എൻ കാതലെ: ഭാഗം 71

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"അമ്മായി അവൾക്ക് എങ്ങനെയുണ്ട്. ഞാൻ ഉടനെ തന്നെ തിരിച്ച് വരാം " " എയ് വേണ്ടാ മോന്നേ. ഞങ്ങൾ ഹോസ്പ്പിറ്റലിൽ പോയി വന്നേ ഉള്ളൂ. അവൾക്ക് കുഴപ്പം ഒന്നും ഇല്ലാ . ഇന്നലെ ഒരുപാട് കരഞ്ഞ കാരണം ആണ് പനി വന്നത്. ചെറുപ്പം മുതലെ പെണ്ണിന് നല്ല വാശിയാ അതാ കരഞ്ഞിട്ടാണെങ്കിലും നിന്നെ ഇവിടെ എത്തിക്കണം എന്ന് കരുതിയത്. പക്ഷേ അവസാനം പനി വന്നു എന്ന് മാത്രം" " ഞാൻ ഉച്ചയാവുമ്പോഴേക്കും എത്താം " " വേണ്ടാന്നേ. ഞാൻ അവൾക്ക് ഫോൺ കൊടുക്കാം. മോൻ എല്ലാം പറഞ്ഞ് മനസിലാക്കി കൊടുക്ക്. ചെറിയ കുട്ടി ഒന്നും അല്ലാലോ. കാര്യം പറഞ്ഞാ മനസിലാവും. പിന്നെ അവളോട് ഒരു വാക്കു പോലും പറയാതെ അല്ലേ പോയത് അതിന്റെ സങ്കടവും കാണും " അമ്മായി ഫോൺ നേരെ വർണക്ക് കൊടുത്തു. "ദത്തനാ.... സംസാരിക്ക് "അമ്മായി പറഞ്ഞതും വർണ ഫോൺ വേഗം വാങ്ങി. "നീ എന്നേ പറ്റിച്ചുല്ലേ ..എന്നോട് കള്ളം പറയാൻ പാടില്ലാ എന്ന് പറഞ്ഞിട്ട് നീ തന്നെ എന്നോട് കള്ളം പറഞ്ഞുല്ലേ .... എന്നേ വിട്ട് പോവില്ലാ എന്ന് പറഞ്ഞിട്ട് എന്നെ ഇവിടെ ആക്കീട്ട് പോയിലെ ... " എങ്ങി കൊണ്ടുള്ള വർണയുടെ ശബ്ദം കേട്ട് ദത്തന്റെ ഉള്ളാെന്ന് പിടഞ്ഞു. "സോറി ടാ . എനിക്ക് അറിയാം ഞാൻ പറയാതെ വന്നത് തെറ്റാണ് എന്ന്. പക്ഷേ ഞാൻ പറഞ്ഞിരുന്നെങ്കിൽ നീ എന്നേ പോകാൻ സമ്മതിക്കുമായിരുന്നോ .

അതല്ലേ ഞാൻ കള്ളം പറഞ്ഞത് " " വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട . എന്റെ അടുത്ത് എത്രയും പെട്ടെന്ന് നീ എത്തണം. ഇല്ലെങ്കിൽ പിന്നെ നീ എന്നോട് മിണ്ടാൻ കൂടി വരണ്ടാ. " " ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക് കുഞ്ഞേ . അത്രയും ആത്യവശ്യമായ കാരണമാ. അല്ലെങ്കിൽ എന്റെ കുട്ടിനെ ഒറ്റക്ക് ആക്കി ദത്തൻ പോവുമോ " "നിനക്ക് ഞാൻ ആണോ നിന്റെ അത്യവശ്യമാണോ വലുത്. ഇന്ന് രാത്രിക്ക് ഉള്ളിൽ നീ ഇവിടെ എത്തിയിരിക്കണം " വർണ തറപ്പിച്ച് പറഞ്ഞു. "എനിക്ക് എന്റെ കുഞ്ഞ് തന്നെയാ വലുത് . പക്ഷേ ഇന്ന് രാത്രിക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല. ഞാൻ നാളെ രാവിലെ ആവുമ്പോഴേക്കും എത്താം " " വേണ്ടാ. ഇന്ന് തന്നെ എത്തണം " വർണയും വാശിയിൽ തന്നെ ആയിരുന്നു. "എനിക്ക് ഇപ്പോ തന്നെ നിന്റെ അടുത്ത് എത്തണം എന്ന് ആണ്. പക്ഷേ ഞാൻ ഇപ്പോ കേരളത്തിൽ അല്ലടാ . ഞാൻ ഡൽഹിയിലാ . റിട്ടെൻ ട്ടിക്കറ്റ് പെട്ടെന്ന് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ഞാൻ നാളെ രാവിലെ ആവുമ്പോഴേക്കും എത്താം " " നീ വീണ്ടും കള്ളം പറയാലെ ദത്താ. ഇവർ എല്ലാവരും പറഞ്ഞത് നീ തിരുവനന്തപുരം ആണെന്നാലോ..." " ആയിരുന്നു. പക്ഷേ ഇന്നലെ രാത്രിയിലെ ഫ്യ്റ്റിന് ഞാൻ ഇവിടെയെത്തി " " എന്നോട് സ്നേഹമാണ്, തേങ്ങയാണ് , മാങ്ങയാണെന്നോക്കെ നീ വെറുതെ പറയാ .

അല്ലെങ്കിൽ ഒരു വാക്കു പോലും പറയാതെ എന്നോട് കള്ളം പറഞ്ഞ് നീ അത്രയും ദൂരം പോകുമോ .." ദത്തന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ വർണ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു. 🌸💮🌸 വൈകുന്നേരം എക്സാം കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ആമി. പതിവില്ലാതെ വീട്ടിനു മുന്നില്ലായി ഒരു വൈറ്റ് കാർ കിടക്കുന്നത് അവൾ റോഡിൽ നിന്ന് തന്നെ കണ്ടിരുന്നു. സംശയത്തോടെ പടി കടന്ന് അകത്തേക്ക് വന്ന ആമി കാറിന്റെ ബോണറ്റിൽ ചാരി ഇരുന്ന് ആരോടോ ഫോണിൽ സംസാരിക്കുന്ന പാർത്ഥിയെ കണ്ട് അമ്പരുന്നു. ആമിയെ കണ്ടതും അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു. "എട്ടാ എന്താ ഇവിടെ ... എന്തെങ്കിലും പ്രശ്നം ഉണ്ടാേ " അവൾ ടെൻഷനോടെ ചോദിച്ചു " മമ്. പ്രശ്നം ഉണ്ട്. കുറച്ച് സീരിയസ് കാര്യം ആണ്. " "അയ്യോ വർണക്ക് എന്തെങ്കിലും " ആമി പെട്ടെന്ന് അകത്തേക്ക് ഓടാൻ നിന്നതും പാർത്ഥി അവളുടെ കൈ പിടിച്ച് നിർത്തി. "പ്രശ്നം വർണക്ക് അല്ലാ . എനിക്കാണ്..." "എട്ടനോ ...ന്താ പറ്റിയത്..." അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. "നമ്മുടെ കാര്യം വീട്ടിൽ എല്ലാവരും അറിഞ്ഞു. എനിക്ക് ഒരു കല്യാണ ആലോചന. ഉടൻ തന്നെ അത് നടത്തണം എന്ന് അച്ഛനും അമ്മയും വാശി പിടിച്ചപ്പോൾ എനിക്ക് എല്ലാം തുറന്ന് പറയേണ്ടി വന്നു.

പക്ഷേ അവർക്ക് ആർക്കും ഈ ബന്ധത്തിന് തീരെ താൽപര്യം ഇല്ല. മാത്രമല്ലാ ഒരു മാസത്തിനുള്ളിൽ എന്റെ കല്യാണം നടത്തും എന്നും പറഞ്ഞു. വേറെ വഴിയില്ലാതെ ഞാൻ വീട് വിട്ട് ഇറങ്ങി. നമ്മുടെ കാര്യം നിന്റെ അമ്മയോട് ഞാൻ സംസാരിച്ചു. എന്റെ വീട്ടുക്കാരെക്കാൾ കൂടുതൽ എതിർപ്പ് നിന്റെ അമ്മക്കാണ്. എന്നേ പോലെ ഒരുത്തന് മോളേ തരില്ലാ എന്ന് പോലും. ഇനി തിരുമാനം നിന്റെയാണ് മിക. എന്റെ കൂടെ വരണോ അതോ ഇവിടെ നിൽക്കണോ എന്ന്. എന്റെ കൂടെ വരാൻ ആണെങ്കിൽ ഒരു കാര്യം ഓർക്കണം. പാർത്ഥി ഇന്ന് ഒറ്റക്കാണ് വീട്ടു ക്കാരും ഇല്ല ബന്ധുക്കളും കൂടെ ഇല്ല. ഇനി മുന്നോട്ട് എങ്ങനെയാണ് എന്നും അറിയില്ല . നീ ആലോചിച്ച് വേഗം ഒരു തിരുമാനം എടുക്ക്" "എട്ടൻ ഇത് എന്തൊക്കെയാ പറയുന്നേ..പെട്ടെന്ന് ഒരു ദിവസം ഇങ്ങനെയൊക്കെ വന്ന് പറഞ്ഞാ . എന്റെ അമ്മക്ക് ഞാൻ മാത്രം അല്ലേ ഉള്ളൂ " " അപ്പോ നിനക്ക് എന്നേ വേണ്ടാ അല്ലേ മിക" "അങ്ങനെയല്ലാ ഏട്ടാ . എനിക്ക് ഈ ലോകത്ത് എറ്റവും വലുത് എട്ടൻ തന്നെയാണ് . പക്ഷേ .." "മതി നിർത്ത് . ഇനി ഒന്നും പറയണ്ടാ. നിനക്ക് ഞാൻ പത്ത് മിനിറ്റ് സമയം തരും. നിനക്ക് എന്തും തിരുമാനിക്കാം. ആവശ്യമുള്ളത് ഒക്കെ എടുത്തിട്ട് വാ. പത്ത് മിനിറ്റ് കഴിഞ്ഞിട്ടും നിന്നെ കണ്ടില്ലെങ്കിൽ ഞാൻ പോകും. എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ടാ.

ഇത് നമ്മുടെ അവസാന കൂടി കാഴ്ച്ച ആവാതെ ഇരിക്കട്ടെ. Your time starts now..." പാർത്ഥി വാച്ചിൽ നോക്കി പറഞ്ഞതും നിറ കണ്ണുകൾ അമർത്തി തുടച്ച് ആമി അകത്തേക്ക് പോയി. അത് കണ്ട് പാർത്ഥിയുടെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു. ദത്തന്റെ അതേ കള്ളചിരി ആമി ചെരിപ്പ് അഴിച്ച് അകത്തേക്ക് കയറിയതും ഡെയ്നിങ്ങ് ടെബിളിൽ ആയി വർണയും ശിലുവും ഭദ്രയും കൂടി ഇരിക്കുന്നു. അവൾ ഒന്നും മനസിലാവാതെ അങ്ങനെ തന്നെ നിന്നു. "ആഹ് നീ വന്നോ. ഇവർ നിന്നെ കാത്ത് ഇരിക്കുകയായിരുന്നു. ഇവർ വർണയെ തറവാട്ടിലേക്ക് കൊണ്ടു പോകാനായി വന്നതാണ്. ഉച്ചക്ക് വന്നതാ. നിന്നെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. "ആമി ചേച്ചി വാ. ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായാണ് കാണുന്നത് " ഭദ്ര അവളെ നോക്കി വിളിച്ചു. "മോൻ എന്താ അവിടെ തന്നെ നിൽക്കുന്നേ. വാ.. വന്ന് ചായ കുടിക്ക് " ആമിയുടെ പിന്നിൽ നിൽക്കുന്ന പാർത്ഥിയെ നോക്കി അമ്മായി വിളിച്ചു. ഭദ്ര ആമിയെ പിടിച്ച് തന്റെ അരികിൽ ആയി ഇരുത്തി. അത് കണ്ട് പാർത്ഥി അവളുടെ ഓപ്പോസിറ്റ് ആയി വന്നിരുന്നു. " ചേച്ചിയുടെ മുഖത്ത് എന്താ ഒരു സങ്കടം പോലെ . വർണയെ ഞങ്ങൾ കൂടെ കൊണ്ടു പോകുന്ന കാരണം ആണോ.

ഇവൾ ഇന്നലെ അവിടെ നിന്നും പോന്നത് മുതൽ ഞങ്ങൾക്ക് ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു. പിന്നെ ഇവൾക്ക് പനിയാണ് എന്നും എട്ടൻ കൂടെ ഇല്ലാ എന്ന് കൂടി അറിഞ്ഞപ്പോൾ ആകെ ഇരിക്ക പൊറുതി ഇല്ലാതെ ആയി. അതാ പാർത്ഥി എട്ടനെ കൂട്ടി നേരെ ഇങ്ങ് പോന്നത്. ചേച്ചി ഇതാ ഞങ്ങളുടെ പാർത്ഥിയേട്ടൻ. ചേച്ചി ആദ്യമായി അല്ലേ കാണുന്നേ " ശിലു പറഞ്ഞതും ആമി തല ഉയർത്തി പാർത്ഥിയെ ഒന്ന് നോക്കുക മാത്രം ചെയ്തു. "ആമിയേച്ചി എന്താ പറ്റിയേ. എക്സാം ശരിക്ക് എഴുതാൻ പറ്റിയില്ലേ. അതാണോ മുഖം ഇങ്ങനെ " " എയ് എക്സാം ഒക്കെ നന്നായി എഴുതി. " "പിന്നെ എന്താ എന്റെ ചേച്ചിക്ക്. ഞാൻ പോവുന്ന കാരണം ആണോ. ചേച്ചിയും എന്റെ കൂടെ വരുന്നോ തറവാട്ടിലേക്ക് " " എയ് അതൊന്നും ശരിയാവില്ലാ മോളേ. അവൾക്ക് എക്സാം ഉള്ളതല്ലേ . നീ പോയി ഭദ്രക്കും പാർത്ഥിക്കും ശിലുവിനും വീടും പരിസരവും കാണിച്ച് കൊടുക്ക്" " ഞാൻ അത് മറന്നു. വാ കാണിച്ച് തരാം. "വർണ അവരെ കൂട്ടി പുറത്തേക്ക് പോയി. "ഡീ .. അവൾ ഒക്കെ മാറി മാറി ചോദിച്ചത് കേട്ടില്ലേ. നിനക്ക് എന്താ പറ്റിയത് " അവർ പോയതും അമ്മായി ചോദിച്ചു. "ഒന്നുല്ലാ അമ്മാ. ഒരു തലവേദന പോലെ ഞാൻ പോയി കുറച്ച് നേരം കിടക്കട്ടെ " ആമി ബാഗും എടുത്ത് റൂമിലേക്ക് പോയി. 💮🌸💮

വർണ വീടും പരിസരവും കാണിച്ചു കൊടുക്കുകയാണ്. മൂന്നും നല്ല കലപില സംസാരം ആണ്. പാർത്ഥി ഒരു കോൾ ഉണ്ട് എന്ന് പറഞ്ഞ് അവരുടെ ഇടയിൽ നിന്നും പതിയെ മുങ്ങി. അവൻ അകത്തേക്ക് വന്നു. അമ്മായി അടുക്കളയിൽ എന്തോ പണിയിൽ ആണ് എന്ന് മനസിലായതും പതിയെ ആമിയുടെ റൂമിലേക്ക് വന്നു. ചാരി ഇട്ടിരിക്കുന്ന വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ അവൻ അകത്തേക്ക് കയറിയതും ആമി ജനലിന്റെ അരികിൽ നിന്ന് പുറത്തേക്ക് നോക്കി കാര്യമായ എന്താേ ആലോചനയിൽ ആണ്. അവൻ പതിയെ ചെന്ന് അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചതും ആമി ഞെട്ടി തിരിഞ്ഞു. "നിങ്ങൾ എന്താ ഇവിടെ. ഇറങ്ങി പോ എന്റെ മുറിയിൽ നിന്നും ". അവന്റെ കൈ തട്ടി മാറ്റി ആമി ബെഡിൽ വന്ന് ഇരുന്നു. " ഇത് എന്റെ ഭാര്യയുടെ മുറിയാണ്. അതോണ്ട് ഞാൻ ഇവിടേക്ക് വരും. വേണെങ്കിൽ ഇങ്ങനെ ഇവിടെ കിടക്കുകയും ചെയ്യും. കാരണം നീ അടക്കം ഈ മുറിയിൽ ഉള്ളത് എല്ലാം എന്റെയാ " പാർത്ഥി ആമിയുടെ മടിയിലേക്ക് തല വച്ച് കിടന്ന് പറഞ്ഞതും ആമി ദേഷ്യത്തിൽ അവനെ നോക്കി. "ഭാര്യയോ.. അതങ്ങ് സ്വയം തിരുമാനിച്ചാൽ മതിയൊ .

എന്നേ വെറുതെ കളിപ്പിക്കുന്നവരേയും സങ്കടപ്പെടുത്തുന്നവരേയും എനിക്ക് ഇഷ്ടമല്ലാ " അവൾ ദേഷ്യത്തിൽ തന്റെ മടിയിൽ നിന്നും പാർത്ഥിയുടെ തല എടുത്ത് മാറ്റാൻ നിന്നതും അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. "എന്റെയാ . എന്റെ മാത്രം മിക. ഇനി ആരൊക്കെ എന്താെക്കെ പറഞ്ഞാലും അങ്ങനെ ആയിരിക്കും. ഈ റിലേഷൻ നീ ആയാണ് തുടങ്ങി വച്ചത് എങ്കിലും അത് അവസാനിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് ഈ പാർത്ഥി ആയിരിക്കും. നിനക്ക് സങ്കടമായി എന്ന് എനിക്ക് മനസിലായി. അതിന് സോറി . നിന്നെ കളിപ്പിച്ചതിന് സോറി . കള്ളം പറഞ്ഞതിന് സോറി .പിന്നെ നിന്റെ അനുവാദം ഇല്ലാതെ നിന്നെ തൊട്ടതിന്, നിന്നെ ചേർത്തുപിടിച്ചതിന്, മടിയിൽ കിടന്നതിന് സോറി" പാർത്ഥി അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് മാറി കൊണ്ട് പറഞ്ഞതും ആമി ഒരു നിമിഷം നിശ്ചലയായി. അടുത്ത നിമിഷം ഒരു പൊട്ടി കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. "എനിക്ക് .. എട്ടെൻ പെട്ടെന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോ പേടിയായി. പിന്നെ എന്നേ കളിപ്പിച്ചു എന്ന് അറിഞ്ഞപ്പോ സങ്കടം വന്നു. " അവൾ തേങ്ങി കൊണ്ട് പറഞ്ഞു. പാർത്ഥി അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് ആശ്വാസിപ്പിച്ചു. " എന്റെ മികക്കുട്ടി ഇങ്ങനെ കരയാതെ .

ഞങ്ങൾ കുറച്ച് കഴിഞ്ഞാ ഇറങ്ങുo. അത് വരെ ഒന്ന് ചിരിച്ചേ . എത്ര കഷ്ടപ്പെട്ടിട്ട് ആണെന്നോ ഞാൻ ഇവിടെ എത്തിയത്. ഭദ്രയേയും ശിലുവിനേയും പറഞ്ഞ് പറഞ്ഞ് പതപ്പിച്ചിട്ട് ആണ് ചെറിയമ്മയെ കൊണ്ട് വർണയെ കൂട്ടി വരാൻ പറയിപ്പിച്ചത്. എന്റെ പെണ്ണിന് ഇതു വല്ലതും അറിയണോ " മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " എന്നാ എന്റെ മിക പോയി ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്ത് പുറത്തേക്ക് വാ അധിക നേരം എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല" "മ്മ് " അവൾ മൂളിയതും പാർത്ഥി പുറത്തേക്ക് നടന്നു. ഡോറിന്റെ അരികിൽ എത്തിയതും അതേ സ്പീഡിൽ തിരികെ നടന്ന് വന്നു. " ഞാൻ ഒരു ഉമ്മ തരട്ടെ " പാർത്ഥി അവളെ നോക്കി ചോദിച്ചതും ആമി ഒന്നും മിണ്ടാതെ നിന്നു. "വേണ്ടെങ്കിൽ വേണ്ടാ. നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ തൊടില്ല. " പാർത്ഥി തിരിഞ്ഞ് നടന്നതും ആമി അവന്റെ കൈ പിടിച്ച് നിർത്തി. ശേഷം ചൂണ്ടു വിരൽ കൊണ്ട് നെറ്റിയിൽ തൊട്ടു. അതിന്റെ അർത്ഥം മനസിലായ പോലെ പാർത്ഥി ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിലായി ഉമ്മ വച്ചു. ശേഷം വേഗം പുറത്തേക്ക് പോയി. ആമി കുറച്ച് നേരം കണ്ണുകൾ അടച്ച് അങ്ങനെ തന്നെ നിന്നു. ശേഷം വേഗം ഫ്രഷായി ഡ്രസ്സ് മാറി പുറത്തേക്ക് വന്നു. 🌸💮🌸

വർണ പോകാൻ നേരം ബാഗ് എടുക്കാനായി റൂമിലേക്ക് വന്നു. അവൾ ഫോൺ ദത്തനെ എടുത്ത് വിളിക്കാനായി എടുത്തു. പത്ത് മിനിറ്റ് മുൻപ് വരെ ദത്തന്റെ കുറേ മിസ് കോൾ കിടക്കുന്നുണ്ട്. അവൾ തിരികെ വിളിച്ചതും രണ്ട് സെക്കന്റിൽ തന്നെ ദത്തൻ കോൾ അറ്റന്റ് ചെയ്തു. "കുഞ്ഞേ ... ദത്തനോട് പിണക്കമാണോടാ " ഫോൺ എടുത്തതും ദത്തൻ ചോദിച്ചു. അതിൽ തന്നെ അവന്റെ എല്ലാ സങ്കടങ്ങളും പരിഭ്രമവും നിറഞ്ഞിരുന്നു. " ഞാൻ തറവാട്ടിലേക്ക് പോവാ . പാർത്ഥിയേട്ടൻ വന്നിട്ടുണ്ട് " സ്വരം കടുപ്പിച്ചുള്ള വർണയുടെ ശബ്ദം കേട്ട് ദത്തന് ചിരി വന്നിരുന്നു. "എന്റെ കുട്ടി അപ്പോ പോവാണോ ." "മ്മ്.. നീ നിനക്ക് ഇഷ്ടമുള്ളപ്പോൾ വന്നാ മതി. നാളെ ഇനി ഓടി പിടിച്ച് വരണ്ടാ. പിന്നെ ഞാൻ നിന്നോട് മിണ്ടത്തില്ല. " " ആണോ പിന്നെ എന്തിനാ എന്നെ വിളിച്ച് പോവാ എന്ന് പറഞ്ഞത് " " അത് ..അത് ..പിന്നെ ... സാമാന്യ മര്യാദ. അത്രയേ ഉള്ളൂ...ഹും എന്നേ പറ്റിച്ചതും പോരാ എന്നെ നീ കളിയാക്കാലെ ... നിന്നെ വിളിച്ച എന്നേ പറഞ്ഞാ മതിലോ . ഞാൻ കോൾ കട്ട് ചെയ്യാ " അവൾ ദേഷ്യത്തിൽ പറഞ്ഞു. "അയ്യോ വക്കല്ലേ . ഒരു കാര്യം പറയട്ടെ .... പാർത്ഥി എന്നേ വിളിച്ചിരുന്നു നിന്നെ കൊണ്ടുപോവുകയാ എന്ന് പറയാൻ . എന്റെ കുട്ടി അവിടെ നല്ല കുട്ടിയായി ഇരിക്കണം. ഒറ്റക്ക് എവിടേയും പോവരുത്. സൂക്ഷിക്കണം. പിന്നെ പഠിക്കണം.

എല്ലാം ഒന്ന് വായിച്ച് മനസിലാക്ക്. ഞാൻ വന്നിട്ട് എല്ലാം നന്നായി എക്സ്പ്ലേൻ ചെയ്ത് പറഞ്ഞ് തരാം. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ " "മ്മ് ചെയ്യാം " " ദത്തനോട് എന്റെ കുട്ടിക്ക് ദേഷ്യാണോ " അത് ചോദിക്കുമ്പോൾ അവന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു. "നീ നാളെ വരുമോ ദത്താ. എനിക്ക് നിന്നെ കാണാതെ സങ്കടം വരാ.. എനിക്ക് നിന്നെ കാണണം. " അവൾ നിറഞ്ഞ മിഴികൾ തുടച്ചു. "ഇനി നാല് ദിവസം കൂടി കഴിഞ്ഞാ ഞാൻ അങ്ങ് എത്തുമല്ലോ. പിന്നെ എന്റെ കുട്ടിയെ ഒറ്റക്ക് ആക്കി ദത്തൻ എവിടേയും പോവില്ല " "പോടാ തെമ്മാടി ദത്താ. നീ ഇനി എന്നോട് മിണ്ടണ്ടാ. നാല് ദിവസം കഴിഞ്ഞ് വരാം പോലും . വേണ്ടാ നീ അവിടെ വേറെ പെണ്ണ് കെട്ടി സുഖമായി ജീവിച്ചോ. ഞാൻ ഇനി നിന്നെ വിളിക്കില്ല. "വർണ അത് പറഞ്ഞ് കോൾ കട്ടാക്കി. " ഞാൻ അവിടെ പോയി ഇരുന്ന് പഠിക്കണം അല്ലേ. ബാക്കി നീ വന്ന് പഠിപ്പിക്കും അല്ലേ. ബുക്ക് ഇല്ലാതെ നീ എന്നേ പഠിപ്പിക്കുന്നത് എനിക്ക് ഒന്ന് കാണണം. " അവൾ തന്റെ ബാഗ് തുറന്ന് അതെല്ലാം ടേബിളിനു പുറത്ത് വച്ചു. "അയ്യോ .. ഇന്നലെ ആമി ചേച്ചി ക്ലാസിൽ പോയപ്പോൾ എനിക്ക് ഇവിടെ വെറുതെ ഇരുന്ന് ബോറടിച്ചു. അപ്പോ ഞാൻ ഈ ബുക്ക് എല്ലാം എടുത്ത് വായിച്ചു നോക്കി. പക്ഷേ തിരിച്ചു വരുമ്പോൾ ഞാൻ കൊണ്ടു വരാൻ മറന്നു ദത്താ"

അവൾ കണ്ണാടി നോക്കി പറഞ്ഞ് ചിരിച്ചു. ശേഷം ബാഗ് എടുത്ത് പുറത്തേക്ക് നടന്നു. 💮🌸💮 അവൾ വൈകുന്നേരത്തോടെ അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. ആമിയെ കൂടെ കൊണ്ടു പോകണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾക്ക് എക്സാം ആയ കാരണം അതിന് കഴിഞ്ഞില്ല. പോകുന്ന വഴി അനുവിന്റെയും വേണിയുടേയും വീട്ടിൽ കൂടി കയറിയ ശേഷമാണ് അവർ പോയത്. രാത്രിയോടെ അവർ വീട്ടിൽ എത്തി. യാത്രാ ക്ഷീണം കാരണം വർണ ഭക്ഷണം കഴിച്ച് റൂമിലേക്ക് പോയി. ശിലുവും ഭദ്രയും പഠിക്കുന്ന കാരണം അവൾ കുറച്ച് നേരം റൂമിൽ വന്ന് ഇരുന്നതാണ്. അവിടെ ഇരിക്കുമ്പോൾ ദത്തൻ കൂടെ ഉള്ള പോലെ ഒരു തോന്നൽ ആണ്. കുറേ നേരം കഴിഞ്ഞ് ഭദ്ര വന്ന് വിളിച്ചപ്പോൾ അവൾ താഴെ അവരുടെ റൂമിലേക്ക് പോയി അവരുടെ ഒപ്പം കിടന്നു. തറവാട്ടിലേക്ക് വന്നു എങ്കിലും അവൾക്ക് അവിടെ ദത്തനെ വല്ലാതെ മിസ് ചെയ്തിരുന്നു. എങ്കിലും അവനെ വിളിക്കാനോ സംസാരിക്കാനോ അവൾ നിന്നില്ല. അങ്ങനെയെങ്കിലും ദത്തൻ വേഗം തിരികെ വരണം എന്നായിരുന്നു അവളുടെ ആഗ്രഹം. 💮🌸💮 പിറ്റേ ദിവസം എന്നത്തേയും പോലെ നേരം വൈകിയാണ് അവൾ എണീറ്റത്.

വർണ പോയതിന്റെ സങ്കടത്തിൽ ഒരു ദിവസവും അവളെ വീട്ടിലേക്ക് വിളിക്കാൻ പോയതിന്റെയും പേരിൽ രണ്ട് ദിവസം ലീവ് എടുത്തത് കൊണ്ട് രാവിലെ തന്നെ ചെറിയമ്മ ശിലുവിനേയും ഭദ്രയേയും ക്ലാസിലേക്ക് ഓടിച്ച് വിട്ടു. മുത്തശി വലിയ അടുപ്പം കാണിക്കുന്നില്ല എങ്കിലും വർണ യോട് ചെറിയ രീതിയിൽ സംസാരിക്കാൻ തുടങ്ങി. ദത്തന്റെ അമ്മ ഇപ്പോഴും മൗന വ്രതത്തിലാണ്. മാലതി വർണയെ കാണുമ്പോൾ ഒന്ന് പുഛിക്കും എന്നത് അല്ലാതെ വേറെ ഉപദ്രവങ്ങൾ ഒന്നും ഇല്ല ദത്തൻ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് പാർവതിക്ക് നല്ല തിരക്കാണ്. ശ്രീയുo, പാർത്ഥിയും പപ്പയും ചന്ദ്രശേഖറും രാവിലെ ജോലിക്ക് പോയി. രാഗും , ദർശനയും കൂടി ദർശന താമസിച്ചിരിക്കുന്ന ഓർഫണേജിൽ പോയിരിക്കുകയാണ്. ഇനി രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ തിരികെ വരു. ഇടക്ക് അവർ ഇങ്ങനെ ഓർഫനേജിൽ പോയി അവിടത്തെ കുട്ടികളെ ഔട്ടിങ്ങിനും മറ്റും കൊണ്ടു പോകാറുണ്ട്. ഫോണിൽ കളിച്ചും ടിവി കണ്ടും ചെറിയമ്മയുടേയും മുത്തശിയുടേയും പിന്നാലെ നടന്ന് വർണ സമയം കളഞ്ഞു. തറവാട്ടിൽ ഉള്ളവരോട് ദത്തന് ജോലി തിരക്കുകൾ ആയതു കൊണ്ടാണ് വർണ തറവാട്ടിലേക്ക് വന്നത് എന്നാണ് പറഞ്ഞിരുന്നത്. വൈകുന്നേരം ശിലുവും ഭദ്രയും വന്നതും അവൾക്ക് കുറച്ച് ആശ്വാസമായി. ദത്തനെ എപ്പോഴും ഓർക്കുകയും അവനെ വിളിക്കാൻ ഫോൺ എടുക്കുകയും ചെയ്യും പക്ഷേ അവൾ ഒരു വട്ടം പോലും വിളിച്ചില്ല.

എന്നാൽ ദത്തന്റെ കോൾ അവളുടെ ഫോണിലേക്ക് എപ്പോഴും വരുമായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയാണ്. താഴെ ഭദ്രയും ശീലുവും നല്ല പഠിപ്പിൽ ആണ്. വർണക്ക് പണ്ടു മുതലെ പഠിപ്പ് അലർജി ആയതിനാൽ അവൾ മുകളിൽ വന്ന് ഇരുന്നതാണ്. "എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നേ " അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്ന് പാർത്ഥി ചോദിച്ചു. " ഒന്നുല്ലാ എട്ടാ . വെറുതെ ഓരോന്ന് ആലോചിച്ച് ഇരുന്നത്. എത്ര സ്വന്തമാെക്കെ ആണെന്ന് പറഞ്ഞാലും ഇന്നത്തെ കാലത്ത് ആരെയും മനസിലാക്കാൻ പറ്റില്ല. കൂടെ നടന്ന് പറ്റിക്കുന്നവരാണ് കൂടുതൽ പേരും. പക്ഷേ അവരുടെ വിചാരം നമ്മൾ ഒന്നും അറിയില്ലാ എന്നാ " ദത്തൻ പറയാതെ പോയതിനെ കുറിച്ചാണ് എന്ന് കരുതി വർണ പറയുന്നതിന്റെ മറ്റൊരു അർത്ഥം മനസിലാക്കാതെ പാർത്ഥി വെറുതെ തലയാട്ടുക മാത്രം ചെയ്തു. " ഞാൻ ഒരു കാര്യം പറഞ്ഞാ വർന്ന മറ്റാരോടും ഈ കാര്യം പറയരുത് " പാർത്ഥി ചുറ്റും നോക്കി ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി അവളോട് പറഞ്ഞു. " പിങ്കി പ്രോമിസ്. ഞാൻ ആരോടും പറയില്ലാ " അവന്റെ കൈയ്യിൽ സത്യം ഇട്ട് വർണ പറഞ്ഞു. "ദേവൻ നിന്നോട് ഒന്നും പറയാതെ പോയത് തെറ്റ് തന്നെയാണ്. പക്ഷേ അവൻ പോയത് ബിസിനസ് കാര്യത്തിന് അല്ലാ . അവന്റെ ജോലിയുടെ കാര്യം ശരിയാക്കാനാ . അവൻ അധികം വൈകാതെ ദേവദത്തൻ IPS ആവും " അവൻ പറഞ്ഞത് വിശ്വാസിക്കാനാവാതെ വർണ അത്ഭുതത്തോടെ ഇരുന്നു.

" ഇത് ഇവിടെ വേറെ ആരോടും പറയണ്ട. ബാക്കി എല്ലാം ദേവൻ തന്നെ നിന്നോട് പറയും. നിന്റെ സങ്കടം കണ്ടതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്. ദേവൻ വിളിച്ചിട്ട് നീ കോൾ എടുക്കാത്തതിൽ അവനും നല്ല സങ്കടത്തിൽ ആണ്. " "എനിക്ക് അറിയാം എട്ടാ . പക്ഷേ സാരില്യ. എന്നോട് കള്ളം പറഞ്ഞില്ലേ . പറ്റിച്ചില്ലേ സങ്കടപ്പെടുത്തിയില്ലേ. അവനും കുറച്ച് സങ്കടപെടട്ടേ. എന്നാലെ അവൻ വേഗം വരു. അത് വരെ ഞാൻ പിണങ്ങി തന്നെ നടക്കും " പിന്നീട് പല തവണ പാർത്ഥി ഓരോന്ന് പറഞ്ഞ് അവളെ അനുനയിപ്പിക്കാൻ നിന്നെങ്കിലും അവൾ അതിന് സമ്മതിച്ചില്ല. അതോടെ പാർത്ഥിയും കീഴടങ്ങി. പിന്നെ അവർ ദത്തന്റെയും പാർത്ഥിയുടേയും ശ്രീയുടേയു ധ്രുവിയുടെയും ചെറുപ്പ കാലത്തെ കഥകൾ പറഞ്ഞ് ഇരുന്നു. കുറേ കഴിഞ് ശിലു വന്ന് വിളിച്ചപോൾ അവൾ റൂമിലേക്ക് പോയി. 🌸💮🌸 പിറ്റേ ദിവസവും പ്രത്യേക മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വന്ന് ശിലുവും ഭദ്രയും വർണയും ഓരോ വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. ആ സമയം ഒരു കാർ പാലക്കൽ തറവാടിന്റെ മുന്നിൽ വന്ന് നിന്നു. അവർ മൂന്നു പേരും പരസ്പരം സംശയത്തോടെ കാറിലേക്ക് നോക്കി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story