എൻ കാതലെ: ഭാഗം 84

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഓഫീസിൽ നിന്നും കോൾ വന്നപ്പോൾ ദത്തൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. താൻ തന്നെ പോവേണ്ട ചില കാര്യങ്ങൾ ഉള്ള കാരണം ആണ് തിരക്കിട്ട് ഇറങ്ങിയത്. തന്റെ വർക്ക് കഴിയുമ്പോഴേക്കും നേരം ആറ് മണി കഴിഞ്ഞിരുന്നു. അവൻ ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴേക്കും സ്റ്റാഫുകളും എല്ലാവരും പോയിരുന്നു. തിരിച്ചുള്ള യാത്രയിൽ അവന്റെ മനസ് മുഴുവൻ വർണയായിരുന്നു. അവളെ രാവിലെ തല്ലി പഠിപ്പിച്ചതിന് അവനും സങ്കടം തോന്നിയിരുന്നു. ഒരു സോറി പോലും പറയാൻ പറ്റാത്തെ ഓഫീസിലേക്ക് വരേണ്ടി വന്നു. അവൻ ഓരോന്ന് ആലോചിച്ച് വീട് എത്തിയതു പോലും അറിഞ്ഞില്ല. ഡ്രൈവർ വിളിച്ചതും അവൻ ഞെട്ടി എണീറ്റു. മുറ്റത്ത് ധ്രുവിയുടെ കാർ കിടക്കുന്നുണ്ട്. " ഇവൻ ഇത് വരെ പോയില്ലോ . ഓഹ് ചിലപ്പോ പാർവതി വരാൻ കാത്ത് നിന്നത് ആയിരിക്കും. എന്നാലും അവൾ നാലര അഞ്ച് മണിക്ക് എത്തി കാണുമല്ലോ.

എന്നിട്ടും ഇവന് പോവാറായില്ലേ " ദത്തൻ ഓരോന്ന് ആലേചിച്ച് അകത്തേക്ക് കയറിയതും ഹാളിൽ തന്നെ എല്ലാവരും നിൽക്കുന്നുണ്ട്. സെറ്റിയിലായി ശിലു ഇരിക്കുന്നുണ്ട്. അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന ചോര തുടച്ച് ക്ലീൻ ചെയ്യുകയാണ് ധ്രുവി "ശിലു" ദത്തൻ ഓടി അവളുടെ അടുത്ത് എത്തി. അവളുടെ മുന്നിലായി ഫ്ളോറിൽ മുട്ടു കുത്തി ഇരുന്നു. "എന്താ മോളേ . എന്താ പറ്റിയത് " " സ്റ്റയറിനു മുകളിൽ നിന്നും ഒന്ന് വീണതാ ദേവാ. ഭാഗ്യം കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല. ചെറിയ ഒരു മുറിവ് ഉണ്ടെന്നേ ഉള്ളു. അല്ലെങ്കിലും കുട്ടി കളി കളിച്ചല്ലേ നടപ്പ് വീണില്ലെങ്കിലേ അത്ഭുതമുള്ളു" ധ്രുവി മുറി കെട്ടി എണീറ്റു. "അല്ലാ എട്ടാ. എന്നേ ആരോ തള്ളിയതാ . സത്യമാ എട്ടാ . ഞാൻ പറഞ്ഞത് സത്യമാ . ഇവർ ആരും വിശ്വാസിക്കുന്നില്ല.

എട്ടനെങ്കിലും വിശ്വസിക്ക് " ശിലു കരഞ്ഞ് കൊണ്ട് പറഞ്ഞതും ദത്തൻ അവളുടെ നെറുകയിൽ ഒന്ന് തലാേടി കൊണ്ട് ഇരുന്നിടത്തു നിന്നും എണീറ്റു. "ആരാണെങ്കിലും സത്യം പറയുന്നതാണ് നല്ലത് " ദത്തൻ കൈകൾ കെട്ടി നിന്നു കൊണ്ട് പറഞ്ഞു. " അറിയാതെ ചെയ്തത് ആണെങ്കിൽ പോലും നിങ്ങൾക്ക് തുറന്നു പറയാം. ഞങ്ങൾ ആയി കണ്ടുപിടിച്ചാൽ പിന്നെ ഉള്ള കാര്യം പറയണ്ടല്ലോ " പാർത്ഥിയും മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു. പക്ഷേ ആരും ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്. "എന്താ ശിലു ശരിക്കും ഉണ്ടായത് " "എനിക്ക് അറിയില്ലാ എട്ടാ . ഞാൻ വർണയെ വിളിക്കാൻ റൂമിലേക്ക് വന്നതാണ്. പക്ഷേ അവളെ റൂമിൽ കണ്ടില്ല. അതോണ്ട് തിരിച്ച് താഴേക്ക് വരുകയായിരുന്നു. ആരോ എന്നേ പിന്നിൽ നിന്നും തള്ളി . ഞാൻ താഴേ വീണു. "

" ഞാൻ പുറത്ത് നിന്നും വരുമ്പോൾ ആണ് താഴേ ശിലു ബോധമില്ലാതെ കിടക്കുന്നത് കണ്ടത് " പാർത്ഥി പറഞ്ഞു. " അപ്പോ ആർക്കും സത്യം പറയാൻ പറ്റില്ലാ അല്ലേ . ഈ വീട്ടിൽ ഉള്ള ആൾ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. " ദത്തന്റെ ശബ്ദം ഹാളിൽ ആകെ മുഴങ്ങി. "സത്യം പറയാൻ..." " ഞാനാ ചെയ്തത് " അത് പറഞ്ഞ ആളെ കണ്ട് എല്ലാവരുടേയും മുഖത്ത് അത്ഭുതം നിറഞ്ഞു. " ഞാനാ അവളെ തള്ളിയിട്ടത് " " വർണാ " ദത്തന്റെ ശബ്ദം ഉയർന്നു. "അതെ ദത്താ ഞാനാ ചെയ്തത് " " നീ വെറുതെ കള്ളം പറയണ്ടാ " ദത്തൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി " ഇല്ല ദത്താ സത്യമാ " " ഡീ ഇനിയും കള്ളം പറഞ്ഞാ "ദത്തൻ അവളെ പിന്നിലേക്ക് തള്ളി. " ഞാനാ ഞാനാ ചെയ്തത് " അവൾ അത് വീണ്ടും ആവർത്തിച്ചതും ദത്തൻ അവളെ അടിക്കാനായി അരികിലേക്ക് വന്നു. " ദേവാ നീ ഒന്ന് അടങ്ങ്. ഞാൻ ചോദിക്കാം. നീ ഇവിടെ ഇരിക്ക് "

ദത്തനെ പാർത്ഥി സെറ്റിയിലേക്ക് ഇരുത്തി. ദത്തൻ തലക്ക് താങ്ങി കൊണ്ട് ഇരുന്നു. പാർത്ഥി നടന്ന് വർണക്ക് അരികിൽ വന്നു. "വർണ എന്തിനാ അങ്ങനെ ചെയ്തത് " പാർത്ഥി സമാധാനത്തോടെ ചോദിച്ചു. " ഞാനും ശിലുവും തമ്മിൽ രണ്ട് മൂന്ന് ദിവസമായി വഴക്കായിരുന്നല്ലോ. അതിന്റെ ദേഷ്യത്തിലാ ഞാൻ അങ്ങനെ ചെയ്തത് " വർണ തല താഴ്ത്തി കൊണ്ട് പറഞ്ഞു. "നീ എന്തിനാ വർണ ഇങ്ങനെ ചെയ്തേ ..അതും നമ്മുടെ ശിലുവിനോട് ....ഞങ്ങളിൽ ഒരാളായി അല്ലെ നിന്നേയും കണ്ടത്. എത്ര വഴക്കിട്ടാലും അതിനെക്കാൾ എത്രയോ മുകളിൽ ആയിരുന്നില്ലേ നമ്മുടെ സ്നേഹം. എന്നിട്ടും നീ .. നിനക്ക് എങ്ങനെ കഴിഞ്ഞു.

അതോ ഈ സ്നേഹം ഒക്കെ വെറും അഭിനയം ആയിരുന്നോ " ഭദ്ര അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. "ഉത്തരം പറ വർണാ " തലതാഴ്ത്തി ഒന്നും മിണ്ടാതെ നിൽക്കുന്ന വർണയെ നോക്കി ഭദ്ര ചോദിച്ചു എങ്കിലും അവൾ അതേപടി നിൽക്കുകയാണ് ചെയ്തത്. "കഴിഞ്ഞു. ഇനി നീ ഞങ്ങളുടെ ഇടയിൽ ഇല്ല. നിന്റെ തല കുനിച്ച് ഒന്നും മിണ്ടാതെയുള്ള നിൽപ്പിൽ നിന്നും തന്നെ എനിക്ക് എല്ലാം മനസിലായി. ഇനി നിനക്ക് നിന്റെ വഴി ഞങ്ങൾക്ക് ഞങ്ങളുടെ വഴി. കാര്യം എങ്ങനെയൊക്കെ ആണേങ്കിലും നീ പുറത്തു നിന്നും വന്നു കയറിയവൾ അല്ലേ. ആ നിന്നെ ഞങ്ങളുടെ കൂട്ടത്തിൽ ചേർത്തത് ഞങ്ങളുടെ തെറ്റ് " അവൾ കൈ കൂപ്പി പറഞ്ഞ് തിരിഞ്ഞ് നടന്നു. "വർണ ആർക്ക് വേണ്ടിയാ കള്ളം പറയുന്നത്

" പാർത്ഥി " കള്ളം അല്ലാ എട്ടാ " " ഞാൻ ഇവിടെ വരുന്നതിനു ഒരു അഞ്ച് മിനിറ്റ് മുൻപ് ആയിരിക്കും ശിലു വീണത്. ആ സമയം വർണ എന്നോട് ഫോണിൽ സംസാരിക്കുകയായിരുന്നില്ലേ. ആമിയെ വീട്ടിൽ ആക്കിയ കാര്യം സംസാരിച്ച് ഒരു പതിനഞ്ച് മിനിറ്റോളം നമ്മൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിനിടയിൽ നീ എങ്ങനെ ഇവിടെ വന്ന് ശിലുവിനെ തട്ടിയിടും " " എട്ടനോട് സംസാരിച്ച് കഴിഞ്ഞ് കോൾ കട്ട് ചെയ്ത മുകളിലെ വരാന്തയിൽ നിന്നും തിരിച്ച് വരുമ്പോഴാണ് ഞാൻ ശിലു സ്റ്റയർ ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ നോക്കുമ്പോൾ അവിടെ ആരും ഇല്ല. അതാണ് നല്ല സമയം എന്ന് എനിക്ക് തോന്നി. അവളെ പിന്നിൽ നിന്നും തള്ളി. " അവൾ തല കുനിച്ച് കൊണ്ട് തന്നെ പറഞ്ഞു.

"ഡീ നിന്നെ ഞാൻ . നിന്നോട് സത്യം പറയാൻ അല്ലേ പറഞ്ഞത് " ദത്തൻ ദേഷ്യത്തിൽ അവൾക്ക് നേരെ പാഞ്ഞതും ധ്രുവി അവനെ പിടിച്ച് നിർത്തി. "ഇനി എന്ത് സത്യം അറിയാനാ . അവൾ തന്നെ എല്ലാം പറഞ്ഞില്ലേ . തെരുവിൽ കിടക്കുന്നതിനെയൊക്കെ തറവാട്ടിൽ പിടിച്ച് കയറ്റിയാൽ ഇങ്ങനെയിരിക്കും. പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയത് കണ്ടില്ലേ " മാലതി വർണയെ നോക്കി പുഛിച്ചു കൊണ്ട് പറഞ്ഞു. "മതി ഇനി ഇവളെ ഇവിടെ നിർത്തരുത്. ഇവൾ ഇപ്പോ ഇറങ്ങണം. ഇവിടുത്തെ കുട്ടിയെ വേദനിപ്പിച്ച ഇവളെ ഇവിടെ നിർത്താൻ ഞാൻ അനുവദിക്കില്ല " മാലതി അത് പറഞ്ഞതും വർണ തല ഉയർത്തി ദത്തനെ നോക്കി. അവൻ ഒന്നും മിണ്ടാതെ അകലേക്ക് നോക്കി നിൽക്കുകയാണ്. "വർണയല്ലാ അത് ചെയ്തത് " ശബ്ദം കേട്ട് എല്ലാവരും ദത്തന്റെ അമ്മയെ നോക്കി. "പിന്നെ ആരാ " മുത്തശി ചോദിച്ചു. "ഇവൾ ഇവളാ ഇത് ചെയ്ത് .

എന്റെ മോളേക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ച് വളർത്തിയത് ഇവളെയാണ്. എന്നിട്ട് ഇവൾ തന്നെ എന്റെ കുട്ടിയെ .." അവർ ശിലുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ശിലു ആശ്ചര്യത്തോടെ അമ്മയെ നോക്കി. അത് അമ്മ പാർവതിക്ക് എതിരായി സംസാരിച്ച് കൊണ്ടാണ് എന്ന് മാത്രം. "നീയല്ലേ പാർവതി ചെയ്തത്. എനിക്ക് അറിയാം. അതുകൊണ്ടല്ലേ നീ ഇങ്ങനെ തല കുനിച്ച് ഒന്നും മിണ്ടാതെ നിൽക്കുന്നത്. " അമ്മ അത് ചോദിച്ചതും പാർവതി ഒരു പതർച്ചയോടെ തല ഉയർത്തി. " ഞാ..ഞാൻ അല്ലാ അ..അമ്മായി " " കള്ളം പറയണ്ടാ പാർവതി " ആദ്യമായാണ് അമ്മ പാർവതി എന്ന് അവളെ പേരെടുത്തു വിളിക്കുന്നത്. " ഞാ..ഞാ..ഞാനാ " അവൾ മുഴുവൻ പറഞ്ഞ് തീർക്കുന്നതിനു മുൻപേ ധ്രുവി യുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു. "നിന്നെ ... ഞാ...ഞാൻ

.. എല്ലാം പറഞ്ഞതല്ലേ . പറഞ്ഞ് മനസിലാക്കി തന്നതല്ലേടീ ഞാൻ . എ..എന്നിട്ട് നീ ... ചതിച്ചില്ലേ നീ .. നീ നന്നായി എന്ന് കരുതിയ ഞാൻ വിഢി ... എന്നേ നീ പൊട്ടനാക്കുകയാണല്ലേ " അത് ചോദിക്കുമ്പോൾ ധ്രുവിയുടെ ശബ്ദം നന്നേ ചിലമ്പിച്ചിരുന്നു. " പറ വർണാ നീ എന്തിനാ ഇവൾക്ക് വേണ്ടി കള്ളം പറഞ്ഞത്. പറ .. പറയാൻ " ധ്രുവി വർണക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. " ചേച്ചി .. ചേച്ചി അറിയാതെ ചെയ്തതാ . അതാ ഞാൻ ...." അവൾ പറഞ്ഞു മുഴുവനാക്കും മുൻപേ ദത്തൻ അവളുടെ അടുത്തേക്ക് എത്തി അവളുടെ കവിളിൽ കുത്തി പിടിച്ചു. "നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടില്ലേടി പുന്നാര മോളേ കള്ളം പറയരുത് എന്ന്. എന്നിട്ട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചിട്ടും നീ കള്ളം പറഞ്ഞു. ഇറങ്ങി കൊള്ളണം ഈ നിമിഷം ഈ വീട്ടിൽ നിന്നും .." ദത്തൻ അലറി. " ദത്താ ഞാൻ .. " " മിണ്ടി പോവരുത് . ഇറങ്ങ്. എങ്ങോട്ടാ എന്ന് വച്ചാൽ പൊയ്ക്കോ അത് പറഞ്ഞ് അവൻ മുകളിലേക്ക് കയറി പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story