എൻ കാതലെ: ഭാഗം 64

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ അവളുടെ മാറിലെ ചൂടേറ്റ് അങ്ങനെ കിടന്നു. വർണ അവന്റെ നെറുകയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു. "കുഞ്ഞേ .. " "മ്മ് ദത്താ: " " ഇത്രയും കാലം എനിക്ക് ഏറ്റവും ഇഷ്ടം നിന്റെ തോളിലെ ആ മറുക് ആയിരുന്നു. പക്ഷേ ഇപ്പോ അത് മാറി " ദത്തൻ അവളെ നോക്കി പറഞ്ഞതും വർണ മനസിലാവാതെ നെറ്റി ചുളിച്ചു. ദത്തൻ അവളുടെ നെറ്റിയിൽ വിരൽ തൊട്ട് പതിയെ താഴേക്ക് ചലിപ്പിച്ചു . അവന്റെ വിരൽ അവളുടെ മൂക്കിലൂടേയും കഴുത്തിലൂടെയും നെഞ്ചിലൂടെയും ചലിച്ച് വയറിലെ പൊക്കിൾ ചുഴിക്ക് താഴെയായി വന്ന് നിന്നു. "നിനക്ക് ഇവിടെയായി ഒരു മറുക് ഉണ്ടല്ലോ " അവളുടെ അരയിൽ തൊട്ട് ദത്തൻ പറഞ്ഞു. "നിനക്ക് പോയി പോയി ഒരു നാണവും മാനവും ഇല്ലാതെയായി. എന്താെക്കെയാ ഈ പറയുന്നേ." വർണ കണ്ണുരുട്ടി പറഞ്ഞു. " ഞാൻ എന്തിന് നാണിക്കണം. ഞാൻ എന്റെ സ്വന്തം ഭാര്യയോട് അല്ലേ പറഞ്ഞത്.നിൻ്റെ ഈ ശരീരം മുഴുവൻ എന്റേയല്ലേ . അപ്പോ എനിക്ക് പറയാൻ നാണമൊന്നും വേണ്ടാ " ദത്തൻ അവളുടെ അണിവയറിലൂടെ വിരൽ കൊണ്ട് ദേവദത്തൻ എന്ന് എഴുതിയതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. " ഇങ്ങനെ ഞാൻ ഒന്ന് തെടുമ്പോഴേക്കും പേടിച്ചാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും..മ്മ്.. സാരില്യ... പതിയെ പതിയെ ഞാൻ എല്ലാം മാറ്റിയെടുത്തോളാം "

ദത്തൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞ് ബെഡിലേക്ക് കിടന്നു. "കുഞ്ഞേ ...ദത്തൻ അവളെ കൈ നീട്ടി വിളിച്ചു. വർണ എണീറ്റ് ഷാൾ ശരിയാക്കി അവന്റെ നെഞ്ചിലേക്ക് കിടക്കാൻ നിന്നതും ദത്തൻ അത് തടഞ്ഞു. " ഇത് വേണ്ടാ. ഞാൻ ഷർട്ട് ഇട്ടിട്ടില്ലല്ലോ. അപ്പോ എന്റെ കുട്ടിക്കും ഇത് വേണ്ടാ " ദത്തൻ അവളുടെ മേലുള്ള ഷാൾ വലിച്ചെടുത്ത് താഴേക്ക് എറിഞ്ഞു. ശേഷം തന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു. അങ്ങനെ അവളെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് പോലും ദത്തന് വ്യക്തമായി മനസിലാവുന്നുണ്ടായിരുന്നു. "ദേ.. ദത്താ മര്യാദക്ക് ഒതുങ്ങി കിടന്നോ . അല്ലെങ്കിൽ ഞാൻ എണീറ്റ് പോവും" ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലും വയറിലും ആയി ഇക്കിളി കൂട്ടിയതും വർണ മുഖത്ത് ദേഷ്യം വരുത്തി കൊണ്ട് പറഞ്ഞു. "ഇനി എങ്ങനെ എന്റെ കുഞ്ഞിപെണ്ണ് എണീറ്റ് പോവും" ദത്തൻ അവളെ തന്റെ മേലേക്ക് കയറ്റി കിടത്തി ഇരു കൈകൾ കൊണ്ടും ഇറുക്കെ പുണർന്നു. വർണ ഒന്നു മിണ്ടാതെ അവന്റെ കഴുത്തിൽ ഒന്നു ഉമ്മ വച്ച് അവിടെ തന്നെ മുഖം ചേർത്ത് കിടന്നു. കുറേ നേരം കഴിഞ്ഞതും വർണ തല ഉയർത്തി അവനെ നോക്കി. "എന്റെ ഉറക്കം എല്ലാം കളഞ്ഞിട്ട് സുഖമായി ഉറങ്ങുന്നത് കണ്ടില്ലേ കള്ള തെമ്മാടി "

വർണ ഒന്ന് ഉയർന്ന് അവന്റെ ചുണ്ടിൽ ഉമ്മ വച്ച ശേഷം തന്റെ ചുറ്റി പിടിച്ചിരിക്കുന്ന ദത്തന്റെ കൈകൾ എടുത്ത് മാറ്റി അവന്റെ മേൽ നിന്നും ഇറങ്ങി. താഴേ കിടക്കുന്ന ദാവണിയുടെ ഷാൾ എടുത്ത് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. തന്റെ രൂപം കണ്ട് അവളുടെ മുഖത്ത് ഒരു ചിരി വന്നു. അവൾ ദാവണി ശരിക്ക് പിൻ ചെയ്ത് ഉടുത്തു. ശേഷം നെറ്റിയിലെ പരന്ന സിന്ദൂരവും അലങ്കോലമായ മുടിയും ശരിയാക്കി. അവൾ കണ്ണാടിയിലെ തന്നെയും ബെഡിൽ കിടന്നുറങ്ങുന്ന ദത്തനേയും ഒന്ന് മാറി മാറി നോക്കി. "ഇന്ന് മുതൽ നന്നായി ഫുഡ് കഴിക്കണം. എന്നിട്ട് തടി വക്കണം. ബൂസ്റ്റ് പാലിൽ ചേർത്ത് കുടിച്ച് ഹൈറ്റ് വക്കണം. പിന്നെ ഇത്തിരി മെച്യൂരിറ്റിയോടെ പെരുമാറണം. പഠിക്കണം " ഒരിക്കലും നടക്കാത്തത് ആണെങ്കിലും അവൾ കണ്ണാടിയിൽ നോക്കി പുതിയ തിരുമാനങ്ങൾ എടുത്തു. ശേഷം മുഖം കഴുകി വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. മുകളിലെ നീളൻ വരാന്തയിലായി ശിലു, ഭദ്ര , ദർശന, ശ്രീ , പാർത്ഥി, ധ്രുവി, രാഗും ഇരിക്കുന്നുണ്ട്. അത് കണ്ട് അവൾ അവിടേക്ക് നടന്നു. "ഉറക്ക ഭ്രാന്തിയുടെ ഉറക്കം എല്ലാം കഴിഞ്ഞോ " വർണ വരുന്നത് കണ്ട് ഭദ്ര ചോദിച്ചു. സാധാരണ ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽക്കാറുള്ള വർണ ഒന്നും മിണ്ടാതെ അവളിരിക്കുന്ന ചെയറിന്റെ ഹാന്റിലിൽ ഇരുന്ന് അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.

അത് കണ്ട് ശിലുവും ഭദ്രയും അന്തം വിട്ട് അവളെ തന്നെ നോക്കി ഇരുന്നു. വർണ ഒന്ന് ഇളിച്ച് കാണിച്ച് ഒഴിഞ്ഞ് കിടന്ന ചെയറിൽ ആയി ഇരുന്നു. "നിങ്ങൾ ഇത് എന്താ നോക്കുന്നേ " " ഇത് കല്യാണ ആൽബമാ. ഇവിടത്തെ മുത്തശിടെ എട്ടന്റെ മകന്റെ രണ്ടാമത്തെ മകളുടെ കല്യാണ ആൽബമാ " വർണ കുറച്ച് നേരം ഫോട്ടോസ് നോക്കി ഇരുന്നു എങ്കിലും അവൾ ബോർ അടിക്കാൻ തുടങ്ങി. ഭദ്രയും ശിലുവും ദർശനയും ഫോട്ടോയിലെ ആളുകളെ നോക്കി ഓരോന്ന് പറയുന്നുണ്ട്. വർണക്ക് അതിലെ ഒരാളെ പോലും അറിയാത്തതു കൊണ്ട് അവർ പറയുന്നത് വർണക്കും മനസിലായിരുന്നില്ല. രാഗും, ശ്രീയും, പാർത്ഥിയും , ധ്രുവിയും ഇന്ന് നടന്ന സദ്യയിലെ ഉപ്പിന്റെ അളവ് തൊട്ട് ദിനം പ്രതി കൂടി വരുന്ന പെട്രോളിന്റെ വിലയെ കുറിച്ച് വരെയുള്ള ചർച്ചയിലാണ്. "ശിലു നമ്മുക്ക് കുളം കാണാൻ പോയാലോ .. അന്ന് നീ പറഞ്ഞില്ലേ ഇവിടെ ഒരു കുളം ഉണ്ട് അതിൽ താമര ഉണ്ട് എന്ന് " " നമ്മുക്ക് വൈകുന്നേരം പോവാം. ഈ നട്ടുച്ചക്ക് എനിക്ക് വയ്യാ വെയില് കൊള്ളാൻ " " പ്ലീസ് ശിലു എനിക്ക് ബോർ അടിക്കാൻ തുടങ്ങി അതാ " " നല്ല ആഴം ഉള്ള കുളമാ . നമ്മളെ ഒറ്റക്ക് അവിടേക്ക് വിട്ടാക്കില്ല. ഇവരാണെങ്കിൽ ഉച്ച ആയതു കൊണ്ട് വരികയും ഇല്ല . നീ ഇപ്പോ ഇവിടെ ഇരിക്ക് , നമ്മുക്ക് കുറേ കഴിഞ്ഞ് പോകാം .

അല്ലെങ്കിൽ പോയി കുറച്ച് നേരം കൂടി കിടന്നുറങ്ങ് " വർണ ഒന്ന് മൂളി കൊണ്ട് അവിടെ നിന്നും എണീറ്റു. ശേഷം ഉറങ്ങാനായി റൂമിലേക്ക് വന്നു എങ്കിലും അവൾ അകത്തേക്ക് കയറിയില്ല. "എന്തായാലും ബോറടിക്കും. അപ്പോ ഈ വീടൊക്കെ ഒന്ന് ചുറ്റി കണ്ടെക്കാം " അവൾ നടന്ന് ഓരോ റും ആയി നോക്കാൻ തുടങ്ങി. നാലുകെട്ട് രീതിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത് എങ്കിലും ഇന്റീരിയൽ വർക്കെല്ലാം ഉണ്ട്. അവൾ ഓരോന്ന് നോക്കി നടക്കാൻ തുടങ്ങി. * " ഞാൻ പോയി എന്നാ നാലു മണിക്കുള്ള ചായയുടെ കാര്യം നോക്കട്ടെ " ചെറിയമ്മ ഹാളിൽ നിന്നും കിച്ചണിലേക്ക് പോയി. കൂടെ ദത്തന്റെ അമ്മയും. " രാവിലെ മുതൽ ഉള്ള തിരക്കും ബഹളവും അല്ലേ. ഞാൻ കുറച്ചു നേരം കിടക്കട്ടെ " മുത്തശിയും റൂമിൽ പോയി. ഇപ്പോൾ ചെറിയ മുത്തശിയും പാർവതിയും മാത്രമേ ഹാളിൽ ഉള്ളു. മുത്തശിയുടെ മടിയിൽ തല വച്ചാണ് പാർവതി കിടക്കുന്നത്. "ഈ പിള്ളേരൊക്കെ ഇത് എവിടെ പോയോ ആവോ . ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ലല്ലോ " മുത്തശി മുകളിലേക്ക് നോക്കി ചോദിച്ചു. "അവർ ഉറങ്ങി കാണും ചിലപ്പോ " " മുകളിലെ സ്റ്റോർ റൂമിന്റെ വാതിലിന് കംപ്ലയിന്റ് ഉണ്ട്. അകത്ത് കയറി വാതിൽ അടച്ചാ പിന്നെ തുറക്കാൻ പറ്റില്ല. അതുകൊണ്ട് ആ വാതിൽ തുറന്നിട്ടിരിക്കാ.

പിള്ളേർ എങ്ങാനും ആ ഭാഗത്തേക്ക് പോകുമോ എന്തോ ..." " ഞാൻ അവരെ നോക്കിയിട്ട് വരാം മുത്തശ്ശി . അവൾ മുകളിലേക്ക് നടന്നു. അവരെ അന്വേഹിച്ച് മുകളിൽ എത്തിയ പാർവതി സ്റ്റോർ റൂമിനുള്ളിലേക്ക് കയറി പോകുന്ന വർണയെ ആണ് കണ്ടത്. പാർവതിയും അവളുടെ പിന്നാലെ നടന്നു. അവളുടെ മനസിലേക്ക് ദേവയുടേയും വർണയുടെയും ഒന്നിച്ചിരിക്കുന്ന മുഖമാണ് മനസിലേക്ക് വന്നത്. അവൾ അസ്വസ്ഥതയോടെ അവളെ നോക്കി അങ്ങനെ നിന്നു. * " ചേച്ചി ...എന്താ ഒരു മെന്റ് ഇല്ലാതെ പോവുന്നേ " താഴേക്ക് പോകാൻ നിൽക്കുന്ന പാർവതിയെ ശീലു വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി. " ഇങ്ങോട്ട് വാ ചേച്ചി " ഭദ്ര വിളിച്ചു. പാർവതി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. "ഇരിക്ക് ചേച്ചി. " ശിലു അവളെ അടുത്തുള്ള ചെയറിൽ പിടിച്ച് ഇരുത്തി. അവരുടെ കൂടെ ഇരിക്കുന്നുണ്ടെങ്കിലും പാർവതിയുടെ മനസ് വേറെ എവിടേയോ ആയിരുന്നു. കുറച്ച് കഴിഞ്ഞതും ചെറിയമ്മ വന്ന് അവരെ ചായ കുടിക്കാൻ വിളിച്ചു. താഴേക്ക് പോകുന്ന വഴി പാർവതിയുടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന സ്റ്റോർ റൂമിലേക്ക് പോയിരുന്നു. എല്ലാവരും ഓരോ തമാശകൾ പറഞ്ഞ് ചായ കുടിക്കുമ്പോഴാണ് ദത്തൻ താഴേക്ക് വന്നത്.

അവൻ എല്ലാവരേയും നോക്കി ഒന്ന് ചിരിച്ച് ചെയറിലേക്ക് ഇരുന്നു. " അവളെവിടെ " ചായ ദത്തന് കൊടുത്തു കൊണ്ട് ചെറിയമ്മ ചോദിച്ചു. "എവള് " ദത്തൻ ചൂട് ചായ ഒന്ന് ഊതി കുടിച്ച് കൊണ്ട് ചോദിച്ചു. "വർണ മോള് ..അവൾ എണീറ്റില്ലേ ഇത്ര നേരായിട്ടും " ദത്തൻ ഒന്നും മനസിലാവാതെ ചെറിയമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. "വർണ മോള് എവിടെ ദേവാ " ദത്തന്റെ നോട്ടം കണ്ട് ചെറിയമ്മ വീണ്ടും ചോദിച്ചു. " അവൾ ഇവരുടെ കൂടെ ഇല്ലേ " ദത്തൻ ശിലുവിനെ നോക്കി ചോദിച്ചു. "ഇല്ല." "അപ്പോ വർണ എവിടെ " ദത്തൻ ചെയറിൽ നിന്നും ചാടി എണീറ്റു. " അവൾ എട്ടന്റെ കൂടെ ആയിരുന്നില്ലേ . അങ്ങോട്ട് വന്നിരുന്നല്ലോ " ശിലു " ഇല്ല. അവൾ റൂമിൽ ഇല്ല. അവൾ എണീറ്റ് പോയതാണല്ലോ " " ഇല്ല എട്ടാ . അവൾ കുറേ നേരം ആയി പോയിട്ട് ഞങ്ങൾ വിചാരിച്ചു എട്ടന്റെ കൂടെ ഉണ്ടാകും എന്ന്. " ഭദ്ര പറഞ്ഞത് കേട്ട് ദത്തൻ റൂമിലേക്ക് ഓടി. റൂമിൽ നോക്കിയിട്ടും അവളെ കാണാത്തതു കൊണ്ടവൻ താഴേക്ക് തന്നെ വന്നു. " വർണാ ... വർണാ " ദത്തന്റെ വിളി ആ വീട്ടിൽ പ്രതിധ്വനിച്ചു. " അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടാക്കും. വല്ല ചെടിയും പൂവും നോക്കി നിൽക്കുന്നത് ആയിരിക്കും. നമ്മുക്ക് എല്ലായിടത്തും നോക്കാം " പാർത്ഥി അത് പറഞ്ഞ് താഴത്തെ റൂമിലേക്ക് പോയി. ദത്തൻ മുകളിലേക്ക് പോയി. കൂടെ ശ്രീയും. മുകളിലെ റൂമുകളിൽ എല്ലാം നോക്കിയെങ്കിലും എവിടേയും ഇല്ല.

സ്റ്റോർ റൂമിന്റെ ഡോർ ഹാന്റിൽ പിടിച്ച് തിരിച്ചെങ്കിലും അത് ഒപ്പൺ ആവാത്തതിനാൽ ലോക്ക്ഡ് ആയിരിക്കും എന്ന് കരുതി ദത്തൻ താഴേക്ക് തന്നെ വന്നു. മുകളിൽ വർണ ഇല്ല " ശ്രീ " താഴേയും ഇല്ല " പാർത്ഥി "അയ്യോ എന്റെ കുഞ്ഞ് എവിടെ പോയി. " ചെറിയമ്മ കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്നു. " വർണാ .. വർണാ ..എനിക്ക് ദേഷ്യം വരുന്നുണ്ട്. കളിക്കാതെ പുറത്തേക്ക് വാ" ദത്തൻ ദേഷ്യത്തിൽ അലറി യാണ് പറഞ്ഞത് എങ്കിലും മനസിൽ മുഴുവൻ പേടി ആയിരുന്നു. "ഇനി കുളത്തിന്റെ അടുത്ത് എങ്ങാനും പോയി കാണുമോ. കുളം കാണാൻ അവൾ എന്നേ ഒരു പാട് തവണ വിളിച്ചു. പക്ഷേ ഞാൻ സമ്മതിച്ചില്ല. ഇനി ഒറ്റക്ക് എങ്ങാനും ... " അപ്പോഴേക്കും ദത്തൻ പുറത്തേക്ക് ഓടിയിരുന്നു. "എയ് അവിടെ ലോക്ക് ആണ്. ഞങ്ങൾ ഇവിടെ ഇല്ലാത്ത കാരണം അടുത്ത വീട്ടിലെ കുട്ടികൾ എങ്ങാനും കുളത്തിലേക്ക് വന്നാൽ വല്ല അപകടവും പറ്റും എന്നത് കൊണ്ട് അത് പൂട്ടി ഇട്ടിരിക്കുകയാണ്. " മുത്തശി അത് പറഞ്ഞതും എല്ലാവരുടേയും മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. ദത്തൻ കുളത്തിനരികിൽ ചെല്ലുമ്പോൾ അതും ലോക്കായിരുന്നു. അവന്റെ മനസിൽ വല്ലാത്ത പേടി വന്ന് നിറയാൻ തുടങ്ങി. അവൻ അസ്വസ്ഥതയോടെ വീട്ടിലേക്ക് തന്നെ വന്നു.

"സത്യം പറയടോ , അവൾ എവിടെ . എന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ പച്ചക്ക് കത്തിക്കും ഞാൻ എല്ലാത്തിനേയും . പറയടോ എവിടെ അവൾ " ദത്തൻ ചന്ദ്രശേഖറിന്റെ കഴുത്തിന് കുത്തി പിടിച്ചു. " ദേവാ വേണ്ടാ വിട് " രാഗും പപ്പയും അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു. "എനിക്ക് അറിയില്ല. ഞാൻ ഇവിടെ പുറത്ത് ഇവരോടൊപ്പം ആയിരുന്നു. വേണെങ്കിൽ നിന്റെ അച്ഛനോട് തന്നെ ചോദിച്ച് നോക്ക്" "അതെ ദേവാ. ചന്ദ്രൻ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഞങ്ങൾ അകത്തേക്ക് വന്നത് " പപ്പ അത് പറഞ്ഞതും ചന്ദ്രശേഖറിനെ പിന്നിലേക്ക് തള്ളി ദത്തൻ അകത്തേക്ക് കയറി. " വർണാ . നീ എവിടെയാടാ ..എന്നെ വെറുതെ സങ്കടപ്പെടുത്താതെ പുറത്തേക്ക് വാ കുഞ്ഞേ . നീ ഇല്ലാതെ ഒരു നിമിഷം പോലും ദത്തന് പറ്റില്ലാ എന്ന് അറിയുന്നതല്ലേടീ.. നീ എവിടേക്കാ പോയത്... എന്റെ ചങ്ക് പൊട്ടി പോവുമെടി ... ഒന്ന് വാ" ദത്തൻ തറയില്ലേക്ക് ഇരുന്ന് അലറി വിളിച്ചു. വളരെ കുറച്ച് നേരം കൊണ്ട് തന്നെ ദത്തൻ ആകെ കോലം കെട്ടിരുന്നു. അന്ന് ആദ്യമായി എല്ലാവരുടേയും മുന്നിൽ വച്ച് അവൻ പൊട്ടി കരഞ്ഞു. " ദേവാ. നീ ഇങ്ങനെ തളരാതെ " പാർത്ഥി ദത്തന്റെ മുന്നിലായി മുട്ടു കുത്തി ഇരുന്നു. " അവൾ ഇവിടെ തന്നെ ഉണ്ടാകും. നമ്മൾ വിളിച്ചത് ചിലപ്പോൾ കേൾക്കാഞ്ഞിട്ട് ആയിരിക്കും "

" ഇല്ല അവൾക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട്. എന്നോട് പറയാതെ അവൾ എവിടേക്കും പോവാറില്ല. ഞാൻ ഒരു വിളി വിളിച്ചാൽ എന്റെ അടുത്തേക്ക് ഓടി വരുന്നവളാ. അവൾക്ക് എന്തോ പറ്റിയിട്ടുണ്ട് " " കുഞ്ഞേ ..നീ എവിടേയാടാ " ദത്തൻ മുടിയിൽ കൈ കോർത്ത് വലിച്ച് ഉറക്കെ അലറി. " എല്ലാം എന്റെ തെറ്റാ. ഞാൻ അവളെ ശ്രദ്ധിക്കണമായിരുന്നു. എന്റെ ശ്രദ്ധ കുറവാ എല്ലാത്തിനും കാരണം. എന്നും കൂടെ ഉണ്ടാകും എന്റെ കുഞ്ഞിനെ പോലും നോക്കും എന്നോക്കെ പറഞ്ഞിട്ട് ഞാൻ തന്നെ അവളെ ഒറ്റക്ക് ആക്കി. " " ദേവാ നീ ഇങ്ങനെയൊന്നും പറയാതെ . അവൾ നിന്നെ വിട്ട് എവിടെ പോവാനാ " പാർത്ഥി അവനെ ആശ്വാസിപ്പിച്ചു. "പിന്നെ അവൾ എവിടെടാ . ഞാൻ വിളിച്ചിട്ട് എന്താ വിളി കേൾക്കാത്തത്. അവൾക്ക് എന്തെങ്കിലും സംഭവിച്ചാ പിന്നെ ഈ ദത്തൻ ജീവനോടെ ഈ ലോകത്ത് ഉണ്ടാവില്ല. " അവൻ എന്താെക്കെയോ പറഞ്ഞു കൊണ്ടിരുന്നു. "എടാ നീ പോലീസ് അല്ലേ. അവളെ കണ്ടെത്തി താ . എന്റെ പ്രാണനാടാ അവൾ ... ഒന്ന് കണ്ട് പിടിക്കടാ "ദത്തൻ പരിസരം പോലും മറന്ന് പാർത്ഥിയെ കെട്ടി പിടിച്ച് അലറി കരഞ്ഞു. ദത്തന്റെ ആ ഭാവം എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു. വർണയെ നഷ്ടപ്പെട്ടാൽ ഒരു നിമിഷം പോലും ദത്തൻ ജീവിച്ചിരിക്കില്ലാ എന്ന് അവർ എല്ലാവർക്കും തോന്നി പോയി.

"ദേവേട്ടാ .... ഞാൻ കുറേ മുൻപ് മുകളിലേക്ക് വന്നപ്പോൾ സ്റ്റോർ റൂമിന്റെ അവിടെ വർണയെ കണ്ടിരുന്നു " ദത്തന്റെ സങ്കടം കണ്ട് സഹിക്കാൻ വയ്യാതെ അവന്റെ മുന്നിൽ ഇരുന്ന് കൊണ്ട് പാർവതി പറഞ്ഞു. അടുത്ത നിമിഷം ദത്തൻ കണ്ണുകൾ തുടച്ച് മുകളിലേക്ക് ഓടി. കൂടെ മറ്റുള്ളവരും. സ്റ്റോർ റൂമിനു മുന്നിൽ എത്തിയ ദത്തൻ വാതിൽ തുറക്കാൻ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. " ഞാൻ തുറക്കാം " ദത്തനെ പിടിച്ച് മാറ്റി പാർത്ഥി വാതിൽ തള്ളി തുറന്നു. റും മുഴുവൻ ഇരുട്ടാണ്. ധ്രുവി കൈയ്യിലുള്ള ഫോണിന്റെ ഫ്ളാഷ് ഓണാക്കി. "കറണ്ട് പോയിരിക്കാ. അത് ലൈറ്റ് ഓണാവാത്തത് " ധ്രുവി ലൈറ്റ് ഓണാവാത്തത് കണ്ട് പറഞ്ഞു. ദത്തൻ ഫോൺ വാങ്ങി മുന്നോട്ട് നടന്നു. റൂമിന്റെ ഒരു മൂലയിൽ ആയി വർണയെ കണ്ടത്തും അവൻ അവിടേക്ക് ഓടി. അപ്പോഴേക്കും കറണ്ട് വരുകയും റൂമിൽ ലൈറ്റ് തെളിയുകയും ചെയ്തു. വാടി തളർന്ന് താഴേ വീണു കിടക്കുന്ന വർണയെ കണ്ട് ദത്തന്റെ ഹൃദയം വിങ്ങി. അവൻ അവളെ താഴേ നിന്നും ഉയർത്തിയെടുത്ത് പുറത്തേക്ക് നടന്നു. " അവളെ റൂമിലേക്ക് കിടത്ത് ദേവാ. ഭദ്രേ വേഗം പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ" ധ്രുവി പറഞ്ഞതനുസരിച്ച് ദത്തൻ അവളെ റൂമിലെ ബെഡിൽ കിടത്തി. ഭദ്ര കൊണ്ടുവന്ന വെള്ളം ധ്രുവി അവളുടെ മുഖത്ത് തളിച്ചു.

"കുഞ്ഞേ .. എണീക്കടാ " ദത്തൻ വർണയുടെ കവിളിൽ തട്ടി വിളിച്ചതും വർണ ആയാസപ്പെട്ട് കണ്ണു തുറന്നു. "ദ .. ദത്താ" അവൾ അവനെ വിളിച്ചതും ദത്തൻ അവളെ ഇറുക്കെ പുണർന്നു. മുഖമാകെ ഉമ്മ വച്ചു. "പെട്ടെന്ന് ഇരുട്ട് റൂമിൽ ഒറ്റക്ക് ആയപ്പോൾ പേടിച്ചതാണ്. അതാ ബോധം പോയത്. വേറെ കുഴപ്പം ഒന്നും ഇല്ല " ധ്രുവി പറഞ്ഞതും എല്ലാവർക്കും ആശ്വാസമായി. "മോളേ" ചെറിയമ്മ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി. വർണയും അത് കണ്ട് കരഞ്ഞു പോയിരുന്നു. " ചെറിയമ്മയുടെ കുട്ടി എന്തിനാ ആ റൂമിലേക്ക് പോയത്. നിന്നെ കാണാതെ ആയപ്പോൾ ഞങ്ങൾ എത്ര പേടിച്ചൂന്ന് അറിയോ " കരഞ്ഞു കൊണ്ട് ചെറിയമ്മ ചോദിച്ചു. "എനിക്ക് അറിയില്ലായിരുന്നു ചെറിയമ്മാ . ആ ഡോർ കംപ്ലയിന്റ് ആണ് എന്ന് . ഞാൻ ആ റൂമിലേക്ക് കയറിയപ്പോൾ കാറ്റത്ത് വാതിൽ അടഞ്ഞ് പോയി. ഞാൻ കുറേ തവണ വാതിൽ തുറക്കാൻ നോക്കി പക്ഷേ പറ്റിയില്ലാ. കുറേ വിളിച്ചു നോക്കി. പക്ഷേ ആരും കേട്ടില്ല. അതിന്റെ ഒപ്പം കറണ്ടും കൂടി പോയപ്പോൾ ഞാൻ പേടിച്ചു പോയി. " വർണ ചെറിയ കുട്ടികളെ പോലെ തേങ്ങി കൊണ്ട് പറഞ്ഞു. "മതി എല്ലാവരും കരഞ്ഞത്. അവൾ കുറച്ച് നേരം സമാധാനത്തോടെ ഇരിക്കട്ടെ എല്ലാവരും പുറത്തേക്ക് വാ" മുത്തശി അത് പറഞ്ഞതും ദത്തൻ ഒഴിച്ച് ബാക്കി എല്ലാവരും പുറത്തേക്ക് നടന്നു. വാതിലിനരികിൽ എത്തിയ പാർവതി ഒന്ന് വർണയെ തിരിഞ്ഞ് നോക്കി.

ദത്തന്റെ തോളിൽ ചാരി ഇരിക്കുന്ന വർണയെ അവൾ കുറച്ച് നേരം നോക്കി നിന്നു. ശേഷം അവൾ പുറത്തേക്ക് ഇറങ്ങി മുന്നോട്ട് നടന്നതും രണ്ട് ശക്തമായ കൈകൾ അവളെ ഒരു റൂമിലേക്ക് വലിച്ച് കയറ്റിയിരുന്നു. ഒപ്പം ശക്തമായി മുഖത്ത് ഒരു അടിയും "നിന്നോട് ഞാൻ പറഞ്ഞതല്ലേടീ പുല്ലേ വെറുതെ അവരുടെ ജീവിതത്തിൽ ഒരു കരടായി കയറി ചെല്ലരുത് എന്ന് " ധ്രുവി ദേഷ്യത്തിൽ ചീറി. കവിളിൽ കൈ വച്ച് പാർവതി ഒരു വാക്കു പോലും മിണ്ടാനാവാതെ തരിച്ച് നിന്ന് പോയി. "എന്താടി മൈ₹*@ നീ മിണ്ടാതെ നിൽക്കുന്നത്. എനിക്ക് അറിയാം വർണയെ സ്റ്റോർ റൂമിൽ ഇട്ട് ഡോർ അടച്ചത് നീയാണെന്ന് . നിനക്ക് എന്താടീ അസുഖം. നിന്നോട് ഞാൻ വട്ടം പറഞ്ഞതല്ലേ വർണ ഇല്ലാതായാലും ദേവന്റെ മനസിൽ നിനക്ക് ഒരു സ്ഥാനം കിട്ടില്ല. അവന്റെ ജീവിതത്തിൽ വർണക്ക് പകരം വർണ മാത്രമേ ഉണ്ടാകൂ. ആ വർണ ഇല്ലാതാവുന്ന നിമിഷം ദേവദത്തനും ഇല്ലാതാവും " ദേഷ്യം നിയന്ത്രിക്കാനാവാതെ ധ്രുവി അവളുടെ കഴുത്തിൽ കുത്തി പിടിച്ച് ചുമരിലേക്ക് ചേർത്തു. "നിന്നെയൊക്കെ നന്നാക്കാൻ ശ്രമിച്ച എന്നേ പറഞ്ഞാ മതിയല്ലോ. നീ ആ ചന്ദ്രശേഖരന്റെ രക്തം അല്ലേ . ഇതിൽ കൂടുതൽ മനസാക്ഷിയും സ്നേഹവും നിന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കണ്ടാ. എന്നോ എന്റെ മനസിൽ നിന്റെ മുഖം പതിഞ്ഞു. അതുകൊണ്ട് മാത്രമാണ് ₹#@ മോളേ നിന്നെ ഞാൻ കൊല്ലാതെ വിടുന്നത് " " ഞാ..ഞാനല്ലാ വർണയെ റൂമിൽ ആക്കി ഡോർ അടച്ചത് " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

" കള്ളം പറയുന്നോടി പുന്നാര മോളേ ... നിനക്ക് എന്നേ കണ്ടിട്ട് എന്താ പൊട്ടനെ പോലെ തോന്നുന്നുണ്ടോ " ധ്രുവി വീണ്ടും അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ പാർവതി താഴേക്ക് ഊർന്നിരുന്നു പോയി. "ഇനിയും തല്ലല്ലേ ധ്രുവി. ഞാൻ പറഞ്ഞത് സത്യമാ . ഞാൻ അല്ല അവളെ അതിന്റെ ഉള്ളിൽ അടച്ചിട്ടത് "കവിളിൽ കൈ കൊണ്ട് പൊത്തി പിടിച്ച് കരയുന്ന പാർവതിയെ കണ്ട് ധ്രുവിയുടെ നെഞ്ച് പിടഞ്ഞു. പക്ഷേ അതിനേക്കാൾ വലുതായിരുന്നു വർണയെ കാണാതായപ്പോഴുള്ള ദത്തന്റെ സങ്കടം "പിന്നെ എങ്ങനാടി വർണ സ്റ്റോർ റൂമിനുള്ളിൽ ഉള്ളത് നീ അറിഞ്ഞത് " ധ്രുവി അവളുടെ മുന്നിലായി മുട്ടുകുത്തി ഇരുന്നു. " അവൾ ആ റൂമിനുള്ളിൽ നിൽക്കുന്നത് ഞാൻ കണ്ടതാ . കാറ്റത്ത് ആ ഡോർ അടയുന്നതും ഞാൻ കണ്ടതാ . പക്ഷേ ഞാൻ ആരൊടും പറഞ്ഞില്ല. ഒരു നിമിഷത്തേക്ക് ഞാൻ സ്വാർത്ഥയായി പോയി. ആ നിമിഷം എന്റെ മനസിൽ ദേവേട്ടന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ആ ദേവേട്ടൻ തന്നെ അവളെ കാണാതെ അലറി കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലാ " പാർവതി മുഖം പൊത്തി കൊണ്ട് കരഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story