എൻ കാതലെ: ഭാഗം 69

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"സൂത്രശാലിയാ അവൻ . കുറുക്കന്റെ ബുദ്ധിയാ. കള്ളത്തരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കും. അവനെ നേരിട്ട് എതിർക്കാൻ നമ്മുക്ക് കഴിയില്ല. പിന്നിൽ നിന്നേ പണിയാൻ പറ്റൂ. അതിനുള്ള ആയുധം അവനായി തന്നെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ " ചന്ദ്രൻ ക്രൂരമായ ചിരിയിൽ പറഞ്ഞു. "വർണ ... " പാർത്ഥി. "അതെ അവൾ തന്നെ. ആ ഒരു പീറ പെണ്ണിലാണ് അവന്റെ ജീവൻ. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനത് താങ്ങാൻ കഴിയില്ലാ.അവനെ മെന്റലി തളർത്താൻ വർണ മാത്രം മതി. എന്നാലും അവൾക്ക് എന്താ ഇത്ര വലിയ പ്രത്യേകതാ എന്നാ എനിക്ക് മനസിലവാത്തത്.. അവൾക്ക് വേണ്ടി അവൻ ജീവൻ വരെ കളയും . അതിനും മാത്രം എന്താ അവൾക്ക് ഉള്ളത്. ശരിക്കും ഭ്രാന്ത്.. അല്ലാതെ എന്താ പറയാ." ചന്ദ്രശേഖർ "അതെ അച്ഛാ ... അവന് ഭ്രാന്താ....പ്രണയം എന്ന ഭ്രാന്ത്...'' "എന്തായാലും അവൻ ഡൽഹിക്കോ , മുബൈക്കോ , ബംഗ്ലൂർക്കോ ..എവിടേക്കാ വച്ചാ പോയി വരട്ടെ . അവനുള്ള സമ്മാനം ഞാൻ ഒരുക്കി വക്കുന്നുണ്ട് " ചന്ദ്രശേഖരൻ സിഗരറ്റ് ചുണ്ടിലേക്ക് വച്ചു കൊണ്ട് പറഞ്ഞു.

" എന്നാ ഞാൻ റൂമിലേക്ക് പോവാ . ഗുഡ് നെറ്റ് അച്ഛാ" "സോറി മോനേ. നിന്നെ സംശയിച്ചതിന്. " " അതൊന്നും സാരില്യ . എന്നാ ഞാൻ പോവാ " അത് പറഞ്ഞ് പാർത്ഥി പുറത്തേക്ക് ഇറങ്ങി പോയി. അവൻ പോയതും ചന്ദ്രശേഖരൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു. "നിന്റെ രംഗപ്രവേശനത്തിനുള്ള സമയമായിരിക്കുന്നു. ഉടൻ എത്തണം. നി പറഞ്ഞ ബാക്കി കാഷ് ഞാൻ നിന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഇനി ജോലി നന്നായി ചെയ്താൽ വേറെ പാരിതോഷികവും ലഭിക്കും. "കുടിലതയോടെ ചിരിച്ച് അയാൾ ഫോൺ കട്ട് ചെയ്തു. ** ദത്തൻ രാവിലെ നേരത്തെ തന്നെ എണീറ്റു. പോവാൻ റെഡിയായി. വർണയേയും എണീപ്പിച്ച് റെഡിയാക്കി. ബാഗും മറ്റും എടുത്ത് താഴേക്ക് നടന്നു. അവരെ യാത്രയാക്കാൻ താഴെ എല്ലാവരും ഉണ്ടായിരുന്നു. അവർ പോകുന്നതിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടിരുന്നത് ഭദ്രയും ശീലവും ആയിരുന്നു. ദത്തൻ തന്റെയും വർണയുടേയും ബാഗുകൾ കാറിന്റെ ബാക്ക് സീറ്റിൽ ആയി എടുത്തു വച്ചു. " എന്നാ ഞാൻ ഇറങ്ങട്ടെ" ദത്തൻ ശ്രീയുടേയും രാഗിനെയും നോക്കി പറഞ്ഞു. "പാർത്ഥി " ദത്തൻ അവനെ ഹഗ്ഗ് ചെയ്തു. "നമ്മുടെ ശത്രു ഓൺ ദ വേ ആണ്. ഉടൻ എത്തും എന്നാണ് അറിഞ്ഞത്. അവൻ ഈ വീടിന്റെ മുറ്റത്ത് കാൽ എടുത്ത് വക്കുന്നതിന് മുൻപ് നീ തിരിച്ച് എത്തിയിരിക്കണം "

പാർത്ഥി അവനെ കെട്ടിപിടിച്ച് മാറ്റാരും കേൾക്കാത്ത രീതിയിൽ പറഞ്ഞു. " അവൻ വരട്ടെ. അതിന് വേണ്ടിയല്ലേ നമ്മൾ ഈ കളികൾ കളിക്കുന്നതും അവനായി കാത്തിരിക്കുന്നതും " ദത്തൻ പുഞ്ചിരിയോടെ അവനിൽ നിന്നും അകന്ന് മാറി. വർണക്ക് ശരിക്കും അവിടെ നിന്നും പോകണം എന്നില്ല. ദത്തന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഈ യാത്ര . അവൾ കോ ഡ്രെവർ സീറ്റിൽ കയറി ഇരുന്നു. ഒപ്പം ദത്തൻ ഡ്രെവിങ്ങ് സീറ്റിലും. എല്ലാവരേയും കൈ വീശി കാണിച്ച് അവരുടെ കാർ പാലക്കൽ തറവാടിന്റെ പടി കടന്ന് പോയി. 7 മണിക്ക് ആണ് അവർ ഇറങ്ങിയത്. ഒന്നര രണ്ട് മണിക്കൂറിലെ യാത്ര ഉണ്ടാകും. അതുകൊണ്ട് പോകുന്ന വഴി ദത്തൻ ഒരു റെസ്റ്റോറന്റിനു മുന്നിൽ കാർ നിർത്തി. വർണ ഒന്നും മിണ്ടാതെയാണ് അത്രയും നേരം ഇരുന്നത്. അതിൽ നിന്നും അവളുടെ സങ്കടം എത്രയുണ്ടെന്ന് ദത്തനും മനസിലായിരുന്നു. "കുഞ്ഞേ " ദത്തന്റെ വിളിയാണ് അവളെ ആലോചനകളിൽ നിന്നും ഉണർത്തിയത്. ഇതിനും മാത്രം ആലോചിക്കാൻ എന്താ ഈ കുഞ്ഞി തലയിൽ ഉള്ളത്. " അവളുടെ നെറുകയിൽ തലോടി ദത്തൻ വാത്സല്യത്തോടെ ചോദിച്ചു. " ഒന്നുല്യ .എല്ലാവരെയും വിട്ട് വന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ " " ഒരു സങ്കടവും വേണ്ടാ. ഒരു 5 ദിവസത്തെ കാര്യം അല്ലേ ഉള്ളൂ. ന്റെ കുട്ടീടെ നല്ലതിന് വേണ്ടി മാത്രമല്ലേ ദത്തൻ എന്തും ചെയ്യു "

"മ്മ് " അവൾ തലയാട്ടി. "എന്നാ വന്നേ. നമ്മുക്ക് എന്തെങ്കിലും കഴിക്കാം " അവർ കാറിൽ നിന്നും ഇറങ്ങി റസ്റ്റോറന്റിലേക്ക് നടന്നു. 8 മണി ആയിട്ടേ ഉള്ളൂ എങ്കിലും അത്യവശ്യം തിരക്ക് ഉണ്ടായിരുന്നു. മസാല ദോശയാണ് ദത്തൻ ഓർഡർ ചെയ്തത്. ദത്തന്റെ കഴിച്ച് കഴിഞ്ഞ് അവൻ കൈ കഴുകി വർണക്ക് ഓപ്പോസിറ്റ് ആയി വന്ന് ഇരുന്നു. " ദത്താ... നമ്മുടെ വീട് ചെന്നിട്ട് വേണ്ടേ വൃത്തിയാക്കാൻ " അവൾ കഴിക്കുന്നതിന് ഇടയിൽ ചോദിച്ചു. "മ്മ്.. പക്ഷേ നമ്മൾ ഇപ്പോ പോവുന്നത് നിന്റെ അമ്മായിടെ വീട്ടിലേക്കാണ്. എന്നിട്ട് വീടൊക്കെ വ്യത്തിയാക്കീട്ട് നമ്മുടെ വീട്ടിലേക്ക് പോവും" അവളോട് കള്ളം പറയുന്നതിൽ ദത്തന് നല്ല സങ്കടം ഉണ്ടായിരുന്നു. " അത് നന്നായി . അമ്മായിയേയും ആമി ചേച്ചിയേയും കാണാലോ . പക്ഷേ അഭിയേട്ടനും മാമനും അവിടെ ഉണ്ടാകില്ലേ . എനിക്ക് പേടിയാ" "അത് ആലോചിച്ച് എന്റെ കുട്ടി പേടിക്കണ്ട. നിന്റെ അഭി .. അല്ലാ നിന്റെ അമ്മായിടെ അഭിമോൻ അവിടെ ഇല്ലാ . ജോലി സ്ഥലത്താണ്. പിന്നെ ആത്മികയുടെ അച്ഛൻ ഇപ്പോ ഡീ അഡിഷൻ സെന്ററിൽ ആണ്. ഞാൻ തന്നെയാ അവിടെ ആക്കിയത് "

" ആണോ " അവൾ വിശ്വാസം വരാതെ ചോദിച്ചു. "മ്മ്.." " ദത്താ ഞാൻ ഒരു സംശയം ചോദിക്കട്ടെ " കുറച്ച് കഴിഞ്ഞ് വർണ അവനെ നോക്കി ചോദിച്ചു. " ഒന്നല്ലാ ഒരായിരം സംശയം എന്റെ കുട്ടിക്ക് ചോദിക്കാലോ. അറിയുന്നത് ആണെങ്കിൽ ഞാൻ പറഞ്ഞു തരാം " " ഈ love making എന്ന് പറഞ്ഞാ എന്താ " വർണ അതി ചോദിച്ചതും കുടിച്ചു കൊണ്ടിരുന്ന വെള്ളം ദത്തന്റെ തലയിൽ കയറി. ചുമച്ചു കൊണ്ട് അവൻ ചുറ്റും നോക്കിയതും കുറച്ച് പേർ വർണയെ നോക്കി ഇരിക്കുകയാണ്. അവൾ പറഞ്ഞത് അവർ എല്ലാം കേട്ടു എന്ന് ദത്തനും മനസിലായി. " പറ ദത്താ എന്താ അത് " " കഴിച്ച് കഴിഞ്ഞില്ലേ വേഗം പോയി കൈ കഴുകാൻ നോക്ക്. അവളും അവളുടെ ഒരു സംശയവും " ദത്തൻ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് കളഞ്ഞു. "എന്റെ സം.." " പോയി കൈ കഴുകാൻ അല്ലേ പറഞ്ഞത് " ദത്തന്റെ സ്വരം ഉയർന്നതും അവൾ വാഷ് റൂമിലേക്ക് ഓടി. " ഇവൻ ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. എന്തായാലും അത് എന്താ എന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. " വർണ കൈ കഴുകി നേരെ ഫോൺ എടുത്ത് ഗൂഗിളിൽ സേർച്ച് ചെയ്തു.

"What is love making...." നിമിഷ നേരം കൊണ്ട് answer കിട്ടി. അത് വായിച്ചതും വർണയുടെ കിളികൾ എല്ലാം പറന്നിരുന്നു. Making love is another way of saying having sex, though there is usually an implication that making love involves a type of sex that's more intimate, romantic, or even spiritual. When two people make love, the physical acts are seen as an expression of love between them.... ബാക്കി വായിക്കാനുള്ള ത്രാണി വർണക്കും ഉണ്ടായിരുന്നില്ല . അവൾ ചുമരിലേക്ക് ചാരി നിന്നു . "ഈശ്വരാ ...ഞാൻ ഇനി എങ്ങനെ ദത്തന്റെ മുഖത്ത് നോക്കും. വെറുതെ അല്ലാ അവൻ എന്നേ നോക്കി പേടിപ്പിച്ചത്. ഇനി ഞാൻ ചോദിച്ചത് വേറെ ആരെങ്കിലും കേട്ടു കാണുമോ " ആലോചിക്കുന്തോറും വർണക്ക് സ്വയം ഒരു നാണക്കേട് തോന്നി. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ദത്തന്റെ അരികിലേക്ക് നടന്നു. ദത്തൻ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. അവൾ വന്നതും ദത്തൻ ഇരുന്നിടത്തു നിന്നും എണീറ്റു. " പോവാം" അവൾ ഫോൺ നോക്കി പറഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ ഒന്നും മിണ്ടാതെ വർണയും. കാറിൽ കയറി വർണ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.

വളരെ ശാന്തമായ റോഡ്. അധികം തിരക്കുകൾ ഇല്ല . റോഡിന്റെ ഇരു സൈഡിലും റബ്ബർ കാടുകൾ ആണ്. വല്ലാത്ത ഒരു കുളിർമ്മ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകി പോയതും അവൾ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു. പെട്ടെന്ന് കാർ നിന്നതും വർണ കണ്ണുകൾ വലിച്ച് തുറന്നു. നോക്കുമ്പോൾ തന്നെ നോക്കി ഒരു കള്ള ചിരിയോടെ ഇരിക്കുകയാണ് ദത്തൻ . "എന്താ ദത്താ കാർ നിർത്തിയേ .. " "നിന്റെ സംശയം തീർത്ത് തരണ്ടേ .." " സംശയമോ ...എന്ത് സംശയം. എനിക്ക് ഒരു സംശയവും ഇല്ല. " "അങ്ങനെ അല്ലാലോ. എന്റെ കുട്ടിക്ക് ചില സംശയങ്ങൾ ഉണ്ട് " ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളെ വലിച്ച് തന്റെ മടിയിലേക്ക് ഇരുത്തി. "ദത്തൻ അവന്റെ മുഖം അവളിലേക്ക് അടുപ്പിക്കുന്നതിന് അനുസരിച്ച് അവൾ പിന്നിലേക്ക് നീങ്ങി. ദത്തൻ പെട്ടെന്ന് കാറിന്റെ ഗ്ലാസുകൾ കയറ്റി. അവളെ തനിക്ക് നേരെ തിരിച്ച് സ്റ്റിയറിങ്ങിലേക്ക് ചേർത്ത് ഇരുത്തി. "ഈ love making എന്ന് പറഞ്ഞാ ഒരു ഹ .. " " വേണ്ടാ. എനിക്ക് മനസിലായി "ദത്തന്റെ വാ പൊത്തി പിടിച്ച് വർണ മനസിലായി

. "ആണോ . എന്നാ എന്റെ കുട്ടി ഒന്ന് പറഞ്ഞേ. ചേട്ടൻ കേൾക്കട്ടെ. എനിക്ക് അറിയുന്നത് ആണോ നിനക്ക് അറിയുന്നത് എന്ന് നമ്മുക്ക് നോക്കാലോ " " ദ.. ദത്താ : സമയം ഒരുപാട് ആയി. നമ്മുക്ക് പോവണ്ടേ. അമ്മായിയും ആ മി ചേച്ചിയും നമ്മളെ കാത്തിരിക്കുന്നുണ്ടാകും" അവൾ വെപ്രാളത്തോടെ പറഞ്ഞു. എന്നാ അതേ സമയം ദത്തന്റെ കണ്ണുകൾ അവളുടെ മുഖത്തിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. പെട്ടെന്നുള്ള ഒരു ഉൾ പ്രേരണയിൽ ദത്തൻ അവളുടെ ഇടു പിൻകഴുത്തിൽ പിടിച്ച് തന്റെ മുഖത്തേക്ക് ചേർത്തു. ശേഷം അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. വർണ ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നീട് പതിയെ പതിയെ അവളും അവന്റെ ചുംബന ലഹരിയിൽ അലിഞ്ഞില്ലാതായി. ശ്വാസം കിട്ടാതെ ആയപ്പോൾ ദത്തൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവന്റെ ഉമിനീരിനാൽ വർണയുടെ കഴുത്താകെ നനഞ്ഞു കുതിർന്നു. ദത്തൻ അവളുടെ ടോപ്പിനെ തോളിൽ നിന്നും അല്പം താഴേക്ക് ആക്കി അവളുടെ മറുകിൽ പതിയെ കടിച്ചു. "ശ്ശ് .." അവൾ ഒന്ന് ഉയർന്ന് പൊങ്ങി. ഒപ്പം അവളുടെ കൈകൾ ദത്തന്റെ മുടിയിൽ കോർത്തു വലിച്ചു. ദത്തൻ താൻ കടിച്ച ഭാഗത്ത് അമർത്തി ചുംബിച്ചു.

ശേഷം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവളെ ഇറുക്കെ പുണർന്നു. ഇരുവരും പരസ്പരം അകന്നു മാറാൻ കഴിയാതെ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു. "ദേവൂട്ട്യേ " അവളുടെ കാതിൽ ദത്തൻ ആർദ്രമായി വിളിച്ചു. "മ്മ് " അവൾ പതിയെ മൂളി. "നമ്മുക്ക് പോവണ്ടേ ടാ " "മ്മ് " " യാത്രയൊക്കെ കഴിഞ്ഞ് വന്ന് സ്വസ്ഥമായിട്ട് ദത്തൻ എന്റെ കുട്ടിടെ എല്ലാ സംശയങ്ങളും മാറ്റി തരുന്നുണ്ട്. അതും പ്രക്ടിക്കൽ ആയി. അപ്പോ പിന്നെ ഒരിക്കലും എന്റെ കുട്ടി അതൊന്നും മറക്കില്ല. " അത് കേട്ടതും വർണ ഞെട്ടി അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി. പതിവ് കള്ള ചിരി മാത്രമാണ് അവന്റെ മുഖത്ത് . വർണ അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയ ശേഷം മടിയിൽ നിന്നും എണീക്കാൻ നിന്നതും ദത്തൻ അതിന് സമ്മതിക്കാതെ അവളെ അവിടെ തന്നെ പിടിച്ചിരുത്തി. "I love you ponneh.... I miss you so much..." അവൻ മനസിൽ പറഞ്ഞ് അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു. "നിനക്ക് എന്താ പറ്റിയത് ദത്താ" വർണ ഒന്നും മനസിലാവാതെ ചോദിച്ചു. " ഒന്നുല്ലട .. ഇനി ഒരു മണിക്കൂർ ഡ്രെവ് കൂടി ഉണ്ട്. നമ്മുക്ക് എന്നാ പോവാം" ദത്തൻ അവളെ കോ ഡ്രെവർ സീറ്റിലേക്ക് ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു. തുടർന്നുള്ള യാത്രയിൽ വർണ വാ തോരാതെ സംസാരിച്ചപ്പോൾ ദത്തൻ ഒന്നും മിണ്ടാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. 🎶

ഒരേ ഒരു രാജ വീരാധി വീര ... ഒരേ ഒരു രാജ വീരാധി വീര ... നിൻ രാജറാണിയെന്ന പോലെ... എന്നേയ്ക്കുമായി നിൻ വീണതന്നിൽ സംഗീത ധാരയാക്കു എന്നെ.... ആനന്ദ ഹംസ തോണിയേറി,നിൻ ചാരു ഗന്ധമേറ്റ വേള...സ്വർഗ്ഗത്തിലെ ദേവസേന ... നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 🎶 കാറിലെ പാട്ട് കേട്ട് ഒപ്പം പാടുന്ന വർണയ കണ്ട് ദത്തൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു. "അല്ലാ ദത്താ നമ്മുടെ ബാഹുബലി ചേട്ടൻ മഹാഭാരത യുദ്ധത്തിൽ 5 പേരുടെ കൂടെ ആണോ അതോ 100 പേരുടേ കൂടെ ആയിരുന്നോ " "എന്താ " ദത്തൻ മനസിലാവാതെ ചോദിച്ചു. "മഹാഭാരത യുദ്ധത്തിൽ 2 ടീമുകൾ ഉണ്ടായിരുന്നില്ലേ. ഈ ബാഹുബലി ആരുടെ കൂടെ ആയിരുന്നു എന്ന്. മിക്കവാറും ആ അഞ്ച് പേരുടെ കൂടെ ആയിരിക്കും. അതായിരിക്കും അവർ യുദ്ധത്തിൽ ജയിച്ചേ " "എടീ പൊട്ടി.. ഈ ബാഹുബലി വെറും ഒരു സിനിമാ കാരക്ടർ ആണ്. അങ്ങനെ ഒരാൾ ഈ ലോകത്ത് ഇല്ലാ " " പൊട്ടൻ നീയാടാ . വലിയ IPS ഒക്കെ ആയിരുന്നു എന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇതു പോലും അറിയില്ലാലോ.

ഈ ബഹുബലിയും, റോക്കി ബായും, അരുന്ധതിയും , പഴശിരാജയും ഒക്കെ ഈ ലോകത്ത് ജീവിച്ചിരുന്നവരാണ് " എന്തൊക്കെ പറഞ്ഞിട്ടും വർണക്ക് മനസിലാവുന്നില്ല എന്ന് മനസിലാക്കിയ ദത്തൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. ഒൻപത് മണിയോടെ അവർ അമ്മായിയുടെ വീട്ടിൽ എത്തി. കാറിന്റെ ശബ്ദം കേട്ട് അമ്മായിയും ആമിയും പുറത്തേക്ക് വന്നിരുന്നു. " ചേച്ചി : " അവൾ കാറിൽ നിന്നും ഓടി ഇറങ്ങി ആമിയെ കെട്ടി പിടിച്ചു. " ഇതെന്താ യൂണിഫോം ഇട്ട് " " എനിക്ക് എക്സാം ആണ് . ഞാൻ നീ വന്നിട്ട് വേണം കോളേജിലേക്ക് പോവാൻ എന്ന് വിചാരിച്ചു. " " ദത്താ അകത്തേക്ക് വാ" വർണ ദത്തനെ വിളിച്ചു. "ദത്തേട്ടൻ വരും. നീ വാ . ഞാൻ ഒരു കാര്യം കാണിച്ച് തരാം " ആമി വർണയെ പിടിച്ച് വലിച്ച് അകത്തേക്ക് പോയി. " 5 ദിവസം . അതിനുള്ളിൽ ഞാൻ തിരിച്ച് വരും . തിരുവനന്ത പുരം വരെ ഒരു അത്യവശ്യത്തിനാ പോവുന്നേ. അവളോട് ഒന്നും പറഞ്ഞിട്ടില്ല. " ദത്തൻ അമ്മായിയെ നോക്കി പറഞ്ഞു. "മോൻ ധൈര്യമായി പോയി വാ . അവൾ ഇവിടെ നിന്നോളം " "എന്റെ കുഞ്ഞിനെ നോക്കിക്കോണേ. വിശ്വസിച്ച് നിർത്താൻ വേറെ ഇടം ഇല്ലാ അതാ. ജിത്തുവും കോകിലയും ഇവിടെ ഇല്ലാ അല്ലെങ്കിൽ അവരുടെ കൂടെ നിർത്താമായിരുന്നു. " ദത്തൻ ബാക്ക് സീറ്റിൽ നിന്നും വർണയുടെ ബാഗ് എടുത്ത് അമ്മായിക്ക് കൊടുത്തു. ശേഷം അമ്മായിയോട് യാത്ര പറഞ്ഞ് കാറിൽ കയറി പോയി . വീട്ടിൽ നിന്നും അകന് പോകുന്നതിന് അനുസരിച്ച് ദത്തന്റെ കണ്ണുകളും നിറഞ്ഞൊഴുകി "ദത്തൻ എവിടെ അമ്മായി " തന്റെ ബാഗുമായി ഒറ്റക്ക് വരുന്ന അമ്മായിയെ കണ്ട് വർണ ചോദിച്ചു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story