എൻ കാതലെ: ഭാഗം 85

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ദത്താ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് പ്ലീസ് ... പോവല്ലെ ദത്താ.. "വർണ്ണ പിന്നിൽ നിന്നും ഉറക്കെ കരഞ്ഞ് പറഞ്ഞു എങ്കിലും ദത്തൻ തിരിഞ്ഞുപോലും നോക്കാതെ റൂമിലോട്ട് നടന്നു . "ദത്താ ഇനി ഞാൻ നിന്നോട് കള്ളം പറയില്ല.. സത്യം ...ഈയൊരു പ്രാവശ്യത്തേക്ക് എന്നോട് ക്ഷമിക്ക് ... "എന്തൊക്കെ പറഞ്ഞിട്ടും ദത്തൻ അവളെ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നുണ്ടായിരുന്നില്ല . "ദ .. ദത്തേട്ടാ ..." വർണയുടെ അലറി കരഞ്ഞുള്ള ആ വിളിയിൽ ദത്തൻ ഒരു നിമിഷം നിന്നു . ശേഷം നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൻ മുകളിലേക്ക് തന്നെ കയറിപ്പോയി . വർണ്ണ എന്ത് ചെയ്യണം എന്നറിയാതെ മുഖം പൊത്തി നിലത്തിരുന്നു കരയുന്നത് കണ്ട് അവിടെ കൂടി നിന്നവരുടെ മുഖത്തു പോലും സങ്കടം നിറഞ്ഞു . തോളിൽ ഒരു തണുത്ത സ്പർശം അനുഭവപ്പെട്ടതും വർണ്ണ തല ഉയർത്തി നോക്കി . "മോള് സങ്കടപ്പെടാതെ . എട്ടന്റെ ഒപ്പം വാ . അവൻ ദേഷ്യം മാറുമ്പോൾ മോളെ വന്നു വിളിക്കും . "ധ്രുവി അവളെ താഴെ നിന്നും എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു . "ഇല്ല ഞാൻ അവനെ വിട്ട് വരില്ല. ഏട്ടൻ ഒന്ന് അവനോട് പറ എന്നോട് ക്ഷമിക്കാൻ . ഞാൻ ഇനി ഒരിക്കലും കള്ളം പറയില്ല . "വർണ്ണ കൈകൂപ്പി അപേക്ഷിച്ചുകൊണ്ട് പറഞ്ഞു . "നിന്നെ മറ്റാരെക്കാളും നന്നായി അവന് അറിയാമല്ലോ.

അവൻ മോളുടെ അരികിലേക്ക് തന്നെ വരും . അവന് കുറച്ച് സമയം കൊടുക്ക്. അതുവരെ നമുക്ക് അവിടുത്തെ തറവാട്ടിൽ നിൽക്കാം " അത് പറഞ്ഞു ധ്രുവി അവളെയും ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു . "ഞാൻ വർണ്ണയെ കൊണ്ടുപോവുകയാണ് "മുത്തശ്ശിയെ നോക്കി പറഞ്ഞുകൊണ്ട് ധ്രുവീ മുന്നോട്ടു നടന്നു " ധ്രുവീ .."അവൻ പോകുന്നത് കണ്ട് നിലത്ത് ഇരുന്നിരുന്ന പാർവതി ഉറക്കെ വിളിച്ചു. എന്നാൽ അവൻ കേൾക്കാത്ത പോലെ വർണയേയും കൊണ്ട് പുറത്തേക്ക് നടക്കുകയാണ് ചെയ്തത് . " ധ്രുവി ഒന്നു നിൽക്ക് ...ഞാൻ പറയുന്നത് ഒന്ന് കേൾക്ക് .. എന്നെ ചതിച്ചതാ .."അവൾ കരഞ്ഞുകൊണ്ട് അവനു പിന്നാലെ ഓടി . "മുന്നിൽനിന്നും മാറിനിൽക്ക് പാർവതി . എനിക്ക് ദേഷ്യം വരുന്നുണ്ട് "അവൻ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. " ഇല്ല ഞാൻ പറയുന്നത് നീയെങ്കിലും ഒന്നു കേൾക്ക് . ഒന്ന് വിശ്വസിക്ക് .." " ഇല്ല ..ഞാൻ ഒരു വട്ടം നിന്നെ വിശ്വസിച്ചു. അതിനുള്ള പ്രതിഫലം നീ തന്നെ എനിക്ക് തന്നു . ഇനിയും ഒരു പൊട്ടൻ ആകാൻ എനിക്ക് വയ്യ .നീ മുന്നിൽ നിന്നും മാറി നിൽക്ക് " " ധ്രുവി നീ തന്നെയല്ലേ എപ്പോഴും പറയാറുള്ളത് മറ്റാരെക്കാളും നീയെന്നെ മനസ്സിലാക്കിയിട്ടുണ്ട് എന്ന് .എന്നിട്ടും എന്താ ഞാൻ പറയുന്നത് നീ വിശ്വസിക്കാത്തേ " മുന്നോട്ടുപോവാൻ നിന്ന ധ്രുവിയുടെ കാലിൽ പിടിച്ചുകൊണ്ട് പാർവതി അലറിക്കരഞ്ഞു .

"പാർവതി "മുത്തശ്ശിയുടെ ദേഷ്യത്തോടെ ഉള്ള വിളിയിൽ തറവാട്ടിൽ ഉള്ള മറ്റുള്ളവരും ഒന്നും ഭയന്നുപോയി. "ഇത്രയും ചെയ്തുകൂട്ടിയത് മതിയായില്ലേ നിനക്ക് .അവരെ പോകാൻ അനുവദിക്ക് " മുത്തശ്ശി ദേഷ്യത്തിൽ തന്നെ പറഞ്ഞു . "മുത്തശ്ശി ഞാൻ .. " "മിണ്ടിപ്പോകരുത് നീ .ഈ തറവാട്ടിൽ മറ്റാരെക്കാളും കൂടുതൽ ഞാൻ സ്നേഹം നൽകിയതും സ്വാതന്ത്ര്യം നൽകിയതും നിനക്കാണ് എന്നിട്ടും... നിനക്കെങ്ങനെ ഇതൊക്കെ ചെയ്യാൻ തോന്നി . " മുത്തശ്ശിയുടെ ആ ശബ്ദത്തിൽ പാർവതി ധ്രുവിയുടെ കാലിലെ പിടിവിട്ടു . ധ്രുവിയും വർണ്ണയും കാറിൽ കയറി പോകുന്നത് നോക്കി നിർജീവമായി ഇരിക്കാൻ മാത്രമേ പാർവതിക്ക് കഴിഞ്ഞിരുന്നുള്ളൂ . എന്നാൽ ഇതെല്ലാം കണ്ടു രണ്ടു പേരുടെ കണ്ണുകൾ മാത്രം സന്തോഷത്താൽ തിളങ്ങി. തങ്ങൾ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നതിന്റെ ആഹ്ലാദമായിരുന്നു അവരിൽ . * " ദേവ . :ദേവാ .. "പാർത്ഥി ഡോറിൽ ശക്തമായി തട്ടി വിളിച്ചിട്ടും ദത്തൻ വാതിൽ തുറന്നില്ല . "ദേവ നിന്നോട് ഡോർ തുടക്കാനാ പറഞ്ഞത് "പാർത്ഥിയുടെ ശബ്ദം ഉയർന്നതും ബെഡിൽ കമിഴ്ന്ന് കിടന്നിരുന്ന ദത്തൻ എണീറ്റ് വന്ന് വാതിൽ തുറന്നു . റൂമിലേക്ക് പാർത്ഥി കയറി. അവിടെ എല്ലാ സാധനങ്ങളും വലിച്ചുവാരി ഇട്ടിരിക്കുകയാണ്. ദത്തൻ ഒന്നും മിണ്ടാതെ തിരികെ വന്ന് കിടന്നു .

"എടാ അവള് പോയി : പാർത്ഥി അവന്റെ അരികിൽ വന്നു ഇരുന്നുകൊണ്ട് പറഞ്ഞു. " പൊക്കോട്ടെ ...ഞാനവളോട് ഒരേയൊരു കാര്യം മാത്രമേ ചെയ്യരുത് എന്ന് പറഞ്ഞിട്ടുള്ളു. എന്നിട്ടും അവൾ എൻറെ വാക്കിന് ഒരു പുല്ലുവില തന്നോ . എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും വീണ്ടും പിന്നെ തോൽപ്പിക്കുകയല്ലേ ചെയ്തത്. മടുത്തു ഈ നശിച്ച ജീവിതം .." അവൻ കമിഴ്ന്നു കിടന്നുകൊണ്ട് പറഞ്ഞു. അവൻറെ ഇടറിയ ശബ്ദത്തിൽ നിന്ന് തന്നെ അവൻറെ മനസ്സിൽ എത്രത്തോളം സങ്കടം ഉണ്ടെന്ന് പ്രാർത്ഥിക്കും മനസ്സിലായിരുന്നു . "അവൾ വേണമെന്ന് വെച്ച് ചെയ്തത് ആയിരിക്കില്ലടാ " "പാർത്ഥി വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട . നീ പോ. എനിക്ക് കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കണം "ദത്തൻ ഇടയിൽ കയറി പറഞ്ഞതും പാർത്ഥി ഒന്നും മിണ്ടാതെ വാതിൽ ചാരി പുറത്തേക്ക് പോയി. * "ഇതെന്താ വർണമോള് തനിച്ച് . കൂടെ ദേവ വന്നില്ലേ . ധ്രുവിയുടെ കൂടെ വർണ്ണയെ കണ്ടതും ചെറിയ മുത്തശ്ശി അതിശയത്തോടെ ചോദിച്ചു. "ഇല്ല മുത്തശ്ശി. ദേവന് അവിടെ എന്തോ ജോലി തിരക്ക് .വർണ്ണക്കാണെങ്കിൽ ഇവിടെ കുറച്ച് ദിവസം വന്ന് നിൽക്കണമെന്ന് . അതുകൊണ്ട് ഞാൻ ഇവിടേക്ക് വിളിച്ചു കൊണ്ടു വന്നതാ . " "മോളുടെ മുഖം എന്താ വാടി ഇരിക്കുന്നേ . മോള് കരഞ്ഞോ "മുത്തശ്ശി വർണയുടെ മുഖം കൈയിലെടുത്തു കൊണ്ട് ചോദിച്ചു .

"അവൾക്ക് തലവേദനയാണ്. കുറച്ച് നേരം കിടന്നോട്ടെ .ശാരദാമ്മേ വർണക്ക് മുകളിലെ ആ മുറി കാണിച്ചുകൊടുക്ക്" അടുക്കളയിലെ പണിക്കു നിൽക്കുന്ന ചേച്ചിയോട് ധ്രുവി ഉറക്കെ വിളിച്ചു പറഞ്ഞു. ആ സ്ത്രീ വർണയും കൂട്ടി മുകളിലേക്ക് കയറിപ്പോയി . അവൾ പോയതും ധ്രുവി തറവാട്ടിൽ വച്ച് നടന്ന കാര്യങ്ങൾ എല്ലാം മുത്തശിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും മുത്തശി വർണയുടെ അരികിലേക്ക് പോകാൻ നിന്നു പക്ഷേ ധ്രുവി അവരെ തടഞ്ഞു. " അവൾ കുറച്ച് നേരം ഒറ്റക്ക് ഇരുന്നോട്ടെ മുത്തശി ശല്യപ്പെടുത്തണ്ടാ " " മ്മ്. എന്നാലും നിനക്ക് പാർവതിക്ക് എന്താണ് പറയാനുള്ളത് എന്ന് ഒന്ന് കേൾക്കാമായിരുന്നു. " " ഇനി എന്ത് കേൾക്കാനാ മുത്തശി . മതി ഞാൻ എല്ലാം നിർത്തി. ഇനി ധ്രുവിതിന്റെ ജീവിതത്തിൽ പാർവതി എന്നൊരു പെണ്ണില്ല. " അവൻ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് റൂമിലേക്ക് കയറി പോയി. അത് കണ്ട് നിസഹായമായി നിൽക്കാൻ മാത്രമേ ആ വ്യദ്ധക്ക് കഴിഞ്ഞിരുന്നുള്ളൂ. * റൂമിലേക്ക് വന്ന വർണ്ണ നേരെ ബെഡിലേക്ക് വീണു. മനസ്സിന് വല്ലാത്ത ഭാരം . ദത്തനോട് ഒരിക്കലും കള്ളം പറയാൻ പാടില്ലായിരുന്നു .പക്ഷേ ആ സമയം പാർവതി ചേച്ചിയുടെ കൂടെ നിൽക്കാനാണ് തോന്നിയത് . ദത്തൻ ഇനി ഒരിക്കലും തന്നെ അന്വേഷിച്ച് വരില്ലേ എന്നുപോലും അവൾ ചിന്തിച്ചുപോയി.

"ഇല്ല അവന് ഒരിക്കലും അതിനു കഴിയില്ല . ഞാനില്ലാതെ അവനെങ്ങനാ പറ്റുക . അവൻ വരും. പക്ഷേ എന്നോട് അവനു വെറുപ്പ് ആയിരിക്കുമോ . ഒരിക്കലും അവനോട് കള്ളം പറയരുത് എന്ന് പറഞ്ഞിട്ടും ഞാൻ പറഞ്ഞില്ലേ .അതിൻറെ ദേഷ്യം ആയിരിക്കും. എനിക്ക് ഒരു അവസരം കൂടി ദത്താ. ഇനി ഞാൻ കള്ളം പറയില്ല . എന്നോട് ക്ഷമിക്ക് " അവൾ തലയണയിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. കരഞ്ഞു കരഞ്ഞ് തളർച്ചയിൽ അവൾ എപ്പോഴോ ഉറങ്ങിപ്പോയി. തനിക്ക് പരിചിതമായ ഒരു സ്പർശനം നെറുകയിൽ ഏറ്റപ്പോൾ ആണ് അവൾ കണ്ണുതുറന്ന് നോക്കിയത്. "ചെറിയമ്മ "അവൾ ബെഡിൽ നിന്നും ചാടിയെണീറ്റു . "ദത്തൻ ... അവൻ വന്നോ. അവൻ എവിടെ "വർണ്ണ റൂമിന് പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു . "എൻറെ കുട്ടി ഇങ്ങനെ കരയാതെ . അവൻ വീട്ടിലുണ്ട്. നല്ല ദേഷ്യത്തിലാണ്. ദേഷ്യം ഒന്നു കുറഞ്ഞാ അവൻ വരും . മോള് സങ്കടപ്പെടാതെ " ചെറിയമ്മ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു. "അവന് എന്നോട് നല്ല ദേഷ്യം ആയിരിക്കും അല്ലേ ചെറിയമ്മേ. അതല്ലേ എന്നെ ... എന്നെ വിളിക്കാൻ വരാത്തത് .എന്നോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞത് . കൺമുന്നിൽ കാണരുതെന്ന് പറഞ്ഞത് " തന്നെ കെട്ടിപ്പിടിച്ച് വിതുമ്പി കരയുന്ന അവളെ കണ്ടു ചെറിയമ്മയ്ക്കും സങ്കടം വന്നു

"ശീലു അവൾക്ക് ഇപ്പോ എങ്ങനെയുണ്ട്. " പെട്ടെന്ന് എന്തോ ഓർമ്മയിൽ അവൾ തല ഉയർത്തി കൊണ്ട് ചോദിച്ചു . "അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല . മോള് താഴേക്ക് വാ. ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നാൽ സങ്കടം കൂടുകയേ ഉള്ളൂ . "ചെറിയമ്മ അവളെ നിർബന്ധിപ്പിച്ച് താഴേക്ക് കൊണ്ടുപോയി . കുറച്ചുനേരം ചെറിയമ്മയുടെ അരികിൽ ഇരുന്നപ്പോൾ വർണ്ണക്കും ചെറിയ ആശ്വാസം തോന്നിയിരുന്നു. ദത്തൻ തന്നെ കാണാൻ വരും എന്നുകരുതി അവളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് മെയിൻ ഡോറിന്റെ അരികിലേക്ക് പോയിരുന്നു . അരമണിക്കൂർ കഴിഞ്ഞതും ചെറിയമ്മ തറവാട്ടിലേക്ക് തിരിച്ചുപോയി .അതോടെ മനസ്സിൽ അടക്കി പിടിച്ചിരുന്നു സങ്കടങ്ങൾ വീണ്ടും ഉയർന്നുവരുന്ന പോലെ അവൾക്ക് തോന്നി . വർണ ചെറിയ മുത്തശ്ശിയുടെ മടിയിലേക്ക് തല വെച്ച് പുറത്തേക്ക് നോക്കി കിടന്നു . ദത്തനെ പ്രതീക്ഷിച്ചാണ് അവളുടെ കാത്തിരിപ്പ് എന്ന് ധ്രുവിക്കും മനസ്സിലായിരുന്നു. രാത്രി ഒരുപാട് നിർബന്ധിച്ചിട്ടാണ് വർണ്ണ ഭക്ഷണം കഴിച്ചത് .പത്തു മണി കഴിഞ്ഞിട്ടും അവൾ ഉമ്മറത്ത് ദത്തനെ നോക്കി ഇരിക്കുകയായിരുന്നു. "അവൻ വരില്ലാ മോളേ . മോള് അകത്തുചെന്ന് കിടക്ക് . " "ഇല്ല മുത്തശ്ശി. അവൻ വരും .ഞാനില്ലാതെ അവന് ഉറങ്ങാൻ പോലും പറ്റില്ല "അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു "സമയം ഇത്രയും ആയില്ലേ .ഇനി അവൻ വന്നാൽ തന്നെ ഞാൻ വാതിൽ തുറന്നു കൊടുക്കാം .പോരേ .. " ധ്രുവി അവിടേക്ക് വന്ന് പറഞ്ഞു . "ഉറപ്പാണോ "വർണ്ണ ആകാംക്ഷയോടെ ചോദിച്ചു

"ഉറപ്പ് "ഒരു പുഞ്ചിരിയോടെ അവനും പറഞ്ഞു. പക്ഷേ ദത്തൻ വരും എന്ന് ധ്രുവിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം . ദത്തൻ തന്റെ അരികിലേക്ക് വരുമെന്ന വിശ്വാസത്തിൽ തന്നെ വർണ്ണ മുകളിലേക്ക് പോയി. അവൾക്ക് ബെഡിൽ വന്ന് കിടന്നിട്ടും ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഇപ്പൊ കുറച്ചു കാലമായി അവൻറെ സാന്നിധ്യമില്ലാതെ ... അവൻറെ ചൂട് ഇല്ലാതെ തനിക്കും ഉറങ്ങാൻ കഴിയില്ല എന്ന് അവളുടെ മനസ്സിനും അറിയാമായിരുന്നു. അവൾ പതിയെ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു .ഒരു തണുത്ത കാറ്റ് അവളെ തഴുകിപോയതും ആ കാറ്റിൽ പോലും ദത്തന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പോലെ അവൾക്ക് തോന്നി . കണ്ണുകളടച്ച് ഇരു കൈകളും വിടർത്തി അവൾ കുറച്ചുനേരം അങ്ങനെതന്നെ നിന്നു . പിന്നീടെപ്പോഴോ ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയതും അവൾ വന്നു ബെഡിൽ കിടന്നു. * "നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടില്ലേടി പുന്നാര മോളേ കള്ളം പറയരുത് എന്ന്. എന്നിട്ട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചിട്ടും നീ കള്ളം പറഞ്ഞു. ഇറങ്ങി കൊള്ളണം ഈ നിമിഷം ഈ വീട്ടിൽ നിന്നും .." ദത്തൻ അലറി. " ദത്താ ഞാൻ .. " " മിണ്ടി പോവരുത് . ഇറങ്ങ്. എങ്ങോട്ടാ എന്ന് വച്ചാൽ പൊയ്ക്കോ " ദത്തൻ തന്നിൽ നിന്നും അകന്ന് പോകുന്നത് നോക്കി അവൾ അലറി കരഞ്ഞു. പതിയെ അവൻ പോയ വഴി ഒരു പുക മറയാൽ മൂടി. അവന്റെ അരികിലേക്ക് എത്ര ഓടിയെത്താൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. കാലുകൾ കുഴഞ്ഞ് അവൾ താഴേ വീണു.

എന്നിട്ടും എഴുനേറ്റ് അവന് പിന്നാലെ ഓടി . " ദത്താ" അവൾ അലറി വിളിച്ച് ബെഡിൽ നിന്നും ചാടി എണീറ്റു. അപ്പോഴേക്കും രണ്ട് സുരക്ഷിതമായ കൈകൾ തന്നെ ചുറ്റി പിടിച്ചിരുന്നു. വർണക്ക് താൻ കണ്ട സ്വപ്നത്തിൽ നിന്നും അപ്പോഴും പുറത്തേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. " ദത്താ നീ വന്നോ. എനിക്കറിയായിരുന്നു നീ വരും എന്ന്. ഞാൻ ഇല്ലാതെ നിനക്ക് പറ്റില്ലാന്ന് എനിക്ക് അറിഞ്ഞൂടെ " വർണ ദത്തന് നേരെ തിരിഞ്ഞ് കിടന്ന് കൊണ്ട് പറഞ്ഞു. പക്ഷേ ദത്തന്റെ ഭാഗത്ത് നിന്നും ഒരു മറുപടി പോലും ഉണ്ടായില്ല. " ദത്താ എന്താ ഒന്നും മിണ്ടാതെ " വീണ്ടും അവന്റെ ഭാഗത്ത് മൗനം മാത്രമായിരുന്നു. വർണ കൈ എത്തിച്ച് ലൈറ്റ് ഓൺ ചെയ്തു. വളരെ കുറച്ച് നേരം കൊണ്ട് തന്നെ അവൻ വല്ലാതെ കോലം കെട്ടുപോയിരുന്നു. മുടിയെല്ലാം ആകെ അലങ്കോലമായി. ഓഫീസിൽ നിന്നും വന്ന് മുഷിഞ്ഞ ഷർട്ട് പോലും മാറിയിട്ടില്ല. " ദത്താ എന്നോട് ദേഷ്യമാണോ. അതാണോ ഒന്നും മിണ്ടാത്തെ " തന്റെ കൈ ദത്തന്റെ കവിളിൽ വച്ചു കൊണ്ട് ചോദിച്ചു. ദത്തൻ ഒന്നും മിണ്ടാതെ മലർന്ന് കിടന്ന് മുഖത്തിനു കുറുകെ കൈ വച്ച് മറച്ചു. വർണ കുറച്ച് നേരം അവനെ തന്നെ നോക്കി ഇരുന്നു. ശേഷം ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അരികിൽ ആയി കിടന്നു. ദത്തൻ തന്നെ ചേർത്ത് പിടിച്ചിരുന്നെങ്കിൽ കുഞ്ഞേ എന്ന് ഒന്ന് വിളിച്ചിരുന്നെങ്കിൽ .. വർണയുടെ മനസ് വല്ലാതെ കൊതിച്ചു പോയി.

കണ്ണിൽ നിന്നും നിർത്താതെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു. കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കാൻ അവൾ ഒരുപാട് ശ്രമിച്ചു. മുഖം തലയണയിലേക്ക് ചേർത്ത് വച്ച് കിടന്നു. "എല്ലാം എന്റെ തെറ്റാണ്... എന്റെ മാത്രം " അവൾ മനസിൽ പറഞ്ഞു. പിന്നീട് വീണ്ടും ദത്തന്റെ കൈകൾ തന്നെ പൊതിഞ്ഞ് പിടിക്കുന്നത് അവൾ അറിഞ്ഞിരുന്നു. അതിൽ നിന്നും അവൻ ഉറങ്ങിയിട്ടില്ലാ എന്ന് അവൾക്കും മനസിലായി. വർണ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "സോറി" അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു കൊണ്ട് പറഞ്ഞു. പക്ഷേ അപ്പോഴും മൗനം മാത്രമായിരുന്നു മറുപടി. പരസ്പരം ഒന്നും മിണ്ടാതെ ..ഒന്നും സംസാരിക്കാൻ കഴിയാതെ ആ മുറിയിൽ ഇരുവരുടേയും ശ്വാസനിശ്വാസങ്ങൾ മാത്രം ഉയർന്നു കേട്ടു. ഒപ്പം ആ നിശബ്ദതയെ ഇല്ലാതാക്കാൻ എവിടെ നിന്നോ ഏതോ പാട്ടിന്റെ വരികൾ ചെറിയ ശബ്ദത്തിൽ ഉയർന്ന് കേട്ടു. * Nee...Kavithaigalaa... Kanavugalaa...Kayal Vizhiye Naan...Nigazvathuvaa Kadanthathuvaa.... Bathil Mozhiyean Unnodu Nenjam Uravaadum Velai Thaneer Kamalam Thaanaa Mugam Kaattu Nee...Muzhu Venpani Moodathe Nee....Yen Yellaiye Ithazhoramaai...Siru Punnagai Nee Kattadi....Yen Mullaiye വരികൾക്ക് കാതോർത്തു കൊണ്ട് ധ്രുവി കൈയ്യിലെ കുപ്പിയിലെ അവസാന തുള്ളി മദ്യവും വായിലേക്ക് കമിഴ്ത്തി. അവസാന ബോധം മറഞ്ഞ് അവൻ ബെഡിലേക്ക് വീണു. " എ... എന്തിനാടി എന്നേ ഇങ്ങനെ എപ്പോഴും കൊ.. കൊല്ലാതെ കൊല്ലുന്നേ.

എ.. എന്നും നിന്നെ ഞാ..ഞാൻ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ.. എ..എന്നിട്ടും എന്തിനാ എന്നേ ഇങ്ങനെ വേദനിപ്പിക്കുന്നേ." അവൻ പാതി ബോധത്തിൽ പറഞ്ഞു കൊണ്ടിരുന്നു. മറ്റൊരിടത് അതേ അവസ്ഥയിൽ തന്നെയായിരുന്നു പാർവതിയും. തനിക്ക് വീണ്ടും തെറ്റുപറ്റിയിരിക്കുന്നു. മറ്റൊരാളുടെ വാക്ക് കേട്ട് താൻ വീണ്ടും ചതിക്കപ്പെട്ടിരിക്കുന്നു. താൻ കാരണം ഇപ്പോ എത്ര പേരുടെ ജീവിതം ഇല്ലാതായി. എത്ര പേർ സങ്കടപ്പെടുന്നു. താൻ എല്ലാവരുടേയും മുന്നിൽ വെറുക്കപ്പെട്ടവൾ ആയി. ഓരോന്ന് ആലോചിക്കുന്തോറും പാർവതിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. വർണ ഈ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം പിന്നീട് ആരും തന്നോട് മിണ്ടിയിട്ടില്ല. എല്ലാവരുടേയും മുഖത്ത് വെറുപ്പ് മാത്രമാണ്. എന്തിന് പറയുന്നു വർണയെ ഇഷ്ടമല്ലാത്ത തന്റെ സ്വന്തം അമ്മ പോലും ഇപ്പോ തന്നെ ശത്രുവിനെ പോലെയാണ് നിൽക്കുന്നത്. അത്രത്തോളം ഓരോരുത്തരുടെയും മനസിൽ വർണ സ്ഥാനം നേടി കഴിഞ്ഞിരുന്നു. പാർവതി പല തവണ ധ്രുവി യുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ അറ്റന്റ് ചെയ്യുന്നില്ല. അവനോട് തനിക്ക് വെറുപ്പായിരുന്നു എങ്കിലും അവന്റെ ഈ അവഗണന എന്തുകൊണ്ട് തന്നെ ഇത്രയേറെ വേദനിപ്പിക്കുന്നു എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു. *

പിറ്റേ ദിവസം വർണ എഴുന്നേൽക്കുന്നതിന് മുൻപേ തന്നെ ദത്തൻ എണീറ്റ് പോയിരുന്നു. അവൾ എണീറ്റ് ഫ്രഷായി വന്നു. ഫോൺ എടുത്ത് ദത്തന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും അറ്റന്റ് ചെയ്യുന്നില്ല. അവൾ നിരാശയോടെ ഫോൺ ചാർജിന് ഇട്ട് താഴക്ക് നടന്നു. അവൾ താഴേ എത്തുമ്പോൾ ധ്രുവി ഹോസ്പിറ്റലിൽ പോവാൻ തിരക്കിട്ട് നിൽക്കുകയാണ്. വർണയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ നേരെ പുറത്തേക്ക് ഇറങ്ങി. വേഗം തന്നെ കാറിൽ കയറി പുറത്തേക്ക് പോയി. അവൾ കുറച്ച് നേരം ഗേറ്റിന് അരികിലേക്ക് തന്നെ നോക്കി നിന്ന ശേഷം മുത്തശിയുടെ അരികിലേക്ക് നടന്നു. "മോള് എണീറ്റോ " മുത്തശി ചായ കപ്പ് എടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് വാങ്ങി. "ദത്തൻ ഇന്നലെ എപ്പോഴാ മുത്തശി വന്നത് " " എന്താ .. ദേവന്റെ കാര്യമാണോ മോൾ ചോദിക്കുന്നേ " " ആഹ് മുത്തശ്ശി " " അതിന് അവൻ ഇന്നലെ വന്നിട്ടില്ലാലോ മോളേ" മുത്തശി പറഞ്ഞത് കേട്ട് വർണ ഒന്ന് ഞെട്ടി " ഇല്ല മുത്തശി . അവൻ വന്നിരുന്നു. " " ഈ കുട്ടി ഇതെന്താെക്കെയാ പറയുന്നേ. ദേവൻ വന്നാ ഞാൻ അറിയാതെ ഇരിക്കുമോ . മോള് വല്ല സ്വപ്നവും കണ്ടതായിരിക്കും " മുത്തശി ചിരിയോടെ പറഞ്ഞ് തന്റെ ജേലികൾ ചെയ്യാൻ തുടങ്ങി. " ഇനി ശരിക്കും സ്വപ്നം ആയിരുന്നോ " വർണയും സ്വയം ഒന്ന് ആലോചിച്ചു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story