എൻ കാതലെ: ഭാഗം 81

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നിങ്ങൾക്ക് എല്ലാവർക്കും ഈ പഠിക്കുന്ന കാര്യം മാത്രമാണോ പറയാൻ ഉള്ളൂ " വർണ പരാതിയോടെ പറഞ്ഞ് മുന്നോട്ട് നോക്കിയതും അവിടെ കണ്ട കാഴ്ചയിൽ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. വർണ നേരെ എഴുന്നേറ്റ് ശിലുവിന്റെ അരികിലേക്ക് നടന്നു. അഭി ശിലുവിനെ കൈ കൊണ്ട് ഉയർത്തി വെള്ളത്തിലേക്ക് ഇടാൻ നോക്കുന്നുണ്ട്. ശിലു വെള്ളത്തിൽ വീഴാതിരിക്കാൻ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കാലും കയ്യും ഇട്ടടിക്കുകയാണ്. " അവളെ താഴേ ഇറക്കടോ . ഇറക്കാൻ അല്ലേ പറഞ്ഞത്. " വർണ ചൂടായതും അഭി അവളെ താഴേ ഇറക്കി നിർത്തി. " നിന്നേ പോലെ അല്ലേ ശിലു ഈ ഭദ്രയും. എന്നിട്ട് അവൾ ഒതുങ്ങി നിൽക്കുന്നുണ്ടല്ലോ. ശ്രീയേട്ടൻ എവിടെ " വർണ ദേഷ്യത്തിൽ തന്നെ ചോദിച്ചു. "എട്ടൻ ഒരു കോൾ വന്നപ്പോൾ പോയതാ. ഇപ്പോ വരും" ഭദ്രയാണ് അത് പറഞ്ഞത്. "നിനക്ക് ഇത്ര നേരം ശ്രീയേട്ടന്റെ ഒപ്പം കളിച്ചത് പോരെ . ആരെയെങ്കിലും കണ്ടാ മുന്നും പിന്നും നോക്കാതെ ചാടി ഇറങ്ങി കൊള്ളും" " ദേ വർണാ ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് എട്ടത്തി കളിക്കാൻ നിൽക്കണ്ടാന്ന്. എനിക്ക് അറിയാം ശരിയും തെറ്റും " വീണ്ടും അവിടെ ഒരു വഴക്ക് നടക്കും എന്ന് മനസിലായതും ഭദ്ര വർണയെ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറി.

ആമിയും എണീറ്റ് വന്ന് ശിലുവിനെ വിളിച്ച് കൊണ്ട് വന്ന് മണൽ തിട്ടയിൽ ഇരുത്തി. ഐസ് ക്രീം വാങ്ങാൻ പോയ നിമ്മി തിരിച്ച് വരുമ്പോൾ നാലു പേരും മണലിൽ ഇരിക്കുന്നുണ്ട്. അഭിയാണെങ്കിൽ കുറച്ച് അപ്പുറത്തായി കടലിലേക്ക് നോക്കി നിൽക്കുന്നുണ്ട്. നിമ്മി കൈയ്യിലെ ഐസ് ക്രീമിൽ ഒന്ന് അഭിക്ക് കൊടുത്ത ശേഷം അവർ നാലു പേരുടേയും അരികിലേക്ക് വന്നു. "വെള്ളത്തിൽ കളിച്ച് ക്ഷീണിച്ചോ. ദാ ഐസ് ക്രീം കഴിക്ക് " അവൾ നാലു പേർക്കും കൊടുത്തു. " ശ്രീയേട്ടൻ എവിടെ " നിമ്മി സംശയത്തോടെ ചോദിച്ചു. "എട്ടൻ ദാ അവിടെ ഉണ്ട്. ആരോടോ ഫോണിൽ സംസാരിക്കാ " കുറച്ച് അപ്പുറത്തേക്ക് ചൂണ്ടി ശിലു പറഞ്ഞു. " ഞാൻ ഇത് ശ്രീയട്ടേന് കൊടുത്തിട്ട് വരാം " നിമ്മി നേരെ അവന്റെ അരികിലേക്ക് നടന്നു. "ശിലു എനിക്ക് ഒന്ന് അത് ടേസ്റ്റ് ചെയ്യാൻ താടി. നിന്റെ സ്ട്രോബറി അല്ലേ. എന്റെ വാനിലയാ " വർണ അവളെ നോക്കി കെഞ്ചി. " തരാം. പക്ഷേ നിന്റെ എനിക്കും തരണം" "ആഹ് പക്ഷേ ഞാൻ അത് ഫസ്റ്റ് ടേസ്റ്റ് ചെയ്യും" വർണ "അയ്യടി മനമേ. എന്നിട്ട് വേണം അന്നത്തെ പോലെ എന്റെ കൂടി വാങ്ങിച്ചിട്ട് ഓടാൻ അല്ലേടീ. അതിന് ഞാൻ സമ്മതിക്കില്ല. അത് തന്നാൽ ഇത് തരും " ശിലു. അവരുടെ സംസാരം കണ്ട് കുറച്ച് മുൻപ് വഴക്ക് ഉണ്ടാക്കിയവർ ആണോ ഈ ഇരിക്കുന്നേ എന്ന് മറ്റു രണ്ടു പേർക്കും തോന്നി.

* ശ്രീ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും തന്റെ തൊട്ടുപിന്നിലായി ഇരു കൈയ്യിലും ഓരോ ഐസ് ക്രീം പിടിച്ച് നിൽക്കുന്ന നിമ്മിയെ ആണ് കണ്ടത് " ഐസ്ക്രീം " അവൾ കൈ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് വേണ്ടാ നിമ്മി " "അതെന്താ വേണ്ടത്തത് . ഒരു ഐസ്ക്രീം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. " നിമ്മി നിർബന്ധിച്ച് അവന്റെ കൈയ്യിലേക്ക് വച്ചു കൊടുത്തു. "ശ്രീയേട്ടൻ ഇത്രയും ദിവസം എവിടെയായിരുന്നു. " അവൾ ഐസ് ക്രീം കഴിച്ചു കൊണ്ട് ചോദിച്ചു. " ഞാ. ഞാൻ .. രാ.. രാഗേട്ടന്റെയും എട്ടത്തിയുടെയും കൂടെ ആയിരുന്നു. " അവൻ പതർച്ചയോടെ പറഞ്ഞു. "കള്ളം പറയാ. എട്ടൻ അവരുടെ കൂടെ ആയിരുന്നില്ല. സത്യം പറ എവിടേക്കാ പോയത് " " അത് അത് പിന്നെ ഞാൻ ഫ്രണ്ട്സിന്റെ കൂടെ ഒരു ചെറിയ ട്രിപ്പ് " " എവിടേയാ " " ഇവിടുന്നു കുറച്ച് ദൂരം പോവണം. ടൂറിസ്റ്റ് പ്ലേസ് ഒന്നും അല്ല. ഞങ്ങൾക്ക് ഫ്രണ്ട്സിന് മാത്രം അറിയാവുന്ന ഒരു സ്ഥലമാണ്. ഒരു കുന്നിന്റെ മീതെ . അവിടെ ടെന്റ് ഒക്കെ അടിച്ച് നല്ല വൈബ് ആണ് " " ആണാേ.. എന്നേയും ഒരു ദിവസം കൊണ്ടു പോകുമോ " അവൾ ആകാംഷയോടെ ചോദിച്ചു. "മ്മ് " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ശ്രീയേട്ടൻ ഇപ്പോ ആകെ മാറിയ പോലെ. ആദ്യമൊക്കെ നന്നായി സംസാരിക്കുമായിരുന്നു. ഇപ്പോ സംസാരിക്കുന്നത് പോയിട്ട് നേരിൽ കാണാൻ പോലും കിട്ടുന്നില്ല. ഏതു സമയവും മുറിക്കുള്ളിൽ ആണല്ലോ "

" എയ് അങ്ങനെയൊന്നും ഇല്ലാന്നേ. ഇപ്പോ വർക്ക് ഫ്രം ഹോം ആണ്. അതുകൊണ്ടാ റൂമിൽ തന്നെ ഇരിക്കുന്നത്. " "അതായിരുന്നോ. ഞാൻ കരുതി വല്ല കട്ട തേപ്പും കിട്ടി ശോകം അടിച്ച് ഇരിക്കുകയാണെന്ന് " നിമ്മി കളിയായി പറഞ്ഞതും ശ്രീയുടെ മുഖം ഒന്ന് മങ്ങി. "അയ്യോ ശ്രീയേട്ടാ സോറി . ഞാൻ ഒരു തമാശക്ക് പറഞ്ഞതാ. പക്ഷേ എട്ടന് ഫീലായോ ." "എയ് ഇല്ല നിമ്മി " അവൻ അത് പറഞ്ഞ് കടലിലേക്ക് നോക്കി നിന്നു. "എതാ ആ കുട്ടി " നിമ്മി ചോദിച്ചതും ശ്രീ ഞെട്ടി അവളെ നോക്കി. "എന്താ " " എട്ടനെ സങ്കടപ്പെടുത്തുന്ന ആ കുട്ടി ആരാ എന്ന് " " എയ് അങ്ങനെ ആരും ഇല്ല നിമ്മി " " കള്ളം പറയണ്ടാ. ഈ മനസിൽ ആരോ ഉണ്ട്. അത് എനിക്ക് അറിയാം. എട്ടൻ ആരാ എന്ന് പറ . ഞാൻ സംസാരിച്ച് സെറ്റ് ആക്കി തരാംന്നേ " " അതൊന്നും ശരിയാവില്ല " "അതെന്താ ശരിയാവാത്തെ . പേര് പറ ഞാൻ സംസാരിക്കാം. സംസാരിച്ചാ തീരാത്ത പ്രശ്നങ്ങൾ ഉണ്ടാേ " " ഈ പ്രശ്നം അങ്ങനെ സംസാരിച്ചാൽ തീരില്ലടോ " "അതെന്താ അങ്ങനെ " "കാരണം ആ കുട്ടിക്ക് ഞാൻ സ്നേഹിക്കുന്ന കാര്യം അറിയില്ലാ എന്ന് മാത്രമല്ലാ അവൾ മറ്റൊരാളുമായി ഒരു റിലേഷനിലും ആണ് . SO അത് വിട്ടേക്ക് . " അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞ് കടലിലെ തിരമാലകളെ നോക്കി നിന്നു.

അവനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് നിമ്മിക്കും അറിയില്ലായിരുന്നു. അവളും ഒന്നും മിണ്ടാതെ കടലിലേക്ക് നോക്കി നിന്നു. * " ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം " ആമി ഫോൺ റിങ്ങ് ചെയ്തതും എഴുന്നേറ്റ് കുറച്ച് മാറി നിന്നു. "നീ എവിടേയാ പെണ്ണേ " കോൾ അറ്റന്റ് ചെയ്തതും മറുഭാഗത്ത് പാർത്ഥിയുടെ ചോദ്യം വന്നു. "ഞങ്ങൾ ഇവിടെ ബീച്ചിൽ വന്നിരിക്കാ എട്ടാ " " ആഹ് ബെസ്റ്റ് " "എന്തേ " " നീ നാളെ പോവുകയല്ലേ. അതോണ്ട് കുറച്ച് നേരം അടുത്ത് കിട്ടാൻ വേണ്ടി തിരക്കിനിടയിൽ ഡ്യൂട്ടി ഒഴിവാക്കി വന്ന എനിക്ക് ഇത് തന്നെ വേണം " " എട്ടൻ അപ്പോ വീട്ടിൽ ഉണ്ടാേ " "മ്മ് ഉണ്ട്. നിന്നെ ഇവിടെയെങ്ങും കാണാതായപ്പോൾ വിളിച്ചതാ. ഞാൻ തിരിച്ച് സ്റ്റേഷനിലേക്ക് പോവട്ടെ എന്നാ " " വേണ്ടാ ഞങ്ങൾ കുറച്ച് നേരം കഴിഞ്ഞാ തിരികെ വരും. എട്ടൻ പോയാ ഇനി രാത്രി കുറേ കഴിഞ്ഞ് അല്ലേ തിരികെ വരൂ" " എന്നാ ഞാൻ ബീച്ചിലേക്ക് വരാം " " എയ് അത് വേണ്ട. പിന്നെ വർണക്ക് കളിയാക്കാൻ അത് മതി. ഞങ്ങൾ അര മണിക്കൂറിനുള്ളിൽ തിരികെ വരും" "മ്മ്.. എന്നാ എന്റെ പെണ്ണ് വേഗം വാ. bye" പാർത്ഥി പറഞ്ഞതും ആമിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. അവൾ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും ഒരു കാർ തനിക്ക് നേരെ വന്നതും അവൾ പേടിച്ച് ഇരു കണ്ണുകളും ഇറുക്കിയടച്ചു. " ചേച്ചീ" ഭദ്രയും ശിലുവും വർണയും അവളുടെ അരികിലേക്ക് ഓടി എത്തുന്നതിനു മുൻപേ രണ്ട് സുരക്ഷിതമായ കൈകൾ അവളെ സൈഡിലേക്ക് പിടിച്ച് മാറ്റിയിരുന്നു.

"എന്തെങ്കിലും പറ്റിയോടാ " അഭി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു. അവൾ പേടിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു. അത് മനസിലാക്കിയ അഭി അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു. അവൾ ഒന്ന് ഓക്കെ ആയതും അഭി അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. "ഇത്രയും ബോധമില്ലാതെ എന്താലോചിച്ചാ ആമി നീ നടക്കുന്നേ. വല്ലതും പറ്റിയിരുന്നെങ്കിലാേ. ഒരു നിമിഷത്തേക്ക് മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. " അഭി ദേഷ്യപ്പെട്ടു. " ഞാ..ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചില്ല. " " ശ്രദ്ധിച്ചില്ല പോലും . അല്ലെങ്കിലും ഇപ്പോ ഈ ലോകത്ത് ഒന്നും അല്ലാലോ . സ്വപ്ന ലോകത്ത് അല്ലേ. മതി കളിച്ചതും ചിരിച്ചതും വീട്ടിൽ പോവാം . ഭദ്ര പോയി നിമ്മിയേയും ശ്രീരാഗിനേയും വിളിച്ചിട്ട് വാ" അഭി പറഞ്ഞതും ഭദ്ര തലയാട്ടി കൊണ്ട് അവരുടെ അടുത്തേക്ക് പോയി. "നിനക്ക് ഒന്നും പറ്റിയില്ലല്ലോ " അഭി ആമിയുടെ കൈയ്യിലും കാലിലും നോക്കി കൊണ്ട് ചോദിച്ചു. "ഇല്ല " "എന്നാലും ആരാ അത്. ഇടിക്കാൻ വന്നിട്ട് നിർത്താതെ പോയല്ലോ " ശിലു. "ഇനി ഇവിടെ നിൽക്കണ്ടാ. കാറിൽ കയറ്" ആ വണ്ടി പോയ വഴി നോക്കി പറഞ്ഞ് അഭി ആമിയെ കാറിലേക്ക് കയറ്റി ഇരുത്തി. ഒപ്പം അവനും കാറിൽ കയറി. "കണ്ടോ വർണ .

ഇത്രയും നല്ല എട്ടനെ നീ എന്തോക്കെ പറഞ്ഞു. എട്ടൻ കാരണം അല്ലേ ആമി ചേച്ചിക്ക് ഒന്നും പറ്റാതെ ഇരുന്നത്. ഇനിയെങ്കിലും നീ നിന്റെ ആവശ്യമില്ലാത്ത ഈഗോ മാറ്റി വക്ക്. നീയും കണ്ടത് അല്ലേ എട്ടൻ ആമി ചേച്ചിയെ പോലും സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നത് "ശിലു അത് പറഞ്ഞ് കാറിലേക്ക് കയറി. "അതെ സ്വന്തം സഹോദരി ആയ കാരണമാണ് ഇങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിലും സ്വന്തം രക്തം അല്ലേ. താനും കണ്ടതാണ് ആ കണ്ണിൽ പെങ്ങളോട് ഉള്ള സ്നേഹം . " വർണയും അവരുടെ കൂടെ കാറിൽ കയറി. ഈ കാര്യം മറ്റാരോടും പറയരുത് എന്ന് അഭി അവർ നാല് പേരൊടും പ്രത്യേകം പറഞ്ഞിരുന്നു. അതിനാൽ തന്നെ അതിനെ കുറിച്ച് ശ്രീയും നിമ്മിയും അറിഞ്ഞതും ഇല്ല. സന്ധ്യയോടു കൂടി അവർ വീട്ടിൽ തിരിച്ച് എത്തി. നാളെ ആമി പോകുന്നത് കൊണ്ട് അവളുടെ സാധങ്ങൾ എടുത്തു വക്കാനും മറ്റും വർണയും ശിലുവും ഭദ്രയും സഹായിച്ചു. ത്രിമൂർത്തികൾ ഏതു സമയവും കൂടെ ഉള്ള കാരണം ആമിക്കും പാർത്ഥിക്കും പരസ്പരം ഒന്ന് ശരിക്ക് കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. * "ആമിയെ നാളെ എങ്ങനെയാ കൊണ്ടാക്കുന്നത് " ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ പപ്പ ദത്തനോടായി ചോദിച്ചു. "പാർത്ഥിക്ക് നാളെ ത്യശ്ശൂർ വരെ പോകേണ്ട കാര്യം ഉണ്ടെന്നാ പറഞ്ഞത്. അതുകൊണ്ട് പോകുന്ന വഴി പാർത്ഥി അവളെ വീട്ടിൽ ആക്കാം എന്നാ പറഞ്ഞത് "

ദത്തൻ അത് പറഞ്ഞതും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പാർത്ഥിയുടെ നെറുകയിൽ കയറി അവൻ ചുമക്കാൻ തുടങ്ങി. ആമിയാണെങ്കിൽ ഇതൊക്കെ എപ്പോ പറഞ്ഞു എന്ന രീതിയിൽ അന്തം വിട്ട് ദത്തനെ നോക്കി. "നാളെ നിങ്ങൾ എപ്പോഴാ പാർത്ഥി ഇറങ്ങുന്നേ " ദത്തൻ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ ചോദിച്ചു. "രാ .. രാവിലെ ഒ. ഒരു പത്ത് മണിക്ക് ഇ.. ഇറങ്ങണം" അവൻ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു. "അല്ല നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ കൊണ്ടുപോയാക്കാം " ദത്തൻ ചിരിയോടെ പറഞ്ഞു. "എയ് എനിക്ക് എന്ത് ബുദ്ധിമുട്ട് ഞാൻ ആക്കി കൊള്ളാം " പാർത്ഥി ചാടി കയറി പറഞ്ഞു. എന്നാൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന അഭിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "നമ്മുക്കും ഇവരുടെ കൂടെ പോയലാേ പൂർണി . ആമിയുടെ വീടും വീട്ടുക്കാരെയും ഒക്കെ നമ്മുക്കും ഒന്ന് കാണാമല്ലോ " അഭി ചോദിച്ചു. ആമിയെ ഒറ്റക്ക് പാർത്ഥിയുടെ കൂടെ പറഞ്ഞ് വിടാൻ അഭിക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. അവനിലെ എട്ടന്റെ കരുതൽ കണ്ട് ദത്തനിൽ ഒരു പുഛ ചിരി നിറഞ്ഞു. എന്നാൽ അതേ സമയം ഹൈ വോൾട്ടേജിൽ ഉണ്ടായിരുന്ന ആമിയുടേയും പാർത്ഥിയുടേയും മുഖം ഫീസ് അടിച്ചു പോയ പോലെയായി. " അത് ശരിയാവില്ല.

നിമ്മി പറഞ്ഞില്ലേ ഞാൻ പോയ സ്ഥലത്ത് നിമ്മിക്കും വരണം എന്ന് അതുകൊണ്ട് ഞാൻ നിങ്ങൾക്ക് രണ്ടു പേർക്കും വേണ്ടി നാളെ പോവാൻ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട് " ശ്രീരാഗ് പറഞ്ഞു. "നമ്മുക്ക് പിന്നെ ഒരു ദിവസം പോവാം ജിത്തു. തൃശ്ശൂർ വരെ പോയി വരുക എന്നൊക്കെ പറഞ്ഞാ ഒരുപാട് ലോങ്ങ് അല്ലേ. തിരിച്ച് എത്തുമ്പോഴേക്കും ഒരു വഴിയാകും" നിമ്മി അത് പറഞ്ഞപ്പോൾ അഭിക്ക് വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് സമ്മതിച്ച് കൊടുക്കേണ്ടി വന്നു. "Thanks daaa..." പാർത്ഥി അടുത്തിരിക്കുന്ന ശ്രീക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു. "നിന്റെ താങ്ക്സ് നിന്റെ പോക്കറ്റിൽ തന്നെ എടുത്ത് വച്ചോ. നീയെന്താ കരുതിയെ നിന്റെ ഈ അണ്ടർ ഗ്രവുണ്ട് വഴിയുള്ള ലൈൻ വലി ഞാൻ അറിയില്ലാ എന്നാേ. നിങ്ങൾ പോലീസ്ക്കാർക്ക് മാത്രമല്ലാ ഞങ്ങൾ MbA ക്കാർക്കും ബുദ്ധിയൊക്കെ ഉണ്ട് " " അപ്പോ എല്ലാം മനസിലായി അല്ലേ " പാർത്ഥി ഇളിച്ചു കൊണ്ട് ചോദിച്ചു. " മനസിലായത് കൊണ്ടാണല്ലോ നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പുകളെ ഞാൻ നൈസായിട്ട് ഒഴിവാക്കി തന്നത്. ഇതൊക്കെ ശ്രീരാഗിന്റെ നമ്പർ അല്ലേ " " അപ്പോ നാളെ അവർ നീ പറഞ്ഞ സ്ഥലത്തേക്ക് പോകാൻ റെഡിയായാലോ " " എന്തെങ്കിലും കള്ളം പറയും. എനിക്ക് അവരെ ട്രിപ്പിന് പറഞ്ഞയക്കൽ അല്ലേ പണി .

" ശ്രീ തമാശ രീതിയിൽ ആണ് പറഞ്ഞത് എങ്കിലും അവന്റെ ഉളളു വല്ലാതെ നീറിയിരുന്നു. * " ഞങ്ങൾ ശരിക്കും പേടിച്ചു പോയി ദത്താ. അയാള് ആമി ചേച്ചിയെ പിടിച്ച് മാറ്റിയില്ലെങ്കിൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യാ . എന്നാലും ആ കാർ എന്താ നിർത്താതെ പോയത് " രാത്രി കിടക്കാൻ നേരം ദത്തന്റെ മടിയിൽ കിടന്നു കൊണ്ട് വർണ ഇന്ന് ബീച്ചിൽ പോയപ്പോൾ ഉണ്ടായ കാര്യങ്ങൾ ദത്തനോട് പറയുകയായിരുന്നു. "ഇനി അത് ആലോചിച്ച് ഈ കുഞ്ഞു തല ചൂടാക്കണ്ടാ. അത് ഡ്രെയ്‌വിങ്ങ് അറിയാത്ത ആരെങ്കിലും കാർ എടുത്തപ്പോൾ സംഭവിച്ചത് ആയിരിക്കും. പോലീസ് കേസ് ആവും എന്ന് കരുതി നിർത്താതെ പോയത് ആയിരിക്കും " " ആണോ " അവൾ വിശ്വാസം വരാതെ ചോദിച്ചു. "അതെന്നേ " അവളുടെ കവിൾ പിടിച്ച് വലിച്ച് ദത്തൻ പറഞ്ഞു. " നാളെ ആമി ചേച്ചി പോവും അല്ലേ. കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കായിരുന്നു. " " അതെങ്ങനാ കുഞ്ഞേ . ആമിക്ക് ക്ലാസ് ഉള്ളത് അല്ലേ " "അതെ പക്ഷേ ചേച്ചി കൂടെ പോയാ എനിക്ക് പേടിയാ ദത്താ . നീ ഓഫീസിൽ പോയാ ചേച്ചി യാണ് എന്റെ ധൈര്യം. ആ ചേച്ചി കൂടി പോയാ പിന്നെ ഞാൻ ഒറ്റക്ക് ആവില്ലേ " "പിന്നെ ജീവതത്തിൽ മൊത്തം ആരെങ്കിലും കൂടെ കൂട്ടായി ഉണ്ടാകും എന്നാണോ എന്റെ കുഞ്ഞിന്റെ വിചാരം. ലൈഫിൽ നമ്മൾ ഒറ്റക്ക് ഫേസ് ചെയ്യേണ്ട പല സന്ദർഭങ്ങളും കാണും. അവിടെ നമ്മളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും കൂടെ ഉണ്ടാകും എന്ന് കരുതരുത് "

" അതിന് ഞാൻ ഒറ്റക്ക് അല്ലല്ലോ. എന്റെ കൂടെ എന്നും നീ ഉണ്ടാകുമല്ലോ " "എന്റെ അവസാന ശ്വാസം വരെ ഞാൻ എന്റെ കുഞ്ഞിന്റെ കൂടെ കാണും. പക്ഷേ ഞാൻ കൂടെ ഉണ്ടെങ്കിൽ കൂടി എന്റെ കുട്ടി ഒറ്റക്ക് ചില കാര്യങ്ങൾ നേരിടേണ്ടി വരും. അപ്പോ പേടിച്ച് ഇരിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോവണം. ഞാൻ പറയുന്നത് ദത്തന്റെ കുട്ടിക്ക് മനസിലാവുന്നുണ്ടോ " "മ്മ് മ്മ് " അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. " അതാെക്കെ ഇനി വരുന്ന ദിവസങ്ങളിൽ എന്റെ കുട്ടിക്ക് മനസിലാവും . ഇപ്പോ കിടന്ന് ഉറങ്ങാൻ നോക്ക്" ദത്തൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. "എന്താടാ " തന്നെ കണ്ണെടുക്കാതെ നോക്കി കിടക്കുന്ന വർണയെ നോക്കി ദത്തൻ ചോദിച്ചു. "എനിക്ക് ഉറങ്ങണം" "ഉറങ്ങിക്കോ" ദത്തൻ അവളെ തന്റെ മടിയിൽ നിന്നും ബെഡിലേക്ക് കിടത്തി. ശേഷം അവനും അവളുടെ അടുത്തായി കിടന്നു. " ഇവിടെ അല്ലാ . ഇവിടെ " വർണ അത് പറഞ്ഞ് അവന്റെ മേലേക്ക് കയറി കിടന്നു. ദത്തൻ ഒരു ചിരിയോടെ ഇരു കൈകൾ കൊണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ച് കിടന്ന് ഉറങ്ങി. ** വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ട് ചന്ദ്രശേഖരൻ ഫയലിൽ നിന്നും തല ഉയർത്തി നോക്കിയതും തന്റെ നേരെ ദേഷ്യത്തിൽ നടന്ന് വരുന്ന അഭിയെ ആണ് കണ്ടത്. അവൻ നേരെ വന്ന് അയാളുടെ ഷർട്ടിന്റെ കോളർ പിടിച്ച് പിന്നിലേക്ക് തള്ളി . അയാൾ ഓഫീസ് റൂമിലെ ടേബിളിലേക്ക് വന്ന് വീണു. "നിനക്കെന്താ വട്ടായോ "

ചന്ദ്രശേഖരൻ ഒന്നും മനസിലാവാതെ എണീറ്റു. " ഇങ്ങനെ പോയാൽ എനിക്ക് വട്ടാകും" അഭി ദേഷ്യത്തിൽ പറഞ്ഞു. "നീ ഇങ്ങനെ ദേഷ്യപ്പെടാതെ കാര്യം പറ അഭിജിത്തേ " " നിങ്ങൾ കൂടുതൽ അഭിനയിക്കണ്ടാ. എന്തിനാ ആമിയെ അപകടപ്പെടുത്താൻ നോക്കിയത്. നിങ്ങളാണ് അതിനു പിന്നിൽ എന്ന് എനിക്ക് അറിയാം " " നീ എന്താെക്കെയാ പറയുന്നത്. എനിക്ക് ഒന്നും മനസിലാവുന്നില്ല. " " നിങ്ങളുടെ മകനും എന്റെ പെങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ താൻ അവളെ അപകടപ്പെടുത്താൻ നോക്കുന്നതല്ലേ. ഇനിയെങ്ങാനും അവൾക്ക് നേരെ തന്റെ ഒരു നോട്ടം എങ്കിലും വീണാൽ നിങ്ങൾ കാണുന്നത് മറ്റൊരു അഭിജിത്തിനെ ആയിരിക്കും " " ഇല്ലാ . ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഒന്നും അറിയില്ലാ അഭിജിത്തേ " " താൻ ഇനി കൂടുതൽ അഭിനയിച്ച് കഷ്ടപ്പെടേണ്ടാ. ഈ ഒരു പ്രാവശ്യത്തേക്ക് ഞാൻ ക്ഷമിച്ചു. പിന്നെ ആമിയും പാർത്ഥിതും തമ്മിലുള്ള റിലേഷനെ കുറിച്ച് ആലോചിച്ച് നിങ്ങൾ ടെൻഷൻ ആവണ്ട. അവരെ തമ്മിൽ ഞാൻ പിരിച്ചോളാം. അതിനുള്ള പണികൾ ഞാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്റെ ഭാഗത്ത് നിന്നും എന്റെ അനിയത്തിക്ക് നേരെ ഒരു ചെറു വിരൽ പോലും അനങ്ങരുത് " അത് പറഞ്ഞ് ഒരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ അഭി ദേഷ്യത്തിൽ പുറത്തേക്ക് പോയി. ചന്ദ്ര ശേഖരൻ ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്നു. * ശിലുവും ഭദ്രയും ഉറങ്ങി എന്ന് മനസിലായതും ആമി പതിയെ ബെഡിൽ നിന്നും ഇറങ്ങി.

ശേഷം ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടതും പാർത്ഥിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. താൻ കാത്തിരുന്ന ആളാണെങ്കിൽ കൂടി പാർത്ഥി അത് പുറത്ത് കാണിക്കാതെ ഗൗരവത്തിൽ ചെന്ന് ഡോർ തുറന്നു. "ഉറങ്ങിയോ എട്ടാ " ആമി റൂമിന്റെ അകത്തേക്ക് കയറി അടക്കി പിടിച്ച ശബ്ദത്തിൽ ചോദിച്ചു. "മമ്. ഉറങ്ങായിരുന്നു. നീ എന്താ ഈ സമയത്ത് ഇവിടെ " പാർത്ഥി അത് ചോദിച്ചതും ആമിയുടെ മുഖം കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി. " ഞാൻ നാളെ പോകും എട്ടാ " " ആഹ് അത് എനിക്ക് അറിയാലോ . അത് പറയാൻ ആണോ ഈ പാതി രാത്രിക്ക് നീ ഇവിടേക്ക് കയറി വന്നത് " " അല്ലാ. ഇനി ഞാൻ നാളെ പോയാൽ ഇവിടേക്ക് ഇനി ഈ അടുത്ത കാലത്ത് ഒന്നും വരില്ല. " " അതിനിപ്പോ എന്താ " " അതിന് കുന്തം " ആമി ദേഷ്യത്തിൽ പറഞ്ഞ് ഡോറിനരികിലേക്ക് നടന്നു. "ഓവർ വെയ്റ്റ് ഇട്ട് പണി പാളിയോ ഈശ്വരാ . പെണ്ണ് പിണങ്ങി പോവാണോ. അവളെ കാത്ത് ആണ് ഉറക്കം ഒഴിച്ച് ഇത്ര നേരം ഇവിടെ ഇരുന്നത് " പാർത്ഥി അവളെ പിന്നിൽ നിന്നും വിളിക്കാൻ നിന്നതും അവന്റെ പ്രതീക്ഷകൾ തെറ്റിച്ച് ആമി റൂമിന്റെ ഡോർ ലോക്ക് ചെയ്ത് അവന്റെ ബെഡിൽ വന്ന് കിടക്കുകയാണ് ചെയ്തത്.

"മിഴിച്ച് നിൽക്കാതെ ലൈറ്റ് ഓഫാക്കി വന്ന് കിടക്ക് മനുഷ്യാ . എനിക്ക് ഉറങ്ങണം " അന്തംവിട്ട് നിൽക്കുന്ന പാർത്ഥിയെ നോക്കി അവൾ പറഞ്ഞു. ഇത് എന്ത് ജീവി എന്ന രീതിയിൽ പാർത്ഥി ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ വന്ന് കിടന്നു. അവൻ വന്ന് കിടന്നതും ആമി അവന് നേരെ തിരിഞ്ഞ് കിടന്നു " നീ എന്ത് ധൈര്യത്തിലാടി ഈ പാതി രാത്രി പ്രായം ചെന്ന ഒരു ആണിന്റെ മുറിയിൽ ഇങ്ങനെ കയറി കിടക്കുന്നേ " പാർത്ഥി ചോദിച്ചു. "നിങ്ങൾ ഹരിചന്ദ്രന്റെ മകനാണല്ലോ. നിങ്ങളെ കൊണ്ട് ഒന്നിനും പറ്റില്ലാ എന്ന് എനിക്ക് അറിയാം. " അവൾ പുഛത്തോടെ പറഞ്ഞു. "എടി നീ അധികം പുഛിക്കല്ലേ . എന്റെ പേരിൽ കൊത്തിയ ഒരു ആലില താലി ഈ കഴുത്തിൽ വീഴട്ടെ. എന്നിട്ട് ഞാൻ കാണിച്ച് തരാം എന്നെ കൊണ്ട് എന്തൊക്കെ പറ്റും എന്ന് " അവൻ തന്റെ മീശ പിരിച്ച് പറഞ്ഞതും അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആമി തിരിഞ്ഞ് കിടന്നു. "മിക " അവൻ അവളുടെ കാതിൽ ആർദ്രമായി വിളിച്ചു. "മ്മ് " അവൾ ഒന്ന് മൂളി. " ഞാൻ നിന്നെ ചേർത്ത് പിടിച്ച് കിടന്നോട്ടെ " അവളുടെ അനുവാദത്തിനായി അവൻ കാത്തു " ഈ പൊട്ടനെ കൊണ്ട് ഞാൻ തോറ്റു" അവൾ സ്വയം പറഞ്ഞു കൊണ്ട് അവന്റെ കൈ എടുത്ത് തന്റെ മേലെ വച്ചു. പാർത്ഥി ഒരു ചിരിയോടെ അവളെ ഇറുക്കെ കെട്ടി പിടിച്ച് തിരിഞ്ഞ് കിടക്കുന്ന അവളുടെ മുടിയിൽ മുഖം ചേർത്ത് കിടന്നു. " ഒരുപാട് പേടിച്ചു പോയോ പെണ്ണേ . ആ കാർ ഇടിക്കാൻ വന്നപ്പോൾ " " അത് എങ്ങനെയാ നീ അറിഞ്ഞത് " അവൾ അത്ഭുതത്തോടെ തല ചരിച്ച് അവനെ നോക്കി. " ഞാൻ പറഞ്ഞിട്ടാ ആ കാർ നിന്നെ ഇടിക്കാൻ വന്നത്. ആ കാറിനുള്ളിൽ ഉണ്ടായിരുന്നത് ദേവൻ ആയിരുന്നു. " " ആര് ദത്തേട്ടനോ ".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story