എൻ കാതലെ: ഭാഗം 76

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ രണ്ട് കുപ്പി വെള്ളവുമായി റൂമിലേക്ക് വന്നു. " ഇത് ചൂടുവെള്ളം . ഇത് തണുത്ത വെള്ളം " ദത്തൻ കൈയ്യിലെ രണ്ട് കുപ്പി കുപ്പികളും ടേബിളിന്റെ മുകളിൽ വച്ചു. "ഇനി നമ്മൾ പഠിക്കാൻ പോകുകയാണ്. തലവേദന വരാതിരിക്കാൻ ചായ കുടിച്ചു , ഉറക്കം വരാതിരിക്കാൻ മുഖം കഴുകി, ഇനി വെള്ളം കുടിക്കാൻ ദാഹിച്ചാൽ താഴേക്ക് പോവണ്ട കാര്യം ഇല്ല. " " Ohhh God. I am trapped..." വർണയുടെ മനസ് അവളോടായി പറഞ്ഞു. " അപ്പോ തുടങ്ങുകയല്ലേ " ദത്തൻ ടേബിളിന്റെ അവളുടെ അടുത്ത് മറ്റൊരു ചെയറിൽ ആയി ഇരുന്ന് ബുക്ക് തുറന്ന് വച്ചു. " എന്നാ നമ്മുക്ക് തുടങ്ങുകയല്ലേ കുഞ്ഞേ .." ദത്തൻ അവളെ നോക്കി വീണ്ടും ചോദിച്ചതും വർണ മനസില്ലാ മനസോടെ തലയാട്ടി. " പഠിക്കുന്നതിനു മുൻപ് ആദ്യം എന്റെ കുട്ടിക്ക് ആരാവാനാ ആഗ്രഹം എന്ന് പറ " ദത്തൻ താടിക്ക് കൈ കൊടുത്ത് അവളെ നോക്കി. 'എനിക്ക് അങ്ങനെ ഒന്നും ഇല്ല ദത്താ. പി ജി കഴിഞ്ഞാ നമ്മുക്ക് പഠിപ്പ് നിർത്താം. അതാ എന്റെ ആഗ്രഹം " "അയ്യടാ ആ ആഗ്രഹം എന്റെ കുട്ടി നാലാക്കി മടക്കി മനസിൽ എടുത്തു വച്ചോ. പഠിച്ച് ഒരു ജോലി വാങ്ങിച്ചിട്ട് വേണം എന്റെ കുട്ടിയെ ജോലിക്ക് അയച്ചിട്ട് എനിക്ക് സുഖമായി വീട്ടിൽ ഇരിക്കാൻ " " അത് ഈ ജന്മത്തിൽ നടക്കില്ല" "അതൊക്കെ നടക്കും. എന്റെ കുട്ടി MA economics അല്ലേ .

അപ്പോ അത് റിലേറ്റഡ് ആയി നമ്മുക്ക് വല്ല ജോലിയും നോക്കിയാലോ " " വേണ്ടാ ദത്താ എനിക്ക് ഈ കോഴ്സ് തന്നെ ഇഷ്ടം അല്ലാ .. 'എന്നാ പി ജി കഴിഞ്ഞ് നമ്മുക്ക് b.Ed നു പോവാം . എന്നിട്ട് ദർശനയെ പോലെ ടീച്ചർ ആവാം " "എന്നിട്ട് വേണം ആ കുട്ടികളുടെ ശാപം എനിക്ക് കിട്ടാൻ. ശാപം കിട്ടിയിട്ടുള്ള ജോലി ഒന്നും എനിക്ക് വേണ്ടാ. മാത്രമല്ല കുരുത്തം കേട്ട പിള്ളേർ വല്ല സംശയവും ചോദിച്ചാ എനിക്ക് ഉത്തരം പറഞ്ഞു കൊടുക്കാൻ അറിയില്ലാ." " എന്നാ MBA ചെയ്യാം. എന്നിട്ട് നമ്മുടെ കമ്പനിയിൽ ജോലിക്ക് കയറാം" "എന്നിട്ട് വേണം ഞാൻ നിങ്ങളുടെ കമ്പനിയിൽ പണി എടുത്ത് ചാവാൻ . നീയും പാർവതി ചേച്ചിയും കഷ്ടപ്പെടുന്നത് ഞാൻ കാണുന്നത് അല്ലേ " " എന്നാ psc try ചെയ്യാം. എന്നിട്ട് ഗവൺമെന്റ് ജോബ് നോക്കാം " " അതിന് ഒക്കെ നല്ല ബുദ്ധി വേണം. എനിക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേരു പോലും അറിയില്ലാ എന്നിട്ടാ PSC " " എന്നാ നീ തന്നെ പറയ്. ഇതൊന്നും വേണ്ടെങ്കിൽ വേറെ ഏതാ എന്റെ കുട്ടിക്ക് വേണ്ടത്. " " എനിക്ക് ഇങ്ങനെ വീട്ടിൽ ഇരുന്ന് നിന്റെ കാര്യങ്ങൾ ഒക്കെ നോക്കി നീ ഓഫീസിൽ പോകുമ്പോൾ ഭക്ഷണം ഒക്കെ ഉണ്ടാക്കി ഷർട്ട് അയൺ ചെയ്ത് തന്ന് ...." മറുപടിയായി ദത്തൻ അവളെ രൂക്ഷമായി നോക്കി. "വർണാ നോക്ക് വെറുതെ വീട്ടിൽ ഇരിക്കാം എന്ന വല്ല പ്ലാനും ഉണ്ടെങ്കിൽ അത് മാറ്റിയേക്ക് .

" ദത്തൻ ഗൗരവത്തിൽ പറഞ്ഞതും വർണ പേടിച്ച് കൊണ്ട് തലയാട്ടി. അവൻ ബുക്കിലെ ഓരോ പേജുകൾ ആയി മറച്ച് നോക്കാൻ തുടങ്ങി. ദത്തന്റെ മുഖത്തെ ആ ഗൗരവം കണ്ട് താൻ പെട്ടു എന്ന് വർണക്കും മനസിലായിരുന്നു. "കഴിഞ്ഞ സേം എക്സാം എങ്ങനെ ഉണ്ടായിരുന്നു . പാസ് ആവുമോ " അവൻ ബുക്കിൽ നോക്കി കൊണ്ട് ചോദിച്ചു. " അതൊക്കെ ദൈവത്തിന്റെ കൈയ്യിൽ ആണ്. അനു എന്തായാലും ജയിക്കും എന്ന് ഉറപ്പാ . വേണിയും ഞാനും ചിലപ്പോഴേ പാസ് ആവു " "അതെന്താ അങ്ങനെ " " ഞാൻ വച്ച ബിറ്റിൽ ആകെ മൂന്ന് questions മാത്രേ വന്നുള്ളൂ. അതും രണ്ട് 5 മാർക്കിന്റേയും ഒരു മൂന്നു മാർക്കിന്റെയും , പക്ഷേ അനു വച്ചതിൽ 3 എസ്റ്റേ കറക്റ്റ് വന്നു. വേണി പാവം അവൾക്ക് 2 വൺ വേഡ് മാത്രമേ വന്നുള്ളൂ " വർണ പറഞ്ഞതിന് ശേഷമാണ് താൻ പറഞ്ഞത് എന്താണെ സ്വയം ഓർത്തത്. അവൾ പേടിച്ച് ദത്തനെ നോക്കിയതും അവൻ വന്ന ചിരി അടക്കി പിടിച്ച് ഇരിക്കുകയാണ്. "എന്തിനാ നീ ഇങ്ങനെ ചിരിക്കണേ" വർണക്ക് അത്ഭുതത്തോടെ നോക്കി. "ബിറ്റ് വച്ച് പാസ് ആവാനുള്ള ബുദ്ധി പോലും എന്റെ കുട്ടിക്ക് ഇല്ലല്ലോ എന്ന് ആലോചിച്ച് ചിരിച്ചതാ " അവൻ ടേബിളിന്റെ മുകളിൽ ഇരിക്കുന്ന പെൻസിൽ എടുത്ത് ടെക്സ്റ്റിൽ മാർക്ക് ചെയ്യാൻ തുടങ്ങി. "നമ്മൾ ഇന്ന് പഠിക്കാൻ പോകുന്നത്.

Economic infrastructure ആണ് . അതിലെ ആദ്യത്തെ ടോപ്പിക്ക് ആണ് what is economic infrastructure...? ദത്തൻ പറയുന്നത് നോക്കി വർണ അവനെ കണ്ണെടുക്കാതെ നോക്കി. Economic infrastructure is defined as infrastructure that promotes economic activity, such as roads, highways, railroads, airports, sea ports, electricity, telecommunications, water supply and sanitation.... ആദ്യമൊക്കെ വർണ ശ്രദ്ധിച്ചു എങ്കിലും പതിയെ അവളുടെ ശ്രദ്ധ മാറാൻ തുടങ്ങിയിരുന്നു. തുറന്നിട്ട ജനലിലൂടെ അകത്തേക്ക് വീശുന്ന നേർത്ത കാറ്റിൽ ദത്തന്റെ മുടിയിഴകൾ മുഖത്തേക്ക് പാറി വീഴുന്നുണ്ട്. അത് അവൻ ഇടതു കൈ കൊണ്ട് ഒതുക്കി വക്കുന്നത് അവൾ കൗതുകത്തോടെ നോക്കി. വലതു കൈയ്യിൽ പെൻസിൽ കറക്കി കൊണ്ട് ഇടക്ക് ബുക്കിൽ ടോപ്പിക്കുകൾ മാർക്ക് ചെയ്ത് വക്കുന്നുണ്ട്. "ഇത്രയും പഠിക്ക് ... " ദത്തൻ ടേബിളിനു മുകളിൽ ഉള്ള ബുക്ക് എടുത്ത് അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു. ഇത്രയും നേരം അവൻ പറഞ്ഞ് തന്നത് ഒന്നും വർണ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അവൾ മറ്റെതോ ലോകത്ത് ആയിരുന്നു.ദത്തൻ പറഞ്ഞതിന് തലയാട്ടി അവൾ ബുക്കും എടുത്ത് വന്ന് ബെഡിൽ ഇരുന്നു. ദത്തൻ തന്റെ ലാപ്പ് ടോപ്പ് ഓൺ ചെയ്ത് വർക്കുകൾ ചെയ്യാൻ തുടങ്ങി.

വർണ ബുക്കു തുറന്ന് വച്ച് അതിൽ ദത്തൻ വർണാ എന്ന് സ്പെല്ലിങ്ങ് കണ്ടുപിടിച്ച് പെൻസിൽ കൊണ്ട് റൗണ്ട് ചെയ്യുകയാണ്. പേജിന്റെ നാല് മൂലയിലും ഉള്ള ഡെക്കറേഷൻ വേറെ. "ഉറക്കെ വായിച്ച് പഠിക്ക് കുഞ്ഞേ " ലാപ്പ്ടോപ്പിൽ നോക്കിയാണ് അവൻ പറഞ്ഞത് എങ്കിലും നല്ല ഗൗരവത്തിൽ ആയിരുന്നു. വർണ മനസില്ലാ മനസോടെ വായിക്കാൻ തുടങ്ങി. അര മണിക്കൂറിനുള്ളിൽ അവൾ 6 വട്ടം ബാത്ത്റൂമിൽ പോയി . ഒപ്പം രണ്ട് കുപ്പി വെള്ളവും കുടിച്ച് തീർത്തു. ഇതാെക്കെ സമയം കളയാനുള്ള അവളുടെ അടവുകൾ ആണെന്ന് ദത്തന് അറിയാമായിരുന്നു. " അല്ലെങ്കിൽ നാഴികക്ക് നാൽപ്പത് വട്ടവും ഈ ശിലുവും ഭദ്രയും ഈ റൂമിൽ കയറി ഇറങ്ങുന്നത് ആണ്. ഇന്ന് ഈ വഴിക്ക് ഇവള്മാരെ കാണാൻ ഇല്ലാലോ " വർണ ഡോറിനരികിലേക്ക് നോക്കി ആത്മഗധിച്ചു. "നീ പഠിക്കുകയാണെന്നും അതുകൊണ്ട് കുറച്ച് നേരത്തേക്ക് ഈ വഴിക്ക് വന്നു പോകരുത് എന്ന് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇനി ആരെങ്കിലും വരുന്നത് നോക്കി ഡോറിനു പുറത്തേക്ക് വായ നോക്കി ഇരിക്കണ്ടാ. മര്യാദക്ക് വേഗം പഠിക്കാൻ നോക്ക്" ദത്തൻ തിരിഞ്ഞ് അവളെ നോക്കി പറഞ്ഞ് വീണ്ടും അവന്റെ വർക്ക് ചെയ്യാൻ തുടങ്ങി. തനിക്ക് രക്ഷപ്പെടാൻ ഇനി ഒരു വഴിയും ഇല്ലാ എന്ന് മനസിലായതും അവൾ പതിയെ പഠിക്കാൻ തുടങ്ങി.

ഇത്തരം നല്ല ശീലങ്ങൾ കുറച്ച് കാലമായി ഇല്ലാത്തതിനാൽ പഠിച്ചെടുക്കാൻ അവളും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. " കഴിഞ്ഞോ" ദത്തന്റെ ശബ്ദം കേട്ട് പഠിച്ച് പഠിച്ച് ഉറക്കം തൂങ്ങിയ വർണ ഞെട്ടി ഉണർന്നു. "മ്മ് കഴിഞ്ഞു. " അത് കേട്ട് ദത്തൻ എഴുനേറ്റ് അവളുടെ അരികിൽ വന്നിരുന്നു. "താ . ഞാൻ നോക്കട്ടെ പഠിച്ചോ എന്ന് " ദത്തൻ അവളുടെ കൈയ്യിൽ നിന്നും ബുക്ക് വാങ്ങിച്ചു. " ഇതെന്താ അത്ത പൂക്കളം ഇട്ട് വച്ചിരിക്കുകയാണോ " ബുക്കിന്റെ സൈഡിലുള്ള വർണയുടെ ഡെക്കറേഷൻസ് കണ്ട് ദത്തൻ ചോദിച്ചു. വർണ തന്നോട് അല്ലാ ചോദിക്കുന്നത് എന്ന ഭാവത്തിൽ വർണ ഇരുന്നു. ദത്തൻ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം തപ്പിതടഞ്ഞിട്ടാണെങ്കിലും വർണ ഉത്തരം പറഞ്ഞ് ഒപ്പിച്ചു. അടുത്തത് പഠിക്കാൻ ദത്തൻ പറഞ്ഞതും വർണയുടെ മുഖം ആകെ മാറി. " പിള്ളേരെ കഴിക്കാൻ വാ " ചെറിയമ്മ വന്ന് വിളിച്ചതും വർണ പുറത്തേക്ക് ഒരു ഓട്ടമായിരുന്നു. അത് കണ്ട് ദത്തന് ചിരി വന്നു. * " ഇപ്പോ ഇങ്ങനെയൊക്കെ ആയോ. അന്ന് ഞങ്ങൾ പറഞ്ഞപ്പോൾ നിനക്ക് വിശ്വാസം വന്നില്ല. ഇപ്പോ മനസിലായില്ലേ. എട്ടന്റെ സ്വഭാവം വച്ച് വഴക്ക് അല്ല രണ്ട് അടിയാണ് തരേണ്ടത്.

അത് കിട്ടാഞ്ഞത് നിന്റെ ഭാഗ്യം " വർണ നേരെ ഓടി വന്നത് ശിലുന്റെയും ഭദ്രയുടേയും റൂമിലേക്ക് ആണ്. ദത്തൻ പഠിപ്പിച്ച കാര്യങ്ങൾ എല്ലാം അവൾ പരാതി ആയി പറഞ്ഞപ്പോൾ ഭദ്രയും ശിലുവും അവളെ കളിയാക്കുകയായിരുന്നു. "അന്ന് ഇവൾ പറഞ്ഞത് ഓർമയില്ലേ ശീലു നിനക്ക് . എട്ടന് ഇവളെ പേടിയാണ്. ഇവൾ ഒരു വര വരച്ചാൽ അതിന് അപ്പുറം എട്ടൻ പോവില്ലാ എന്ന് " " അത് ശരിയാ . പക്ഷേ എട്ടൻ പറയും ഇവൾ എവിടെ വരക്കണം എന്ന് " " രണ്ട് പേരും കൂടി എന്നേ കളിയാക്കാലെ . നോക്കിക്കോടി നിങ്ങളെ രണ്ടുപേരെയും കെട്ടുന്നവൻമാർ പഠിപ്പിസ്റ്റുകൾ ആയിരിക്കും. എന്നിട്ട് ജീവിത അവസാനം വരെ നിങളെ പഠിപ്പിച്ച് കൊല്ലുമെടി " വർണ അവരെ ശപിച്ചു. " ഓഹ് ആയിക്കോട്ടെ ഞങ്ങൾ സഹിച്ചു. " " നിങ്ങൾക്ക് എന്താ ഇത്ര നേരം ആയിട്ടും കഴിക്കാൻ വരാറായില്ലേ " ദത്തൻ ഡോറിനരികിൽ വന്നു കൊണ്ട് ചോദിച്ചു " ദാ വരാ എട്ടാ ... "ഭദ്ര വേഗം പുറത്തേക്ക് പോയി. "ഇനി നിങ്ങളെ പ്രത്യകം വിളിക്കണോ " " ഇപ്പോ വരാം ദത്താ"ശിലുവിനേയും വർണയേയും ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു അവൻ പോയി.

"എനിക്ക് മടുത്തു. എനിക്ക് പഠിക്കണ്ടാ " അവൾ കണ്ണു നിറച്ചു കൊണ്ട് ശിലുവിന്റെ മടിയിലേക്ക് കിടന്നു. "വർണ മോളേ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്. പക്ഷേ അത് എത്രത്തോളം വർക്ക് ഔട്ട് ആവും എന്ന് എനിക്ക് അറിയില്ലാ. നിന്റെ കഴിവ് അനുസരിച്ച് ഇരിക്കും " " ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ ശിലു നീയും ഉദ്ദേശിക്കുന്നേ " വർണ അവളുടെ മടിയിൽ നിന്നും എണീറ്റ് കൊണ്ട് പ്രത്യേക താളത്തിൽ ചോദിച്ചു. " അത് തന്നെ " ശിലുവും ഒരു കള്ള ചിരിയോടെ പറഞ്ഞു. ശേഷം എല്ലാം പ്ലാൻ ചെയ്ത് അവർ ഭക്ഷണം കഴിക്കാൻ ഡെയ്നിങ്ങ് ടേബിളിന്റെ അടുത്തേക്ക് വന്നു. എല്ലാവരും അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ വന്നിരുന്നു. ആമി ചെറിയമ്മയുടെ കൂടെ ഭക്ഷണം വിളമ്പാൻ കൂടുന്നുണ്ട്. അതിന്റെ കൂടെ തന്നെ പാർത്ഥിയും ആയി കണ്ണും കണ്ണും തമ്മിൽ തമ്മിലും ഉണ്ട്. വർണ ഒന്ന് ആക്കി ചിരിച്ച് ഭദ്രയുടെ അരികിൽ വന്നിരുന്നു. ഒപ്പം ശിലുവും. സാധാരണ ത്രിമൂർത്തികളുടെ ആണ് ആദ്യം ഭക്ഷണം കഴിച്ച് കഴിയാറുള്ളത്. പക്ഷേ ഇന്ന് എല്ലാവരുടേയും കഴിച്ച് കഴിഞ്ഞിട്ടും അവരുടെ മൂന്നു പേരുടേയും കഴിഞ്ഞിട്ടില്ല. ദത്തൻ കൈ കഴുകി അവരുടെ ഓപ്പോസിറ്റ് ആയുള്ള ചെയറിൽ വന്നിരുന്നു. "ഇന്ന് എങ്ങാനും ഇത് കഴിച്ച് കഴിയുമോ " ദത്തൻ അവരെ നോക്കി ചോദിച്ചു.

"നീ റൂമിലേക്ക് പോയ്ക്കോ ദത്താ. ഞാൻ കഴിച്ചിട്ട് വന്നോളാം " " വേഗം മൂന്നും കഴിച്ച് എണീക്കുന്നോ അതോ ഞാൻ കഴിപ്പിക്കണോ " ദത്തൻ മുന്നിലിരിക്കുന്ന ഗ്ലാസ് വട്ടം കറക്കി കൊണ്ട് ചോദിച്ചു. അത് ചോദിക്കലും ഭദ്രയും ശിലുവും വേഗം കഴിച്ച് എത് വഴിക്കാണ് ഓടിയത് എന്ന് അവർക്ക് പോലും അറിയില്ല. സമയം കൂടുതൽ കളയാൻ വേണ്ടി സാധാരണ കഴിക്കുന്നതിനേക്കാൾ ഇരട്ടി ഫുഡ് എടുത്തതിനാൽ വർണക്ക് അത് കഴിച്ച് തീർക്കാനും പറ്റുന്നില്ല. അവൾ ദയനീയമായി പ്ലേറ്റിലേക്കും ഫോണിൽ നോക്കി ഇരിക്കുന്ന ദത്തനേയും നോക്കി. " ദത്താ... എനിക്ക് മതി" അവൾ ചെറിയ പേടിയോടെ ആണ് അത് പറഞ്ഞത്. "പിന്നെ എന്തിനാ ഇത്രക്ക് ചോറ് എടുത്തത്. ആവശ്യത്തിന് എടുത്താൽ മതിയായിരുന്നില്ലേ . അത് മുഴുവൻ കഴിച്ചിട്ടേ നീ അവിടെ നിന്നും എണീക്കു . " ദേഷ്യപെടല്ലേ ദത്താ. എനിക്ക് മതിയായി അതാ " അവൾ കണ്ണ് നിറച്ച് പറഞ്ഞതും ദത്തനും പാവം തോന്നി. അവൻ വർണയുടെ അരികിലായി വന്ന് ഇരുന്നു. " ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് ഇങ്ങനെ കരയല്ലേ കുഞ്ഞേ . ഫുഡ് വെറുതെ വേസ്റ്റ് ആക്കാൻ പാടുമോ " ദത്തൻ അവളുടെ പ്ലേറ്റ് തന്റെ മുന്നിലേക്ക് നീക്കി വച്ചു. ശേഷം ചെറിയ ഉരുളയാക്കി അവൾക്ക് നേരെ അത് നീട്ടി. "എന്റെ കുട്ടിക്ക് പഠിക്കാൻ എന്താ ഇത്ര മടി.

പഠിക്കാൻ മടിച്ചിട്ട് അല്ലേ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്. അതും ചെയ്യുന്നത് മൊത്തം മണ്ടത്തരവും " ദത്തൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. ഇതു കണ്ടു കൊണ്ട് വന്ന അഭിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. അവൾക്ക് ഭക്ഷണം വാരി കൊടുക്കുന്ന ദത്തനും ചെറിയ കുട്ടികളെ പോലെ അവനോട് സംസാരിക്കുന്ന വർണയേയും കണ്ട് അവൻ ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി. പ്ലേറ്റിലെ മുഴുവൻ ഫുഡും ദത്തൻ അവൾക്ക് വാരി കൊടുത്തു. ആ സമയം മുഴുവൻ ദത്തന് അവൾ ഒരു കുഞ്ഞു കുട്ടി ആയിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ താഴെ ചുറ്റിതിരിയാൻ നിന്നു എങ്കിലും ദത്തൻ പിടിച്ച പിടിയാലെ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു. അവർ മുറിയിലേക്ക് പോകുമ്പോൾ പാർവതി അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് വരുകയായിരുന്നു. അത് കണ്ട് വർണ അവിടേക്ക് ഓടി. "എന്താ ചേച്ചീ ഉറങ്ങീലേ. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു. ചേച്ചിക്ക് എന്താ വയ്യേ പനിയാണോ " വർണ അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു . നോക്കി. "എയ് എനിക്ക് കുഴപ്പമൊന്നും ഇല്ല വർണ " " അല്ലാ എനിക്ക് സങ്കടം ആവും എന്ന് കരുതി ചേച്ചി വെറുതെ പറയാ. ചേച്ചിക്ക് പനിയുണ്ട്. എന്തായാലും ചേച്ചി ഈ വയ്യാത്ത സമയത്ത് ഒറ്റക്ക് കിടക്കണ്ടാ നമ്മുക്ക് ഒരുമിച്ചു കിടക്കാം " വർണ പാർവതിയുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story