എൻ കാതലെ: ഭാഗം 7

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ഡീ നീ കുറച്ച് മുൻപ് വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ടു പോയല്ലോ. നിനക്ക് അറിയാലോ ക്രൈം പാർട്ട്നേഴ്സിനെ . അധികം കളിച്ചാൽ നീ വിവരം അറിയും " ക്രൈം പാർട്ട്ണേഴ്സിലെ ഒരുത്തൻ വന്ന് വർണയോടായി പറഞ്ഞു. "ഹലോ സേട്ടാ.. അധികം ഭീഷണി വേണ്ട ഇവൾ പഴയ ആ വർണയല്ല. ഇവളെ പറഞ്ഞാൽ ചോദിക്കാനും പറയാനും ഇപ്പോ ആളുണ്ട്. ദേവദത്തനെ കുറിച്ച് ഞാൻ പറഞ്ഞ് തരേണ്ട കാര്യം ഇല്ലാലോ. ഫസ്റ്റ് ഇയർ ബി .കോം ലെ രമ്യയെ അവളുടെ സീനിയേഴ്സ് റാഗ് ചെയ്യത് കരയിപ്പിച്ചപ്പോൾ കോളേജിൽ വന്ന് അടിയുണ്ടാക്കിയ ഒരു ചേട്ടനെ നിങ്ങൾക്കും അറിയാലോ . അയാളുടെ കെട്ട്യോൾ ആണ് ഈ ഇരിക്കുന്നത്. കൂട്ടുക്കാരന്റെ അനിയത്തിയെ റാഗ് ചെയ്തതിന് ഇവിടെ വന്ന് അവർക്കിട്ട് പൊട്ടിച്ചിട്ടുണ്ടെങ്കിൽ സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തിയാൽ ദേവദത്തൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ .അതുകൊണ്ട് സേട്ടൻ ഭീഷണിയൊന്നും ഇവിടെ ഇറക്കണ്ട

." വർണയുടെ അടുത്തിരിക്കുന്ന കുട്ടി പറഞ്ഞതും ആ പയ്യൻ ദേഷ്യത്തോടെ തിരികെ പോയി. "നിനക്ക് ദത്തനെ അറിയുമോ " വർണ അവളെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. " ഓഹ്... അപ്പോ സ്വന്തം നാട്ടിലുള്ള ഞങ്ങളെ തമ്പുരാട്ടിക്ക് അറിയില്ല അല്ലേ " അവൾ ചോദിച്ചു. ". അല്ല ക്രൈം പാർട്ട്ണേഴ്സിലെ പെൺ സിംഹത്തിന് നമ്മളെ ഒന്നും കണ്ണിൽ പിടിക്കല്ലടി .അപ്പോ നമ്മളെയൊക്കെ എങ്ങനെ അറിയാനാ " മറ്റെ പെൺകുട്ടി പറഞ്ഞു. " ബസിൽ വച്ച് കണ്ടിട്ടുണ്ട് .പക്ഷേ പേരൊന്നും അറിയില്ല. "വർണ പറഞ്ഞു. "അതെങ്ങനെ അറിയാനാ..ഞങ്ങൾക്കിട്ട് പണി തരാനല്ലാതെ നിങ്ങളൊന്നും ഈ വഴിക്ക് വരാറില്ലല്ലോ. എടിയേ അനുവേ ക്രൈം പാർട്ട്നേഴ്സിലെ മഹാറാണിക്ക് നമ്മളെ ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്" " ഞാൻ അനുരാധ. ഇവൾ വേണി " ആ കുട്ടി പറഞ്ഞു. ഒരു കണ്ണാട വച്ച് നെറ്റിയിൽ വട്ടപ്പൊട്ടൊക്കെ വച്ച ഒരു സാധു പെൺകുട്ടി. ശേഷം വർണ വേണിയെ ഒന്ന് നോക്കി. അവൾ ഇത്തിരി ഫ്രീക്കിയാണ് . മുടി ചെറുതായി കളർ ചെയ്തിട്ടുണ്ട്.

കാതിൽ വലിയ കമ്മൽ നീട്ടിയെഴുതിയ കണ്ണ്. കാണാൻ നല്ല ഭംഗിയുണ്ട്. " ഇവളുടെ കാര്യം കഷ്ടമായില്ലേ അനുമോളേ. സ്വന്തം ഫ്രണ്ട്സ് തന്നെ തള്ളി പറയുകാ എന്നൊക്കെ വച്ചാ .അതും ക്രൈം പാർട്ട്ണേഴ്സ് തന്നെ ഇവളെ അവരുടെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിനാൽ വേറെ ആരെങ്കിലും ഇവളെ കൂടെ കൂട്ടുമോ " വേണി ഇടം കണ്ണിട്ട് വർണയെ നോക്കി അനുവിനോടായി പറഞ്ഞു. " അത് ശരിയാ വേണി .ഇവളെ ആരും കൂടെ കൂട്ടില്ല. ഒറ്റപ്പെടുത്തും എന്തു ചെയ്യാനാ ഇവളുടെ വിധി " അനുവും പറഞ്ഞു. " അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് ശവത്തിൽ കുത്താതെടി നാറികളെ " വർണ കലിപ്പോടെ പറഞ്ഞു. "ഞങ്ങൾ കുത്തും. നിന്റെ ഇളനീർ കുഴപ്പ് പ്രയോഗത്തിൽ എന്റെ ഈ പാവം മത്തങ്ങാ കണ്ണുകളും ഇരയായതാ. അതുകൊണ്ട് ഞാൻ ഇനിയും കുത്തും " കണ്ണാട ഊരി കൊണ്ട് അനു പറഞ്ഞതും വർണ പൊട്ടിചിരിച്ചു. "ഇപ്പോഴേങ്കിലും ഒന്നു ചിരിച്ചു കണ്ടല്ലോ..ന്റെ ഭഗവതി.." വേണി നെഞ്ചിൽ കൈ വച്ച് മുകളിലേക്ക് നോക്കി പറഞ്ഞതും അവൾ മൂന്നു പേരും ഒരുമിച്ചു ചിരിച്ചു.

* വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വേണിയും അനുരാധയും വർണ്ണയും കൂട്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ക്രൈം പാർട്ട്നേഴ്സിൻ്റെ പേരുപറഞ്ഞ് അനുവും വേണിയും അവളെ കളിയാക്കുമായിരുന്നു. " നീയെന്താ കഴിക്കാൻ വരുന്നില്ലേ"ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് ആയതും ബാഗിൽ നിന്നും പാത്രം എടുത്തു കൊണ്ട് വേണി ചോദിച്ചു . "ഇല്ല ഞാൻ ഫുഡ് കൊണ്ടുവന്നിട്ടില്ല. നിങ്ങൾ പോയി കഴിച്ചോ" " അതിനെന്താ ... നമുക്ക് ഫുഡ് ഷെയർ ചെയ്യാമല്ലോ... വാ..." അനു അവളെ വിളിച്ചു. " എനിക്ക് വിശക്കുന്നില്ല. നിങ്ങൾ പോയി കഴിച്ചിട്ടു വാ "വർണ്ണ പറഞ്ഞു. " നീ അവളെ നിർബന്ധിക്കണ്ട അനു . അവളുടെ ദത്തേട്ടൻ ഉച്ചയ്ക്ക് കഴിച്ചു കാണുമോ എന്ന് അറിയാത്തതുകൊണ്ടാ അവൾ കഴിക്കാത്തത് "വേണി അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. " വാ പോകാം "...അതുപറഞ്ഞ് വേണിയുടെ കയ്യിലുള്ള പാത്രവും തട്ടിപ്പറിച്ചു കൊണ്ട് വർണ്ണ ക്ലാസിനു പുറത്തേക്കു നടന്നു. ഗ്രൗണ്ടിന് ചേർന്നുള്ള മര ചുവട്ടിൽ ഇരുന്നാണ് അവർ ഫുഡ് കഴിച്ചത്. "

വിശക്കുന്നില്ല എന്ന് പറഞ്ഞിട്ട് തന്നെ നീ ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിൽ വിശക്കുന്ന സമയത്ത് എന്തോരം കഴിക്കും" വർണ്ണ കഴിക്കുന്നത് കണ്ട് അനു കളിയാക്കി. " വിശക്കാതെ ഒന്നും അല്ലെടീ. ഇത് ഞാൻ പറഞ്ഞത് തന്നെയാ കാര്യം .ദത്തൻ കഴിച്ചു കാണുമോ എന്ന് അറിയാത്ത കാരണമാണ് അല്ലേ ടീ ...." വേണി ചോദിച്ചതും വർണ അതെ എന്ന രീതിയിൽ തലയാട്ടി . "പിന്നെ.... അതൊന്നുമല്ല ഇവരെ കൂടി ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത് .ദത്തൻ എന്നെ ഓർക്കുന്നത് പോലും ഉണ്ടാവില്ല .പിന്നെ എന്തിന് ഞാൻ അവനെ ഓർത്തിരിക്കണം" അവൾ കഴിക്കുന്നതിനിടയിൽ മനസ്സിൽ വിചാരിച്ചു . "നീ എങ്ങനെയാ തിരിച്ചു പോകുന്നേ വർണ്ണ. ദത്തൻ കൂട്ടാൻ വരുമോ " " ഇല്ല...ഞാൻ ബസിലാണ് പോകുന്നത്. പക്ഷേ എനിക്ക് ഇവിടെ ഒന്ന് രണ്ട് ഷോപ്പുകളിൽ ഒന്ന് കയറണം" " അതെന്തിനാ സാധനങ്ങൾ വാങ്ങിക്കാൻ ആണോ..." " അല്ല എനിക്കൊരു പാർട്ട് ടൈം ജോലി കിട്ടുമോ എന്ന് അറിയാനാ..." "നിനക്കോ ...ജോലിയോ ..അതെന്തിനാ... ദത്തൻ നോക്കില്ലേ നിന്റെ കാര്യങ്ങളൊക്കെ..."

പാത്രം കഴുകുന്നതിനിടയിൽ വേണി ചോദിച്ചു. " അതെയ് ...എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് .ഞാനും അവനും തമ്മിൽ അത്രനല്ല ടേംസിൽ അല്ല. ഒരുമിച്ച് ഒരു വീട്ടിലാണെങ്കിലും മിക്കവാറും ഞങ്ങൾ കീരിയുംപാമ്പും ആണ്. എന്റെ കാര്യം അന്വേഷിക്കാൻ അവനോ. അവൻ്റെ കാര്യം അന്വേഷിക്കാൻ ഞാനോ പോവാറില്ല . പിന്നെ എനിക്ക് കറക്റ്റ് സമയത്ത് ഫുഡ് വാങ്ങി തരും എന്ന ഒരു ബന്ധം മാത്രമേ ഞങ്ങൾക്കിടയിൽ ഉള്ളൂ ." "അപ്പൊ നീ രാവിലെ ക്രൈം പാർട്ണേഴ്സ്നോട് പറഞ്ഞതോ " "തള്ള് വെറും തള്ള്... അവരോട് അങ്ങനെ ഒരു മറുപടി പറഞ്ഞില്ലെങ്കിൽ ഞാൻ ആകെ ചമ്മി പോവില്ലേ. ഇത് ഇപ്പോ തന്നെ അവരുടെ ടീമിൽ നിന്നും ഞാൻ സ്വയം പോയതാണ് എന്നല്ലേ വരൂ" അവൾ പറഞ്ഞു. "അനു നമ്മുടെ സൂപ്പർമാർക്കറ്റിൽ സ്റ്റാഫിനെ വല്ല ഒഴിവുണ്ടോ "വേണി ചോദിച്ചു . "അറിയില്ല . വൈകുന്നേരം പോകുമ്പോൾ ചോദിക്കാം" " നിങ്ങൾക്ക് സൂപ്പർമാർക്കറ്റ് ഒക്കെ ഉണ്ടോ" വർണ്ണ അത്ഭുതത്തോടെ ചോദിച്ചു. " അത് പിന്നെ... ഞങ്ങളുടെ എന്നുപറഞ്ഞാ...

ഞങ്ങൾ പാർടൈം ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റ് ." "നിങ്ങളും ജോലി ചെയ്യുന്നുണ്ടോ ..." "പിന്നല്ലാതെ ...ഇവിടുത്തെ ഫീസ് എങ്ങനെ അടക്കാനാ.. രണ്ടുമാസം കൂടുമ്പോൾ 15000 രൂപ എണ്ണി കൊടുക്കണ്ടേ " അനു പറഞ്ഞു. " എന്നാ നിങ്ങൾ പോകുമ്പോ ഞാനും വരാം. എനിക്ക് ജോലി വല്ലതും കിട്ടുമോ എന്ന് അറിയാമല്ലോ." " ശരി "...അവർ തീരുമാനിച്ചു . തിരിച്ച് ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ അവർ സൂപ്പർമാർക്കറ്റിൽ ചോദിച്ചു. താഴെ ബില്ലിങ്ങ് സെക്ഷനിൽ ആയി ഒരു സ്റ്റാഫിനെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അനുവിന്റെയും വേണിയുടെയും recommendationil വർണക്ക് അവിടെ പാർടൈം ജോലി കിട്ടി . ഡ്രസിംഗ് സെക്ഷനിൽ അനുവിനും , സ്റ്റേഷനറി സെക്ഷനിൽ വേണിയും ആയിരുന്നു.വർണക്ക് താഴെ എൻഡ്രൻസിലും. രാവിലെ എട്ടര മുതൽ ഒമ്പതര വരെയും . വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് മൂന്നര മുതൽ 5 മണി വരെയും ആണ് ഡ്യൂട്ടി ടൈം . വൈകുന്നേരം 5 മണി ആയതും അവർ ഷോപ്പിൽ നിന്നും ഇറങ്ങി .ബസ് സ്റ്റോപ്പിലേക്ക് ഓടിയാലെ വീട്ടിലേക്കുള്ള ബസ് കിട്ടു.

എങ്ങനെയോ കഷ്ടപ്പെട്ട് അവർ ബസ്സിൽ കയറി. വൈകുന്നേരം ആയതുകൊണ്ട് ബസിൽ നല്ല തിരക്കാണ് .അവർ മൂന്നുപേരും എത്താത്ത കമ്പിയിൽ കഷ്ടപ്പെട്ട് തൂങ്ങിപ്പിടിച്ച് നിന്നു . അവർ മൂന്നു പേരും കണ്ടക്ടർക്ക് പൈസ കൊടുത്തു. " ഇതിൽ ആരാ വർണ്ണ "കണ്ടക്ടർ ചോദിച്ചു. " ഞാ...ഞാനാ " "ദാ... പൈസ വേണ്ട. തൻ്റെ ഒരു മാസത്തെ ബസ് ചാർജ് ദത്തൻ തന്നിട്ടുണ്ട് . "അത് പറഞ്ഞ് വാങ്ങിച്ച പൈസ തിരികെ കൊടുത്തു അയാൾ പോയി. പിന്നെ അവിടുന്ന് ബസ്റ്റോപ്പ് എത്തുന്നവരെ അനുവും വേണിയും ഓരോന്ന് പറഞ്ഞു വർണ്ണയെ കളിയാക്കുകയായിരുന്നു . * "വീട്ടിലേക്ക് 15 മിനിറ്റ് നടക്കാൻ ഇല്ലേ . അതോണ്ട് നമ്മുക്ക് കോലു മിട്ടായി വാങ്ങിച്ചാലോ " അനു പറഞ്ഞു. "നിങ്ങൾക്ക് നാണമില്ലേ പത്ത് ഇരുപത് വയസായിട്ടും ഒരു രൂപേടെ കോലു മിട്ടായി വാങ്ങി കഴിക്കാൻ . ഛേ മ്ലേച്ചം ... മ്ലേച്ചം .... നമ്മുക്ക് 3 രൂപടെ സിപ്പപ്പ് വാങ്ങിക്കാം " അത് പറഞ്ഞ് ചിരിച്ച് കൊണ്ട് വർണ അവരുടെ കൈയ്യും പിടിച്ച് വലിച്ച് പെട്ടി കടയിലേക്ക് ഓടി. ** " ദത്താ വാ നമ്മുക്ക് ഓരോ ചായ അടിച്ചിട്ട് ..അല്ല സോറി കുടിച്ചിട്ട് വരാം "

കൂട്ടുക്കാർ അവനോട് പറഞ്ഞു. " ഞാൻ ഇല്ലടാ നിങ്ങൾ പോയിട്ട് വാ"കവലയിലെ കലുങ്കിൽ ഇരുന്ന് കൊണ്ട് ദത്തൻ പറഞ്ഞു. "എന്താടാ ദത്താ നിനക്ക് പറ്റിയത് ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ " " അത് നിനക്ക് മനസിലായില്ലേടാ ജിത്തു. അവൻ അവന്റെ ഭാര്യയെ കാണാതെ വിഷമിച്ചിരിക്കാ. പുള്ളിക്കാരി കോളേജിൽ പോയിരിക്കുകയല്ലേ " മറ്റൊരു കൂട്ടുക്കാരൻ കളിയാക്കി പറഞ്ഞു. " അത് ശരിയാടാ . നമ്മുടെ മുൻപിൽ അവളെ ഇഷ്ടമല്ല.. സ്നേഹമില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് വിശ്വാസം ഇല്ല. ഇവിടെ ഇവൻ ഇരിക്കുന്നത് പോലും അവൾ വരുന്നുണ്ടോ എന്ന് നോക്കിയാണ് " മറ്റൊരുത്തൻ പറഞ്ഞു. " ടാ *@#?? മോനേ നീ എനിക്കിട്ട് വക്കല്ലേ. ഞാൻ അവളെ നോക്കിയൊന്നും ഇവിടെ ഇരുന്നതല്ല. നിങ്ങൾക്ക് ഇപ്പോ എന്താ വേണ്ടത് ഞാൻ ചായ കുടിക്കാൻ വരണം അത്രയല്ലേ ഉള്ളൂ. വാ നടക്ക് " കലിപ്പോടെ പറഞ്ഞ് ദത്തൻ ചായ കടയിലേക്ക് നടന്നു കൂടെ മറ്റുള്ളവരും . ** " ചേട്ടാ എനിക്ക് റോസ് മതി" വർണ " ചേട്ടാ എനിക്ക് ഒറഞ്ച് " അനു " എനിക്ക് മഞ്ഞ " വേണി . അവർ മൂന്നു പേരും സിപ്പപ്പും വാങ്ങി പെട്ടി കടയിൽ നിന്നും ഇറങ്ങി. "എടി ഞാൻ ഒന്ന് ടേസ്റ്റ് ചെയ്യത് നോക്കട്ടടി ഓറഞ്ച് " വർണ അനുവിന്റെ കൈയ്യിലുള്ളത് വലിച്ചു കൊണ്ട് പറഞ്ഞു.

"ദാ കൊണ്ടുപ്പോ ." അനു അവളുടെ സിപ്പപ്പ് വർണക്ക് കൊടുത്തു വർണ തന്റെ കൈയ്യിലുള്ളത് അനുവിന് കൊടുക്കുമ്പോഴേക്കും വേണി അത് തട്ടി പറച്ച് തന്റെ കൈയ്യിലുള്ള മഞ്ഞ അനുവിന് കൊടുത്തു. ഓരോ ചളി പറഞ്ഞ് അവർ റോഡിലൂടെ നടന്നു. പരിസരം പോലും മറന്ന് ഉറക്കെ വർത്താനം പറഞ്ഞ് ചിരിച്ച് മറഞ്ഞാണ് മൂന്നിന്റെയും വരവ്. " ദത്താ ആ വരുന്നത് നിന്റെ കെട്ട്യോൾ അല്ലേ " ചായ കടയിലിരിക്കുന്ന ജിത്തു റോഡിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "എതാടാ. ഞാൻ ഇത് വരെ ദത്തന്റെ ഭാര്യയെ കണ്ടിട്ടില്ല. " കൂട്ടത്തിൽ മറ്റൊരുത്തനും പുറത്തേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചു. "ആ മൂന്ന് പെൺകുട്ടികൾ വരുന്നില്ലേ അതിൽ ആ അറ്റത്തേത് " ജിത്തു പറഞ്ഞു. "എത് ആ പിക്കിരിയോ . എടാ ദത്താ നീ ഈ പ്രായത്തിൽ ബാല വിവാഹത്തിന് ജയിലിൽ കിടക്കേണ്ടി വരുമ്മല്ലേ. ഈ സ്കൂൾ കുട്ടിയെ ഒക്കെ കല്യാണം കഴിച്ചിട്ട് നിനക്ക് എപ്പോഴും അവളെ സ്കൂളിൽ കൊണ്ടാക്കാനേ നേരം കാണുള്ളൂ " അവൻ അത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു.

എന്നാൽ അവർ പറഞ്ഞതൊന്നും ദത്തൻ കേട്ടിട്ടു പോലും ഉണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുവനും റോഡിലൂടെ കളിച്ച് ചിരിച്ച് പോകുന്ന വർണയിൽ ആയിരുന്നു. "എടാ ഞാൻ ഇറങ്ങാ എനിക്ക് അത്യവശ്യമായി ഒരിടം വരെ പോകാനുണ്ട് " ദത്തൻ ബഞ്ചിൽ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു. ഒപ്പം 2 പരിപ്പുവട വീട്ടിലേക്ക് വാങ്ങിച്ചു. " ദത്താ നിന്റെ മാറ്റം ഞങ്ങൾക്ക് മനസിലാവുന്നുണ്ട്. പതിവില്ലാത്ത പല ശീലങ്ങൾ .മ്മ് നടക്കട്ടെ നടക്കട്ടെ " " ടാ കോപ്പേ നീ കുറേ നേരമായി തുടങ്ങീട്ട്. വാ അടച്ച് വച്ചില്ലെങ്കിൽ പിന്നെ നിന്നെ റോഡിലെ കാനയിൽ നിന്നും പെറുക്കി എടുക്കേണ്ടി വരും" അത് പറഞ്ഞ് കലിയോടെ ദത്തൻ പുറത്തേക്ക് ഇറങ്ങി പോയി. " ഛേ ..ഞാൻ അവന്റെ കയ്യിൽ നിന്നും നിനക്ക് ഒരു അടി പ്രതീക്ഷിച്ചു. പക്ഷേ ജസ്റ്റ് മിസ്സ് " " അത് ശരിയാണ്. സാധാരണ ദത്തൻ വാക്കിൽ ഒതുക്കാറില്ല ഒന്നും . തല്ലിലേ ഒതുക്കു " " അവന്റെ മാറ്റത്തിന് കാരണം അവളാടാ . വർണ്ണ . ദത്തന്റെ ഇപ്പോഴത്തെ ഒരേ ഒരു വീക്ക് പോയന്റ് " ദത്തൻ പോകുന്നത് നോക്കി ജിത്തു പറഞ്ഞു.

എന്നാൽ അവർ പറയുന്നതെല്ലാം കേട്ട് പകയോടെ ഇരിക്കുന്ന രണ്ട് കണ്ണുകളെ അവർ ശ്രദ്ധിച്ചിരുന്നില്ല. * ദത്തൻ വീടിനു മുന്നിൽ വണ്ടി നിർത്തി ആകത്തേക്ക് കയറി. വാതിൽ ചാരി ഇട്ടിട്ടേ ഉള്ളൂ .അകത്തും അടുക്കളയിലും വർണയെ നോക്കി എങ്കിലും എവിടേയും കാണാനില്ല. അവൻ മുറ്റത്തേക്ക് ഇറങ്ങി പുഴ കടവിലേക്ക് നടന്നു .അവടേയും അവളെ കാണാനില്ല. " ഇവളിത് വാതിലും തുറന്നിട്ട് എവിടേക്ക് പോയി " ദത്തൻ ചുറ്റുനോക്കി പറഞ്ഞതും തോളിൽ ആരോ തട്ടി വിളിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിൽ അതാ വർണ ചിരിച്ചു കൊണ്ട് നിൽക്കുന്നു. കുളിക്കുകയായിരുന്നു തോന്നുന്നു മുഖത്ത് അവിടേയും ഇവിടേയുമായി വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നുണ്ട്. മുടി ഒരു തോർന്നു കൊണ്ട് ചുറ്റി കെട്ടിവച്ചിട്ടുണ്ട്. "ആരേയാ ദത്താ നോക്കുന്നേ " അവൾ ചിരിയോടെ ചോദിച്ചു. " അത് ..അത് ഞാൻ ... ഞാനിവിടെ ഒരു സാധനം വച്ചിരുന്നു. അത് നോക്കായിരുന്നു. " "എന്ത് സാധനം " " അത് പിന്നെ ..അത് ...അത് ഒരു തെങ്ങ് . അതിപ്പോ ഇവിടെ കാണാനില്ല "

" തെങ്ങോ ... ദാ ആ കാണുന്ന തെങ്ങാണോ നോക്കിയേ . തേങ്ങയൊന്നും ഇല്ല . കുറച്ച് ചാണകവും പച്ചിലയും ഇട്ടു കൊടുത്താ തഴച്ച് വളർന്നോളും. അല്ലേ ദത്താ " അവൾ കുറച്ചപ്പുറത്തായി നിൽക്കുന്ന തെങ്ങിനെ ചൂണ്ടി കൊണ്ട് പറഞ്ഞു. "ആദ്യം വല്ലതും കഴിച്ച് നീ വളരാൻ നോക്ക്. എന്നിട്ട് തെങ്ങിനെ വളർത്താം " അത് പറഞ്ഞ് അവൻ ഉമ്മറത്തേക്ക് നടന്നു. "സത്യം പറ ദത്താ. നീ എന്നേ അന്വോഷിച്ചല്ലേ വന്നത്. എന്നെ അല്ല അവിടെ തിരഞ്ഞത് " " നിന്നെയോ ...പിന്നെ എനിക്ക് വട്ടല്ലേ നിന്നെ അന്വേഷിക്കാൻ ...." "നീ കള്ളം പറയാ. എനിക്ക് അറിയാം " ദത്തൻ അത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്ക് കയറി പോയി. റൂമിൽ വന്ന് അലമാറ തുറന്ന് ഒരു ഷർട്ട് എടുത്തു. അപ്പോഴേക്കും വർണയും പിന്നാലെ വന്നിരുന്നു. " ദത്താ ഞാൻ ഇണ്ടല്ലോ... ഇന്ന് ക്ലാസ്സിൽ ഇരിക്കുമ്പോ ഉണ്ടല്ലോ.. ഒരു കാര്യം ആലോചിക്കായിരുന്നു. നീ അന്ന് പറഞ്ഞില്ലേ പഠിച്ച് ജോലി വാങ്ങിച്ച് ഇവിടേ നിന്നും പോകുന്ന കാര്യം. " "മ്മ് " ദത്തൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് കൊണ്ട് മൂളി .

" ഞാൻ അങ്ങനെ പോകുകയാണെങ്കിൽ നീയും എന്റെ കൂടെ വരുമോ. നമ്മുക്ക് ഒരു ഫ്ളാറ്റ് വാങ്ങിക്കാം. നീ അവിടെ ഇരുന്നാ മതി. ജോലിക്കൊന്നും പോകണ്ട. ഞാൻ ജോലിയെടുത്ത് നിന്നേ നോക്കാം. അങ്ങനെയാണെങ്കിൽ നീ എന്റെ ഒപ്പം വരുമോ " " ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരിക്കാൻ ഞാൻ എന്താ നിന്റെ ഭാര്യയോ " " വേണെങ്കിൽ ഒരു ചെയ്ഞ്ചിന് നീ എന്റെ ഭാര്യയായിക്കോ. എനിക്ക് നോ പ്രോബ്ലം" "നീ ഒന്ന് പോയേ. വെറുതെ ഒരു വട്ട് പറയാതെ " " വട്ടല്ലാ ദത്താ. സീരിയസ് ആയിട്ടാ പറഞ്ഞത് " " ഇതൊക്കെ ആലോചിച്ചിരിക്കാനാണോ നീ എന്നും കെട്ടി ഒരുങ്ങി കോളേജിൽ പോവുന്നേ." മറുപടിയായി അവൾ ഒരു വളിച്ച ചിരി ചിരിച്ചു. " ഞാനൊരു കാര്യം പറഞ്ഞില്ലാ എന്ന് വേണ്ടാ. പൊന്നു മോളുടെ മനസിൽ ആവശ്യമില്ലാത്ത എന്തെങ്കിലും ചിന്തകൾ ഉണ്ടെങ്കിൽ അതെല്ലാം ഇപ്പോ തന്നെ കളഞ്ഞേക്ക് .എന്നിട്ട് പഠിച്ച് ജോലി വാങ്ങിച്ച് ഇവിടെ നിന്നും പോവാൻ നോക്ക്" " പോയില്ലെങ്കിൽ ... " " പോയില്ലെങ്കിൽ നിന്നെ ഞാൻ ചവിട്ടി പുറത്താക്കാം. അത്ര തന്നെ...

" അത് പറഞ്ഞ് അവൻ ഷർട്ട് അഴിച്ച് മറ്റേ ഷർട്ട് ഇടാൻ തുടങ്ങി. " ദത്താ..." അത് പറഞ്ഞ് വർണ അവന്റെ തൊട്ടരികിലേക്ക് വന്നതും അവൻ രണ്ടടി പിന്നിലേക്ക് നീങ്ങി. "നീ ടാറ്റു ചെയ്യ്തിട്ടുണ്ടോ " അവന്റെ നെഞ്ചിലെ മഹാദേവന്റെ ടാറ്റുവിലേക്ക് നോക്കി വർണ അത്ഭുതത്തോടെ ചോദിച്ചു. "നീ എന്തിനാ ഇതൊക്കെ നോക്കാൻ വരുന്നേ " അത് പറഞ്ഞ് ദത്തൻ തിരിഞ്ഞ് നിന്ന് ഷർട്ട് ഇട്ടു. "പ്ലീസ് ദത്താ.. ഞാൻ ശരിക്ക് കണ്ടില്ല. ഒന്ന് നോക്കട്ടെ " അവന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു. "ഇല്ല " അത് പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി. "ഇയാൾക്ക് ഇതെന്തു ജാഡയാ " അത് പറഞ്ഞ് അവൾ തലയിൽ കെട്ടിയ തോർത്ത് അഴിച്ച് തല തോർത്തി. ശേഷം തോർത്ത് കസേരയിൽ വിരിച്ച് തിരിഞ്ഞപ്പോഴാണ് ദത്തന്റെ ചെണ്ട അവളുടെ കണ്ണിൽ ഉടക്കിയത്.അവൾ അതിൽ ഒന്ന് തൊട്ടു. " ഇതിൽ നിറയെ പൊടിയാണല്ലോ " അവൾ ഒരു തുണിയെടുത്ത് അതിലെ പൊടി തട്ടി കളഞ്ഞു. ശേഷം അതിലെ കോല് എടുത്ത് വെറുതെ ചെണ്ടയിൽ ഒന്ന് കൊട്ടി. "ഡീ ... " ദത്തന്റെ അലർച്ച കേട്ട് അവൾ ഞെട്ടി തിരിഞ്ഞു.

"നിന്നോട് ആരാടി ഇതിൽ തൊടാൻ പറഞ്ഞത്. കുറച്ച് സ്വതന്ത്രം തന്നു എന്ന് കരുതി തലയിൽ കയറാൻ നോക്കിയാൽ ഞാൻ ചവിട്ടി പുറത്താക്കും" അത് പറഞ്ഞ് അവൻ അവളുടെ കയ്യിൽ നിന്നും കോല് ബലമായി വാങ്ങി വച്ച് പുറത്തേക്ക് പോയി. അവന്റെ വാക്കുകൾ എന്തോ വർണയെ സങ്കടപ്പെടുത്തിയിരുന്നു. അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് ഇരുന്നു. കുറച്ച് കഴിഞ്ഞതും ദത്തന്റെ വണ്ടി പടി കടന്ന് പോകുന്ന ശബ്ദം അവൾ കേട്ടു. ** വൈകുന്നേരം വിളക്ക് വച്ച്‌ കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോൾ അന്ന് വന്ന ദത്തന്റെ കൂട്ടുക്കാരൻ ഫുഡുമായി വന്നു. ഒന്ന് ചിരിച്ചു കൊണ്ട് വേഗം തന്നെ അയാൾ തിരികെ പോവുകയും ചെയ്യ്തു. " എന്നെ ചീത്ത പറഞ്ഞിട്ട് അവൻ ഫുഡ് കെടുത്തയച്ചിരിക്കുന്നു. എനിക്കൊന്നും വേണ്ടാ അവന്റെ ഫുഡ് " അവൾ ഫുഡ് അടുക്കളയിൽ കൊണ്ടു വന്ന് വച്ച് ബെഡിൽ വന്നു കിടന്നു. രാത്രി ദത്തന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ് വർണ കണ്ണു തുറന്നത്. രാത്രി ഒരുപാട് സമയം ആയിട്ടുണ്ട്. അവൾ എണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ദത്തൻ പതിവ് പോലെ ചെയറിൽ ചാരി ഇരിക്കുന്നുണ്ട്. നല്ലണം കുടിച്ചിട്ടും ഉണ്ട്. "എന്താടി " ദത്തൻ അവളെ നോക്കി ചോദിച്ചതും വർണ അവന്റെ അടുത്തേക്ക് വന്നു. " ഞാൻ നിന്റെ ചെണ്ടയിലെ പൊടി കണ്ടപ്പോ അത് വൃത്തിയാക്കാൻ നോക്കിയതാ . അപ്പോ വെറുതെ ഒരു രസത്തിനാ ഒന്ന് കൊട്ടി നോക്കിയത്. പക്ഷേ നീയെന്നെ അതിന്റെ പേരിൽ വെറുതെ വഴക്കു പറഞ്ഞു. " " അയിന് " ദത്തൻ ഒറ്റ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു. " അതിന്.. എന്നേ ആവശ്യം ഇല്ലാതെ ആരും വഴക്ക് പറയുന്നത് ഇഷ്ടമല്ല അതു കൊണ്ട് ഞാൻ പകരം ചോദിക്കും " വർണ അത് പറഞ്ഞ് ദത്തന്റെ പുറത്ത് ശക്തിയായി ഒന്ന് അടിച്ച് അകത്തേക്ക് ഓടി. തിരികെ അടിക്കാൻ പിന്നിലായി ദത്തൻ ഓടിയെങ്കിലും അവൾ വേഗം വാതിൽ അടച്ച് ലോക്ക് ചെയ്തു. "ഇപ്പോഴാണ് മനസിന് ഒരു ആശ്വാസമായത്. ഇനി സ്വസ്ഥമായി ഫുഡ് കഴിക്കാം " അത് പറഞ്ഞ് അവൾ ഫുഡ് കഴിക്കാൻ തുടങ്ങി. * രാവിലെ നേരത്തെ തന്നെ ഉറക്കം ഉണർന്നു. മുറ്റം അടിക്കുന്ന ശബ്ദം കേട്ട് ദത്തനും ഉറക്കം ഉണർന്നിരുന്നു. അവളെ ഒന്ന് നോക്കിയ ശേഷം ദത്തൻ അകത്ത് പോയി കടന്നു.

"ഇന്നലത്തെ കാര്യങ്ങളോന്നും കാലന് ഓർമയില്ലാത്തത് നന്നായി. അല്ലെങ്കിൽ എന്നേ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നനേ " അവൾ വേഗം പണികൾ എല്ലാം തീർത്ത് കുളിക്കാൻ കയറി. കുളിച്ച് വരുമ്പോഴും റൂമിൽ ദത്തൻ നല്ല ഉറക്കത്തിൽ ആണ്. അവൾ നേരെ അടുക്കളയിൽ നിന്നും കുടം എടുത്ത് കിണറ്റിൻ കരയിലേക്ക് നടന്നു. * ദത്തൻ ഫോണിന്റെ റിങ്ങ് കേട്ടാണ് കണ്ണ് തുറന്നത്. ഡിസ്പ്ലേയിൽ കണ്ട പേര് കണ്ട് അവൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ബെഡിൽ നിന്നും എഴുന്നേറ്റ് അവൻ കുറച്ച് നേരം ചുമരിൽ ചാരി ഇരുന്നു. അപ്പോഴാണ് ടേബിളിനു മുകളിൽ വച്ചിരിക്കുന്ന ചെണ്ട അവന്റെ ശ്രദ്ധയിൽ പെട്ടത്. പൊടി പിടിച്ചാണ് ഇരിക്കുന്നത്. അവൻ ഒരു പഴയ തുണിയും ചെണ്ടയും എടുത്ത് ഉമ്മറത്തെ സ്റ്റേപ്പിൽ വന്നിരുന്നു. റൂമിലേക്ക് വന്ന വർണ വേഗം കോളേജിലേക്ക് പോകാൻ റെഡിയായി. സൂപ്പർ മാർക്കറ്റിലെ പാർട്ട് ടൈം ജോബിനെ കുറിച്ച് ദത്തനോട് പറയണം എന്നുണ്ടെങ്കിലും പിന്നെ അത് വേണ്ടാ എന്ന് തിരുമാനിച്ചു. ഉമ്മറത്തു നിന്നുള്ള മൂളി പാട്ട് കേട്ട് വർണ ബാഗും എടുത്ത് ഉമ്മറത്തേക്ക് നടന്നു. 🎶കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ.... നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ....🎶 "

അറിയില്ലാ ദത്താ.. എനിക്ക് ഓർമയില്ലാ " പിന്നിൽ നിന്നും വർണയുടെ ശബ്ദം കേട്ടതും ദത്തൻ പാട്ട് നിർത്തി. " അതിന് നിന്നോട് ഞാൻ ചോദിച്ചില്ലല്ലോ " " ചോദിച്ചില്ലെങ്കിലും പറയാനുള്ള കടമ എനിക്ക് ഉണ്ടല്ലോ. " " ഞാൻ ഇറങ്ങാ ട്ടോ ദത്താ .ഇന്നലെ പറഞ്ഞത് തന്നെ ഇന്നും പറയുന്നു. പുറത്ത് പോകുമ്പോൾ ഡോർ ലോക്ക് ചെയ്യണം, റൂമിൽ ഒന്നും വലിച്ച് വാരി ഇടരുത് . പിന്നെ കറക്ട് ടൈമിൽ ഫുഡ് കഴിക്കണം " അത് പറഞ്ഞ് ചെരിപ്പിട്ട് അവൾ മുന്നോട്ട് നടന്നു " എന്തോ ഒരു കാര്യം മറന്നല്ലോ " മുന്നോട്ട് നടന്ന വർണ തിരികെ വന്നു. " ദത്താ നീ ഒന്ന് എണീക്ക് " "എന്താ കാര്യം... കാര്യം പറയാതെ എണീക്കില്ല " "എണീക്ക് ദത്താ .അത്രയും അത്യവശ്യ കാര്യമാ .പ്ലീസ് .." വർണ അത് പറഞ്ഞതും ദത്തൻ മടിയിലെ ചെണ്ട താഴേക്ക് വച്ച് എണീറ്റു. " ഞാൻ പോവാ ട്ടോ " അത് പറഞ്ഞ് വർണ ദത്തനെ കെട്ടി പിടിച്ചു. ശേഷം പുറത്തേക്ക് ഓടി . അവൾ ഓടി പോകുന്നത് നോക്കി ദത്തന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. എന്നാൽ ഇതെല്ലാം കണ്ട് വേലിക്ക് അപ്പുറത്ത് നിൽക്കുന്ന സ്മിതയെ കണ്ടതും അവന് ഒരു ചളിപ്പ് തോന്നി. അവൻ അത് മുഖത്ത് കാണിക്കാതെ ചെണ്ടയും എടുത്ത് ഗൗരവത്തിൽ അകത്തേക്ക് കയറി പോയി. ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story