എൻ കാതലെ: ഭാഗം 67

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" എന്നാലും എന്താ ഈ love making...." വർണ താടിക്ക് കൈ കൊടുത്ത് കൊണ്ട് ചോദിച്ചു. "Love എന്ന് പറഞ്ഞാ പ്രണയം . Making എന്ന് പറഞ്ഞാ ഉണ്ടാക്കുക. അപ്പോ love making പ്രണയം ഉണ്ടാക്കുക. " ഭദ്ര. " ഇനി tinder, അരികെ, ഹൃദയം പോലുള്ള ഡേറ്റിങ്ങ് ആപ്പ് എന്തെങ്കിലും ആയിരിക്കോ " ശിലു. "ഈ ആപ്പുക്കളെ കുറിച്ച് നിനക്ക് എങ്ങനെ അറിയാ " "അതൊക്കെ എനിക്ക് അറിയാ " ശിലു with ഒരു ലോഡ് പുഛം ... " മ്മ്... ശരി ശരി...നാളെ വേണിയോട് തന്നെ ചോദിക്കാം. ഇപ്പോ ഞാൻ പോവാ ട്ടോ . സമയം ഒരു പാട് ആയി. അത് പറഞ്ഞ് വർണ റൂമിന് പുറത്തേക്ക് പോയി. ** വർണ റൂമിലേക്ക് വരുമ്പോൾ ദത്തൻ ലാപ്പിൽ എന്തോ നോക്കി ഇരിക്കുകയാണ്. അവൾ ഡോർ ലോക്ക് ചെയ്തു. " ദത്താ.." അവൾ ബെഡിനരികിലേക്ക് ഓടി വന്ന് ദത്തന്റെ മടിയിലേക്ക് കയറി. "എന്റെ കുഞ്ഞേ ..ഒന്ന് പതിയെ " അവൻ ലാപ്പ് സൈഡിലേക്ക് മാറ്റി വച്ച് അവളെ മടിയിലേക്ക് ശരിക്ക് കയറ്റി ഇരുത്തി. "എവിടെയായിരുന്നു എന്റെ കുട്ടി ... " " ഞാൻ ശിലുവിന്റെയും ഭദ്രയുടേയും കൂടെ ഉണ്ടായിരുന്നു ദത്താ" "മ്മ്... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. "

"എന്താ ദത്താ" അവൻ വർണയെ തനിക്ക് നേരെ തിരിച്ച് ഇരുത്തി. "മറ്റന്നാൾ നമ്മൾ നമ്മുടെ നാട്ടിലേക്ക് പോവും" " ആണോ ദത്താ.. നമ്മുടെ വീടും പുഴയും ചെടികളും, അനുവും, വേണിയും, കോകില ചേച്ചിയും എല്ലാം ഒരുപാട് മിസ് ചെയ്തു ദത്താ" അവൾ സന്തോഷത്തിൽ അവന്റെ നെഞ്ചിലേക്ക് തല വച്ചു. പക്ഷേ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തല ഉയർത്തി. "നമ്മൾ പോയാ .. അപ്പോ ഇവിടെയുള്ളവരെയൊക്കെ മിസ് ചെയ്യില്ലേ എനിക്ക് . എനിക്ക് ഇവിടെ നല്ല ഇഷ്ടമാ ദത്താ. നമ്മുക്ക് ഇപ്പോ പോവണ്ടാ " " അത് പറ്റില്ല്യാ. ഓഫീസിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവിടേക്ക് പോയേ പറ്റൂ. 5 ദിവസത്തെ കാര്യമേ ഉള്ളൂ " " എന്നാ നീ പോയിട്ട് വാ. ഞാൻ ഇവിടെ നിൽക്കാം " " അത് വേണ്ടാ. ഞാൻ പോകുന്നുണ്ടെങ്കിൽ നീയും കൂടെ വരും. നിന്നെ ഇവിടെ ഒറ്റക്ക് ആക്കാൻ എന്നേ കൊണ്ട് വയ്യാ. എന്റെ കുട്ടി കൂടെ ഇല്ലാണ്ട് ദത്തന് പറ്റുമോ" "മ്മ് ശരി ഞാൻ വരാം. പക്ഷേ നീ എന്റെ കൂടെ തന്നെ ഉണ്ടാവണം എപ്പോഴും ..അങ്ങനെയാണെങ്കിലെ ഞാൻ കൂടെ വരു " " അത്.. അത് ..ഞാ.. ഞാൻ .. കൂ.. കൂടെ ഉണ്ടാകും" അവൻ പറഞ്ഞൊപ്പിച്ചു. അല്ലെങ്കിൽ അവൾ കൂടെ വരില്ലാ എന്ന് ദത്തനും അറിയാമായിരുന്നു. "നമ്മൾ പോയ ഇവർക്ക് ഒക്കെ സങ്കടം ആവില്ലേ " "മ്മ്. ചെറിയമ്മ നിന്നെ ഇവിടെ നിർത്താൻ ഒക്കെ പറഞ്ഞതാ.

പിന്നെ ഭദ്രയോടും ശീലുവിനോടും നാളെ രാത്രി പറഞ്ഞാ മതി. നാളെ അവൾക്ക് എക്സാം ഒക്കെ ഉള്ളത് അല്ലേ..." "മ്മ്..നിന്റെ വർക്ക് കഴിഞ്ഞോ ദത്താ" " ന്റെ കുട്ടി കിടന്നോ . കുറച്ച് വർക്ക് കൂടി ഉണ്ട് " ദത്തൻ എഴുന്നേറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ വന്നിരുന്നു. ബെഡ് റെസ്റ്റിലേക്ക് ചാരി ലാപ്പ്ടോപ്പ് മടിയിലേക്ക് വച്ച് അവൻ വർക്ക് ചെയ്യാൻ തുടങ്ങി. കുറേ കഴിഞ്ഞ് അവൻ ലാപ്പ് ഓഫ് ചെയ്ത് ടേബിളിനു മുകളിലായി വച്ച് വർണയുടെ അരികിൽ വന്ന് കിടന്നു. അവൾ അപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു. ദത്തൻ അവളെ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. "കള്ളം പറഞ്ഞതിന് സോറിടാ...നിന്നെ നിന്റെ അമ്മായിയുടെ വീട്ടിൽ നിർത്തിയിട്ട് ഞാൻ പോകും. എന്റെ കുട്ടിനെ കാണാതെ ഞാൻ എങ്ങനാ 5 ദിവസം തള്ളി നീക്കാ എന്ന് എനിക്ക് തന്നെ അറിയില്ല ടാ " വർണയുടെ നെറുകയിൽ ഉമ്മ വച്ച് ദത്തൻ പറഞ്ഞു. അവന്റെ തന്നിലേക്ക് ചേർത്ത് പിടിച്ച് ദത്തനും എപ്പോഴോ ഉറങ്ങിപോയിരുന്നു. ** രാവിലെ ദത്തൻ ഓഫീസിലേക്ക് പോയി കഴിഞ്ഞ് വർണ കുളിച്ച് താഴേക്ക് വന്നു. അവൾ സ്റ്റയർ ഇറങ്ങി വരുമ്പോൾ പാർത്ഥി പത്രം നോക്കി ഹാളിൽ ഇരുപ്പുണ്ട്. അവനെ കണ്ടതും വർണയുടെ മുഖത്ത് ഒരു കുബുദ്ധി ചിരി വിരിഞ്ഞു. അവൾ നേരെ വന്ന് പാർത്ഥിയുടെ അടുത്ത് ഇരുന്നു. "Good morning".....

അവൻ പത്രത്തിൽ നിന്നും തല ഉയർത്തി കൊണ്ട് പോയി. "Morning പാർത്ഥിയേട്ടാ " " ദേവൻ ഓഫീസിൽ പോയോ" "ആഹ് പോയി. എട്ടൻ ഇന്ന് പോവുന്നില്ലേ." " പോവണം. പത്ത് മണി കഴിഞ്ഞ് പോയാ മതി" "ആണോ മ്മ് " അവൾ പാർത്ഥി കാണാതെ തന്റെ ഫോണിൽ നിന്നും ആമിയുടെ ഫോണിലേക്ക് ഒരു മിസ് കോൾ ചെയ്തു. "നിങ്ങളെ രണ്ടു പേരെയും സെറ്റ് ആക്കാതെ ഈ വർണക്ക് ഇനി വിശ്രമമില്ലാ. ആമി ചേച്ചി വഴി പാർത്ഥിയേട്ടനെ വളക്കാം എന്നാണ് കരുതിയത്. പക്ഷേ പാർത്ഥിയേട്ടന്റെ ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അതിന് ഒരു കുലുക്കവും ഇല്ല. ഇനി എന്റെ പ്രതീക്ഷ പാർത്ഥിയേട്ടനിൽ ആണ്. എന്റെ ദൈവങ്ങളെ മിന്നിച്ചേക്കണേ" അവൾ ഫോൺ പാർത്ഥിയുടെ അരികിൽ വച്ച് എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. വർണ അടുക്കളയിൽ എത്തുന്നതിന് മുൻപേ തന്നെ അവളുടെ ഫോൺ റിങ്ങ് ചെയ്തു. പാർത്ഥി ഫോൺ കൈയ്യിൽ എടുത്തു " വർണാ ദാ ഫോൺ" വർണയെ പിന്നിൽ നിന്നും വിളിച്ച് പാർത്ഥി പറഞ്ഞു. "ആ കോൾ അറ്റന്റ് ചെയ്യ് എട്ടാ .. ആരാ എന്ന് ചോദിക്ക്. " അത് കേട്ട് പാർത്ഥി കോൾ അറ്റന്റ് ചെയ്തു. ശേഷം എഴുന്നേറ്റ് ചെന്ന് വർണയുടെ കൈയ്യിൽ ഫോൺ കൊടുത്ത് അവൻ വീണ്ടും വന്നിരുന്ന് പത്രം വായിക്കാൻ തുടങ്ങി. "ഇപ്പോ ഞാൻ ആരായി. എനിക്ക് എന്തിന്റെ കേടായിരുന്നു. "

വർണ ആത്മഗദിച്ചു കൊണ്ട് ഫോൺ ചെവിയിലേക്ക് വച്ചു. "എന്താ വർണ മോളേ വിളിച്ചേ " ആമി " ഞാനാേ.. എയ് ഇല്ലാലോ " " ഉണ്ട്. ഇതിൽ ഒരു മിസ് കോൾ ഉണ്ടല്ലോ " " ആണോ ..അത് ചിലപ്പോൾ എന്റെ കൈ തട്ടി പോയത് ആയിരിക്കും...." " ആണോ ...മ്മ്.. നാളെ നിങ്ങൾ എപ്പോഴാ ഇവിടേക്ക് വരുന്നേ " " ഞങ്ങൾ വരുന്ന കാര്യം ചേച്ചി എങ്ങനെ അറിഞ്ഞു. " " ദത്തേട്ടൻ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. അമ്മയാ എന്നോട് പറഞ്ഞേ " "ആഹ്. ഞങ്ങൾ നാളെ രാവിലെ നേരത്തെ ഇറങ്ങും ചേച്ചി. അമ്മായി എവിടെ " " അമ്മ രാവിലെ പണിക്ക് പോയി. എനിക്ക് എക്സാം ആണ്. ഞാൻ കോളേജിലേക്ക് പോകുന്ന വഴിയാ. ഭദ്രയും ശിലുവും എന്തിയേ " " അവർക്കും ഇന്ന് എന്തോ എക്സാം ഉണ്ട്. അവർ റൂമിലാ " ഒപ്പം വർണക്കു മനസിൽ ഒരു കുരുട്ടു ബുദ്ധി തെളിഞ്ഞു. " അവൾ പഠിക്കാ ചേച്ചി. ഞാൻ നോക്കട്ടെ. അതുവരെ ചേച്ചി എന്റെ എട്ടനോട് സംസാരിക്ക്" "പാർത്ഥിയേട്ടാ ഇത് പിടിച്ചേ " വർണ വേഗം ഫോൺ പാർത്ഥിയുടെ കൈയ്യിലേക്ക് ഫോൺ കൊടുത്ത് ഭദ്രയുടെയും ശിലുവിന്റെയും റൂമിലേക്ക് ഓടി. പക്ഷേ ഓടിയില്ല. ഓടുന്ന പോലെ കാണിച്ച് ഒരു ഭാഗത്ത് മാറി നിന്നു. പാർത്ഥി കൈയ്യിലുള്ള ഫോണിലേക്കും വർണ പോകുന്നതും നോക്കി. ശേഷം വീണ്ടും പത്രം വായിക്കാൻ തുടങ്ങി.

"അയ്യേ .. ഇവർ ഒക്കെ എന്താ ഇങ്ങനെ. പരിചയപ്പെടാൻ ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടില്ലേ. ഞാൻ ഫോട്ടോ പോലും പരസ്പരം കാണിച്ചു കൊടുത്തത് അല്ലേ. ചെറിയ ഒരു സ്പാർക്ക് എങ്കിലും തേന്നണ്ടേ " അവൾ പിറുപിറുത്ത് ഭദ്രയുടെ റൂമിലേക്ക് പോയി. " എട്ടാ " .... ആമി നീട്ടി വിളിച്ചു "മ്മ്..." " വർണ മോള് പോയോ ...." "മ്മ്. ഇത്ര നേരം വാതിലിന്റെ സൈഡിൽ മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോ റൂമിലേക്ക് പോയി. " " അവൾക്ക് എഞങ്കിലും സംശയം ഉണ്ടാവുമോ എട്ടാ " " എയ്. അതിനുള്ള സാധ്യത കുറവാ . നമ്മൾ രണ്ടു പേരെയും സെറ്റാക്കാനാ അവളുടെ ഇപ്പോഴത്തെ ഉദ്ദേശം..." പാർത്ഥി ചിരിയോടെ പറഞ്ഞു. "എട്ടൻ സ്റ്റേഷനിൽ പോവുന്നില്ലേ." "മ്മ്. പോവണം. കോളേജ് എത്തിയോ നീ . എക്സാം നന്നായി എഴുതണം കേട്ടല്ലോ... " "മ്മ്. നന്നായി എഴുതാം. എട്ടൻ ഇനി എന്നാ വരുകാ . " " ഇനി ഒരാഴ്ച്ചത്തേക്ക് ആ ഭാഗത്തേക്ക് തന്നെ വരാൻ പറ്റും എന്ന് തോന്നുന്നില്ല. ദേവനും വർണയും അവിടേക്ക് വരുകയാണല്ലോ. ഇനി എന്നേ എങ്ങാനും അവിടെ വച്ച് കണ്ടാൽ പിന്നെ അത് മതി ഒരു സംശയത്തിന് " " അപ്പോ എന്താ മോന്റെ ഉദ്ദേശം. ആരും അറിയാതെ ഇങ്ങനെ നടക്കാനാണോ " "പിന്നല്ലാതെ . ആരും അറിയണ്ട. കുറച്ച് കാലം കഴിഞ്ഞ് നമ്മുക്ക് ലിവിങ്ങ് ടു ഗേതർ ആവാം.

പിന്നെ കുറച്ച് കാലം കഴിഞ്ഞ് ബോർ അടിക്കുമ്പോൾ നമ്മുക്ക് പിരിയാം. നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി. " "എടാ നാറി നിന്നെ ഞാൻ ഉണ്ടല്ലോ. എട്ടാ എന്ന് വിളിച്ച നാവു കൊണ്ട് എന്നേ മാറ്റി വിളിപ്പിക്കണ്ടാ. നീ രാത്രി മുത്തേ പൊന്നേ കരളേ എന്നോക്കെ പറഞ്ഞ് ഫോൺ ചെയ്യ് ഞാൻ എടുക്കില്ലടാ മാക്രി " "അയ്യോ അങ്ങനെയൊന്നും പറയല്ലേ പൊന്നേ. എട്ടൻ വാവയെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞത് അല്ലേ " "അങ്ങനെയായാൽ നിങ്ങൾക്ക് കൊള്ളാം " " മികേ ... വർണ വരുന്നുണ്ട് എന്ന് തോന്നുന്നു. " " ശരി എട്ടാ . രാത്രി വിളിക്കില്ലേ " "മമ് വിളിക്കാം. ഇപ്പോ എന്റെ മിക കുട്ടി പോയി നന്നായി എക്സാം എഴുതിയിട്ട് വാ." "മ്മ് " പാർത്ഥി ഫോൺ താഴേ വച്ച് വീണ്ടും പത്രം വായിക്കാൻ തുടങ്ങി. വർണക്ക് മുൻപേ ഭദ്ര വന്ന് ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. വർണയാണെങ്കിൽ ന്യൂസ് പിടിക്കാൻ വേണ്ടി പാർത്ഥിയുടെ അരികിൽ വന്ന് ഇരുന്നു "എട്ടൻ ആമി ചേച്ചിയോട് ഒന്നും സംസാരിച്ചില്ലേ " " ഇല്ലാ " "അതെന്താ സംസാരിക്കാഞ്ഞേ " "എനിക്ക് ആ കുട്ടിയെ ഒരു പരിചയവും ഇല്ലാലോ പിന്നെ ഞാൻ എന്ത് സംസാരിക്കാനാ . എന്നാ ഞാൻ റൂമിലേക്ക് പോവട്ടെ. ഓഫീസിൽ പോവാൻ റെഡിയാകണം " പാർത്ഥി പത്രം മടക്കി വച്ച് റൂമിലേക്ക് പോയി. വർണ എന്തോ പോയ അണ്ണാനെ പോലെ തന്നെ അവിടെ ഇരുന്നു.

* കുറേ കഴിഞ്ഞ് ഭദ്രയും ശിലുവും ക്ലാസിലേക്ക് പോയി. വർണ ഉച്ച വരെ ചെറിയമ്മയെ ചുറ്റി പറ്റി നിന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോയി. ദത്തൻ ഓഫീസിൽ പോകുന്നതിനു മുൻപ് വർണക്ക് കുറച്ച് ജോലി കൊടുത്തിരുന്നു. അതെല്ലാം ചെയ്ത് തീർത്ത് അവൾ കിടന്ന് ഉറങ്ങി. വൈകുന്നേരം ശിലുവും ഭദ്രയും ക്ലാസ് കഴിഞ്ഞ് വന്നു. ദർശനയും സ്കൂൾ വിട്ട് വന്നിരുന്നു. അവർ ഒരുമിച്ച് ഇരുന്ന് ചായ കുടിച്ചു. ദത്തൻ വരാൻ കുറച്ച് വൈകും എന്ന് പറഞ്ഞിരുന്നു. അതു കൊണ്ട് വിളക്ക് വച്ച് കഴിഞ്ഞ് ത്രി മൂർത്തികൾ മൂന്നും ഹാളിൽ ദത്തനെ കാത്തിരിക്കുകയാണ്. കൂടെ ഹാളിൽ മുത്തശ്ശിയും അമ്മയും ചെറിയമ്മയും ദർശനയും മാലതിയും ഒക്കെയുണ്ട്. "മേരാ പ്യാർ ദേവേട്ടാ "ദത്തന്റെ കാർ മുറ്റത്ത് വന്ന് നിന്നതും മുന്നിൽ ഭദ്ര ഓടി " മേരാ ജാൻ ദത്താ" പിന്നാലെ വർണയും ഓടി " മേരാ മൊഹബത്ത് ദേവേട്ടാ . " അവസാനമായി ശിലുവും ഓടി. "ഈ പിള്ളേരുടെ ഒരു കാര്യം " അവർ പോകുന്നത് നോക്കി ചെറിയമ്മ ചിരിയോടെ പറഞ്ഞു. ദത്തന്റെ കൈയ്യിൽ തൂങ്ങി മൂന്നും അകത്തേക്ക് വന്നു.

അവരുടെ പിന്നിലായി പാർവതിയും. അവളെ കണ്ടതും ദത്തന്റെ അമ്മ വന്ന് അവളുടെ കൈയ്യിലുള്ള ബാഗും മറ്റും വാങ്ങി നേരെ റൂമിലേക്ക് നടന്നു. അത് കണ്ട് ശിലു മുഖം ചുളിച്ചു കൊണ്ട് വന്ന് ചെറിയമ്മയെ കെട്ടി പിടിച്ചു. " അപ്പോഴേക്കും എന്റെ കുട്ടിടെ മുഖം മങ്ങിയോ " ചെറിയമ്മ അവളെ ചേർത്ത് പിടിച്ചു. "എന്റെ അമ്മയുടെ മേൽ നിന്നും കൈയ്യെടുക്കടി. ഇത് എന്റെ അമ്മയാ " ഭദ്ര " നീ പോടി . ഇത് എന്റെ അമ്മയാ. " അധികം വൈകാതെ അവിടെ അടി തുടങ്ങിയതും ദത്തൻ റൂമിലേക്ക് പോയി അവനു പിന്നാലെ വർണയും "നീ പറഞ്ഞ പോലെ ഞാൻ നന്നായി ജോലി ചെയ്തു ദത്താ " വർണ അവന്റെ കൈയ്യിൽ തൂങ്ങി ചിണുങ്ങി കൊണ്ട് പറഞ്ഞു. "ആണോ എന്നാ ഞാൻ നോക്കട്ടെ " ദത്തൻ റൂമിലേക്ക് വന്ന് കൊണ്ട് പറഞ്ഞു. "ബെഡിൽ 2 ബാഗിലായി ഡ്രസ്സുകളും മറ്റും എടുത്തു വച്ചിട്ടുണ്ട്. " "എന്തിനാ ദത്താ എന്റെയും നിന്റെയും ഡ്രസ്സ് വേറെ വേറെ ബാഗിൽ ആക്കാൻ പറഞ്ഞേ " അവൾ ബെഡിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. "അതെക്കെ ഉണ്ട് കുഞ്ഞേ . ആദ്യം ഞാൻ പോയി കുളിക്കട്ടെ " ദത്തൻ ടവലും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story