എൻ കാതലെ: ഭാഗം 74

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

വയറിലൂടെ രണ്ടു കൈകൾ തന്നെ ചുറ്റി പിടിച്ചപ്പോഴാണ് വർണ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ചുറ്റും ഇരുട്ട് മാത്രമാണ്. തന്റെ മേലുള്ള കൈകളുടെ പിടുത്തം മുറുകി. അത് ആരാണെന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസിലായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം, ഗന്ധം, സ്പർശം അവൾക്ക് അത്രയറെ പരിചിതമായിരുന്നു. അവൾ ഒരു പൊട്ടി കരച്ചിലോടെ തിരിഞ്ഞ് ആ നെഞ്ചിലേക്ക് തല ചേർത്തു. "ദത്താ..." അവൾ വിതുമ്പലോടെ വിളിച്ചു. "പേടിച്ചു പോയോ കുഞ്ഞേ " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു. "എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ... ഞാൻ എത്ര പേടിച്ച് പോയീന്ന് അറിയോ ... അ..അവൻ ആ അ..അഭിജി ..." " ഒന്നൂല്ലടാ . ഞാൻ വന്നില്ലേ. ഇനി എന്റെ കുട്ടി പേടിക്കണ്ടാ. ദത്തൻ ഉണ്ട് കൂടെ ... " ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് കിടത്തി പുറത്ത് പതിയെ കൊട്ടി കൊടുത്തു. * രാവിലെ ആദ്യം കണ്ണ് തുറന്നത് വർണ ആയിരുന്നു. തന്റെ കഴുത്തിലേക്ക് മുഖം ചേർത്താണ് ദത്തൻ കിടക്കുന്നത്. അവന്റെ നിശ്വാസം വർണയുടെ കഴുത്തിൽ തട്ടുന്നുണ്ട്. അവൾ പതിയെ ദത്തന്റെ തല ശരിക്ക് വച്ചു. അവന്റെ നെറ്റിയിലേക്ക് വീണ മുടിയിഴകൾ എല്ലാം ഒതുക്കി വച്ചു. വർണയുടെ കണ്ണുകൾ അവന്റെ മുഖമായെ അലഞ്ഞു നടന്നു.

"എന്താ കുഞ്ഞേ ഇങ്ങനെ നോക്കുന്നേ " കണ്ണടച്ചു കിടന്നു കൊണ്ട് തന്നെ ദത്തൻ ചോദിച്ചു. എന്നാൽ വർണ മറുപടി പറയാതെ ഒന്ന് ഉയർന്ന് അവന്റെ ഇരു കണ്ണിലും ഉമ്മ വച്ചു. ദത്തൻ ഒരു പുഞ്ചിരിയോടെ കണ്ണു തുറന്നു. അടുത്ത നിമിഷം അവളെ തിരിച്ച് അവളുടെ മുകളിൽ ആയി കൈ കുത്തി നിന്നു . അവൻ പതിയെ കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചതും വർണ അവനെ സെഡിലേക്ക് തള്ളി വേഗം ബെഡിൽ നിന്നും ഇറങ്ങി. "എന്താടി ... ". മുഖം വീർപ്പിച്ച് തന്നെ ദേഷ്യത്തോടെ നോക്കുന്ന വർണ യോട് അവൻ ചോദിച്ചു. എന്നാൽ അവൾ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്നെ ബാത്ത്റൂമിനരികിലേക്ക് നടന്നതും ദത്തൻ എഴുന്നേറ്റ് ചെന്ന് അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു. "എങ്ങോട്ടാടി ഇത്ര തിരക്കിട്ട് പോവുന്നേ. " അവളെ ഉയർത്തി ദത്തൻ ബെഡിൽ കൊണ്ടു വന്ന് ഇരുത്തി. " മാറ്.. എനിക്ക് പോയി കുളിക്കണം " "അതെന്താ ഇത്ര നേരത്തെ ഒരു കുളി " " എനിക്ക് തോന്നുമ്പോൾ ഞാൻ കുളിക്കും . ചിലപ്പോൾ നേരത്തെ കുളിക്കും. ചിലപ്പോൾ നട്ടുച്ചക്ക് കുളിക്കും. ചിലപ്പോൾ പാതിരാത്രിക്ക് കുളിക്കും. അത് എന്റെ ഇഷ്ടം" " രാവിലെ തന്നെ കട്ട കലിപ്പിൽ ആണല്ലോ എന്റെ കുഞ്ഞി പെണ്ണ് " ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

"വേണ്ടാ. പഞ്ചാര കലം കൊണ്ട് വരണ്ടാ. ഞാൻ നിന്നോട് മിണ്ടില്ല. " അവൾ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു. " എന്നോട് പിണക്കമാണോ എന്റെ ദേവൂട്ടി " " ഞാൻ ആരുടേയും ദേവൂട്ടി അല്ലാ " അടുത്ത നിമിഷം ദത്തൻ അവളെ ബെഡിലേക്ക് തള്ളിയിട്ടു. ശേഷം അവൻ അവളുടെ മേലേക്ക് അമർന്നു. " അല്ലേ " അവളുടെ കാതിൽ പതിയെ അവൻ ചോദിച്ചു. "അല്ലാ . അല്ലാ . അല്ലാ ..." "ശരിക്കും അല്ലാേ " അതിനോടൊപ്പം അവന്റെ കൈകൾ അവളുടെ മേലെ പതിയെ ഒഴുകി നടക്കാൻ തുടങ്ങി. അത് അവളുടെ തോളിൽ വന്ന് നിന്നു. "എന്റെ കുട്ടി ദത്തനോട് പിണക്കമാണോ " "അതെ. ഇനി ഞാൻ ഒരിക്കലും നിന്നോട് മിണ്ടില്ല.. എന്നേ പറ്റിച്ചു , കള്ളം പറഞ്ഞു, ഒറ്റക്ക് ആക്കി, വിളിച്ചിട്ടും ഫോൺ എടുത്തില്ല. എന്നോട് ഇഷ്ടമാ എന്നൊക്കെ വെറുതെ പറയുന്നതാ. ഞാൻ ഇല്ലെങ്കിലും നിനക്ക് ഒരു കുഴ... " "അങ്ങനെ മാത്രം പറയല്ലേ കുഞ്ഞേ . എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് നീയല്ലേ . നീ ഇല്ലെങ്കിൽ പിന്നെ ഈ ദത്തൻ ഉണ്ടോടി. " നിറഞ്ഞ കണ്ണുകൾ വർണ കാണാതെ ഇരിക്കാൻ ദത്തൻ അവളിൽ നിന്നും അടർന്ന് മാറി ബെഡിലേക്ക് മലർന്ന് കിടന്നു. "എനിക്ക് അറിയാം ഞാൻ ചെയ്തത് തെറ്റാ എന്ന് . പക്ഷേ അത് നമ്മുക്ക് വേണ്ടി തന്നെയാടാ . നമ്മുക്ക് ഇവിടെ നിന്നും പോവണ്ടേ. നമ്മുടെ മാത്രം കൊച്ചു സ്വർഗത്തിലേക്ക്.

അതിനു മുൻപ് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. അല്ലാതെ ഞാൻ വെറുതെ എന്റെ കുട്ടിയെ ഒറ്റക്ക് ആക്കിയിട്ട് പോവുമോ " അത് പറയുമ്പോൾ തന്റെ സ്വരം ഇടറാതെ ഇരിക്കാൻ ദത്തൻ പരമാവധി ശ്രമിച്ചിരുന്നു. "സോറി . ഞാൻ പെട്ടെന്ന് സങ്കടം വന്നപ്പോൾ അറിയാതെ പറഞ്ഞതാ. എനിക്ക് നിന്നോട് മിണ്ടാതെ നടക്കാൻ പറ്റുമോ " വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് വിതുമ്പി. ദത്തന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ച് അങ്ങനെ കുറച്ച് നേരം കിടന്നു. "ഇപ്പോ എന്റെ കുഞ്ഞിന്റെ പിണക്കം മാറിയോ " " ഇല്ലാ . " അവൾ ചിരി ഒതുക്കി മുഖത്ത് ഗൗരവം വരുത്തി അവന്റെ നെഞ്ചിൽ നിന്നും എണീറ്റു. "എടീ കള്ളീ എങ്ങാേട്ടാടീ ഓടുന്നേ " ബെഡിൽ നിന്നും ഇറങ്ങി ഓടാൻ നിന്ന വർണയെ ദത്തൻ വട്ടം പിടിച്ച് തന്റെ മടിയിലേക്ക് ഇരുത്തി. "ഇനി നീ ഓടുന്നത് എനിക്ക് ഒന്ന് കാണണം" അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ച് പിൻകഴുത്തിൽ മുഖം ചേർത്ത് ദത്തൻ പറഞ്ഞു. " വിട് ദത്താ . ഞാൻ പോയി കുളിക്കട്ടെ " "പോവാം ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ . പിണക്കം മാറിയോ "

" ഞാൻ ഒന്ന് ആലോചിക്കട്ടെ നിന്നോട് മിണ്ടണോ വേണ്ടയോ എന്ന്. തൽക്കാലം ഞാൻ നിന്നോട് മിണ്ടാൻ ഉദേശിക്കുന്നില്ല. " " ആണോ " അത് പറഞ്ഞ് ദത്തൻ അവളുടെ തോളിലെ ഡ്രസ്സ് അല്പം താഴേക്ക് നീക്കി " ഇ.. ഇല്ല " " അപ്പോ മിണ്ടില്ല. " അവന്റെ പല്ലുകൾ അവളുടെ തോളിലെ മറുകിൽ ആഴ്ന്നിറങ്ങി. "സ്സ്... ഇല്ല " അവൾ ഒന്ന് പിടഞ്ഞു കൊണ്ട് പറഞ്ഞു. "മിണ്ടില്ല. " അവന്റെ പല്ലുകൾ ഒന്നുകൂടെ ശക്തമായി അവിടെ ആഴ്ന്നു. ഒപ്പം അവന്റെ കൈകൾ അവളുടെ ടോപ്പിനുള്ളിലൂടെ കടന്ന് അണിവയറിൽ എത്തി നിന്നു. "മി...മിണ്ടാം " അവൾ വിറയലോടെ പറഞ്ഞു. " അങ്ങനെ വഴിക്ക് വാ. ഇനി പോയി കുളിച്ചോ " ദത്തൻ അവളുടെ മേൽ നിന്നുള്ള പിടി വിട്ടു. വർണ ഡ്രസ്സ് എല്ലാം എടുത്ത് ബാത്ത് റൂമിന്റെ അരികിൽ എത്തി. ശേഷം ദത്തനെ ഒന്ന് തിരിഞ്ഞ് നോക്കി. അവൻ ജനലിന്റെ അരികിൽ പുറത്തേക്ക് നോക്കി ആരോടോ ഫോണിൽ സംസാരിക്കുകയാണ്. വർണ കയ്യിലുള്ള ഡ്രസ്സ് ബെഡിൽ ഇട്ട് ദത്തന്റെ അരികിലേക്ക് നടന്നു. ഫോണിൽ സംസാരിക്കുന്ന ദത്തന്റെ തോളിൽ അവൾ തട്ടി വിളിച്ചു. ദത്തൻ അവൾക്ക് നേരെ തിരിഞ്ഞ് കൈ കൊണ്ട് എന്താ എന്ത് ചോദിച്ചതും വർണ ഒന്ന് ഉയർന്നു കൊണ്ട് അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി പിടിച്ച് അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ ദത്തൻ ഒന്ന് ഞെട്ടി. സംസാരിച്ചു കൊണ്ടിരുന്ന ഫോൺ താഴെ വീണു. വർണ അവന്റെ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. അവൾക്ക് ഹൈറ്റ് ഇല്ലാത്തതു കൊണ്ട് ബാലൻസ് ചെയ്ത് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കിയ ദത്തൻ അവളുടെ ഇടുപ്പിൽ കൈ വച്ച് തന്നിലേക്ക് ചേർത്ത് പിടിച്ചു. കുറച്ച് നേരത്തിന് ശേഷം വർണ കിതച്ചു കൊണ്ട് അവളിൽ നിന്നും അകന്ന് മാറി. അവൾ വല്ലാതെ കിതക്കുന്നത് കണ്ട് ദത്തന് ശരിക്കും ചിരിവന്നിരുന്നു. അവൻ വർണയെ എടുത്തുയർത്തി തന്റെ പിന്നിലേക്ക് ഇരു കാലുകളും പിണച്ച് വച്ച് ചുമരിലേക്ക് ചേർത്തു. ശേഷം അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. വർണ ഒന്ന് എങ്ങി കൊണ്ട് അവന്റെ മുടിയിൽ കോർത്തു വലിച്ചു. ദത്തൻ അവളുടെ കഴുത്തിലൂടെ ചുണ്ടുകൾ കൊണ്ട് പതിയെ തഴുകി . അവളുടെ തൊണ്ട കുഴിയിൽ അമർത്തി ചുംബിച്ചു. അവളുടെ കഴുത്ത് ദത്തന്റെ ഉമിനീരിനാൽ കുതിർന്നു. താഴെ വീണ ദത്തന്റെ ഫോൺ റിങ്ങ് ചെയ്തതും ഇരുവരും ഞെട്ടി. ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ച് അവളെ താഴെ ഇറക്കി നിർത്തി. ശേഷം താഴെ വീണ ഫോൺ എടുത്തു. സ്ക്രീൻ ചെറുതായി ചിന്നിയിട്ടുണ്ട്.

അത് കണ്ട വർണ ഒരു വളിച്ച ചിരിയോടെ ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് ഓടി . * " എട്ടാ ... എട്ടാ ...എന്ത് ഉറക്കമാ ഇത് . എണീറ്റേ " വിളി കേട്ട് പാർത്ഥി പതിയെ കണ്ണ് ചിമ്മി തുറന്നു തന്റെ തൊട്ടരികിൽ ചായ കപ്പും ആയി ഇരിക്കുന്ന ആമിയെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. "എന്റെ പെണ്ണേ ... സ്വപ്നത്തിൽ പോലും ഇപ്പോ നീ മാത്രമാണല്ലോ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നേ " അവൻ ആമിയുടെ കവിളിൽ കൈ വച്ച് പറഞ്ഞു. ശേഷം അവൻ വീണ്ടും തിരിഞ്ഞ് തലയണയിലേക്ക് മുഖം ചേർത്ത് കിടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ബെഡിൽ നിന്നും ചാടി എണീറ്റു സ്വപ്നം ആണോ സത്യം ആണാേ എന്ന് അറിയാൻ കണ്ണുകൾ തുടച്ചു. കൈയ്യിൽ ഒന്നു പിച്ചി നോക്കി. "സ്വപ്നം അല്ലാ . പക്ഷേ .. ഇവൾ എങ്ങനെ ഇവിടെ " പാർത്ഥി അതിശയത്തോടെ ചുറ്റും ഒന്ന് നോക്കി അത് തന്റെ റൂം തന്നെയാണ് എന്ന് ഉറപ്പിച്ചു. "എന്താ എട്ടാ ഇങ്ങനെ നോക്കണേ . ചായ കുടിക്ക് " അവൾ ആവി പറക്കുന്ന ചായ കപ്പ് അവന് നേരെ നീട്ടി. " നീ .... നീ ഇവിടെ എ..എങ്ങനെയെത്തി മിക" "നമ്മുടെ കാര്യം വീട്ടിൽ അമ്മ അറിഞ്ഞു. എന്നേ കുറേ വഴക്ക് പറഞ്ഞു. ഉടൻ എന്നേ വെറേ ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തിരുമാനിച്ചു. അതോണ്ട് ഞാൻ വീട് വിട്ട് ഇറങ്ങി. എന്നാ എട്ടാ നമ്മുടെ കല്യാണം .." " ദേ മിക വെറുതെ കളിക്കാതെ സത്യം പറ. നീ എങ്ങനെ ഇവിടെ എത്തി " ഗൗരവത്തിൽ പാർത്ഥി ചോദിച്ചു " ഞാൻ പറന്നു വന്നു.

എന്തേ . ഹും ... വെളുപ്പാൻ കാലത്ത് സ്നേഹം കൊണ്ട് ഇയാൾക്ക് ചായയുമായി വന്ന എന്നേ പറഞ്ഞാ മതിയല്ലോ " " ഡീ സത്യം പറയടി " " പറയാൻ സൗകര്യം ഇല്ലട . നീ പോയി കേസ് കൊടുക്ക്" ആമി കപ്പുമായി പുറത്തേക്ക് ഓടി. " നിൽക്കടി അവിടെ " പാർത്ഥിയും അവൾക്ക് പിന്നാലെ പുറത്തേക്ക് ഓടി എങ്കിലും റൂമിനു പുറത്തേക്ക് ഇറങ്ങിയ അതേ സമയം തന്നെ ദത്തൻ അവന്റെ റൂമിൽ നിന്നും പുറത്തേക്ക് വന്നു. അത് കണ്ട പാർത്ഥി വന്നതിനേക്കാൾ സ്പീഡിൽ തിരിച്ച് തന്റെ റൂമിലേക്ക് ഓടി കയറി. പാർത്ഥിയുടെ റൂമിൽ നിന്നും ഓടി ഇറങ്ങിയ ആമി ചിരിച്ചു കൊണ്ട് നേരെ വന്ന് നിന്നത് ദത്തന്റെ മുന്നിൽ ആണ്. " അത് ..അത് പിന്നെ ഞാൻ ... ഞാൻ വർണക്ക് ചായ കൊ.. കൊടുക്കാൻ വ.. വന്നതാ" സംശയത്തോടെ നോക്കുന്ന ദത്തനെ കണ്ട് ആമി പറഞ്ഞാെപ്പിച്ചു. " അതിന് അത് അല്ലല്ലോ വർണയുടെ റൂം . ഇത് ആണ് " " അത് .. അത് എനിക്ക് അറിയില്ലായിരുന്നു. " "മ്മ്.. അതിന് എന്തിനാ ചിരിച്ച് ആ റൂമിൽ നിന്നും ഓടി വന്നത് " " ഞാൻ വർണയുടെ റൂം നോക്കി വന്നതാ.. അത് വേറെ ആരുടേയോ റൂം ആയിരുന്നു. പിന്നെ ഞാ... ഞാൻ ഒരു സി... സിനിമാ കോമഡി ആലോചിച്ച് ചിരിച്ചതാ " അവൾ തപ്പി പിടിച്ച് പറഞ്ഞു നിർത്തി. ദത്തൻ ഇരു കൈകളും കെട്ടി നിന്ന് സംശയത്തോടെ അവളെ നോക്കി.

"ആ അകത്തുള്ള ഐറ്റത്തിന്റെ ചേച്ചി അല്ലേ. ഇത്രയൊക്കെയേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. നിങ്ങൾ കുടുംബപരമായി ഇങ്ങനെ തന്നെയാണോ .." "അത്.. അത് പിന്നെ ഞാൻ ...." "എത്ര കാലമായി ഇത് തുടങ്ങീട്ട് " അവൻ അതെ ഗൗരവത്തിൽ ചോദിച്ചു. "എന്ത് എട്ടാ " " അഭിനയത്തിൽ വർണയുടെ അത്ര പോരെ ....ഇനി സത്യം പറ. കാര്യങ്ങൾ എനിക്ക് അറിയാം " " അധിക കാലം ആയിട്ടില്ല ദത്തേട്ടാ. ഒരു മാസം കൂടി ആയിട്ടില്ല. " അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു. "മ്മ്. ശരിക്കും സീരിയസ് ആണോ. " "അതെ ദത്തേട്ടാ " "മ്മ്..പിന്നെ ആമിയെ ഇവിടേക്ക് കൊണ്ടുവന്നതിന്റെ ഉദ്ദേശം തനിക്ക് അറിയാമല്ലോ. വർണക്ക് ഒരു ധൈര്യം. എനിക്ക് എപ്പോഴും അവളുടെ കൂടെ നിൽക്കാൻ കഴിയില്ല. ഓഫീസിൽ വർക്ക് ഓവർലോഡ് ആണ്. പിന്നെ അഭിജിത്ത് ഇങ്ങോട്ട് വന്ന് പരിചയം കാണിക്കാത്ത പക്ഷം അവനെ മൈന്റ് ചെയ്യാൻ പോവരുത് . അവനോട് ഒരു പരിചയവും ഇല്ലാത്ത രീതിയിൽ പെരുമാറിയാൽ മതി." "മ്മ് " " ഇവിടെ ആമിയേക്കാൾ കൂടുതൽ വേറെ ആർക്കും അവളുടെ കൂടെ നിൽക്കാൻ കഴിയില്ല. മനസിലാക്കാനും പറ്റില്ല. ഈ വീട്ടിലുള്ള ആരെങ്കിലും ചോദിച്ചാൽ ക്ലാസ് ഇല്ലാത്ത കാരണം നീ ഇവിടെ നാലഞ്ച് ദിവസം വന്ന് നിൽക്കുന്നതാണ് എന്ന് പറഞ്ഞാ മതി. അപ്പോഴേക്കും വർണയും കുറച്ച് ഓക്കെ ആവും "

" ശരി ദത്തേട്ടാ..പിന്നെ ... അത് ..അത് പിന്നെ " അവൾ നിന്ന് പരുങ്ങി. "ആമിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ " " അത് അത് പിന്നെ ..എന്റെയും പാർത്ഥിയേട്ടന്റെയും കാര്യം വർണ അറിയരുത് പ്ലീസ് " അവൾ ചെറിയ ചമ്മലോടെ പറഞ്ഞു. "മ്മ്... ബെസ്റ്റ് ... നിങ്ങളുടെ ഈ റിലേഷന്റെ കാര്യം കണ്ടുപിടിച്ചതും എന്നോട് വന്ന് പറഞ്ഞതും എന്റെ കൊച്ചാണ്. എന്നിട്ട് അവളോട് പറയരുത് പോലും " " ആര് വർണയോ " അവൾ അതിശയത്തോടെ ചോദിച്ചു. "മ്മ്. അവൾ തന്നെ. രണ്ടു പേരും കൂടി അന്ന് അവളുടെ ഫോണിൽ കൂടി സംസാരിച്ചപ്പോൾ കോൾ റെക്കോഡിന്റെ കാര്യം പൊന്നു മക്കൾ അറിഞ്ഞില്ലാ അല്ലേ. അന്ന് തന്നെ അവൾ എന്നോട് അത് വന്ന് പറഞ്ഞു. കാണാൻ ഇത്തിരിയെ ഉള്ളൂ എങ്കിലും അതിന്റെ തലയിൽ നിറച്ച് കുരുട്ടു ബുദ്ധിയാണ് " അതെല്ലാം കേട്ട് ആമി വിളിച്ച ഒരു ചിരി ചിരിച്ചു. " ദേവാ നീ എണീറ്റോ ..." പാർത്ഥി ഒന്നും അറിയാത്ത പോലെ റൂമിൽ നിന്നും ഇറങ്ങി വന്നു. " ഇതെതാ കുട്ടി ദേവാ " ആമിയെ നോക്കി പാർത്ഥി അറിയാത്ത പോലെ ചോദിച്ചു. "നിനക്ക് മനസിലായില്ലേ " ദത്തൻ " എവിടേയോ കണ്ട പോലെ . പക്ഷേ ഓർമ കിട്ടുന്നില്ല. "പാർത്ഥി കാര്യമായി ആലോചിക്കുന്നപോലെ പറഞ്ഞു.

" ഇത് ആത്മിക . വർണയുടെ ചേച്ചിയാണ്. കുറച്ച് ദിവസം ഇവിടെ കാണും. അന്ന് വർണയെ വിളിക്കാൻ പോയപ്പോൾ നീ ആമിയെ കണ്ടില്ലേ " " ആണോ . എനിക്ക് എവിടേയോ കണ്ട ഒരു പരിചയം തോന്നിയിരുന്നു." പാർത്ഥിയുടെ അഭിനയം കണ്ട് ആമി എന്തു ചെയ്യണം എന്നറിയാതെ നിന്നു. "അല്ലാ എന്താ പെട്ടെന്ന് ഈ കുട്ടി ഇവിടേക്ക് " " പെട്ടെന്ന് ഒന്നും അല്ലാ . കുറച്ച് കാലം ആയി ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് വരുന്ന വഴി ആമിയേയും കൂട്ടി. നമ്മുടെ ധ്രുവിക്ക് വേണ്ടി ആമിയെ ഒന്ന് ആലോജിച്ചാലോ എന്നാ . ആമിക്കും ആമീടെ അമ്മക്കും സമ്മത കുറവ് ഒന്നും ഇല്ല . എന്തായാലും ധ്രുവിയെ കാണുമ്പോൾ നീ ഇതിനെ കുറിച്ച് ഒന്ന് സൂചിപ്പിച്ചേക്ക്. അവന് താൽപര്യം ഉണ്ടോ എന്ന് അറിയാമല്ലോ " ദത്തൻ അത് പറഞ്ഞതും പാർത്ഥിയുടെ മുഖം ആകെ മാറി. എന്താേ പോയ അണ്ണാനെ പോലെ നിൽക്കുന്ന അവനെ കണ്ട് ദത്തനും ചിരി വന്നിരുന്നു. "നിനക്ക് ഇന്ന് സ്റ്റേഷനിൽ പോവണ്ടേ " " ആഹ്" "മ്മ് എന്നാ ഞാൻ ഓഫീസ് റും വരെ ഒന്ന് പോവട്ടെ കുറച്ച് ഫയൽ എടുക്കാൻ ഉണ്ട് " ദത്തൻ പോയതും പാർത്ഥി ദേഷ്യത്തിൽ അവളുടെ കൈയ്യിൽ പിടിച്ചു. "നീ വേറെ കല്യാണം കഴിക്കുമോ .ദേവൻ പറഞ്ഞിട്ടു പോയതിന്റെ അർത്ഥം എന്താടി " " കുന്തം.... തന്റെ തലക്കകത്ത് ഒന്നും ഇല്ലേടോ. താൻ എന്തിനാ ദത്തേട്ടനോട് എന്നേ അറിയില്ലാ എന്ന് പറഞ്ഞേ " " അതിനെന്താ . നമ്മൾ തമ്മിൽ അറിയാത്ത പോലെ അഭിനയിക്കുന്നത് അല്ലേ നല്ലത്. "

" ഓഹ്... പൊന്നു മോന്റേ മുഖം കണ്ടാൽ അഭിനയമാണെന്ന് പറയത്തേ ഇല്ലാ . അത്രക്കും ആർട്ടിഫിഷ്യൽ ആയിരുന്നു. " " നീ ഇത്രക്ക് ചൂടാവാൻ എന്താ അതിന് ഇവിടെ ഉണ്ടായത്.." "എയ് ഒന്നും ഉണ്ടായില്ലല്ലോ... എടാ എട്ടൻ പൊട്ടാ .. ദത്തേട്ടനും വർണക്കും എല്ലാം അറിയാം " " എല്ലാം എന്ന് പറഞ്ഞാ " ആമി കുറച്ചു മുൻപ് ദത്തൻ പറഞ്ഞ കാര്യങ്ങൾ പാർത്ഥിക്ക് പറഞ്ഞു കൊടുത്തതും അവന്റെ കിളികൾ എല്ലാം നാട് വിട്ടു " ഇനി ഇപ്പോ എന്താ ചെയ്യാ " പാർത്ഥി ടെൻഷനോടെ ചോദിച്ചു. "ഇനി എന്ത് ചെയ്യാൻ ദത്തേട്ടനെ കാണുമ്പോൾ തല വഴി ഇനി ഒരു മുണ്ടിട്ട് നടന്നോ . സ്വയം നാണംകേട്ടെത് പോരാ മറ്റുള്ളവരേയും കൂടി നാണം കേടുത്തി " ആമി അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് മുറിയിലേക്ക് പോയി. * വർണയുടെ റൂമിൽ എത്തിയ ആമി കയ്യിലെ ചായ വർണക്ക് കൊടുത്തു. ആമിയെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് വർണയും ഒന്ന് ഞെട്ടിയിരുന്നു. അതിനേക്കാൾ ഉപരി അവൾക്ക് ആമി ഒരു ആശ്വാസമായിരുന്നു. കിട്ടുന്ന ഗ്യാപ്പിൽ വർണ പാർത്ഥിയുടെ പേര് പറഞ്ഞ് അവളെ കളിയാക്കിയിരുന്നു. ഇന്നലെ ദത്തൻ വരുന്നത് പാർത്ഥിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് അവളോട് റൂമിൽ കിടക്കാൻ നിർബന്ധിച്ചതും. പക്ഷേ ആമി വരും എന്ന് അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

മാത്രമല്ല രാത്രി ആയതിനാൽ ദത്തൻ ആമിയെ ഭദ്രയുടേയും ശിലുവിന്റെയും റൂമിൽ ആയിരുന്നു ആക്കിയത്. * വർണ താഴേക്ക് ഇറങ്ങി വരുമ്പോൾ ഡെയ്നിങ്ങ് ടേബിളിൽ ആയി പാർവതി ഫുഡ് കഴിക്കുകയാണ്. ആമിയാണെങ്കിൽ നേരെ ശിലുവിന്റെ റൂമിലേക്ക് പോയി. വർണ പാർവതിയുടെ അടുത്തേക്കും നടന്നു. "ഗുഡ് മോണിങ്ങ് ചേച്ചി " "ഗുഡ് മോണിങ്ങ് . ഇന്നെന്താ നേരത്തെ എണീറ്റോ . കുളിയും കഴിഞ്ഞിട്ടുണ്ടല്ലോ " "മ്മ്. വെറുതെ ഒരു ചെയ്ഞ്ചിന് . ചേച്ചി ഇന്ന് ഓഫീസിൽ പോവാണോ " "മ്മ് പോവണം. ഈ വീക്ക് ഫുൾ വർക്ക് ഓവർലോഡ് ആണ് " "ഗുഡ് മോണിങ്ങ് " ശബ്ദം കേട്ട് പാർവതിയും വർണയും അവിടേക്ക് നോക്കി. പുഞ്ചിരിച്ച് നിൽക്കുന്ന ധ്രുവിയെ കണ്ടതും പാർവതി മുഖം തിരിച്ചു. "ആഹ് ധ്രുവിയേട്ടാ .. വാ ഇരിക്ക്.. .എന്താ പതിവില്ലാതെ ഈ വഴിക്ക് " " നിമി വന്നു എന്ന് അറിഞ്ഞു. അപ്പോ ഹോസ്പിറ്റലിൽ പോകുന്ന വഴി ഇവിടെയൊന്നു കയറി അവളെ കണ്ടിട്ട് പോവാം എന്ന് കരുതി. " " നിമി ചേച്ചി എണീറ്റിട്ടില്ലാ തോന്നുന്നു. താഴേക്ക് കണ്ടില്ല. എട്ടൻ ഇരിക്ക് ഫുഡ് കഴിച്ചിട്ട് പോവാം" " ഫുഡ് വേണ്ടാ ഞാൻ കഴിച്ചിട്ടാ വന്നത്. " " എന്നാ ഞാൻ ചായ എടുക്കാം " അത് പറഞ്ഞ് വർണ ഒന്ന് ആക്കി ചിരിച്ച് അടുക്കളയിലേക്ക് പോയി. "എന്താ പാർവതി തമ്പുരാട്ടി ഒരു മെന്റ് ഇല്ലാത്തെ "

തന്നെ നോക്കാതെ തലകുനിച്ച് ഭക്ഷണം കഴിക്കുന്ന പാർവതിയോട് അവൻ ചോദിച്ചു. "Nothing" അവൾ തല ഉയർത്താതെ തന്നെ പറഞ്ഞു. "സാരി നന്നായിട്ടുണ്ട്ലോ. ഈ മന പൊരുത്തം എന്നൊക്കെ പറഞ്ഞാ ഇതാണ്... " ധ്രുവി പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ അവൾ തല ഉയർത്തി നോക്കി. പിന്നെയാണ് അവൾക്ക് മനസിലായത് രണ്ടു പേരുടേയും ഡ്രസ്സിന്റെ നിറം റെഡ് പാർവതിയുടെ മുഖത്ത് അമ്പരപ്പ് ഉണ്ടായി എങ്കിലും അവൾ അത് മറച്ചു വച്ചു. "നീയെന്റെ ദേവീ .... ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ ഹൃദയ സംഗീത മന്ത്രം അത്രമേൽ ഒന്നാണു നമ്മൾ " ധ്രുവി താടിക്ക് കൈ കൊടുത്ത് പാർവതിയെ നോക്ക ഈണത്തിൽ പാടിയതും പാർവതി അവനെ നോക്കി പേടിപ്പിച്ചു. "ഏത് ദേവിയാ ധ്രുവിയേട്ടാ പാർവതി ദേവിയോ , ലക്ഷ്മി ദേവിയോ , സരസ്വതി ദേവിയോ " ചായയുമായി വന്ന വർണ ചോദിച്ചു. " അത് പിന്നെ ചോദിക്കാനുണ്ടോ വർണ മോളേ . നന്മുടെ പരമശിവന്റെ പാർവതി തന്നെ " ധ്രുവി പറയുന്നത് കേട്ട് പാർവതി ഭക്ഷണം കഴിക്കൽ നിർത്തി കൈ കഴുകാൻ പോയി. "ഹായ് ധ്രുവിയേട്ടാ " കോളേജിലേക്ക് പോകാൻ ബാഗും തൂക്കി ഭദ്ര റൂമിനു പുറത്തേക്കു വന്നു. " അമ്പട കള്ളാ. റെഡ് ഷർട്ടോ . അപ്പോ ഇതിനായിരുന്നു അല്ലേ രാവിലെ വിളിച്ച് പാറു ചേച്ചീടെ ഡ്രസ്സിന്റെ കളർ ചോദിച്ചേ " ഭദ്ര പറഞ്ഞതിനു ശേഷമാണ് വാഷ് ബേസിന് അടുത്ത് പാർവതി നിൽക്കുന്നത് കണ്ടത്.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story