എൻ കാതലെ: ഭാഗം 75

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ശിലു.... ഞാൻ ഗേറ്റിനു പുറത്ത് ഉണ്ടാകും. നീ അങ്ങോട്ട് വന്നാ മതി" പാർവതിയുടെ വായിൽ നിന്നും എന്തെങ്കിലും കേൾക്കുന്നതിന് മുൻപേ ഭദ്ര ബാഗും താങ്ങി പിടിച്ച് ഓടി. പാർവതി ധ്രുവിയെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം മുകളിലേക്ക് കയറി പോയി. "ഇതാര് ധ്രുവിയേട്ടനോ . കണ്ടിട്ട് എത്ര നാളായി " സ്റ്റയർ ഇറങ്ങി വന്ന നിമി ധ്രുവിയെ നോക്കി ചോദിച്ചു. അവളുടെ കൂടെ അഭിയും ഉണ്ടായിരുന്നു. " ഓഹ് മഹാറാണി പള്ളിയുറക്കം കഴിഞ്ഞ് എണീറ്റോ . അടിയൻ ഒന്ന് തല കാണിക്കാൻ വന്നതാണേ. നമ്മളെയൊക്കെ ഓർമയുണ്ടോ ആവോ ബാഗ്ലൂർക്കാരിക്ക്.... " 'പോ ധ്രുവിയേട്ടാ ചുമ്മാ കളിയാക്കാതെ . " അവൾ അവന്റെ അരികിൽ ഉള്ള ചെയർ വലിച്ചിട്ട് ഇരുന്നു. അഭി കൂടെ ഉള്ളക്കാരണം വർണ അടുക്കളയിലേക്ക് പോയിരുന്നു. നിമി അഭിജിത്തിനെ പരിചയപ്പെടുത്തി കൊടുത്തു. അവർ കുറച്ച് നേരം പരസ്പരം സംസാരിച്ച് ഇരുന്നു. " ചെറിയമ്മാ ഞാൻ ഇറങ്ങാ . വർണാ " ശിലു ബാഗുമായി ഡെയ്നിങ്ങ് എരിയയിലേക്ക് വന്നു. " ചെറിയമ്മ അടുക്കള പുറത്താണ് ശിലു. നീ ഇറങ്ങായോ . ചേച്ചി എവിടെ " " ചേച്ചി കുളിക്കാ . എന്നാ ഞാൻ പോവാ വൈകുന്നേരം കാണാം " അവൾ വർണയെ കൈ വീശി കാണിച്ചു. "എസ്ക്യൂസ്മി . ഞങ്ങൾ മൂന്ന് പേർ ഇവിടെ പന പോലെ ഇരിക്കുന്നത് ഭവതി കണ്ടില്ലേ ആവോ "

തങ്ങളെ മൈന്റ് ചെയ്യാതെ പോവുന്ന ശിലുവിനെ നോക്കി നിമി ചോദിച്ചു. "സോറി എന്റെ നിമ്മി കുട്ടി ..പോകാനുള്ള തിരക്കിൽ ഞാൻ ശ്രദ്ധിച്ചില്ലാ " ശിലു അവളുടെ കവിൾ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. "അല്ലാ നിന്റെ എട്ടൻമാരൊക്കെ എവിടെ . പ്രത്യേകിച്ച് ശ്രീ. അവൻ ഫോണും ഓഫ് ചെയ്ത് വച്ച് എവിടെ പോയതാ " " ശ്രീയേട്ടൻ വല്ല മലയുടേയും മണ്ടയിൽ പോയി ഇരിക്കുന്നുണ്ടാകും. നിമി ചേച്ചി വന്ന അന്ന് പോയതാ . പിന്നെ ഈ സമയം വരെ വന്നിട്ടില്ല. ഇത് ഇടക്ക് ഉള്ളതാ ഈ മുങ്ങൽ. തിരിച്ച് വരുമായിരിക്കും. " ശിലു ബാഗ് ശരിയാക്കി കൊണ്ട് പറഞ്ഞു. "മ്മ്.. പാർത്ഥിയോ .. " ധ്രുവി ചോദിച്ചു. " ഞാൻ ഇവിടെ ഉണ്ടെന്റെ അളിയോ " പാർത്ഥി പോലീസ് യൂണിഫോമിൽ താഴേക്ക് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു. " തറവാട്ടിൽ വല്യ കുറേ എട്ടൻമാർ ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ഒരു അനിയത്തി ഈ വീട്ടിൽ വന്നു കയറീട്ട് ദിവസം 2 ആയി. ഒരാൾക്ക് പോലും അടുത്തിരിക്കണം എന്നോ. കാര്യങ്ങൾ അന്വോഷിക്കണം എന്നോ ഒരു വിചാരം ഇല്ല. " നിമി അവൻ വരുന്നത് കണ്ട് പരാതിയോടെ പറഞ്ഞു.

" അപ്പോ നിങ്ങൾ എട്ടൻമാരും അനിയത്തിയും കൂടി പരാതിയും പരിഭവവും ഒക്കെ തീർക്ക് ... ഞാൻ ക്ലാസിലേക്ക് പോവാ " ശിലു യാത്ര പറഞ്ഞ് ക്ലാസിലേക്ക് പോയി. "എട്ടൻ രണ്ടു ദിവസമായി തിരക്കിൽ ആയിരുന്നുടാ . അതുകൊണ്ടല്ലേ . എന്റെ നിമ്മി കുട്ടി വിശേഷങ്ങൾ ഒക്കെ പറ " പാർത്ഥി നിമ്മിയുടെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു. "എനിക്ക് അറിയാം എട്ടാ . എട്ടന്റെ തിരക്കു കൊണ്ടാണ് എന്ന് ഞാൻ വെറുതെ പറഞ്ഞതാ . എട്ടാ ഇതാണ് ഞാൻ പറഞ്ഞ അഭിജിത്ത്. ജിത്തു ഇത് എന്റെ എട്ടൻ പാർത്ഥി . SI ആണ് " നിമ്മി അവരെ പരസ്പരം പരിചയപ്പെടുത്തു. "നാട്ടിൽ എവിടേയാ അഭിജിത്തിന്റെ വീട് " പാർത്ഥി ചോദിച്ചു. "ത്യശ്ശൂർ ആണ് " " എന്നാലും എന്റെ നിമ്മി. മിണ്ടാ പൂച്ചയെ പോലെ ഇരുന്നിട്ട് അവസാനം നീ കലം ഉടച്ചല്ലോ. " ധ്രുവി താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു. "അല്ലാ അഭിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് " പാർത്ഥി അത് ചോദിച്ചതും വർണ യും അവന്റെ മറുപടിക്കായി കാത്ത് നിന്നു. " വീട്ടിൽ അച്ഛൻ അമ്മാ പിന്നെ ഒരു അനിയത്തി" "വേറെ ആരും ഇല്ലേ " പാർത്ഥി ചോദിച്ചു.

"നീ മെയിൻ ആളെ പറയാൻ വിട്ടു പോയി ജിത്തു. എട്ടാ അത് ഒരു കഥയാണേ. ഞാൻ ചെറുതാക്കി പറഞ്ഞ് തരാം. ജിത്തുന്റെ അമ്മക്ക് ഒരു ബ്രദർ ഉണ്ടേ . ആ ബ്രദറും വൈഫും മരിച്ചപ്പോൾ അവരുടെ മകളെ ജിത്തുവിന്റെ അമ്മ ചെറുപ്പത്തിൽ ഇവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. മുറപ്പെണ്ണ് ആയതു കൊണ്ട് ജിത്തുവിന് ആ കുട്ടിയെ നല്ല ഇഷ്ടമായിരുന്നു. ആ കുട്ടിക്ക് തിരിച്ചും. ആ കുട്ടിക്ക് ആവശ്യമുള്ള സാധനങ്ങളും മറ്റു ആവശ്യങ്ങളും ജിത്തു തന്നെ ആണ് ചെയ്തു കൊടുത്തിരുന്നത്. പക്ഷേ ഫിനാൻഷ്യലി ഇവനെക്കാൾ ബെറ്റർ ആയ മറ്റൊരാളെ കിട്ടിയപ്പോൾ ആ കുട്ടി ജിത്തുവിനെ ചതിച്ചു. പല വട്ടം ഇവൻ ആ കുട്ടിയുടെ കാല് പോലും പിടിച്ചതാണ്. ആ കുട്ടി തിരിച്ച് വന്നാൽ സ്വീകരിക്കാനും തയ്യാറായിരുന്നു. പക്ഷേ ഇവന്റെ സ്നേഹത്തെക്കാൾ അവൾക്ക് വലുത് പണം ആയിരുന്നു. " " ഇന്നത്തെ കാലത്ത് ഇങ്ങനെ കുറേ പെൺപിള്ളേർ ഉണ്ട്. സ്നേഹത്തിന് ഒന്നും ഒരു വിലയും നൽകാത്തവർ. ഡ്രസ്സ് മാറ്റുന്ന പോലെയാ കാമുകൻമാരെയൊക്കെ മാറ്റുന്നത്. കഷ്ടം" ധ്രുവി വെറുപ്പോടെ പറഞ്ഞു. "അയ്യോ അങ്ങനെയൊന്നും പറയല്ലേ. അവൾ പാവമാ . എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അവൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചിരുന്നത് പോലും . അവൾ എപ്പോഴും സന്തോഷമായി ഇരിക്കണം.

അതിൽ കൂടുതൽ എനിക്ക് വേറെ ഒന്നും വേണ്ടാ. ഒരു ശല്യമായി ഞാൻ ഒരിക്കലും അവളുടെ ജീവിതത്തിൽ കടന്നു ചെല്ലില്ല. " അഭിജിത്തിന്റെ നിഷ്കളങ്കമായ സംസാരം വർണയെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. "കണ്ടോ ഇത്രയൊക്കെ ചെയ്തിട്ടും ഇവൻ ആ കുട്ടിയെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളു. ഇത്രക്കും പാവം ആവാൻ പാടില്ല ജിത്തു " നിമ്മി പരാതിയോടെ പറഞ്ഞു. "സാരില്യ. അവൾ എന്നേ വിട്ട് പോയപ്പോൾ മരിക്കാൻ വരെ തോന്നിയതാ. ഒരു പക്ഷേ പൂർണി എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു. " അഭിജിത്ത് നിമിയെ നോക്കി പറഞ്ഞു. "ആ കുട്ടി ഇപ്പോ എവിടെ ഉണ്ട് " പാർത്ഥി " അവളുടെ ഹസ്ബന്റിന്റെ വീട്ടിൽ " തന്നെ നോക്കി അഭിജിത്ത് പറഞ്ഞതും വർണ വല്ലാതെ പേടിച്ചു പോയിരുന്നു. "മ്മ്. ദൈവത്തിന് അറിയാം സത്യങ്ങൾ. എന്നാ ഞാൻ ഇറങ്ങട്ടെ. സ്റ്റേഷനിൽ കുറച്ച് കേസുകൾ അത്യവശ്യമായി തീർക്കേണ്ടതുണ്ട് " പാർത്ഥി അർത്ഥം വച്ച് പറഞ്ഞു കൊണ്ട് എണീറ്റ് പുറത്തേക്ക് നടന്നു. ഇറങ്ങാൻ നേരം അവൻ ചുറ്റും ആമിയെ തിരഞ്ഞു എങ്കിലും അവളെ എവിടേയും കാണാനില്ല. അവൻ നിരാശയോടെ ജീപ്പും എടുത്ത് പുറത്തേക്ക് പോയി. " എന്നാ ഞാനും ഇറങ്ങാ . ഹോസ്പിറ്റലിൽ പോവാൻ ടൈം ആയി.

ശ്രീ വീട്ടിൽ തിരിച്ച് എത്തിയാൽ എന്നേ ഒന്ന് വിളിക്കാൻ പറഞ്ഞേക്ക് " അവനും പുറത്തേക്ക് ഇറങ്ങി. ഇറങ്ങാൻ നേരം പാർവതിയെ നോക്കിയെങ്കിലും കാണാനില്ല. അവൻ കാറിന്റെ ഡോർ തുറന്ന് കയറാൻ നിൽക്കുമ്പോൾ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി. അവിടെ ഫോണിൽ ആരോടോ സംസാരിച്ച് നിൽക്കുന്ന പാർവതിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. "ഓയ് ... മേരാ ജാൻ പാറു... ചേട്ടൻ പോവാ . പിന്നെ കാണാം " അവൻ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "പോടാ " അവൾ തിരിച്ച് പറഞ്ഞു. മറുപടിയായി അവൻ ഒരു ഫ്ളയിങ്ങ് കിസ് കൊടുത്ത് കാറിൽ കയറി പോയി. * " ജിത്തു ഞാൻ പോയി കുളിച്ചിട്ട് വരാം. വർണാ നമ്മുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം ട്ടോ " നിമ്മി എണീറ്റ് പോയതും അവിടെ വർണയും അഭിജിത്തും മാത്രമായി. അഭി അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചതും വർണ ദേഷ്യത്തിൽ അടുക്കളയിലേക്ക് നടന്നു. "എട്ടത്തി അങ്ങനെ പോയാലോ. ഒന്ന് നിന്നേ " അഭി അവളുടെ അടുത്തേക്ക് നടന്നു വന്നു. "ആരാടാ നിന്റെ എട്ടത്തി. നീ നിമ്മി ചേച്ചിയെ ചതിക്കുക്കയല്ലേ . സത്യങ്ങൾ അറിയുമ്പോൾ ചേച്ചി തന്നെ നിന്നെ അടിച്ച് പുറത്താക്കും" അവന് നേരെ കൈ ചൂണ്ടി വർണ പറഞ്ഞു. "പിന്നെ എന്റെ ഭാര്യയാവാൻ പോകുന്നവളുടെ എട്ടന്റെ ഭാര്യ എന്റെ എട്ടത്തി ആണല്ലോ. പുറമേ എട്ടത്തി എന്ന് വിളിക്കുന്നുണ്ടെങ്കിലും മനസിൽ നീ എനിക്ക് ... " അവൻ വഷളൻ ചിരിയോടെ പാതി പറഞ്ഞ് നിർത്തി. " ടാ .നിന്നെ "

" ഇങ്ങനെ ചൂടാവാതെ മുറപെണ്ണേ .ഞാൻ മുഴുവൻ പറയട്ടെ . നീ പറഞ്ഞല്ലോ നിന്റെ നിമ്മി ചേച്ചി എന്നേ ഇവിടെ നിന്നും അടിച്ച് പുറത്താക്കും എന്ന് . പക്ഷേ സത്യങ്ങൾ അറിയുമ്പോൾ നിന്നെ ആയിരിക്കും ആദ്യം എല്ലാവരും സംശയിക്കുക. അതുകൊണ്ട് അധികം ആവേശം വേണ്ട. നീ ഇന്നലെ കണ്ട പോലെ അല്ലാലോ. ആകെ ഒന്നു മിനിങ്ങിയിട്ടുണ്ട്. ഓരോ ദിവസം കൂടുന്തോറും എന്നേ കൊതിപ്പിക്കാ " അവളുടെ ചുറ്റും നടന്നു കൊണ്ട് അഭിജിത്ത് പറഞ്ഞതും വർണ വെറുപ്പോടെ മുഖം തിരിച്ചു. "എന്താ അളിയാ എട്ടത്തിയോട് ഒറ്റക്ക് ഒരു സംസാരം " പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് അഭി തിരിഞ്ഞ് നോക്കി. ഷർട്ടിന്റെ സ്ലീവ്സ് മടക്കി സ്റ്റയർ ഇറങ്ങി വരുന്ന ദത്തൻ . പണ്ടത്തെ ദത്തനല്ലാ അത് എന്ന് ഒരു നിമിഷം അഭിജിത്തിന് തോന്നി പോയി. താടിയും മുടിയും വെട്ടി ഒതുക്കി എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ദത്തനെ കണ്ട് അഭി ഒരു നിമിഷം അമ്പരുന്നു. "അളിയോ എന്താ ഇങ്ങനെ നോക്കുന്നേ. സ്വപ്ന ലോകത്താണോ " ദത്തൻ അവന്റെ തൊട്ടു മുന്നിൽ വന്ന് നിന്ന് വിരൽ ഞൊടിച്ചു. അഭിജിത്തിന്റെ മുഖത്തെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല. ദത്തൻ ഉടൻ വരും എന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല. " ഞാൻ ആരാണ് എന്ന് ഇനി അളിയന് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ. അളിയനെ ഞാൻ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ എത്തി.

കുറച്ച് ഒഫീഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം ഞാൻ ഒരു സ്ഥലം വരെ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് അളിയൻ വരുന്ന ദിവസം എനിക്ക് കാര്യമായി അളിയനെ സ്വീകരിക്കാൻ പറ്റിയില്ല. സാരില്യ .ഇനിയും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ. നമ്മുക്ക് കാണാം " "മ്മ് തീർച്ചയായും. ചിലതൊക്കെ തിരുമാനിച്ച് ഉറപ്പിച്ചിട്ട് തന്നെയാണ് എന്റെ ഈ വരവും. അത് ചിലപ്പോ അളിയനും എന്റെ ഈ മുറപ്പെണ്ണിനും താങ്ങാൻ കഴിഞ്ഞു എന്ന് വരില്ലാ " അഭിജിത്ത് കൈകൾ കെട്ടി നിന്ന് പുഛത്തോടെ പറഞ്ഞു. "അങ്ങനെ എന്നേ അണ്ടർഎസ്റ്റിമേറ്റ് ചെയ്യാതെ അളിയാ . പകയും പ്രതികാരവും എല്ലാം നമ്മൾ തമ്മിലാണ്. അതിന്റെ ഇടയിലേക്ക് എന്റെ പെണ്ണിനെ എങ്ങാനും വലിച്ചിടാൻ നോക്കിയാൽ " ദത്തൻ അവന്റെ നേർക്ക് വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു. ശേഷം വർണയുടെ അരികിലേക്ക് നടന്നു. "കുഞ്ഞേ ഞാൻ പോയിട്ട് വരാം. ഇവിടെ നല്ല കുട്ടിയായിട്ട് ഇരിക്കണം കേട്ടല്ലോ " ദത്തൻ അവളുടെ കവിളിൽ തന്റെ കൈ ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു. അവന്റെ ആ സാമിപ്യം മതിയായിരുന്നു അവളുടെ ഉള്ളിലെ എല്ലാ പേടിയും ഇല്ലാതാക്കാൻ " ഞാൻ നല്ല കുട്ടിയായി ഇവിടെ ഇരുന്നോളം ദത്താ" "ആഹ് അങ്ങനെ വെറുതെ ഇരിക്കുകയല്ലാ. പഠിക്കണം ഇത്രയും നാള് വെറുതെ സമയം കളഞ്ഞു. ഇനി അതിന് ഞാൻ സമ്മതിക്കില്ലാ. അതുകൊണ്ട് എന്റെ കുട്ടി നന്നായി ഇരുന്ന് പഠിച്ചോ. വൈകുന്നേരം ഞാൻ വന്ന് ചോദ്യം ചോദിക്കും "

"അയ്യോ .. അന്ന് നാട്ടിൽ പോയ സമയത്ത് ആമി ചേച്ചി ക്ലാസിൽ പോയപ്പോൾ എനിക്ക് അവിടെ വെറുതെ ഇരുന്ന് ബോറടിച്ചു. അപ്പോ ഞാൻ ബുക്ക് എല്ലാം എടുത്ത് വായിച്ചു നോക്കി. പക്ഷേ തിരിച്ചു വരുമ്പോൾ ഞാൻ കൊണ്ടു വരാൻ മറന്നു ദത്താ" വർണ മുഖത്ത് നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു. എന്നാൽ ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു അഭി. ദത്തന്റെ മാറ്റം ആണ് അവനെ കൂടുതൽ ഞെട്ടിച്ചത്. പണ്ടത്തെ ദത്തൻ അല്ലാ ഇത്. തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ച ദത്തൻ വർണക്ക് അരികിൽ എത്തിയതും എത്ര പെട്ടെന്ന് ആണ് അവന്റെ മുഖത്തെ ദേഷ്യം മാഞ്ഞ് വാത്സല്യം നിറഞ്ഞത്. ഭദ്രയും ശിലുവും ദത്തന് വർണയോടുള്ള സ്നേഹത്തെ കുറിച്ച് നിമ്മിയോട് പറയുന്നത് കേട്ടപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ലാ . വാക്കുകളെക്കാൾ ഉപരി അവന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും വർണയോടുള്ള സ്നേഹം നിറഞ്ഞ് നിൽക്കുന്നുണ്ട്. "ബുക്ക് ഇല്ലാതെ നമ്മൾ ഇനി എങ്ങനെ പഠിക്കും ദത്താ . എന്തായാലും ഇത്രയും ആയില്ലേ . കുറച്ച് ദിവസം കൂടി കഴിഞ്ഞാ നമ്മൾ നാട്ടിലേക്ക് പോകും അപ്പോ നമ്മുക്ക് പഠിക്കാം " വർണ പറഞ്ഞു. "ഇതല്ലേ വർണ മോളേ നിന്റെ ബുക്ക് . ഇത് എടുക്കാൻ നീ മറന്നാലും ദത്തേട്ടൻ മറക്കില്ല. " അഭിക്ക് മൊത്തത്തിൽ ഞെട്ടാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളു.

അവൻ സ്വപ്നത്തിൽ പോലും ആമിയെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല. അഭിയുടെ അതേ അവസ്ഥ തന്നെയായിരുന്നു എറേ കുറേ വർണക്കും. പക്ഷേ അത് ആമിയുടെ കൈയ്യിൽ ഇരിക്കുന്ന തന്റെ ബുക്കുകൾ കണ്ടിട്ട് ആണ് എന്ന് മാത്രം. "എന്റെ കുട്ടി മനസിൽ കണ്ടാൽ ഈ ദത്തൻ അത് മാനത്ത് കാണും. അതുകൊണ്ട് എന്റെ കുട്ടി ഐശ്വര്യമായി ബുക്കുകൾ വാങ്ങി പോയി പഠിക്കാൻ നോക്കിക്കേ " ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. " എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. " വർണ ഇപ്പോ കരയും എന്ന അവസ്ഥയിൽ ആയിരുന്നു. "ഇവൾ പഠിക്കുന്നുണ്ടോ എന്ന് നോക്കേണ്ട ഉത്തരവദിത്വം ആമിക്ക് ആണ് . എന്നാ ഞാൻ ഇറങ്ങാ " ദത്തൻ വർണയുടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും പാർവതിയും പോവൻ ആയി താഴേക്ക് വന്നിരുന്നു. വർണയേയുo ആമിയേയും ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അവൾ ധ്യതിയിൽ പുറത്തേക്ക് ഇറങ്ങി. കാറിൽ അവളെ കാത്ത് ദത്തൻ ഇരിക്കുന്നുണ്ടായിരുന്നു. പാർവതി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സാധാരണ മുഖം തിരിക്കാറുള്ള ദത്തൻ അവളെ നോക്കി ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. പാർവതിക്ക് ദത്തന്റെ ആ പ്രവ്യത്തിയിൽ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. അവരുടെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി *

" അപ്പോ എന്നാ നമ്മുക്ക് പഠിക്കുകയല്ലേ വർണ മോളേ" ആ മി അവളെ കളിയാക്കി. "വൈ ദിസ് കൊലവറി ഡി ചേച്ചീ" വർണ അവളുടെ കൈയ്യിലെ തന്റെ ബുക്കുകൾ തട്ടി പറഞ്ഞ് ചവിട്ടി കുലുക്കി മുകളിലേക്ക് പോയി. പിന്നാലെ ചിരിച്ചു കൊണ്ട് പോകുന്ന ആമിയെ നോക്കി അഭിജിത്ത് ഒരു നിമിഷം നിന്നു. താൻ എന്ന ആള് ഇവിടെ നിൽക്കുന്നുണ്ട് എന്ന ചിന്ത പോലും ഇല്ലാത്തവളെ കണ്ട് അവന് അതിശയം ആയിരുന്നു. * ആമി കൂടെ തന്നെ ഉള്ള കാരണം വർണക്ക് അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ പറ്റുന്നുണ്ടായിരുന്നില്ല. പഠിക്കാൻ മടി കാണിക്കുമ്പോൾ ദത്തനെ വിളിച്ച് പറയും എന്ന ഭീഷണിയിൽ വർണ ബുക്ക് നോക്കി ഇരുന്നു. ഉച്ചക്ക് ഭദ്രയും ശിലുവും ക്ലാസ് കഴിഞ്ഞു വന്നു. കോളേജിൽ ഉച്ചക്ക് ശേഷം എന്തോ ഫങ്ങ്ഷൻ ഉള്ള കാരണം അവർ നേരത്തെ വന്നതിൽ എറ്റവും കൂടുതൽ സന്തോഷിച്ചത് വർണ ആയിരുന്നു. ഭദ്രയും ശിലുവും വന്നതു കൊണ്ട് വർണയെ ഇനി പിടിച്ചാൽ കിട്ടില്ലാ എന്ന് അറിയാവുന്നത് കൊണ്ട് ഉച്ചക്ക് ശേഷം പഠിക്കാൻ ആമിയും പറഞ്ഞില്ല. ഉച്ചക്ക് ശേഷം അവർ പാടത്തും പറമ്പിലും ആയി ചുറ്റി തിരിഞ്ഞ് നടന്നു. മൂന്ന് നാല് ദിവസം കഴിഞ്ഞ് ആമി തിരികെ പോകും എന്ന് പറഞ്ഞപ്പോൾ മൂന്ന് പേർക്കും നല്ല സങ്കടം ഉണ്ടായിരുന്നു എങ്കിലും കിട്ടിയ മൂന്ന് ദിവസം അടിച്ച് പൊളിക്കാൻ അവർ തിരുമാനിച്ചു.

നിമി സാധാരണ ലീവിന് വരുമ്പോൾ തന്റെ പിന്നാലെ വാലു പോലെ ഭദ്രയും ശിലുവും ഉണ്ടാവുമായിരുന്നു. പക്ഷേ വർണ വന്നതിൽ പിന്നെ അവർ കൂടുതൽ സമയവും അവളുടെ കൂടെയാണ്. അതിൽ നിമിക്കും ചെറിയ സങ്കടം ഉണ്ടായിരുന്നു. * വൈകുന്നേരം വിളക്ക് വച്ച് കഴിഞ്ഞ് ഭദ്രയും ശിലവും പഠിക്കാനായി റൂമിലേക്ക് പോയി. ആമി വീട്ടിലേക്ക് വിളിച്ച് സംസാരിക്കുകയാണ്. അതുകൊണ്ട് വർണ റൂമിലേക്ക് പോയി. അവൾ ഹെഡ് സെറ്റിൽ പാട്ടും വച്ച് ഇരിക്കുമ്പോഴാണ് ദത്തൻ ഓഫീസിൽ നിന്നും വന്നത്. അവൻ ശബ്ദം ഉണ്ടാക്കാതെ വന്ന് കയ്യിലുള്ള ലാപ്പും ഫയലും ടേബിളിൽ വച്ച് അവളുടെ മടിയിലേക്ക് കിടന്നു. " ദത്താ..." അവൾ അവന്റെ നെറുകയിൽ തലോടി. "എത്ര ചാപ്റ്റർ പഠിച്ചു കഴിഞ്ഞു. " ദത്തൻ ചോദിച്ചതും വർണ ഒന്ന് പരുങ്ങി. "നിനക്ക് ഇത് മാത്രമാണോ ചോദിക്കാനുള്ളു. ഞാൻ ഫുഡ് കഴിച്ചോ. എന്താ ചെയ്യുന്നേ, ഉച്ചക്ക് ഉറങ്ങിയോ അങ്ങനെ എന്തോക്കെ ചോദിക്കാനുണ്ട്. " അവൾ പറയുന്നത് കേട്ട് ദത്തൻ അവളെ ഒന്ന് സംശയത്തോടെ നോക്കി. " അപ്പോ ഇന്ന് എന്റെ കുട്ടി ഒന്നും പഠിച്ചില്ലാ എന്ന് ചുരുക്കം " "അങ്ങനെയല്ലാ ദത്താ . ഞാൻ കുറച്ച് പഠിച്ചു പക്ഷേ എനിക്ക് അത് വായിക്കുമ്പോൾ ഒന്നും മനസിലാവുന്നില്ല. " "മ്മ്. "നീ താഴേ പോയി എനിക്ക് ഒരു ചായ എടുത്തിട്ട് വാ. അപ്പോഴേക്കും ഞാൻ ഒന്ന് കുളിച്ചിട്ട് വരാം "

അത് പറഞ്ഞ് ദത്തൻ ബാത്ത്റൂമിലേക്ക് കയറി. "ഹാവൂ.. ഇന്നത്തേക്ക് രക്ഷപ്പെട്ടു. നാളെ ഇനി തലവേദന ആയിരുന്നു എന്ന് പറയാം. മറ്റന്നാ വയറു വേദന . അതിന്റെ പിറ്റേന്ന് ആമി ചേച്ചി പോവാൻ നിൽക്കുന്നതിന്റെ സങ്കടം. അതിന്റെയും പിറ്റേന്ന് ആമി ചേച്ചി പോയ സങ്കടം. തൽക്കാലത്തേക്ക് ഇത് മതി. എന്നോടാ അവന്റെ കളി. വർണ എന്നാ സുമ്മാവാ " വർണ താഴേക്ക് പോകുന്നതിനിടയിൽ പ്ലാൻ ചെയ്തു. വേഗം അടുക്കളയിൽ പോയി ചായ ഇട്ടു. കപ്പിലേക്ക് ആക്കി റൂമിലേക്ക് വന്നു. വരുന്ന വഴി ഭദ്രയുടെ റൂമിലേക്ക് നോക്കിയപ്പോൾ അവർ രണ്ടുപേരെയും ആമി ചേച്ചി പഠിപ്പിക്കുകയാണ്. " സില്ലി ഗേൾസ് ... " അവരെ നോക്കി ചിരിച്ച് വർണ വീണ്ടും റൂമിലേക്ക് നടന്നു. അല്ലെങ്കിലും ആമി ചേച്ചിയും അഭിയേട്ടനും പണ്ടു മുതലെ നന്നായി പഠിക്കും. ആമി ചേച്ചി ആദ്യമൊക്കെ വീടിന്റെ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കൊടുക്കുമായിരുന്നു. വർണ റൂമിൽ എത്തുമ്പോൾ ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു. " ദത്താ ദാ ചായ . എന്താ ഇന്ന് പതിവില്ലാതെ ഒരു ചായ "

ദത്തൻ ആ ചായ വാങ്ങി. ശേഷം അവളെ പിടിച്ച് ടേബിളിന്റെ അടുത്തുള്ള ചെയറിൽ ഇരുത്തി. " ഇത് എനിക്ക് അല്ലാ . നിനക്കാ " "എനിക്ക് എന്തിനാ . ഞാൻ വൈകുന്നേരം ചായ കുടിച്ചതാ " " അത് സാരില്യ. ഇത് കൂടി കുട്ടിക്ക്. തലവേദന വരാതെ ഇരിക്കാനാ . വേഗം കുടിക്ക് " " എനിക്ക് വേണ്ടാ ദത്താ" "കുടിക്ക് കുഞ്ഞേ " അവൻ നിർബന്ധിച്ചതും വർണ അത് കുടിച്ചു " ഇനി എന്റെ കുട്ടി . ബാത്ത് റൂമിൽ പോയി ഫ്രഷായി മുഖം ഒക്കെ കഴുകീട്ട് വാ" "എന്തിനാ ദത്താ" " ഞാൻ പറയാം. നീ ആദ്യം പോയി വാ " അത് പറഞ്ഞ് ദത്തൻ ചായ കപ്പ് കൊണ്ട് താഴേക്ക് പോയി. വർണവേഗം ഫ്രഷായി വന്നു. ദത്തൻ രണ്ട് കുപ്പി വെള്ളവുമായി റൂമിലേക്ക് വന്നു. " ഇത് ചൂടുവെള്ളം . ഇത് തണുത്ത വെള്ളം " ദത്തൻ കൈയ്യിലെ രണ്ട് കുപ്പി കുപ്പികളും ടേബിളിന്റെ മുകളിൽ വച്ചു. "ഇനി നമ്മൾ പഠിക്കാൻ പോകുകയാണ്. തലവേദന വരാതിരിക്കാൻ ചായ കുടിച്ചു , ഉറക്കം വരാതിരിക്കാൻ മുഖം കഴുകി, ഇനി വെള്ളം കുടിക്കാൻ ദാഹിച്ചാൽ താഴേക്ക് പോവണ്ട കാര്യം ഇല്ല. " " Ohhh God. I am trapped..." വർണയുടെ മനസ് അവളോടായി പറഞ്ഞു. " അപ്പോ തുടങ്ങുകയല്ലേ " ദത്തൻ ടേബിളിന്റെ അവളുടെ അടുത്ത് മറ്റൊരു ചെയറിൽ ആയി ഇരുന്ന് ബുക്ക് തുറന്ന് വച്ചു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story