എൻ കാതലെ: ഭാഗം 59

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"അഴിച്ച് മാറ്റാൻ വേണ്ടിയല്ലാ ഞാൻ ഇത് ഇട്ടത്. പിന്നെ നീ എന്താ കുറച്ച് മുൻപേ ചോദിച്ചേ താൻ ആരാടോ എന്റെ ... താൻ എന്തിനാ കല്യാണത്തിന് അവളോട് വിളിക്കാം എന്ന് പറഞ്ഞത് എന്ന് . അതിനുള്ള ഉത്തരം ഞാൻ പറയുന്നില്ല. എന്റെ പാറു തമ്പുരാട്ടിക്ക് പ്രവർത്തിച്ച് കാണിക്കാം " പോക്കറ്റിൽ റിങ്ങ് ചെയ്യുന്ന ഫോൺ അറ്റന്റ് ചെയ്ത് ധ്രുവി പുറത്തേക്ക് പോയി. എന്നാൽ അതെ സമയം അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ, അവന്റെ ഈ ഭാവമാറ്റം മനസിലാവാതെ ഇരിക്കുകയായിരുന്നു പാർവതി. ഫോണിൽ സംസാരിച്ചു പോകുന്ന ധ്രുവി ഒന്ന് തിരിഞ്ഞ് നോക്കി പാർവതിയെ സെറ്റ് അടിച്ചു കാണിച്ചു. അതുകൂടി കണ്ടതും പാർവതിയുടെ സർവ്വ നിയന്ത്രണവും വിട്ടു. അവൾ ദേഷ്യത്തോടെ ദത്തന്റെ അടുത്തേക്ക് നടന്നു. അവർ നാല് പേരും ഡ്രസ്സ് നോക്കുന്ന തിരക്കിൽ ആണ്. "ഭദ്ര " പാർവതിയുടെ വിളി കേട്ട് ഭദ്ര ഞെട്ടി തിരിഞ്ഞു. "എന്താ ചേച്ചി " " ഇതൊന്ന് അഴിച്ച് തന്നെ " അവൾ വിരൽ ഭദ്രക്ക് നേരെ നീട്ടി പറഞ്ഞു. ഭദ്ര അന്തംവിട്ട് ശിലുവിനേയും വർണയേയും ദത്തനെയും നോക്കി. ശേഷം പാർവതിയുടെ വിരലിൽ കിടക്കുന്ന റിങ്ങ് അഴിക്കാൻ തുടങ്ങി. പാർവതിക്ക് വിരൽ നല്ല വേദന എടുക്കുന്നുണ്ടെങ്കിലും അതിനെക്കാൾ ഉപരി ധ്രുവിയോടുള്ള ദേഷ്യം മുന്നിട്ടു നിന്നത് കൊണ്ട് അവൾ അതെല്ലാം സഹിച്ചു നിന്നു.

" ചേച്ചി ഇത് അഴിക്കാൻ പറ്റുന്നില്ല. ചേച്ചി എന്തിനാ ഇപ്പോ റിങ്ങ് ഈ വിരലിൽ ഇട്ടത് " " എങ്ങനെയെങ്കിലും ഇതൊന്ന് അഴിച്ച് താ ഭദ്ര പ്ലീസ് ... " " കൈയ്യിൽ സോപ്പിട്ടാൽ വേഗം കിട്ടും ചേച്ചി " അവളുടെ മുഖത്തെ ദയനീയ ഭാവം കണ്ട് വർണ പറഞ്ഞു. " എന്നാ ഞാൻ വാഷ് റൂമിൽ പോയിട്ട് വാരാം . നിങ്ങൾ ഡ്രസ്സ് നോക്കിക്കോ" " ഇപ്പോ തന്നെ അത് അഴിക്കണം എന്ന് എന്താ ഇത്ര നിർബന്ധം വീട്ടിൽ പോയിട്ട് ചെയ്താ പോരെ .." ശിലു "പറ്റില്ല. ഇപ്പോ തന്നെ വേണം. ഒരു പത്ത് മിനിറ്റ് " പാർവതി വേഗം വാഷ് റൂമിലേക്ക് നടന്നു. ഓപ്പൺ വാഷ് റൂം ആയിരുന്നു അത്. നിരനിരയായി വാഷ് ബേസിനും അതിന് മുന്നിലായി വലിയ ഒരു മിററും ഉണ്ട് . ഓപ്പൺ ആയതു കൊണ്ട് തന്നെ അവിടെ രണ്ട് മൂന്ന് പയ്യൻമാർ നിൽക്കുന്നുണ്ട്. പാർവതി അവരെ ശ്രദ്ധിക്കാതെ വാഷ് ബേസിനു മുന്നിൽ ഉള്ള ബോട്ടിലിൽ നിന്നും ഹാൻ വാഷ് കൈകളിൽ ആക്കി . ശേഷം റിങ്ങ് അഴിക്കാനായി തുടങ്ങി. അടുത്ത് ആരുടേയോ സാമിപ്യം അറിഞ്ഞതും അവൾ തല ചരിച്ച് നോക്കി. " ചേച്ചി ഇവിടെ അടുത്ത് നല്ല വല്ല ഹോട്ടലും ഉണ്ടാേ ഒരു റൂം എടുക്കാൻ " ഒരു പയ്യൻ അർത്ഥം വച്ച് കൊണ്ട് ചോദിച്ചു. "അറിയില്ല " പാർവതി ഗൗരവത്തിൽ പറഞ്ഞു.

" സിനിമാ തിയറ്ററോ " " അറിയില്ല " " കുറച്ച് പ്രെവസി കിട്ടുന്ന എതെങ്കിലും സ്ഥലം " " തന്നോടല്ലേടോ അറിയില്ലാ എന്ന് പറഞ്ഞത്. പോയി വേറെ വല്ലവരോടും ചോദിക്ക്...". " അതിന് ചേച്ചി എന്തിനാ ചേച്ചി ഇങ്ങനെ ചൂടാവുന്നേ. മര്യാദക്ക് പറഞ്ഞാ പോരെ " " എനിക്ക് കുറച്ച് മര്യാദ കുറവാ. നീ നിന്റെ കാര്യം പോയി നോക്കടാ " " ഈ ചേച്ചിടെ ഒരു കാര്യം. അല്ലെങ്കിൽ തന്നെ കാണാൻ എന്തൊരു രസമാ . അതിന്റെ കൂടെ ഇങ്ങനെ ദേഷ്യപ്പെട്ട് മുഖമൊക്കെ ചുവന്നാൽ പിന്നെ പറയുകയും വേണ്ടാ " "എടാ നിന്നെ " പാർവതി ദേഷ്യത്തിൽ അവന്റെ മുഖത്ത് ആഞ്ഞടിച്ചു. " ടീ നീ എന്നേ തല്ലിയല്ലേ " മുഖത്തെ സോപ്പ് തുടച്ച് കളഞ്ഞു കൊണ്ട് അവൻ ചീറി. " അനാവശ്യം പറഞ്ഞാൽ ഇനിയും തല്ലും നിനക്ക് ഈ പാർവതിയെ ശരിക്കും അറിയില്ലാ " അവൾ അവന് നേരെ കൈ ചൂണ്ടി പറഞ്ഞു. "നീ അധികം നെഗളിക്കല്ലേ . നീ പെണ്ണാ വെറും പെണ്ണ്... " " പെണ്ണാണെങ്കിൽ എന്താ .നിനക്ക് ഒക്കെ എന്തും പറയാനും ചെയ്യാനും ഉള്ള ലൈസൻസ് ഉണ്ട് എന്നാണോ. നിങ്ങൾ എന്തെങ്കിലും പറയുമ്പോഴേക്കും പേടിച്ച് വിറച്ച് കരഞ്ഞു കൊണ്ട് ഓടുന്ന പെണ്ണല്ലാ ഈ പാർവതി. ഒന്ന് ഇങ്ങോട്ട് തന്നാൽ പത്ത് തിരികെ തരാൻ എനിക്ക് അറിയാം "

" ഡീ " അവൻ പാർവതിയെ അടിക്കാൻ ഓങ്ങിയെങ്കിലും അവൾ കൈ തടഞ്ഞ് അവനെ പിന്നിലേക്ക് തള്ളിയതും അവൻ ഒന്ന് ആഞ്ഞ് പോയി. "എടാ ആരൊ വന്നു. ഇനി ഇവിടെ നിൽക്കണ്ടാ വാ പോകാം " കൂടെ ഉള്ള പയ്യൻ ഡോർ സൈഡിലേക്ക് നോക്കി പറഞ്ഞ് അവന്റെ കൈയ്യും പിടിച്ച് വലിച്ച് പുറത്തേക്ക് നടന്നു. അവർ പോകുന്നത് കണ്ട് പാർവതി സംശയത്തോടെ തിരിഞ്ഞ് നോക്കിയതും ഡോറിൽ കൈകൾ കെട്ടി ചാരി നിൽക്കുന്ന ധ്രുവിയെ ആണ് കണ്ടത്. പുഞ്ചിരിയോടെ നിൽക്കുന്ന ധ്രുവിയുടെ മുഖം പാർവതിയുടെ ദേഷ്യം ഒന്നു കൂടി വർദ്ധിപ്പിച്ചു. അവൾ അവനെ നോക്കി പുഛിച്ചു കൊണ്ട് മിററിന്റെ സൈഡിലേക്ക് തന്നെ തിരിഞ്ഞ് കൈയിലെ റിങ്ങ് അഴിക്കാൻ തുടങ്ങി. ധ്രുവി അവളുടെ അടുത്തേക്ക് നടന്ന് വന്ന് പാർവതി നിൽക്കുന്നതിന്റെ സൈഡിലായി ചുമരിൽ ചാരി അവളെ തന്നെ നോക്കി നിന്നു. " ഇതാണ് പെണ്ണ്. No പറയേണ്ടിടത് അത് പറയണം. വേണെങ്കിൽ ഒന്ന് കൊടുക്കുകയും വേണം. എന്തായിരുന്നു ഒരു പെർഫോമൻസ്. കെട്ടി പിടിച്ച് ഒരു ഉമ്മ തരാൻ തോന്നും " ധ്രുവി അത് പറഞ്ഞതും പാർവതി തല ഉയർത്തി അവനെ നോക്കി. " അപ്പോ എല്ലാം കണ്ടിട്ടും ഒന്നും ഇടപെടാതെ മിണ്ടാതെ അവിടെ രസിച്ച് നിൽക്കുകയായിരുന്നു അല്ലേ "

അവൾ പുഛത്തോടെ ചോദിച്ചു. " ഞാൻ എന്തിന് ഇടപെടണം. നിന്റെ വാശിയും തന്റേടവും എത്രത്തോളം ഉണ്ടെന്ന് മറ്റാരെക്കാളും നന്നായി മനസിലാക്കിയിട്ടുള്ളത് ഈ ഞാൻ അല്ലേ " ധ്രുവി വലതു കൈയ്യിലെ ഷർട്ടിന്റെ സ്ലീവ്സ് അൽപ്പം ഉയർത്തി. ചെറുപ്പത്തിൽ ചെറിയ ഒരു വാക്ക് തർക്കത്തിന്റെ പേരിൽ പാർവതി കല്ലു കൊണ്ട് കുത്തിയ കൈയ്യിലെ പാട് കാണിച്ച് ധ്രുവി പറഞ്ഞു. അത് കണ്ട് പാർവതിയുടെ മുഖത്ത് ഒരു അത്ഭുതം നിറഞ്ഞെങ്കിലും അത് പുറത്ത് കാണിച്ചില്ല. അവൾ കയ്യിലേക്ക് കുറച്ച് കൂടി ഹാൻ വാഷ് ആക്കി കൈ കഴുകാൻ തുടങ്ങി. "നിന്നോട് ഞാൻ പറഞ്ഞതല്ലേ പാർവതി ഇത് അങ്ങനെയൊന്നും അഴിച്ച് മാറ്റാൻ പറ്റില്ല എന്ന് . നീ എത്രയൊക്കെ ശ്രമിച്ചാലും അതിന് കഴിയില്ല. " ധ്രുവി അവളുടെ പിന്നിലായി വന്ന് നിന്ന് അവളുടെ ഇരു കൈകളും അവന്റെ കൈകൾക്ക് ഉള്ളിൽ ആക്കി. ശേഷം പെപ്പ് തുറന്ന് അവളുടെ കൈ കഴുകാൻ തുടങ്ങി. ധ്രുവിയുടെ ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ടായിരുന്നു. പാർവതി പെട്ടെന്ന് അസ്വസ്ഥതയോടെ അവനെ പിന്നിലേക്ക് തള്ളി. പെട്ടെന്ന് ആയതിനാൽ ധ്രുവി ഒന്ന് വേച്ചു പോയി എങ്കിലും ബാലൻസ് ചെയ്ത് നിന്നു. "തനിക്ക് എന്താടോ വേണ്ടത്. കുറേ നേരം ആയി എന്നേ ഇങ്ങനെ പിന്നാലെ നടന്ന് ടോർച്ചർ ചെയ്യുന്നു...." അവൾ ദേഷ്യത്തിൽ അലറി "എനിക്ക് വേണ്ടത് നിന്നേയാ .

പാലക്കൽ തറവാട്ടിലെ ഈ പാർവതി തമ്പുരാട്ടിയെ ... " "what the hell are you talking dhruvi.... എന്തൊക്കെയാ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടാേ തനിക്ക് .." " ഞാൻ നല്ല സ്വബോധത്തിൽ തന്നെയാ പറയുന്നത്. എനിക്ക് വേണ്ടത് നിന്നെയാ പാർവതി. എനിക്ക് നിന്നെ എന്ത് ഇഷ്ടമാണെന്നോ. കുട്ടിക്കാലം മുതൽ എന്റെ മനസിൽ കയറിയ മുഖമാണ് നിന്റെത്. പക്ഷേ കുറച്ച് കൂടി വലുതായപ്പോൾ നീ ദേവയുടെ പെണ്ണാണെന്ന് എല്ലാവരും പറഞ്ഞപ്പോൾ എല്ലാം ഞാൻ എന്റെ മനസിൽ കുഴിച്ചു മൂടിയതാ. എങ്കിലും നിന്നെ കാണുമ്പോൾ ഞാൻ പോലും അറിയാതെ നിന്നോടുള്ള എന്റെ സ്നേഹം പുറത്തു വന്നു. അത് ഇല്ലാതാക്കാനാണ് നിന്നെ കാണുമ്പോൾ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങിയത്. നിന്നെ എന്റെ ശത്രുവാക്കിയത്. ദേവയുടെ പെണ്ണ് എന്ന് പറഞ്ഞതു കൊണ്ടാ . വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കുമായിരുന്നില്ല. അത്രയും ജീവനായിരുന്നെടി നിന്നേ ." ധ്രുവി പാർവതിയുടെ കൈയ്യിൽ പിടിച്ചു പറഞ്ഞു. "നിനക്ക് ഭ്രാന്താ ധ്രുവി. ബോധമില്ലാതെ ഓരോന്ന് വിളിച്ച് പറയുന്നു. നിനക്ക് എന്താ പറ്റിയത്. എന്താ ഇങ്ങനെയൊക്കെ ഓരോ ഭ്രാന്ത് പറയുന്നത് "

ധ്രുവിയുടെ പിടി വിടാൻ അവൾ ശ്രമിച്ചു എങ്കിലും അതിന് അവൾക്ക് കഴിഞ്ഞില്ല. "അതേടീ .. എനിക്ക് ഭ്രാന്താ. നീ എന്ന ഭ്രാന്ത്. പാർവതി എന്ന ഭ്രാന്ത്. അത് ഓരോ നിമിഷവും എന്നേ ഇങ്ങനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാ . ഒരു പക്ഷേ ദേവന്റെ കല്യാണം കഴിഞ്ഞിരുന്നില്ലാ എങ്കിൽ ഞാൻ സ്വയം ഉരുകി ഉരുകി തീർന്നേനേ. ദേവന്റെ കല്യാണം കഴിഞ്ഞതിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തന്നെ ഞാൻ ആയിരിക്കും. അത്രക്കും ഭ്രാന്താ പെണ്ണേ എനിക്ക് നീ " അത് പറയുമ്പോൾ ധ്രുവി യുടെ കൈകൾ ഒന്നുകൂടി അവളുടെ കൈകളിൽ മുറുകിയിരുന്നു. "പക്ഷേ ഈ പാർവതിയുടെ ഭ്രാന്ത് അന്നും ഇന്നും എന്നും ദേവദത്തൻ മാത്രമാണ് " അവൾ അത് പറഞ്ഞതും ധ്രുവിയുടെ കൈകൾ പതിയെ അയഞ്ഞു. "നീ ... നീ എന്താ പ.. പറയുന്നേ. ദേവൻ .. അ..അവന്റെ കല്യാണം കഴിഞ്ഞതാ . അവന് ഇന്ന് ഒരു ഭാ.. ഭാര്യയുണ്ട് " " ഇല്ല. ഞാൻ സമ്മതിക്കില്ല. ആരൊക്കെ വന്നാലും എന്താെക്കെ പറഞ്ഞാലും ദേവേട്ടൻ എന്റെയാ . എന്റെ മാത്രം " " നീ വെറുതെ വട്ട് പറയാതെ പാർവതി. ദേവന് വർണാ എന്ന് പറഞ്ഞാ ജീവനാണ് . നീ കാണുന്നത് അല്ലേ അവരുടെ സ്നേഹം. അവൻ ഒരു കുഞ്ഞിനെ പോലെയാ അവളെ കൊണ്ട് നടക്കുന്നത്.

വർണയെ ചുറ്റിപറ്റിയാണ് ദേവന്റെ ജീവനും ജീവിതവും എല്ലാം. വർണയുടെ ആ സ്ഥാനം നിനക്ക് ഒരിക്കലും കിട്ടില്ല പാർവതി .." "ഇല്ല. എന്റെയാ ദേവേട്ടൻ . ദേവേട്ടനെ കിട്ടാൻ ഞാൻ അവളെ ഇല്ലാതാക്കാനും മടിക്കില്ല. ഈ ജന്മം പാർവതിക്ക് മാത്രം അവകാശപ്പെട്ടത് ആണ് ദേവദത്തൻ " പാർവതി അത് പറഞ്ഞതും ധ്രുവിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു. "#*@₹ മോളേ ... ഇനി നീ ഈ വക വർത്താനം പറഞ്ഞാ നിന്റെ നാക്ക് ഞാൻ അരിയും. വർണക്ക് എഞെങ്കിലും സംഭവിച്ചാൽ പിന്നെ ദേവൻ ജീവനോടെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ. അതിനു കാരണക്കാരിയായ നിന്റെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ " അവൻ ദേഷ്യത്തിൽ പാർവതിയുടെ കഴുത്തിൽ കുത്തി പിടിച്ച് ചുമരിലേക്ക് ചേർത്തു. അവന്റെ പിടി മുറുകിയതും പാർവതിക്ക് ശ്വാസം എടുക്കാൻ പറ്റാതെ ആയി . കണ്ണുകൾ നിറഞ്ഞൊഴുകി. " നീ എന്താ കുറച്ച് മുൻപ് പറഞ്ഞത്. ദേവൻ നിന്റെയാണെന്നോ. അത് പറയാൻ എന്ത് അവകാശമാടി നിനക്ക് ഉള്ളത്. കൂടെ നിന്ന് എല്ലാവരും ചതിച്ചില്ലേ ആ പാവത്തിനെ . ഇഷ്ടപ്പെട്ട് വാങ്ങിയ ജോലിയും വീടും വീട്ടുക്കാരെയും ഒക്കെ ഉപേക്ഷിച്ച് അവന് ദൂരെ നാട്ടിൽ പോവേണ്ടി വന്നില്ലേ .

നിങ്ങൾ ഒക്കെ കൂടി അവന്റെ മനസിന് ഉണ്ടാക്കിയ മുറിവ് ഉണക്കാൻ അവൻ കൂട്ട് പിടിച്ചത് മദ്യത്തെ ആയിരുന്നു. മദ്യപിച്ച് സ്വയം ഇല്ലാതാവുകയായിരുന്നു അവൻ . ഒരാളെ കൊണ്ട് പോലും ദോഷം പറയിപ്പിക്കാത്ത പാലക്കൽ തറവാട്ടിലെ ദേവദത്തൻ അവിടെ ആ നാട്ടിൽ ഗുണ്ടയായിരുന്നു. ദത്തൻ എന്ന് കേട്ടാൽ തന്നെ ആ നാട് വിറച്ചിരുന്നു. പേടിയോടെ അല്ലാതെ അവനെ ഒരാളും നോക്കിയിട്ടില്ല. അങ്ങനെ താളം തെറ്റി കടന്ന അവന്റെ ജീവിതം ഇന്നു കാണുന്ന രീതിയിൽ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അവളാ .. വർണ ദേവൻ ജീവിച്ചിരിക്കുന്ന കാലം നിനക്കെന്നല്ലാ ആർക്കും അവളുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. കേട്ടോടി "₹#*" മോളേ" അവളുടെ കഴുത്തിലെ പിടി വിട്ട് ധ്രുവി പിന്നിലേക്ക് മാറി. പാർവതി ശ്വാസം കിട്ടാതെ നിലത്തേക്ക് ഊർന്നിരുന്നു. ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്. ധ്രുവി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. ഡോറിനരികിൽ എത്തിയതും അവൻ പാർവതിയെ ഒന്ന് തിരിഞ്ഞ് നോക്കി. താഴെ ഇരുന്ന് കരയുന്ന അവളെ കണ്ടതും ധ്രുവി കാറ്റു പോലെ അവളുടെ അരികിലേക്ക് എത്തി. താഴെ നിന്നും അവളെ എടുത്തുയർത്തി ചുമരിലേക്ക് ചാരി നിർത്തി.

ശേഷം അവളെ ഇറുക്കെ പുണർന്നു. അവന്റെ ആ പ്രവ്യത്തിയിൽ പാർവതി സ്തംഭിച്ചു നിന്നു. " എന്നേ ഇങ്ങനെ ഇല്ലാതാക്കല്ലേ മോളേ . നിന്റെ ഈ കണ്ണീര് എനിക്ക് കാണാൻ വയ്യാ . പെട്ടെന്ന് ദേഷ്യം വന്നപ്പോൾ തല്ലി പോയതാ . നീ എന്നോട് ക്ഷമിക്ക് " ഒരു നൂലിഴ വ്യത്യസമില്ലാതെ ധ്രുവി അവളിലേക്ക് ചേർന്ന് നിന്നു. "പഴയത് എല്ലാം മറന്നേക്ക്. ഇനി നിനക്ക് വേണ്ടത് ഒരു പുതിയ ജീവിതമാണ്. അതിന് നീ തന്നെ സ്വയം വിചാരിക്കണം. നിന്നെ കൊണ്ട് അതിന് കഴിയും. എന്നും കൂടെ ഞാൻ ഉണ്ടാകുമെടാ. എനിക്ക് നിന്റെ സ്നേഹം മാത്രം മതി. വേറെ ഒന്നും വേണ്ടാ. അതിന് വേണ്ടി എത്ര ക്കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും " അവളുടെ മുഖം കൈയ്യിലെടുത്ത് നെറ്റിയിൽ ഉമ്മ വച്ച് ധ്രുവി പുറത്തേക്ക് ഇറങ്ങി പോയി. ധ്രുവിയുടെ നിറഞ്ഞ കണ്ണുകളും അവന്റെ വാക്കുകളും പാർവതിയുടെ മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. അവൾ കൈകൾ രണ്ടും വാഷ് ബേസിന്റെ ഇരു സൈഡിലും കുത്തി നിന്ന് കണ്ണാടിയിലേക്ക് നോക്കി. തന്റെ കരഞ്ഞു വീർത്ത കണ്ണുകളും അലങ്കോലമായ മുടിയും കണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണടക്കുമ്പോൾ ധ്രുവിയുടെ മുഖം മനസിൽ വന്നെങ്കിലും പെട്ടെന്ന് അതിലും ശക്തിയിൽ ദത്തന്റെ മുഖം മനസിലേക്ക് വന്നു. അവൾ വേഗം പൈപ്പ് തുറന്ന് മുഖം കഴുകി. മുടിയൊക്കെ ഒതുക്കി പുറത്തേക്ക് വന്നു.

അവൾ പുറത്തേക്ക് വരുമ്പോൾ കണ്ടത് ദത്തന്റെ ഇരു കൈകളിലും പിടിച്ച് നിൽക്കുന്ന ഭദ്രയേയും ശിലുവിനേയും അത് കണ്ട് കുറച്ച് അപ്പുറത്തായി മുഖം വീർപ്പിച്ച് അസൂയയോടെ നിൽക്കുന്ന വർണയേയും ആണ്. "ദേവന് വർണാ എന്ന് പറഞ്ഞാ ജീവനാണ് . നീ കാണുന്നത് അല്ലേ അവരുടെ സ്നേഹം. അവൻ ഒരു കുഞ്ഞിനെ പോലെയാ അവളെ കൊണ്ട് നടക്കുന്നത്. വർണയെ ചുറ്റിപറ്റിയാണ് ദേവന്റെ ജീവനും ജീവിതവും എല്ലാം. വർണയുടെ ആ സ്ഥാനം നിനക്ക് ഒരിക്കലും കിട്ടില്ല പാർവതി .." ധ്രുവിയുടെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു. അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു. ശേഷം അവരുടെ അരികിലേക്ക് നടന്നു. പാർവതിയെ കണ്ടതും വർണ ഓടി വന്ന് അവളുടെ കൈ പിടിച്ചു. " ചേച്ചി റിങ്ങ് അഴിക്കാൻ പറ്റിയോ ...അയ്യോ പറ്റിയില്ലാലെ.. സാരില്യ നമ്മുക്ക് വീട്ടിൽ പോയിട്ട് ഒന്ന് കൂടി നോക്കാം. പിന്നെ ഈ റിങ്ങ് ചേച്ചിയുടെ മോതിര വിരലിൽ കിടക്കുന്നത് കാണാനാ ഭംഗി . " അവൾ പറയുന്നത് കേട്ട് പാർവതി അവളെ കണ്ടെടുക്കാതെ നോക്കി. " ചേച്ചി ഒന്നിങ്ങ് വന്നേ. ഈ ദാവണി നോക്ക്. ദത്തൻ സെലക്റ്റ് ചെയ്തതാ. സാരിയേക്കാൾ ഭംഗി ഇത് അല്ലേ. ചേച്ചിയും ഇത് എടുക്ക് . അപ്പോ ഞാനും ചേച്ചിയും ശിലുവും ഭദ്രയും ദച്ചു എട്ടത്തിയും സെയിം ടു സെയിം ആവും " " വേണ്ടാ. നിങ്ങൾ ഇത് എടുത്തോ. എനിക്ക് സാരി മതി"

" ചേച്ചി എപ്പോഴും ഓഫീസിലേക്ക് പോകുമ്പോൾ സാരി അല്ലേ . അപ്പോ ഒരു ചെയിഞ്ചിന് ദാവണി എടുക്ക് പ്ലീസ് പ്ലീസ് പ്ലീസ് ... " " വർണാ ..നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത് എന്ന്. അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുക്കട്ടെ. " ദത്തൻ ദേഷ്യത്തിൽ അവളുടെ കൈ പിടിച്ച് ബില്ലിങ്ങ് സെക്ഷനിലേക്ക് നടന്നു. " ചേച്ചി ഡ്രസ്സ് സെലക്റ്റ് ചെയ്തിട്ട് അവിടേക്ക് വാ. ഞങ്ങൾ അവിടെ കാണും " ഭദ്രയും ശിലുവും അവർക്ക് പിന്നാലെ പോയി. ദത്തന്റെ കൈ പിടിച്ച് പോകുന്ന വർണ പാർവതിയെ ഒന്ന് തിരിഞ്ഞ് നോക്കി. ഡ്രസ്സ് സെലക്റ്റ് ചെയ്യാൻ പാർവതിയെ അന്വോഷിച്ച് വാഷ് റൂമിൽ പോയപ്പോൾ അവിടെ കണ്ട കാഴ്ച്ച വർണയുടെ മനസിൽ തെളിഞ്ഞു. ഒരു കണക്കിന് ചേച്ചി പാവം ആണ്. ചേച്ചിയും ഒരു കണക്കിന് ചതിയിൽ പെട്ടത് ആണു ലോ . അച്ഛന്റെ വാക്ക് കണ്ണടച്ച് വിശ്വാസിച്ച കാരണം ആണ് ചേച്ചിക്ക് ഈ അവസ്ഥ വന്നത്. പക്ഷേ ചേച്ചിയുടെ മനസിലെ മുറിവ് ഉണക്കാൻ ധ്രുവിയേട്ടന് കഴിയും. വർണ പുഞ്ചിരിയോടെ ദത്തന്റെ ഒപ്പം നടന്നു. "മാഡം സാരി പാക്ക് ചെയ്യട്ടെ " സെയിൽസ് ഗേൾ പാർവതിയോട് ചോദിച്ചു. "വേണ്ടാ . ദാവണി മതി" അത് പറഞ്ഞ് അവൾ ബില്ലിങ്ങ് സെക്ഷനിലേക്ക് നടന്നു. അവളുടെ മനസിൽ ഒരു ഭാഗത്ത് വർണയും മറുഭാഗത്ത് ദത്തനും ആയിരുന്നു. എന്നാൽ അപ്പോഴും ദത്തന്റെ മുഖം മാത്രം അവനോടുള്ള സ്നേഹം മാത്രം മനസിൽ ഒന്ന് കൂടി തെളിഞ്ഞ് നിന്നിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story