എൻ കാതലെ: ഭാഗം 57

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ദത്താ..." "മ്മ്.... പറയടാ..." " ചിലപ്പോഴോക്കെ എനിക്ക് തോന്നും നമ്മുടെ ആ പഴയ വീടാ രസം എന്ന്. നമ്മൾ മാത്രം...." അവന്റെ നെഞ്ചിലേക്ക് തല വച്ച് അവൾ പറഞ്ഞു. "എന്റെ കുട്ടീനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് സങ്കടപ്പെടുത്തിയോ ..." " ഇല്ല ദത്താ" "പിന്നെ എന്താ ഇങ്ങനെ തോന്നൽ : " " ആവോ അറിയില്ല..." "നമ്മൾ എന്തായാലും ഇവിടെ അധികകാലം നിൽക്കില്ലടാ . കുറച്ച് കഴിഞ്ഞാ ഞാൻ എന്റെ കുട്ടിനേം കൊണ്ട് ഇവിടുന്ന് പോവില്ലേ. വേറെ ഒരു വീട്ടിലേക്ക്. അവിടെ എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. വേറെ ആരും വേണ്ടാ " ദത്തൻ അവളുടെ ചുണ്ടിലേക്ക് തന്റെ അധരങ്ങൾ ചേർത്തു. അവളുടെ കീഴ് ചുണ്ടിനെ നുണഞ്ഞെടുത്തു.ദത്തൻ അവളുടെ ചുണ്ടിൽ കടിച്ചതും വേദന കൊണ്ട് അവൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു. * " ഇതെന്താ നീ കാണിക്കുന്നേ " കഴുത്തിലെ ചെയിൻ അഴിക്കുന്ന ദത്തനെ നോക്കി വർണ ചോദിച്ചു. "എന്റെ കുട്ടീടെ കഴുത്തില് ഈ ചെയിൻ രസമില്ല. നമ്മുക്ക് വേറെ ഭദ്രയൊക്കെ ഇടുന്ന പോലത്തെ മാല വാങ്ങാം.." "അപ്പോ ഇതോ ...." " ഇതെന്തിനാ ഇനി ... ഇത് നമ്മുക്ക് കൊടുക്കാം...എന്നിട്ട് പുതിയത് വാങ്ങാം " " വേണ്ടാ..എനിക്ക് ഇത് മതി.." അവന്റെ കൈയ്യിലെ ചെയിൻ വാങ്ങാൻ വർണ ശ്രമിച്ചെങ്കിലും ദത്തൻ അത് പിന്നിലേക്ക് മറച്ചു പിടിച്ചു.

"നിന്നോടല്ലേ ഇത് വേണ്ടാ എന്ന് പറഞ്ഞത് " " എനിക്കത് വേണം.." ദത്തൻ ഒരു പുഞ്ചിരിയോടെ ആ ചെയിൻ അവളുടെ കൈയ്യിൽ വച്ചു കൊടുത്തു ശേഷം അവൻ തന്റെ കഴുത്തിലെ ചെയിൻ ഊരി വർണയുടെ താലി അതിൽ ഇട്ടു. " ഇതെന്തിനാ ദത്താ" അവൾ മനസിലാവാതെ ചോദിച്ചു എങ്കിലും ദത്തൻ ഒന്നും മിണ്ടാതെ വർണയുടെ കഴുത്തിൽ ഇട്ടു. അതിന്റെ കൊളുത്ത് കടിച്ചു മുറുക്കി . " ഇത് ഞാനിട്ടാൽ നീ എന്താ ചെയ്യാ " " എനിക്ക് ഇത് മതി.." വർണയുടെ ചെറിയ ആ ചെയിൻ ദത്തൻ തന്റെ കഴുത്തിലായി ഇട്ടു. അത് കണ്ട് വർണ ദത്തന്റെ തല അല്പം താഴ്ത്തി അവന്റെ നെറ്റിയിലായി ഉമ്മ വച്ചു. ദത്തൻ അവളെ ബെഡിലേക്ക് കിടത്തി. ശേഷം അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്ന് അവളുടെ കഴുത്തിലെ താലിയിൽ അമർത്തി ചുംബിച്ചു. "എന്റെ കുട്ടീടെ കഴുത്തിൽ ഇത് ഇങ്ങനെ എപ്പോഴും ഉണ്ടാകണം. നിന്റെ നെഞ്ചോട് ചേർന്ന് " ദത്തൻ അവളുടെ ചുണ്ടിൽ കൂടി ഒന്ന് മുത്തി. * ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ ദർശനയുടെയും ഭദ്രയുടേയും ശിലുവിന്റെയും ഒപ്പം പറമ്പിലൂടെയും പാടത്തു കൂടെയും ഓടി നടന്നു.

വൈകുന്നേരം വിളക്ക് വച്ച് കഴിഞ്ഞതും എങ്ങോട്ടോ പോകാൻ ഇറങ്ങുന്ന ദത്തനെയാണ് വർണ കണ്ടത്. "എങ്ങോട്ടാ ദത്താ..." അവന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് ചോദിച്ചു. " ധ്രുവിടെ വീട് വരെ ഒന്ന് പോയിട്ട് വരാനാടാ " അവളുടെ നെറുകയിൽ തലോടി കൊണ്ട് ദത്തൻ പറഞ്ഞു. " ഞാനും വരട്ടെ .." " ഇപ്പോ വേണ്ടാ കുഞ്ഞേ .. നമ്മുക്ക് പിന്നെ ഒരു ദിവസം ഒരുമിച്ച് പോകാം. ഇപ്പോ ഞാൻ ഒറ്റക്കല്ലാ പോവുന്നേ.." "പിന്നെ " " ദേവാ ഇറങ്ങാം..." അപ്പോഴേക്കും ശ്രീ ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ചു കൊണ്ട് താഴേക്ക് വന്നു. " അവൻ എവിടെ .." ദത്തൻ പിന്നിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "ആര് " ശ്രീ മനസിലായിട്ടും അറിയാത്ത പോലെ ചോദിച്ചു. " അത് പിന്നെ പാർ.. പാർത്ഥി .." ദത്തൻ ചെറിയ മടിയാേടെ ചോദിച്ചു. " അവൻ ഇപ്പോ വരാം. നീ അപ്പോഴേക്കും കാർ എടുക്ക്" കയ്യിലെ കീ ദത്തന് എറിഞ്ഞ് കൊടുത്ത് ശ്രീ പറഞ്ഞു. " എന്നാ ഞാൻ പോയിട്ട് വരാടാ . വരാൻ നേരം വൈകും അതോണ്ട് ഭദ്രയുടെ മുറിയിൽ കടന്നാ മതി. ഞാൻ വന്നിട്ട് വിളിക്കാം " വർണ സമ്മതം എന്ന പോലെ തലയാട്ടി. വർണയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ദത്തൻ പുറത്തേക്ക് ഇറങ്ങി പോയി.

" അവൻ എവിടെ " താഴേക്ക് ഇറങ്ങി വന്ന പാർത്ഥി ചോദിച്ചു. " അവൻ പുറത്തുണ്ട് നീ വാ " " രാഗേട്ടൻ വരുന്നില്ലേ .." പാർത്ഥി. "ഇല്ല. ഞാൻ ചോദിച്ചപ്പോൾ വരുന്നില്ലാ എന്നാ പറഞ്ഞത് " "മ്മ്.." ശ്രീയും പാർത്ഥിയും നേരെ പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴി രണ്ടു പേരും വർണയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. * " എത്ര കാലമായെടാ ഇങ്ങനെ ഒന്ന് കൂടിയിട്ട്..." ധ്രുവി ഗ്ലാസ്സിലേക്ക് വോഡ്ക ഒഴിച്ചു കൊണ്ട് പറഞ്ഞു. ധ്രുവിയുടെ വീടിന്റെ ടറസിന്റെ മുകളിലായി നാലു പേരും ഇരിക്കുയാണ്. ടേബിളിനു ചുറ്റും ആയി നാല് പേരും വട്ടത്തിൽ ഇരുന്നു. പാർത്ഥിയും ദത്തനും അത്ര നേരം ആയിട്ടും ഒന്നും സംസാരിച്ചിരുന്നില്ല. ഇടക്ക് കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ ഒരു ചെറിയ പുഞ്ചിരി പരസ്പരം സമ്മാനിക്കും. "ഇവന് എന്താ ഫോണിൽ പരിപാടി. കുറേ നേരം ആയല്ലോ ഫോണിൽ കുത്തി ഇരിക്കുന്നു. " ഫോണിൽ നോക്കി ചിരിക്കുന്ന പാർത്ഥിയെ കണ്ട് ശ്രീ പറഞ്ഞു. " ഞാൻ സ്റ്റേ.. സ്റ്റേഷനിലെ ഓരോ കാര്യങ്ങൾ ... " അവൻ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിൽ ഇട്ടു. "സ്റ്റേഷനിലെ കോൺസ്റ്റബിളിനോട് ആയിരിക്കും അല്ലേ ചാറ്റ് " ശ്രീ ഒന്ന് ആക്കി പറഞ്ഞു.

മറുപടിയായി അവൻ ഒന്ന് ചിരിച്ചു. "എടാ എല്ലാവരും എടുക്ക്. " നാല് ഗ്ലാസ് മുന്നിൽ നിരത്തി ധ്രുവി പറഞ്ഞു. പാർത്ഥിയും ധ്രുവിയും ശ്രീയും ഓരോ ഗ്ലാസ് എടുത്തു. "എന്താടാ നോക്കി ഇരിക്കുന്നേ.. എടുക്ക്" ധ്രുവി. "എടാ എനിക്ക് വേണ്ടാ. നീ വിളിച്ചപ്പോൾ വെറുതെ ഒരു കമ്പനിക്ക് വന്നു എന്നേ ഉള്ളൂ " "എന്ത് നിനക്ക് വേണ്ടാന്നോ . രണ്ട് മാസം മുൻപ് വരെ ഫുൾ ടൈം താമര ആയിരുന്ന ദേവ ദത്തൻ ആണോ ഈ പറയുന്നേ.." ധ്രുവി അതിശയത്തിൽ ചോദിച്ചു. "എയ്..അതൊക്കെ പണ്ട് അല്ലേ. ഇപ്പോ അതൊക്കെ നിർത്തി. " "മ്മ്.. ഭാര്യയെ പേടിച്ചിട്ട് നിർത്തി എന്ന് പറ. വർണ അത്രയും ഡെയ്ഞ്ചർ ആണോ... അതോ ഇനി ഇത്രയും കാലം കുടിച്ച് നടന്നതു കൊണ്ട് ലിവറിന് കുറച്ച് അവധി കൊടുത്തതാണോ ." ധ്രുവി പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു. "പേടി അല്ലട " " പിന്നെ ...." "Addicted to a person was most dangerous than any drugs...." അത് കേട്ടതും പാർത്ഥി ചുണ്ടോട് അടിപ്പിച്ച ഗ്ലാസ് നേരെ ടേബിളിലേക്ക് തന്നെ വച്ചു. "Addicted person... " ശ്രീ ഒരു പുഛത്തോടെ പറഞ്ഞ് ഗ്ലാസിലെ വോഡ്ക ഒറ്റയടിക്ക് കുടിച്ചു. "നിനക്ക് എന്താടാ വേണ്ടേ.. "പാർത്ഥിയുടെ ഇരുപ്പ് കണ്ട് ധ്രുവി ചോദിച്ചു. " വേണ്ടാ. ഞാൻ ഡയറ്റിലാ . ഇപ്പോഴാ ഓർത്തത്...."കുറച്ച് നേരം അവർക്ക് ഇടയിൽ ഒരു മൗനം നില നിന്നു. " Addicted person...."

ആ വാക്ക് മാത്രം നാല് പേരുടേയും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. രണ്ട് പേരുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞപ്പോൾ മറ്റു രണ്ടുപേരുടെ കണ്ണുകളിലും കണ്ണീരിന്റെ നനവ് പടർന്നു. ഒരു കോൾ വന്നതും ദത്തൻ ചെയറിൽ നിന്നും എണീറ്റ് ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു. അവൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത് ഒരു നിഴലനക്കം അറിഞ്ഞതും ദത്തൻ തല ചരിച്ച് നോക്കി. കൈ വരിയിൽ ചാരി തന്നെ നോക്കി ഇരിക്കുന്ന ധ്രുവിയെ കണ്ടതും അവൻ ഫോൺ കട്ട് ചെയ്ത് അവന് നേരെ തിരിഞ്ഞു. "എന്താടാ ഇങ്ങനെ നോക്കുന്നേ. നീ എന്നേ ആദ്യമായി കാണുകയാണോ ...." അത് കേട്ട് ധ്രുവി ഉറക്കെ ചിരിക്കാൻ തുടങ്ങി. "നിനക്കെന്താടാ കുടിച്ചപ്പോ ഉള്ള ബോധവും പോയോ ..." " ഞാൻ പഴയ ഒരു കഥ ആലോച്ചിച്ച് ചിരിച്ചതാ . ഒരു രണ്ട് മാസം മുൻപ് രാത്രി ഒരു പത്ത് പന്ത്രണ്ട് മണി സമയം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..." ധ്രുവി പറഞ്ഞ് തുടങ്ങിയതും ദത്തന്റെ മുഖം പതിയെ മാറാൻ തുടങ്ങിയിരുന്നു. അവന്റെ മനസിലേക്ക് പഴയ കാര്യങ്ങൾ തെളിഞ്ഞ് വരാൻ തുടങ്ങി. ** "എടാ ധ്രുവി ഞാൻ ദുഷ്ടനാടാ .. ചതിയനാടാ ...ഞാൻ എന്റെ സ്വാർത്ഥതക്ക് വേണ്ടി ഒരു പാവം കുട്ടീടെ ജീവിതം നശിപ്പിച്ചു. എന്നോട് ദൈവം പോലും പൊറുക്കത്തില്ലടാ ..."

"നീ എന്തൊക്കെയാ ദേവാ ഈ പറയുന്നേ... സമയം എത്ര മണിയായിന്നാ . നീ നാളെ വിളിക്ക് ..നമ്മുക്ക് നാളെ സംസാരിക്കാം.." "പ്ലീസ് ടാ ..ഞാൻ പറയുന്നത് ഒന്ന് കേൾക്ക് . അല്ലെങ്കിൽ എനിക്ക് സങ്കടം സഹിക്കാൻ പറ്റാതെ വല്ലതും പറ്റി പോവും.. " " നീ കുടിച്ചിട്ടുണ്ടല്ലേ ...നീ ആദ്യം കരച്ചിൽ നിർത്ത് .." "എടാ ...എന്റെ .. ഇന്ന് എന്റെ കല്യാണം കഴിഞ്ഞെടാ..." "എന്ത് ... കുടിച്ച് ബോധമില്ലാതെ നീ എന്തോക്കെയാടാ പറയുന്നേ." " കുടിച്ച് പറയുന്നതല്ലടാ ... ശരിക്കും എന്റെ കല്യാണം കഴിഞ്ഞെടാ. ഇന്ന് രാവിലെ പത്ത് മണിക്ക് ... " "അതെങ്ങനെ ..അതും ഇത്ര പെട്ടെന്ന് " " ഞാൻ അതൊക്കെ പറയാം. അതിന് മുൻപ് നീ എനിക്ക് ഒരു വാക്ക് തരണം. അവളെ നീ കല്യാണം കഴിക്കണം. രണ്ട് മാസം കഴിഞ്ഞാ നീ വരുമല്ലോ. അപ്പോ നിങ്ങൾ രണ്ടു പേരും തമ്മിലുള്ള കല്യാണം ഞാൻ നടത്തും. ഞാൻ കാരണം ആരുടേയും ഒരു പെണ്ണിന്റേയും ജീവിതം നശിച്ചുടാ . എനിക്ക് പാശ്ചിത്വം ചെയ്യണം ധ്രുവി . അവളെ വിശ്വാസിച്ച് എൽപ്പിക്കാൻ എനിക്ക് വേറെ ആരും ഇല്ലടാ .... നീ അവളെ സ്വീകരിക്കണം. ഞാൻ അവളുടെ കഴുത്തിൽ ഒരു താലി കെട്ടി എന്ന ബന്ധം മാത്രമേ ഉള്ളൂ. വേറെ ഒന്നും ഇല്ല. അതുകൊണ്ട് എനിക്ക് വേണ്ടി നീ അവളെ കല്യാണം കഴിക്കില്ലേ ധ്രുവി... " കുഴഞ്ഞ ശബ്ദത്തിൽ കരഞ്ഞു കൊണ്ട് പറയുന്ന ദത്തനെ കണ്ട് ധ്രുവി ഉറക്കെ ചിരിക്കാൻ തുടങ്ങി.

" നിന്ന് ചിരിക്കാതെ എന്തെങ്കിലും ഒന്ന് പറയടാ$€©*#₹ മോനേ ...." " ഓഹ്... എന്റെ ചെവി ഇനി ഡെറ്റോൾ ഒഴിച്ച് കഴുകേണ്ടി വരും" ധ്രുവി തല കുടഞ്ഞ് പറഞ്ഞു. " പറ ധ്രുവി.. നീ അവളെ കെട്ടുമോ " " ആടാ കെട്ടാം . ഇപ്പോ നീ പോയി സമാധാനമായി കിടന്ന് ഉറങ്ങാൻ നോക്ക്..." ** " അപ്പോ എന്നാ എന്റെ കല്യാണം. ഒരു രണ്ട് ദിവസം മുൻപെങ്കിലും പറയണേ ... എനിക്ക് ഒന്ന് പാർലറിൽ പോയി ലുക്കാവാനാ..: ധ്രുവിയുടെ ശബ്മാണ് ദത്തനെ ഓർമകളിൽ നിന്നും ഉണർത്തിയത്. ദത്തൻ അവനെ ദയനീയമായി ഒന്ന് നോക്കി. "നീ എന്താ ഇങ്ങനെ നോക്കുന്നേ.. ചോദിച്ചതിന് ഉത്തരം പറ . എന്നാ ഞങ്ങളുടെ കല്യാണം ..." "എടാ അത് ഞാൻ ... അന്ന് ... അപ്പോഴത്തെ അവസ്ഥയിൽ ... പക്ഷേ ഇപ്പോ അങ്ങനെ അല്ലടാ . എന്റെ എല്ലാം അവളാ . അവൾ ഇല്ലാതെ എനിക്ക് പറ്റത്തില്ലടാ . ഞാൻ അത്രക്കും അവളെ സ്നേഹിക്കുന്നുണ്ട് " "അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാകും. സത്യം പറഞ്ഞാ ഞാൻ ഇപ്പോ വന്നത് പോലും വർണയെ കാണാൻ വേണ്ടിയാണ്. നിന്റെ വാക്ക് കേട്ട് എന്റെ മനസിൽ ഞാൻ നട്ട് വളർത്തിയ എന്റെ സ്വപ്നങ്ങൾ .. "

" ധ്രുവി പറഞ്ഞത് കേട്ട് ദത്തന്റെ മുഖം ആകെ വല്ലാതെ ആയി. എന്ത് പറയണം എന്നറിയാതെ അവൻ നിന്നു. അത് കണ്ട് ധ്രുവി വീണ്ടും ചിരിക്കാൻ തുടങ്ങി. "എടാ തെണ്ടി.. ഞാൻ വെറുതെ പറഞ്ഞതല്ലേ . വർണ എനിക്ക് എന്റെ സ്വന്തം അനിയത്തിയാണ്. നീ അന്ന് എന്നേ വിളിച്ച് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ കരുതിയതാ പിന്നീട് നീ തന്നെ അതൊക്കെ തിരുത്തി പറയും എന്ന്. " "Thanks daaa" ദത്തൻ അവനെ ഇറുക്കി കെട്ടി പിടിച്ചു. ശ്രീയുടെ ഉറക്കെയുള്ള ശബ്ദം കേട്ട് അവർ ടേബിളിന്റെ അരികിലേക്ക് നടന്നു. ശ്രീ കുടിച്ച് ആകെ അലമ്പായിരുന്നു. ബോധമില്ലാതെ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ട്. പാർത്ഥിയാണെങ്കിൽ അവന്റെ വാ പൊത്തി പിടിക്കാൻ ശ്രമിക്കുന്നുണ്ട്. "ഈ കുപ്പി മുഴുവൻ നീ ഒറ്റക്ക് തീർത്തോ " ധ്രുവി കുപ്പി എടുത്ത് കൊണ്ട് ചോദിച്ചു. "Vodka... Vodka...vodka... I don't like it...I avoid... but vodka likes me...I can't avoid... "ശ്രീ കുപ്പി ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. "ഡാ പന്ന മോനേ ... ഉള്ളതെല്ലാo കുടിച്ച് കയറ്റി ബോധം കളഞ്ഞിട്ട് പാതിരാത്രി അവന്റെ ഒരു Kgf ഡയലോഗ്... ഒന്നങ്ങോട്ട് തന്നാ ഉണ്ടല്ലോ. മര്യാദക്ക് വാ അടച്ച് ഇരുന്നോ. താഴെ മുത്തശിയൊക്കെ ഉള്ളതാ..." ധ്രുവി ദേഷ്യത്തിൽ പറഞ്ഞതും ശ്രീ കരയാൻ തുടങ്ങി. "ഡാ ഇവനെ കൊണ്ടു പോവാൻ നോക്ക്... എനിക്ക് ദേഷ്യം വരുന്നുണ്ട്.. "

"എടാ സമയം ഒരുപാടായി നമ്മുക്ക് പോവാം വാ " ദത്തനും പാർത്ഥിയും ശ്രീയെ താങ്ങി പിടിച്ച് കാറിനരികിലേക്ക് വന്നു. " ടാ ശ്രീ ... ശ്രീ.." ബാക്ക് സീറ്റിൽ കിടക്കുന്ന ശ്രീരാഗിനെ ധ്രുവി തട്ടി വിളിച്ചു എങ്കിലും അവൻ പാതി ബോധത്തിൽ പരിസരബോധമില്ലാതെ എന്തൊക്കെയോ പറയുകയാണ്. " ഈ അവസ്ഥയിൽ ഇവനെ എങ്ങനെ വീട്ടിൽ കൊണ്ടു പോകും " " അത് സാരില്യ. ഇപ്പോ എല്ലാവരും ഉറങ്ങി കാണും .. എന്നാ ഞങ്ങൾ ഇറങ്ങാ ..." അവർ യാത്ര പറഞ്ഞ് ഇറങ്ങി. തിരിച്ച് പോകുമ്പോൾ പാർത്ഥിയാണ് കാർ ഡ്രെവ് ചെയ്തത്. ശ്രീ നീണ്ടു നിവർന്ന് പിൻ സീറ്റിൽ കിടക്കുന്നതിനാൽ ദത്തൻ കോ ഡ്രെവർ സീറ്റിൽ ആണ് കയറിയത്. വീട് എത്തുന്നവരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി പാർത്ഥി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്ത് കയറി. പിന്നിൽ ദത്തൻ ശ്രീയെ താങ്ങി പിടിച്ചു. ദത്തനും പാർത്ഥിയും ചേർന്നാണ് ശ്രീയെ റൂമിൽ കൊണ്ടുപോയി കിടത്തിയത്. "എടാ അവൾ എന്തിനാടാ എന്നേ വിട്ട് പോയത്. ഞാൻ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും എനിക്ക് ജീവൻ ആയിരുന്നില്ലേ . ഞാൻ പറയാതെ തന്നെ അവൾ എല്ലാം മനസിലാക്കും എന്ന് കരുതിയ ഞാൻ ഇപ്പോ മണ്ടൻ: " ശ്രീ ബോധം ഇല്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഒപ്പം കരയുന്നുമുണ്ട്. "എല്ലാം നാളെ രാവിലെ ആവുമ്പോഴേക്കും ശരിയാവും.

നീ ഇപ്പോ ഉറങ്ങാൻ നോക്ക് ശ്രീ..." "അപ്പോ നിങ്ങളും എന്നേ ഒറ്റക്കാക്കി പോവാലെ . എന്റെ ഈ സങ്കടവും കണ്ടിട്ട് കാണാത്ത പോലെ പോവാ ലെ. പോക്കൊ നിങ്ങൾ നിങ്ങളുടെ റൂമിൽ പോയി സുഖമായി കിടന്നുറങ്ങിക്കോ. ഞാൻ ഇവിടെ ഒറ്റക്ക് ഈ രാത്രി കരഞ്ഞ് തീർത്തോളാം.."" " ഇത് വല്യ മാരണം ആയല്ലോ ദൈവമേ..'' പാർത്ഥി തലക്ക് കൈ കൊടുത്ത് ബെഡിലേക്ക് ഇരുന്നു. ദത്തൻ നേരെ ഫോൺ എടുത്ത് ആരെയോ കോൾ ചെയ്തു. "ഹലോ എന്താ എട്ടാ ഈ സമയത്ത് . എട്ടൻ എവിടേയാ .." ശിലു " ഞാൻ ഇവിടെ വീട്ടിൽ ഉണ്ട്. ശ്രീയുടെ മുറിയിൽ ആണ്. അവൾ എവിടെ . ഉറങ്ങിയോ " " ആഹ് എട്ടാ . സമയം കുറേ ആയില്ലേ. അവൾ നല്ല ഉറക്കത്തിൽ ആണ്. ഉണർത്തണോ " " എയ് വേണ്ടാ. അവളെ അവിടെ തന്നെ കിടത്തിക്കോ . ഡോർ ലോക്ക് ചെയ്ത് കിടന്നോ. രാത്രി പുറത്ത് ഇറങ്ങാൻ സമ്മതിക്കണ്ട. " " ശരി എട്ടാ " "Ok "ദത്തൻ ഫോൺ കട്ട് ചെയ്ത് ശ്രീരാഗിന്റെ അടുത്ത് വന്ന് കിടന്നു. "നിന്നെ രാത്രി കാണാതായാൽ ഇറങ്ങി നടക്കുന്ന സ്വഭാവം വർണക്ക് ഉണ്ടല്ലേ " പാർത്ഥി ഫോണിൽ നാേക്കി ചോദിച്ചു. "മ്മ്. എത്ര പറഞ്ഞാലും കേൾക്കില്ല. " .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story