എൻ കാതലെ: ഭാഗം 52

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ അവളെ ഉയർത്തി തന്റെ മടിയിലേക്ക് ഇരുത്തി. അവളുടെ ഇടുപ്പിൽ അവൻ ഇരു കൈകളും ചേർത്തു. "എന്താ ദത്താ നീ ചെയ്യുന്നേ " " ഒന്നും ചെയ്തില്ലല്ലോ.ചെയ്യാൻ പോവുന്നതല്ലേ ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ ടി ഷർട്ടിൽ പിടുത്തമിട്ടു. "ദ .. ദത്താ" "എന്താടാ " "എ... എന്താ ചെയ്യു .. ചെയ്യുന്നേ നീ ... "ദത്തൻ അവളുടെ ടി ഷർട്ടിൽ പിടിച്ച് ഉയർത്തി ഷർട്ട് അഴിച്ച് എടുത്തതും വർണ ഞെട്ടി. ദത്തന്റെ ഭാഗത്ത് നിന്നും അവൾ ഒരിക്കലും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. വർണ ഇരു കണ്ണുകളും ഇറുക്കി അടച്ചു. "ദേവൂട്ട്യേയ്.. കണ്ണ് തുറക്ക്"ദത്തൻ അവളുടെ കാതിൽ പതിയെ പറഞ്ഞു. അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. "കണ്ണ് തുറക്കടാ " വർണ പതിയെ കണ്ണ് തുറന്നതും ദത്തൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ദത്തൻ അവന്റെ പതിവ് കള്ള ചിരിയോടെ തന്റെ ടി ഷർട്ട് ഒന്ന് ഉയർത്തി അഴിച്ചെടുത്തു.അത് വർണക്ക് ഇട്ടു കൊടുത്തു. ശേഷം അതിനുള്ളിലേക്ക് ദത്തൻ കയറി.

ദത്തന്റെ നെഞ്ചിലെ ചൂട് തന്റെ മേൽ തട്ടിയതും വർണ ഒന്ന് പൊള്ളി പിടഞ്ഞു. ദത്തൻ അവളെ ഇടുപ്പിലൂടെ കെ ചേർത്ത് തന്റെ മേലേക്ക് അടുപ്പിച്ചതും വർണ ഇരു കണ്ണുകളും ഇറുക്കി അടച്ചു. അവളുടെ വിറക്കുന്ന ചുണ്ടും വിയർക്കുന്ന ശരീരവും കണ്ട് ദത്തൻ പൊട്ടി ചിരിക്കാൻ തുടങ്ങി. അത് കേട്ട് വർണ പതിയെ കണ്ണ് തുറന്നു അവനെ അന്തം വിട്ട് നോക്കി. "നീ എന്തിനാ ഇങ്ങനെ ബ്ലേഷടിക്കുന്നേ.." " ഞാനോ.. ഞാൻ അങ്ങനെയൊന്നും ... എനിക്ക് ... " അവൾ ആകെ പതറി. " "മ്മ്... " ദത്തൻ ഒന്ന് അമർത്തി മൂളി കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്ത് അവൻ ബെഡിലേക്ക് കിടന്നു. "വേണ്ടാ ദത്താ" "എന്ത് വേണ്ടാ എന്ന് ... " അവൻ അവളുടെ കാതിൽ പതിയെ ചോദിച്ചു. "വെറുതെ കളിയാക്കണ്ടാ ദത്താ. എണീറ്റ് മാറി നീങ്ങി കിടന്നേ..." " ഞാൻ എങ്ങോട്ട് നീങ്ങി മാറാനാ . നീ അല്ലേ എന്റെ മേൽ കിടക്കുന്നത്. അപ്പോ നീ മാറിക്കോ ..." "എയ്..അത് ശരിയാവില്ല. നീ മാറ് ദത്താ" " ഈ ടി ഷർട്ട് എന്റെയാ ... അപ്പോ നീ വേണെങ്കിൽ എണീറ്റ് പോ .."

"അത് നീ അല്ലെ എന്റെ ഡ്രസ്സ് ... അവൾ പറയാൻ വന്നത് നിർത്തി. "ശരി ഞാൻ മാറാം. പക്ഷേ ഞാൻ ഇറങ്ങി ചെന്ന് താഴേ കിടക്കുന്ന എന്റെ ഡ്രസ്സ് എടുക്കുന്ന വരെ നീ കണ്ണു തുറക്കരുത്. " "അതെവിടുത്തെ നിയമമാ . എന്റെ കണ്ണ് ഞാൻ ഇഷ്ടമുള്ളപ്പോ തുറക്കും ഇഷ്ടമുള്ളപ്പോ അടക്കും.." " ദത്താ നീ ... " വർണ എന്തെങ്കിലും പറയും മുന്നേ ദത്തൻ അവളെ ഒന്ന് ഉയർത്തി ബെഡിലേക്ക് കിടത്തി. ശേഷം അവൾക്ക് മേൽ ഇരു കൈകളും കുത്തി നിന്ന് പതിയെ അവളുടെ മേലേക്ക് അമർന്നു. "ദ .. ദത്താ.. വേ.. വേണ്ടാ " അവൾ വിറയലോടെ പറഞ്ഞു. " ഒന്നും ചെയ്യില്ലാ എന്റെ കുഞ്ഞേ . നീ ഇങ്ങനെ പേടിക്കാതെ . " ദത്തൻ അവളുടെ കഴുത്തിലേക്ക് തന്റെ മുഖം ചേർത്തു. വർണയുടെ ഉയർന്ന ഹൃദയമിടിപ്പ് അവന് മനസിലാവുന്നുണ്ടായിരുന്നു. "നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ ന്റെ ദേവുട്ട്യേ .

.ഞാൻ പറഞ്ഞില്ലേ ഒന്നും ചെയ്യില്ലാ എന്ന് . നിന്റെ നെഞ്ചിൽ തല വച്ച് കിടക്കാൻ ഒരു ആഗ്രഹം അതുകൊണ്ടാ " അത് പറഞ്ഞ് ദത്തൻ അവളുടെ നഗ്നമായ മാറിലേക്ക് മുഖം ചേർത്ത് കിടന്നു. വർണ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു. "ദേവൂ..." കുറച്ച് നേരത്തിന് ശേഷം ദത്തൻ ഗൗരവത്തിൽ വിളിച്ചതും വർണ ഒന്നും ഞെട്ടി. "എ..എന്താ ദത്താ" "നിനക്ക് ഇപ്പോഴും നീ ഒരു അനാഥയാണ് , ആരും ഇല്ലാത്തവൾ ആണെന്ന തോന്നൽ മനസിലുണ്ടല്ലേ " ദത്തൻ തല അൽപം ഉയർത്തി അവളെ നോക്കി ചോദിച്ചു. വർണ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ദത്തന് ദേഷ്യം വന്നിരുന്നു. " ഞാൻ ചോദിച്ചതിന് ഉത്തരം താ വർണ " " ചിലപ്പോഴോക്കെ തോന്നാറുണ്ട് " വർണ അത് പറഞ്ഞതും ദത്തൻ അവളുടെ മേൽ നിന്നും എണീറ്റു. " പോവല്ലേ ദത്താ പ്ലീസ് " വർണ അവനെ തന്റെ നെഞ്ചിലേക്ക് തന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ നിന്റെ ആരാടി... ഞാൻ ആരും അല്ലാത്തതു കൊണ്ടല്ലേ ചിലപ്പോഴെങ്കിലും നിനക്ക് അങ്ങനെ തോന്നുന്നത്. "

അവൻ നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു. "ദേഷ്യപ്പെടല്ലേ ദത്താ. എനിക്ക് പെട്ടെന്ന് സങ്കടം വന്നു. അമ്മയുടെ മടിയിൽ പാറു ചേച്ചി തല വച്ച് കിടക്കുന്നത് കണ്ടപ്പോൾ. എന്റെ അമ്മ കൂടെ ഉണ്ടായി..." വർണ പറഞ്ഞ് മുഴുവനാക്കുന്നതിന് മുൻപേ ദത്തൻ അത് തടഞ്ഞു. " ന്റെ കുട്ടി എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ. ന്റെ കുഞ്ഞിന്റെ അച്ഛനായും അമ്മയായും ഈ ദത്തൻ കൂടെ ഇല്ലേ. ഇനി ഒരിക്കലും നീ അനാഥയാണ് എന്ന തോന്നൽ നിന്റെ ഉള്ളിൽ ഉണ്ടാവാൻ പാടില്ല. " "മ്മ് " അവൾ ഒന്ന് മൂളി. " എന്നാ ഒരു ഫ്രഞ്ച് ആയാലോ " അത്രയും നേരം വാൽസല്യം നിറഞ്ഞു നിന്നിരുന്ന ദത്തന്റെ കണ്ണുകളിൽ പ്രണയം വിരിഞ്ഞു. വർണയാണെങ്കിൽ അവന്റെ ആ ഭാവമാറ്റത്തിൽ അന്തം വിട്ട് നിൽക്കുകയാണ്. ദത്തൻ ഒന്ന് ഉയർന്ന് അവളുടെ നെറുകയിൽ ഉമ്മ വച്ചു. ശേഷം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ വന്നു നിന്നു. അവളുടെ മുകളിലായി കൈകൾ കുത്തി നിന്ന് ദത്തൻ തന്റെ ചുണ്ടുകൾ അവളിലേക്ക് ചേർത്തു. അവൻ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുണഞ്ഞെടുത്തു. പതിയെ പതിയെ ചുംബനത്തിന്റെ തീവ്രത വർദ്ധിക്കുകയും നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞ് ഉമിനീരു പോലും പരസ്പരം കലർന്നിരുന്നു.

വർണ ശ്വാസം കിട്ടാതെ ഒന്ന് എങ്ങിയതും ദത്തൻ അവളെ സ്വതന്ത്രമാക്കി. ശേഷം പതിയെ അവളുടെ കഴുത്തിലേക്ക് തഴുകി ഇറങ്ങി കൊണ്ട കുഴിയിൽ അമർത്തി ചുംബിച്ചു. ദത്തൻ വീണ്ടും അവളുടെ മാറിൽ തല ചേർത്ത് കിടന്നു. കുറച്ച് കഴിഞ്ഞ് ദത്തൻ അവളിൽ നിന്നും എണീറ്റ് മാറാൻ നിന്നതും വർണ അതിന് സമ്മതിക്കാതെ അവനെ നെഞ്ചോട് അടക്കി പിടിച്ചു. "വേണ്ട കുഞ്ഞേ മതി. ഇനിയും ഞാൻ ഇങ്ങനെ കിടന്നാ എന്റെ കുട്ടിക്ക് എന്റെ വെയിറ്റ് താങ്ങാൻ കഴിയില്ല. മാത്രമല്ല എന്റെ ഫ്യൂച്ചർ പ്ലാനിങ്ങ് മൊത്തം പൊളിയാനും സാധ്യത ഇല്ലാതില്ല. പണ്ടത്തെ പോലെ കൺട്രോളോന്നും ഇപ്പോ ഇല്ലാന്നേ. " അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞ് ടി ഷർട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ശേഷം വർണയെ തന്റെ നെഞ്ചിലേക്ക് കിടത്തി പുറത്ത് പതിയെ തട്ടി കൊടുത്തു. അവന്റെ ഹൃദയ താളം കേട്ട് വർണ പതിയെ ഉറങ്ങി പോയി. ഒപ്പം അവളുടെ ദത്തനും . * പിറ്റേ ദിവസം ദത്തൻ ഓഫീസിൽ പോയിരുന്നില്ല. വർണയുടെ വയറു വേദന കുറവുണ്ടെങ്കിലും ദത്തൻ അവളെ ഇടം വലം തിരിയാൻ അനുവദിച്ചിരുന്നില്ല. ഭദ്രയും ശിലുവും വർണക്ക് വയ്യാത്തതു കൊണ്ട് ക്ലാസിൽ പോവുന്നില്ല എന്നൊക്കെ പറഞ്ഞ് ഇരുന്നെങ്കിലും ദത്തൻ രണ്ടിനേയും കോളേജിലേക്ക് ഓടിച്ചു വിട്ടു.

ദത്തന് വർണയോടുള്ള സ്നേഹം ആ വീട്ടിലെ എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. ശരിക്കും ഒരു കുഞ്ഞിനെ നോക്കുന്ന പോലെയാണ് ദത്തൻ അവളെ കൊണ്ടു നടന്നിരുന്നത്. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ദത്തന്റെ ജീവൻ വർണയാണെന്ന് എല്ലാവർക്കും മനസിലായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം വർണ പിന്നീട് ടി ഷർട്ട് ഇട്ടിട്ടില്ല. പട്ടുപാവാടയാണ് ഇപ്പോഴത്തെ അവളുടെ സ്ഥിരം വേഷം. രണ്ട് ദിവസം അങ്ങനെ വേഗത്തിൽ കടന്നു പോയി. ദത്തൻ വീട്ടിലിരുന്നാണ് ഓഫീസ് വർക്കുകൾ ചെയ്തിരുന്നത്. ചില ഇബോട്ടന്റ് മീറ്റിങ്ങുകൾ ഒഴികെ ബാക്കി എല്ലാം ദത്തന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് പാർവതിയാണ് അറ്റന്റ് ചെയ്യ്തിരുന്നത്. രണ്ട് ദിവസം കഴിഞ്ഞാ ലക്ഷ്യയുടെ കല്യാണമാണ്. നാളെ ഓഫീസ് ലീവായതു കൊണ്ട് നാളെ എല്ലാവരേയും കൂട്ടി ഡ്രസ്സ് എടുക്കാൻ പോകാം എന്ന് ദത്തൻ പറഞ്ഞിരുന്നു. രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദത്തൻ കുറേ ഫയലും എടുത്ത് ഓഫീസ് റൂമിലേക്ക് പോയി. ഒപ്പം പാർവതിയും ഉണ്ട്.

ദത്തന്റെ പിന്നാലെ പാർവതി നടക്കുന്നതിൽ വർണയെക്കാൾ കൂടുതൽ കുശുമ്പ് ഭദ്ര ക്കും ശിലുവിനും ആയിരുന്നു. എപ്പോഴത്തെയും പോലെ കലപില സംസാരിച്ചു കൊണ്ട് മൂന്നും മുറ്റത്തേക്ക് ഇറങ്ങി. "ശിലു, ഭദ്രേ നമ്മുക്ക് ആ മാങ്ങ പൊട്ടിച്ചാലോ " വർണ മാവിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "ആഹ്.. ഉപ്പും മുളകും ഒക്കെ ഇട്ട് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും " ഭദ്രയും പറഞ്ഞു. "പിന്നെ .. ചെറിയ കുട്ടികൾ അല്ലേ മാങ്ങ തിന്നാൻ. എനിക്കൊന്നും വേണ്ടാ " അത് പറഞ്ഞ് അവൾ കൽബഞ്ചിലായി ഇരുന്നു. "നിനക്ക് വേണ്ടേ ശിലു. നിനക്ക് ശരിക്കും വേണ്ടാ..." വർണ കണ്ണ് വിടർത്തി ചോദിച്ചു കൊണ്ട് അവളുടെ മുന്നിൽ നിലത്തായി മുട്ടുകുത്തി ഇരുന്നു. "വേണ്ടേ ശിലു. നല്ല മൂത്ത മാങ്ങ പൊട്ടിച്ച് അത് നന്നായി കഴുകി അത് ചതച്ച് അതിൽ ഇത്തിരി മുളക് പൊടിയും ഇത്തിരി ഉപ്പും ഇത്തിരി മഞ്ഞപൊടിയും ഇട്ട് നന്നായി ഒന്നുകൂടി ചതച്ചെടുത്ത് അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ നിന്നും ഒരു മാങ്ങാ പീസ് എടുത്ത് വായിലേക്ക് വച്ചാ ...

ആഹ് എന്താ ടേസ്റ്റ് ... " ഭദ്രയും അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് പറഞ്ഞു. (ഇത് type ചെയ്ത് കഴിഞ്ഞ് അടുക്കളയിൽ പോയി അമ്മയോട് മാങ്ങ വേണം എന്ന് പറയുന്ന ഞാൻ 😁) ഭദ്ര പറയുന്നത് കേട്ട് ശിലുവിന് വായിൽ വെള്ളം വന്നു എങ്കിലും അവൾ അത് മുഖത്ത് കാണിച്ചില്ലാ എന്ന് മാത്രമല്ലാ ഒന്ന് പുഛിക്കുകയും ചെയ്തു. " ഇവൾക്ക് വേണ്ടെങ്കിൽ വേണ്ടാ നമ്മുക്ക് പൊട്ടിക്കാം ഭദ്രേ . എന്നിട്ട് ഇവളുടെ മുഖത്ത് നോക്കി കഴിക്കണം. അത് കണ്ട് ഇവളുടെ വായിൽ വെള്ളം വരണം " അത് പറഞ്ഞ് വർണ കൽ ബെഞ്ചിനു മുകളിൽ കയറി നിന്നു. അവൾ ചാഞ്ഞ് നിൽക്കുന്ന കൊമ്പിലെ മാങ്ങ ചാടി പിടിക്കാൻ നോക്കുന്നുണ്ടെങ്കിലും എത്തുന്നില്ല. അത് കണ്ട് ശിലു ചിരിച്ചു. " ഞങ്ങളെ തോൽപ്പിക്കാൻ ആവില്ല ശിലു മോളേ" അത് പറഞ്ഞ് ഭദ്രയും കൽബെഞ്ചിനു മുകളിൽ കയറി നിന്നു.ശേഷം വർണയെ ഇരു കൈകൾ കൊണ്ടും എടുത്തുയർത്തി. "കുറച്ച് കൂടി പൊക്ക് ഭദ്രേ ഇപ്പോ എത്തും " വർണ മാങ്ങയിൽ തൊട്ടു തൊട്ടില്ലാ എന്ന രീതിയിലാണ് നിൽക്കുന്നത്.

അത് കണ്ട് ശിലു വർണയെ എടുത്ത് നിൽക്കുന്ന ഭദ്രയെ എടുത്ത് ഉയർത്തി. "എന്താെരു മുടിഞ്ഞ വെയ്റ്റാ രണ്ടിനും . ഒന്ന് വേഗം മാങ്ങ പറിക്ക് " ശിലു അവരുടെ രണ്ടു പേരുടേയും വെയിറ്റ് താങ്ങാനാവാതെ പറഞ്ഞു. "ഇപ്പോ കിട്ടും " വർണ മാങ്ങയിലേക്ക് എത്തി പിടിച്ചു കൊണ്ട് പറഞ്ഞതും ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. വന്നത് ആരാ എന്ന് നോക്കാൻ വർണ ഒന്ന് തിരിഞ്ഞ് നോക്കിയതും ബാലൻസ് തെറ്റി മൂന്നും കൂടി താഴേക്ക് വീണതും ഒരുമിച്ചായിരുന്നു. "അയ്യോ എന്റെ നടു " കൂട്ടത്തിൽ എറ്റവും നല്ല വീഴ്ച്ച കിട്ടിയത് ശിലുവിന് ആയിരുന്നു. അവൾ നടുവും താങ്ങി ഇരുന്നതും കോ ഡ്രെയവർ സീറ്റിൽ നിന്നും ഒരു വയസായ സ്ത്രീ ഇറങ്ങി വന്നു. "അയ്യോ എന്തെങ്കിലും പറ്റിയോ . " "ഇല്ല ചെറിയമുത്തശ്ശി. ഇത് വലിയ സർപ്രെയ്സ് ആയി പോയല്ലോ. നിങ്ങൾ എപ്പോഴാ നാട്ടിൽ എത്തിയേ " ഭദ്ര ഒരു കൂസലും ഇല്ലാതെ മേലുള്ള പൊടി തട്ടി കളഞ്ഞ് എണീറ്റു. കൂടെ വർണയും " ഞങ്ങൾ ഇന്നലെ വൈകുന്നേരം എത്തി

ഡ്രെവർ സീറ്റിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പുഞ്ചിരിയോടെ പറഞ്ഞു. "ഹായ് ധ്രുവിയേട്ടാ ...." ഭദ്ര പുഞ്ചിരിയോടെ ഓടി ചെന്ന് അവന്റെ കൈയ്യിൽ പിടിച്ചു. "മൂന്നും കൂടി ഇവിടെയെന്താ പരിപാടി " " ഞങ്ങൾ മാങ്ങ പൊട്ടിക്കുകയായിരുന്നു. വർണ ഇതാണ് ഞങ്ങൾ അന്ന് പറഞ്ഞ ധ്രുവിയേട്ടനും , ചെറിയ മുത്തശ്ശിയും. നമ്മുടെ മുത്തശ്ശിയുടെ അനിയത്തിയാ"ഭദ്ര അന്തം വിട്ട് നിൽക്കുന്ന വർണയോടായി പറഞ്ഞു. "ഈ കുട്ടി ... "മുത്തശി സംശയത്തോടെ വർണയെ നോക്കി. "പരസ്പരം പരിചയപ്പെടലും പരിചയം പുതുക്കുകയും ചെയ്തു കഴിഞ്ഞു എങ്കിൽ എന്നേ താഴേ നിന്നും ഒന്ന് എണീപ്പിച്ചേ " അപ്പോഴാണ് നടുവും താങ്ങി നിലത്ത് ഇരിക്കുന്ന ശിലുവിന്റെ കാര്യം അവർ ഓർത്തത്. വർണയും ഭദ്രയും കൂടി താങ്ങി പിടിച്ച് ശിലുവിനെ താഴേ നിന്നും എണീപ്പിച്ചു. " ചെറിയമ്മ " അപ്പോഴേക്കും മാലതി പുറത്തേക്ക് ഇറങ്ങി വന്ന് മുത്തശ്ശിയെ കെട്ടിപിടിച്ചു. " ഇതെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ " മാലതി മുത്തശിയെ കെട്ടിപിടിച്ചു. " ലക്ഷ്യയുടെ കല്യാണം ആണല്ലോ. പിന്നെ ബാഗ്ലൂർ നിന്ന് മടുത്തു. നമ്മുടെ നാടിന്റെ സുഖമൊന്നും അവിടെ കിട്ടില്ലല്ലോ. "

" അതും ശരിയാ. നമ്മുടെ ഇവിടത്തെ കാറ്റും വെളിച്ചവും, വെയിലും അത് ഒരു പ്രത്യേക സുഖാ " " വാ ധ്രുവിയേട്ടാ നമ്മുക്ക് അകത്തേക്ക് പോകാം . ഈ ഓൾഡ് ജനറേഷന്റെ പഴം പുരാണം കേൾക്കാൻ വയ്യാ " ശിലു ധ്രുവിയേയും കൂട്ടി അകത്തേക്ക് നടന്നു. കൂടെ വർണയും ഭദ്രയും. അവർക്ക് കുറച്ച് പിന്നിലായി മാലതിയും മുത്തശ്ശിയും വരുന്നുണ്ട്. "എതാ ആ കുട്ടി മാലതി " മുത്തശി വർണ പോകുന്നത് നോക്കി ചോദിച്ചു. "ഓഹ് അത് പറയാതിരിക്കുന്നതാ നല്ലത്. ദേവിയേടത്തീടെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയാ. അതിന്റെ തള്ളേം തന്തേം ഒക്കെ മരിച്ചു. അതോണ്ട് ഇവിടെ അടുക്കളയിൽ ഒരു കൈ സഹായത്തിന് നിർത്തിയിരിക്കാ " " സഹായത്തിനോ . അതും ഇത്ര ചെറിയ കുട്ടിയേയോ " മുത്തശി അത്ഭുതത്തോടെ ചോദിച്ചു. " ചെറിയ കുട്ടിയോന്നും അല്ല . പത്തിരുപത് വയസ് ഉണ്ട് . " " പക്ഷേ കണ്ടാ പറയില്ലാ " " കണ്ടാ പറയില്ലാ. ആള് വലിപ്പം ഇല്ലെങ്കിലും അതിനും ചേർത്ത് നാവിന് നല്ല നീട്ടം കൊടുത്തിട്ടുണ്ട്. ചെറിയമ്മ അകത്തേക്ക് വാ" മാലതി മുത്തശ്ശിയെ വിളിച്ച് അകത്തേക്ക് നടന്നു. ഹാളിൽ അപ്പോഴേക്കും ദത്തനും പാർവതിയും ഒഴിച്ച് എല്ലാവരും വന്നിരുന്നു.

" എന്നാലും നീ ഒരു വാക്കുപോലും പറഞ്ഞില്ലലോ നാട്ടിലേക്ക് വരുന്ന കാര്യം " മുത്തശി ചെറിയ മുത്തശ്ശിയോട് പരിഭവത്തോടെ പറഞ്ഞു. "എന്റെ ചേച്ചിയെ കാണാൻ വരാൻ എനിക്ക് പ്രത്യേകം വിളിച്ച് പറയേണ്ട കാര്യം ഉണ്ടോ. ഇനി കുറച്ച് കാലം ഇവിടെ നാട്ടിൽ തന്നെ ഉണ്ടാകും ഞങ്ങൾ " അവർ എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ച് ഇരിക്കാൻ തുടങ്ങി. മുത്തശിമാരുടെ അടുത്തായി തന്നെ പപ്പയും ചെറിയച്ചനും ഇരിക്കുന്നുണ്ട്. സംസാരത്തിന് ഇടയിൽ ചെറിയ മുത്തശ്ശിയുടെ നോട്ടം ഭദ്രയോടും ശിലുവിനോടും എന്തോ പറഞ്ഞ് സംസാരിക്കുന്ന വർണയിൽ തറഞ്ഞ് നിന്നിരുന്നു. "നിങ്ങൾ എന്തിനാ അവിടെ തന്നെ നിൽക്കുന്നേ. എവിടെയെങ്കിലും ഇരുന്നുടേ . മോള് ഇങ്ങ് വന്നേ" ഒരു മൂലയിലായി നിൽക്കുന്ന വർണയേയും ശിലുവിനേയും ഭദ്രയേയും നോക്കി പറഞ്ഞ ശേഷം ചെറിയ മുത്തശി വർണയെ അരികിലേക്ക് വിളിച്ചു. വർണ ചെറിയ ഒരു പരിഭ്രമത്തോടെ മുത്തശ്ശിയുടെ അരികിലേക്ക് വന്നു ഇരുന്നു.

"മോളുടെ പേരെന്താ " " വർണാ ന്നാ " " എവിടേയാ വീട് " " ത്യശ്ശൂർ " "എന്തിനാ പഠിക്കുന്നേ " " പി ജി " മുത്തശ്ശി അവളോട് ഓരോ വിശേഷങ്ങൾ ചോദച്ചു. "അല്ലാ ഈ കുട്ടിടെ ജാതകം ഒക്കെ വീട്ടു ക്കാർ എഴുതിച്ചിട്ടുണ്ടോ ചേച്ചി " ചെറിയ മുത്തശി മുത്തശ്ശിയോടായി ചോദിച്ചതും മുത്തശ്ശിയുടെ നെറ്റി ചുളിഞ്ഞു. "നിനക്ക് ഇപ്പോ എന്തിനാ വർണയുടെ ജാതകം " മുത്തശി സംശയത്തോടെ ചോദിച്ചു. " വളച്ചു കെട്ടില്ലാതെ പറയാം ചേച്ചി. ഈ കുട്ടിയെ കണ്ടപ്പോ മുതൽ നന്മുടെ ധ്രുവിക്ക് വേണ്ടി ഒന്നാലോചിച്ചാലോ എന്ന് കരുതാ " അത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. വർണ വേഗം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു . ഇത് കേട്ടാണ് ദത്തൻ സ്റ്റയർ ഇറങ്ങി താഴേക്ക് വന്നത്. അത് കണ്ട് എല്ലാവരും ദത്തനെ തന്നെ നോക്കി നിന്നു.

" അത് ..അത് ജാനു ... ഈ കുട്ടി ... ഈ കുട്ടി നമ്മുടെ ദേവന്റെ ഭാര്യയാ" മുത്തശി പറഞ്ഞത് കേട്ടതും ചെറിയ മുത്തശിയുടെ നോട്ടം പോയത് മാലതിയുടെ നേർക്കാണ്. അത് കണ്ട് മാലതി തല കുനിച്ച് ഇരുന്നു. വർണക്ക് ആകെ എന്താേ വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ വേഗം ദത്തന്റെ അരികിൽ വന്ന് നിന്നു. " അത് ..ഞാൻ അറിഞ്ഞില്ല. സാധാരണ കല്യാണം കഴിഞ്ഞാ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണുമല്ലോ. അതൊന്നും ഈ കുട്ടിയിൽ കണ്ടില്ല. അതാ ഞാൻ .. " ചെറിയ മുത്തശിക്കും വല്ലാത്ത ഒരു ജാള്യത തോന്നി. "ഇപ്പോഴത്തെ കുട്ടികൾ അല്ലേ. അവർക്ക് അതിലൊന്നും വിശ്വാസമില്ല. പണ്ടത്തെ കാലമൊന്നും അല്ലാലോ " അത് പറഞ്ഞ് മുത്തശ്ശി ആ സംസാരം അവിടെ വച്ച് അവസാനിപ്പിച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story