എൻ കാതലെ: ഭാഗം 73

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഇങ്ങനെ ചേച്ചീടെ കൂടെ കിടക്കുമ്പോൾ എന്നിക്ക് ആമി ചേച്ചിയെ ഓർമ വരും. അവിടെ വീട്ടിൽ ആവുമ്പോൾ ഞങ്ങൾ ഒരുമിച്ചാണ് ഉറങ്ങാ . ചേച്ചി എന്നേ കെട്ടിപിടിച്ച് കിടക്കും " അവൾ പറഞ്ഞതിന്റെ അർത്ഥം മനസിലായ പാർവതി പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു. "പക്ഷേ നിന്റെ ആമി ചേച്ചിയെ പോലെ അല്ലാ ഞാൻ . എന്റെ അനിയത്തിമാരെ പോലും ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല. " അവൾ എതോ ഓർമയിൽ പറഞ്ഞു. " ചേച്ചീ പിന്നെ ഉണ്ടല്ലോ അന്ന് നമ്മൾ ലക്ഷ്യേച്ചിടെ കല്യാണത്തിന് പോയപ്പോൾ രണ്ടു മൂന്നു ചേട്ടൻമാർ ചേച്ചിയെ കുറിച്ച് ഞങ്ങളോട് അന്വോഷിച്ചിരുന്നു. ചേച്ചീടെ പേര് , വീട്, കല്യാണം കഴിഞ്ഞോ, ലൈൻ ഉണ്ടാേ എന്നൊക്കെ " അത് കേട്ട് വർണയെ പാർവതി ഒന്ന് തല ചരിച്ച് നോക്കി.

"പക്ഷേ ഞങ്ങൾ ഒന്നും പറഞ്ഞു കൊടുത്തില്ല. അവർ ചേച്ചിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താതിരിക്കാൻ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു എന്ന് ഞാനും ശിലുവും ഭദ്രയും പറഞ്ഞു. " വർണ ഇടം കണ്ണിട്ട് പാർവതിയെ ഒന്ന് നോക്കി. "നിങ്ങൾ പറഞ്ഞതാണോ. അതോ വേറെ ആരെങ്കിലും പറയിപ്പിച്ചത് ആണോ " " മനസിലായി ലെ . ധ്രുവിയേട്ടനാ പറഞ്ഞേ. ചേച്ചിയെ എതെങ്കിലും ചെക്കമാർ അന്യോഷിച്ചാൽ ധ്രുവിയേട്ടന്റെ ഫിയാൻസിയാനെന്ന് പറയാൻ ... ധ്രുവിയേട്ടൻ പാവമാ ചേച്ചി. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. " " ഉറങ്ങിക്കോ വർണാ " പാർവതി മറ്റൊന്നും പറയാതെ കണ്ണടച്ച് കിടന്നു. **

രാവിലെ പാർവതി ആണ് ആദ്യം ഉണർന്നത്. തന്നെ കെട്ടിപിടിച്ച് തന്റെ മേൽ കൈയ്യും കാലും കയറ്റി വച്ച് കടക്കുന്ന വർണയെ പാർവതി കുറച്ച് നേരം നോക്കി കിടന്നു. ശേഷം അവളുടെ നെറുകയിൽ ഒന്ന് തലോടിയ ശേഷം അവളുടെ കൈയ്യും കാലും തന്റെ മേൽ നിന്നും എടുത്ത് മാറ്റി പാർവതി ബെഡിൽ എണീറ്റ് ഇരുന്നതും ചുറ്റും നിൽക്കുന്നവരെ കണ്ട് അവൾ ഒന്ന് ഞെട്ടി. പാർത്ഥിയും ദത്തനും ഒഴികെ, ആ വീട്ടിലുള്ള എല്ലാവരും അവളുടെ റൂമിൽ ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് വല്ലാത്ത ഒരു അമ്പരപ്പ് ആയിരുന്നു. വർണയെ കാണാത്തതു കൊണ്ട് ഭദ്ര രാവിലെ അവളെ അന്വേഷിച്ച് റൂമിലേക്ക് വന്നതാണ്. റൂമിൽ അവളെ കാണാത്തതു കൊണ്ട് അവൾ വീട് മുഴുവൻ വർണയെ നോക്കാൻ തുടങ്ങി.

അന്നത്തെ പോലെ വല്ല അപകടവും പറ്റിയോ എന്ന പേടിയിൽ അവൾ നേരെ ചെന്ന് ചെറിയമ്മയോട് പറഞ്ഞു. അങ്ങനെ എല്ലാവരും അവളെ അന്വേഷിച്ചാണ് ചെറിയമ്മ പാർവതിയുടെ റൂമിൽ എത്തിയത്. "പാറു നീ എന്താ ഈ കാണിക്കു ... " "ശ്ശൂ... ഒരാൾ ഉറങ്ങുന്നത് കണ്ടില്ലേ അമ്മാ. ശബ്ദം ഉണ്ടാക്കാതെ " അവൾ പതിയെ പറഞ്ഞ് ബെഡിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. അവൾക്ക് പിന്നാലെ മറ്റുള്ളവരും പുറത്തേക്ക് നടന്നു. "ശിലു. പാറു ചേച്ചിക്ക് തലക്കടിക്കിട്ടിയോ. എന്താ ഇപ്പോ ഇങ്ങനെ " " നീ ഒന്ന് മാറിക്കേ. ആദ്യം ഇവൾക്ക് ജീവൻ ഉണ്ടോ എന്ന് നോക്കട്ടെ " ശിലു ബെഡിൽ വന്നിരുന്ന് വർണക്ക് ശ്വാസം ഉണ്ടാേ എന്ന് നോക്കി. "ഹാവൂ.. തട്ടി പോയിട്ടില്ല. എന്നാലും എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല .

ഇനി ഇതെല്ലാം പാർവതി ചേച്ചിടെ അഭിനയം ആണോ . ദൈവത്തിന് അറിയാം " ശിലു മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും മുറിക്ക് പുറത്ത് നിന്നും മാലതിയുടെ ഉറക്കെയുള്ള സംസാരം ഉയർന്നിരുന്നു. "വാ ശിലു. അവിടെ അടി തുടങ്ങി. പോയി ലൈവായി കാണാം. " അവർ രണ്ട് പേരും പുറത്തേക്ക് ഇറങ്ങി " ഞാൻ ഇന്നലെ പറഞ്ഞത് അല്ലേ. അപ്പോ ആർക്കും വിശ്വാസം ഇല്ല. ഇപ്പോ കണ്ടില്ലേ ആ കള്ളി എന്റെ പാറു മോളെ കൂടി കറക്കി എടുത്തു.... അവളെ ഈ വീട്ടിൽ നിർത്തുന്നത് തന്നെ ശരിയല്ല. എങ്ങനെയെങ്കിലും ഇവിടുന്ന് ആ എരണം കെട്ടവൾ ഒന്ന് ഒഴിഞ്ഞു പോയാ മതിയായിരുന്നു. " മാലതി വർണയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു " ദേ നിങ്ങളുടെ നാവിന് ലൈസൻസ് ഇല്ലാ എന്ന് വച്ച് എന്തും പറയാം എന്ന് കരുതണ്ടാ. ഈ വീട്ടിലുള്ളവരെ കറക്കി എടുക്കേണ്ട കാര്യമൊന്നും വർണക്ക് ഇല്ല.

" ശിലു പറയുന്നത് കേട്ട് മാലതി ശരിക്കും ഞെട്ടി. "കണ്ടോ കണ്ടോ .. ആ പെണ്ണ് ഇവിടെ കാലെടുത്തു വച്ചിട്ട് മാസം ഒന്ന് ആയില്ല. അപ്പോഴേക്കും കണ്ടില്ലേ കുടുബത്തിൽ വഴക്ക് തുടങ്ങി. ഇങ്ങനെയൊക്കെ സംസാരിക്കാൻ നിന്നെ ആരാ പഠിപ്പിച്ചത് ശിലു" മാലതി വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. "ദേ നിങ്ങൾക്ക് പറഞ്ഞാ മനസിലാവില്ലേ. വെറുതെ വർണയെ കുറ്റപ്പെടുത്തണ്ടാ " " ശിലു.. നീ ആരോടാ എന്താ സംസാരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ " ദത്തന്റെ അമ്മയുടെ ശബ്ദം ഉയർന്നു. " അത് ചോദിക്കാൻ അമ്മക്ക് അവകാശം ഉണ്ടാേ എന്ന് സ്വയം ഒന്ന് ആലോചിക്ക്. എന്നിട്ട് എന്നേ ഗുണദോഷിക്കാൻ വാ " ശീലു ദേഷ്യത്തിൽ താഴെക്ക് ഇറങ്ങി പോയി. ഒരു മറുപടി പോലും പറയാനാവാതെ അമ്മ ഒരു നിമിഷം തറഞ്ഞു നിന്നു പോയി. " ഇതൊക്കെ അവളിൽ നിന്നും പഠിച്ചതായിരിക്കും. അഹങ്കാരി " മാലതി ആരാെടെന്നില്ലാതെ പറഞ്ഞ് പുറത്തേക്ക് പോയി. *

വർണ ഉറക്കം എണീക്കുമ്പോൾ പാർവതി ഓഫീസിൽ പോവാൻ റെഡിയാവുകയായിരുന്നു. " ഗുഡ് മോണിങ്ങ് " പാർവതി പുഞ്ചിരിയോടെ പറഞ്ഞു. "ഗുഡ് മോണിങ്ങ് ചേച്ചി . ചേച്ചി പോവാറായോ " "മമ്. ഇപ്പോ തന്നെ ലേറ്റ് ആയി. " എന്നാ ഞാൻ ഇറങ്ങട്ടെ. " അവൾ വേഗം ബാഗും എടുത്ത് താഴേക്ക് പോയി. വർണ റൂമിലേക്ക് പോകുന്ന വഴി പാർത്ഥിയുടെ റൂമിലേക്ക് പോയി എങ്കിലും അവൻ വന്നിട്ടില്ല. വർണ റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു. ടേബിളിനു മുകളിൽ ഇരിക്കുന്ന ഫോൺ എടുത്ത് ദത്തനെ ഒന്ന് വിളിച്ച് നോക്കി എങ്കിലും സ്വിച്ച് ഓഫ് തന്നെയാണ്. പെട്ടെന്ന് പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ട് വർണ തിരിഞ്ഞ് നോക്കി. വാതിലിന്റെ അരികിൽ നിൽക്കുന്ന അഭിയെ കണ്ട് അവൾക്ക് വല്ലാത്ത ഭയം തോന്നി എങ്കിലും അത് പുറത്ത് കാണിച്ചില്ല " നീ എന്താ ഇവിടെ. ഇറങ്ങി പോ എന്റെ മുറിയിൽ നിന്ന്

" വർണ ദേഷ്യത്തിൽ അലറി. " നീ ഇങ്ങനെ ചൂടാവാതെ എന്റെ മുറപ്പെണ്ണേ . ഞാൻ പോവാം. പക്ഷേ ഞാൻ ഒന്ന് രണ്ട് കാര്യങ്ങൾ പറയട്ടെ. എന്നിട്ട് പോയി കൊള്ളാം " "മര്യാദക്ക് ഇറങ്ങി പോകാനാണ് നിന്നോട് ഞാൻ പറഞ്ഞത്. അല്ലെങ്കിൽ ഞാൻ ബഹളം വക്കും . നീ പറയുന്നത് ഒന്നും കേൾക്കാൻ എനിക്ക് താൽപര്യം ഇല്ലാ" " ബഹളം വച്ചാൽ നഷ്ടം നിനക്ക് തന്നെയാണ്. നീ എന്നേ ഈ മുറിയിലേക്ക് വിളിച്ച് വരുത്തിയത് ആണെന്ന് ഞാൻ പറയും " "അങ്ങനെ നീ എന്തെങ്കിലും പറയുമ്പോഴേക്കും ഇവിടെ ഉള്ളവർ നിന്നെ വിശ്വസിക്കുo എന്ന് ആണോ " വർണ 'എന്താ വിശ്വസിക്കാതെ. മറ്റാര് വിശ്വസിച്ചില്ലെങ്കിലും പൂർണി വിശ്വസിക്കും . മാത്രമല്ലാ ഞാൻ നിന്റെ ആരാണ് എന്ന സസ്പെൻസ് ഞാൻ ഇവിടെ പൊളിക്കും. എന്തുകൊണ്ട് നമ്മൾ തമ്മിലുള്ള റിലേഷൻ നീ ഇവിടെ ഉള്ളവരോട് പറഞ്ഞില്ലാ എന്ന ചോദ്യം വരും.

അതുകൊണ്ട് മോള് കൂടുതൽ അഭ്യാസങ്ങൾക്ക് നിൽക്കാതെ ഈ മുറച്ചെറുക്കൻ ചോദിക്കുന്നതിന് ഉത്തരം തരണം" അവന്റെ സ്വരത്തിലെ ഭീഷണി അവൾക്കും മനസിലായിരുന്നു. "നിന്റെ കെട്ട്യോൻ ആ ഗുണ്ടാ എന്നാ തിരികെ വരുക " " അവൻ ഗുണ്ടയല്ലാ. പിന്നെ അവൻ ഉടനെ തിരികെ വരും. അന്ന് ഇതിനുള്ളതിന് ഒക്കെ അവൻ പലിശ സഹിതം തിരിച്ച് തന്നിരിക്കും നിനക്ക് " "നിന്റെ വീറും വാശിയും ഒക്കെ കൊള്ളാം . സത്യം പറഞ്ഞാ അവൻ നിന്നെ കെട്ടിയപ്പോൾ ഞാൻ കരുതിയത് കൂടി പോയാ ഒരാഴ്ച്ച അതിനുള്ളിൽ അവന് നിന്നെ മടുക്കുo എന്നാണ്. പക്ഷേ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റി. ഇതുപോലെ ഒരു വീട്ടിലെ ആളായിരിക്കും അവൻ എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്തായാലും നീ പുളിങ്കൊമ്പിൽ തന്നെ കയറി പിടിച്ചു. പക്ഷെ കാര്യമില്ല മോളേ. ഇതൊന്നും അനുഭവിക്കാൻ നിനക്ക് യോഗം ഇല്ല

. ജീവിത അവസാനം വരെ നീ ഈ അഭിജിത്തിന്റെ കാൽകീഴിൽ ആയിരിക്കും. പിന്നെ സെക്കൻ ഹാന്റ് ആയിരിക്കുമല്ലോ എന്ന ഒരു ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ നിന്നെ നേരിട്ട് കണ്ടപ്പോൾ അത് മാറി. നിന്നെ അവൻ തൊട്ടിട്ടില്ലാ എന്ന് എനിക്ക് അറിയാം. പിന്നെ എന്തിനാ അവൻ നിന്നെ കെട്ടിയെ . പൂവിട്ട് പൂജിക്കാൻ ആണോ. എന്തായാലും നീ ഒന്ന് നന്നായിട്ടുണ്ട് " വഷളത്തരം നിറഞ്ഞ നോട്ടത്തോടെ അവൻ പറഞ്ഞു നിർത്തി. " ഇറങ്ങി പോടാ പട്ടി എന്റെ മുറിയിൽ നിന്ന് . ഇല്ലെങ്കിൽ ഈ വർണ ആരാണെന്ന് നീ അറിയും " വർണയുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം അഭിജിത്തിനേയും ഒന്ന് ഞെട്ടിച്ചു. പക്ഷേ അവൻ അത് മറച്ച് വച്ച് ഒരു പുഛ ചിരിയോടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതേ സമയം തന്നെയാണ് മറന്ന് വച്ച ഫയൽ എടുക്കാനായി പാർവതി മുകളിലേക്ക് വന്നത്.

അത് കണ്ട അഭി അവളെ കാണാത്ത പോലെ ചുണ്ടുകൾ തടവി ഒരു പ്രത്യേക ഭാവത്തിൽ മുന്നോട്ട് വന്ന് പെട്ടെന്ന് അവളെ കണ്ട പോലെ മുഖത്ത് ഒരു പതർച്ച വരുത്തി. " അത് ..അത് പിന്നെ .. വർണ വെറുതെ വിളിച്ചപ്പോൾ ഞാൻ .. പാർവതി ഇത് ആരോടും പറയരുത്. " അഭിജിത്ത് വെപ്രാളത്തിൽ താഴേക്ക് ഇറങ്ങി പോയി. അതിനൊപ്പം അവന്റെ മുഖത്ത് ഒരു വിജയ ചിരി ഉണ്ടായിരുന്നു. അവൻ പോയി കഴിഞ്ഞതും പാർവതി ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്നു. അതേ സമയത്ത് തന്നെ വർണയും നെറ്റിയിലെ വിയർപ്പ് തുടച്ച് പുറത്തേക്ക് വന്നു. " ചേ... ചേച്ചി എന്താ ഇ.. ഇവിടെ. ഓഫീസിൽ പോ... പോയില്ലേ " അഭിജിത്ത് മുറിയിലേക്ക് കയറി വന്നതിന്റെ പേടി അപ്പോഴും വർണക്ക് മാറിയിരുന്നില്ല. എന്നാൽ അവളിലെ ആ പതർച്ച പാർവതിയിൽ സംശയo ഉണ്ടാക്കുന്നതിന് കാരണമായിരുന്നു. " ഒരു ഫയൽ എടുക്കാൻ മറന്നു. അത് എടുക്കാൻ വന്നതാ"

" ആഹ്.. എന്നാ . ഞാ..ഞാൻ താഴേക്ക് പോവാ " വർണ താഴേക്ക് പോയി. പാർവതിയും ഫയൽ എടുത്ത് ഓഫീസിലേക്ക് പോയി. * ഉച്ചക്ക് ആണ് പാർത്ഥി സ്റ്റേഷനിൽ നിന്നും വന്നത്. വർണ ദത്തനെ കുറിച്ച് ചോദിച്ചു എങ്കിലും വ്യക്തമായ ഒന്നും പാർത്ഥി പറഞ്ഞില്ല. സ്റ്റേഷനിൽ കുറച്ച് തിരക്കുകൾ ഉണ്ട് എന്ന് പറഞ്ഞ് വന്ന് കുളിച്ച് ഫ്രഷായി അവൻ ഉടൻ തന്നെ സ്റ്റേഷനിലേക്ക് തിരികെ പോയി. "ഇനിയും ഇവിടെ നിൽക്കാൻ വയ്യാ . ഏത് നേരത്താണാവോ ഇവിടേക്ക് വരാൻ തോന്നിയത്. അമ്മായിടെ വീട്ടിൽ തന്നെ നിന്നാ മതിയായിരുന്നു. ദത്തനാണെങ്കിൽ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. ഇന്നും കിട്ടിയില്ലെങ്കിൽ നാളെ ധ്രുവിയേട്ടന്റെ വീട്ടിലേക്ക് പോയാലെ. രണ്ട് ദിവസം കൊണ്ട് ഈ വീട് മടുത്തു. എല്ലാവരും ചുറ്റും ഉണ്ടെങ്കിലും ഒറ്റപ്പെട്ട പോലെ ഒരു തോന്നൽ. ഒരു സുരക്ഷിതത്വം ഇല്ലാത്ത പോലെ. നീ എപ്പോഴാ ദത്താ തിരിച്ച് വരുക.

" അഭിയെ പേടിച്ച് വർണ റൂമിൽ തന്നെ സമയം കളഞ്ഞു. രാത്രി ചെറിയമ്മ വന്ന് കഴിക്കാൻ വിളിച്ചപ്പോഴാണ് താഴേക്ക് വന്നത് പോലും. രാത്രി അവൾ ഭദ്രയുടെ മുറിയിലേക്ക് വന്നു എങ്കിലും ഇന്നലത്തെ പോലെ അവിടെ അഭിജിത്ത് ഉണ്ട്. എന്നും പാർവതിയുടെ കൂടെ കിടക്കുന്നതും ശരിയല്ലാലോ. അവൾ ഓരോന്ന് ആലോചിച്ച് മുറിയിലേക്ക് നടന്നു. തന്റെ റൂമിന് മുന്നിലായുള്ള സെറ്റിയിൽ പാർത്ഥിയും പാർവതിയും ഇരിക്കുന്നത് കണ്ട് വർണക്ക് പകുതി ആശ്വാസമായി. രണ്ടു പേരും അവരവരുടേതായ തിരക്കുകളിൽ ആണ്. വർണയെ കണ്ടതും പാർവതി അവളെ അടുത്തേക്ക് വിളിച്ചു. "ഉറങ്ങാറായോ വർണാ . ഇന്ന് ഭദ്രയുടെയും ശിലുവിന്റെയും കൂടെയാണോ കിടക്കുന്നേ " "ഇന്നു കൂടി .ഞാൻ ചേച്ചീടെ കൂടെ കിടന്നോട്ടെ " " അതെന്താ അങ്ങനെ . ശിലുവിന്റെ മുറിയിൽ സ്ഥലമില്ലേ " പാർത്ഥി "

സ്ഥലം ഒക്കെ ഉണ്ട്. പക്ഷേ അവിടെ നിമി ചേച്ചിയും ആ ചേട്ടനും ഒക്കെ ഉണ്ട്. അതോണ്ട് എനിക്ക് ഒരു മടി " "മ്മ് എനിക്ക് കുറച്ച് വർക്ക് കൂടി ഉണ്ട് . വർണ റൂമിൽ പോയി കിടന്നോളൂ. ഞാൻ ഇപ്പോ വരാം " " വേണ്ടാ എനിക്ക് അവിടെ ഒറ്റക്ക് പേടിയാ. ഞാൻ ഇവിടെ ഇരുന്നോളാം " " എന്നാ വർണ തന്റെ റൂമിൽ പോയി കിടന്നോള്ളൂ. ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ. അതോണ്ട് പേടിക്കണ്ട കാര്യം ഇല്ല. പാറു പോകുമ്പോൾ തന്നെ വിളിച്ചോളും വെറുതെ ഉറക്കം കളയണ്ട" പാർത്ഥി "സാരില്യ ഞാൻ ഇവിടെ ഇരുന്നോളാം.." "വേണ്ടാ വർണ . പോയി കിടന്നോള്ളൂ . പോവുമ്പോൾ ഞാൻ വിളിക്കാം " പാർവതി കൂടെ പറഞ്ഞതും മനസില്ലാ മനസോടെ വർണ റൂമിലേക്ക് പോയി. ഡോർ വെറുതെ ചാരി ഇട്ട് അവൾ ബെഡിലേക്ക് കിടന്നു.

ഓരോന്ന് ആലോചിച്ച് അവൾ പെട്ടെന്ന് ഉറങ്ങി പോയി. * വയറിലൂടെ രണ്ടു കൈകൾ തന്നെ ചുറ്റി പിടിച്ചപ്പോഴാണ് വർണ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ചുറ്റും ഇരുട്ട് മാത്രമാണ്. തന്റെ മേലുള്ള കൈകളുടെ പിടുത്തം മുറുകി. അത് ആരാണെന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസിലായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം, ഗന്ധം, സ്പർശം അവൾക്ക് അത്രയറെ പരിചിതമായിരുന്നു. അവൾ ഒരു പൊട്ടി കരച്ചിലോടെ തിരിഞ്ഞ് ആ നെഞ്ചിലേക്ക് തല ചേർത്തു. "ദത്താ..." അവൾ വിതുമ്പലോടെ വിളിച്ചു. "പേടിച്ചു പോയോ കുഞ്ഞേ " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story