എൻ കാതലെ: ഭാഗം 77

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഇത് കേട്ട് പാർവതി ഒന്നും മനസിലാവാതെ വർണയേയും ദത്തനേയും മാറി മാറി നോക്കി. " ഞാൻ ഇന്ന് ചേച്ചിയുടെ കൂടെ കിടക്കാ ദത്താ..." അവൾ പാർവതിയുടെ കൈ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ദത്തൻ ഒന്നും മിണ്ടാതെ അവളെ നോക്കി കൈകൾ കെട്ടി നിന്നു. "എനിക്ക് കുഴപ്പം ഒന്നും ഇല്ല വർണാ " പാർവതി തന്റെ കൈയ്യിലെ വർണയുടെ പിടി വിടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " കഴിഞ്ഞോ നിന്റെ അഭിനയം ... "ദത്തൻ വർണയെ നോക്കി പേടിപ്പിച്ചു. "പണ്ട് ഞാൻ ഭദ്രയേയും ശിലുവിനേയും പഠിപ്പിക്കാൻ വേണ്ടി വാങ്ങിയിരുന്ന ചൂരൽ ഇപ്പോഴും സ്റ്റോർ റൂമിൽ ഇല്ലേ പാർവതി " "ഉണ്ട് ദേവേട്ടാ ..എന്തേ " " അതുകൊണ്ട് ഒരു ആവശ്യം ഉണ്ട്. വർണാ ഞാൻ പത്ത് വരെ എണ്ണും അതിനുള്ളിൽ റൂമിൽ കയറി ബുക്ക് എടുത്ത് വച്ചില്ലാ എങ്കിൽ ഞാൻ ആ ചുരൽ എടുക്കും... വൺ . . . . ടൂ ....ത്രീ..." "ഗുഡ് നെറ്റ് ചേച്ചി " വർണ അതു പറയലും റൂമിലേക്ക് ഓടലും കഴിഞ്ഞിരുന്നു. " പഠിക്കാൻ ആന മടിച്ചിയാ . ഇങ്ങനെയൊക്കെ നിന്നാലെ രണ്ടക്ഷരം പഠിക്കൂ " ദത്തൻ ചിരിയോടെ പറഞ്ഞ് റൂമിലേക്ക് പോയി. *

ദത്തൻ റൂമിലേക്ക് വന്ന് ഡോർ ലോക്ക് ചെയ്തു. വർണ ബുക്ക് നോക്കി വായിക്കുന്നത് കണ്ട് അവൻ ചെയറിൽ വന്നിരുന്ന് തന്റെ വർക്കുകൾ ചെയ്യാൻ തുടങ്ങി. " ഇവൻ ഇന്ന് ഇത് പഠിക്കാതെ എന്നേ ഉറങ്ങാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല. ശിലു നമ്മുടെ പ്ലാൻ പുറത്തേടുക്കേണ്ട സമയം അത്രിക്രമിച്ചിരിക്കുന്നു. എന്റെ അവസാന അടവ് പ്രലോഭനം. വർണ പതിയെ ബെഡിൽ നിന്നും ഇറങ്ങി ദത്തൻ ഇരിക്കുന്ന ചെയറിന്റെ പിന്നിലായി വന്നു നിന്നു. ശേഷം അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു അവന്റെ കവിളിൽ ഉമ്മ വച്ചു. ദത്തൻ ഒരു പുഞ്ചിരിയോടെ വീണ്ടും തന്റെ വർക്ക് ചെയ്യാൻ തുടങ്ങി. അത് കണ്ട് വർണ അവന്റെ മറ്റേ കവിളിലും ഉമ്മ വച്ചു. " പഠിച്ചു കഴിഞ്ഞോടാ " ദത്തൻ ചോദിച്ചു " ഇല്ല. " വർണ അവന്റെ തല പിന്നിലേക്ക് ചരിച്ച് നെറ്റിയിലും ഉമ്മ വച്ചു. "സമയം കളയാതെ പോയി പഠിക്ക് കുഞ്ഞേ . എന്നിട്ട് വേണ്ടേ ഉറങ്ങാൻ " " 5 മിനിറ്റ് റസ്റ്റ് " വർണ അവന്റെ മടിയിലേ ലാപ്പ് ടോപ്പ് ടേബിളിന്റെ മുകളിലേക്ക് വച്ച് അവന്റെ മടിയിൽ ഇരുന്നു. " അഞ്ചേ അഞ്ച് മിനിറ്റ് ട്ടോ " " ശരി ദത്താ" വർണ അവന്റെ മുഖം കൈയ്യിൽ എടുത്തു.

അവന്റെ ചുണ്ടിൽ അമർത്തി ചുബിച്ചു. ദത്തനും തിരിച്ച് അവളുടെ നെറുകയിൽ ഉമ്മ വച്ചു. വർണ തന്റെ ചൂണ്ടുവിരൽ കൊണ്ട് അവന്റെ മുഖത്തിലൂടെ വിരൽ ഓടിച്ചു. പക്ഷേ ദത്തൻ പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഇല്ലാതെ ഒരു പുഞ്ചിരിയോടെ ഇരിക്കുകയാണ്. " ഇവൻ എന്താ ഇങ്ങനെ വെറുതെ ചിരിച്ചു കൊണ്ട് ഇരിക്കുന്നേ " വർണ മനസിൽ ആലോചിച്ച് ദത്തന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "കറക്റ്റ് 5 മിനിറ്റായി. ഈ പോയി പഠിക്ക് " " ഒരു അഞ്ച് മിനിറ്റ് കൂടി ദത്താ" " ഇല്ല. പറ്റത്തില്ല. നീ ഇപ്പോ കാണിച്ചതിനു പിന്നിലെ ലക്ഷ്യം എനിക്ക് അറിയാം മോളേ . ഇതിലും വലുത് ഉണ്ടായിട്ടു കൂടി കൺട്രോൾ കളയാതെ പിടിച്ച് നിന്നവൻ ആണ് ഈ ദത്തൻ . എന്നിട്ടാ അവളുടെ ഒരു ഉമ്മ . പോയി ഇരുന്ന് പഠിക്കടി " ദത്തന്റെ ശബ്ദം ഉയർന്നു. " ഇതിനൊക്കെ പകരം വീട്ടാൻ എനിക്കും ഒരു അവസരം കിട്ടും അന്ന് ഞാൻ കാണിച്ചു തരാമെടാ ദേവദത്താ" അത് പറഞ്ഞ് വർണ അവന്റെ കഴുത്തിൽ ആയി അമർത്തി കടിച്ച് അവന്റെ മടിയിൽ നിന്നും എണീറ്റു. വർണ ബെഡിന്റെ അരികിൽ എത്തുന്നതിനു മുൻപേ തന്നെ ദത്തൻ അവളെ പിന്നിൽ നിന്നും പുണർന്നുകൊണ്ട് അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്തു. "കുഞ്ഞേ ...." "മ്മ്... "

" ഞാൻ എന്റെ കുട്ടിയെ ഹഗ്ഗ് ചെയ്യുമ്പോഴും കിസ്സ് ചെയ്യുമ്പോഴും അതിൽ നിറഞ്ഞ് നിൽക്കുന്നത് സ്നേഹം മാത്രമാണ്. ആ സമയം എന്റെ മനസിൽ ഉള്ളത് നിന്നോളുള്ള പ്രണയം മാത്രമാണ്. ഇനി ഇങ്ങനെ ചെയ്യരുത്. നീ കുറച്ച് മുൻപ് അങ്ങനെ ചെയ്തത് പഠിക്കാൻ ഉള്ള മടി കൊണ്ടാണ് എന്ന് എനിക്ക് അറിയാം. അതിൽ ഒരു ഫീലും ഇല്ലാ " ദത്തൻ അവളുടെ കാതിലായി പറഞ്ഞതും വർണക്കും എന്താേ സങ്കടം തോന്നി. ദത്തൻ പറഞ്ഞത് ശരിയാണ് താൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവന് സങ്കടം ആയി കാണില്ലേ അവൾ ദത്തന് നേരെ തിരിഞ്ഞു നിന്നു. ദത്തൻ അപ്പോഴും പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുകയായിരുന്നു. "സോറി" അവൾ നിറ മിഴികളോടെ പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. "അയ്യേ ... ഇത്രയും ചെറിയ കാര്യത്തിന് എന്റെ കുട്ടി കരയുകയാണോ . ഈ കുഞ്ഞു മുഖത്തിന് ഈ കരച്ചിൽ ഒന്നും ചേരില്ല. " ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. "ഇനി ദത്തന്റെ കുഞ്ഞ് സ്നേഹത്തോടെ ഇവിടെ ഒരു ഉമ്മ തന്നേ " ദത്തൻ തന്റെ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു. വർണ അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ കാലിനു മുകളിൽ കയറി നിന്നു. പെരുവിരലിൽ ഊന്നി കൊണ്ട് അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

ദത്തൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ചുംബനം തീവ്രമായതും അത് അധരങ്ങളെയും മറികടന്ന് നാവുകൾ തന്നിൽ കെട്ടു പിണഞ്ഞു. ഉമിനീർ പരസ്പരം കലർന്നു. ദത്തനിൽ നിന്നും അടർന്നു മാറാനാവാതെ വർണ വീണ്ടും വീണ്ടും അവനെ ഭ്രാന്തമായി ചുംബിച്ചു. ഒപ്പം അവന്റെ കൈകൾ അവളുടെ ടി ഷർട്ടിനുള്ളിലൂടെ അവളുടെ ഇടുപ്പിലേക്ക് പ്രവേശിച്ചിരുന്നു. വർണ ഒന്ന് എങ്ങി കൊണ്ട് അവനിൽ നിന്നും അകന്ന് മാറി. ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി. "ഇന്ന് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നിനക്ക് ഒരു എസ്ക്യൂസ് തന്നതാണ്. നാളെ മുതൽ മര്യാദക്ക് പഠിച്ചോണം " ദത്തൻ ലൈറ്റ് ഓഫ് ചെയ്ത് അവളുടെ അരികിൽ വന്നു കിടന്നു. "മ്മ് പഠിച്ചോള്ളാം " അവൾ താൽപര്യമില്ലാതെ പറഞ്ഞ് തല വഴി പുതപ്പിട്ട് തിരിഞ്ഞ് കിടന്നു. " മര്യാദക്ക് അവിടെ വർക്ക് ചെയ്തു കൊണ്ടിരുന്ന എന്റെ അടുത്ത് വന്നിരുന്ന് പ്രലോഭിപ്പിച്ചിട്ട് ഇപ്പോ നീ തിരിഞ്ഞ് കിടക്കാണോടീ " ദത്തൻ അവളുടെ മേലുള്ള പുതപ്പ് വലിച്ചെടുത്തു. "നിനക്ക് എന്താ വേണ്ടേ ദത്താ. എനിക്ക് ഒന്ന് ഉറങ്ങണം" "എനിക്ക് എന്താ വേണ്ടത് എന്ന് പറഞ്ഞാ തരുമോ "

ദത്തൻ അവന്റെ പതിവ് കള്ള ചിരിയോടെ പറഞ്ഞു. "എന്തെങ്കിലും വേണെങ്കിൽ താഴെ അമ്മയോ, ചെറിയമ്മയോ കാണും. നിനക്ക് വേണ്ടത് അവരോട് എടുത്ത് തരാൻ പറഞ്ഞാ മതി. എനിക്ക് ഉറങ്ങണം" "എനിക്ക് ആരും എടുത്ത് തരണ്ടാ. ഞാൻ സ്വയം എടുത്തോളാം " ദത്തൻ അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. " അ..അതിന് എന്തിനാ ഷർട്ട് അ.. അഴിക്കുന്നേ " "എന്താ ചൂട് അതാ " ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളുടെ മുകളിൽ ആയി ഇരു കൈകളും കുത്തി നിന്നു. ദത്തന്റെ മുഖം തന്നിലേക്ക് അടുത്ത് വരുന്നത് അറിഞ്ഞതും വർണ ഇരു കണ്ണുകളും ഇറുക്കി അടച്ചു. ദത്തൻ അവളുടെ സീമന്ത രേഖയിൽ അമർത്തി ചുംബിച്ചു. അവളുടെ ഇരു കണ്ണുകളിലും, കവിളിലും ഉമ്മ വച്ചു. "കണ്ണ് തുറക്ക് ദേവൂട്ട്യേ ..." "മ്മ് മ് " അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. ദത്തന്റെ നിശ്വാസം തന്റെ മുഖത്ത് പതിയുന്നതിന് അനുസരിച്ച് അവളുടെ ഹൃദയമിടിപ്പും വർദ്ധിച്ചു. ശരീരം ആകെ വെട്ടി വിയർത്തു. " ഇങ്ങനെ പേടിച്ചാൽ നിന്റെ ഹാർട്ട് പൊട്ടി പോവുമല്ലോ പെണ്ണേ " ദത്തൻ അവളുടെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.

"കണ്ണ് തുറക്ക് പെണ്ണേ . ഇത് നമ്മുടെ ഫസ്റ്റ് നെറ്റ് ഒന്നും അല്ലാ . ശരിക്കും എനിക്ക് ചൂട് എടുത്തിട്ടാ ഷർട്ട് അഴിച്ചത്. നിനക്ക് ചൂട് എടുക്കുന്നുണ്ടെങ്കിൽ നീയും ടി ഷർട്ട് അഴിച്ചോ. എനിക്ക് കുഴപ്പമൊന്നും ഇല്ല " "ശ്ശേ..നിനക്ക് നാണം എന്ന് പറയുന്ന സാധനം ഇല്ലേ ദത്താ. എന്തൊകെ വഷളത്തരമാ പറയുന്നേ " " ഞാൻ വഴിയെ പോകുന്നവരോട് ഒന്നുമല്ലാലോ പറഞ്ഞത്. എന്റെ ഈ കുഞ്ഞി പെണ്ണിനോട് അല്ലേ " ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "മതി മതി. കിടന്ന് ഉറങ്ങാൻ നോക്ക് . നാളെ ഓഫീസിൽ പോവേണ്ടത് അല്ലേ " " ഇപ്പോ ഉറങ്ങാൻ മനസില്ലാ "ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവന്റെ താടി അവളെ ഇക്കിളി പെടുത്തി. അവൻ അവളുടെ തോളിൽ അമർത്തി കടിച്ചു. ഒപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ തഴുകി അണി വയറിൽ വന്നു നിന്നു. അവളുടെ ടി ഷർട്ട് അല്പം ഉയർത്തി. അവൻ അവളുടെ വയറിലേക്ക് മുഖം ചേർത്തു. "ഇനി വേറെ എവിടേയെങ്കിലും ഇങ്ങനെ മറുക് ഉണ്ടോടാ " ദത്തൻ അവളുടെ അരയിലെ മറുകിൽ തൊട്ടു കൊണ്ട് ചോദിച്ചു. "ദേ ദത്താ എണീറ്റ് പോയേ.

നീ ഇന്ന് കുറച്ച് ഓവർ ആവുന്നുണ്ട്. നിനക്ക് നാണവും മാനവും ഇല്ലെങ്കിലും എനിക്കത് ഉണ്ട് " ദത്തനെ അവൾ തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ അവളുടെ വയറിൽ തന്നെ മുഖം ചേർത്ത് കിടന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ കിടക്കുന്ന ദത്തനെ കണ്ട് താൻ പറഞ്ഞത് അവന് സങ്കടം ആയി കാണുമോ എന്ന് വർണക്ക് തോന്നി. " ദത്താ " "മ്മ് " അവൻ അലസമായി ഒന്ന് മൂളി. "വേറെ എവിടേയും ഇല്ല " "എന്ത് " അവൻ തല ഉയർത്തി സംശയത്തോടെ ചോദിച്ചു. " മറുക് " "മ്മ് " അവൻ വെറുതെ ഒന്ന് മൂളി വീണ്ടും കിടന്നു. " ഇത് പാരമ്പര്യമാ . അച്ഛക്കും മറുക് ഉണ്ടായിരുന്നു. " " ആണോ. അപ്പോ നമ്മുടെ കുഞ്ഞിനും ഉണ്ടാകുമോ " ദത്തൻ തല ഉയർത്തി ആകാംഷയോടെ ചോദിച്ചു. "ചിലപ്പോ " " മമ്" ദത്തൻ അവളുടെ ഡ്രസ്സ് ശരിയാക്കി നേരെ അവളുടെ അടുത്ത് വന്ന് കിടന്നതും വർണ അവന്റെ നെഞ്ചിലേക്ക് തല വച്ചു. ദത്തൻ പതിയെ അവളുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു. വർണ തന്റെ കൈയ്യും കാലും ഒക്കെ അവന്റെ മേൽ കയറ്റി വച്ച് അവന്റെ മേൽ കേറി കിടന്നു. ദത്തനും ഇരു കൈകൾ കൊണ്ട് അവളെ ഇറുക്കെ കെട്ടി പിടിച്ചു. എപ്പോഴോ അവർ ഉറങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story