേക്ക് പോയി. പാർത്ഥി കണ്ണുകൾ അടച്ച് ചെയറിലേക്ക് ചാരി ഇരുന്നു. പതിയെ അവന്റെ ഓർമകൾ പിന്നിലേക്ക് സഞ്ചരിച്ചു. ദേവനെ കാണാൻ ആദ്യമായി തൃശ്ശൂരിലേക്ക് എത്തിയ ദിവസം. അവന്റെ വീടോ അവിടത്തെ അഡ്രസ്സോ കൃത്യമായി അറിയില്ല. പേര് മാത്രം വച്ചാണ് ആ സ്ഥലത്തേക്ക് അന്വോഷിച്ച് ചെന്നത്. കവലയിലെ ഒരു ചേട്ടനോട് അന്വോഷിച്ചപ്പോൾ ഇവിടേന്ന് നേര പോയാൽ ഒരു പാർട്ടി ഓഫീസ് കാണും എന്നും അവിടന്ന് വലത്ത് പോയാൽ പാടത്തിന് നടുവിലൂടെ ഒരു റോഡ് കാണാം ആ റോഡ് കഴിഞ്ഞ് രണ്ടാമത്തെ ഇടവഴി കഴിഞ്ഞാൽ പുഴയുടെ സൈഡിൽ ഉള്ള ഒരു ഓടിട്ട വീടാണ് എന്ന് പറഞ്ഞു തന്നു.

പാർട്ടി ഓഫീസ് കഴിഞ്ഞ് പാടത്തിനു നടുവിലെ റോഡിലേക്ക് ഇറങ്ങി കുറച്ച് ദൂരം പോയതും റോഡ് രണ്ട് വഴിയായി തിരിഞ്ഞു. അടുത്തൊന്നും വഴി ചോദിക്കാൻ ആരും ഇല്ലല്ലോ എന്ന് നോക്കി നിൽക്കുമ്പോഴാണ് ഒരു കുട്ടി കുറച്ച് മുൻപിൽ നടന്ന് പോകുന്നത് കണ്ടത്. "എയ് കുട്ടി ... ഹലോ ..ഒന്ന് നിന്നേ " കുറേ കൈ കൊട്ടി പിന്നിൽ നിന്നും വിളിച്ചു എങ്കിലും നോ മൈന്റ് . പിന്നെ ഒന്നും നോക്കിയില്ല. വണ്ടി മുന്നോട്ട് എടുത്ത് ആ കുട്ടിയുടെ മുന്നിലായി വട്ടം നിർത്തി. "ഈ ദേവദത്തന്റെ വീട്ടിലേക്ക് പോകുന്ന വഴി എതാ . കുട്ടിക്ക് അവന്റെ വീട് അറിയുമോ . അറ്റ്ലിസ്റ്റ് അഡ്രസ്സ് എന്തെങ്കിലും " "തനിക്കെന്താടാ ബോധം ഇല്ലേ . ഡ്രസ്സിലേക്ക് ചളി തെറുപ്പിച്ച് കൊണ്ടാണോ അഡ്രസ്സ് ചോദിക്കുന്നേ. ഇത് എത്ര രൂപയുടെ ഡ്രസ്സാ എന്ന് അറിയോ . 550. എന്നിട്ട് ഞാനും എന്റെ അനിയത്തിയും കൂടി കടക്കാരനോട് ബാർഗേൻ ചെയ്യ്ത് 500 രൂപക്ക് വാങ്ങിച്ചതാ . വാങ്ങിച്ച് 3 മാസം കൂടി ആയിട്ടില്ല." കണ്ണുകൾ വിടർത്തി ദേഷ്യത്തിൽ വിറക്കുന്ന ഒരു പെൺകുട്ടിയെ കണ്ടതും പാർത്ഥി ഒന്ന് പതറി പോയി.

അപ്പോഴത്തെ ഒരു ആവേശത്തിൽ ചെയ്തതാണ് എങ്കിലും പിന്നീടാണ് അബദ്ധം മനസിലായത് . ഇന്നലെ പെയ്ത മഴയിൽ റോഡിന് സൈഡിലായി കൈട്ടി കിടക്കുന്ന വെള്ളത്തിലൂടെ വണ്ടി പോയതും ആ ചളി മൊത്തം തെറിച്ചത് അവളുടെ ഡ്രസ്സിലേക്കാണ്. " ഓഹ് സോറി . ഐം റിയലി സോറി. പെട്ടെന്ന് ഞാൻ ചളി ശ്രദ്ധിച്ചില്ല. " എന്നാൽ അവൾ അത് ശ്രദ്ധിക്കാതെ ഡ്രസ്സിലെ ചളി നോക്കുന്ന തിരക്കിൽ ആണ്. "കുട്ടീ ... വിരോധം ഇല്ലെങ്കിൽ ആ വീടോ വഴിയോ പറഞ്ഞു തന്നിരുന്നു എങ്കിൽ ഉപകാരമായേനേ " അത് ചോദിച്ചതും അവളുടെ തറപ്പിച്ചുള്ള ഒരു നോട്ടമായിരുന്നു മറുപടി. അതോടെ പാർത്ഥി ഒന്നും മിണ്ടാതെ വണ്ടിയിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്തതും പിന്നിൽ നിന്നും ഒരു വിളി വന്നു. "ഡോ . ഇവിടുന്ന് നേരെ പോയാൽ രണ്ടാമത്തെ ഇടവഴി തിരിഞ്ഞ് മുന്നോട്ട് പോയാൽ പുഴയുടെ സൈഡിലായി ഒരു വീട് കാണും അതാ ദത്തേട്ടന്റെ വീട് " അവൾ ലൈഫ് സൈഡിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "താങ്ക്സ് കുട്ടി " " ഞാൻ ആരുടേയും കുട്ടിയും ചട്ടിയും അല്ല " അത് പറഞ്ഞ് അവൾ മുന്നോട്ട് നടന്നു.

ഇതെന്ത് ജന്മം എന്ന രീതിയിൽ അവൻ കുറച്ചു നേരം അവിടെ തന്നെ നിന്നു. * അന്നാണ് അവളെ ആദ്യമായും അവസാനമായും കണ്ടത്. പിന്നെ ഓരോ പ്രശ്നങ്ങളും കാര്യങ്ങളുമായി അവളെ കുറിച്ച് ഓർത്തിട്ടു കൂടി ഇല്ല . പക്ഷേ ഇന്നലെ അവളെ സ്വപ്നത്തിൽ കണ്ടതും ഇന്ന് വർണയുടെ ചേച്ചിയാണ് എന്നറിഞ്ഞതും പാർത്ഥിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അവൻ കൂടുതൽ ആലോചനകൾക്ക് നിൽക്കാതെ എഴുന്നേറ്റ് റൂമിലേക്ക് പോയി. വേഗം തന്നെ ഓഫീസിൽ പോവാൻ റെഡിയായി. * " രാവിലെ വെറും വയറ്റിൽ ഈ ഐസ്ക്രീം കഴിച്ച് വല്ല അസുഖവും ഉണ്ടാക്കി തീർക്കണ്ടാ പിള്ളേരെ " അടുക്കളയിലെ കൗണ്ടർ ടോപ്പിലിരിക്കുന്ന മൂന്നിനേയും നോക്കി ചെറിയമ്മ ശാസനയോടെ പറഞ്ഞു. " വയറിളക്കം ഒഴിച്ച് വേറെ എന്ത് വന്നാലും കുഴപ്പം ഇല്ല. " ശിലു പറഞ്ഞു. "അതെന്താ വയറിളക്കം നിനക്ക് പേടിയാണോ " വർണ ചിരിയോടെ ചോദിച്ചു. " പേടിയല്ല. പക്ഷേ എനിക്ക് വയറിളക്കം ആണ് ഡോക്ടറേ എന്ന് ഹോസ്പിറ്റലിൽ പോയി പറയേണ്ട അവസ്ഥ. ഹോ ആലോചിക്കാൻ കൂടെ വയ്യാ .

" ശിലു ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നിരുന്നു. " ചെറിയമ്മേ ഞാൻ ഇറങ്ങാ ട്ടോ , പിള്ളേരെ ഞാൻ പോവാ . വൈകീട്ട് കാണാം " തോളിൽ സൈഡ് ബാഗിട്ട് ദർശന അടുക്കളയിലേക്ക് വന്നു. " ചേച്ചി ഫുഡ് കഴിച്ചോ " ഭദ്ര ചോദിച്ചു. " കഴിച്ചു മോളേ" ' എന്നാ ഇത് കൂടി കഴിച്ചിട്ട് പോ" ഭദ്ര ഒരു സ്പൂൺ ഐസ് ക്രീം അവൾക്ക് നേരെ നീട്ടി. ദർശന പുഞ്ചിരിയോടെ അത് കഴിച്ചു. ശേഷം വർണ യും ശിലുവും ഓരോ സ്പൂൺ നീട്ടി. ദർശന അതും കഴിച്ചു. " ഞാൻ ഇറങ്ങാ . ബയ് " അവൾ അത് പറഞ്ഞ് തിരക്കിട്ട് പുറത്തേക്ക് ഓടി. " കുളിക്കാതെയാണോ നിങ്ങൾ കഴിക്കുന്നേ " അടുക്കളയിലേക്ക് വന്ന അമ്മ ശിലുവിനേയും ഭദ്രയേയും നോക്കി ദേഷ്യത്തിൽ പറഞ്ഞു. " അത് ... അമ്മാ ഞങ്ങൾ .. പഠിക്കായിരുന്നു. അപ്പോ എട്ടൻ ഐസ് ക്രീം കൊടുത്തയച്ചത് കൊണ്ടാ ..." ശിലു പേടിയോടെ പറഞ്ഞു. " അല്ലെങ്കിലും ചിലർ തറവാട്ടിൽ കയറി വന്നതു മുതൽ ഇങ്ങനെയാണല്ലോ. അവനവനോ ഇങ്ങനെ . മറ്റുള്ളവരെ കൂടെ വഴി തെറ്റിക്കണോ " അമ്മ വർണയെ നോക്കി പറഞ്ഞു. "മതി വല്യമ്മേ. വർണയെ വെറുതെ കുറ്റപ്പെടുത്തണ്ടാ. ഞങ്ങളാ അവളെ കൂടി വിളിച്ച് കൊണ്ട് വന്നേ. ഞങ്ങൾ കുളിക്കാത്തത് അല്ലേ പ്രശ്നം. ശിലു വാടി . വർണാ വാ" ഭദ്ര അവരെ വിളിച്ചു.

"സമയം എട്ടര ആയിട്ടല്ലേ ഉള്ളൂ. ഈ സമയം ഉള്ള കുളി എനിക്ക് അലർജിയാ. നിങ്ങൾ പോയി കുളിച്ചിട്ട് വാ" വർണ പതിയെ ശിലുവിന്റെ കാതിൽ പറഞ്ഞു. ശിലു അവളെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം ഭദ്രയേയും കൂട്ടി റൂമിലേക്ക് നടന്നു. "ഇന്ന് പുട്ടാണോ ചെറിയമ്മേ " പുട്ടുകുറ്റിയിലേക്ക് അരി പൊടി ഇടുന്ന ചെറിയമ്മയോട് അവൾ ചോദിച്ചു. "അതെ. എന്തേ മോൾക്ക് ഇഷ്ടമല്ലേ " " ഇഷ്ട കുറവ് ഒന്നും ഇല്ല. അവിടെ വീട്ടിൽ അമ്മായി എന്നും പുട്ടാ . അത് ഉണ്ടാക്കാൻ എളുപ്പം ആണല്ലോ. അതിന്റെ പേരിൽ ഞാനും ആമി ചേച്ചിയും അമ്മായിയും വഴക്ക് ഉണ്ടാക്കും. " ദത്തൻ വർണക്ക് അച്ഛനും അമ്മയും ഇല്ലാ എന്ന കാര്യം ചെറിയമ്മയോട് പറഞ്ഞതു മുതൽ അവർക്ക് വർണ യോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. " ചെറിയമ്മ എത്ര വരെ പഠിച്ചു " വർണ കയ്യിലെ സ്പൂൺ കറക്കി കൊണ്ട് ചോദിച്ചു. " ഞാനും ചേച്ചിയും സ്കൂൾ ടീച്ചർ ആയിരുന്നു. " ചെറിയമ്മ പാത്രം കഴുകുന്ന അമ്മയെ നോക്കി പറഞ്ഞു. "എത് ടീച്ചർ ആയിരുന്നു.പിന്നെ എന്താ ജോലിക്ക് പോവാത്തെ " " ഞാൻ ഇഗ്ലീഷ് ടീച്ചർ ആയിരുന്നു.

ചേച്ചി കണക്കും. കല്യാണം കഴിഞ്ഞ് കുറച്ച് കാലം ഒക്കെ ജോലിക്ക് പോയി. അപ്പോഴേക്കും കുട്ടികൾ ആയി . അവരുടെ കാര്യങ്ങൾ ആയി. ആ ജോലി അങ്ങനെ നിർത്തി. " " അപ്പോ ചെറിയമ്മ ഒരു സംഭവം ആയിരുന്നുല്ലേ . അല്ലെങ്കിലും അങ്ങനെ ആയില്ലെങ്കിലെ അത്ഭുതം ഉള്ളൂ. വർണയുടെ ചെറിയമ്മ എന്ന് പറയുന്നത് തന്നെ ഒരു വലിയ സംഭവം ആണല്ലോ. എന്നേ പോലെ ഒരു തങ്ക കുടത്തിനെ കിട്ടിയത് ചെറിയമ്മയുടെ ഭാഗ്യമാ " ചെറിയമ്മ അവളുടെ നെറുകയിൽ പുഞ്ചിരിയോടെ ഒന്ന് തലോടി. " ഞാൻ ഒരു സംശയം ചോദിക്കട്ടെ ചെറിയമ്മാ" "എന്തേ " " ഈ ഉക്രെയ്ൻ ബംഗാളിൽ ആണോ അതോ തമിഴ് നാട്ടിൽ ആണോ . ചെറിയമ്മ ഒരു കാര്യം അറിഞ്ഞോ അവിടെ യുദ്ധം ആണത്ര. ഞാൻ ഇന്നലെ ഭദ്ര പറഞ്ഞപ്പോഴാ അറിഞ്ഞേ . കേരളത്തിൽ എങ്ങാനും ഇനി അവർ ബോംബ് ഇടുമോ എന്തോ . മുല്ലപെരിയാറിന്റെ പേരിൽ അല്ലെങ്കിലെ നമ്മളും തമിഴ്നാടും തമ്മിൽ ചെറിയ ഒരു പ്രശ്നം ഉള്ളത് അല്ലേ." അവൾ ചോദിച്ചത് കേട്ട് അമ്മയുടെ കൈയ്യിലിരുന്ന ഗ്ലാസ് താഴെ വീണ് പൊട്ടി. "അയ്യോ ഗ്ലാസ് പൊട്ടി പോയല്ലോ " വർണ കൗണ്ടർ ടോപ്പിൽ നിന്നും ഇറങ്ങി അമ്മയുടെ അരികിലേക്ക് ഇരുന്നു. " ഇങ്ങോട്ട് വരല്ലേ കുട്ടി . കാലിൽ കുപ്പി ചില്ല് കയറും " അമ്മ ശാസനയോടെ പറഞ്ഞ് കുപ്പി ചില്ല് എടുക്കാൻ തുടങ്ങി.

" നോക്കി എടുക്ക് അമ്മ . കൈയ്യിൽ തട്ടും " വർണ അത് പറഞ്ഞ് വാ അടച്ചില്ല അമ്മയുടെ കൈയ്യിൽ ചില്ല് കയറി. " ഞാൻ പറഞ്ഞതല്ലേ നോക്കി ചെയ്യണം എന്ന് . ഇപ്പോ കണ്ടില്ലേ ചോര വന്നത് " വർണ അമ്മയെ പിടിച്ച് ചെയറിലേക്ക് ഇരുത്തി. മുറി ക്ലീൻ ചെയ്യാൻ തുടങ്ങി. ചെറിയമ്മ അപ്പോഴേക്കും അടിച്ച് വാരി വ്യത്തിയാക്കിയിരുന്നു. " ഞാൻ ഇവിടെ ഉള്ളത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി. ഡാം തുറന്ന് വിട്ട പോലെയല്ലേ ചോര വന്നത്. വയ്യാത്ത അമ്മയെ വച്ച് ചെറിയമ്മ ആകെ പെട്ടു പോയേനേ. എല്ലാം ദൈവത്തിന്റെ കരുണ" "കയ്യിൽ ചില്ല് കൊണ്ട് മുറിഞ്ഞതിനാണോ വർണാ നീ ഈ പറയുന്നേ." അവളുടെ പറച്ചിൽ കേട്ട് ചെറിയമ്മ ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു. "കുട്ടി എത് വരെ പഠിച്ചു. " അമ്മ അവളോട് ചോദിച്ചു. " ഞാൻ ഇപ്പോ പി ജി ചെയ്യാ " "എന്നിട്ടാണോ ഇങ്ങനെ . കുറച്ച് മുൻപ് ചോദിച്ച പോലെയുള്ള സംശയം ഇനി ഉണ്ടോ " " എന്തു ചെയ്യാനാ ഞാൻ കുറച്ച് എക്സ്ട്രാ ഓഡിനറി ആയിപ്പോയി. അതോണ്ട് എന്റെ സംശയങ്ങൾക്ക് ഒന്നും ആരുടെ കൈയ്യിലും ഉത്തരം ഇല്ലാ . അമ്മാ ചോദിച്ച സ്ഥിതിക്ക് ഞാൻ എന്റെ സംശയം പറയാം.

ഈ മഴവില്ലിന് ആരാ പെയ്ന്റ് അടിച്ചേ . നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരെന്താ . കോഴിക്ക് എന്തിനാ ചിറക് " " ന്റെ കുട്ടി പോയിട്ട് ഭദ്രയുടേയും ശിലുവിന്റെയും കുളി കഴിഞ്ഞോ എന്ന് നോക്കിയേ" ചെറിയമ്മ അവളോട് പറഞ്ഞു. " അപ്പോ എന്റെ സംശയം " " സംശയം ഒക്കെ നമ്മുക്ക് പിന്നെ തീർക്കാം. ഇപ്പോ മോള് ചെല്ല്" അത് പറഞ്ഞ് ചെറിയമ്മ അവളെ റൂമിലേക്ക് അയച്ചു. "എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല സുധേ . ദേവന് എങ്ങനെ ഇവളെ പോലെ ഒരു കുട്ടിയെ ഭാര്യയായി കിട്ടി എന്ന് . " " അതൊന്നും എനിക്ക് അറിയില്ലാ ചേച്ചി. പക്ഷേ ദേവന്റെ ജീവനാ ആ പോയത്. അവൻ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് അവളേയാ . അവന്റെ സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം അവളെ ചുറ്റിപറ്റിയാണ്. ഓഫീസിൽ പോയാ ഒരു നൂറു തവണയെങ്കിലും എന്നേ വിളിക്കും അവളുടെ കാര്യം അന്വേഷിക്കാൻ . ചേച്ചി ഇനിയെങ്കിലും ദേഷ്യവും വാശിയുമൊക്കെ ഉപേക്ഷിക്ക് . നമ്മുടെ കുട്ടികളുടെ സന്തോഷം അല്ലേ നമ്മുക്ക് വലുത് " അത് പറഞ്ഞ് ചെറിയമ്മ ജോലി ചെയ്യാൻ തുടങ്ങി. അവർ പറഞ്ഞ കാര്യങ്ങൾ ദത്തന്റെ അമ്മയുടെ മനസിനെ ഒന്ന് ഉലച്ചു എങ്കിലും പാർവതിയുടെ നിറഞ്ഞ മിഴികൾ അവരുടെ മനസിൽ നിറഞ്ഞ് നിന്നു . എന്തു ചെയ്തും ദേവനെ അവൾക്ക് നേടി കൊടുക്കും എന്ന വാക്ക് മനസിൽ അലയടിച്ചു കൊണ്ടിരുന്നു. *

വർണ റൂമിൽ വന്ന് കുളിച്ച് ഒരു റോസ് കളർ മിക്കി മൗസിന്റെ പ്രിന്റുള്ള ഫുൾ സ്റ്റീവ് ടി ഷർട്ടും മുട്ടിന് താഴേയുള്ള ഒരു പാന്റും ഇട്ട് താഴേക്ക് വന്നു. അവളുടെ വേഷം കണ്ട് ഹാളിൽ ഇരിക്കുന്ന മുത്തശി ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അവൾ അത് കാര്യമാക്കാതെ ഡെയ്നിങ്ങ് ടേബിളിന്റെ അരികിലേക്ക് നടന്നു. അവിടെ അവളെ കാത്ത് ഭദ്രയും ശിലുവും ഇരിക്കുന്നുണ്ടായിരുന്നു. വർണ കൂടി വന്നതും അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മൂന്നു പേരും മുറ്റത്തേക്ക് ഇറങ്ങി. " ഇത് പഴയ തറവാട് അല്ലേ. എന്നിട്ട് ഇവിടെ കുളമൊന്നും ഇല്ലേ " വർണ ചോദിച്ചു. " ഇവിടെയില്ലാ. പക്ഷേ ധ്രുവിയേട്ടന്റെ തറവാട്ടിൽ ഉണ്ട്. ആ കുളത്തിൽ നിറയെ നീല, വെള്ള, റോസ് , മഞ്ഞ കളർ ആമ്പലുകൾ ഉണ്ട് . അടുത്ത ആഴ്ച്ച ലക്ഷ്യചേച്ചിടെ കല്യാണം അല്ലേ അതോണ്ട് അവർ തറവാട്ടിലേക്ക് വരും. അപ്പോ നമ്മുക്ക് അവിടേക്ക് പോകാം " ശിലു പറഞ്ഞു. ഉച്ച വരെ അവർ പറമ്പിലും പാടത്തും ഒക്കെയായി ചുറ്റി തിരിഞ്ഞു. ഉച്ച കഴിഞ്ഞ് വർണ വീണ്ടും അസെൻമെന്റ് എഴുതാൻ തുടങ്ങി. വൈകുന്നേരം ദത്തന്റെ കാറിന്റെ ശബ്ദം കേട്ടതും വർണ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ദത്തൻ അകത്തേക്ക് വരുമ്പോൾ ഹാളിൽ ഭദ്രയും ശിലുവും നിൽക്കുന്നുണ്ട്. വർണ സ്റ്റയർ ഇറങ്ങി വരികയും ചെയ്യുന്നുണ്ട്.

വർണ വരുന്നത് കണ്ട് ശിലുവും ഭദ്രയും കണ്ണു കൊണ്ട് എന്തോ കാണിച്ച് ദത്തന്റെ അരികിലേക്ക് ഓടി. അത് മനസിലാക്കിയ വർണ അവരുടെ പിന്നാലെ ഓടിയെങ്കിലും വർണ എത്തുന്നതിനു മുൻപേ ഭദ്രയും ശിലുവും ദത്തന്റെ രണ്ട് കയ്യിലും പിടിച്ചിരുന്നു. അത് കണ്ട് വർണ ചുണ്ട് കൂർപ്പിച്ച് ദത്തന്റെ രണ്ട് കൈയ്യിലേക്കും നോക്കി ശേഷം എത്തി വലിഞ്ഞ് കൈകൾ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് അവന്റെ മേൽ തുങ്ങി . "നീ എന്ത് സാധനമാ വർണ . ഇങ്ങനെ ഉണ്ടോ അസൂയ . " " കുഞ്ഞേ എന്റെ കഴുത്തിൽ നിന്നും ഇറങ്ങടാ . എന്റെ കഴുത്ത് ഇപ്പോ ഓടിയും . മക്കളെ എട്ടന്റെ കയ്യിൽ നിന്നും ഒന്ന് വിട്ടേ . " " ഇല്ല. അവരോട് ആദ്യം കൈയ്യിൽ നിന്നും പിടി വിടാൻ പറ . എന്നാ ഞാൻ നിന്റെ മേൽ നിന്നും ഇറങ്ങാം " " ഇല്ല എട്ടാ . ആദ്യം അവളോട് ഇറങ്ങാൻ പറ . എന്നിട്ട് ഞങ്ങൾ പിടി വിടാം" ഇതെല്ലാം കണ്ടാണ് പിന്നിൽ പാർവതി അകത്തേക്ക് വന്നത്. അതോടെ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു. "വർണ നിനക്കെന്താ ബോധം ഇല്ലേ . ദേവേട്ടൻ ഇപ്പോ ഇങ്ങോട്ട് കയറി വന്നല്ലേ ഉള്ളൂ. അപ്പോഴേക്കും തുടങ്ങിയോ ശല്യപ്പെടുത്താൻ . കഴുത്തിൽ ഇങ്ങനെ തൂങ്ങിയാൽ വേദനിക്കില്ലേ ദേവേട്ടന് . അതിന് അതൊക്കെ ആലോചിക്കാൻ കുറച്ച് ബുദ്ധി വേണം. അതെങ്ങനെയാ ഇങ്ങനെ കുട്ടികളി കളിച്ച് നടക്കാനല്ലേ സമയം ഉള്ളൂ

" പാർവതി പറയുന്നത് കേട്ടതും ദത്തന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരുന്ന കൈ പതിയെ അവൾ എടുത്തു മാറ്റി അവനിൽ നിന്നും അകന്നു നിന്നു. ഒപ്പം ശിലുവിന്റെയും ഭദ്രയുടെയും കൈകൾ പേടിയോടെ അവർ എടുത്തു മാറ്റി. " ഇവളോ ഇങ്ങനെയായി. നിങ്ങൾക്ക് എങ്കിലും കുറച്ച് കോമൺ സെൻസ് ഇല്ലേ . നിങ്ങളെ പോലെ വെറുതെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ഫോണിലും നോക്കി ഇരിക്കുന്ന ആളല്ലാ ദേവേട്ടൻ . എട്ടന് ഓഫീസിൽ ഒരുപാട് വർക്കുണ്ട്. അത് കഴിഞ്ഞ് ഇവിടെ ക്ഷീണിച്ച് തിരികെ എത്തുമ്പോൾ ആശ്വസിപ്പിച്ചില്ലെങ്കിലും കുറച്ച് മനസമാധാനം എങ്കിലും കൊടുത്തൂടേ " അത് പറഞ്ഞ് പാർവതി മുകളിലേക്ക് നടന്നു. ഭദ്രയും ശിലുവും പേടിയോടെ വർണയെ നോക്കി. "നിങ്ങൾ പേടിക്കാതെ . അവൾക്ക് ഉള്ളത് ഇപ്പോ കിട്ടും " വർണ അവർ രണ്ടു പേർക്കും മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞതും ദത്തന്റെ ശബ്ദം അവിടെ ഉയർന്നിരുന്നു. "പാർവതി " ദത്തന്റെ വിളി കേട്ട് സ്റ്റയർ കയറുന്ന പാർവതി തിരിഞ്ഞു നോക്കി. ദത്തൻ നടന്ന് അവളുടെ അരികിൽ രണ്ടു കൈയ്യും കെട്ടി നിന്നു.

"പാർവതി മാജിക്കോ അല്ലെങ്കിൽ മെന്റലിസമോ അങ്ങനെ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ " "അതെന്താ ദേവേട്ടാ അങ്ങനെ ചോദിച്ചത് " അവൾ നെറ്റി ചുളിച്ച് ചോദിച്ചു. "അല്ലാ ഇയാൾ എന്റെ വേദനകളെ കുറിച്ചും അസ്വസ്ഥതകളേ കുറിച്ചുo ഇത്ര കൃത്യമായി പറയുന്നു. " അവൻ പരിഹസിച്ചു കൊണ്ട് ചോദിച്ചു. " അത് ..അത് ദേവേട്ടാ ഞാൻ ... " "Stop it parvathi.... നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ആ പേര് വിളിക്കരുത് എന്ന് . Call me Deva dathan. അല്ലെങ്കിൽ ഞാൻ നിന്റെ സാർ അല്ലേ. അപ്പോ അങ്ങനെ വിളിച്ചാലും മതി. ഇനിയും ദേവേട്ടാ കോവേട്ടാ എന്ന് വിളിച്ച് പിന്നാലെ വന്നാൽ ഈ ദത്തന്റെ സ്വഭാവം നീ അറിയും. കുറച്ച് മുൻപ് നമ്മൾ എവിടേയാ പറഞ്ഞു നിർത്തിയത്... ആഹ് എന്റെ അസ്വസ്ഥതകളെ കുറിച്ച് .... അതിനെ കുറിച്ച് നീ അന്വേഷിക്കാൻ നടക്കണ്ട. ആ നിൽക്കുന്നത് എന്റെ ഭാര്യയും അനിയത്തിമാരും ആണ്. അവർ എന്നോട് ഇഷ്ടമുള്ള രീതിയിൽ പെരുമാറും അതിൽ അടിപ്രായം പറയാനോ ഉപദേശം തരാനോ നീ ഇനി വന്നാൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. നീ കുറച്ച് മുൻപ് നടത്തിയ പെർഫോമൻസിന് നിന്റെ അണപല്ല് അടിച്ച് ഞാൻ താഴേ ഇടേണ്ടത് ആണ്. പക്ഷേ അത് ഞാൻ ചെയ്യാത്തത് എനിക്ക് അത്രതോളം നിനോട് വെറുപ്പുള്ളത് കൊണ്ടാണ്. കേട്ടോട്ടി ....."

പാർവതി ഒന്ന് വിതുമ്പി കൊണ്ട് ശിലുവിനേയും ഭദ്രയേയും വർണയേയും നോക്കി. ശേഷം കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടി. " ഞാൻ പോയി കുളിച്ച് ഫ്രഷായിട്ട് വരാം " ദത്തൻ ഒരു കൂസലില്ലാതെ പറഞ്ഞ് മുകളിലേക്ക് കയറി. "എന്തായാലും അത് നന്നായി. എന്തായിരുന്നു അവരുടെ ഒരു ഡയലോഗ്. എട്ടൻ അവളുടെ കൊമ്പോടിച്ച് കൈയ്യിൽ കൊടുത്തില്ലേ " ശിലു ചിരിയോടെ പറഞ്ഞു. "ദേവൂട്ട്യേ ..." ദത്തന്റെ വിളി അപ്പോഴേക്കും വന്നിരുന്നു. "ദാ വരണു ദത്താ..." വർണ വേഗത്തിൽ അവനു പിന്നാലെ സ്റ്റയർ ഓടി കയറി. "എഴുതാൻ ഉള്ളതൊക്കെ എഴുതി കഴിഞ്ഞോ . അതോ മടി കാണിച്ച് ഇരുന്നോ " " ഇല്ലാ ദത്താ. ഞാൻ മുഴുവൻ എഴുതി കഴിഞ്ഞു " അത് പറഞ്ഞ് വർണ ദത്തന്റെ പുറത്തേക്ക് ചാടി കയറി. " പതിയെ പെണ്ണേ " ദത്തൻ അവളെ താങ്ങി പിടച്ച് മുറിയിലേക്ക് നടന്നു. അവൻ അവളെ ബെഡിൽ ഇരുത്തി കുളിക്കാനായി പോയി. കുളി കഴിഞ്ഞ് വന്ന് അവർ താഴേക്ക് ചെന്നു. വർണ ഭദ്ര ക്കും ശിലുവിനും ഒപ്പം ഇരുന്ന് ടി വി കണ്ടു. ദത്തൻ പപ്പയുടെ ഒപ്പം ഓഫീസ് റൂമിൽ എതോ മീറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഇരുന്നു. രാത്രിയിലെ ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ ശേഷമാണ് അവർ റൂമിലേക്ക് പോയത്. * ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയാണ്. അവന്റെ മടിയിലായി അവന്റെ നെഞ്ചിലേക്ക് ചാരി വർണയും ഇരിക്കുന്നുണ്ട്. " ദത്താ.." "മ്മ്.." " ദത്താ..." "എന്താടീ..."  ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story