എൻ കാതലെ: ഭാഗം 60

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

പാർവതി ബില്ലിങ്ങ് സെക്ഷനിലേക്ക് വരുമ്പോൾ ദത്തനോട് എന്താേ സംസാരിച്ച് ധ്രുവിയും നിൽക്കുന്നുണ്ടായിരുന്നു. "ഡ്രസ്സ് സെലക്റ്റ് ചെയ്തോ ചേച്ചി . " പാർവതിയെ നോക്കി ചോദിച്ച് ഭദ്ര അവളുടെ പിന്നിൽ വന്ന സെയിൽസ് ഗേൾന്റെ കൈയ്യിലെ കവർ വാങ്ങി. " ദാവണിയാണോ ചേച്ചി എടുത്തേ. വർണ പറഞ്ഞു ചേച്ചി ഇതേ എടുക്കു എന്ന് " ഭദ്ര സന്തോഷത്തിൽ പറഞ്ഞു. " സ്കെ ബ്ലൂവോ....ഇതാണോ ഇത്രയും നേരം തിരഞ്ഞിട്ട് എടുത്തത് " ഡ്രസ്സിന്റെ കളർ കണ്ട് ധ്രുവി പറഞ്ഞു. " ഇതിന് എന്താ കുഴപ്പം . ഞാനാ ഈ കളർ സെലക്റ്റ് ചെയ്തത്. ചേച്ചിക്ക് നന്നായി ചേരും " വർണ് അഭിമാനത്തിൽ പറഞ്ഞു. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ ടാ . നീ വരുന്നുണ്ടോ " ദത്തൻ " ഇല്ലാ . ഞാൻ ഷർട്ട് എടുത്തിട്ടില്ല. അപ്പോഴേക്കും എനിക്ക് ഒരു കോൾ വന്നു. നിങ്ങൾ പൊക്കോ. ഞാൻ പിന്നെ വരാം " " എന്നാ ശരിയെടാ. നാളെ കാണാം " അത് പറഞ്ഞ് ദത്തനും മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങി. * തിരിച്ച് ഉള്ള യാത്രയിൽ പാർവതി ഒന്നും മിണ്ടാതെ കണ്ണടച്ച് ഇരിക്കുകയായിരുന്നു. അവളെ ശല്യം ചെയ്യണ്ടാ എന്ന് കരുതി ആരും ഒന്നും മിണ്ടിയതും ഇല്ല. പോകുന്ന വഴി ഫുഡും കഴിച്ച്, സിനിമയും കണ്ടിട്ടാണ് തിരികെ പോയത്. ആ സമയങ്ങളിൽ മുഴുവൻ പാർവതി മറ്റൊരു ലോകത്ത് ആയിരുന്നു.

വീട്ടിൽ എത്തുമ്പോൾ നാല് മണി കഴിഞ്ഞിരുന്നു. പാർവതി വന്നതും മുറിക്കുള്ളിൽ കയറി ഡോർ ലോക്ക് ചെയ്തു. വർണയും ഭദ്രയും ശിലുവും വന്നതും ഡ്രസ്സ് പോലും മാറ്റാതെ ബെഡിലേക്ക് വീണു. വൈകുന്നേരം മുത്തശ്ശിയും പപ്പയും ചന്ദ്രശേഖരും ലക്ഷ്യയുടെ വീട് വരെ പോയിരുന്നു. * രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദത്തൻ ഹാളിലെ സെറ്റിയിൽ ഇരുന്ന് ഫയലുകൾ നോക്കുകയായിരുന്നു. "കിടക്കാറായില്ലേ ദേവ" ലൈറ്റ് ഓഫ് ചെയ്യാൻ വന്ന ചെറിയമ്മ ചോദിച്ചു. "ഇല്ല. കുറച്ച് വർക്ക് ഉണ്ട്. ചെറിയമ്മ കിടന്നോളൂ. ഞാൻ ലൈറ്റ് ഓഫ് ചെയ്തോളാം." "മ്മ്. വർണ എവിടെ ...." " അവൾ ഭദ്രയുടേയും ശിലുവിന്റെയും കൂടെ ഉണ്ട്. ചെറിയമ്മ പാർവതിയെ കണ്ടോ" " ഇല്ല. പാറു മോള് ഉച്ചക്ക് വന്ന് റൂമിൽ കയറി വാതിൽ അടച്ചതാ . ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പോലും വേണ്ട എന്നാ പറഞ്ഞത് " "ശരി. ചെറിയമ്മ പോയി കടന്നോള്ളൂ. നാളെ നേരത്തെ പോവേണ്ടത് അല്ലേ " "മ്മ് ശരി" ചെറിയമ്മ റൂമിലേക്ക് പോയതും ദത്തൻ ഫോൺ എടുത്ത് പാർവതിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. "ഇന്നലത്തെ മീറ്റിങ്ങിന്റെ ഡീറ്റെയിൽസ് അടങ്ങിയ ഫയൽ ഒന്ന് കൊണ്ടു വരു പാർവതി. " " ഇപ്പോ കൊണ്ടു വരാം ദേവേട്ടാ . ആ ഫയൽ ഓഫീസ് റൂമിൽ ആണ്. ഒരു 15 മിനിറ്റ് " അവൾ ഫോൺ കട്ട് ചെയ്തു.

ദത്തൻ വീണ്ടും ഫയലിലേക്ക് നോക്കിയതും വർണ ശിലുവിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു. "കഴിഞ്ഞില്ലേ ദത്താ. ബാക്കി നാളെ ചെയ്യാം " വർണ അവന്റെ അടുത്ത് വന്ന് ഇരുന്നു. " ഇല്ലടാ . ഇത് നാളെ അർജന്റായി ഓഫീസിലേക്ക് കൊടുത്തു വിടേണ്ടത് ആണ്. എന്തേ എന്റെ കുട്ടിക്ക് ഉറക്കം വന്നോ " ദത്തൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. "ഉറക്കമൊന്നും വരുന്നില്ലാ. ന്നിക്ക് ബോറടിക്കാ " " അപ്പോ ഭദ്രയും ശിലുവും എവിടെ . അവർ ഉറങ്ങിയോ " " ഇല്ല. അവർക്ക് മറ്റന്നാ ക്ലാസ്സ് ടെസ്റ്റ് ഉണ്ടത്രേ. അതോണ്ട് പഠിക്കാ അവര് . നാളെ കല്യാണത്തിന്റെ ക്ഷീണം ആയിരിക്കും അതോണ്ട് ഇന്ന് തന്നെ എല്ലാം പഠിച്ചെടുക്കണമത്രേ..." " എന്നാ എന്റെ കുട്ടിക്കും ബുക്കെടുത്ത് കുറച്ച് പഠിക്കാമായിരുന്നില്ലേ . അടുത്ത മാസം ക്ലാസ് സ്റ്റാർട്ട് ചെയ്യും. കഴിഞ്ഞ സെമിന്റെ റിൾട്ടും വരാറായി ലോ" " അവർ പഠിക്കുന്ന കാര്യം പറഞ്ഞ് ബോറടിപ്പിച്ചതു കൊണ്ടാ ഇവിടേക്ക് വന്നത്. ഇവിടെ വന്നപ്പോഴും അത് തന്നെ. നിങ്ങൾ എട്ടനും അനിയത്തിമാർക്കും ഈ ഒരു വിചാരം മാത്രമേ ഉള്ളോ ...." "പിന്നെ പഠിക്കണ്ടേ . നല്ല മാർക്ക് വേണ്ടിക്കണ്ടേ ..." "പിന്നെ ഇത്രയും കാലം പഠിച്ചിട്ട് അല്ലേ ഞാൻ ഇത് വരെ എത്തിയത് . എക്സാമിന്റെ തലേ ദിവസം പഠിച്ചാലേ എനിക്ക് എല്ലാം ഓർമ നിൽക്കൂ ദത്താ. എനിക്ക് അത്ര മാർക്ക് ഒക്കെ മതി" "അത് പറ്റില്ല കുഞ്ഞേ . എന്റെ കുട്ടിക്ക് ഡിഗ്രിക്ക് എത്ര സപ്ലി ഉണ്ടായിരുന്നു. "

" മൂന്ന് " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിജിക്ക് എത്രയെണ്ണം കിട്ടാൻ സാധ്യതയുണ്ട് " " അത് റിസൾട്ട് വന്നാലെ പറയാൻ പറ്റുള്ളൂ..." " ഞാൻ ഒരു കാര്യം പറയാം. അത് എന്റെ കുഞ്ഞ് ശ്രദ്ധിച്ചു കേൾക്കണം. " വർണയുടെ തോളിൽ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് ഇരുത്തി കൊണ്ട് ദത്തൻ പറഞ്ഞു. "ഇത്രയും കാലം നീ എങ്ങനെയാണ്.. എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയണ്ടാ. പക്ഷേ ഇപ്പോ ... ഇനിയുള്ള കാലം മുഴുവൻ എന്റെ കുട്ടി എല്ലാത്തത്തിലും ഒന്നാമത് ആയിരിക്കണം. എന്നു വച്ച് ഒറ്റയടിക്ക് നിന്നോട് റാങ്ക് വാങ്ങാൻ ഒന്നും ഞാൻ പറയില്ല. ഒന്നാമത് എത്താൻ നീ നിന്റെ പരമാവധി ശ്രമിക്കണം. ഈ തറവാട്ടിലെ ആളുകളുടെ കാര്യം എന്റെ കുട്ടിക്ക് അറിയാമല്ലോ. നമ്മുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ഒരുപാട് പേരുണ്ട്. അവർക്ക് അതിന് നമ്മളായിട്ട് ഒരു ചാൻസ് കൊടുക്കരുത്. ഒന്നിന്റെ പേരിലും ആരും വെറുതെ പോലും എന്റെ കുട്ടിയെ കളിയാക്കുന്നത് എനിക്ക് ഇഷ്ടമല്ലാ. അതുകൊണ്ട് എന്റെ കുട്ടി ഇനി മുതൽ നന്നായി പഠിക്കും എന്ന് ദത്തന് വാക്ക് താ." അവൻ കൈ നീട്ടി കൊണ്ട് പറഞ്ഞു. " എന്നേ കൊണ്ട് അതിന് പറ്റുമോ ദത്താ . എനിക്ക് അത്രയ്ക്ക് ബുദ്ധി ഒന്നും ഇല്ലാ . " "എന്റെ കുഞ്ഞിനെ കൊണ്ടും പറ്റും ഞാൻ ഇല്ലേ കൂടെ . പാസ് ആയാ മതി. അതിൽ കൂടുതൽ ഒന്നും വേണ്ടാ...."

"അപ്പോ ഫസ്റ്റ് വാങ്ങണ്ടേ " " അതൊക്കെ പിന്നെ . ഇപ്പോ നമ്മുടെ ലക്ഷ്യം പാസ് ആവണം എന്നത് ആണ്. അത് കഴിഞ്ഞിട്ട് പതിയെ പതിയെ ഫസ്റ്റ് വാങ്ങണം . എന്നാ എനിക്ക് വാക്ക് താ. ഇനി മുതൽ പഠിക്കാം എന്ന് " "മ്മ്. നാളെ മുതൽ ഞാൻ പഠിക്കാൻ ശ്രമിക്കാം ദത്താ..." അവൾ വേണോ വേണ്ടയോ എന്ന രീതിയിൽ പറഞ്ഞു. " ശ്രമിക്കാം എന്നല്ല. ശ്രമിക്കും എന്ന് പറയണം. നിന്നെ ഹെൽപ്പ് ചെയ്യാൻ ഞാൻ ശ്രീയോട് പറയാം. അവൻ നന്നായി ക്ലാസ് എടുത്ത് തരും . ഭദ്രക്കും ശിലുവിനും മെയിൽ എക്സാം ടൈമിൽ അവനാ പോഷൻസ് എടുത്ത് കൊടുക്കാറുള്ളത്..." "അയ്യോ അത് വേണ്ടാ. എനിക്ക് പേടിയാ. ചിലപ്പോ ഞാൻ പഠിക്കാഞ്ഞാൽ എന്നേ തല്ലിയാലോ " " എന്നാ ദർശനയോട് പറയാം" "വേണ്ടാ. എന്നേ നീ പഠിപ്പിച്ചാ മതി. നിന്റെ ഒഴിവ് സമയം നോക്കി പഠിപ്പിച്ചാ മതി. നീ പറഞ്ഞു തരുമ്പോൾ എനിക്ക് വേഗം മനസിലാവും " " അത് വേണോ " "മ്മ്..അത് മതി" " അവസാനം വാക്ക് മാറ്റി പറയാതെ ഇരുന്നാ മതി " ദത്തൻ ചിരിയോടെ പറഞ്ഞ് ഫയൽ നോക്കാൻ തുടങ്ങി. വർണ ദത്തന്റെ ഫോൺ എടുത്ത് അവന്റെ മടിയിലേക്ക് ആയി കിടന്നു.

ലോക്ക് തുറന്ന് അവൾ ഓരോന്ന് നോക്കാൻ തുടങ്ങി. " ദത്താ" "മ്മ് " അവൻ കാല് മുന്നിലുള്ള ടേബിൾ സ്റ്റാന്റിലേക്ക് കയറ്റി വച്ച് ഇരുന്നു. ശേഷം വർണയുടെ തല ശരിക്ക് മടിയിലേക്ക് വച്ച് സെറ്റിയിലേക്ക് ചാരി ഇരുന്നു. "നമ്മുടെ മനുവേട്ടൻ ഇപ്പോ സെലിബ്രിറ്റി ആയല്ലേ . ഇൻസ്റ്റാ വീഡിയോസിന് നല്ല ലൈക്കും ഫോളോവേഴ്സും ഒക്കെയുണ്ട്. എന്റെ ഒരു വീഡിയോ മനുവേട്ടന്റെ ജീവിതം തന്നെ മാറ്റി മറച്ചു. ഹാ ...എന്നേ കൊണ്ട് ഞാൻ തോറ്റു. ഞാൻ ഒരു സംഭവാമാ അല്ലേ ദത്താ" "മ്മ് " അവൻ ഒന്ന് മൂളി. "നമ്മുക്ക് മനുവേട്ടനെ വച്ച് ഒരു സീരിയൽ ചെയ്താലോ. മനുവേട്ടൻ നായകൻ. അനു നായിക. ഞാനും വേണിയും ഡയറക്ടർ. നീ പ്രൊഡ്യൂസർ ...." "ഉം നല്ല ബെസ്റ്റ് ഡയറക്ടർ ആയിരിക്കും രണ്ടു പേരും. അല്ലാ എന്ത് കഥ വച്ചാ സീരിയൽ ചെയ്യുന്നേ " ദത്തൻ കളിയാക്കി കൊണ്ട് ചോദിച്ചു. " അത് എളുപ്പമല്ലേ . ഏതെങ്കിലും ഒരു ഹിന്ദി സീരിയൽ കഥ മലയാളത്തിൽ ആക്കിയാൽ പോരെ . ഈ ഹിന്ദിക്കാരുടെ സീരിയൽ തമിഴിലേക്ക് ആക്കും. ആ തമിഴ് നമ്മൾ മലയാളത്തിലേക്ക് ആക്കും. ഈ മലയാളത്തിലെ ഒട്ടുമിക്ക സീരിയലും അങ്ങനെയാണന്നേ ...." " ആദ്യം എന്റെ കുട്ടി പഠിച്ച് പാസ് ആവാൻ നോക്ക്. എന്നിട്ട് നമ്മുക്ക് സീരിയലും സിനിമയും ഒക്കെ ചെയ്യാം "

"എന്റെ പി.ജി കഴിയട്ടെ എന്നിട്ട് വേണം എന്റെ കഴിവുകൾ പുറത്തെടുക്കാൻ . അതിൽ ഭദ്രയുടേയും ശിലുവിന്റെയും ഒരുപാട്ട്, പാറു ചേച്ചീടെ ഡാൻസ് ഒക്കെ വേണം " വർണ ദത്തന്റെ മടിയിൽ കിടന്ന് കാര്യമായി ഓരോന്ന് പറയുന്നുണ്ട്. ദത്തൻ അതെല്ലാം മൂളി കേൾക്കുകയും ചെയ്യുന്നുണ്ട്. ഫയലുമായി താഴേക്ക് സ്റ്റയർ ഇറങ്ങി വരുന്ന പാർവതി കാണുന്നത് ദത്തന്റെ മടിയിൽ ഫോൺ നോക്കി കിടക്കുന്ന വർണയെ ആണ്. അവൾ ഇടക്ക് ഫോൺ നോക്കി ചിരിക്കുന്നുണ്ട്. ഇടക്ക് ദത്തനെ തോളിൽ തട്ടി വിളിച്ച് ഫോണിലേക്ക് നോക്കാനും പറയുന്നുണ്ട്. അത് കണ്ട് പാർവതി ദേഷ്യത്തിൽ താഴേക്ക് ഇറങ്ങി വന്നു. കൈയ്യിലുള്ള ഫയൽ ദേഷ്യത്തിൽ സെറ്റിയുടെ മുകളിൽ ആയി ഇട്ടു. " വർണാ നിനക്ക് എന്താ ഇത്രക്കും ബോധം ഇല്ലേ . ദേവേട്ടൻ എത്ര പ്രധാനപ്പെട്ട ഫയലുകൾ ആണ് നോക്കുന്നത് അതിന്റെ ഇടയിൽ എന്തിനാ ഇങ്ങനെ ശല്യപ്പെടുത്തുന്നത്. നിനക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ പോയി കിടന്ന് ഉറങ്ങി കൂടെ. വെറുതെ ഇങ്ങനെ കുട്ടി കളി കളിച്ച് നടന്നോള്ളും. ദേവേട്ടന്റെ ഓഫീസ് വർക്കുകളുടെ സീരിയസ്നസ് നിനക്ക് പറഞ്ഞാ മനസിലാവില്ലാ " അവൾ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. " ഞാൻ റൂമിലേക്ക് പോവാ ദത്താ...''

അവൾ ദത്തന്റെ ഫോൺ അവന്റെ അരികിൽ വച്ച് റൂമിലേക്ക് കയറി പോയി. അവൾ പോകുന്നത് കണ്ട് താൻ പറഞ്ഞത് കൂടി പോയോ എന്ന ചിന്ത പാർവതിക്ക് വന്നിരുന്നു. പെട്ടെന്ന് ദത്തന്റെ മടിയിൽ അവൾ കിടക്കുന്നത് കണ്ട ദേഷ്യത്തിൽ പറഞ്ഞ് പോയതായിരുന്നു. അവൾ വർണ പോകുന്നത് നോക്കി തിരിഞ്ഞതും തന്നെ ചുട്ടെരിക്കാൻ പാകത്തിൽ ദേഷ്യത്തിൽ നിൽക്കുന്ന ദത്തനെയാണ് കണ്ടത്. ദേഷ്യത്താൽ വിറക്കുന്ന ദത്തനെ കണ്ട് പാർവതി പേടിച്ച് രണ്ടടി പുറകിലേക്ക് നീങ്ങി. " കഴിഞ്ഞോ നിന്റെ പെർഫോമൻസ്.... എഹ് ...കഴിഞ്ഞോന്ന് . ആരെ കാണിക്കാനാടി ഈ വക വേഷം കെട്ടൽ.... അവളെ വഴക്ക് പറയാൻ നീയാരാ . നിന്നക്ക് എന്ത് അവകാശമാ ഉള്ളത്. അവളെ ശാസിക്കാനും ഗുണദോഷിക്കാനും അവളുടെ ഭർത്താവായ ഞാനുണ്ട് ഇവിടെ. അതിനിടയിലേക്ക് നീ വരണ്ടാ. "ദേവേട്ടാ ഞാൻ .., " "നീ അവളോട് പറഞ്ഞതിന് നിന്റെ മുഖം അടച്ച് ഒന്ന് തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ലാ. വേണ്ടാ എന്ന് വച്ചിട്ട് മാത്രമാണ്. നീ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി എന്ന് വിളിച്ച് പിന്നാലെ വന്നിട്ടല്ലേ ഉള്ളൂ അവൾ . എന്നേ മനസിൽ ഇട്ടാണ് നീ നടക്കുന്നത് എന്നറിഞ്ഞിട്ടും അതിന്റെ പേരിൽ ഒരു കുറ്റവാക്കു പോലും അവൾ നിന്നെ പറഞ്ഞിട്ടില്ലലോ .

നിന്റെ കാലു പോലും പിടിച്ചിട്ടില്ലേ അവൾ ... എന്നിട്ടും ഇങ്ങനെയൊക്കെ പറഞ്ഞ് അവളെ വേദനിപ്പിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു. അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആ ചന്ദ്രശേഖരന്റെ ചോരയല്ലേ നീയും. ഇത്രയൊക്കെ നന്മ പ്രതീക്ഷിച്ചാ മതി. ഇനി മേലാൽ നീ എന്റെ ഭാര്യയെ ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ വേദനിപ്പിച്ചാൽ നിനക്ക് ഒന്നും അറിയാത്ത നീയൊന്നും കണ്ടിട്ടില്ലാത്ത ഒരു ദത്തനുണ്ട്. ആ ദത്തൻ ആവും ഞാൻ. അത് നിന്നെ കൊണ്ട് താങ്ങാൻ പറ്റി എന്ന് വരില്ല. അതുകൊണ്ട് അവൾക്ക് നേരെ ഇനി നാവുയർത്തുമ്പോൾ ഒരു നിമിഷം ആലോച്ചിച്ചേക്ക്. " ദത്തൻ ദേഷ്യത്തിൽ കൈയ്യിലുള്ള ഫയൽ താഴേക്ക് എറിഞ്ഞ് സ്റ്റയർ കയറി മുകളിലേക്ക് പോയി. " ഇല്ലാ ... എന്നേ കൊണ്ട് കഴിയുന്നില്ല ദേവേട്ടാ. നിങ്ങളെ ആർക്കും വിട്ട് കൊടുക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല. പക്ഷേ വർണ . അവൾ പാവം ആണ് . എനിക്ക് അവളെ ഇഷ്ടമാണ്. അവൾ എന്നേ ചേച്ചി എന്ന് വിളിക്കുന്നതും ആത്മാർത്ഥയിട്ടാണ്. പക്ഷേ എനിക്ക് ഒന്നും അറിയുന്നില്ല. എന്റെ മനസ് കൈവിട്ട് പോകുന്ന പോലെ . ആകെ മനസ് മരവിച്ച അവസ്ഥ " അവൾ സ്വയം പിറുപിറുത്തു കൊണ്ട് ഫ്ളോറിലേക്ക് ഇരുന്നു. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി. *

ദേഷ്യത്തിൽ റൂമിലേക്ക് കയറി വന്ന ദത്തൻ കാണുന്നത് ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഹെഡ് സെറ്റിൽ പാട്ട് കേട്ട് കണ്ണടച്ച് ഇരിക്കുന്ന വർണയെ ആണ് . ദത്തൻ ഡോർ ലോക്ക് ചെയ്ത് വർണയുടെ മടിയിൽ ആയി അവളുടെ വയറിലേക്ക് മുഖം ചേർത്തു കൊണ്ട് കിടന്നു. "വർക്ക് ഇത്ര പെട്ടെന്ന് കഴിഞ്ഞോ ദത്താ" അവൾ ചെവിയിൽ നിന്നും ഹെഡ് സെറ്റ് ഊരി കൊണ്ട് ചോദിച്ചു. "മ്മ് " അവൻ ഒന്ന് മൂളി കൊണ്ട് വർണയെ ചുറ്റി പിടിച്ചു കൊണ്ട് കിടന്നു. വർണ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു. "സോറി ദത്താ. ഞാൻ വെറുതെ നിന്നെ ശല്യപ്പെടുത്തി അല്ലേ. പാർവതി ചേച്ചി പറഞ്ഞത് ശരിയാ. ഞാൻ വെറുതെ കുട്ടികളി കളിച്ച് നിന്നെ വെറുപ്പിക്കാ നാളെ മുതൽ ഞാൻ പുതിയ ഒരു ആൾ ആയിരിക്കും .നല്ല മെച്ചുരിറ്റിയോടെ എല്ലാവരോടും പെരുമാറാണം. " " ഞാൻ നിന്റെ ആരാ " അവൾ പറയുന്നത് കേട്ട് ദത്തൻ അവളുടെ വയറിൽ നിന്നും മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. "അതെന്താ അങ്ങനെ ഒരു ചോദ്യം ദത്താ . നീ എന്റെ ഭർത്താവ് അല്ലേ . അതിനെക്കാൾ ഉപരി എന്റെ എല്ലാം നീയല്ലേ ." "അപ്പോ അത് അറിഞ്ഞിട്ടാണോ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നീ എന്റെ കുഞ്ഞല്ലേടാ . ഇന്നേ വരെ ഞാൻ അങ്ങനെയല്ലേ കണ്ടിട്ടുള്ളൂ. എനിക്ക് നിന്നെ അങ്ങനെ കാണാനാണ് ഇഷ്ടം .

മറ്റുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് അത് ഒരു പ്രശ്നം അല്ലാ . നീ എനിക്ക് ഒരിക്കലും ഒരു ശല്യമല്ലടാ . നീ എന്റെ അടുത്ത് എന്റെ കൂടെ ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ എത്രത്തോളം സന്തോഷം അനുഭവിക്കുന്നുണ്ട് എന്ന് നിനക്കറിയോ ...." ദത്തൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു. വർണ ഒന്നും മിണ്ടാതെ അവന്റെ തോളിലൂടെ ചുറ്റി പിടിച്ച് ദത്തന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വച്ച് കണ്ണടച്ച് ഇരുന്നു. " ഐ ലവ് യൂ ദത്താ. ഐ ലവ് യൂ സോ much..." ദത്തൻ അവളെ എടുത്തുയർത്തി ബെഡിലേക്ക് കിടത്തി. ശേഷം അവളുടെ ഇരു സൈഡിലും കൈകൾ കുത്തി നിന്നു. പതിയെ ഒന്ന് കുനിഞ്ഞ് അവളുടെ ചെവിക്ക് താഴേയായി ഉമ്മ വച്ചു. "I love you too കുഞ്ഞേ ..." അവൻ വർണയുടെ കാതിൽ ആർദ്രമായി പറഞ്ഞു. ശേഷം അവളുടെ നെറുകയിലെ സിന്ദൂര രേഖയിൽ മുത്തമ്മിട്ട് മൂക്കിലൂടെ ഉരസി ഇറങ്ങി ചുണ്ടിൽ വന്നു നിന്നു. ദത്തന്റെ നിശ്വാസം ചുണ്ടിൽ തട്ടിയതും വർണ പതിയെ കണ്ണുകൾ അടച്ച് കിടന്നു. ദത്തൻ ഒരു കള്ള ചിരിയോടെ അല്പം നീങ്ങി അവളുടെ ഇടതു കവിളിൽ ആയി ഉമ്മ വച്ച് പതിയെ കഴുത്തിലേക്ക് മുഖം ചേർത്തു. ഇരു കണ്ണുകളും അടച്ചാണ് കിടക്കുന്നതെങ്കിലും അവളുടെ ചുണ്ടിൽ ഒന്നു പുഞ്ചിരി ഉണ്ടായിരുന്നു.

ദത്തൻ തന്റെ മുഖം കൊണ്ട് അവളുടെ കഴുത്തിലൂടെ ഉരസിയതും വർണ ഇക്കിളി കൊണ്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി. പക്ഷേ ദത്തന്റെ മുഖം പതിയെ താഴേക്ക് ചലിച്ചും അവളുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു. ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. ദത്തൻ അവളുടെ ഷർട്ടിന്റെ ആദ്യത്തെ ബട്ടൻ പതിയെ കടിച്ചെടുത്തു. ശേഷം രണ്ടാമത്തെ ബട്ടനും അഴിച്ചു. "ദ ... ദത്താ. വേ.. വേണ്ടാ പ്ലീസ് " വർണ അവന്റെ തോളിൽ അമർത്തി പിടിച്ചു. പക്ഷേ ദത്തൻ അവളുടെ ഷർട്ട് പതിയെ നീക്കി നെഞ്ചിൽ കിടക്കുന്ന താലിയിൽ അമർത്തി ചുബിച്ചു. ശേഷം ആ താലി കടിച്ചെടുത്ത് ഒന്ന് ഉയർന്ന് അവളുടെ മുഖത്തിന് നേരെയായി നിന്ന് താലി അവളുടെ ചുണ്ടിനു മുകളിലായി വച്ച് തന്റെ ചുണ്ടുകൾ അവളിലേക്ക് ചേർത്തു. പരസ്പരം അകന്ന് മാറാതെ രണ്ടു പേരും കണ്ണടച്ച് കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു. വർണയുടെ ഉയർന്ന ഹൃദയമിടിപ്പ് താനെ ശാന്തമായി. "കുഞ്ഞേ ..." അവളുടെ മാറിലേക്ക് മുഖം ചേർത്ത് കിടന്നു കൊണ്ട് ദത്തൻ വിളിച്ചു. "മ്മ്... " " എനിക്ക് എന്റെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയുന്നില്ലെടി... ആദ്യമൊക്കെ നിന്നെ ഒന്ന് കെട്ടി പിടിച്ച് ഒരു ഉമ്മ തരുമ്പോൾ അതിൽ എന്റെ സ്നേഹം പൂർണമായി നിന്നിരുന്നു. പക്ഷേ ഇപ്പോ അങ്ങനെയല്ലാ.

അതിലും കൂടുതൽ വേറെതൊക്കെയോ രീതിയിൽ എന്റെ സ്നേഹം പ്രകടിപ്പിക്കാൻ തോന്നാ. എനിക്ക് സ്വന്തമാക്കണം നിന്നെ ... എല്ലാ അർത്ഥത്തിലും . ഈ വർണയുടെ ശരീരത്തിന്റെയും ആത്മാവിന്റെയും ജീവന്റെയും എല്ലാത്തിന്റെയും പാതി ഞാനാവണം എന്ന് തോന്നാ." ദത്തൻ അവളെ ഇറുക്കെ പുണർന്നു. "പക്ഷേ ഇപ്പോൾ അല്ല. കുറച്ച് ദിവസം കൂടി അതിന് വെയ്റ്റ് ചെയ്യണം. എന്നിട്ട് വേണം എനിക്ക് ...ദത്തൻ ഒരു വഷളൻ ചിരിയോടെ വർണയുടെ കഴുത്തിലേക്ക് മുഖം ചേർത്ത് പതിയെ അവിടെ കടിച്ചു.വർണ ഒന്ന് ഉയർന്നു പൊങ്ങി. "സമയം ഒരുപാടായി. എന്റെ കുട്ടി ഉറങ്ങിക്കോ" ദത്തൻ അവളിൽ നിന്നും അകന്ന് മാറി ബെഡിലേക്ക് കിടന്നു. ശേഷം തല താങ്ങി അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. "എന്തായാലും പകുതി അഴിച്ചത് അല്ലേ. ബാക്കി കൂടി അഴിച്ചാലോ " ദത്തൻ അവളുടെ മൂന്നാമത്തെ ബട്ടനിൽ പിടിച്ച് കള്ള ചിരിയോടെ ചോദിച്ചു. "അയ്യോ വേണ്ടാ ദത്താ" അവൾ ഷർട്ടിൽ മുറുകെ പിടിച്ച് ബെഡിൽ നിന്നും ചാടി എണീറ്റതും ദത്തൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് ബെഡിലേക്ക് തന്നെ കിടത്തി. " ഞാൻ നിന്നെ പേടിപ്പിക്കാൻ വെറുതെ പറഞ്ഞാ . ഇവിടെ ഒതുങ്ങി കിടക്കെടി" ദത്തൻ അവളെ ചുറ്റി പിടിച്ച് കിടന്നു. വർണയും ഒരു പുഞ്ചിരിയോടെ അവന്റെ അരികിലേക്ക് ചേർന്ന് കിടന്നു.

എപ്പോഴോ ഉറങ്ങി പോയി. ** " ദത്താ എണീക്ക്... ദത്താ" വർണയുടെ വിളി കേട്ടാണ് ദത്തൻ രാവിലെ കണ്ണു തുറന്നത്. നേരം വെളുക്കുന്നതെ ഉള്ളൂ. അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് മുന്നിൽ നിൽക്കുന്ന വർണയെ കണ്ട് വിശ്വാസം വരാതെ ദത്തൻ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു. "എന്താ ദത്താ ഇങ്ങനെ നോക്കുന്നേ. എണീക്ക് " " ഈ വെളുപ്പാൻ കാലത്ത് കുളിച്ചൊരുങ്ങി നീ ഇത് എവിടേക്കാ " " ഞാൻ ഭദ്രയുടേയും ശിലുവിന്റെയും റൂമിലേക്ക് പോവാ . ഇപ്പോ ഒരുങ്ങാൻ തുടങ്ങിയാലെ പോവാറാവുമ്പോഴേക്കും കഴിയൂ. ഞങ്ങൾ 3 പേരുടേയും മേക്കപ്പ് കഴിയണ്ടേ " "ശരിക്കും ലക്ഷ്യയുടെയാണോ നിങ്ങളുടേയാണോ കല്യാണം." ദത്തൻ കളിയാക്കി ചോദിച്ചു. "നീ പോടാ കള്ള കെളവാ . നിനക്ക് വയസായി എന്ന് വച്ച്. ഞങ്ങൾ ചെറുപ്പം പിള്ളേരാ. ഞങ്ങൾ അണിഞ്ഞൊരുങ്ങിയെ കല്യാണത്തിനു പോകു"

" എന്നാ വേഗം പോയി ഒരുങ്ങാൻ നോക്കൂ ചെറുപ്പക്കാരി " " നീ അധികം കളിയാക്കണ്ടടാ . ഞാൻ നന്നായി ഒരുങ്ങി നിന്റെ കൂടെ കല്യാണത്തിന് പോകുമ്പോൾ നിന്നെ കണ്ട് എല്ലാവരും എന്റെ അപ്പൂപ്പൻ ആണോ എന്ന് ചോദിക്കുമോ എന്നാ പേടി...." " പക്ഷേ എന്റെ പേടി അതല്ലാ. നിന്നെ കണ്ട് ആരെങ്കിലും സ്കൂളിൽ കൊണ്ടുപോയി ഇരുത്തുമോ എന്നാ " " നീ പോടാ ....എന്നെ കണ്ടാ പ്രായം തോന്നിക്കാത്തത് എന്റെ കുഴപ്പം കൊണ്ട് ആണോ. നോക്കിക്കോ ഇന്ന് മുതൽ ഞാൻ നന്നായി ഫുഡ് കഴിക്കും. എന്നിട്ട് ഞാൻ തടി വക്കും.. "വർണ വെല്ലുവിളിച്ചു കൊണ്ട് ഡ്രസ്സും മറ്റു സാധനങ്ങളും എടുത്ത് പുറത്തേക്ക് പോയി. അവളുടെ പോക്ക് കണ്ട് ചിരിയോടെ ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story