എൻ കാതലെ: ഭാഗം 53

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" അത് ..ഞാൻ അറിഞ്ഞില്ല. സാധാരണ കല്യാണം കഴിഞ്ഞാ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണുമല്ലോ. അതൊന്നും ഈ കുട്ടിയിൽ കണ്ടില്ല. അതാ ഞാൻ .. " ചെറിയ മുത്തശിക്കും വല്ലാത്ത ഒരു ജാള്യത തോന്നി. "ഇപ്പോഴത്തെ കുട്ടികൾ അല്ലേ. അവർക്ക് അതിലൊന്നും വിശ്വാസമില്ല. പണ്ടത്തെ കാലമൊന്നും അല്ലാലോ " അത് പറഞ്ഞ് മുത്തശ്ശി ആ സംസാരം അവിടെ വച്ച് അവസാനിപ്പിച്ചു. " എന്തായാലും ദേവന് നല്ല ചേർച്ചയുണ്ട്. മുത്തശ്ശിക്ക് മോളെ അങ്ങ് ഇഷ്ടായി. ഇവിടേക്ക് വന്ന് ഇരിക്ക് മോളേ" ചെറിയ മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു. പക്ഷേ അവൾ അനങ്ങാതെ തന്നെ നിൽക്കുകയാണ് അത് കണ്ട് മുത്തശിയും അവളെ വിളിച്ചു. " ദത്താ.." വർണ തന്റെ കൈയ്യിൽ ബലമായി കോർത്തു പിടിച്ചിരിക്കുന്ന അവന്റെ കൈയ്യിലേക്കും മുഖത്തേക്കും ദയനീയമായി നോക്കി. " ഞാനല്ലാതെ അങ്ങനെ വേറെ ആരും നിന്നെ ഇഷ്ട്ടപ്പെടേണ്ട " ദത്തൻ അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞു. " അവള് പെട്ടെന്ന് പേടിച്ച് പോയി ചെറിയ മുത്തശി .

ഞങ്ങൾ ഇവിടെ ഇരുന്നോളാം " ദത്തൻ അവളുടെ കൈയ്യും പിടിച്ച് സൈഡിലെ സെറ്റിയിലായി വന്നിരുന്നു. "എനിക്ക് പേടിയൊന്നും ഇല്ലാ ദത്താ" വർണ അത് പറഞ്ഞതും ദത്തൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി. ചെറിയ മുത്തശ്ശി എല്ലാവരോടും സംസാരിക്കുമ്പോഴും അവർ ഇടക്ക് ഇടക്ക് വർണയെ നോക്കിയിരുന്നു. ധ്രുവിയോട് സംസാരിക്കുന്ന ദത്തൻ അത് വ്യക്തമായി കണ്ടിരുന്നു. " ദത്താ..." വർണ അടക്കി പിടിച്ച ശബ്ദത്തിൽ വിളിച്ചു. "എന്തേ .." അവൻ അതേ രീതിയിൽ തിരികെ ചോദിച്ചു. "നീ അന്ന് പറഞ്ഞ ഡോക്ടർ ധ്രുവി ഇതല്ലേ . എന്നാ നീ ഞങ്ങളുടെ കല്യാണം നടത്തി തരുന്നേ. " " ഇന്ന് തന്നെ വേണോ. നാളെ പോരെ " " അതിന് ഇവരൊക്കെ സമ്മതിക്കുമോ . എന്നെ ആദ്യയിട്ട് ഒരാള് കല്യാണം ആലോചിച്ചതായിരുന്നു. പക്ഷേ അപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞ കാര്യം നിന്റെ മുത്തശി കയറി പറഞ്ഞ് നശിപ്പിച്ചില്ലേ " " അതൊന്നും കുഴപ്പമില്ല. ചെറിയ മുത്തശ്ശിക്ക് നിന്റെ ഇഷ്ടപ്പെട്ട മട്ടുണ്ട്. ഒന്ന് കെട്ടിയതാണെങ്കിലും മുത്തശിക്ക് അതൊരു പ്രശ്നം ആയിരിക്കില്ല. "

" ആണോ എന്നാ നീ ഒന്ന് സമ്മതിപ്പിക്ക് . പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാ ഞാൻ ഇവിടുന്ന് പോവും അപ്പോഴേക്കും കെട്ടും ഹണി മൂണും ഒക്കെ നടത്താം. നീ വേഗം കാര്യങ്ങൾ ഒന്ന് സ്പീഡപ്പ് ആക്ക് .... " " അതിനെന്താ . ഇപ്പോ തന്നെ എല്ലാം ശരിയാക്കാം. ഇപ്പോഴാണെങ്കിൽ എല്ലാവരും ഇവിടെ ഉണ്ടല്ലോ " " എന്നാ വേഗം പറ " " ചെറിയ മുത്തശ്ശി.. എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഇവളും ധ്രു... " ദത്തൻ പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുൻപേ വർണ അവന്റെ വാ പൊത്തി പിടിച്ചു. "എന്താ ..എന്താ ദേവാ കാര്യം " മുത്തശി ഒന്നും മനസിലാവാതെ ചോദിച്ചു. " അത് ..അത് പിന്നെ .. നിങ്ങൾ വന്നിട്ട് കുറേ നേരം ആയല്ലോ. നിങ്ങൾക്ക് കുടിക്കാൻ വല്ലതും എടുക്കാൻ പറഞ്ഞതാ ദത്തൻ" ദത്തൻ കല്യാണത്തെ കുറിച്ച് ഉറക്കെ വിളിച്ച് പറയും എന്ന് വർണ ഒരിക്കലും വിചാരിച്ചിരുന്നില്ല. "അയ്യോ .. സംസാരിച്ചിരുന്ന് ഞാൻ ആ കാര്യം മറന്നു. ഞാൻ കുടിക്കാൻ എടുക്കാം " ചെറിയമ്മ അകത്തേക്ക് പോയി കൂടെ അമ്മയും. "നീ എന്തിനാടി കള്ളം പറഞ്ഞത്. നല്ല ഒരു അവസരം അല്ലേ നീ നശിപ്പിച്ചത് "

ദത്തൻ അത് ചോദിച്ചതും വർണ അവനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം അടുക്കളയിലേക്ക് നടന്നു. പിന്നാലെ ശിലുവും ഭദ്രയും . "വർണ നിന്റെ താലി എവിടെ ... " അടുക്കളയിലേക്ക് വന്നതും അമ്മ അവളോട് ഗൗരവത്തിൽ ചോദിച്ചു. "ദാ ഇവിടെ ഉണ്ടല്ലോ. " അവൾ കഴുത്തിലെ ചെറിയ ചെയ്നിൽ കോർത്ത ആലിലത്താലി പുറത്തേക്ക് എടുത്തു കൊണ്ട് പറഞ്ഞു. " എഹ് ...നിന്റെ കഴുത്തിൽ ഇങ്ങനെ ഒരു സാധനം ഉണ്ടായിരുന്നോ . ഞാൻ ഇത് വരെ ശ്രദ്ധിച്ചത് തന്നെയില്ലാ " ശിലു ആ താലി കൈയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു. "കല്യാണം കഴിഞ്ഞ പെൺ കുട്ടികൾ കഴുത്തിൽ താലി ഇടണം എന്നും . നെറ്റിയിൽ സിന്ദൂരം തൊടണം എന്നും കുട്ടിക്ക് അറിയില്ലേ. ഈ താലി എന്ന് പറയുന്നത് ഇങ്ങനെ മറച്ച് വച്ച് നടക്കേണ്ട സാധനം ഒന്നും അല്ലാ " അമ്മ ഗൗരവം വിടാതെ തന്നെ പറഞ്ഞു. അമ്മയുടെ അങ്ങനെ ഒരു മുഖം വർണ ആദ്യമായാണ് കാണുന്നത്. "ഈ അമ്മ ഇത് ഏത് നൂറ്റാണ്ടില്ലാ ജീവിക്കുന്നേ. ഒരു താലി പുരാണം.

കല്യാണം കഴിഞ്ഞു എന്നറിയിക്കാൻ നെറ്റിയിൽ ഒരു സീലും കഴുത്തിൽ ഒരു തിരിച്ചറിയൽ രേഖപോലെ ഒരു മാലയും. ഇതൊക്കെ ആര് കണ്ട് പിടിച്ചതാണോ എന്തോ .." "ശിലു.... നിനക്ക് നാവ് കുറച്ച് കൂടുന്നുണ്ട്. ഈ താലി സിന്ദൂരം എന്നൊക്കെ പറയുന്നത് കുട്ടി കളിയല്ലാ. അതിന് അതിന്റെതായ ഒരു പവിത്രത ഉണ്ട്. അത് നിനക്ക് പറഞ്ഞാ മനസിലാവില്ലാ " " ഈ അമ്മക്ക് ഇതെന്താ . വെറുതെ ഓരോ ആചാരങ്ങളും കൊണ്ട് ഇറങ്ങി കൊള്ളും. ഇതൊക്കെ എന്താ സ്ത്രീകൾക്ക് മാത്രം ബാധകമായതാണോ. അപ്പോ എന്താ ആണുങ്ങൾക്ക് ഈ പറയുന്ന താലിയും സിന്ദൂരവും എന്താ വേണ്ടാത്തത് . അവർ ഇട്ടാൽ എന്താ ഈ പവിത്രതാ എന്ന് പറയുന്ന സാധനം ഉണ്ടാകില്ലേ " " ശിലു മതി നിന്റെ പുരോഗമന വാദങ്ങൾ . ഈ കാര്യത്തിൽ ഞാൻ വല്യമ്മയുടെ കൂടെയെ നിൽക്കൂ. ഈ താലി എന്ന് പറയുന്നത് ഒരു ലോഹം അല്ല . വ്യത്യസ്ത ധ്രുവങ്ങളിൽ ജീവിക്കുന്ന, വ്യത്യസ് കാഴ്ച്ചപ്പാടുകൾ വച്ചു പുലർത്തുന്ന, വ്യത്യസ്ത ജീവിത സാഹജര്യത്തിലുള്ള രണ്ട് വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാണ്.

അത് നാളെ നിന്റെ കല്യാണം കഴിയുമ്പോൾ അത് മനസിലാവും " ഭദ്ര അത് പറഞ്ഞ് വർണയുടെ കൈയ്യും പിടിച്ച് ചെറിയമ്മയുടെ റൂമിലേക്ക് നടന്നു. ഭദ്ര ഡ്രസ്സിങ്ങ് ടേബിളിനു മുന്നിലിരിക്കുന്ന സിന്ദൂര ചെപ്പ് എടുത്ത് വർണക്ക് നേരെ നീട്ടി. " ഇത് നെറ്റിയിൽ തൊട് വർണ " " ഇല്ല . ഞാൻ സമ്മതിക്കില്ല. " അത് തടഞ്ഞ് കൊണ്ട് ശിലു പറഞ്ഞു. "ശിലു നീ വെറുതെ വാശി കാണിക്കണ്ട . വർണ ഇന്ന് ഈ സിന്ദൂരം തൊട്ടിരിക്കും " " ഇല്ല . ഈ ശിലുവിന് ജീവനുണ്ടെങ്കിൽ ഞാനതിന് സമ്മതിക്കില്ല. " " മതി നിർത്ത് നിങ്ങളുടെ സീരിയൽ നാടകം. നിങ്ങൾ എന്താ കരുതിയെ ഞാനെന്താ പൊട്ടിയാണെന്നോ. ആരെ കാണിക്കാനാ നിങ്ങൾ ഈ കിടന്ന് അഭിനയിക്കുന്നേ " " ഛേ...നിനക്ക് മനസിലായില്ലേ അഭിനയം ആണെന്ന് " " പറയാതിരിക്കാൻ വയ്യാ . രണ്ടു പേരുടേയും നല്ല ഓവർ ആക്റ്റിങ്ങ് ആയിരുന്നു. അഭിനയം ആണെന്ന് പറയുകയേ ഇല്ല. ആരെ കാണിക്കാനായിരുന്നു ഇതൊക്കെ ... " " വേറെ ആരെ. അമ്മക്ക് അല്ലെങ്കിൽ തന്നെ നിന്നോട് ഒരു ചെറിയ ദേഷ്യമുണ്ട്.

ഈ അതിനിപ്പോ ഒരു കാര്യം കൂടിയായി. നീയെങ്ങാനും നിന്റെ ലൈസൻസ് ഇല്ലാത്ത നാവു കൊണ്ട് എന്തെങ്കിലും വിളിച്ച് പറഞ്ഞാ പിന്നെ ബാക്കി പറയണ്ടല്ലോ. ഇതിപ്പോ ഞങ്ങൾ തമ്മിൽ അടി കൂടി നടക്കുന്ന കാരണം നീ സിന്ദൂരം തൊടാത്തത് ആണ് എന്ന് അമ്മ കരുതി കൊള്ളും" "അതിന് ഞാൻ സിന്ദൂരം തൊടുന്നില്ലാ എന്ന് ആരാ പറഞ്ഞത് " ബെഡിലേക്ക് മലർന്ന് കിടന്ന് കൊണ്ട് വർണ ചോദിച്ചു. "ശരിക്കും " ഭദ്ര "അതെന്നേ " "പിന്നെ ഇവള് വെറുതെ തള്ളുവാ " ശിലു. "No... Never വർണ സൊല്ലറുതെ സെയ്യുവാ സെയ് വതു മട്ടും താ സൊല്ലുവാ ..." " അപ്പോ നീ ഇനി മുതൽ സീരിയൽ മരു മോൾ ആവാൻ പോകുകയാണോ " ഭദ്ര അവളുടെ വലതു സൈഡിൽ കിടന്നു. " ആയിരിക്കും ഭദ്രേ . ഒരു പട്ടുസാരിയും ചുറ്റി നെറ്റിയിൽ ഒരു കൊട്ട സിന്ദൂരം വാരി പൊത്തി തുളസി കതിർ നൈർമല്യമുള്ള നല്ല അസൽ സീരിയൽ മരുമകൾ " ശിലു അവളുടെ ഇടതു സൈഡിൽ കിടന്നു കൊണ്ട് പറഞ്ഞു. "പിന്നെ ഒന്ന് പോയെ അവിടുന്ന് .. ഇത് അങ്ങനെയൊന്നും അല്ല.

എന്റെ അമ്മായി അമ്മയെ കയ്യിലെടുക്കാൻ ദൈവമായി കൊണ്ടു തന്ന അവസരമാ. ഇതിൽ പിടിച്ച് ഞാൻ കയറും. എന്നിട്ട് ഒരു കലക്ക് കലക്കും " "അങ്ങനെ പറ . ഞാനും വിചാരിച്ചു നിനക്ക് ഇത് എന്താ പറ്റിയേ എന്ന് " " ത്രിമൂർത്തികൾ മൂന്നും കൂടി ഇവിടെ വന്ന് കിടക്കാണോ . അങ്ങോട്ട് വാടീ കള്ളികളെ " ചെറിയമ്മ ഡോറിന്റെ അടുത്ത് വന്ന് പറഞ്ഞ് അടുക്കളയിലേക്ക് തിരിച്ച് പോയി. " എന്നാ വാ നമ്മുക്ക് പോവാം " അത് പറഞ്ഞ് വർണ എണീറ്റ് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. ശേഷം സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൾ തൊട്ടു. "വാ അടുക്കളയിലേക്ക് പോകാം . ഫോളോ മീ " വർണ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഭദ്ര അവളെ തടഞ്ഞു. "ശരിക്കും നീ വല്യമ്മക്ക് വേണ്ടിയാണോ ഈ സിന്ദൂരം തൊട്ടത്. അതോ നിനക്ക് ഈ സിന്ദൂരത്തിലും താലിയിലും ഒക്കെ വിശ്വാസം ഉള്ളത് കൊണ്ടാണോ " ഭദ്ര ചോദിച്ചതും വർണ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " പറ വർണ . നിനക്ക് ഇതിൽ വിശ്വാസമുണ്ടോ " ശിലുവും അതെ ചോദ്യം ആവർത്തിച്ചു. "

" വിശ്വാസം ഉണ്ടോ ചോദിച്ചാ ഉണ്ട്. ഇല്ലേ ചോദിച്ചാൽ ഇല്ല. ഈ താലി ദത്തൻ കെട്ടി തന്നത് അല്ലേ. ഇത് കാരണം അല്ലേ എനിക്ക് അവനെ എന്റെ സ്വന്തമായി കിട്ടിയത്. ഇത്രയും സ്നേഹം കിട്ടാൻ കാരണം ഈ താലി ആണല്ലോ. അതോണ്ട് എനിക്കിത് ഒരു പാട് ഇഷ്ടം ആണ്. പിന്നെ സിന്ദൂരത്തിൽ ഒന്നും എനിക്ക് വലിയ വിശ്വാസം ഇല്ല. ഞാൻ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ദത്തൻ എന്നോട് സിന്ദൂരം തൊടാൻ പറഞ്ഞിട്ടും ഇല്ല . പിന്നെ ഇപ്പോ ഇത് തൊട്ടത് അമ്മയെ കാണിക്കാൻ വേണ്ടി മാത്രമാണ്. " പിന്നീട് അതിനെ കുറിച്ച് അവർ ഒന്നും സംസാരിച്ചില്ല. നേരെ അടുക്കളയിലേക്ക് നടന്നു. * "ഇത്രയും കാലത്തിനു ശേഷം കണ്ടിട്ടും നിങ്ങൾ എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നേ. ഒന്നും ചോദിക്കാനില്ലേ നിങ്ങൾക്ക് " മാവിൻ ചുവട്ടിലെ കൽബെഞ്ചിൽ ഇരിക്കുകയാണ് ധ്രുവിയും , ദത്തനും, ശ്രീരാഗും, പാർത്ഥിയും. കുറേ നേരം ആയിട്ടും അവർ ആരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്തത് കണ്ടാണ് ധ്രുവി ചോദിച്ചത്.

"നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു. ഇനി നാട്ടിൽ സെറ്റിൽ ആവാനാണോ പ്ലാൻ " ശ്രീരാഗ് ചോദിച്ചു. "മ്മ്. കുഴപ്പമില്ലാതെ പോവുന്നു. ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഞാൻ ജോലി റെഡിയാക്കിയിട്ടുണ്ട്. ബാഗ്ലൂർ ജീവിതം മടുത്തു. ഇനി നമ്മുടെ നാട്ടിൽ നിങ്ങളുടെ കൂടെ അടിച്ച് പൊളിക്കാനാണ് എന്റെ പ്ലാൻ " പക്ഷേ അത് കേട്ടിട്ടും മറ്റു മൂന്നുപേരുടേയും മുഖത്ത് വലിയ ഭാവ വ്യത്യസം ഒന്നും ഇല്ല. മൂന്നും മൂന്നു സൈഡിലേക്ക് നോക്കി ഇരിക്കുകയാണ്. "നീയും, ചെറിയ മുത്തശിയും മാത്രമാണോ വന്നിട്ടുള്ളൂ " പാർത്ഥി ചോദിച്ചു. "മ്മ് അതെ " "അങ്കിളും ആന്റിയും എന്ത് പറയുന്നു സുഖം അല്ലേ " ദത്തൻ ചോദിച്ചു. "അതെ. സുഖമായി ഇരിക്കുന്നു. " " നിങ്ങൾ എന്താടാ ഇത് ഒരുമാതിരി വികാരമില്ലാത്ത പോലെ ഇരിക്കുന്നേ. ആർക്കോ വേണ്ടി ചോദിക്കുന്ന പോലെയാ മൂന്നിന്റെയും ഭാവം . നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ ഒന്നും ഇതു വരെ തീർന്നില്ലേ " അവൻ ചോദിച്ചു എങ്കിലും മൗനമായിരുന്നു മൂന്നിന്റെയും മറുപടി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story