എൻ കാതലെ: ഭാഗം 79

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

പഠിച്ച് പഠിച്ച് ക്ഷീണിച്ചതും വർണ പതിയെ താഴേക്ക് ഇറങ്ങി വന്നു. അവൾ സ്റ്റയർ ഇറങ്ങി താഴേ വരുമ്പോൾ കാണുന്നത് ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന ശിലുവും ഭദ്രയും അവരുടെ ഇടയിൽ ഇരിക്കുന്ന അഭിജിത്തും. വർണയെ കണ്ടതും അവൻ വേണം എന്ന് വച്ച് അവരുടെ തോളിലൂടെ കൈ ഇട്ടു. ഭദ്ര വേഗം തന്നെ കൈ എടുത്തു മാറ്റി അവനിൽ നിന്നും കുറച്ച് നീങ്ങി ഇരുന്നു. എന്നാൽ ശിലു ഫോണിൽ അവന് എന്തോ കാണിച്ച് കൊടുക്കുകയാണ്. അതിന്റെ ഇടയിൽ അവൾ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. വർണ ദേഷ്യത്തിൽ അവരുടെ അരികിൽ എത്തി. "ശിലു" അവളുടെ ദേഷ്യത്തിലുള്ള വിളി കേട്ട് ശിലുവിന്റെ കൈയ്യിലെ ഫോൺ വരെ താഴേ വീണിരുന്നു. " ഹോ നീ ആയിരുന്നോ മനുഷ്യൻ പേടിച്ച് പോയി.

" ശിലു താഴേ വീണ ഫോൺ എടുത്തു. "എന്തിനാ വർണാ ഇങ്ങനെ അലറി വിളിച്ചേ. എനിക്ക് പതിയെ വിളിച്ചാലും ചെവി കേൾക്കും " " നീ എന്താ ഇവിടെ ചെയ്യുന്നേ. നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ " വർണ ഗൗരവത്തിൽ തന്നെ ചോദിച്ചു. "ആഹ് ഉണ്ട്. ഞാൻ അഭിയേട്ടന് നമ്മുടെ റിലേറ്റീവ്സിന്റെ ഫോട്ടോസ് കാണിച്ചു കൊടുക്കായിരുന്നു. " " കാണിച്ചത് ഒക്കെ മതി. പോയിരുന്ന് പഠിക്കാൻ നോക്ക്" " ഒരു അഞ്ച് മിനിറ്റ് . അത് കഴിഞ്ഞ് ഞങ്ങൾ പോവാം" "നിന്നോട് പോവാൻ അല്ലേ ശിലു പറഞ്ഞത്. ഇയാൾക്ക് ഫോട്ടോസും വീഡിയോസും കാണിച്ചു കൊടുക്കാൻ അവിടെ നിമ്മി ചേച്ചി ഉണ്ട്. നിന്റെ സഹായം ഒന്നും വേണ്ടാ " " നീ എന്തൊക്കെയാ വർണാ പറയുന്നേ. ഇങ്ങനെ ചൂടാവാൻ മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായത് "ശിലു ഒന്നും മനസിലാവാതെ ചോദിച്ചു.

" ഒന്നും ഉണ്ടാവാതെ ഇരിക്കാനാ ഈ പറയുന്നത്. കൈ എടുക്കടോ " വർണ ദേഷ്യത്തിൽ ശിലുവിന്റെ തോളിലൂള്ള അഭിജിത്തിന്റെ കൈ തട്ടി മാറ്റി. "വർണ നീ എന്തൊക്കെയാ ഈ കാണിക്കുന്നേ. ഇത് നമ്മുടെ എട്ടനെ പോലെ അല്ലേ " " എട്ടനെ പോലെയല്ലേ ഉള്ളൂ. എട്ടൻ ഒന്നും അല്ലല്ലോ. പെൺപിള്ളേരെ ഇങ്ങനെ തൊട്ടുരുമ്മി ഇരിക്കുന്നത് അത്ര നല്ല ശീലം ഒന്നും അല്ല. " " വർണ മതി നിർത്ത്. നീ പറഞ്ഞ് പറഞ്ഞിത് എങ്ങോട്ടാ പോവുന്നത്. നീ വെറു...." - "ശിലു വാ. നമ്മുക്ക് പോയി ബാക്കി പ്രൊജക്റ്റ് വർക്ക് കംപ്ലീറ്റ് ചെയ്യാം " ഒരു വഴക്ക് നടക്കും എന്ന് മനസിലായ ഭദ്ര ശിലുവിനേയും പിടിച്ച് വലിച്ച് റൂമിലേക്ക് പോയി.

" ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം നിന്റെ ഒരു ഉദ്ദേശവും നടക്കില്ലടാ " വർണ അവന് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ . ഈ അഭിജിത്ത് മനസിൽ എന്തെങ്കിലും ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നടത്തിയിരിക്കും " അഭിജിത്ത് വെല്ലു വിളിച്ചു. "നീ ഒരു ചുക്കും നടത്തില്ല." വർണ ദേഷ്യത്തിൽ സ്റ്റയർ കയറി റൂമിലേക്ക് പോയി. റൂമിൽ എത്തി വർണ ദത്തനെ വിളിക്കാനായി ഫോൺ എടുത്തു എങ്കിലും പിന്നീട് അത് വേണ്ടാ എന്ന് വച്ചു. അഭിയെ കുറിച്ച് ദത്തന് എല്ലാമറിയാമായിരുന്നിട്ടും അവൻ ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നതിനു പിന്നിൽ എന്തെങ്കിലും കാണും എന്ന് വർണക്കും അറിയാമായിരുന്നു. ഭദ്ര പൊതുവെ സൈലന്റ് കാരക്ടർ ആണ്. പുറമേ ഉള്ളവരോട് അധികം അടുപ്പം കാണിക്കാൻ പോവാറില്ല.

അതിനു പുറമേ അവൾ കുറച്ചു ബോൾഡ് ആണ്. പക്ഷേ ശിലു അങ്ങനെ അല്ലാ . ആരെങ്കിലും ഒന്നു ചിരിച്ച് സംസാരിച്ചാൽ അവരുടെ കൂടെ സെറ്റ് ആവും . അതുകൊണ്ട് അവളെ കുറിച്ച് ആലോചിച്ച് ആണ് വർണക്ക് കൂടുതൽ പേടി. അവൾ ബുക്കെടുത്തു കുറച്ചു നേരം വായിച്ചു എങ്കിലും മനസിന് ഒരു സമാധാനവും ഇല്ല . അതുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി ചെന്നു. ഭദ്രയുടേയും ശിലുവിന്റെയും മുറിക്ക് മുന്നിൽ എത്തി വർണയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. ചെയറിനു മുകളിൽ കയറി നിന്ന് മുകളിലെ റാക്കിൽ നിന്നും ചാർട്ട് എടുക്കുകയാണ് ശിലു. അവളുടെ തൊട്ട് അരികിൽ അഭി നിൽക്കുന്നുണ്ട്. ശിലു കൈ എത്തിച്ച് ചാർട്ട് പേപ്പർ എടുത്ത് ഭദ്ര ക്ക് കൊടുത്തതും അഭി അവളെ ചെയറിൽ നിന്നും എടുത്ത് താഴേക്ക് നിർത്തി.

"ഡാ.." വർണ അഭിജിത്തിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തള്ളി. "നിനക്ക് എന്താ ഇവരുടെ റൂമിൽ കാര്യം " " അഭിയേട്ടൻ ഞങ്ങളെ പ്രൊജക്റ്റ് ചെയ്യാൻ ഹെൽപ്പ് ചെയ്യായിരുന്നു " ശിലു ഇടയിൽ കയറി പറഞ്ഞു. " ഞാൻ നിന്നോട് ചോദിച്ചോ ശിലു. നിനക്ക് എന്താ ഒരു വട്ടം മലയാളത്തിൽ പറഞ്ഞാ മനസിലാവില്ലേ. " അത് പറഞ്ഞ് വർണ അഭിക്ക് നേരെ തിരിഞ്ഞു. " ഇറങ്ങി പോ ഈ റൂമിൽ നിന്ന് ... ഇറങ്ങി പോവാൻ " " നീ എന്താ വർണാ എന്നോട് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്. ഇവർ എന്റെ അനിയത്തിമാർ അല്ലേ " അഭി നിഷ്കളങ്കമായി പറഞ്ഞു. " നിന്ന് ന്യായം പറയാതെ ഇറങ്ങി പോ. അതോ ഇനി ഞാൻ നിന്നെ പിടിച്ച് പുറത്ത് ആക്കണോ." "വേണ്ടാ ഞാൻ പോയി തരാം. പക്ഷേ നീ എനോടുള്ള ദേഷ്യം എന്റെ അനിയത്തി കുട്ടികളോട് തീർക്കരുത് പ്ലീസ് "

അഭി കൈ കൂപ്പി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. "നിനക്ക് എന്താ വർണാ ഭ്രാന്ത് പിടിച്ചോ . പാവം അഭി ചേട്ടൻ . ഒരുപാട് സങ്കടം ആയിട്ടുണ്ടാകും" ശിലു സങ്കടത്തോടെ പറഞ്ഞു. " അയാൾക്ക് സങ്കടം ആയാൽ നിനക്ക് എന്താ . ഇനി എങ്ങാനും അയാളെ ഈ റൂമിൽ കയറ്റിയാൽ ... അയാളുടെ സ്വഭാവം നിങ്ങൾക്ക് ശരിക്കും അറിയില്ല. " " അഭി ചേട്ടൻ പറഞ്ഞത് ശരിയാ ഭദ്രേ ഇവൾക്ക് ഈഗോയും കേംപ്ലക്സും ആണ്. അഭിയേട്ടൻ നമ്മളോട് ക്ലോസ് ആയി പെരുമാറുന്നതിൽ ഉള്ള അസൂയ. ഇതിന് മരുന്ന് ഇല്ല. "ശിലു " നീ ഇനി എന്ത് വിചാരിച്ചാലും എനിക്ക് ഒന്നും ഇല്ല . അവനെ ഇനി നിങ്ങളുടെ കൂടെ കണ്ടു പോകരുത്..." വർണ " ദേ നീ വെറുതെ വലിയ എട്ടത്തി ചമയല്ലേ വർണാ. ഞങ്ങളുടെ എകദേശ പ്രായം തന്നെയാണ് നിനക്കും.

അതുകൊണ്ട് ഞങ്ങൾക്ക് അറിയാം ശരിയെതാ തെറ്റ് ഏതാ എന്നൊക്കെ .ഇനി നീ ആയിട്ട് പഠിപ്പിക്കാൻ നിൽക്കണ്ടാ " "നിനക്ക് ഒരു കുന്തവും അറിയില്ല. ആരെങ്കിലും ഒന്ന് കളിച്ച് ചിരിച്ച് രണ്ട് പഞ്ചാരവാക്ക് പറഞ്ഞാൽ അതിൽ നീ വീഴും. " " നീ അഭിയേട്ടനെ ആണ് പറയുന്നത് എങ്കിൽ ഞാൻ അത് വിശ്വസിക്കില്ല. എട്ടൻ പാവമാ. കുറച്ച് മുൻപ് തന്നെ പറഞ്ഞത് നീയും കേട്ടത് അല്ലേ " "നിനക്ക് എന്നേക്കാൾ വിശ്വാസം ഇന്നലെ കയറി വന്ന അവനെ ആണോ ... " " അങ്ങനെ നോക്കുകയാണെങ്കിൽ നീയും ഇന്നലെ കയറി വന്നവൾ തന്നെ അല്ലേ " ശിലു പറഞ്ഞതിനു ശേഷം ആണ് താൻ എന്താ പറഞ്ഞത് എന്ന ബോധം അവൾക്ക് വന്നത്. " അപ്പോ ഞാൻ നിനക്ക് ഇന്നലെ കയറി വന്നവൾ ആണോ ശിലു" അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. " ഞാ..ഞാൻ അ..അങ്ങനെ അല്ലാ ഉ. ഉദേശിച്ചത് "

" മതി വേണ്ടാ എനിക്ക് എല്ലാം മനസിലായി. ഇനി വിശദീകരിച്ച് കഷ്ടപ്പെടണം എന്ന് ഇല്ലാ " വർണ കണ്ണുകൾ തുടച്ച് പുറത്തേക്ക് ഇറങ്ങി പോയി. "നീ എന്തൊക്കെയാ ശിലു ഈ പറഞ്ഞേ" ഭദ്ര " ഞാൻ ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞതാ . അവൾ അഭി ചേട്ടനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞത് നീയും കേട്ടത് അല്ലേ " " അല്ലെങ്കിലും അഭിയേട്ടൻ എന്തിനാ നിന്നെ എടുത്ത് ഇറക്കിയത്. കയറിയത് പോലെ നിനക്ക് ഇറങ്ങാനും അറിഞ്ഞു കൂടെ. അഭിയേട്ടന്റെ ഭാഗത്തും തെറ്റ് ഉണ്ട്. അത് കണ്ട് കൊണ്ടാണ് അവൾ വന്നത്. അതുകൊണ്ട് അഭിയേട്ടനെ തെറ്റിദ്ധരിച്ചു. അവളുടെ സ്ഥാനത്ത് മറ്റ് ആരാണെങ്കിലും ഇങ്ങനെ അല്ലേ ഉണ്ടാകൂ " " അല്ല. അവൾ അഭിയേട്ടൻ വന്നപ്പോൾ മുതൽ ഇങ്ങനെ തന്നെ ആയിരുന്നു. എന്തോ മനസിൽ ശത്രുത വച്ച് പെരുമാറുന്ന പോലെ " " എനിക്ക് വയ്യാ നിങ്ങളെ പറഞ്ഞ് മനസിലാക്കാൻ . വർണയും കണക്കാ നീയും കണക്കാ . നിങ്ങൾ എന്താ വച്ചാ ചെയ്യ് "

ഭദ്ര അത് പറഞ്ഞ് പുറത്തേക്ക് പോയി. * ദത്തൻ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് വരുമ്പോൾ നാലു പേരും ഹാളിൽ ഇരുന്ന് ടിവി കാണുകയാണ്. നാലു പേരും ഒരു സെറ്റിയിലാണ് ഇരിക്കുന്നത്. അറ്റത്ത് ഭദ്രയും അതിന്റെ അപ്പുറത്ത് ശിലു ആമിയുടെ മടിയിൽ തല വച്ച് ഭദ്രയുടെ മടിയിൽ കാലും വച്ച് കിടക്കുന്നുണ്ട്. ആമിയുടെ ഇപ്പുറത്ത് അവളുടെ തോളിൽ തല ചായ്ച്ച് വച്ച് കിടന്ന് വർണയും ടി വി കാണുന്നുണ്ട്. " ഇതെന്താ പതിവില്ലാതെ വൈകുന്നേരം ഒരു ടി വി കാണൽ " അവരെ കണ്ട് പാർവതി ചോദിച്ചു. " അറിയില്ല. ഇവർ മൂന്നു പേരും എന്നേ പിടിച്ച് ഇവിടെ ഇരുത്തിയത് ആണ് . "ആമി പറഞ്ഞു. "മൂന്നുപേരും കൂടി പിണങ്ങിയോ " ദത്തൻ സംശയത്തോടെ ചോദിച്ചു. അവർ മൂന്നുപേരും ഒന്നും മിണ്ടാതെ ഇരുന്നു.

" അപ്പോ അത് തന്നെ കാര്യം. പറ ശിലു മോളേ എന്തിനാ വഴക്ക് ഉണ്ടാക്കിയത് " ആമി ചോദിച്ചു. "എയ് വഴക്ക് ഒന്നും ഇല്ല ചേച്ചി " അവൾ താൽപര്യമില്ലാതെ പറഞ്ഞു. "വേണ്ടാ നീ ടി വി കണ്ടോ" തന്റെ കൂടെ മുകളിലേക്ക് വരാൻ വർണ എണീറ്റതും ദത്തൻ പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് വീണ്ടും ആമിയുടെ തോളിൽ തല വച്ച് കിടന്നു. * " ഈ പിള്ളേർക്ക് ഇത് എന്തു പറ്റി . സാധാരണ കലപില സംസാരം കൊണ്ട് മനുഷ്വന് കണ്ണും ചെവിയും തരാത്തത് ആണല്ലോ " ഒന്നും മിണ്ടാതെ ഇരിക്കുന്ന വർണയേയും ശിലുവിനേയും ഭദ്രയേയും കണ്ട് ചെറിയമ്മ ചോദിച്ചു. " പറ ആമി. എന്താ ഇവരുടെ പ്രശ്നം. " ചെറിയമ്മ ആമിയെ നോക്കി ചോദിച്ചു.

"തൽക്കാലം ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഇല്ല . ഇനി എല്ലാവരും പറഞ്ഞ് പറഞ്ഞ് പ്രശ്നം ഉണ്ടാക്കാതെ ഇരുന്നാ മതി" ഭദ്ര അത് പറഞ്ഞ് ഭക്ഷണം കഴിക്കൽ നിർത്തി എണീറ്റു പോയി. അതിനു പുറകെ വർണയും ശിലുവും കൂടെ പോയതും എല്ലാവരും ഒന്നും മനസിലാവാതെ പരസ്പരം നോക്കി. "മൂന്നും കൂടി അടിച്ച് പിരിഞ്ഞ് കാണും . അല്ലെങ്കിലും ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നതാ" അമ്മായി പുഛത്തോടെ പറഞ്ഞു. "അവർക്ക് ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അവർ പരിഹരിച്ചോളും. അമ്മ അമ്മയുടെ കാര്യം നോക്കിയാ മതി" പാർവതി ഗൗരവത്തിൽ പറഞ്ഞു. "പൂർണി ..തന്റെ എട്ടത്തി ഐ മീൻ എട്ടന്റെ ഭാര്യ എന്താ ഇങ്ങനെ . എല്ലാവരെയും മയക്കി എടുത്ത് പരസ്പരം തല്ലി പിരിക്കുന്ന പോലെ ഉണ്ടല്ലോ "

അഭി നിമിയുടെ കാതിൽ പതിയെ പറഞ്ഞു. "എനിക്ക് ഒന്നും മനസിലാവുന്നില്ല ജിത്തു. പാറു ചേച്ചി അങ്ങനെ ആർക്കു വേണ്ടിയും സംസാരിക്കുന്ന ആൾ അല്ല. പിന്നെ എങ്ങനെ വർണക്ക് വേണ്ടി അമ്മയോട് ദേഷ്യപ്പെടുന്നു. അവൾ കാണുന്ന പോലെ അത്ര പാവം ഒന്നും അല്ലാ എന്ന് തോന്നുന്നു. " നിമി പറഞ്ഞതും അഭിയുടെ മുഖത്ത് ഒരു ഗൂഢ പുഞ്ചിരി തെളിഞ്ഞു. * " ദത്താ " ദത്തൻ ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും വർണ ഓടി വന്ന് അവനെ കെട്ടിപിടിച്ചു. "ഇപ്പോ രണ്ട് ദിവസമായിട്ട് ദത്തന്റെ കുട്ടിക്ക് എന്നും സങ്കമാണല്ലോ " ദത്തൻ അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് പറഞ്ഞു. " ഞാൻ .. എനിക്ക് അറിയില്ലാ ദത്താ.. നമ്മുടെ ശിലു....അയാൾ... എനിക്ക് പേടിയാവാ ദത്താ"

"എന്റെ കുഞ്ഞ് സങ്കടപ്പെടാതെ. ഞാൻ ഇല്ലേ കൂടെ . എന്റെ ദേവൂട്ടി വന്നേ. ഞാൻ ചോദിക്കട്ടെ എന്താ കാര്യം എന്ന് " അവൻ ചെയറിലേക്ക് ഇരുന്ന് അവളെ തന്റെ മടിയിലേക്ക് ഇരുത്തി. "ഇനി പറ എന്താ ഉണ്ടായത് " ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. വർണ ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് തുറന്ന് പറഞ്ഞതും ദത്തന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞ് മുറുകി പക്ഷേ അത് വർണ അറിയാതെ ഇരിക്കാൻ അവൻ ശ്രമിച്ചിരുന്നു. "നിനക്ക് എല്ലാം അറിയുന്നത് അല്ലേ ദത്താ . പിന്നെ എന്തിനാ അയാളെ ഈ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നേ. എനിക്ക് പേടി ആവാ . അയാൾ എന്നോട് ഉള്ള ദേഷ്യത്തിൽ ശിലുവിനേയോ ഭദ്രയേയോ എന്തെങ്കിലും ചെയ്യുമോ " " അവൻ ഒന്നും ചെയ്യില്ലടാ. ഞാൻ അല്ലേ പറയുന്നത്. പിന്നെ അഭിജിത്തിനെ നമ്മുക്ക് എളുപ്പം ഇവിടെ നിന്നും പുറത്താക്കാൻ കഴിയില്ല.

അവന്നു പിന്നിൽ വേറെ ചിലർ കൂടി ഉണ്ട് . " അതിന് എന്താ ദത്താ. സത്യങ്ങൾ എല്ലാവരേയും പറഞ്ഞ് മനസിലാക്കിയാ പോരെ " "അങ്ങനെ പെട്ടെന്ന് ഒരു ദിവസം പറഞ്ഞാ ഇവിടെയുള്ളവർ അതെല്ലാം വിശ്വസിക്കുമോ. " " ആമി ചേച്ചി പറഞ്ഞാ വിശ്വാസിക്കില്ലേ " " ഇല്ലടാ . അതിനുള്ള പ്ലാനുകൾ അഭി ആദ്യം തന്നെ ചെയ്തു വച്ചിട്ടുണ്ട്. ഇനി അഥവാ ഇതിനെ കുറിച്ച് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തന്നെ ആദ്യ ചോദ്യം വരുന്നത് നിന്റെയും ആമിയുടേയും നേർക്ക് ആയിരിക്കും. എന്തു കൊണ്ട് അഭിജിത്തിനെ അറിയുന്ന കാര്യം നിങ്ങൾ ആദ്യം പറഞ്ഞില്ല എന്ന്. " " അപ്പോ അവൻ എന്താ വച്ചാ ചെയ്യട്ടെ എന്ന് ആണോ " " അല്ല കുഞ്ഞേ . അഭിജിത്ത് ഇപ്പോ ഇവിടെ നിൽക്കേണ്ടത് നമ്മുടെ ആവശ്യം തന്നെയാണ്.

അവനിലൂടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉണ്ട്. " " നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല ദത്താ" "എന്റെ കുട്ടി ഇപ്പോ തൽക്കാലം ഒന്നും മനസിലാക്കണ്ട സമയം ആവുമ്പോൾ എല്ലാം അറിയും. പിന്നെ ശിലുവിന്റെ പിണക്കം നമ്മുക്ക് നാളെ രാവിലെ തന്നെ മാറ്റാം. " "മ്മ് " അവൾ മൂളി. " എന്നാ എന്റെ കുട്ടി സുഖമായി കിടന്ന് ഉറങ്ങാൻ നോക്ക് "ദത്തൻ അവളെ എടുത്ത് ബെഡിൽ കിടത്തി. ദത്തൻ ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടന്നതും വർണ അവന്റെ മേൽ കേറി കിടന്നു. ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും ചേർത്തു പിടിച്ച് പുറത്തു കൊട്ടി കൊടുത്തു. വർണ ഉറങ്ങി എന്ന് മനസിലായതും അവൻ അവളെ ബെഡിലേക്ക് കിടത്തി പുതച്ചു കൊടുത്തു. ശേഷം വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. *

" നാ....... നിന്റെ മറ്റെടത്തെ സ്വഭാവം എന്റെ കുട്ടികളോട് കാണിക്കാൻ വന്നാ നിന്റെ അസുഖം ഞാൻ അങ്ങ് തീർത്ത് തരും " ദത്തൻ അഭിയുടെ കഴുത്തിന് കുത്തി പിടിച്ച് ചുമരിലേക്ക് ചേർത്തു. "നീ എന്താടാ മൈ....... വിചാരിച്ചത് നിന്നെ പേടിച്ചിട്ട് ആണ് ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നത് എന്നോ . നീ ഏത് വരെ പോകും എന്ന് അറിയാൻ തന്നെയായിരുന്നു ഞാൻ അങ്ങനെ ചെയ്തത്. എന്ന് വച്ച് നിന്റെ ഈ കണ്ണ് എന്റെ പെണ്ണിന്റെ നേരെയാേ പെങ്ങമാരുടെ നേരെയോ വന്നാ പിന്നെ നീ രണ്ടു കാലിൽ എണീറ്റ് നടക്കില്ല. " ശ്വാസം കിട്ടാതെ പിടയുന്ന അഭിയെ ദത്തൻ സ്വതന്ത്രമാക്കിയതും അഭിശ്വാസം ആഞ്ഞ് വലിച്ച് താഴേക്ക് ഊർന്ന് ഇരുന്നു. ദത്തൻ അവന്റെ കോളർ പിടിച്ച് ഉയർത്തി എഴുന്നേൽപ്പിച്ചു. ശേഷം അവനെ നേരെ നീർത്തി അവന്റെ കവിളിൽ ആഞ്ഞ് അടിച്ചു.

" ഇത് എന്റെ പെങ്ങളുടെ മേൽ നീ കൈ വച്ചതിന് " ശേഷം അവന്റെ മറ്റേ കവിളിൽ ആഞ്ഞടിച്ചു. " ഇത് എന്റെ പെണ്ണിനെ ഭീഷണിപ്പെടുത്തിയതിന് " അവനെ പിന്നിലേക്ക് തള്ളി ദത്തൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി എങ്കിലും അവൻ ദേഷ്യം തീരാതെ തിരികെ വന്ന് അവനെ ആഞ്ഞി ചവിട്ടി . ദേഷ്യം ഒന്ന് കുറഞ്ഞതും അവൻ തിരികെ റൂമിലേക്ക് തിരികെ വന്നു. അപ്പോഴാണ് വർണയുടെ അരികിൽ അവളെ കെട്ടിപിടിച്ച് കിടക്കുന്ന ശിലുവിനെ കണ്ടത്. രണ്ടു പേരും നല്ല ഉറക്കത്തിലാണ് എന്ന് മനസിലായതും അവരെ പുതപ്പിച്ച് നേരെ താഴേക്ക് വന്നു. ചാരി ഇട്ട ഭദ്രയുടെ റൂം അവൻ പതിയെ തുറന്നു. അവിടെ ഭദ്രയുടെ കൂടെ ആമിയും ഉണ്ട് എന്ന് മനസിലായപ്പോൾ അവൻ വാതിൽ ചാരി റൂമിലേക്ക് തന്നെ വന്നു. ലൈറ്റ് ഓഫ് ചെയ്ത് അവൻ വർണയുടെ അരികിൽ വന്ന് കിടന്നു. വർണ ശിലുവിനെ കെട്ടിപിടിച്ചാണ് കിടക്കുന്നത്. അതുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു പിന്നീട് ഉറക്കത്തിൽ എപ്പോഴോ അവളുടെ കൈകൾ തന്നെ ചുറ്റി പിടിച്ചത് ദത്തനും അറിഞ്ഞിരുന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story