എൻ കാതലെ: ഭാഗം 63

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ഈ ഗ്ലാസിലെ പായസം മുഴുവൻ ഏട്ടൻ നിന്നെ കുടിപ്പിക്കും എന്ന് പേടിച്ചിട്ടല്ലേടീ ഈ പായസം എന്നേ കുടിപ്പിക്കാൻ നിനക്ക് ഇത്ര ശുഷ്കാന്തി " ഭദ്ര പായസം കുടിച്ചു കൊണ്ട് പറഞ്ഞു. "പേടിയോ ... അതും എനിക്ക് ... എനിക്ക് പേടിയൊന്നും ഇല്ല. " "മ്മ് . അത് നിന്റെ മുഖം കാണുമ്പോൾ തന്നെ പറയും. നമ്മൾ എപ്പോഴാ എട്ടാ തിരിച്ച് പോവാ . ഒന്ന് വേഗം വീട്ടിൽ എത്തി ഈ ഡ്രസ്സ് ഒന്ന് മാറ്റിയാ മതി . ചൂടെടുത്തിട്ട് മനുഷ്യന് ഇരിക്കാനും നിൽക്കാനും വയ്യാ . പായസം ഒക്കെ കുടിച്ചിട്ട് ഭാര്യയും ഭർത്താവും അകത്തേക്ക് വാ . ഞാൻ പോയി കുറച്ച് നേരം ഫാനിന്റെ ചുവട്ടിൽ ഇരിക്കട്ടെ " അത് പറഞ്ഞ് ഭദ്ര പോയതും വർണ ദത്തനെ ദയനീയമായി നോക്കി. "എന്റെ കുട്ടി വേണ്ടെങ്കിൽ കഷ്ടപ്പെട്ട് കുടിക്കണ്ടാ ". ദത്തൻ അവളുടെ ചുണ്ടിനു മീതെയുള്ള പായസം തുടച്ച് അവളുടെ അടുത്ത് ഇരുന്നു. "അയ്യോ ദത്താ എനിക്ക് വയ്യാ . സദ്യ കഴിച്ചിട്ട് എനിക്ക് വയ്യാതെ ആയി. എനിക്ക് ഉറക്കം വരുന്നു. " വർണ ദത്തന്റെ തോളിലേക്ക് തല ചാരി ഇരുന്നു. "കുറച്ച് കഴിഞ്ഞാ നമ്മുക്ക് ഇറങ്ങാമെടാ. സാരില്യ ട്ടോ . " അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് നെറുകയിൽ തലോടി.

എന്നാൽ ഇതെല്ലാം കണ്ട് കുറച്ച് അപ്പുറത്തായി നിൽക്കുന്ന പാർവതിയുടെ മനസിൽ വല്ലാത്ത സങ്കടവും ദേഷ്യവും നിറഞ്ഞു. താൻ ഇരിക്കേണ്ട സ്ഥാനത്താണ് ഇപ്പോ വർണ ഇരിക്കുന്നത് എന്ന് ആലോചിക്കുന്തോറും അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. പെട്ടെന്ന് തന്റെ വയറിലൂടെ പിന്നിൽ നിന്നും ആരോ ചുറ്റി പിടിച്ചതും പാർവതി ഒന്ന് ഞെട്ടി. "എന്താ ധ്രുവി നീ കാണിക്കുന്നേ..." അവൾ ദേഷ്യത്തിൽ കൈ തട്ടി മാറ്റിയതും പിന്നിൽ നിൽക്കുന്ന കുട്ടിയെ കണ്ട് അവൾ അമ്പരുന്നു. ധ്രുവിയാണ് അങ്ങനെ ചെയ്തത് എന്ന് കരുതിയാണ് പാർവതി അങ്ങനെ പറഞ്ഞത്. പക്ഷേ അത് ലക്ഷ്യയുടെ അനിയത്തി ദക്ഷ ആയിരുന്നു. അവൾ തന്നെ നോക്കി ആകെ അന്തം വിട്ട് നിൽക്കുകയായിരുന്നു. "സോറി മോളേ. ഞാൻ എന്താേ ആലോചിച്ച് നിൽക്കായിരുന്നു. അപ്പോ പെട്ടെന്ന് പിന്നിൽ നിന്നും കെട്ടിപിടിച്ചപ്പോൾ പേടിച്ച് പോയതാ " " ഞാൻ ഫോട്ടോ എടുക്കാൻ വിളിക്കാനാ വന്നത്. അപ്പോ പെട്ടെന്ന് ചേച്ചിയെ കണ്ട സന്തോഷത്തിൽ കെട്ടിപിടിച്ചതാ .... ആരാ ധ്രുവി" അവൾ സംശയത്തിൽ ചോദിച്ചു. " ദക്ഷാ ഒന്നിങ്ങോട്ട് വാ" അപ്പോഴേക്കും അവളെ ഒരു സ്ത്രീ പിന്നിൽ നിന്നും വിളിച്ചു. "എല്ലാവരേയും വിളിച്ച് ഫോട്ടോ എടുക്കാൻ വാ ട്ടോ ചേച്ചി " ദക്ഷ അത് പറഞ്ഞ് തിരികെ പോയി.

" ഛേ.. " അവൾ തലയിൽ ഒന്ന് കൊട്ടി കൊണ്ട് തിരിഞ്ഞതും നേരെ നോക്കിയത് ധ്രുവിയുടെ മുഖത്തേക്കാണ്. അവന്റെ നിൽപും ഭാവവും കണ്ടപ്പോൾ തന്നെ എല്ലാം കണ്ടു എന്ന് പാർവതിക്ക് മനസിലായി. അവൾ അവനെ കാണാത്ത പോലെ മുന്നോട്ട് നടന്നതും ധ്രുവി അവളുടെ തെട്ടു മുന്നിൽ വന്ന് കൈകൾ കെട്ടി നിന്നു. " മാറി നിൽക്ക് എനിക്ക് പോവണം " "അങ്ങനെ അങ്ങ് പോയലോ പാലക്കൽ തറവാട്ടിലെ പാർവതി തമ്പുരാട്ടീ . ഞാൻ ഒന്ന് ചോദിക്കട്ടെ ചില കാര്യങ്ങൾ .... അപ്പോ ഈ മനസിൽ എവിടേയോ ഒരു സ്പാർക്ക് ഉണ്ട് . ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ എവിടേയോ ഒരു ധ്രുവി ഉണ്ട് അല്ലേ " " മാറി നിൽക്കടാേ വെറുതെ ഓരോ ഭ്രാന്ത് പറയാതെ .." "ശരി . ഞാൻ മാറി തന്നേക്കാം. " അവൻ ഒരു സെഡിലേക്ക് നീങ്ങി നിന്നു . "അതേയ് പിന്നെ ഒരു കാര്യം... ആ കുട്ടി വന്നു കെട്ടി പിടിച്ചപ്പോൾ ഞാൻ ആണെന്ന് വിചാരിച്ചതിൽ തെറ്റ് ഒന്നും അല്ല. പക്ഷേ സോറി മോളേ . ചേട്ടൻ അത്തരക്കാരൻ നഹി ഹേ. ആളും ബഹളവും ഒന്നും ഇല്ലാത്ത ഇടമാണെങ്കിൽ നമ്മുക്ക് ഒരു കൈ നോക്കാമായിരുന്നു. പക്ഷേ ഇതിപ്പോ കുറേ ആളുകൾ . It's okay.... Better luck next time ഭാര്യേ ..." അവളുടെ കവിളിൽ തട്ടി പറഞ്ഞ് ചിരിയോടെ ധ്രുവി പോയി. പാർവതി ഒരു നിമിഷം ഞെട്ടി ചുറ്റും നോക്കി.

ആരും കണ്ടില്ലാ എന്ന് മനസിലായതും അവൾ ആശ്വാസിച്ചു. പക്ഷേ രണ്ടു കണ്ണുകൾ അത് വ്യക്തമായി കണ്ടിരുന്നു. മറ്റാരും കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും ചെയ്യുന്ന ആ ആളിൽ ഒരു കുസ്യതി ചിരി വിരിയുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് എല്ലാവരും ഫോട്ടോ എടുക്കാൻ സ്റ്റേജിലേക്ക് കയറി. എല്ലാം മുൻകൂട്ടി കണ്ടിരുന്ന ധ്രുവി അപ്പോഴും ക്യാമറാമാനേ സോപ്പിട്ട് പാർവതിയെ തന്റെ അടുത്ത് നിർത്തിച്ചു. അതുകൊണ്ട് തന്നെ എല്ലാവരും ഫോട്ടോക്ക് ചിരിച്ചു കൊണ്ട് പോസ് ചെയ്തപ്പോൾ പാർവതി മാത്രം മുഖം വീർപ്പിച്ചാണ് നിന്നിരുന്നത്. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ സുദേവാ " മുത്തശ്ശി ലക്ഷ്യയുടെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ തുടങ്ങി. " സമയം കിട്ടുമ്പോൾ ഇടക്കൊക്കെ ഈ വഴി ഇറങ്ങ് അമ്മേ" അയാൾ പറഞ്ഞു. "ഇനി അടുത്ത ആളുടെ കല്യാണത്തിന് നമ്മുക്ക് ഇങ്ങനെ കൂടാംന്നേ " "ഇനി ഈ അടുത്തക്കാലത്തൊന്നും ഈ കുടുംബത്തിൽ ഒരു കല്യാണം ഉണ്ടാവില്ല. ഇനി ദക്ഷ കൂടി അല്ലേ ഉള്ളൂ. അതിന് ഇനിയും കുറേ കാലം കഴിയും. " " അതു പറഞ്ഞപ്പോഴാണ് ഓർത്തത്. പാലക്കൽ തറവാട്ടിലെ മൂത്ത കുട്ടീടെ കല്യാണം മാത്രമല്ലേ കഴിഞ്ഞിട്ടുള്ളൂ. താഴേ ഉള്ളവർക്ക് കല്യാണം നോക്കാൻ തുടങ്ങിയില്ലേ " കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു.

അത് കേട്ട് എന്ത് പറയണം എന്നറിയാതെ എല്ലാവരും പരസ്പരം നോക്കി. ദത്തന്റെ കല്യാണം കഴിഞ്ഞത് അടുത്ത ചില ബന്ധുക്കൾക്ക് മാത്രമേ അറിയൂ. "ദേവനും, പാർത്ഥിക്കും വിവാവപ്രായം ആയല്ലോ. എന്റെ പരിചയത്തിൽ രണ്ടു കുട്ടികൾ ഉണ്ട്. ഇരട്ടകളാ. ഒരു വീട്ടിലേക്ക് കല്യാണം കഴിച്ചു കൊടുക്കണം എന്നാ അവരുടെ ആഗ്രഹം. നമ്മുക്ക് ഒന്ന് ആലോചിച്ചാലോ . വല്യ തറവാട്ടുക്കാരാ. പാലക്കൽ തറവാട്ടിന് ചേർന്ന ബന്ധമാ " ആ സ്ത്രീ മുത്തശിയെ നോക്കി ചോദിച്ചു. " അത് ..അത് പിന്നെ .. ദേവന്റെ കല്യാണം കഴിഞ്ഞതാ . ഇതാ കുട്ടി . വർണാ എന്നാ പേര്. തൃശ്ശൂരാ വീട് . അവിടെ വച്ച് ആയിരുന്നു കല്യാണമൊക്കെ " ചെറിയ മുത്തശിയാണ് അത് പറഞ്ഞത്. ആ സ്ത്രീ ദത്തനേയും അവന്റെ കൈ പിടിച്ച് നിൽക്കുന്ന വർണയേയും ഒന്ന് നോക്കി. " വന്നപ്പോൾ തൊട്ട് ചോദിക്കണം എന്ന് വിചാരിച്ചത് ആയിരുന്നു ഈ കുട്ടി ഏതാ എന്ന് . പക്ഷേ എങ്ങനെയാ ചോദിക്കാ എന്ന് കരുതി. അപ്പോ ദേവന്റെ ഭാര്യയാണല്ലേ " ആദ്യത്തെ ഒരു ഞെട്ടൽ മറച്ച് വച്ചു ആ സ്ത്രീ പറഞ്ഞു. "അല്ലാ ദേവന്റെ കല്യാണം കഴിഞ്ഞു എങ്കിലും പാർത്ഥി ഉണ്ടല്ലോ. ഈ ലക്ഷ്യയെ കല്യാണം കഴിച്ച പയ്യന് ഒരു അനിയത്തി ഉണ്ട് നമ്മുക്ക് നോക്കിയാലോ " അവർ അത് ചോദിച്ചപ്പോൾ എല്ലാവരും നോക്കിയത് പാർത്ഥിയേയാണ്.

"എനിക്ക് ഒരു അർജന്റ് കോൾ ചെയ്യാൻ ഉണ്ട് " അത് പറയലും പാർത്ഥി സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടലും കഴിഞ്ഞിരുന്നു. " അത് നമ്മുക്ക് പിന്നെ ആലോചിക്കാം. അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ " മുത്തശി പറഞ്ഞു. " എന്നാ പെൺകുട്ടികൾ ഉണ്ടല്ലോ. പാർവതിക്കും, ശിലുവിനും , ഭദ്രക്കും നോക്കുന്നില്ലേ " ആ സ്ത്രീ വീണ്ടും ചോദിക്കാൻ തുടങ്ങി. അത് കേട്ടതും ശിലുവിന്റെ മുഖം വിടർന്നു. "ഇല്ല : ഇപ്പോ നോക്കുന്നില്ല. അവർ ചെറിയ കുട്ടികൾ അല്ലേ. പഠിപ്പ് കഴിഞ്ഞേ ഉള്ളൂ " ബാക്കി സംസാരത്തിന് നിൽക്കാതെ മുത്തശി സ്റ്റേജിൽ നിന്നും ഇറങ്ങി. കൂടെ മറ്റുള്ളവരും. " ഛേ. നല്ല ആലോചനയായിരുന്ന . ഈ മുത്തശി എന്തിനാ ഇങ്ങനെ പറഞ്ഞത് " ശിലു വർണയോടും ഭദ്രയാേടും പിറുപിറുത്തു . " നോക്കിക്കോ. നിങ്ങളെയൊക്കെ പഠിപ്പ് പഠിപ്പിച്ച് മൂക്കിൽ പല്ലു മുളച്ചിട്ടെ കെട്ടിച്ചു വിട്ടു. "വർണ കളിയാക്കി. "ഈ ഡ്രിഗ്രി കഴിഞ്ഞ് എങ്ങനെയെങ്കിലും കല്യാണം കഴിച്ച് പോയാ മതി എന്നാ എന്റെ പ്രാർത്ഥന " ശിലു "എന്തിന് മറ്റുള്ളവരുടെ വീട്ടിലെ നാലു ചുമരിനുള്ളിൽ ലോകം അവസാനിക്കാനോ . ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് അത്യവശ്യമായി വേണ്ടത് വിദ്യാഭ്യാസവും ജോലിയും ആണ്. ഫിനാൻഷ്യലി ഇന്റിപെൻന്റ് ആയാലെ ലൈഫിലും കുറച്ച് ഫ്രീഡം കിട്ടു

" ഭദ്ര " വർണേ .. ഭദ്രയുടെ ഉള്ളിലെ ഫെമി ഉണർന്നു." ശിലു കളിയാക്കി. "നിങ്ങൾ എന്നേ കളിയാക്കുകയൊന്നും വേണ്ടാ. ഞാൻ പഠിച്ച് ഒരു ജോലി വാങ്ങിച്ചിട്ടേ ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കു " "അതെ. അതെ .. സബ് കളക്ടർ ശ്രീഭദ്ര മഹാദേവൻ. ഒരു 5,6 വർഷം കഴിഞ്ഞ് ഭദ്ര കൊടി വച്ച കാറിൽ വന്നിറങ്ങും. ആള് സിവിൽ സർവ്വീസിന് ഒക്കെ പ്രീപെയർ ചെയ്യുനുണ്ട് "ശിലു കളിയാക്കി. " ആണോ ശരിക്കും. ഭദ്രക്ക് ഐ എ എസ് ഓഫീസർ ആവാനാണോ ആഗ്രഹം " വർണ വിശ്വാസം വരാതെ ചോദിച്ചു. "പിന്നല്ലാതെ . എന്റെ ലക്ഷ്യം തന്നെ അതാണ്. ശ്രീ ഭദ്ര എന്നാ സുമ്മാവാ " അവൾ ഡ്രസ്സിന്റെ കഴുത്ത് പൊക്കി കൊണ്ട് പറഞ്ഞു. " അത് എന്റെ ഡയലോഗ് അല്ലെടീ കള്ളീ . അതും അടിച്ച് മാറ്റി. അല്ലാ ശിലു നിനക്ക് ആരാവാനാ ആഗ്രഹം. "വർണ " എനിക്ക് ദർശന എട്ടത്തിയെ പോലെ ഒരു ടീച്ചർ ആയാ മതി. നിനക്കോ വർണാ " " എനിക്ക് അങ്ങനെ പ്രത്യകിച്ച് ലക്ഷ്യം ഒന്നും ഇല്ല .ഞാൻ അതിനെ കുറിച്ച് ഒന്നും ആലോചിച്ചിട്ട് പോലും ഇല്ല.. " " എഹ് ..അതെന്താ അങ്ങനെ . പിന്നെ നീ എന്തിനാ ഈ പഠിക്കുന്നത്." ഭദ്രയും ശിലുവും ഒരേ സ്വരത്തിലാണ് അത് ചോദിച്ചത്. "പിന്നെ ഒരു പഠിപ്പ് ... ഞാൻ SSLC എക്സാം കഴിഞ്ഞ് പഠിപ്പ് നിർത്താൻ നിന്ന ആളാണ്. ഞാൻ മാക്സിൽ അത്രയും മോശം ആയിരുന്നു.

പക്ഷേ ആരുടേയൊക്കെയോ കരുണ കൊണ്ട് 10th പാസ് ആയി. കൊട്ടയിൽ മാർക്ക് ഉള്ള കാരണം എവിടേയും അഡ്മിഷൻ കിട്ടിയില്ല. അതുകൊണ്ട് എന്നേ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ അമ്മായി കൊണ്ട് ചേർത്തു. പിന്നീട് +1, +2 ഒരു പീഡനക്കാലമായിരുന്നു. ഒരു ഫ്രീഡവും ഇല്ലാത്ത കോളേജ് . . ആകെ കുറച്ച് സമാധാനം ബാത്ത് റൂമിൽ മാത്രമാണ്. തല്ലി പഠിപ്പിക്കും നമ്മളെ . അതോണ്ട് +2 പാസ് ആയി. അത്യവശ്യം മാർക്കും ഉണ്ടായിരുന്നു. പിന്നെ ഡ്രിഗ്രിക്ക് അഡ്മിഷൻ കിട്ടി എങ്കിലും ദൂരത്ത് ആയ കാരണം ചെറിയമ്മ സമ്മതിച്ചില്ല. വീണ്ടും ആ കോളേജിൽ തന്നെ ചേർത്തു. എനിക്ക് പഠിക്കണ്ടാ പഠിക്കണ്ടാ എന്ന് കാല് പിടിച്ച് പറഞ്ഞതാ . പക്ഷേ ആര് കേൾക്കാൻ . വീണ്ടും മൂന്ന് കൊല്ലം ആ കോളേജിൽ തന്നെ. അടിച്ചു പൊളിച്ച് നടക്കേണ്ട സമയത്ത് ആ നാല് ചുമരിനുള്ളിൽ എന്റെ കോളേജ് ലൈഫ് അവസാനിച്ചു. എന്റെ ഭാഗ്യത്തിന് ആ കോളേജിൽ പി ജി കോഴ്സ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മായി ഞാൻ ഇപ്പോ പഠിക്കുന്ന കോളേജിൽ കൊണ്ട് വന്ന് ചേർത്തു. പിന്നെ അവിടുന്നങ്ങോട്ട് ലൈഫ് ഫുൾ കളർ ആയിരുന്നു. പഠിക്കുന്ന കാര്യം ഒഴിച്ച് ബാക്കി എല്ലാം നന്നായി നടന്നു. കോളേജിൽ ചേർന്ന് അഞ്ച് മാസത്തിനുള്ളിൽ ഒരു സസ്പെൻഷനും 2 വാണിങ്ങും കിട്ടി.

ഇതിന്റെയൊക്കെ ഇടയിൽ ഞാൻ എന്റെ ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്നത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ഇപ്പോ എന്റെ ലോകം എന്റെ ദത്തൻ മാത്രമാണ് " " ആഹ്... ഇനി ഇതിലും വലിയ ദുരന്തം നിന്നക്ക് കിട്ടാൻ ഇല്ലാ. എട്ടൻ നിന്നെ പഠിപ്പിച്ച് കൊന്നോള്ളും..... നിന്റെ ഈ ബുദ്ധിയും മടിയും കണ്ട് ഞാനും പലവട്ടം ചിന്തിച്ചതാ നീ എങ്ങനെയാ ഡിഗ്രി പാസ് ആയത് എന്ന് . ഇപ്പോ അല്ലേ കാര്യം മനസിലായത് "ഭദ്ര അവളെ കളിയാക്കി. ഓരോന്ന് പറഞ്ഞ് അവർ കാറിനരികിലേക്ക് നടന്നു. * എല്ലാവരേക്കാളും മുൻപേ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് പാർവതിയാണ്. അവൾ വേഗത്തിൽ പാർക്കിങ്ങ് ഏരിയയിലേക്ക് ഇറങ്ങി. ചുറ്റും ഒന്ന് നോക്കിയ ശേഷം ദത്തന്റെ കാറിൽ കയറി ഡോർ അടച്ചു. ശേഷം നെഞ്ചിൽ കൈ വച്ച് ആശ്വാസത്തോടെ സീറ്റിലേക്ക് ഇരുന്നു. ധ്രുവിയുടെ കാറിൽ കയറാതിരിക്കാനാണ് പാർവതി ആദ്യം തന്നെ വന്ന് ദത്തന്റെ വണ്ടിയിൽ കയറിയത്. അവൾ ഗ്ലാസിലൂടെ പുറത്തേക്ക് ഒന്നു കൂടി നോക്കി ധ്രുവി ഇല്ലാ എന്ന് ഉറപ്പ് വരുത്തി സീറ്റിലേക്ക് ചാരി ഇരുന്നതും ഡ്രെവിങ്ങ് സീറ്റിൽ ഇരിക്കുന്ന ധ്രുവി. അവൻ മിററിലൂടെ പാർവതിയെ തന്നെ നോക്കി ഇരിക്കുകയാണ്. പാർവതി ഒരു നിമിഷം കാർ മാറി പോയോ എന്ന് വരെ സംശയിച്ചു. അല്ലാ ഇത് ദേവേട്ടന്റെ കാർ ആണ് .

"സഫലമീ ജീവിതം പ്രേമ പൂർണം..: പാർവതി ലോല നിൻ കരുണയാലെ ... " ധ്രുവി സ്റ്റിയറിങ്ങിൽ താളം ഇട്ട് കൊണ്ട് പാടി . പാർവതി ദേഷ്യത്തോടെ കാറിൽ നിന്നും ഇറങ്ങാൻ നിന്നതും വർണയും ഭദ്രയും ശിലുവും കാറിൽ കയറാൻ വന്നിരുന്നു. വർണ യും ഭദ്രയും അവളുടെ അപ്പുറത്തായി ഇരുന്നു. ഭദ്രയുടെ അടുത്തായി ശിലുവും ഇരുന്നു. " ധ്രുവിയേട്ടൻ എന്താ ഈ കാറിൽ " ഡ്രെവിങ്ങ് സീറ്റിൽ ഇരിക്കുന്ന ധ്രുവിയെ കണ്ട് ശിലു ചോദിച്ചു. "ഒന്നുല്യ ഒരു ചെയ്ഞ്ചിന് ... ബാക്കിൽ ഉള്ള കാറിൽ രാഗേട്ടൻ വന്നോളും. എനിക്ക് പകരം എട്ടൻ ഡ്രെവ് ചെയ്യാo എന്ന് പറഞ്ഞിട്ടുണ്ട്. " ധ്രുവി " എന്നാ പോവാം" ദത്തൻ കോ സീറ്റിലേക്ക് കയറി കൊണ്ട് ചോദിച്ചു. "ആഹ്.... രാഗേട്ടാ ഈ കാറിനെ ഫോളോ ചെയ്താ മതി" പിന്നിലെ കാറിൽ ഉള്ള രാഗിനെ നോക്കി ധ്രുവി പറഞ്ഞ് കാർ മുന്നോട്ട് എടുത്തു. ദർശനയും രാഗിന്റെ ഒപ്പം അവരുടെ കാറിൽ ആണ് കയറിയത്. ** " വർണാ എണീക്ക് ... " പാർവതിയുടെ തോളിൽ തല ചാരി ഉറങ്ങുന്ന വർണയെ ശിലു വിളിച്ച് ഉണർത്തി. അവൾ പതിയെ കണ്ണു തുറന്നതും ത്രയംബകം എന്ന് എഴുതിയ ഗേറ്റ് കടന്ന് ഒരു നാല് കെട്ട് വീടിനു മുനിൽ കാർ വന്ന് നിന്നു. മോഡേൺ രീതിയിൽ പണിതിരിക്കുന്ന ഒരു നാല് കെട്ട് ആയിരുന്നു അത്. " ഇത് ഏതാ വീട് " വർണ കണ്ണു ചിമ്മിത്തുറന്ന് കൊണ്ട് ചോദിച്ചു.

"ഇതാണ് ധ്രുവിയേട്ടന്റെ തറവാട് : . "കാറിൽ നിന്നും ഇറങ്ങി കൊണ്ട് ഭദ്ര പറഞ്ഞു. അവർക്ക് പിന്നിലായി രാഗിന്റെ കാറും അതിന്റെ പിന്നിൽ ചന്ദ്രശേഖറിന്റെ കാറും വന്നു നിന്നു. എല്ലാവരും സന്തോഷത്തോടെ വീടിന്റെ അകത്തേക്ക് കയറിയപ്പോൾ പാർവതിയുടെ മുഖം മാത്രം ദേഷ്യത്തിൽ ചുവന്നിരുന്നു. ധ്രുവി യും മുത്തശിയും മാത്രമാണ് ആ വീട്ടിൽ താമസിക്കുന്നുളളൂ. അടുക്കള പണിക്ക് ഒരു ജോലിക്കാരിയേയും നിർത്തിയിട്ടുണ്ട്. അവർ രാവിലെ വന്ന് ഉച്ചക്ക് തിരികെ പോകും. ഹാളിൽ ചെറിയമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയാണ് വർണ . "അയ്യോ എനിക്ക് വയ്യാ ചെറിയമ്മാ . എന്റെ വയറ് ..എന്തൊക്കെയോ ഉരുണ്ടു കയറാ. അയ്യോ ... അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങി. "ഇത്രക്കും കഷ്ടപ്പെട്ട് എന്റെ കുട്ടി എന്തിനാ സദ്യ കഴിച്ചത് " ചെറിയമ്മ അവളുടെ നെറുകിൽ തലോടി കൊണ്ട് ചോദിച്ചു. " ഞാൻ കഴിച്ചതല്ലാ.ദത്തൻ എന്നെ കൊണ്ട് ഭീഷണി പെടുത്തി കഴിപ്പിച്ചതാ ചെറിയമ്മാ . " "എന്നിട്ട് അവൻ എവിടെ " " എട്ടൻ പുറത്ത് പാർത്ഥിയേട്ടന്റെം ധ്രുവിയേട്ടന്റെം ശ്രീയേട്ടന്റേം കൂടെ ഉണ്ട് . "ഭദ്ര. "സാരില്ല. ഞാൻ നാരങ്ങ വെള്ളം ഉണ്ടാക്കി തരാം. അപ്പോ ഉരുണ്ടു കയറൽ മാറും " ചെറിയമ്മ വർണയെ വിളിച്ച് അടുക്കളയിലേക്ക് നടന്നു. "എനിക്കും വേണം " അവർക്ക് പിന്നാലെ വാലു പോലെ ഭദ്രയും ശിലുവും ഓടി. "വർണയും, ഭദ്രയും , ശിലുവും നല്ല കൂട്ടാണ് അല്ലേ. ശരിക്കും കണ്ടാൽ സഹോദരിമാരാ എന്നേ തോന്നു. " " അത് ശരിയാ ചെറിയ മുത്തശി .

അവർ ഏകദേശം ഒരേ പ്രായം ആണല്ലോ. എല്ലാ കുരുത്തകേടിനും മൂന്നും ഒറ്റകെട്ടാണ്. പിന്നെ എല്ലാത്തിനും കൂട്ട് നിൽക്കുന്ന ഒരു ചെറിയമ്മയും . ശരിക്കും അവർ തമ്മിൽ ഒരു അമ്മ മക്കൾ ബന്ധം ആണ്. ചെറിയ കുട്ടികളെ പോലെയാണ് ചെറിയമ്മ മൂന്നിനേയം കൊണ്ട് നടക്കുന്നത് " ദർശന മുത്തശ്ശിയോടാണ് പറഞ്ഞത് എങ്കിലും അമ്മയെ നോക്കിയാണ് പറഞ്ഞത്. " അത് എനിക്കും തോന്നി. ഇന്നലെ വൈകുന്നേരം അവളെ ഞാൻ കല്യാണ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പറഞ്ഞത് അവൾ വന്നാ പിള്ളേരുടെ കാര്യങ്ങൾ നോക്കാൻ ആരും ഉണ്ടാവില്ലാ അതുകൊണ്ട് വരുന്നില്ലാ എന്നാ . " ചെറിയ മുത്തശിയും ചിരിയോടെ പറഞ്ഞു. എന്നാ ആ വാക്കുകൾ ദത്തന്റെ അമ്മയുടെ മനസിലെ പിടിച്ചുലച്ചിരുന്നു. * നാരങ്ങ വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നി എങ്കിലും മിനിറ്റിന് മിനിറ്റിന് അത് തന്നെ പറഞ്ഞു സമാധാനം കളഞ്ഞതും ചെറിയ മുത്തശി അവളെ മുകളിലെ ഗസ്റ്റ് റൂമിലേക്ക് പറഞ്ഞയച്ചു. ക്ഷീണം കൊണ്ട് വർണ ബെഡിൽ വന്ന് കിടന്നതും പെട്ടെന്ന് ഉറങ്ങി പോയി. നെറ്റിയിൽ ഒരു ചൂട് അനുഭവപ്പെട്ടപ്പാേഴാണ് വർണ പതിയെ കണ്ണ് തുറന്നത്.

തന്റെ മുന്നിൽ കുസ്യതി ചിരിയോടെ ഇരിക്കുന്ന ദത്തൻ . അവന്റെ കള്ള ചിരി കണ്ട് വർണ എന്താ എന്ന രീതിയിൽ പുരികം ഉയർത്തി അവനെ നോക്കി. ദത്തൻ അതേ കള്ള ചിരിയോടെ നെറ്റി ഉഴിഞ്ഞു കൊണ്ട് കണ്ണു കൊണ്ട് എന്തോ കാണിച്ചു. വർണ ഒന്നു മനസിലവാതെ അവൻ കാണിച്ച സ്ഥലത്തേക്ക് നോക്കിയതും തെന്നി മാറി കിടക്കുന്ന തന്റെ ദാവണി. അവൾ ഞെട്ടി കൊണ്ട് ദാവണിയുടെ ഷാൾ നേരെയാക്കാൻ നിന്നതും ദത്തൻ അത് തടഞ്ഞു കൊണ്ട് അവളുടെ മുകളിൽ ഇരു കൈകളും കുത്തി നിന്നു . " രാവിലെ മുതൽ എന്റെ കുട്ടിയെ ഇങ്ങനെ അടുത്ത് ഒറ്റക്ക് കിട്ടാൻ നോക്കിയിരിക്കായിരുന്നുന്ന് അറിയോ " ദത്തൻ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞതും അവന്റെ നോട്ടം താങ്ങാനാവാതെ വർണ നോട്ടം മാറ്റി. "എന്ത് രസമാ നിന്നെ കാണാൻ എന്ന് അറിയോ . കടിച്ച് തിന്നാൻ തോന്നാ " ദത്തൻ പതിയെ അവളുടെ കവിളിൽ കടിച്ച് കൊണ്ട് പറഞ്ഞു. "നീ എന്നോട് മിണ്ടണ്ടാ. നീ എന്നേ നോക്കി പേടിപ്പിച്ചില്ലേ ഉച്ചക്ക് , എന്നേ ഭീഷണി പെടുത്തിയില്ലേ. പോ എന്നേ തൊടണ്ട " വർണ അവന്റെ നെഞ്ചിൽ പിടിച്ച് തള്ളി. " അത് എന്റെ കുട്ടിക്ക് വേണ്ടി അല്ലേ. നന്നായി ഫുഡ് കഴിച്ചാൽ അല്ലേ എന്റെ കുട്ടി വലുതാവു. " അവൻ അവളുടെ കവിളിൽ പിടിച്ച് വലിച്ചു.

പക്ഷേ അപ്പോൾ സാധാരണ ദത്തന്റെ കണ്ണുകളിൽ കാണാറുള്ള വത്സല്യം അല്ല അവന്റെ മുഖത്ത്. പകരം വർണയോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു. " ചെറിയമ്മ പറഞ്ഞു എന്റെ കുട്ടിക്ക് വയറു വേദനയാണെന്ന് . എന്നിട്ട് ഇപ്പോ കുറഞ്ഞോ " ദത്തൻ അവളുടെ കഴുത്തിൽ മുഖം ചേർത്ത് ചോദിച്ചു. "ഇല്ല. ഇപ്പോഴും എന്റെ വയറിൽ എന്തോ ഉരുണ്ടു കയറുന്നുണ്ട് " അവൾ മുഖം ചുളിച്ചു കൊണ്ട് പരാതിയോടെ പറഞ്ഞു. "എന്താ ദത്തൻ ഒന്ന് നോക്കട്ടെ " അവളുടെ കാതിൽ പറഞ്ഞ ശേഷം ദത്തൻ അവളുടെ ചെവിക്കു പിന്നിലായി ഉമ്മ വച്ചു. "വേണ്ടാ നീ ഒന്നും നോക്കണ്ടാ " " വേണം ഞാൻ നോക്കും " അത് പറഞ്ഞ് ദത്തൻ അവളുടെ മേലുള്ള ദാവണിയുടെ ഷാളിന്റെ പിൻ അഴിച്ച് മാറ്റിയതും വർണ ഞെട്ടി ബെഡിൽ നിന്നും ചാടി എണീക്കാൻ നിന്നു. പക്ഷേ ദത്തൻ അതിന് സമ്മതിക്കാതെ അവളെ ബെഡിലേക്ക് തന്നെ കിടത്തി. " ദത്താ... " "മ്മ് " അവളുടെ മാറിലേക്ക് മുഖം ചേർത്ത് അവൻ മൂളിയതും വർണക്ക് വാക്കുകൾ കൂടി പുറത്തു വരുന്നുണ്ടായിരുന്നില്ല. ദത്തൻ അവളുടെ കൈകളെ ഇരു സൈഡിലേക്കും വച്ച് അവളുടെ കൈകളെ ലോക്ക് ചെയ്തു. ദത്തന്റെ മുഖം അവളുടെ കഴുത്തിലൂടെ ഒഴുകി നടന്നുകൊണ്ടിരുന്നു.

അവളുടെ തൊണ്ട കുഴിയിൽ അമർത്തി ചുംബിച്ച് ദത്തന്റെ ചുണ്ടുകൾ പതിയെ താഴേക്ക് ചലിച്ചതും വർണയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൻ അവളുടെ മാറിൽ ചേർന്ന് കിടക്കുന്ന ആലില താലി അമർത്തി ചുംബിച്ചു. ശേഷം അവളുടെ കൈയ്യിൽ കോർത്തു പിടിച്ച തന്റെ കൈകളെ അടർത്തി മാറ്റി അവളുടെ ഇടതു കൈയ്യിൽലെ തോളിൽ നിന്നും പതിയെ ഡ്രസ്സ് താഴേക്ക് മാറ്റി വർണയുടെ ഇടതു തോളിലെ നഗ്നമായ ഭാഗത്ത് തെളിഞ്ഞു കാണുന്ന മറുകിൽ അമർത്തി ചുംബിച്ചു. അവന്റെ ചുണ്ടിന്റെ ഓരോ സ്പർശനവും വർണയെ വല്ലാതെ ഉലച്ചിരുന്നു. വർണയുടെ കൈ ബെഡ് ഷീറ്റിൽ ഒരു ആശ്രയം എന്ന പോലെ മുറുകെ പിടിച്ചു. ദത്തൻ ഒന്നു കൂടി അവളുടെ ശരീരത്തിലേക്ക് അമർന്ന് അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. മതി വരാത്ത പോലെ വീണ്ടും വീണ്ടും അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും ഭ്രാന്തമായി മാറി മാറി നുകർന്നു കൊണ്ടിരുന്നു. അവസാനം അവൻ ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് മുഖം ചേർത്ത് കിടന്നു. അപ്പോഴും ദത്തന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ അലഞ്ഞ് നടന്നു കൊണ്ടിരുന്നു. അത് അവളുടെ നഗ്നമായ അണിവയറിൽ വന്നു നിന്നതും വർണ അവന്റെ കൈകളെ തടഞ്ഞു. പക്ഷേ അവൻ അവളുടെ എതിർപ്പിനെ മറി കടന്ന് അവളുടെ അണിവയറിലേക്ക് മുഖം ചേർത്തു.

അവന്റെ ആ ആദ്യ സ്പർശനത്തിൽ വർണ ഒന്ന് ഏങ്ങി പോയിരുന്നു. ദത്തന്റെ താടി രോമങ്ങൾ അവളുടെ വയറിലൂടെ ദിശയില്ലാതെ ഒഴുകി നടന്നു. ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ അണിവയറിൽ പതിയെ ഒന്ന് കടിച്ചതും വർണയുടെ കൈ അവന്റെ മുടിയിൽ കോർത്തു വലിച്ചു. വർണയുടെ ആ പിടച്ചിൽ അവനിൽ വികാരത്തിന്റെ തിരമാലകൾ തന്നെ സൃഷ്ടിച്ചിരുന്നു. " ദ... ദത്തേട്ടാ..." ദത്തൻ അവളുടെ പൊക്കിൾ ചുഴിയിൽ ചുണ്ടു ചേർത്തതും വർണ ഒന്ന് എങ്ങി. അവളുടെ ആ വിളി ദത്തനെ ഒരു നിമിഷം നിശ്ചലനാക്കി. അവൻ തല ഉയത്തി നോക്കിയതും കണ്ണുകൾ ഇറുക്കി അടച്ച് കിടക്കുകയാണ് വർണ . അവൾ വല്ലാതെ കിതക്കുകയും ചെയ്യുന്നുണ്ട്. ദത്തൻ ഉയർന്ന് അവളുടെ മുഖത്തിന് നേരെ കൈകൾ കുത്തി നിന്നു . അവളുടെ ഇരു മിഴികളിലും ചുണ്ട് ചേർത്തതും വർണ പതിയെ കണ്ണു തുറന്നു. ഒരു നിമിഷ ഇരുവരുടേയും കണ്ണുകൾ തമ്മിൽ കോർത്തു. ദത്തന്റെ ആ നോട്ടം അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഏത്തിയിരുന്നു. "നീ .. നീ എന്താ എന്നേ വി.. വിളിച്ചത് "ദത്തൻ കിതച്ചു കൊണ്ട് ചോദിച്ചു. വർണ എന്നാൽ ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടക്കുകയാണ് ചെയ്തത്. " പറ കുഞ്ഞേ ..നീ എന്താ വിളിച്ചേ " അവൻ വീണ്ടും ചോദിച്ചു.

"ദ .. ദത്താ എന്ന്" "അല്ല " അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ച് അവൻ പറഞ്ഞു. "അതെ ദത്താ" "അല്ലാ " അവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു " അതെ ദത്താ" "അല്ലാ " അവളുടെ മാറിലേക്ക് മുഖം ചേർക്കാൻ നിന്നതും വർണ അവനെ തടഞ്ഞു. "ദ .. ദത്തേട്ടാ " അവൾ പതർച്ചയോടെ വിളിച്ചു.ദത്തൻ ഒന്നും മിണ്ടാതെ അവളുടെ മേൽ നിന്നും എണീറ്റ് ബെഡിൽ ഇരുന്നു. വർണ വേഗം ഒരു ആശ്വാസത്തോടെ ദത്തൻ അഴിച്ച് മാറ്റിയ ദാവണിയുടെ ഷാൾ എടുത്ത് മേലേക്ക് ഇട്ടു. എന്നാൽ ദത്തൻ അവളെ തന്നെ നോക്കി തന്റെ ഷർട്ടിന്റെ ഓരോ ബട്ടനുകൾ ആയി അഴിച്ച് ഷർട്ട് ഊരി താഴേക്ക് ഇട്ടു. ശേഷം വർണയുടെ ദാവണിയുടെ ഷാൾ മാറ്റി അവളിലേക്ക് വീണ്ടും ചേർന്നു. അവളുടെ മാറിലേക്ക് മുഖം ചേർത്ത് അവൻ കിടന്നു. "എന്റെ കുട്ടി പേടിച്ച് പോയാേ " കുറച്ച് നേരത്തെ മൗനത്തിന് ശേഷം ദത്തൻ ചോദിച്ചു. എന്നാൽ വർണ ഒന്നും മിണ്ടാതെ കിടക്കുകയാണ് ചെയ്തത്. " എനിക്ക് പെട്ടെന്ന് കൺട്രോൾ ചെയ്യാൻ പറ്റിയില്ലടാ . എനിക്ക് അറിയാം എന്നേ കുറിച്ച്. അതാ ഞാൻ ഈ ദാവണിയൊന്നും വേണ്ടാ എന്ന് പറഞ്ഞത്. അപ്പോ നിനക്ക് ആയിരുന്നില്ലേ ഇത് തന്നെ വേണം എന്ന് വാശി. ഒരു നിമിഷം നീയെന്നെ ദത്തേട്ടാ എന്ന് വിളിച്ചില്ലായിരുന്നു എങ്കിൽ ഇപ്പോ എല്ലാം കഴിഞ്ഞിട്ടുണ്ടാവുമായിരുന്നു.

ഇപ്പോ എനിക്ക് എന്നേ ഒട്ടും നിയന്ത്രിക്കാൻ പറ്റുന്നില്ല. നീ ചെറിയ കുട്ടിയാണ് എന്ന് എന്റെ മനസ് ഓരോ നിമിഷവും എന്നോട് പറയുമ്പോഴും അതിനെക്കാൾ ഇരട്ടി എന്റെ പ്രണയം അതിനെ തടയുകയാ. ആ പ്രണയം എല്ലാ രീതിയിലും നിന്നിലേക്ക് നിറക്കാൻ എന്റെ മനസ് കൊതിക്കാ. നീ ഒരുപാട് പേടിച്ചു പോയി അല്ലേ. നിനക്ക് എന്നോട് ദേഷ്യമുണ്ടോ കുഞ്ഞേ . നിന്നോട് സമ്മതം ചോദിക്കാതെ, നിന്റെ ഏതിർപ്പുകൾ നോക്കാതെ ഞാൻ ഇങ്ങനെ ചെയ്തതിന് ...." ദത്തൻ അവളോട് ചോദിച്ചു എങ്കിലും വർണയുടെ മൗനം ദത്തനിൽ വേദന സൃഷ്ടിച്ചു. "സോറി" വർണയുടെ മേൽ നിന്നും ദത്തൻ എണീറ്റ് മാറാനായി ഉയർന്നു. " പോവല്ലേ ദത്താ. ഇങ്ങനെ കുറച്ച് നേരം കൂടി കിടക്ക് " വർണ ദത്തന്റെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു കൊണ്ട് പറഞ്ഞതും ദത്തൻ അവളെ വിശ്വാസം വരാതെ നോക്കി. വർണ അവന്റെ നെറ്റിയിൽ ഉമ്മ വച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ദത്തൻ അവളുടെ മാറിലെ ചൂടേറ്റ് അങ്ങനെ കിടന്നു. വർണ അവന്റെ നെറുകയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു. "കുഞ്ഞേ .. " "മ്മ് ദത്താ: " " ഇത്രയും കാലം എനിക്ക് ഏറ്റവും ഇഷ്ടം നിന്റെ തോളിലെ ആ മറുക് ആയിരുന്നു. പക്ഷേ ഇപ്പോ അത് മാറി " ദത്തൻ അവളെ നോക്കി പറഞ്ഞതും വർണ മനസിലാവാതെ നെറ്റി ചുളിച്ചു. ദത്തൻ അവളുടെ നെറ്റിയിൽ വിരൽ തൊട്ട് പതിയെ താഴേക്ക് ചലിപ്പിച്ചു . അവന്റെ വിരൽ അവളുടെ മൂക്കിലൂടേയും കഴുത്തിലൂടെയും നെഞ്ചിലൂടെയും ചലിച്ച് വയറിലെ പൊക്കിൾ ചുഴിക്ക് താഴെയായി വന്ന് നിന്നു. "നിനക്ക് ഇവിടെയായി ഒരു മറുക് ഉണ്ടല്ലോ " അവളുടെ അരയിൽ തൊട്ട് ദത്തൻ പറഞ്ഞു. "നിനക്ക് പോയി പോയി ഒരു നാണവും മാനവും ഇല്ലാതെയായി. എന്താെക്കെയാ ഈ പറയുന്നേ." വർണ കണ്ണുരുട്ടി പറഞ്ഞു. " ഞാൻ എന്തിന് നാണിക്കണം. ഞാൻ എന്റെ സ്വന്തം ഭാര്യയോട് അല്ലേ പറഞ്ഞത്.നിൻ്റെ ഈ ശരീരം മുഴുവൻ എന്റേയല്ലേ . അപ്പോ എനിക്ക് പറയാൻ നാണമൊന്നും വേണ്ടാ " ദത്തൻ അവളുടെ അണിവയറിലൂടെ വിരൽ കൊണ്ട് ദേവദത്തൻ എന്ന് എഴുതിയതും വർണ ഒന്ന് ഉയർന്ന് പൊങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story