എൻ കാതലെ: ഭാഗം 62

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഓഹ്.. ഇത്രയും കാലം കൈ പിടിക്കാനും കാലിൽ കുഴമ്പ് ഇട്ട് തരാനും ഈ ഞാനേ ഉണ്ടായിരുന്നുള്ളൂ " " ഇനി എനിക്ക് നിന്റെ സഹായം വേണ്ട. ഇനി എനിക്ക് എന്റെ മോള് ഉണ്ട് . അല്ലേ പാറുമോളേ" മുത്തശി ചോദിച്ചതും പാർവതി ഒന്ന് ചിരിച്ചു. ചെറുപ്പത്തിൽ പാർവതിയോടു തോന്നിയ സ്നേഹം കുഞ്ഞു ധ്രുവി ആദ്യം പറഞ്ഞത് മുത്തശ്ശിയോട് തന്നെ ആയിരുന്നു. അന്ന് മുത്തശി അത് വെറുതെ ചിരിച്ചു തള്ളി. എന്നാൽ വർഷങ്ങൾക്ക് ശേഷം ആ ധ്രുവി തന്നെ പാർവതി ദത്തന്റെയാണെന്ന് പറഞ്ഞ് മുത്തശിയെ കെട്ടി പിടിച്ച് കരഞ്ഞപ്പോഴാണ് ആ കുഞ്ഞു മനസിൽ പാർവതി എത്രത്തോളം സ്ഥാനമുറപ്പിച്ചിരുന്നു എന്ന് മുത്തശ്ശിയും മനസിലാക്കിയത്. അതുകൊണ്ട് തന്നെ ഇന്ന് മറ്റാരെക്കാളും ധ്രുവി പാർവതിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നത് ആ വ്യദ്ധ തന്നെയാണ്. പിന്നീട് പല വട്ടം പാർവതി റൂമിലേക്ക് പോവാൻ നിന്നു എങ്കിലും മുത്തശി അതിന് സമ്മതിക്കാതെ അവളുടെ കൈയ്യിൽ പിടിച്ച് ഇരുന്നു. " പാറു ചേച്ചി വാ ഇറങ്ങാം " ശിലു വന്ന് വിളിച്ചതും പാർവതിക്ക് ആശ്വാസമായി. "പാറു മോള് എന്റെ ഒപ്പം വന്നോളും നിങ്ങൾ പൊയ്ക്കോ പിള്ളേരെ " ചെറിയ മുത്തശി പറഞ്ഞതും ശിലു ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.

"പാറു ചേച്ചി ചെറിയ മുത്തശിയുടെ കൂടെ ആണത്ര. നമ്മളോട് പോയ്ക്കോളാൻ പറഞ്ഞു. "ശിലു കാറിലെ ബാക്ക് സീറ്റിൽ കയറി. ദത്തൻ ആണ് ഡ്രെവ് ചെയ്തിരുന്നത്. കോ ഡ്രെവർ സീറ്റിൽ രാഗും . ബാക്ക് സീറ്റിൽ വർണയും ശിലുവും ഭദ്രയും ദർശനയും . "എന്തായാലും പാറു ചേച്ചി വരാഞ്ഞത് നന്നായി. അല്ലെങ്കിൽ ഇരിക്കാൻ സീറ്റ് ഇല്ലാണ്ടാവുമായിരുന്നു. "ഭദ്ര പതിയെ അവരുടെ കാർ ഗേറ്റ് കടന്ന് പോയതും പിന്നാലെ മറ്റുള്ളവരും ഇറങ്ങി. " പാറു മോള് ഫ്രണ്ടിൽ ഇരുന്നോ. ഞാനും ചേച്ചിയും അടുത്ത് ഇരുന്ന് ഓരോന്ന് സംസാരിക്കും. അതോണ്ട് ഞങ്ങൾ പിന്നിൽ ഇരിക്കാം " ചെറിയ മുത്തശി " എയ് വേണ്ടാ . ഞാനും പിന്നിൽ നിങ്ങളുടെ കൂടെ ഇരിക്കാം. ചെറിയമ്മ ഫ്രണ്ടിൽ ഇരുന്നോട്ടെ " അത് കേട്ടതും പാർവതി ചാടി കയറി പറഞ്ഞു. " എനിക്ക് അവിടെ ഇരിക്കാൻ പറ്റില്ല പാറു. എസിയുടെ തണുപ്പ് അടിക്കും. മോള് അവിടെ ഇരുന്നോ " ചെറിയമ്മ ബാക്ക് സീറ്റിൽ കയറി കൊണ്ട് പറഞ്ഞു. പിന്നാലെ മുത്തശിമാരും കയറി. കല്യാണത്തിന് പോകാതെ റൂമിൽ കയറി വാതിൽ അടച്ചാലോ എന്ന് വരെ ഒരു നിമിഷം പാർവതി ആലോചിച്ചു. "സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ പാർവതി തമ്പുരാട്ടി കയറിയാട്ടെ...എന്നിട്ട് വേണം അടിയന് കാറ് മുന്നോട്ട് എടുക്കാൻ ... " അത് കേട്ട് പാറു അവനെ കണ്ണുരുട്ടി നോക്കി കാറിൽ കയറി.

"പാറു എന്താ ഒന്നും മിണ്ടാത്തത്. ഇന്നലെ വന്നപ്പോൾ മുതൽ മുഖത്തിന് ഒരു വാട്ടം. അല്ലെങ്കിൽ എപ്പോഴും എന്തെങ്കിലും സംസാരിക്കുന്നത് ആണല്ലോ " ഒന്നു മിണ്ടാതെ ഇരിക്കുന്നത് കണ്ട് ചെറിയമ്മ പാറുവിനോട് ചോദിച്ചു. ♬♬♬ നീളും വഴിയെല്ലാം കൂട്ടാണേ... ഉള്ളം തഴുകീടും കാറ്റായി... ആരും കൊതിക്കും പ്രേമം ഒരു കൽക്കണ്ടമാ... ചിന്നും മഴയെത്തും ചൂടാണേ.... പൊള്ളും ചൊടിയിലും തേനാണേ.... മോഹം മിഴികളിൽ മീനായ് നീന്തും ഈ നേരം... മേലെ മൂളീടും വണ്ടിനെ കാണുന്ന പൂവിനും തോന്നുമീ രാഗം അനുരാഗം .... പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രണയമാ ... കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ....♬♬♬ ധ്രുവി മ്യൂസിക് ഓൺ ചെയ്തതും പാർവതി ഞെട്ടി അവനെ ഒന്നു നോക്കി. ധ്രുവി ആരും കാണാതെ അവളെ ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു. " ഒ.. ഒന്നൂല്ല... അമ്മായി... ഓഫീസിലെ ചില തിരക്കുകൾ അ... അതിന്റെ ടെൻഷൻ ആണ് . വേറെ ഒ.. ഒന്നും അല്ല . " അവൾ പറഞ്ഞൊപ്പിച്ചു. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. അവരുടെ പിന്നിലായി മറ്റൊരു കാറിൽ ദത്തന്റെ പപ്പയും അമ്മയും , ചെറിയച്ഛനും , മാലതിയും ചന്ദ്രശേഖരനും കൂടി വന്നിരുന്നു. പാർത്ഥിയും ശ്രീരാഗും നേരത്തെ തന്നെ ദത്തന്റെ ബുള്ളറ്റിൽ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.

ദത്തനേയും ദ്രുവിയേയും കാത്തെന്നപോലെ പാർത്ഥിയും ശ്രീയും ഓഡിറ്റോറിയത്തിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ബന്ധുക്കൾ ആയതിനാൽ തന്നെ എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരേ ഡ്രസ്സിൽ വന്നിറങ്ങിയ പാലക്കൽ തറവാട്ടിലെ പെൺ തരികളെ കുറിച്ച് തന്നെയായിരുന്നു പലരുടേയും സംസാരം. ദത്തനും പാർത്ഥിയും ശ്രീരാഗും ധ്രുവിയും രാഗും ഓഡിറ്റോറിയത്തിന്റെ മുന്നിലായാണ് നിന്നിരുന്നത്. വർണ്ണയും ഭദ്രയും ശീലവും പാർവതിയും ദർശനയും നേരേ അകത്തേക്ക് നടന്നു. ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കെട്ട് അതുകൊണ്ടുതന്നെ അവർ എത്തുമ്പോഴേക്കും ഏറെക്കുറെ ആളുകളെല്ലാം അവിടെ ഉണ്ടായിരുന്നു. അവർ അഞ്ചുപേരും ഏറ്റവും ഫ്രണ്ടിൽ ആയി നിരത്തിയിട്ടിരിക്കുന്ന ചെറിയറിന് അരികിലേക്ക് നടന്നു . "ഇന്ന് ഞാൻ കളക്ഷൻ അടുത്ത് ചാവും " വർണ്ണ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു . "ശരിയാ .ഒന്ന് രണ്ട് ചേട്ടന്മാർ കൊള്ളാം " ഭദ്രയും പറഞ്ഞു "എടീ നിനക്ക് നാണമില്ലേ .ഈ പെണ്ണിൻറെ ഒപ്പം നടന്നിട്ട് ഇങ്ങനെ വായ നോക്കാൻ .നീയും ഒരു കോഴി ആയാലോ കഷ്ടം " ശിലു അവരെ നോക്കി പറഞ്ഞു . "ഞങ്ങൾക്ക് ഇത്തിരി നാണം കുറവാ ഞങ്ങൾ നോക്കും. നിനക്ക് പറ്റില്ലെങ്കിൽ നീ കണ്ണടച്ചിരുന്നേ "വർണ്ണ പുഛിച്ചു കൊണ്ട് ഒരു ചെയറിൽ ആയി ഇരുന്നു.

അവളുടെ അടുത്തായി തന്നെ മറ്റുള്ളവരും വന്ന് ഇരുന്നു. മണ്ഡപത്തിന്റെ സൈഡിലായി ലക്ഷ്യ❤️ അവിനാഷ് എന്ന് നല്ല ഭംഗിയിൽ എഴുതിയിട്ടുണ്ട്. പെണ്ണിനേയും ചെക്കനേയും മണ്ഡപത്തെയും കുറിച്ചെല്ലാം അവർ നല്ല ചർച്ചയിൽ ആണ്. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ പാർവതി മറ്റൊരു ലോകത്ത് ആയിരുന്നു. കെട്ടിന് സമയം ആയതും പാർത്ഥിയും മറ്റുള്ളവരും ഹാളിലേക്ക് വന്നിരുന്നു. മുണ്ടും മടക്കി കുത്തി 4 പേരുടേയും വരവ് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.അവർ നിരനിരയായി ചെയറിൽ വന്നിരുന്നു. "നമ്മുക്കും അങ്ങോട്ട് പോവാം . പാവം പാർത്ഥിയേട്ടൻ നല്ല സങ്കടത്തിൽ ആയിരിക്കും. എട്ടനെ സമാധാനിപ്പിക്കാൻ നമ്മൾ അല്ലേ ഉള്ളൂ " വർണ പറഞ്ഞു. ധ്രുവി അവിടെ ഉള്ളതുകൊണ്ട് പാർവതി ഇല്ലാ എന്ന് പല തവണ പറഞ്ഞു എങ്കിലും ഭദ്രയും വർണ യും അതിന് സമ്മതിക്കാതെ അവളേയും നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി. ദത്തനുo മറ്റുള്ളവരും ഇരുന്ന ചെയറിനു മുന്നിലായാണ് അവർ വന്നിരുന്നത് . ധ്രുവിയെ കാണാതെ ഇരിക്കാനായി പാർവതി എറ്റവും അറ്റത്ത് ശ്രീരാഗിന് മുന്നിലായി വന്ന് ഇരുന്നു. "അതേയ് ഇവിടെ നടക്കുന്നത് നിന്റെ എക്സിന്റെ മര്യേജ് ആണ്. മുഖത്ത് കുറച്ച് സങ്കടം ഒക്കെ ആവാം " ധ്രുവി പാർത്ഥിയെ കളിയാക്കി. " അപ്പോ നിങ്ങൾ ആരും അറിഞ്ഞില്ലേ. പാർത്ഥിക്ക് പുതിയ ലൈൻ സെറ്റായി.

ആ കുട്ടിയോടാ 24 മണിക്കൂറും ഇവന്റെ ഒരു ചാറ്റിങ്ങ് " ശ്രീ അത് പറഞ്ഞതും പാർത്ഥിയുടെ കൈയ്യിലുള്ള ഫോൺ താഴേക്ക് തെന്നി വീഴാൻ പോയി. "എയ്.. ഇ. . . .ഇവൻ വെറുതെ പറ ... പറയാ. എനിക്ക് അങ്ങനെ ഒന്നും ഇല്ല " പാർത്ഥി പതർച്ച മറച്ച് വച്ച് പറഞ്ഞു. " അത് നിന്റെ മുഖം കണ്ടാലും പറയും " ശ്രീയെ സപ്പോർട്ട് ചെയ്ത് കൊണ്ട് രാഗ് പറഞ്ഞു. "അല്ലെങ്കിലും പ്രണയം അങ്ങനെയാണല്ലോ... വൃദ്ധനെ പതിനാറുകാരനാക്കുന്ന ... അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം ... ആ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകും " .... ധ്രുവി പാർവതിയെ നോക്കി പറഞ്ഞതും അവളും ഒരു നിമിഷം അവനെ തന്നെ നോക്കി ഇരുന്നു പോയി. "അളിയോ,.. ആരാ ആള് .... ഞങ്ങൾ ഒന്നും അറിയാത്ത പുതിയ ഒരു അവതാരം. സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ " പാർത്ഥി അവന്റെ തോളിൽ തട്ടി ചോദിച്ചതും ധ്രുവി പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു. എന്നാൽ തമാശക്ക് ആണെങ്കിലും പാർത്ഥിയുടെ ആ അളിയാ വിളി ധ്രുവിയേയും പാർവതിയേയും ശരിക്കും ഞെട്ടിച്ചിരുന്നു. പാർവതിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞപ്പോൾ ധ്രുവിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിച്ചു. " ഇത് ഞാൻ പറഞ്ഞതല്ലാ നമ്മുടെ കാസനോവ ചേട്ടൻ പറഞ്ഞതാടാ ... അളിയാ ...''

ധ്രുവി വേണം വച്ച് പാർത്ഥിയുടെ തോളിലൂടെ കൈ ഇട്ട് പറഞ്ഞു. ആ അളിയാ എന്ന വിളി ഒരു പ്രത്യേക താളത്തിൽ തന്നെയാണ് വിളിച്ചത്. കുറച്ച് കഴിഞ്ഞതും വധു മണ്ഡപത്തിൽ എത്തി. വിളക്കും താലവുമായി പെണ്ണിന്റെ വീട്ടുക്കാർ വരനെ സ്വീകരിക്കാനായി മുൻ വശത്തേക്ക് വരിവരിയായി നടന്നു. " ഇവർ എന്തിനാ വെറുതെ ഈ വിളക്കും പിടിച്ച് അങ്ങോട്ടും ഇങ്ങാേട്ടും നടക്കുന്നേ വെറുതെ സമയം കളയാൻ വേഗം വന്ന് താലി കെട്ടി സദ്യയും കഴിച്ച് വീട്ടിൽ പോയികൂടെ "ഭദ്ര " കല്യാണത്തിന് കുറേ ആളുകൾ ഒക്കെ വന്ന കാരണം മൊത്തം തിരക്കും ബഹളവും അല്ലേ. അപ്പോ ചെക്കന് നടന്ന് വരുമ്പോ കണ്ണു കാണാനാ ഈ വിളക്കും താലവും ഒക്കെ "ശിലു " പിന്നെ ഈ പട്ടാ പകല് വെളിച്ചത്തിൽ, അതും ഇത്രയും ലൈറ്റ് ആന്റ് അറേജ്മെന്റ്സ് ഉള്ളപ്പോൾ വിളക്ക് പിടിച്ചിട്ട് വേണ്ടേ കണ്ണു കാണാൻ . ഓരോ പൊട്ടത്തരം പറഞ്ഞോളും. ഇത് ഈ ക്യാമറാ മാനേ സഹായിക്കാൻ വേണ്ടിയാ. നടന്നു വരുമ്പോൾ അത് ക്ലിയർ ആയി ഷൂട്ട് ചെയ്യാൻ വിളക്കിന്റെ വെട്ടം ആണ് കൂടുതൽ നല്ലത്. അതിനാണ് ഈ വിളക്ക്...." വർണ " ഇതുപോലെ വേറെ ഐറ്റങ്ങൾ കൂടി ഉണ്ടാേ ദേവാ നിന്റെ കൈയ്യിൽ . ഭാര്യയും അനിയത്തിയും കണക്കാ ...." ധ്രുവി ദത്തന്റെ തോളിൽ തട്ടി പറഞ്ഞു. കുറച്ച് കഴിഞ്ഞ് നാദസ്വര അകമ്പടിയോടെ ലക്ഷ്യയുടെ കഴുത്തിൽ അവിനാഷ് താലി കെട്ടി. "ഇപ്പോഴേങ്കിലും ആ കുന്തത്തിൽ നിന്ന് ഒന്ന് തല ഉയർത്തി നോക്ക് പാർത്ഥി . ശ്രീ പറഞ്ഞതും പാർത്ഥി ഫോൺ ഓഫ് ചെയ്ത് സ്റ്റേജിലേക്ക് നോക്കി.

കുടുംബത്തിലുള്ള പലർക്കും പാർത്ഥിയും ലക്ഷ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് പലരുടേയും നോട്ടം പാർത്ഥിക്ക് നേരയായിരുന്നു. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷകൾക്ക് അതീതമായി പാർത്ഥി പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു ചെയ്തിരുന്നത്. താലി കെട്ടി കഴിഞ്ഞതും എല്ലാവരും കല്യാണ പയ്യനും പെണ്ണിനും മേലേക്ക് പൂക്കളും അരിയും എറിഞ്ഞു. തന്റെ മേൽ റോസ പൂവിന്റെ ഇതളുകൾ വീണത് കണ്ട് പാർവതി സംശയത്തോടെ തിരിഞ്ഞ് നോക്കിയതും തന്റെ തൊട്ടു പിന്നിൽ ഇരിക്കുന്ന ധ്രുവി അവൻ കൈയ്യിലുള്ള ബാക്കി റോസിന്റെ ഇതളുകളും അവളുടെ മേലേക്ക് എറിഞ്ഞതും പാർവതി അവനെ നോക്കി പേടിപ്പിച്ചു. അത് കണ്ട് ധ്രുവി അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു. "തനിക്ക് എന്താടോ വേണ്ടത് കുറേ നേരം ആയല്ലോ താൻ തുടങ്ങിയിട്ട് " പാർവതി അവനു മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചതും ധ്രുവി താൻ ഇരിക്കുന്ന കസേര അവളുടെ അടുത്തേക്ക് ചേർത്ത് ഇട്ട് ഇരുന്നു. ഇപ്പോ പാർവതിയുടെ തൊട്ടടുത്ത് ആയാണ് ധ്രുവി ഇരിക്കുന്നത്. അവന്റെ ശ്വാസം പോലും പാർവതിയുടെ പിൻ കഴുത്തിൽ തട്ടുന്നുണ്ട്. "എനിക്ക് എന്താണ് വേണ്ടത് എന്ന് പറഞ്ഞാ തരുമോ... എനിക്ക് വേണ്ടത് നിന്നേയാ . തരുമോ എനിക്ക് . ദേ അത്പോലെ ഒരു ആലില താലി ഈ കഴുത്തിൽ കെട്ടി ഞാൻ ത്രയംബകം തറവാട്ടിലേക്ക് കൊണ്ടു പോവട്ടെ പാലക്കൽ തറവാട്ടിലെ ഈ തമ്പുരാട്ടിയെ "

അവൻ പറഞ്ഞതും പാർവതി അവനെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നും എണീറ്റ് എറ്റവും അറ്റത്ത് ഒഴിഞ്ഞ ഒരു ചെയറിൽ ഒറ്റക്ക് വന്നിരുന്നു. "പാർവതി ചേച്ചി എന്തിനാ ഒറ്റക്ക് പോയി ഇരിക്കുന്നേ " വർണ " ദേ ഈ മാക്രി അവളെ എന്തെങ്കിലും പറഞ്ഞ് ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകും" ദേവരാഗ് ധ്രുവിയെ നോക്കി പറഞ്ഞു. " ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം " ധ്രുവി ഒരു ചിരിയോടെ പാർവതിയുടെ അരികിലായി വന്നിരുന്നു. ഫോണിൽ നോക്കി ഇരിക്കുന്ന പാർവതി അടുത്ത് ആരോ വന്നിരുന്നതും തല ഉയർത്തി നോക്കി. ചിരിച്ചു കൊണ്ടിരിക്കുന്ന ധ്രുവിയെ കണ്ടതും അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു. " ഇങ്ങനെ ദേഷ്യത്തിൽ നോക്കല്ലേ പെണ്ണ .... ഉഫ് നിന്റെ ആ നോട്ടം...." ധ്രുവി നെഞ്ചിൽ കൈ വച്ച് പറഞ്ഞതും പാർവതിയുടെ മുഖത്ത് മറ്റേതോ ഭാവം തെളിഞ്ഞു. "നമ്മുടെ കല്യാണം ഇങ്ങനെയൊന്നും അല്ലാട്ടോ നടത്തേണ്ടത്. ഒരു അമ്പലത്തിൽ വച്ച് മതി. മഹാദേവന്റെ ക്ഷേത്രത്തിൽ വച്ച് . ഈ പാർവതിയുടെ കഴുത്തിൽ ധ്രുവിത് എന്ന് കൊത്തിയ ഒരു സ്വർണത്താലി ചാർത്തും ഞാൻ.... " "എടോ തനിക്ക് എന്താ വട്ടാണോ . ഇത്തിരിയെങ്കിലും ബു... " " ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലേ ഇതിലേ..... ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ്‌ അരികേ..." പാർവതി പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ ധ്രുവി ചെയറിൽ താളം പിടിച്ചു കൊണ്ട് പാടി. അത് കണ്ട് പാർവതി അവടെ നിന്നും എണീറ്റ് വേറെ സ്ഥലത്ത് വന്നിരുന്നു.

അപ്പോൾ ധ്രുവിയും അടുത്ത് വന്നിരുന്നു. കുറേ നേരം അത് തന്നെ തുടർന്നതും പാർവതി പിന്നെ ഒരു ചെയറിൽ തന്നെ ഇരുന്നു. ധ്രുവി ഓരോന്ന് പറഞ്ഞ് അവളെ ചൊറിയുന്നുണ്ടെങ്കിലും അവൾ അതൊന്നും മൈന്റ് ചെയ്യാത്ത പോലെ ഇരുന്നു. "എടീ ഇനി ശരിക്കും അവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ . അടുത്തടുത്ത് ഇരിക്കുന്നു. സെയിം കളർ ഡ്രസ്സ് . സംതിങ്ങ് ഫിഷി " വർണ ധ്രുവിയേയും പാർവതിയേയും നോക്കി ചോദിച്ചു. " ഒരു ഫിഷിയും ഇല്ല. ധ്രുവി ഏട്ടൻ എപ്പോഴും പാർവതി ചേച്ചീടെ പിന്നാലെ നടന്ന് ഇങ്ങനെ വെറുപ്പിക്കും. ആദ്യമായി കാണുന്നത് കൊണ്ടാ നിനക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. ഞങ്ങൾക്ക് ഇത് സ്ഥിരം കാഴ്ച്ചയാ. പിന്നെ ഡ്രസ്. അത് വെറും കോ ഇൻസിഡന്റ് ആയിരിക്കും " ശിലു * സദ്യ കഴിക്കാനിരിക്കുയാണ് എല്ലാവരും . ദത്തന്റെ തൊട്ടരികിലാണ് വർണയും ഇരിക്കുന്നത്. "എനിക്ക് മതി ദത്താ. ആകെ ചൂടാ. എന്തിനാ ഇവർ ഇത്ര ചൂടുള്ള ചോറ് തരുന്നത് " വർണ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. "സാരില്യടാ വേഗം കഴിക്കാൻ നോക്ക്. ചോറ് അങ്ങനെ തന്നെ ഇരിക്കുകയാണല്ലോ " അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുടച്ചു കൊണ്ട് ദത്തൻ പറഞ്ഞു. " ദത്താ നിന്റെ പാലട എനിക്ക് വേണം ട്ടോ " ദത്തന്റെ പായസത്തിന്റെ ഗ്ലാസ് തന്റെ മുന്നിലേക്ക് നീക്കി വച്ചു കൊണ്ട് വർണ പറഞ്ഞു. " അതൊക്കെ തരാം. ഇപ്പോ എന്റെ കുഞ്ഞ് വേഗം ചോറ് കഴിക്ക് ... "

ചേട്ടാ ഇവിടെ കുറച്ച് ചോറ് വിളമ്പിക്കെ ... ചേട്ടാ ഇവിടെ കുറച്ച് സാമ്പാറ്.... ചേട്ടാ കൂട്ടുക്കറി ..ചേട്ടാ അവിയൽ..: ചേട്ടാ ഓലൻ..." ധ്രുവി തന്റെ മുന്നിലൂടെ പോകുന്ന എല്ലാവരെയും പിടിച്ചു നിർത്തി ഉള്ള കറികൾ എല്ലാം പാർവതിയുടെ ഇലയിൽ വിളമ്പിക്കുന്നുണ്ട് " " ധ്രുവി പ്ലീസ് ... ഞാൻ ഇത്രയൊന്നും കഴിക്കില്ലാ. " അവൾ ദയനീയമായി പറഞ്ഞു. " അതൊന്നും പറഞ്ഞാ പറ്റില്ല. വേഗം നോക്കിയിരിക്കാതെ കഴിക്ക് " ധ്രുവി അവളെ ഇരുത്തി കഴിപ്പിക്കാൻ തുടങ്ങി. "മതി ദത്താ. വയറ് നിറഞ്ഞു. " വർണ വയറിൽ കൈ വച്ചു പറഞ്ഞു. "ഇല്ലല്ലോ. കുറച്ചു കൂടി സ്ഥലം ഉണ്ടല്ലോ " " ഇല്ലാ ദത്താ. ശരിക്കും നിറഞ്ഞു " "പറ്റില്ല. മുഴുവൻ കഴിക്കാതെ നീ ഇവിടെന്ന് എണീക്കില്ല. " ദത്തൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. "എനിക്ക് ഇത്രയൊന്നും വേണ്ടാ. ഞാൻ കഴിക്കില്ലാ എന്ന് വിളമ്പുമ്പോൾ തന്നെ പറഞ്ഞത് അല്ലേ. അപ്പോ നീ തന്നെയല്ലേ വീണ്ടും വിളമ്പിച്ചത് " അവളും കണ്ണുരുട്ടി കാണിച്ചു "നിന്നെ ഇന്നു മുതൽ മര്യാദക്ക് ഭക്ഷണം കഴിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ . ഒന്നും കഴിക്കാതെ മര്യാദക്ക് എണീറ്റ് നിൽക്കാൻ പോലും ആവതില്ലാ. നോക്കി ഇരിക്കാതെ കഴിക്കടി " " ദത്താ" വർണ തന്റെ സ്ഥിരം അടവ് പുറത്ത് എടുത്തു. കണ്ണു നിറക്കൽ . " അഭിനയം വേണ്ട. ഇത് മൊത്തം കഴിക്കാതെ ദത്തന്റെ കുഞ്ഞ് ഇന്ന് ഇവിടെന്ന് എണീക്കില്ല. എന്നേ അറിയാലോ നിനക്ക് " " നീ എന്താ എന്നെ ഭീഷണിപ്പെടുത്തുകയാണോ " അവൾ ദത്തനെ നോക്കി.

"ആഹ്... ഭീഷണിയെങ്കിൽ ഭീഷണി " " നീ അത്രക്കായോ . ഈ വർണയെ നിനക്ക് അറിയില്ല " അവൾ വേഗം ഇലയിലെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അത് കണ്ട് ദത്തനും ചിരി വന്നു. " കഴിഞ്ഞു " വർണ കുറച്ച് കഴിഞ്ഞതും പറഞ്ഞു. "ഗുഡ് ഗേൾ . വാ . കൈ കഴുകിയിട്ട് നമ്മുക്ക് പുറത്ത് പോയിട്ട് പായസം കുടിക്കാം. "ദത്തൻ പായസത്തിന്റെ ഗ്ലാസും എടുത്ത് വർണയേയും കൂട്ടി കൈ കഴുകാൻ പുറത്തേക്ക് ഇറങ്ങി. കൂടെ മറ്റുള്ളവരും. " ഇതൊക്കെ വലിച്ച് വാരി ചുറ്റി മനുഷ്യൻ ചൂടേടുത്ത് ചാവും എന്നാ തോന്നുന്നേ " കൈ കഴുകി വർണ ഓഡിറ്റോറിയത്തിന് പുറത്തുള്ള ഒരു സിമിന്റ് ബഞ്ചിൽ കയറി ഇരുന്നു പായസവും ആയി ദത്തനും അവളുടെ അരികിൽ ഇരുന്നു. " ഹോ.. ഇതും ഒടുക്കത്തെ ചൂടാ " വർണ ദത്തൻ നീട്ടിയ ഗ്ലാസ് പിടിച്ചു നോക്കി കൊണ്ട് പറഞ്ഞു. "വർണേ സദ്യ കിടുക്കി അല്ലേ" ഭദ്ര അവളുടെ അരികിൽ ഇരുന്ന് കൊണ്ട് പറഞ്ഞു. "ഇനി നീ ഇവിടെ സദ്യാ എന്ന വാക്ക് മിണ്ടി പോവരുത് . വെറുത്തു ഞാൻ " വർണ ദത്തൻ അത് കേട്ട് ചിരിയോടെ ഗ്ലാസിലെ പായസം ഊതി ചൂട് കളഞ്ഞു. ശേഷം വർണയുടെ ചുണ്ടിലേക്ക് വച്ചു കൊടുത്തു. വർണ അത് കുറച്ച് കുടിച്ചു. ദത്തൻ വീണ്ടും ഗ്ലാസിലേക്ക് ഊതി ഭദ്ര ക്ക് നേരെ നീട്ടി. " ഞാൻ കുടിച്ചതാ എട്ടാ " " അതിന് ഇപ്പോ എന്താ കുറച്ചു കൂടെ കുടിച്ചു എന്ന് വച്ച് ഒന്നും സംഭവിക്കില്ല. " അത് കേട്ട് വർണ പറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story