എൻ കാതലെ: ഭാഗം 61

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നീ പോടാ കള്ള കെളവാ . നിനക്ക് വയസായി എന്ന് വച്ച്. ഞങ്ങൾ ചെറുപ്പം പിള്ളേരാ. ഞങ്ങൾ അണിഞ്ഞൊരുങ്ങിയെ കല്യാണത്തിനു പോകു" " എന്നാ വേഗം പോയി ഒരുങ്ങാൻ നോക്കൂ ചെറുപ്പക്കാരി " " നീ അധികം കളിയാക്കണ്ടടാ . ഞാൻ നന്നായി ഒരുങ്ങി നിന്റെ കൂടെ കല്യാണത്തിന് പോകുമ്പോൾ നിന്നെ കണ്ട് എല്ലാവരും എന്റെ അപ്പൂപ്പൻ ആണോ എന്ന് ചോദിക്കുമോ എന്നാ പേടി...." " പക്ഷേ എന്റെ പേടി അതല്ലാ. നിന്നെ കണ്ട് ആരെങ്കിലും സ്കൂളിൽ കൊണ്ടുപോയി ഇരുത്തുമോ എന്നാ " " നീ പോടാ ....എന്നെ കണ്ടാ പ്രായം തോന്നിക്കാത്തത് എന്റെ കുഴപ്പം കൊണ്ട് ആണോ. നോക്കിക്കോ ഇന്ന് മുതൽ ഞാൻ നന്നായി ഫുഡ് കഴിക്കും. എന്നിട്ട് ഞാൻ തടി വക്കും.. "വർണ വെല്ലുവിളിച്ചു കൊണ്ട് ഡ്രസ്സും മറ്റു സാധനങ്ങളും എടുത്ത് പുറത്തേക്ക് പോയി. അവളുടെ പോക്ക് കണ്ട് ചിരിയോടെ ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. ** വർണ നേരെ പോയത് ഭദ്രയുടെയും ശിലുവിന്റെയും റൂമിലേക്ക് ആണ് . അവിടെ ദർശന ശിലുവിനെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. " ഒന്ന് മാറിക്കെ പിള്ളേരെ. ആദ്യം എട്ടത്തി ഒരുങ്ങട്ടെ" വർണ ശിലുവിനെ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു.

"എട്ടത്തിയോ .. ഏത് എട്ടത്തി.." ശിലു " മറ്റാര് . ഈ വർണ എട്ടത്തി.." "എട്ടത്തിയോ ... അതും നീ . ഏത് വകക്ക് ... " ഭദ്ര പുഛത്തിൽ പറഞ്ഞു. "നിങ്ങൾ ഒരു കാര്യം മറക്കുന്നു. നിങ്ങളുടെ എട്ടന്റെ ഭാര്യയാണ് ഞാൻ . അപ്പോ ഞാനും നിങ്ങളുടെ എട്ടത്തിയാണ്. അല്ലേ ദച്ചുവേട്ടത്തി " വർണ ദർശനയെ നോക്കി കൊണ്ട് ചോദിച്ചു. "മ്മ്..അതെ ..അതെ .." "പിന്നെ ഒരു വല്യ എട്ടത്തി വന്നിരിക്കുന്നു. മാറ് പെണ്ണും പിള്ളേ..." ശിലു വർണയെ തട്ടി മാറ്റി ചെയറിലേക്ക് ഇരുന്നു. ദർശന നല്ല ഭംഗിയിൽ അവരെ ഒരുക്കി. ശിലുവിന് റെഡിൽ ഗോൾഡൺ കളർ ബോഡറുള്ള ദാവണിയായിരുന്നു. അതിന് മാച്ചായ പാലക്കാ സെറ്റും കമ്മലും ആയിരുന്നു ഇട്ടിരുന്നത്. ഭദ്രക്ക് ഡാർക്ക് ഗ്രീൻ കളർ ദാവണിയും ലക്ഷ്മി മാലയും ജിമ്മിക്കിയും ആയിരുന്നു. വർണക്ക് ഡാർക്ക് ബ്ലൂ ദാവണി ആയിരുന്നു. അതെ ബ്ലൂ സ്റ്റോൺ വച്ച ജിമ്മിക്കിയും വളകളും ആയിരുന്നു അവൾ ഇട്ടിരുന്നത്. കഴുത്തിൽ താലി മാല മാത്രം. അവൾ ഇത്തിരി സിന്ദൂരം എടുത്ത് നെറുകിൽ തൊട്ടു. ദർശനക്ക് അതെ ഡിസൈൻ പീകോക്ക് കളർ ദാവണി . അവൾ കഴുത്തിൽ താലിയും അതിനൊപ്പം ഡ്രസ്സിന് മാച്ച് ആയ ഒരു നെക്ലസും അതിന്റെ കമ്മലും ഇട്ടു.

" ഞാൻ പോയി മുല്ലപ്പൂ എടുത്തിട്ട് വരാം " അത് പറഞ്ഞ് ദർശനപുറത്തേക്ക് പോയി. "ഭദ്ര ഇന്നലത്തെ ആ ടോപ്പിക്ക് വന്നിട്ട് ഒന്നു കൂടി റീവൈന്റ് ചെയ്യണം. എനിക്ക് ചിലത് ഒന്നും ഓർമയില്ല. " ദാവണി ശരിയാക്കി കൊണ്ട് ശിലു പറഞ്ഞു. " ഛേ.. മനുഷ്യന്റെ മൂഡ് കളയാൻ വേണ്ടി രണ്ടും രാവിലെ തന്നെ തുടങ്ങി. നമ്മൾ പോകുന്നത് കല്യാണത്തിന് ആണ്. അല്ലാതെ എക്സാമിന് അല്ലാ " വർണ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "നിനക്ക് അങ്ങനെയൊക്കെ പറയാം . എക്സാമിനു മാർക്ക് കുറഞ്ഞാൽ വഴക്ക് കേൾക്കും. നിനക്ക് പിന്നെ ആ പേടി ഇല്ലാലോ " ശിലു "ആഹ് അത് പറഞ്ഞപ്പോഴാ ഓർമ വന്നത് ഞാൻ നാളെ മുതൽ നന്നായി പഠിക്കാൻ പോവാ . ദത്തൻ പറഞ്ഞു ഇനി മുതൽ ഞാൻ നന്നായി പഠിക്കണം എന്ന് " "പഠിക്കുക... അതും നീ ... നടക്കുന്ന വല്ല കാര്യവും പറയ്" ഭദ്ര " നിങ്ങൾ എന്നെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ടാ. ഞാൻ ശരിക്കും പറഞ്ഞതാ . ഞാൻ പഠിക്കാൻ തിരുമാനിച്ചു. അതും എന്നെ പഠിപ്പിക്കുന്നത് ആരാ എന്ന് അറിയോ ..എന്റെ ദത്തൻ "

"അയ്യോ ..."അത് കേട്ടതും ശിലുവും ഭദ്രയും തലക്ക് കൈ കൊടുത്തു. "നീ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി തല വച്ചല്ലോ വർണേ . നിനക്ക് വേറെ ആരെയും കിട്ടിയില്ലേ പഠിപ്പിച്ച് തരാൻ ...." " ദത്തൻ എന്നോട് ആദ്യം പറഞ്ഞത് ശ്രീയേട്ടൻ പഠിപ്പിച്ച് തരും എന്നാ . പക്ഷേ ഞാൻ പറഞ്ഞു എന്നേ ദത്തൻ പഠിപ്പിച്ചാ മതി എന്ന്" "നീ എന്ത് പണിയാ കാണിച്ചേ വർണേ . മനുഷ്യൻമാർ ആരെങ്കിലും ദേവേട്ടന്റെ അടുത്ത് പഠിക്കാൻ പോകുവോ.." "നിങ്ങൾ എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല. " " അത് നിനക്ക് വൈകാതെ തന്നെ മനസിലായി കൊള്ളും. എട്ടൻ പഠിപ്പിക്കാൻ തുടങ്ങിയാ ഈ കാണുന്ന ദേവേട്ടൻ ഒന്നും അല്ല. സ്പടികത്തിലെ ചാക്കോ മാഷിന്റെ വേറെ ഒരു വേർഷൻ ആണ്. നീ എന്തായാലും പെട്ടു..." "നിങ്ങൾ വെറുതെ പറയാ.. എന്നേ പേടിപ്പിക്കാൻ വേണ്ടി . എന്റെ ദത്തൻ പാവമാ " "നിനക്ക് ഒരു കാര്യം അറിയോ വർണാ . ഞങ്ങളെ 10 വരെ പഠിപ്പിച്ചിരുന്നത് ദേവേട്ടനാ . ചൂരലുകൊണ്ട് കാലിലേക്ക് ഒരു അടിയുണ്ട് ദേവേട്ടന്റെ . അടി കിട്ടിയ ഭാഗത്ത് നിന്ന് പുക പറക്കും. ഇത് നോക്കിയെ... ഇത് എട്ടന്റെ വകയാണ്..." ശിലു പാവാട അല്പം ഉയത്തി കാലിലെ പാട് കാണിച്ചു.

"എട്ടന് ശരിക്ക് പഠിച്ചില്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരും. പിന്നെ കണ്ണു കാണില്ല. മുന്നിൽ ഇരിക്കുന്നത് ചേച്ചിയാണ് അനിയത്തിയാണ് എന്നോന്നും നോക്കില്ല. നല്ല തല്ല് കിട്ടും. ചെവി പിടിച്ച് തിരിക്കും. ഞങ്ങൾ പത്തിൽ പഠിക്കുന്നവരെ ഇതു തന്നെ ആയിരുന്നു അവസ്ഥ. പത്ത് കഴിഞ്ഞപ്പോഴേക്കും എട്ടൻ സിവിൽ സർവ്വീസ് ട്രൈനിങ്ങും ഒക്കെയായി ബന്ധപ്പെട്ട് ഇവിടെ നിന്നും പോയി. സത്യം പറഞ്ഞാ എട്ടൻ ഇവിടന്ന് പോയതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞങ്ങൾ ആയിരിക്കും. പിന്നെ ഞങ്ങളെ പഠിപ്പിക്കുന്ന ദൗത്യം ശ്രീയേട്ടൻ ഏറ്റെടുത്തു. ശ്രീയേട്ടൻ പാവമാ. പഠിച്ചില്ലെങ്കിലും വഴക്കു പറയും എന്നല്ലാതെ തല്ലുകയൊന്നും ഇല്ല. " ശിലുവും ഭദ്രയും കൂടി പറയുന്നത് കേട്ട് വർണ താൻ ചെയ്തത് അബദ്ധമായോ എന്ന ചിന്തി ഇല്ലാതിരുന്നില്ല. "പക്ഷേ ഇതൊക്കെ പണ്ടത്തെ ദത്തൻ അല്ലേ . ഇപ്പോ ദത്തൻ അങ്ങനെയൊന്നും അല്ല " " ആരു പറഞ്ഞു. രണ്ട് ദിവസം മുൻപ് എട്ടൻ ഞങ്ങളുടെ റിസൾട്ടിന്റെയും പഠിപ്പിന്റെയും കാര്യം അന്വോഷിച്ചിരുന്നു.

അപ്പോ ആ കണ്ണുകളിൽ ഞാൻ കണ്ടത് ആ പഴയ ദേവേട്ടനെയാണ് " " ഒന്ന് പോയെ നിങ്ങൾ .... പഴയ ദേവേട്ടൻ പോലും .. എന്നാ ഞാൻ ഒരു സത്യം പറയട്ടെ . ദത്തന് എന്നെ നല്ല പേടിയാണ്. ഞാൻ ഒരു വര വരച്ചാൽ ദത്തൻ അതിനു അപ്പുറം കിടക്കില്ല. അത്രയും പേടിയാ എന്നേ .." "മമ്... എപ്പോഴും ഇങ്ങനെ തന്നെ പറയണേ നീ ... ഈ ദർശനേടത്തി എവിടെ പോയി. കുറെ നേരം ആയല്ലോ പോയിട്ട്. "ശിലു " വാ നമ്മുക്ക് ചേച്ചിയുടെ റൂമിലേക്ക് പോകാം " അവർ മൂന്നും ദർശനയുടെ റൂമിലേക്ക് വന്നു. * "ആഹ് നിങ്ങൾ വന്നോ... ഞാൻ എട്ടന് ഉള്ള ഡ്രസ്സ് എടുത്ത് കൊടുക്കാൻ നിന്നു. അതാ വൈകിയത്. ദാ മുല്ലപ്പൂ " ദർശന മുല്ലപ്പൂ നീട്ടി കൊണ്ട് പറഞ്ഞു. " അത് പരന്നു കിടക്കുന്ന ഈ കുങ്കുമം കണ്ടപ്പോൾ മനസിലായി എട്ടത്തി. ഞങ്ങളും ഹിന്ദി സീരിയൽ കണ്ടിരുന്നവരാ . ഇവിടെ നടക്കാൻ സാധ്യതയുള്ള റൊമാൻസ് എന്താ എന്ന് ഞങ്ങൾക്ക് അറിയാം " റൂം മൊത്തത്തിൽ നോക്കി കൊണ്ട് വർണ പറഞ്ഞതും ശിലുവും ഭദ്രയും ഒന്ന് ചിരിച്ചു.

"ഈ പെണ്ണിന്റെ നാവിന് ഒരു ലൈസൻസും ഇല്ലാ "ദർശന നാണത്തോടെ പറഞ്ഞ് ശിലുവിന്റെ തലയിൽ മുല്ലപ്പൂ വക്കാൻ തുടങ്ങി. "ഇതാരാ ചേച്ചി ഈ കുട്ടി പട്ടാളം" ചുമരിൽ വലുതായി ഫ്രയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോ നോക്കി വർണ ചോദിച്ചു. " അത് ഞങ്ങളാ വർണാ . ഞാൻ ,ശിലു, ദേവേട്ടൻ , പാർത്ഥിയേട്ടൻ ,ശ്രീയേട്ടൻ , ധ്രുവിയേട്ടൻ , പാറു ചേച്ചി , നിമി ചേച്ചി . ഞങ്ങളുടെ ചെറുപ്പത്തിലെ ഫോട്ടോസ് ആണ് " "ഇത് രാഗേട്ടന്റെ പണിയാണ്. എല്ലാവരുടേയും ചെറുപ്പത്തിലെ ഫോട്ടോസ് വച്ച് collage ഉണ്ടാക്കിയതാ . എല്ലാവരുടേയും രണ്ട് വയസ് ഉള്ളപ്പോൾ ഉള്ള ഫോട്ടോസ് ആണ് " ദർശന "കുട്ടി നിക്കറിട്ട് ഇരിക്കുന്ന ഈ കുഞ്ഞി ചെക്കൻ ആരാ " വർണ ഒരു ഫോട്ടോയിൽ തൊട്ടു കൊണ്ട് ചോദിച്ചു. "ഏത് ... ഇതോ .. ഇത് ദേവേട്ടനാ ..." " എഹ് ഇത് ദത്തൻ ആണോ ..അയ്യോടാ കുഞ്ഞി ദത്തൻ .... എന്ത് രസമാ .. സോ ക്യൂട്ട് " " എട്ടൻ മാത്രമല്ല. ഞങ്ങൾ എല്ലാവരും ക്യൂട്ട് ആണ് . ഇത് നോക്കിയെ ഇത് ഞാനാ " ഭദ്ര " അയ്യേ .... കുട്ടി ടൗസറും ഇട്ട് ഇരിക്കുന്നത് കണ്ടില്ലേ. അയ്യേ മ്ലേച്ചം മ്ലേച്ചം ... " വർണ കളിയാക്കി. "ഓഹ് രണ്ട് വയസിൽ ഞങ്ങൾ ഒക്കെ കുട്ടി നിക്കറാ ഇട്ടിരുന്നേ. അല്ലാതെ ചുരിദാറും സാരിയൊന്നും അല്ലാ .."

" ഇനി ഇങ്ങനെയൊക്കെ പറയാം..." "മതി മതി ഇനി അതിന്റെ പേരിൽ വഴക്ക് തുടങ്ങണ്ടാ. നമ്മുക്ക് താഴേക്ക് പോവാം. അവിടെ എല്ലാവരും പോവാൻ റെഡിയായിട്ടുണ്ടാകും. : " ദർശന അവർ മൂന്ന് പേരെയും കൂട്ടി താഴേക്ക് വന്നു. അവർ താഴേ എത്തിയതും ദത്തൻ സ്റ്റയർ ഇറങ്ങി വന്നതും ഒരുമിച്ചായരുന്നു. വർണയുടെ ഡ്രസ്സിന്റെ അതെ കളർ ആയിരുന്നു ദത്തന്റെയും. ഡാർക്ക് ബ്ലൂ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും . കയ്യിൽ ഒരു വാച്ചും . കഴുത്തിൽ വർണയുടെ ചെയിനും ഉണ്ട് .മുണ്ടിന്റെ അറ്റം ഒരു കൈ കൊണ്ട് പിടിച്ച് സ്റ്റയർ ഇറങ്ങി വരുകയാണ് ദത്തൻ. അതിന് അനുസരിച്ച് മുടിയിഴകൾ നെറ്റിയിലേക്ക് വിഴുന്നുണ്ട്. അതവൻ വലതു കൈ കൊണ്ട് ഒതുക്കി വച്ച് തല ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന വർണ . അവളെ കണ്ട് ദത്തന്റെ മുഖം ഒന്ന് വിടർന്നു. നെറ്റിയിലെ സിന്ദൂരവും താലിയും ഒഴിച്ച് നിർത്തിയാൽ ഒരു ചെറിയ കുട്ടി. ദത്തൻ അവളെ തന്നെ നോക്കി പരിസരം മറന്ന് അവളുടെ അരികിൽ എത്തി. " എട്ടാ .. വർണ മാത്രം അല്ല. ഞങ്ങൾ മൂന്നുപേരും കൂടി ഇവിടെ ഉണ്ട് " ശിലുവിന്റെ ശബ്ദമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

" അത് ..അത് പിന്നെ ഞാൻ .. പൊടി ... ഇവളുടെ തലയിൽ എന്തോ പൊടി ..അത് തട്ടി കളയാൻ വേണ്ടി വന്നത് " വർണയുടെ തലയിലെ പൊടി തട്ടി കളയുന്ന പോലെ കാണിച്ച് ദത്തൻ പറഞ്ഞു. "മ്മ്.. ശരി.. ശരി ഞങ്ങൾ വിശ്വാസിച്ചു. ഇനി എന്റെ എട്ടൻ പോയി വണ്ടി ഇറക്കാൻ നോക്ക്...." ശിലു അവനെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു. ദത്തൻ ഒരു വളിച്ച ചിരിയോടെ പുറത്തേക്ക് നടന്നു എങ്കിലും അതേ പോലെ തിരികെ വന്നു. " എന്റെ ഫോൺ മുകളിൽ റൂമിൽ ...." " മുകളിലെ റൂമിൽ ഉണ്ട് . വർണയോട് ഓടി പോയി എടുത്തിട്ട് വരാൻ അല്ലേ എട്ടൻ പറയാൻ വരുന്നേ. എട്ടൻ ഇവിടെ നിൽക്ക് ഞാൻ പോയി എടുത്തിട്ട് വരാം. വർണ പോയാൽ ഈ ജന്മത്ത് ആ ഫോൺ കിട്ടില്ല. അപ്പോ എട്ടനും ഫോൺ നോക്കാൻ റൂമിലേക്ക് പോകും. പിന്നെ റൊമാൻസ് ആയി ..അങ്ങനെ ഇന്ന് കല്യാണത്തിന് പോകാൻ നേരം വൈകും ആ ബുദ്ധി എട്ടൻ എട്ടായി മടക്കി കയ്യിൽ വച്ചാ മതി. ഫോൺ ഞാൻ എടുത്തിട്ട് വരാം " ഭദ്ര അത് പറഞ്ഞ് റൂമിലേക്ക് ഓടി. "നിന്റെ കൂടെ നടന്ന് അതിന്റെ നാണവും മാനവും ഒക്കെ പോയി എന്നാ തോന്നുന്നേ " ദർശന വർണയെ നോക്കി പറഞ്ഞു.

" ഫോൺ കിട്ടിയല്ലോ. ഇനി എന്റെ എട്ടൻ പോയി കാർ ഇറക്കാൻ നോക്ക്"ഭദ്ര വേഗം തന്നെ ഫോൺ എടുത്തിട്ട് വന്നു. ദത്തൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങാൻ നിന്നതും ധ്രുവി അകത്തേക്ക് വന്നു. കൂടെ ചെറിയ മുത്തശ്ശിയും ഉണ്ട്. എന്നാൽ അതെ സമയം തന്നെ സ്റ്റയർ ഇറങ്ങി വരുന്ന പാർവതിയെ കണ്ട് എല്ലാവരും ഞെട്ടി തരിച്ചു. " എന്നാലും ഇതെങ്ങനെ സംഭവിച്ചു . രണ്ടു പേരും സ്കെ ബ്ലൂ " ശിലു രണ്ടുപേരെയും മാറി മാറി നോക്കി. " ധ്രുവിയേട്ടൻ അല്ലേ ഇന്നലെ ഈ കളർ സെലക്റ്റ് ചെയ്തതിന് പാറു ചേച്ചിയെ കളിയാക്കിയത്. എന്നിട്ട് ഇന്ന് എട്ടനും അതെ കളർ ഇട്ടിരിക്കുന്നു. "വർണ " അത് ..അത് പിന്നെ ആ ഷോപ്പിൽ വേറെ നല്ല കളർ ഡ്രസ്സ് ഒന്നും ഇല്ലാന്നേ. ഉള്ളതിൽ ബെറ്റർ ഇതാണ്. പിന്നെ ഈ കളർ സെലക്റ്റ് ചെയ്തത് ഞാൻ അല്ലാ എന്റെ ഒരു ഫ്രണ്ടാണ്..." ധ്രുവി പറഞ്ഞതും പാർവതി ദേഷ്യത്തോടെ തിരിഞ്ഞ് റൂമിലേക്ക് നടക്കാൻ ഒരുങ്ങി.

അവൾ ഡ്രസ്സ് മാറ്റാനാണ് പോകുന്നത് എന്ന് മനസിലാക്കിയ ധ്രുവി ചെറിയ മുത്തശിയെ ഒന്ന് നോക്കി. അതിന്റെ അർത്ഥം മനസിലായ മുത്തശി പാർവതിയെ പിന്നിൽ നിന്നും വിളിച്ചു. "പാറു മോളേ ..മുത്തശിയുടെ കൈ പിടിച്ചേ ഒന്ന്. എനിക്ക് ആ സോഫയിലേക്ക് ഒന്ന് ഇരിക്കണം. ഈ ചെക്കന് ശരിക്ക് പിടിക്കാൻ അറിയില്ല " പിന്നിൽ നിന്നും മുത്തശി പറഞ്ഞതും പാർവതി മനസില്ലാ മനസോടെ മുത്തശിയുടെ കൈ പിടിച്ച് സെറ്റിയിലേക്ക് ഇരുത്തി. " കണ്ടാേടാ ചെക്കാ ..ഇങ്ങനെ വേണം വയസായവരെ പിടിച്ച് ഇരുത്താൻ . കണ്ട് പഠിക്ക് എന്റെ പാറു മോളേ ... അല്ലാതെ നിന്നെ പോലെ വെറിപിടിച്ചല്ലാ ചെയ്യേണ്ടത് " " ഓഹ്.. ഇത്രയും കാലം കൈ പിടിക്കാനും കാലിൽ കുഴമ്പ് ഇട്ട് തരാനും ഈ ഞാനേ ഉണ്ടായിരുന്നുള്ളൂ " " ഇനി എനിക്ക് നിന്റെ സഹായം വേണ്ട. ഇനി എനിക്ക് എന്റെ മോള് ഉണ്ട് . അല്ലേ പാറുമോളേ" മുത്തശി ചോദിച്ചതും പാർവതി ഒന്ന് ചിരിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story