എൻ കാതലെ: ഭാഗം 70

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ദത്തൻ എവിടെ അമ്മായി " ഒറ്റക്ക് വരുന്ന അമ്മായിയെ നോക്കി വർണ ചോദിച്ചു. " മോന് അത്യവശ്യമായി ഒരു കോൾ വന്നു. അതുകൊണ്ട് പോയി. കുറച്ച് കഴിഞ്ഞാ വരും. നീ അകത്ത് പോയി ഫ്രഷായി വാ " ചെറിയമ്മ കയ്യിലെ ബാഗ് അവൾക്ക് കൊടുത്തു. വർണക്ക് ചെറിയ ഒരു സംശയം തോന്നി എങ്കിലും അവൾ അത് കാര്യമാക്കാതെ ബാഗ് വാങ്ങി റൂമിലേക്ക് നടന്നു. " വർണാ . ഞാൻ ഇപ്പോ ഇറങ്ങും. വൈകുന്നേരമേ വരൂ" ആമി ബാഗും എടുത്ത് പുറത്തേക്കും പോയി. വർണ റൂമിൽ വന്ന് ബാഗ് ബെഡിലിട്ടു. റൂമും വീടും എല്ലാം പഴയത് പോലെ തന്നെ ഉണ്ട്. അവൾ ഫോൺ എടുത്ത് ദത്തനെ വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല. തിരക്കിൽ ആയിരിക്കും എന്ന് കരുതി വർണയും പിന്നീട് വിളിക്കാൻ നിന്നില്ല. അവൾ ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് നടന്നു.

പിന്നീടുള്ള സമയം തറവാട്ടിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവൾ അമ്മായിയുടെ പിന്നാലെ നടന്നു. ദത്തൻ ഉച്ചക്ക് വരും എന്ന് കരുതി അവൾ കാത്തിരുന്നു എങ്കിലും അവൻ വന്നില്ല. * വൈകുന്നേരം ആമി വരുമ്പോൾ ഉമ്മറത്തെ സ്റ്റേപ്പിൽ താടിക്ക് കൈയും കൊടുത്ത് വർണ റോഡിലേക്ക് നോക്കി ഇരിക്കുകയാണ്. "എന്താടീ ചിന്താവിഷ്ടയായ ശ്യമള ചേച്ചിയെ പോലെ ഇരിക്കുന്നേ " അവളുടെ അരികിൽ ഇരുന്ന് ആമി ചോദിച്ചു. "ഇത്ര നേരമായിട്ടും ദത്തൻ വന്നില്ലാ ചേച്ചി . വിളിച്ചിട്ടും കിട്ടുന്നില്ല. " " ഇതാണോ കാര്യം. ദത്തേട്ടൻ തിരക്കിൽ ആയിരിക്കും അതാ എടുക്കാത്തത്. നീ ചായ കുടിച്ചോ " " ഇല്ലാ " " എന്നാ വാ. എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യാ.

എക്സാം എഴുതിയ ക്ഷീണമാ " " ചേച്ചിക്ക് നാളെയും എക്സാം ഉണ്ടോ " "മ്മ്. ഇനി നാല് ദിവസവും കൺഡിന്യൂസ് എക്സാം ആണ്. നീ വാ. അമ്മ ചായ ഉണ്ടാക്കിയിട്ടുണ്ടാകും" ആമി അവളേയും കൂട്ടി അകത്തേക്ക് പോയി. കുറേ കഴിഞ്ഞ് വർണ വന്നത് അറിഞ്ഞ് വേണിയും അനുവും അവിടേക്ക് വന്നിരുന്നു. കുറേ നേരം സംസാരിച്ച് നേരം ഇരുട്ടിയിട്ടാണ് അവർ തിരികെ പോയത്. * ദത്തൻ തിരുവനന്തപുരത്ത് എത്തി തനിക്ക് പരിചയം ഉള്ള ഒന്ന് രണ്ട് മേലുദ്യോഗസ്ഥമാരെയെല്ലാം കണ്ട് റൂമിൽ എത്തുമ്പോൾ രാത്രിയായിരുന്നു. വന്നതും കുളിച്ച് ഫ്രഷ് ആയി പുറത്ത് പോയി ഭക്ഷണം കഴിച്ച് റൂമിൽ വന്നപ്പോഴാണ് ഫോണിൽ കുറേ കോളുകൾ.

അവസാനത്തെ പത്ത് കോളുകൾ ആമിയുടെ ഫോണിൽ നിന്നാണ് എന്ന് കണ്ടതും ദത്തന്റെ നെഞ്ചൊന്ന് പിടഞ്ഞു. അവൻ വേഗം വർണയുടെ ഫോണിലേക്ക് വിളിച്ചു പക്ഷേ എടുക്കുന്നില്ല. ഫോൺ സൈലന്റിൽ ആയിരുന്ന കാരണം ആണ് കാേൾ വന്നത് അവൻ അറിയാതെ ഇരുന്നത്. അവൻ പേടിയോടെ ആമിയുടെ ഫോണിലേക്ക് വിളിച്ചതും ആദ്യത്തെ റിങ്ങിൽ തന്നെ അവൾ കോൾ എടുത്തു. "ആമി... വർണ എവിടെ .. വിളിച്ചിട്ട് അവൾ കോൾ എടുക്കുന്നില്ലാലോ " ദത്തൻ ടെൻഷനിൽ ചോദിച്ചു. "എട്ടനെ കാണാതെ അവൾ ഇവിടെ നല്ല ബഹളം ആണ്. എഞാക്കെ പറഞ്ഞിട്ടും അടങ്ങുന്നില്ല. "ആമി പറഞ്ഞതും ദത്തൻ ഒരു നെടു വീർപ്പോടെ ക്ലോക്കിലേക്ക് നോക്കി. സമയം 10.45. 12 മണിക്കാണ് ഡർഹിക്കുള്ള ഫ്ളയ്റ്റ് . " അവൾക്ക് ഫോൺ കൊടുക്ക്.."

ദത്തൻ അത് പറഞ്ഞതും ആമി ഫോൺ അവൾക്ക് കൊടുത്തു. "കുഞ്ഞേ .." ദത്തന്റെ വാത്സല്യത്തോടെ ഉള്ള വിളി കേട്ടതും വർണയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. "നീ ഇത് എവിടേയാ ദത്താ. എന്താ ഇത്ര നേരായിട്ടും വരാത്തേ. ഞാൻ നിന്നെ എത്ര തവണ വിളിച്ചു " വർണ പരാതി പറയാൻ തുടങ്ങി. " ഞാൻ എന്റെ കുട്ടിടെ തൊട്ട് അടുത്ത് തന്നെ ഉണ്ടല്ലോ. പിന്നെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ " ദത്തൻ ബാഗ് എടുത്ത് തോളിൽ ഇട്ട് റും ലോക്ക് ചെയ്ത് ഇറങ്ങി. കീ റിസപ്ഷനിൽ ഏൽപ്പിച്ച് പുറത്തേക്ക് ഇറങ്ങിയതും അവന് എയർ പോട്ടിലേക്ക് പോവാനുള്ള കാർ വന്നിരുന്നു. "എന്താ നീ വരാത്തേ. വേഗം വാ ദത്താ. എനിക്ക് സങ്കടം വരാ" "നാളെ രാവിലെ ഞാൻ വരാം.

ഇന്ന് ഞാൻ കുറച്ച് തിരക്കിൽ ആണെടാ . നാളെ എന്റെ കുട്ടി ഉറങ്ങി എണീക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും" "വേണ്ടാ ഇപ്പോ വാ " " വർണാ . വെറുതെ വാശി കാണിക്കാതെ . നീ വല്ലതും കഴിച്ചോ " " ഇല്ലാ " "അതെന്താ കഴിക്കാത്തെ . സമയം ഒരുപാട് ആയിലോ. പോയി വല്ലതും കഴിക്കാൻ നോക്ക്" "നീ വല്ലതും കഴിച്ചോ " "മ്മ് കഴിച്ചു. എന്റെ കുഞ്ഞ് നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിച്ച് നന്നായി കിടന്നുറങ്ങ്. ഞാൻ എപ്പോഴും എന്റെ കുഞ്ഞിന്റെ കൂടെ തന്നെ ഉണ്ട് " "മ്മ" വർണ ഒന്ന് മൂളി. "പിന്നെ നാളെ നിന്റെ ആമി ചേച്ചിക്ക് എക്സാം അല്ലേ. അതോണ്ട് എന്റെ കുട്ടി ചേച്ചിയെ ശല്യം ചെയ്യാതെ നല്ല കുഞ്ഞായി ഇരിക്കണം. ആമി പഠിച്ചോട്ടെ.." "മ്മ്. നാളെ വേഗം വരണേ ദത്താ" " എന്നാ ഞാൻ ഫോൺ കട്ട് ചെയ്യാടാ . ഗുഡ് നെറ്റ് " ദത്തൻ വേഗം ഫോൺ കട്ട് ചെയ്തു.

അപ്പോഴേക്കും അവൻ എയർപോട്ടിലേക്ക് എത്തിയിരുന്നു. 12 മണിയുടെ ഫ്ളയ്റ്റിൽ അവൻ ഡൽഹിയിൽ എത്തി. റൂമിൽ എത്തി ഫ്രഷായി നേരെ ബെഡിലേക്ക് കിടന്നു. അപ്പോഴും അവന്റെ മനസിൽ നിറഞ്ഞ് നിന്നിരുന്നത് വർണയുടെ മുഖം മാത്രമാണ്. അതിന്റെ പ്രതിഫലനമായി അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു. ഫോൺ എടുത്ത് ഓൺ ചെയ്യാൻ നോക്കിയപ്പോഴാണ് ചാർജ് തീർന്ന് ഫോൺ സ്വിച്ച് ഓഫ് ആയത് അവൻ അറിഞ്ഞത്. എണീറ്റ് ഫോൺ ചാർജിന് ഇട്ട ശേഷം അവൻ ബെഡിലേക്ക് കിടന്നു. യാത്രാ ക്ഷീണം കാരണം അവൻ വേഗം തന്നെ ഉറങ്ങി പോയിരുന്നു. * രാവിലെ എണീറ്റ ദത്തൻ ആദ്യം എടുത്തത് ഫോൺ ആണ് . ഫോൺ ഓൺ ചെയ്ത് വർണയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. പക്ഷേ എടുക്കുന്നില്ല.

"സമയം എട്ടര കഴിഞ്ഞല്ലോ. ഈ പെണ്ണ് ഇതു വരെ എണീറ്റില്ലേ " ദത്തൻ ഒന്ന് ആലോചിച്ച് കൊണ്ട് ആമിയുടെ ഫോണിലേക്ക് വിളിച്ചു. "ദത്തേട്ടാ.. ഈ ഫോണും ഓഫ് ചെയ്ത് വച്ച് നിങ്ങൾ എവിടെ പോയി കിടക്കാ. ഇന്നലെ ഒരു പതിനൊന്ന് മണി തൊട്ട് വിളിക്കുന്നതാ: ... " " ഫോണിലെ ചാർജ് തീർന്നു ഓഫ് ആയി പോയി. എന്തേ ..അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ..." " പ്രശ്നം ഉണ്ടോന്നോ . പ്രശ്നമേ ഉള്ളൂ. ഇന്നലെ എട്ടൻ വിളിച്ച് കഴിഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി. ഒരുമിച്ച് ഇരുന്ന് ഭക്ഷണമൊക്കെ കഴിച്ച് ഉറക്കം വരുന്നു എന്ന് പറഞ്ഞ് അവൾ റൂമിലേക്ക് പോയി. ഞാനും അമ്മയും അടുക്കള ഒതുക്കുന്ന പണിയിലാണ്. അതിന്റെ ഇടയിൽ ഞങ്ങൾ തമ്മിൽ ദത്തേട്ടൻ തിരുവനന്തപുരം പോയ കാര്യവും 5 ദിവസം കഴിഞ്ഞേ വരൂ എന്നൊക്കെ സംസാരിച്ച് നിൽക്കായിരുന്നു.

വർണ പിന്നിൽ വന്ന് നിൽക്കുന്ന കാര്യം ഞങ്ങളും അറിഞ്ഞില്ല , അവൾ എല്ലാം കേട്ടു. അപ്പോ തുടങ്ങിയ കരച്ചിൽ ആണ്. ദത്തേട്ടനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല പുലർച്ച വരെ കരച്ചിൽ ആയിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി. നോക്കിയപ്പോൾ തൊട്ടാൽ പൊള്ളുന്ന പനിയും. അമ്മ രാവിലെ എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്. എനിക്ക് എക്സാം ആയ കാരണം കൂടെ പോകാനും പറ്റിയില്ല. ഞാൻ ക്ലാസിലേക്ക് പോകുന്ന വഴിയാ " " എന്നാ ശരി . ആമി ഫോൺ വച്ചോ. ഞാൻ അമ്മായിയെ വിളിച്ചോളാം. നന്നായി എക്സാം അറ്റന്റ് ചെയ്യ്. all the best " "okay എട്ടാ " അവൾ കോൾ കട്ട് ചെയ്തു. അവളെ അവിടെ ആക്കി വന്നത് തെറ്റായി പോയി എന്ന് ദത്തന് തോന്നിയിരുന്നു.

ഒപ്പം വല്ലാത്ത കുറ്റബോധവും. അവൻ വേഗം അമ്മായിയെ വിളിച്ചു. രണ്ടു മൂന്നു വട്ടം വിളിച്ചു എങ്കിലും കോൾ എടുത്തില്ല. അവന്റെ മനസിൽ വല്ലാതെ വെപ്രാളം നിറയാൻ തുടങ്ങി. ഒരു നിമിഷം തിരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. അപ്പോഴേക്കും അമ്മായി തിരിച്ച് വിളിച്ചിരുന്നു. "അമ്മായി അവൾക്ക് എങ്ങനെയുണ്ട്. ഞാൻ ഉടനെ തന്നെ തിരിച്ച് വരാം " " എയ് വേണ്ടാ മോന്നേ. ഞങ്ങൾ ഹോസ്പ്പിറ്റലിൽ പോയി വന്നേ ഉള്ളൂ. അവൾക്ക് കുഴപ്പം ഒന്നും ഇല്ലാ . ഇന്നലെ ഒരുപാട് കരഞ്ഞ കാരണം ആണ് പനി വന്നത്. ചെറുപ്പം മുതലെ പെണ്ണിന് നല്ല വാശിയാ അതാ കരഞ്ഞിട്ടാണെങ്കിലും നിന്നെ ഇവിടെ എത്തിക്കണം എന്ന് കരുതിയത്.

പക്ഷേ അവസാനം പനി വന്നു എന്ന് മാത്രം" " ഞാൻ ഉച്ചയാവുമ്പോഴേക്കും എത്താം " " വേണ്ടാന്നേ. ഞാൻ അവൾക്ക് ഫോൺ കൊടുക്കാം. മോൻ എല്ലാം പറഞ്ഞ് മനസിലാക്കി കൊടുക്ക്. ചെറിയ കുട്ടി ഒന്നും അല്ലാലോ. കാര്യം പറഞ്ഞാ മനസിലാവും. പിന്നെ അവളോട് ഒരു വാക്കു പോലും പറയാതെ അല്ലേ പോയത് അതിന്റെ സങ്കടവും കാണും " അമ്മായി ഫോൺ നേരെ വർണക്ക് കൊടുത്തു. "ദത്തനാ.... സംസാരിക്ക് "അമ്മായി പറഞ്ഞതും വർണ ഫോൺ വേഗം വാങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story