എൻ കാതലെ: ഭാഗം 83

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

വാതിലിൽ തുടർച്ചയായ തട്ടൽ കേട്ടാണ് പാർത്ഥി കണ്ണ് തുറന്ന് അവൻ ബെഡിൽ നിന്നും എണീക്കാൻ നിന്നതും ആമിയുടെ കൈകൾ തന്നെ ചുറ്റി പിടിച്ചിരിക്കുകയാണ്. അവൻ ഒരു ചിരിയോടെ അവളുടെ കൈ എടുത്ത് മാറ്റി എഴുന്നേറ്റു . സമയം എഴര ആയിട്ടേ ഉള്ളൂ. അവൻ സംശയത്തോടെ ചെന്ന് വാതിൽ തുറന്നു. "എട്ടാ ആമി ചേച്ചിയെ കണ്ടോ" "ആഹ് അവൾ റൂമിലുണ്ടല്ലോ " അവൻ പാതി ഉറക്കത്തിൽ പറഞ്ഞു. "എന്ത് " ഞെട്ടി കൊണ്ടുള്ള ഭദ്രയുടെ ശബ്ദം കേട്ടാണ് അവന് പരിസര ബോധം വന്നത്. " അത് ..അത് പിന്നെ നി..നിന്റെ റൂമിൽ ഉണ്ടല്ലോ. അവിടെ അല്ലേ അവൾ കിടക്കാറുള്ളത് " അവൻ പതർച്ചയോടെ പറഞ്ഞു. "അതെ.. പക്ഷേ ചേച്ചിയെ അവിടെ കാണാനില്ല. " " അവൾ താഴേ എവിടെയെങ്കിലും കാണും. നീ അവിടെ പോയി അന്വോഷിക്ക് " പാർത്ഥി വേഗത്തിൽ ഡോർ അടച്ചു. അവൻ ഒരു ആശ്വാസത്തോടെ ഡോറിലേക്ക് ചാരി നിന്നു. ഭദ്രയാണെങ്കിൽ ഇവനെന്താ പറ്റിയത് എന്ന ഭാവത്തിൽ താഴേക്ക് പോയി. ഇതൊന്നും അറിയാതെ ആമി നല്ല ഉറക്കത്തിലാണ്. " രാവിലെ നേരത്തെ എണീറ്റ് പോകാൻ പറഞ്ഞിട്ട് പെണ്ണ് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ. ഇപ്പോ തന്നെ എല്ലാം പൊളിഞ്ഞേനേ " അവൻ പിറുപിറുത്തു കൊണ്ട് ബെഡിൽ വന്നിരുന്നു. " മിക എണീക്ക്.. എണീക്കാൻ " അവൻ തട്ടി വിളിച്ചതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു.

"എണീക്ക് മിക . സമയം ഒരുപാട് വൈകി. എട്ടു മണി ആവാറായി " അത് പറഞ്ഞതും ആമി ചാടി എണീറ്റു. "അയ്യോ" അവൾ ബെഡിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടാൻ നിന്നതും പാർത്ഥി അവളെ തടഞ്ഞു. "നീ എങ്ങാേട്ടാ ഓടി പിടിച്ച് പോവുന്നേ " : അത്.. ആ.. ആരെങ്കിലും കാണുന്നതിനു മുൻപ് ..പോ.. പോവണ്ടേ " "മ്മ് ഇപ്പോ തന്നെ പോവണം. അവിടെ പുറത്ത് ഭദ്ര നിന്നെ അന്വോഷിച്ച് നടക്കുന്നുണ്ട്. " " ഈശ്വരാ ഇനി എന്താ ചെയ്യാ " "എന്ത് ചെയ്യാൻ . എല്ലാവരും അറിയും അത്ര തന്നെ " അവൻ അത് പറഞ്ഞതും ആമിയുടെ മുഖത്ത് നിറഞ്ഞ ഭാവങ്ങൾ കണ്ട് പാർത്ഥിക്ക് ചിരി വന്നു. അവൻ പതിയെ വാതിൽ കുറച്ച് തുറന്ന് തല പുറത്തേക്ക് ഇട്ട് നോക്കി. " പുറത്ത് ഇപ്പോ ആരും ഇല്ല. " അവൻ തല തിരിച്ച് ആമിയെ നോക്കി പറഞ്ഞു. " എന്നാ ഞാൻ പോവാ " അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോവാൻ നിന്നതും പാർത്ഥി അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. ആമിയാണെങ്കിൽ അവനെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്. "ഇന്നിനി പോയാ എന്റെ പെണ്ണിനെ ഇങ്ങനെ അടുത്ത് കിട്ടില്ലല്ലോ " പാർത്ഥി അത് പറഞ്ഞതും ആമിയുടെ കണ്ണുകൾ നിറഞ്ഞു. അത് അവൻ കാണാതെ ഇരിക്കാൻ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.

"എനിക്ക് അധികകാലം ഇനി വെയ്റ്റ് ചെയ്യാൻ വയ്യാ പെണ്ണേ . ഇവിടുത്തെ ചില പ്രശ്നങ്ങൾ ഒതുങ്ങിയാൽ ഞാൻ വരും നിന്റെ വീട്ടിലേക്ക്. എന്നിട്ട് എന്റെ പെണ്ണായിട്ട് എല്ലാവരുടെയും അനുഗ്രഹത്തോടെ ഈ വീട്ടിലേക്ക് കൊണ്ട് വരും" പാർത്ഥി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. " ഞാൻ ഒരു ഉമ്മ തരട്ടെ " അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പാർത്ഥി ചോദിച്ചു. "എന്തിനാ എട്ടാ ഇങ്ങനെ എപ്പോഴും എന്റെ അനുവാദം ചോദിക്കുന്നേ " " നിന്റെ ശരീരം ആണ്. അതുകൊണ്ട് നിന്റെ അനുവാദം തീർച്ചയായും ചോദിക്കണം മിക" അത് പറഞ്ഞ് പാർത്ഥി അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. "നിങ്ങൾ എന്ത് പൊട്ടനാടോ . ഇതാണോ തന്റെ ഉമ്മ . കഷ്ടം . താൻ ആദ്യം പോയി മായാനദിയോ അർജുൻ റെഡി യോ after മൂവിയോ ഒക്കെ ഒന്ന് കാണ് . അറ്റ്ലിറ്റ് ആഷിക്ക് ബനായ സോങ്ങ് എങ്കിലും " ആമി അത് പറഞ്ഞ് പുറത്തേക്ക് പോയി. അത് നോക്കി പാർത്ഥി ഒന്നും മനസിലാവാതെ അന്തം വിട്ട് നിന്നു. എന്നാൽ പുറത്തു നിന്ന ഒരാൾ ഇതെല്ലാം കണ്ട് ദേഷ്യത്തോടെ നിൽക്കുന്നത് അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല. * " എപ്പോഴാ പാർത്ഥി ഇറങ്ങുന്നേ " ആമി പോകുന്ന കാരണം എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ സമയം ദത്തന്റെ പപ്പ പാർത്ഥിയോട് ചോദിച്ചു.

" കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ഇറങ്ങും " " ആമി ചേച്ചി ഇന്ന് പോവുകയല്ലേ. ഞങ്ങൾ ഇന്ന് ലീവ് എടുക്കട്ടെ അമ്മ " ഭദ്ര ചെറിയമ്മയോട് അപേക്ഷിച്ചു. "പറ്റില്ല. അവർ ഇപ്പോ ഇറങ്ങും. പിന്നെ എന്തിനാ നിങ്ങൾ വെറുതെ ലീവ് എടുക്കുന്നത്. മര്യാദക്ക് ക്ലാസിൽ പോവാൻ നോക്ക്. " "പ്ലീസ് അമ്മാ" " ഒരു പ്ലീസും ഇല്ലാ . മര്യാദക്ക് ക്ലാസിൽ പോവാൻ നോക്കിക്കെ രണ്ടും. ദർശന പോലും സ്കൂളിൽ പോവുന്നുണ്ട്. പിന്നെ എന്താ നിങ്ങൾക്കു പോയാൽ " അത് കേട്ടതും ഭദ്രയും ശിലുവും ഭക്ഷണം കഴിച്ച് എണീറ്റു. വേഗം തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് കോളേജിലേക്ക് പോയി. അവർക്ക് പിന്നാലെ ദർശനയും രാഗും പോയി. " ഇവർ ഇറങ്ങി കഴിഞ്ഞാൽ ഞങ്ങൾ ധ്രുവിയേട്ടന്റെ വീട് വരെ പോയിട്ട് വരാം മുത്തശ്ശി. ചെറിയ മുത്തശ്ശിയെ കണ്ടിട്ട് കുറേ കാലം ആയി " " എന്നാ നമ്മുക്ക് എല്ലാവർക്കും കൂടി പോവാo മുത്തശ്ശി " വർണ ചാടി കയറി പറഞ്ഞു. " അത് ശരിയാ അമ്മേ . നമ്മുക്കും പോയി വരാം " മാലതി കൂടി പറഞ്ഞതും എല്ലാവർക്കും കൂടി പോകാം എന്ന് ആയി. "എനിക്ക് ഓഫീസിൽ കുറച്ച് വർക്ക് ഉണ്ട് എനിക്ക് വരാൻ പറ്റില്ല മുത്തശി " ധ്രുവിയെ കാണേണ്ടി വരും എന്നുള്ളത് കൊണ്ട് പാർവതി ഒഴിഞ്ഞ് മാറി. പപ്പയും ചെറിയച്ഛനും ചന്ദ്രശേഖരനും ഓഫീസിൽ പോകാൻ ഉള്ളതു കൊണ്ട് പോകുന്നില്ലാ എന്ന് പറഞ്ഞിരുന്നു.

" നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ . ഇങ്ങനെ കറങ്ങി നടന്നാ മതിയോ. ക്ലാസ് തുടങ്ങാറായി എന്ന കാര്യം മറക്കണ്ട" ദത്തൻ ഗൗരവത്തിൽ പറഞ്ഞു. " ഞാൻ ഇന്നലെയൊക്കെ ഇരുന്ന് പഠിച്ചു ദത്താ . എനിക്ക് ഇവിടെ ഇരുന്ന് ബോറടിച്ചു. പ്ലീസ് ഞാൻ പോവട്ടെ . നീ ഓഫീസിൽ പോയാൽ പിന്നെ വൈകുന്നേരം അല്ലേ എത്തു. ശിലുവും ഭദ്രയും ഇവിടെ ഇല്ലതാനും. ഞാൻ പോവട്ടെ. ചെറിയമ്മാ ഒന്ന് പറയ് " " അവള് വന്നോട്ടെ ദേവാ . " ചെറിയമ്മ പറഞ്ഞു. "എന്താ വച്ചാൽ ചെയ്യ് " അത് പറഞ്ഞ് ദത്തൻ റൂമിലേക്ക് പോയി. "മോള് പോയി റെഡിയായി വാ " ചെറിയമ്മ പറഞ്ഞതും അവൾ തുള്ളി ചാടി റൂമിലേക്ക് പോയി. അവൾ റൂമിൽ എത്തുമ്പോൾ ദത്തൻ ഫോണിൽ നോക്കി ബെഡ്‌ റെസ്റ്റിൽ ചാരി ഇരിക്കുകയാണ്. "സമയം കുറേ ആയില്ലേ ദത്താ റെഡിയാവുന്നില്ലേ . പോവാറായില്ലേ " അവൾ സംശയത്തോടെ ചോദിച്ചു. "എവിടേക്ക് " അവൻ ഫോണിൽ നിന്നും മുഖം ഉയർത്താതെ തന്നെ ചോദിച്ചു. "ഓഫീസിലേക്ക് .." "അതിന് ആര് പറഞ്ഞു ഇന്ന് ഓഫീസിൽ പോവുന്നു എന്ന് " " അപ്പോ പോവുന്നില്ലേ . രാവിലെ പോകും എന്നാലോ നീ പറഞ്ഞത് " " അപ്പോ പോവണം എന്ന് തോന്നി. ഇപ്പോ തോന്നി പോകണ്ടാ എന്ന് " അത് കേട്ടതും വർണയുടെ മുഖം എന്തോ പോയ അണ്ണാനെ പോലെ ആയി.

"എന്നിട്ട് നീ എന്താ എന്നോട് പറയാഞ്ഞേ " "എന്തിനാ പറയുന്നേ. നിനക്ക് ഇവിടെ ബോറടിക്കുകയാണല്ലോ. ധ്രുവിയുടെ വീട്ടിലേക്ക് പോവാൻ അല്ലേ ഇഷ്ടം . പോയിട്ട് വാ" ദത്തന് ചിരി വന്നെങ്കിലും ഗൗരവത്തിൽ പറഞ്ഞു. വർണ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി. * " ഇതെന്താ മോള് റെഡിയായില്ലേ " വർണയെ കണ്ട് ചെറിയമ്മ ചോദിച്ചു. " ഞാൻ വരുന്നില്ല. പഠിക്കാൻ ഉണ്ട് " "നീയല്ലേ കുറച്ച് മുൻപ് വരുന്നുണ്ട് എന്ന് പറഞ്ഞത് : മുത്തശി "പക്ഷേ ഇപ്പോഴാ ഞാൻ ഓർത്തത്. കുറേ പഠിക്കാൻ ഉണ്ട് . പഠിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവില്ലേ. " " പക്ഷേ ഇവിടെ ഒറ്റക്ക് ഇരിക്കുമോ വർണ " നിമ്മിയാണ് അത് ചോദിച്ചത്. "ദത്തൻ ഇവിടെയുണ്ട്. അതോണ്ട് കുഴപ്പം ഇല്ല. " വർണ അത് പറഞ്ഞതും എല്ലാവരുടേയും മുഖത്ത് ഒരു ചിരി തെളിഞ്ഞു. എന്നാൽ അഭിജിത്തിന്റെ മുഖം മാത്രം ദേഷ്യത്തിൽ ചുവന്നു. "മ്മ്.. പഠിച്ചാ മതി" അത് പറഞ്ഞ് മുത്തശി പുറത്തേക്ക് നടന്നു. പിന്നാലെ മറ്റുള്ളവരും " അവർ പോയതും വർണ വാതിൽ ലോക്ക് ചെയ്ത് തിരിഞ്ഞതും സ്റ്റയറിന്റെ അരികിൽ ദത്തൻ കൈകൾ കെട്ടി അവനെ നോക്കി നിൽക്കുകയാണ്. " പോവാന്ന് പറഞ്ഞിട്ട് " ദത്തൻ പുരികം ഉയർത്തി ചോദിച്ചു. "നീയല്ലേ എന്നോട് ഇരുന്ന് പഠിക്കാൻ പറഞ്ഞത്. അതാ ഞാൻ പോവാഞ്ഞത് "

അവളും അതെ എക്സ്പ്രഷനിൽ പറഞ്ഞു. " എന്നാ വാ. പഠിക്കാം " അവൻ ഗൗരവത്തിൽ പറഞ്ഞ് റൂമിലേക്ക് നടന്നു. പിന്നാലെ വർണയും. റൊമാൻസ് പ്രതീക്ഷിച്ച് പോയ വർണയെ ദത്തൻ ഉച്ച വരെ പഠിപ്പിച്ച് കൊന്നു. ബുക്കിൽ നിന്നും കണ്ണ് മാറ്റിയാൽ , തെറ്റിച്ച് വായിച്ചാൽ കാലിൽ സ്കെയിൽ കൊണ്ട് നല്ല അടി വേറെ. മുത്തശിയുടെ വീട്ടിൽ പോവാൻ തോന്നാത്ത നിമിഷത്തെ അവൾ സ്വയം പഴിച്ചു. എന്തിന് പറയുന്നു ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് പോലും ദത്തൻ questions ചോദിക്കുകയായിരുന്നു. തെറ്റിച്ചാൽ കൈയിൽ നല്ല നുള്ള് കിട്ടും. ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം വർണ അവനോട് പിണങ്ങി നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഉച്ചക്ക് ശേഷം പഠിക്കണ്ടാ എന്ന് ദത്തൻ പറഞ്ഞു എങ്കിലും അവൾ വാശിക്ക് ബുക്ക് എടുത്ത് പഠിക്കാൻ തുടങ്ങി. അത് കണ്ട് ദത്തനും ചിരി വന്നു. ദത്തൻ ഫോൺ എടുത്ത് ബെഡിൽ വന്നിരുന്നു. ടേബിളിൽ ഇരിക്കുന്ന വർണ അവനെ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. Vaseegara En Nenjinika Un Pon Madiyil Thoonginaal Pothum Atheyganam En Kannuranga Mun Jenmangalin Yekkangal Theerum Naan Nesippathum Swasippathum Un Thayavaal Thaane Yengugiren Yengugiren Un Ninaivaal Naane Naan ദത്തന്റെ ഫോണിൽ നിന്നും പാട്ട് കേട്ടതും അവൾ ബുക്കിൽ നിന്നും തല ഉയർത്തി അവനെ നോക്കി.

"എന്താടി നോക്കി പേടിപ്പിക്കുന്നേ " ദത്തൻ അവളെ നോക്കി ചോദിച്ചു. " ഒരു കുട്ടി ഇവിടെ ഇരുന്ന് പഠിക്കുന്നത് നിനക്ക് കാണാനില്ലേ. അപ്പോ ഇങ്ങനെയുള്ള പാട്ടുകൾ വക്കാൻ പാടുമോ " " എങ്ങനെയുള്ള പാട്ട് " " അത് ..അത് ..ഇങ്ങനെ ഉറക്കെ പാട്ടുകൾ വക്കാൻ പാടില്ല" അത് പറഞ്ഞ് അവൾ വീണ്ടും ബുക്കിലേക്ക് നോക്കി. ദത്തൻ ഫോൺ ഓഫ് ചെയ്ത് ആ പാട്ടിന്റെ വരികൾ മൂളി കൊണ്ട് അവളുടെ അരികിൽ വന്നിരുന്നു. താടിക്ക് കൈ കൊടുത്ത് തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന ദത്തനെ വർണ ഇടം കണ്ണിട്ട് നോക്കിയിരുന്നു. "എനിക്ക് പഠിക്കണം " " അതിനെന്താ പഠിച്ചോ. ഞാൻ പറഞ്ഞോ പഠിക്കണ്ടാ എന്ന് " അവൻ അതേ പോലെ ഇരുന്നു കൊണ്ട് ചോദിച്ചു. " ഇങ്ങനെ എന്നേ നോക്കി ഇരുന്നാ ഞാൻ എങ്ങനാ പഠിക്കാ " "എന്റെ കണ്ണ് ഞാൻ ഇഷ്ടമുള്ള ഇടത്തേക്ക് നോക്കി ഇരിക്കും " അവൻ അത് പറഞ്ഞതും വർണ ബുക്ക് എടുത്ത് അവന് കാണാൻ കഴിയാത്ത രീതിയിൽ തിരിഞ്ഞ് ഇരുന്നു. അവർ തിരിഞ്ഞ് ഇരുന്ന് ബുക്ക് വായിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞിട്ടും ദത്തന്റെ ഒരു അനക്കവും കാണാതെ ആയപ്പോൾ വർണ തിരിഞ്ഞ് അവനെ ഒന്ന് നോക്കി. അപ്പോഴും ദത്തൻ താടിക്ക് കൈ കൊടുത്ത് അതേ രീതിയിൽ ഇരിക്കുകയാണ്. "മ്മ് എന്തേ " ദത്തൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. " ഒന്നുല്ലാ " അവൾ തിരിഞ്ഞ് ഇരുന്ന് വീണ്ടും ബുക്ക് വായിക്കാൻ തുടങ്ങിയതും ദത്തൻ തന്റെ ചൂണ്ടു വിരൽ അവളുടെ പിൻ കഴുത്തിലൂടെ ഓടിച്ചു. വർണ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ നോക്കിയതും അവൻ വീണ്ടും കുസ്യതിയോടെ അവളുടെ പിൻകഴുത്തിലൂടെ വിരലോടിച്ചു.

"ദേ ദത്താ ഒതുങ്ങി ഇരുന്നോ എനിക്ക് ദേഷ്യം വരുന്നുണ്ട്. " " ആണോ . എവിടേയാ ദേഷ്യം ഞാൻ ഒന്നു നോക്കട്ടെ " ദത്തൻ അവളുടെ കഴുത്തിൽ ഇക്കിളിയാക്കി. "വേണ്ടാ എന്നോട് മിണ്ടണ്ടാ. എന്നേ തല്ലിയില്ലേ നീ . എനിക്ക് സങ്കടം ആയി " " പഠിച്ചില്ലെങ്കിൽ ഇനിയും തല്ലും " ദത്തൻ അവളെ തന്റെ മടിയിലേക്ക് പിടിച്ച് ഇരുത്തി. " എന്നേ തല്ലിയാൽ ഞാനും തിരിച്ച് തല്ലും നോക്കിക്കോ. എനിക്ക് പേടിയൊന്നും ഇല്ലാ " അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. "ആണോ ..നീ എന്നേ തല്ലുമോടീ .. എഹ് ...തല്ലുമോന്ന് "ദത്തൻ അവളെ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു. " ആ തല്ലും . വേണെങ്കിൽ കടിക്കുകയും ചെയ്യും" അവൾ വാശിയോടെ പറഞ്ഞു. ദത്തൻ അവളെ തന്റെ മടിയിൽ നിന്നും ഉയർത്തി എടുത്ത് ബെഡിനരികിലേക്ക് നടന്നു. അവളെ ബെഡിലേക്ക് കിടത്തി. അവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് അടുത്തതും ഫോൺ റിങ്ങ് ചെയ്തു. അവൻ ദേഷ്യത്തിൽ ഫോൺ അറ്റന്റ് ചെയ്തു. " ഒരു 15 മിനിറ്റ് ഞാൻ എത്താം " അവൻ ഫോണിൽ പറഞ്ഞു കൊണ്ട് വേഗം ബെഡിൽ നിന്നും എണീറ്റു. ശേഷം വേറെ ആരെയോ ഫോൺ ചെയ്തു കൊണ്ട് ഡ്രസ്സ് മാറ്റാൻ തുടങ്ങി. വർണ ഒന്നും മനസിലാവാതെ നോക്കി ഇരുന്നു. " ചെറിയമ്മയും അവരുമൊക്കെ ഇപ്പോ വരും. എനിക്ക് ഓഫീസിൽ അർജന്റ് ആയി ഒന്ന് പോവണം" ദത്തൻ അവളുടെ മുഖം കൈയ്യിൽ എടുത്ത് പറഞ്ഞ് അവളുടെ നെറുകയിൽ ഉമ്മ വച്ചു. ദത്തൻ വേഗം തന്നെ പോവാൻ റെഡിയായി. അവൻ ഇറങ്ങാൻ നിൽക്കുമ്പോഴേക്കും ചെറിയമ്മയും മുത്തശിയും ഒക്കെ വന്നിരുന്നു. ദത്തൻെ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി വർണ ഡോറിനരികിൽ തന്നെ നിന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story