എൻ കാതലെ: ഭാഗം 72

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

പിറ്റേ ദിവസവും പ്രത്യേക മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വന്ന് ശിലുവും ഭദ്രയും വർണയും ഓരോ വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. ആ സമയം ഒരു കാർ പാലക്കൽ തറവാടിന്റെ മുന്നിൽ വന്ന് നിന്നു. അവർ മൂന്നു പേരും പരസ്പരം സംശയത്തോടെ കാറിലേക്ക് നോക്കി. കാറിൽ കോ ഡ്രെവ് സീറ്റിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ട് ശിലുവും ഭദ്രയും മുറ്റത്തേക്ക് ഓടി ഇറങ്ങി. " നിമി ചേച്ചീ...." അവർ ഇരുവരും ആ പെൺകുട്ടിയെ കെട്ടി പിടിച്ചു. വർണ ഒരു പുഞ്ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങാൻ നിന്നതും ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് അവളുടെ കാലുകൾ നിശ്ചലമായി. അവർ എല്ലാവരും പുഞ്ചിരിയോടെ അകത്തേക്ക് കയറി വന്നു. "ഇതാണ്ലെ വർണ . ദേവേട്ടന്റെ വൈഫ് , ഇവർ പറഞ്ഞ് എനിക്ക് ഇയാളെ അറിയാം. ചെറിയ കുട്ടി ആണെന്ന് ഇവർ പറഞ്ഞിരുന്നു. പക്ഷേ ഇത്രക്കും പ്രതീഷിച്ചില്ല. എന്നേ മനസിലായോ " " മമ്. പാറു ചേ.. ചേച്ചീടെ അ..അനിയത്തി പൂർണിമ " അവൾ പതർച്ചയോടെ പറഞ്ഞു. "അതെ. ഇത് അഭിജിത്ത് . എന്റെ ... " അവൾ നാണത്തോടെ പാതി പറഞ്ഞ് നിർത്തി. " ജിത്തു ഇത് എന്റെ അനിയത്തിമാർ ആണ്. ഇത് ശിലു ഇത് ഭദ്ര " ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് "

"മ്മ് എനിക്ക് മനസിലായി . നിങ്ങളുടെ ചേച്ചി എപ്പോഴും നിങ്ങളെ കുറിച്ച് പറയാറുണ്ട്. " അഭിജിത്ത് പുഞ്ചിരിയോടെ പറഞ്ഞു. " ഇത് വർണ . എന്റെ എട്ടന്റെ ഭാര്യയാണ് " " ഹായ്" അഭിജിത്ത് അവളെ നോക്കി പുഞ്ചിരിച്ചു. "ഇതാരൊക്കെയാ വന്നിരിക്കുന്നേ. എന്താ അവിടെ തന്നെ നിന്നു കളഞ്ഞേ അകത്തേക്ക് വാ" പുറത്തേക്ക് വന്ന മാലതി അവരെ ക്ഷണിച്ചു. "വാ ജിത്തു " നിമി അവനേയും വിളിച്ച് അകത്തേക്ക് നടന്നു. അവരുടെ പിന്നാലെ തന്നെ ഭദ്രയും ശീലവും പോയി. വർണ ഒരടി അനങ്ങാൻ ആവാതെ അവിടെ തന്നെ നിന്നു. വല്ലാത്ത ഒരു പേടി അവളുടെ ഉള്ളിൽ നിറഞ്ഞു. " തന്നെ കണ്ടിട്ടും എന്തു കൊണ്ട് അഭിയേട്ടൻ പരിചയം കാണിച്ചില്ല. ഇനി ഇത് അഭിയേട്ടൻ അല്ലേ. അതെ ഇത് അയാൾ തന്നെയാണ്. പക്ഷേ നിമി ചേചിയുടെ കൂടെ ഇയാൾ എങ്ങനെ ഇവിടെ. " അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. "വർണ . എന്താ അവിടെ നിൽക്കുന്നേ അകത്തേക്ക് വാ" അപ്പോഴേക്കും അകത്തു നിന്നും ശിലുവിന്റെ വിളി വന്നിരുന്നു. വർണ അകത്തേക്ക് വരുമ്പോൾ ഡെയ്നിങ്ങ് ടേബിളിൽ അഭിയും നിമിയും ശിലുവും ഭദ്രയും ഇരിക്കുന്നുണ്ട്. "കുട്ടി എന്താ അവിടെ തന്നെ നിൽക്കുന്നേ. ഇവിടെ വന്ന് ഇരിക്ക് " അവളുടെ നിൽപ്പ് കണ്ട് നിമി വിളിച്ചു. വർണ മനസില്ലാ മനസോടെ അവിടെ ചെന്ന് ഇരുന്നു.

അവൾ നാല് പേരും എന്തോക്കെയോ പറഞ്ഞ് ചിരിക്കുകയാണ്. വർണ അതേ സമയം അഭിജിത്തിനെ സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു. ഇടക്കിടക്ക് തന്റെ മേൽ അവന്റെ നേട്ടം എത്തി നിൽക്കുമ്പോൾ അവൾ ഒന്ന് നിഷ്കളങ്കമായി പുഞ്ചിരിക്കും. ശരിക്കും ആദ്യമായി തന്നെ കാണുന്ന പോലെയാണ് അവന്റെ പെരു മാറ്റം. അവരുടെ വരവ് അറിഞ്ഞ് മുത്തശിയും ദത്തന്റെ അമ്മയും അവിടേക്ക് വന്നു. ഒപ്പം ചന്ദ്രശേഖരനും . അവരെ സൽക്കരിക്കുന്നതിൽ മുന്നിൽ നിന്നിരുന്നതും അയാൾ തന്നെയായിരുന്നു. വളരെ കുറച്ചു സമയം കൊണ്ട് തന്നെ അഭിജിത്ത് അവിടെ ഉള്ളവരെ എല്ലാവരേയും കൈയ്യിലെടുത്തു. അവന്റെ നിഷ്കളങ്കത നിറച്ച പുഞ്ചിരിയും , മുഖവും , സംസാരരീതിയും എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവൻ പറയുന്ന തമാശകൾക്ക് അവിടെ ഒരു കൂട്ട ചിരി ഉയർന്നു. ഇതെല്ലാം കണ്ട് വർണക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ ഒന്നും മിണ്ടാതെ എണീറ്റ് അടുക്കളയിലേക്ക് നടന്നു. "ഈ കുട്ടിക്ക് ഇതെന്ത് പറ്റി. ഒന്നും മിണ്ടാതെ ഇരിക്കുന്നു. ഇത് പതിവുള്ളതല്ലല്ലോ : അവൾ പോകുന്നത് നോക്കി മുത്തശി ചോദിച്ചു.

" അത് സാരില്യ . അവൾ ഇത്തിരി കുശുമ്പ് ഉള്ള കൂട്ടത്തിലാ . ഞങ്ങൾ നിമ്മി ചേച്ചിയോട് കൂടുതൽ അടുത്തു എന്ന് കരുതീട്ടാവും പാവം " ശിലു പറഞ്ഞു. " അത്ര പാവം ഒന്നും അല്ലാ " അത് കേട്ട് മാലതി ചെറിയ ദേഷ്യത്തിൽ പറഞ്ഞു. വർണ അടുക്കളയിൽ എത്തുമ്പോൾ ചെറിയമ്മ വന്നവർക്ക് ചായ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. വർണ ചെറിയമ്മയെ പിന്നിൽ നിന്നും കെട്ടി പിടിച്ച് പുറത്ത് തല വച്ച് നിന്നു. "എന്താ ചെറിയമ്മടെ കുട്ടിക്ക് പറ്റിയേ. മുഖത്ത് ഒരു വാട്ടം.." " ഒന്നുല്യ . എന്താേ ഒരു തലവേദന പോലെ " " ടാബ്ലറ്റ് കഴിച്ചില്ലേ. പോയ പനി ഇനി വീണ്ടും വരുമോ ഇശ്വരാ " ചെറിയമ്മ ടെൻഷനോടെ അവളുടെ നെറ്റിയിൽ തെട്ടു. "ഇല്ല ചെറിയമ്മ . കുഴപ്പം ഇല്ല. " "മ്മ്. എന്നാ ഞാൻ ഇത് അവർക്ക് കൊണ്ടു കൊടുക്കട്ടെ ട്ടോ. മോള് പോയി കുറച്ച് നേരം കിടന്നോ" ചെറിയമ്മ ചായ എടുത്ത് ഡെയ്നിങ്ങ് ടേബിളിന്റെ അരികിലേക്ക് നടന്നു. " അവൾ എന്താ ഒന്നും മിണ്ടാതെ പോവുന്നേ "വർണ മറ്റാരേയും ശ്രദ്ധിക്കാതെ റൂമിലേക്ക് പോയത് കണ്ട് ശിലു ചോദിച്ചു. " അവൾക്ക് വയ്യാ. തലവേദന ആണെന്ന് " ചെറിയമ്മ അത് പറഞ്ഞതും ഭദ്രയും ശിലുവും അവളുടെ പിന്നാലെ മുകളിലേക്ക് ഓടിയിരുന്നു. " അവൾ എന്ത് പറഞ്ഞിട്ടാണാവോ ഇതിനെ രണ്ടിനേയും കറക്കി എടുത്തത്. വർണാ എന്ന് പറഞ്ഞാ രണ്ടിനും തേനും പാലും ഒഴുകും

" അവർ പോകുന്നത് കണ്ട് മാലതി പല്ലു കടിച്ചു. അതേ സമയം മറ്റു രണ്ടു പേരുടെ മുഖത്ത് പക നിറഞ്ഞു. * വർണ റൂമിൽ വന്ന് ദത്തനെ വിളിക്കാനായി ഫോൺ എടുത്തു എങ്കിലും പിന്നീട് അവൾ അത് വേണ്ടാ എന്ന് വച്ചു. അഭിജിത്തിന്റെ ഭാഗത്ത് നിന്നും പേടിക്കാൻ മാത്രം ഒരു പ്രവൃത്തിയും ഉണ്ടാവാത്തതു കൊണ്ട് ദത്തനെ വിളിച്ച് ടെൻഷനടിപ്പിക്കണ്ട . അവൻ പോയ കാര്യങ്ങൾ നടത്തി വരട്ടെ എന്ന് വർണ കരുതി. തനിക്ക തലവേദനയാണ് എന്നറിഞ്ഞ് ഭദ്രയും ശിലുവും റൂമിലേക്ക് വന്നതും വർണ കുഴപ്പമില്ലാ എന്ന് പറഞ്ഞ് അവരെ തിരിച്ച് അയക്കാൻ ശ്രമിച്ചു എങ്കിലും അവർ അതിന് സമ്മതിച്ചില്ല എന്ന് മാത്രമല്ലാ അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി അവരും കിടന്നു. 💠🌺💠 രാത്രി ഭക്ഷണം കഴിക്കാൻ ചെറിയമ്മ വന്ന് വിളിച്ചപ്പോഴാണ് മൂന്നും ഉറക്കം എണീറ്റ് താഴേക്ക് വന്നത്. ഭക്ഷണം കഴിക്കുന്ന നേരവും വർണ ഇടക്ക് അഭിയെ ശ്രദ്ധിച്ചു എങ്കിലും സംശയിക്കാൻ പാകത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ കുറേ നേരം ചെറിയമ്മയുടെ പിന്നാലെ നടന്നു. അവസാനo ചെറിയമ്മ വഴക്ക് പറഞ്ഞപ്പോൾ ആണ് അവൾ ശിലുവിന്റെയും ഭദ്രയുടെയും റൂമിലേക്ക് പോയത്. ചാരിയിട്ട ഡോർ തുറന്നതും ശിലുവിനും ഭദ്രക്കും ഒപ്പം അഭിയും നിമിയും കൂടെ ഉണ്ടായിരുന്നു.

അവർ കാണാതെ വർണ ഡോർ ചാരി തിരികെ പോകാൻ നോക്കിയെങ്കിലും പിന്നിൽ നിന്നും ഭദ്രയുടെ വിളി വന്നിരുന്നു. "എന്താ വർണാ തിരിച്ചു പോകുന്നേ. ഇവിടെ വന്നിരിക്ക് " വേറെ വഴിയില്ലാത്ത കാരണം അവളും അവരുടെ അരികിൽ ഇരുന്നു. "വർണയുടെ ഹസ്ബന്റ് എവിടെ " അഭിജിത്ത് ചോദിച്ചു. "എട്ടൻ ബിസിനസുമായി ബന്ധപ്പെട്ട് ഒരിടം വരെ പോയിരിക്കാ. നാല് ദിവസം കഴിഞ്ഞാ തിരികെ വരും" ഭദ്ര പറഞ്ഞു "അപ്പോ നാല് ദിവസം ഉണ്ടല്ലേ " അഭിജിത്ത് വർണയെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചതും അവളുടെ മനസിൽ വല്ലാതെ പേടി നിറഞ്ഞു. ദത്തനെ ഒന്ന് വിളിക്കാൻ, അവന്റെ ശബ്ദം കേൾക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി. അവൾ അവന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് ആണ്. പാർത്ഥിയേട്ടന്റെ കണ്ടാൽ ദത്തന്റെ കൂടെ ഉള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ. എങ്ങനെയെങ്കിലും ദത്തനോട് ഒന്ന് സംസാരിക്കണം. തനിക്ക് എന്താേ അപകടം വരുന്ന പോലെ വർണക്ക് തോന്നി പോയി. "നിങ്ങൾ സംസാരിച്ചിരിക്ക് . ഞാൻ ഇപ്പോ വരാം " അത് പറഞ്ഞ് വർണ നേരെ മുറിയിലേക്ക് പോയി. പക്ഷേ പാർത്ഥിയേട്ടൻ സ്റ്റേഷനിൽ നിന്നും വന്നിട്ടില്ല. തിരികെ ഭദ്രയുടെ റൂമിൽ പോയാ അഭിജിത്തിനെ കണേണ്ടി വരും മാത്രമല്ലാ പാർത്ഥിയേട്ടൻ വന്നാൽ അറിയുകയും ഇല്ല .

അതുകൊണ്ട് അവൾ തന്റെ റൂമിലേക്ക് നടന്നു. ഡോർ ലോക്ക് ചെയ്ത് കബോഡിൽ നിന്നും ദത്തന്റെ ഒരു ഷർട്ടും നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ ബെഡിൽ വന്നു കിടന്നു. കുറേ തവണ ദത്തനെ ഫോണിൽ വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് ആണ്. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും അവൾക്ക് ഉറക്കം വരുന്നില്ല. "പാർത്ഥിയേട്ടൻ വന്നിട്ടുണ്ടാവുമോ "സമയം 12 മണി കഴിഞ്ഞു. അവൾ ബെഡിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. അവളുടെ മനസിൽ ദത്തനോട് സംസാരിക്കണം എന്ന ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പാർത്ഥിയുടെ റും ഇപ്പോഴും ലോക്ക് ആണ്. അതിൽ നിന്നും അവൻ വന്നിട്ടില്ലാ എന്ന് വർണക്ക് മനസിലായി. അവൾ നേരേ മുകളിലെ നീളൻ വരന്തയുടെ അരികിലേക്ക് നടന്നു. ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയതും അവൾ കൈവരിയിൽ പിടിച്ച് കണ്ണുകൾ അടച്ച് അങ്ങനെ കുറച്ച് നേരം നിന്നു. അരയിലൂടെ രണ്ട് ബലിഷ്ടമായ കൈകൾ തന്നെ ചുറ്റി പിടിച്ചതും വർണ ഞെട്ടി കണ്ണുകൾ തുറന്നു. തിരിഞ്ഞ് നോക്കാതെ തന്നെ അത് ആരാണെന്ന് അവൾക്ക് മനസിലായിരുന്നു. അവൾ തന്റെ സർവ്വ ശക്തിയും എടുത്ത് അയാളെ പിന്നിലേക്ക് തള്ളി. "എന്താ നിന്റെ ഉദ്ദേശം. എന്തിനാ നീ ഇവിടേക്ക് വന്നത്. എന്നേ ദ്രോഹിച്ച് മതിയായില്ലേ നിനക്ക് "

വർണ തിരിഞ്ഞ് അഭിജിത്തിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. "എന്റെ ഉദശവും ഇവിടേക്ക് വന്നതിന്റെ കാരണവും ഒന്നാണ്. നീ .... നീ മാത്രം... അത്ര എളുപ്പം എന്റെ കൈയ്യിൽ നിന്നും നിനക്ക് രക്ഷപ്പെടാം എന്ന് കരുതിയോ" "നിനക്ക് ഭ്രാന്താണ് . എനിക്ക് നിന്നോട് വെറുപ്പാണ് " "അങ്ങനെ പറഞ്ഞ് എന്നേ സെഡാക്കാതെ എന്റെ മുറപ്പെണ്ണേ ... നിനക്ക് വേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെട്ട് ഇവിടേക്ക് വന്നത് " " അപ്പോ. നിമി ചേച്ചി . നീ ചേച്ചിയെ പറ്റിക്കുകയാണോ " " ഞാനും പൂർണിയും ഒരേ കമ്പനിയിലാ വർക്ക് ചെയ്യുന്നത് . ഞങ്ങൾ ആദ്യം നല്ല ഫ്രണ്ട്സ് ആയിരുന്നു. പിന്നെ അവളുടെ ഫാമിലിയുടെ ഫിനാൻഷ്യൽ ബാക്ക്ഗ്രവുണ്ട് അറിഞ്ഞപ്പോൾ ഒരു ഫ്രണ്ട്ഷിപ്പിൽ ഒതുക്കാൻ തോന്നിയില്ല. വളരെ കഷ്ടപ്പെട്ടു തന്നെയാ വളച്ചെടുത്തത്. കുറച്ച് കൂടുതൽ ബുദ്ധിമുട്ടി. അവളെ മയക്കി കുറച്ച് പണം ഒപ്പിച്ചിട്ട് ലൈഫ് സെറ്റിൽഡ് ആക്കാമെന്നും പിന്നെ അവളെ നൈസാക്കി ഒഴിവാക്കാം എന്നാണ് കരുതിയത്. ആ ഇടക്കാണ് അവളുടെ കുടുബക്കാരുടെ ഫോട്ടോ കാണിച്ചു തരുന്നതിന്റെ ഇടയിൽ അവളുടെ എട്ടന്റെയും ഭാര്യയുടേയും ഞാൻ കണ്ടത്. അതോടെ അവളെ വെറുതെ വിട്ട് കളയാൻ തോന്നിയില്ല. നിന്നിലേക്ക് എത്താൻ അവളാണ് എറ്റവും നല്ല മാർഗം. പിന്നെ അത് മാത്രം അല്ലാ വേറെ ചില നേട്ടങ്ങൾ കൂടി ഉണ്ട് എന്ന് കൂട്ടിക്കോ" "നിന്റെ ഒരു ബുദ്ധിയും ഈ വീട്ടിൽ നടക്കില്ല അഭിജിത്തേ. നിനക്ക് ദത്തനെ അറിയാമല്ലോ. അവൻ എങ്ങാനും അറിഞ്ഞാൽ പിന്നെ ബാക്കി കാര്യം ഞാൻ പറയണ്ടല്ലോ "

" അവൻ കൂടെ ഉള്ള ധൈര്യത്തിൽ ആണ് നിന്റെ ഈ നെഗളിപ്പ് എന്ന് എനിക്ക് അറിയാം. അത് അധികകാലം ഉണ്ടാകില്ലടി " അവൻ ദേഷ്യത്തിൽ ചീറി. വർണയും ഒരു നിമിഷം പകച്ച് പോയിരുന്നു. അവൻ പറഞ്ഞത് ശരിയാണ് ദത്തനാണ് എന്റെ ധെര്യം. അവൾ സ്വയം ഓർത്തു. "നീ ഒരു കാര്യം ഓർത്തോ .. കുറച്ച് ദിവസത്തേക്ക് നിന്റെ ദ..... സ്ഥാനം വച്ച് താൻ എന്റെ എട്ടത്തി ആണ്. പൂർണിയുടെ എട്ടന്റെ ഭാര്യ എന്റെ എട്ടത്തി കൂടി ആണ്. അതുകൊണ്ട് തനിക്ക് എന്നേ ഒരു സഹോദരനായി കാണാം " അത്രയും നേരം ക്രൂരത നിറഞ്ഞു നിന്നിരുന്ന അഭിജിത്തിന്റെ മുഖത്ത് മറ്റു ഭാവങ്ങൾ മിന്നി മറഞ്ഞു. ഇപ്പോ നിഷ്കളങ്കത മാത്രമാണ് ആ മുഖത്ത്. അവന്റെ ആ ഭാവമാറ്റത്തിന്റെ അർത്ഥം മനസിലാവാതെ വർണ തിരിഞ്ഞ് നോക്കിയതും കുറച്ചു പിന്നിലായി തങ്ങളെ നോക്കി നിൽക്കുന്ന പാർവതി. "വർണ ഈ സമയത്ത് എന്താ ഇവിടെ ഉറങ്ങാറായില്ലേ . ഇയാൾ എന്താ ഇവിടെ. ഇയാളുടെ റും താഴേ അല്ലേ" പാർവതി അവർ രണ്ടു പേരെയും മാറി മാറി നോക്കി. "ഉറക്കം വരാത്തതു കൊണ്ട് ഞാൻ ഇവിടെ വെറുതെ നിൽക്കായിരുന്നു. അപ്പോ വർണയാണ് ഇവിടേക്ക് വന്ന് സംസാരിച്ചത് " അഭിജിത്ത് പറയുന്നത് കേട്ട് വർണ ഞെട്ടി. " ചേച്ചി പൂർണിയുടെ ചേച്ചി അല്ലേ. പൂർണി എന്നോട് പറഞ്ഞിട്ടുണ്ട് "

വർണക്ക് മറ്റൊന്നും പറയാൻ അവസരം കൊടുക്കാതെ അഭിജിത്ത് വിഷയം മാറ്റി. "വർണ കുറച്ച് മുൻപ് ചേച്ചിയെ കുറിച്ച് പറഞ്ഞതേ ഉള്ളൂ. പാർവതിയുടെ സ്ഥാനമാണ് ഇവൾ തട്ടി എടുത്തത് എന്നും അത് ഇവളുടെ കഴിവ് ആണെന്നും പറഞ്ഞു. അധികം താമസിക്കാതെ ഈ വീട്ടിലെ പാർവതിയുടെ സ്ഥാനം വർണ കൈക്കൽ ആക്കും എന്നും പാർവതിയുടെ അഹങ്കാരം അവസാനിപ്പിക്കും എന്ന് കുറച്ച് മുൻപ് പറഞ്ഞേ ഉള്ളൂ. പക്ഷേ പാർവതിയെ കണ്ടിട്ട് അത്ര അഹങ്കാരം ഉള്ള പോലെയുള്ള ആൾ ആയിട്ട് എനിക്ക് തോന്നിയില്ലാ. " അഭിജിത്ത് അത്രയൊക്കെ പറഞ്ഞിട്ടും പാർവതിയുടെ മുഖത്ത് വലിയ ഭാവ വ്യത്യസം ഒന്നും ഉണ്ടായിരുന്നില്ല " ദേവേട്ടൻ ഇല്ലാത്ത കാരണം എനിക്ക് ഓഫീസ് ഡ്യൂട്ടി കുറച്ച് കൂടുതൽ ആയിരുന്നു. ഞാൻ ഓഫീസ് റൂമിൽ വർക്ക് ചെയ്യായിരുന്നു. തിരിച്ച് റൂമിലേക്ക് വരുമ്പോഴാണ് നിങ്ങളെ കണ്ടത്. വർണ വാ . ഇന്നലെ പനി വന്നത് അല്ലേ. ഈ തണുപ്പത്ത് ഇങ്ങനെ നിന്ന് ഇനിയും പനി വരുത്തി വക്കണ്ട . അഭിജിത്തും മുറിയിലേക്ക് പോവാൻ നോക്ക്" പാർവതി വർണയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. " അഭിജിത്ത് നിമിയെ കല്യാണം കഴിക്കാൻ പോകുന്ന ആൾ ആയിരിക്കാം. എന്ന് വച്ച് ഞങ്ങളുടെ കുടുബക്കാര്യങ്ങളിൽ ഇപ്പോ ഇടപെടാൻ അഭിജിത്തിന് അവകാശമില്ല.

പിന്നെ ഞങ്ങളുടെ വീട്ടിലെ ഒരാളുടെ സ്വഭാവത്തെ കുറിച്ച് അഭിജിത്ത് എനിക്ക് വിശദീകരിച്ച് തരേണ്ട കാര്യം ഇല്ലാ. പ്രത്യേകിച്ച് വർണയുടെ ...." അത് പറഞ്ഞ് പാർവതി നേരെ വർണയുടെ മുറിയിലേക്ക് നടന്നു. "നീ എന്തിനാ രാത്രി അവിടെ പോയി നിന്നത് " പാർവതി ഗൗരവത്തിൽ ചോദിച്ചു. "ദത്തനെ വിളിച്ചിട്ട് കിട്ടുന്നില്ല. അതുകൊണ്ട് പാർത്ഥിയേട്ടനെ നോക്കാൻ വന്നതാ. പാർത്ഥിയേട്ടൻ വന്നിട്ടില്ലാ. അതോണ്ട് ഞാൻ അവിടെ കാത്ത് നിന്നതാ" "മ്മ്. എട്ടന് ഇന്ന് നൈറ്റ് ഡ്യൂട്ടി കൂടി ഉണ്ട്. ഇനി നാളെ രാവിലെയേ വരൂ. നീ പോയി കിടന്നോ" വർണയെ അവളുടെ റൂമിനു മുന്നിൽ ആക്കി പാർവതി പറഞ്ഞു. പക്ഷേ വർണ അകത്തേക്ക് പോകാതെ അവിടെ തന്നെയാണ് നിൽക്കുന്നത് " എന്തേ .. " പാർവതി. "എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ. എന്നേ ഭദ്രയുടെ റൂമിലേക്ക് ആക്കി തരുമോ . അവർ വിളിച്ചപ്പോൾ ഞാൻ ഒറ്റക്ക് കിടക്കാം എന്ന് പറഞ്ഞു. അതോണ്ട് അവൻ കിടന്നു കാണും " "മ്മ്.. വാ ..." പാർവതി അവളേയും കൂട്ടി തന്റെ റൂമിലേക്കാണ് പോയത്. "വാ " റൂമിന് പുറത്ത് നിൽക്കുന്ന വർണയെ അവൾ അകത്തേക്ക് വിളിച്ചു. അല്പ്പം മടിയോടെ അവൾ അകത്തേക്ക് നടന്നു. "കിടന്നോ" പാർവതി ബെഡ് ഷീറ്റ് ശരിക്ക് വിരിച്ച് കൊണ്ട് പറഞ്ഞു. " അപ്പോ ചേച്ചി കിടക്കുന്നില്ലേ "

"മ്മ്.. അവൾ ഡോർ വെറുതെ ചാരി ഇട്ട് വർണയുടെ അടുത്ത് വന്ന് കിടന്നു "പാർവതിയുടെ റൂമിലേക്ക് കയറി വരാൻ ഈ വീട്ടിൽ ആർക്കും ധൈര്യം ഉണ്ടാകില്ല. പ്രത്യേകിച്ച് അവന് ... വർണക്ക് അഭിജിത്തിനെ മുൻ പരിചയം ഉണ്ടാേ " ഡോറിലേക്ക് നോക്കി കിടക്കുന്ന വർണയെ കണ്ട് പാർവതി ചോദിച്ചു. " ഇ.. ഇല്ലാ " അവൾ പതർച്ചയോടെ പറഞ്ഞു. സത്യം പാർവതിയോട് പറയണം എന്ന് ഉണ്ടെങ്കിലും ദത്തനോട് ചോദിക്കാതെ പറയണ്ടാ എന്ന് അവൾക്ക് തോന്നി " നിനക്ക് എന്നോട് ദേഷ്യം ഉണ്ടാേ വർണാ " "എന്തിനാ ചേച്ചീ ദേഷ്യം " വർണ പാർവതിക്ക് നേരെ തിരിഞ്ഞ് കിടന്നു. "അന്ന് ധ്രുവിയുടെ വീട്ടിൽ വച്ച് ഞാൻ ... " " ഇല്ലാ ചേച്ചി. ചേച്ചി അറിയാതെയാ ചെയ്തത് എന്ന് എനിക്ക് അറിയാം. " "മ്മ്. സമയം ഒരു പാടായി. നീ ഉറങ്ങിക്കോ" " ചേച്ചീ...." "മമ്" " ഞാൻ ചേച്ചിയെ കെട്ടി പിടിച്ച് കിടന്നോട്ടെ " പാർവതി മറുപടി പറയുന്നതിന് മുൻപേ വർണ അവളെ കെട്ടിപിടിച്ച് കിടന്നിരുന്നു. " ഇങ്ങനെ ചേച്ചീടെ കൂടെ കിടക്കുമ്പോൾ എന്നിക്ക് ആമി ചേച്ചിയെ ഓർമ വരും. അവിടെ വീട്ടിൽ ആവുമ്പോൾ ഞങ്ങൾ ഒരുമിച്ചാണ് ഉറങ്ങാ . ചേച്ചി എന്നേ കെട്ടിപിടിച്ച് കിടക്കും " അവൾ പറഞ്ഞതിന്റെ അർത്ഥം മനസിലായ പാർവതി പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു. "പക്ഷേ നിന്റെ ആമി ചേച്ചിയെ പോലെ അല്ലാ ഞാൻ .

എന്റെ അനിയത്തിമാരെ പോലും ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല. " അവൾ എതോ ഓർമയിൽ പറഞ്ഞു. " ചേച്ചീ പിന്നെ ഉണ്ടല്ലോ അന്ന് നമ്മൾ ലക്ഷ്യേച്ചിടെ കല്യാണത്തിന് പോയപ്പോൾ രണ്ടു മൂന്നു ചേട്ടൻമാർ ചേച്ചിയെ കുറിച്ച് ഞങ്ങളോട് അന്വോഷിച്ചിരുന്നു. ചേച്ചീടെ പേര് , വീട്, കല്യാണം കഴിഞ്ഞോ, ലൈൻ ഉണ്ടാേ എന്നൊക്കെ " അത് കേട്ട് വർണയെ പാർവതി ഒന്ന് തല ചരിച്ച് നോക്കി. "പക്ഷേ ഞങ്ങൾ ഒന്നും പറഞ്ഞു കൊടുത്തില്ല. അവർ ചേച്ചിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താതിരിക്കാൻ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു എന്ന് ഞാനും ശിലുവും ഭദ്രയും പറഞ്ഞു. " വർണ ഇടം കണ്ണിട്ട് പാർവതിയെ ഒന്ന് നോക്കി. "നിങ്ങൾ പറഞ്ഞതാണോ. അതോ വേറെ ആരെങ്കിലും പറയിപ്പിച്ചത് ആണോ " " മനസിലായി ലെ . ധ്രുവിയേട്ടനാ പറഞ്ഞേ. ചേച്ചിയെ എതെങ്കിലും ചെക്കമാർ അന്യോഷിച്ചാൽ ധ്രുവിയേട്ടന്റെ ഫിയാൻസിയാനെന്ന് പറയാൻ ... ധ്രുവിയേട്ടൻ പാവമാ ചേച്ചി. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. " " ഉറങ്ങിക്കോ വർണാ " പാർവതി മറ്റൊന്നും പറയാതെ കണ്ണടച്ച് കിടന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story