എൻ കാതലെ: ഭാഗം 55

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

അവളെ ഗാഢമായി ചുംബിക്കുന്നതിന് ഒപ്പം തന്നെ ദത്തന്റെ കൈ അവളുടെ ശരീരമാകെ അലഞ്ഞു നടന്നു. അവളുടെ ടോപ്പ് അല്പം ഉയർത്തി അണിവയറിലൂടെ ഒന്ന് തഴുകിയതും വർണ ഒന്ന് പുളഞ്ഞു. ദത്തന്റെ വിരലുകൾ അവളുടെ ഇടുപ്പിലൂടെയും വയറിലൂടെയും എന്തിനോ അലഞ്ഞ് നടന്നു അവസാനം അവന്റെ വിരലുകൾ ചെന്ന് നിന്നത് അവളുടെ പൊക്കിൾ ചുഴിയിലാണ്. വർണ ഒന്ന് എങ്ങിയതും ദത്തൻ അവളിൽ നിന്നും ഉയർന്നു അവളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ അവളുടെ മേൽ കൈ കുത്തി നിന്നു. "സോറി .. ചില സമയങ്ങളിൽ ഇപ്പോ ഇങ്ങനെയാ . മനസോന്നും പിടിച്ചിടത്തു നിൽക്കുന്നില്ല. കാര്യങ്ങൾ ഒക്കെ കൈ വിട്ട് പോവാ " ദത്തൻ അവന്റെ പതിവ് കള്ള ചിരിയിൽ പറഞ്ഞതും വർണ ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി അമർത്തി കടിച്ചു.

"എടീ .. എടീ ... നീ എന്നേ വഴി തെറ്റിച്ചേ അടങ്ങു. വെറുതെ എന്റെ ഉള്ളിലെ മറ്റേ ദേവനെ പുറത്തെടുക്കല്ലേ " " ദേവനോ ഏത് ദേവൻ " അവൾ സംശയത്തോടെ ചോദിച്ചു. " കാമദേവൻ " അവൻ അല്പം കുനിഞ്ഞ് അവളുടെ കാതിലായി പറഞ്ഞതും വർണയുടെ മുഖം ആകെ വെട്ടി വിയർത്തു. " ഇതെന്താ ഇത് .... ആകെ വിയത്തല്ലോ. ഈ കണക്കിന് എന്റെ കുട്ടി ഒരുപാട് വിയർക്കും " വർണ അവന്റെ നോട്ടവും സംസാരവും താങ്ങാനാവാതെ കണ്ണുകൾ ഇറുക്കി അടച്ചു. അത് കണ്ട് ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ സീമന്തരേഖയിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു ശേഷം പതിയെ അവളുടെ മൂക്കിനെ തഴുകി ചുണ്ടിൽ വന്നു നിന്നു. അവളുടെ ഇരു ചുണ്ടുകളിലൂടെയും വിരൽ ഉരസി അവന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി.

പേടിച്ച് അവൾ ഉമിനീര് ഇറക്കിയതും ദത്തന്റെ വിരൽ അതിനനുസരിച്ച് താഴേക്ക് നീങ്ങി. അവന്റെ വിരലിന്റെ സ്പർശനം വർണയിൽ മറ്റു വികാരങ്ങൾ ഉണർത്തിയിരുന്നു. ദത്തന്റെ കൈകൾ അവളുടെ ഇടനെഞ്ചിൽ വന്നു നിന്നു. "എനിക്ക് വേണ്ടിയല്ലേ ഈ കുഞ്ഞു ഹൃദയം ഇങ്ങനെ ഹൈ സ്പീഡിൽ മിടിക്കുന്നത്. നമ്മുക്ക് ഇത്ര സ്പീഡ് വേണ്ടാ. നിന്റെ ദത്തൻ അല്ലേ. അപ്പോ ഞാൻ അടുത്ത് വരുമ്പോൾ എന്തിനാ ഈ പേടി" ദത്തൻ അവളുടെ നെഞ്ചിൽ കൈ വച്ച് പറഞ്ഞതും അവളുടെ ഹൃദയമിടിപ്പ് താനെ കുറഞ്ഞു. "ആഹ് ഇത്ര മതി" ദത്തന്റെ ശബ്ദം കേട്ട് അവൾ പതിയെ കണ്ണു തുറന്നു. "ഇനി കുറച്ച് കാലം കൂടി.

അത് കഴിഞ്ഞാ എന്റെ പെണ്ണിനെ ഞാൻ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാക്കും. ഈ ഇടനെഞ്ചിന്റെ താളം കേട്ട് നിന്റെ മാറിൽ തല വച്ച് വേണം എനിക്ക് ഉറങ്ങാൻ . നിന്റെ ശരീരത്തിന്റെ ഗന്ധം എന്നിൽ ആകെ പടർത്തണം എനിക്ക് . നിന്റെ ഓരോ അണുവിലും എന്റെ ചുംബ... "ദത്തൻ പറഞ്ഞു മുഴുവനാക്കും മുൻപേ അവന്റെ വാ പൊത്തി പിടിച്ചു. "വേണ്ടാ.. വേണ്ട ദത്താ പറയണ്ടാ. . . .എനിക്ക് എന്തോ പോലെ തോന്നാ." കിതച്ചു കൊണ്ട് വർണ പറഞ്ഞതും ദത്തന് ശരിക്കും ചിരി വന്നു. "തിയറി ക്ലാസ് കേൾക്കുമ്പോൾ തന്നെ ഇങ്ങനെ . അപ്പോ പ്രക്ടിക്കലിനു എന്റെ കുട്ടി എന്ത് ചെയ്യും..." ദത്തൻ കള്ള ചിരിയോടെ പറഞ്ഞു. "എന്റെ മേൽ നിന്നും മാറടാ വഷളാ . എന്തോക്കെയാ ഈ പറയുന്നേ.

ശ്ശേ.. പറയുന്ന നിന്നക്ക് നാണം ഇല്ലെങ്കിലും കേൾക്കുന്ന എനിക്ക് കുറച്ച് നാണം ഉണ്ട് " " നാണമൊക്കെ ചേട്ടൻ മാറ്റി തരാംന്നേ " ദത്തൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞതും വർണ ആകെ പതറി പോയി. " മാറിക്കേ..എന്റെ മേൽ കയറി കടന്ന് എന്നേ ഭീഷണിപ്പെടുത്തുന്നോ " വർണ ദത്തനെ തന്റെ മേൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു. " ഇല്ലാ ..എന്റെയാ ..എന്റെ മാത്രമാ. ഞാൻ വേറെ ആർക്കും കൊടുക്കില്ലാ " ദത്തൻ അവളെ ഇറുക്കി പുണർന്ന് അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു. വർണ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് കിടന്നു. പതിയെ അവന്റെ മുടിയിഴയിലൂടെ തലോടി കൊണ്ട് കിടന്നു. " ദത്താ" കുറച്ച് കഴിഞ്ഞതും വർണ വിളിച്ചു. "എന്താടാ " " ഞാൻ താഴേക്ക് പൊയ്ക്കോട്ടെ. അവർ എന്നേ അന്വേഷിക്കും. എന്നെ കുറേ നേരം നോക്കിയിട്ട് കണ്ടില്ലെങ്കിൽ ആ മാങ്ങ മൊത്തം അവർ ഒറ്റക്ക് കഴിക്കും "

വർണ അത് പറഞ്ഞതും ദത്തൻ തല ഉയർത്തി അവളെ നോക്കി. അവളുടെ മുഖത്തും കഴുത്തിലും ആയി പടർന്നു കിടക്കുന്ന കുങ്കുമം അവൻ വലതു കൈ കൊണ്ട് തുടച്ച് നീങ്ങി. " എന്നാ ഞാൻ താഴേക്ക് പോവാ " വർണ എണീക്കാൻ നിന്നതും ദത്തൻ അത് തടഞ്ഞ് അവളെ ബെഡിലേക്ക് തന്നെ കിടത്തി. "One minute ഒരു കാര്യം കൂടി " ദത്തൻ കള്ള ചിരിയോടെ പറഞ്ഞപ്പോൾ തന്നെ വർണക്ക് അപകടം മണത്തു. ദത്തന്റെ കൈ അവളുടെ മേൽ തഴുകി അവളുടെ ഇടുപ്പിൽ വന്ന് നിന്നു. അവൻ ടോപ്പ് പതിയെ ഉയർത്താൻ നിന്നതും വർണ ബെഡിൽ നിന്നും ചാടി എണീറ്റു. "എടീ പ്ലീസ് ഒറ്റ തവണ " " പറ്റില്ല ദത്താ പറ്റില്ല..." "എന്താടീ..പ്ലീസ് ... " " ഒരു പ്ലീസും ഇല്ല. " " എന്നാ നീ ഇന്ന് ഈ മുറി വിട്ട് പുറത്ത് പോവില്ലാ " ദത്തൻ അത് പറഞ്ഞ് അവളെ ബെഡിലേക്ക് മറിച്ചിട്ട് അവളുടെ മേൽ കയറി കിടന്നു. " ദത്താ...'

' " ദത്താ.." വർണ പല തവണ അവനെ വിളിച്ചെങ്കിലും അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നത് അല്ലാതെ അവൻ ഒന്നും മിണ്ടിയില്ല. അത് കണ്ട് വർണ പതിയെ അവന്റെ കൈ എടുത്ത് അവളുടെ വയറിനു മേൽ വച്ചു. "വേണ്ടാ " ദത്തൻ അവളുടെ മേൽ നിന്നും കൈ മാറ്റി. "വേണ്ടെങ്കിൽ വേണ്ടാ. എന്റെ മേൽ നിന്നും എണീറ്റ് മാറ്. എനിക്ക് പോവണം" വർണ അത് പറഞ്ഞതും ദത്തൻ പതിയെ അവളുടെ മേൽ നിന്നും എണീറ്റു. വർണ ബെഡിൽ നിന്നും എണീക്കുന്നതിനു മുന്നേ ദത്തൻ അവളുടെ ടോപ്പ് ഉയർത്തി അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി. അവൻ അവളുടെ അണിവയറിൽ അമർത്തി ചുഠബിച്ച് അവളിൽ നിന്നും എണീറ്റ് മാറി. വർണ ഒന്നും മിണ്ടാതെ ബെഡിൽ നിന്നും താഴേ ഇറങ്ങി.

ഡോറിന്റെ അരികിൽ എത്തിയതും വർണ അതേ പോലെ തിരികെ വന്നു. അവൾ അവന്റെ നെറ്റിയിലും കവിളിലും ആയി പടർന്ന സിന്ദൂരം തുടച്ച് അലങ്കോലമായ അവന്റെ മുടി ഒതുക്കി വച്ചു. ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കുറച്ച് നേരം അവർ പരസ്പരം അകന്ന് മാറാതെ അങ്ങനെ തന്നെ നിന്നു. " ദത്താ ഞാൻ പോവാ ട്ടോ " അവനോട് പറഞ്ഞ് വർണ താഴേക്ക് പോയി. * വർണ താഴേ അടുക്കളയിൽ വന്നപ്പോൾ കറിക്ക് അരിയുന്ന ശിലുവിനേയും തേങ്ങ ചിരവുന്ന ഭദ്രയേയും ആണ് കാണുന്നത്. "വർണ മോളേ .." വർണയെ കണ്ടതും അവർ രണ്ട് പേരും ഒരേ താളത്തിൽ ദയനീയമായി വിളിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story